Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരുകന്‍ കാട്ടാക്കടയുടെ പേരിനൊപ്പം ജാതിപേര്; മലയാളം മിഷന്റെ പോസ്റ്റര്‍ വിവാദത്തില്‍, പിന്നാലെ തിരുത്ത്

തിരുവനന്തപുരം: കവി മുരുകന്‍ കാട്ടാക്കടയുടെ പേരിനൊപ്പം ജാതിപേര് ചേര്‍ത്ത മലയാളം മിഷന്റെ പോസ്റ്ററിന് നേരെ വിമര്‍ശനം. പിന്നാലെ പോസ്റ്റര്‍ പിന്‍വലിച്ചു. സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച ആശംസ കാര്‍ഡിലാണ് ആര്‍ മുരുകന്‍ നായര്‍ എന്ന പേര് ചേര്‍ത്തത്. മുരുകന്‍ കാട്ടാക്കട എന്ന പേര് ബ്രായ്ക്കറ്റിലാണ് ഉപയോഗിച്ചത്. നടപടി വിവാദമായതോടെ മലയാളം മിഷന്‍ നായര്‍ എന്ന ജാതിവാല്‍ ഒഴിവാക്കി പോസ്റ്റര്‍ തിരുത്തി, മറ്റൊന്ന് പങ്കുവച്ചു .

അതേസമയം , കഴിഞ്ഞ ദിവസമാണ് മുരുകന്‍ കാട്ടാക്കട മലയാളം മിഷന്‍ ഡയറക്ടറായി ചുമതലയേറ്റത്. മലയാളം മിഷന്റെ ഡയറക്ടറായി ചുമതലയേറ്റെന്നും ലളിത മലയാളത്തില്‍ കവിത എഴുതുകയും ചൊല്ലുകയും ചെയ്യുന്ന ആള്‍ എന്ന നിലയില്‍ ലോക മലയാളികളില്‍ ഭാഷാസ്‌നേഹം വളര്‍ത്താന്‍ കഴിയും എന്നാണ് എന്റെ എളിയ വിചാരമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നെന്നും അദ്ദേഹം കുറിച്ചിരുന്നു .

kerala

എന്നാല്‍ കവി ഉപേക്ഷിച്ച ജാതിപ്പേര് എന്തിനാണ് ഇത്തരത്തില്‍ വീണ്ടും ഉപയോഗിക്കുന്നതെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. പൊതുവേദിയില്‍ പോലും മുരുകന്‍ കാട്ടാക്കട എന്ന് തന്നെയല്ലേ അറിയപ്പെടുന്നത്. അപ്പോള്‍ എന്തിനാണ് ഇത്തരത്തില്‍ ഒരു പ്രദര്‍ശനമെന്നും മലയാളം മിഷന് വന്‍ പുരോഗതിയാണെന്ന് പരിഹസിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത് .

വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ, ഈ കളി കൊള്ളാം . ഒരു പോസ്റ്റര്‍ മാറ്റിയാല്‍ ജാതിവാല്‍ മായുന്ന കളി. പക്ഷെ ഇതു മായ്ക്കാന്‍ കഴിയാത്തവരുടെ ജാതിയാണ് സാറേ പ്രശ്‌നം. അത് തൂത്ത് തുടച്ചാല്‍ പോവില്ല എന്നതാണ് പ്രശ്‌നം. എന്റെ കാഴ്ചയില്‍ മാത്രല്ല നിന്റെ കാഴ്ചയില്‍ കൂടിയാണ് ജാതി വളര്‍ന്ന് മരമായി വേരാഴ്തുന്നത് എന്നതാണ് പ്രശ്‌നം . വാല്‍മുറിക്കല്‍ പല്ലികളുടെ ഡിഫന്‍സാണ്. മുറിച്ചാലും പോകാത്ത വാലാണ് ജാതി എന്ന പ്രശ്‌നം . ഈ പോസ്റ്റര്‍ പ്രശ്‌നവല്‍ക്കരിച്ചവര്‍ക്കഭിവാദ്യങ്ങള്‍. പ്രിയ മുരുകന് ആശംസകള്‍ ! - അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു .

പോസ്റ്റര്‍ പിന്‍വലിച്ചതിന് പിന്നാലെ പങ്കുവച്ച പുതിയ പോസ്റ്ററിലും കമന്റുകള്‍ കൊണ്ട് നിറയുകയാണ് . ഇവര്‍ക്കൊന്നും ഇപ്പോഴും കാര്യങ്ങള്‍ മനസ്സിലായിട്ടില്ലെന്നും , അത് പഠിപ്പിക്കാന്‍ കുറേ കമന്റ് വേണമെന്നുമൊക്കെയാണ് മനസ്സിലാവുന്നത് . എന്തായാലും തിരുത്തല്‍ വരുത്തിയത് സ്വാഗതാര്‍ഹം എന്നാണ് ഒരാള്‍ പങ്കുവച്ച കമന്റ് .

'ഒരു നാടിന്റെ ഉന്നതമായ പാരമ്പര്യം ഒന്ന് കൂടി മെച്ചപ്പെടുത്തി അത്യുന്നതങ്ങളില്‍ എത്തിക്കാന്‍ വേണ്ടി ആണ് മലയാളം മിഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ച് യാതൊരു ബോധ്യവും ഇല്ലാത്തവര്‍ ആകരുത് അതിനെ നയിക്കേണ്ടത് എന്നുമാണ് ഈ കാര്യത്തില്‍ ഉള്ള പൊതു ബോധമെന്ന് മറ്റൊരാള്‍ കമന്റായി കുറിച്ചു .

ഏതു വിവരദോഷിയാണ് ഈ പേജ് കൈകാര്യം ചെയ്യുന്നത്. മുരുകന്‍ കാട്ടാക്കട എന്നേ ഇത്രകാലവും കേട്ടിട്ടുള്ളൂ.. അദ്ദേഹത്തിന്റെ കവിതകള്‍ അത്രമേല്‍ ഇഷ്ടത്തോടെയാണ് ഇക്കാലമത്രയും സ്വീകരിച്ചത് . ഇനി അതില്‍ ഒരു ഭിന്നിപ്പും കുത്തിയിരിപ്പും വിവാദവും ഉണ്ടാക്കാന്‍ ഇപ്പോള്‍ ജാതിവാല്‍ കൂട്ടിച്ചേര്‍ക്കുന്നവന്റെ പുറത്തടിക്കണമെന്ന് മറ്റൊരാള്‍ കമന്റായി കുറിച്ചു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+