കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടൻ ശ്രീനാഥ് ഭാസിക്ക് വിലക്ക്, പുതിയ സിനിമകളിൽ നിന്ന് മാറ്റി നിർത്തും

Google Oneindia Malayalam News

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്ക്‌ വിലക്ക്. ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച കേസിലാണ് നടനെതിരേ നടപടി.ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം.സിനിമയില്‍ നിന്ന് ശ്രീനാഥ് ഭാസിയെ മാറ്റിനിര്‍ത്തും.

ഓണ്‍ലൈന്‍ ചാനല്‍ അവതാരകയുടെ പരാതിയില്‍ സംഘടന ശ്രീനാഥ് ഭാസിയെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് നടനെതിരായ നടപടി.ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെടാൻ ആണ് തീരുമാനം.

1

തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുന്നുവെന്നു നിര്‍മാതാക്കളുടെ സംഘടന പ്രതികരിച്ചു. എന്നാൽ തെറ്റ് സമ്മതിച്ച സ്ഥിതിക്ക് മാതൃക പരമായ നടപടി ആവശ്യമാണെന്ന നിലപാടിലാണ് സംഘടന. വിലക്ക് എത്ര നാളത്തേക്ക് എന്നത് പിന്നീട് തീരുമാനിക്കുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു. കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും സംഘടന വ്യക്തമാക്കി.

വനിതാ അധ്യാപികമാര്‍ക്ക് മാത്രം കോട്ട്; പ്രതിഷേധിച്ച് രാജി വെച്ച് അധ്യാപിക, അഭിനന്ദനവുമായി റിമ കല്ലിങ്കല്‍വനിതാ അധ്യാപികമാര്‍ക്ക് മാത്രം കോട്ട്; പ്രതിഷേധിച്ച് രാജി വെച്ച് അധ്യാപിക, അഭിനന്ദനവുമായി റിമ കല്ലിങ്കല്‍

2

'താരങ്ങൾ മറ്റുള്ളവര്‍ക്ക് മാതൃകയാക്കേണ്ട ആളുകള്‍ കൂടിയാണ്. ഇത്തരം പെരുമാറ്റം ഉണ്ടാവുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാതിരിക്കുക എന്നത് നിര്‍മാതാക്കളുടെ സംഘടനയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സിനിമകളുടെ ഡബ്ബിങ് പൂര്‍ത്തിയാക്കുകയും ഷൂട്ടിങ് ബാക്കിയുള്ളവ തീര്‍ക്കുകയും ചെയ്ത ശേഷം ശ്രീനാഥ് ഭാസിയെ അനുവധിക്കും. അതിനുശേഷം വച്ച് കുറച്ചുകാലത്തേക്ക് പുതിയ സിനിമകള്‍ ഒന്ന് ചെയ്യേണ്ട എന്നാണ് തീരുമാനം. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു.

3

'വിലക്ക് എത്ര നാളത്തേക്ക് വേണം എന്നത് ഞങ്ങള്‍ തീരുമാനിക്കും.കരാറില്‍ പറഞ്ഞതിന് വിരുദ്ധമായി ഒരു സിനിമയ്ക്ക് അദ്ദേഹം കൂടുതല്‍ പണം വാങ്ങിയെന്ന പരാതി ലഭിച്ചിരുന്നു. ആ പണം തിരികെ നല്‍കാമെന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ഒരു പെരുമാറ്റച്ചട്ടം ആവശ്യമാണ്. അത്തരമൊരു പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ശ്രീനാഥ് ഭാസിക്കെതിരായ നടപടിയെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

തട്ടിയത് 200 കോടി: തെന്നിന്ത്യന്‍ നടിമാരേയും കൊണ്ട് തിഹാർ ജയിലിലെത്തി തെളിവെടുപ്പ്തട്ടിയത് 200 കോടി: തെന്നിന്ത്യന്‍ നടിമാരേയും കൊണ്ട് തിഹാർ ജയിലിലെത്തി തെളിവെടുപ്പ്

4

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നടന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ കൊച്ചിയിലെ ഓഫീസില്‍ നടൻ ഹാജരായത്.ഇന്നലെ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍ ശ്രീനാഥ് ഭാസിയുടെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ നടപടിയാണെന്ന വിലയിരുത്തലുണ്ടായിരുന്നു.അതേസമയം, അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കുകയാണ് പോലീസ്. ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചു.

5

അവതാരകയുടെ പരാതിയെത്തുടര്‍ന്ന് അഭിമുഖത്തിന്റെ അതുവരെയുള്ള ദൃശ്യങ്ങള്‍ ഹോട്ടലില്‍നിന്ന് പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ ചില അസ്വാഭാവികതകള്‍ കണ്ടെത്തിയതിനെ തുടർന്നാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം പോലീസിന് തോന്നിയത്.
കൊച്ചിയിൽ ചട്ടമ്പി സിനിമയുടെ പ്രൊമോഷൻ ഷൂട്ടിനിടെയാണ് ഓൺലൈൻ മാധ്യമപ്രവർത്തകയോട് നടൻ അപമര്യാദയായി പെരുമാറിയത്. തുടർന്ന് ലഭിച്ച പരാതിയിലാണ് ശ്രീനാഥ് ഭാസിക്കെതിരെ മരട് പോലീസ് കേസെടുത്തത്.

'നിങ്ങള്‍ക്ക് തലക്കെട്ട് ഉണ്ടാക്കാനുളളത് എന്റെ വായില്‍ നിന്ന് കിട്ടില്ല', പൃഥ്വി പറഞ്ഞത്, ശ്രീനാഥിന് വിമർശനം'നിങ്ങള്‍ക്ക് തലക്കെട്ട് ഉണ്ടാക്കാനുളളത് എന്റെ വായില്‍ നിന്ന് കിട്ടില്ല', പൃഥ്വി പറഞ്ഞത്, ശ്രീനാഥിന് വിമർശനം

English summary
Malayalam movie actor Sreenath Bhasi decision banned from cinema taken by Film Producers Association
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X