Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് ഇനി അത്യാവശ്യത്തിന് മതി; സര്‍ക്കാര്‍ ഓഫീസുകളില്‍ ഭരണഭാഷ മലയാളമാക്കാന്‍ നിര്‍ദ്ദേശം...

തിരുവനന്തപുരം: ഭരണഭാഷ മലയാളമാക്കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലറിറക്കിയിട്ട് നാള് കുറേയായി. എന്നാല്‍ സെക്രട്ടേറിയറ്റിലടക്കം സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം ഭരണ ഭാഷ ഇംഗ്ലീഷ് തന്നെ. മലയാളത്തിന് ക്ലാസിക്കല്‍ പദവി ലഭിക്കുന്നതിനായി വലിയ ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിന് സര്‍ക്കാര്‍ തലത്തില്‍തന്നെ പിന്തുണയേകുന്നതായിരുന്നു ഭരണഭാഷ മലയാളമാക്കിയുള്ള ഉത്തരവ്.

പക്ഷേ മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും ഭരണഭാഷ ഇപ്പോഴും ഇംഗ്ലീഷ് തന്നെയാണ്. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെ ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കാര്‍ കര്‍ശ്ശന നിര്‍ദ്ദേശം നല്‍കി. സെക്രട്ടറിയേറ്റിലേതടക്കമുള്ള വകുപ്പുകള്‍, പൊതുമേഖല അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ സഹകരണ സ്ഥാപനങ്ങളിലെല്ലാം ഭരണഭാഷ മലയാളമാക്കണമെന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പിന്റെ പുതിയ ഉത്തരവ്.

Malayalam

ഉത്തരവ് നടപ്പിലാക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. നേരത്തെ പല ഉത്തരവുകളിറക്കിയെങ്കിലും അവയെല്ലാം ഉദ്യോഗസ്ഥര്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇനിമുതല്‍ വീഴ്ച വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.

ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രം ഉംഗ്ലീഷ് ഭാഷ ഉപയോഗിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് ഉപയോഗിച്ച് ചില ഉദ്യോഗസ്ഥര്‍ സാധാരണക്കാരനെ വട്ടം കറക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

കാസര്‍കോട് നിന്നുള്ള ആദിവാസി യുവാവ് ബിനീഷിന് വിദേശപഠനത്തിന് സമര്‍പ്പിക്കേണ്ട ഉത്തരവ് ഉദ്യോഗസ്ഥര്‍ നല്‍കിയത് മലയാളത്തിലാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഉത്തരവ് ഇംഗ്ലീഷില്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഒടുവില്‍ അന്നത്തെ പട്ടികവര്‍ഗക്ഷേമ മന്ത്രി പികെ ജയലക്ഷ്മി ഇടപെട്ടായിരുന്നു ഇംഗ്ലീഷില്‍ ഓര്‍ഡര്‍ തയ്യാറാക്കിയിരുന്നത്. ആദിവാസി വിഭാഗങ്ങള്‍ക്കുള്ള മെഡിക്കല്‍ സാമ്പത്തിക സഹായങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പോലും ഇംഗ്ലീഷില്‍ തയ്യാറാക്കുന്ന ഉദ്യോഗസ്ഥരും ഉണ്ട്.

എന്തായാലും ഓരോ വകുപ്പിലെയും കോഡുകള്‍, മാന്വലുകള്‍, ചട്ടങ്ങള്‍, ഫോറങ്ങള്‍ എന്നിവ അടിയന്തരമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി അംഗീകാരത്തിനായി ഔദ്യോഗിക ഭാഷാ വകുപ്പിന് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് വകവയ്ക്കാത്ത ഉദ്യോഗസ്ഥരെയും വീഴ്ച വരുത്തുന്നവര്‍ക്കെതിരെയും വകുപ്പുതല നടപടിയെടുക്കാനാണ് തീരുമാനം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+