ക്യാപ്റ്റന്റെ ലൊക്കേഷനില്‍ ജയസൂര്യക്ക് പരിക്ക്, ഷൂട്ടിങ് നീട്ടി വെച്ചു
പുതിയ ചിത്രം ക്യാപ്റ്റന്റെ ലൊക്കേഷനില്‍ വെച്ച് നടന് ജയസൂര്യക്ക് പരിക്കേറ്റു.
കോഴിക്കോട്: പുതിയ ചിത്രം ക്യാപ്റ്റന്റെ ലൊക്കേഷനില്‍ വെച്ച് നടന് ജയസൂര്യക്ക് പരിക്കേറ്റു. തേഞ്ഞിപ്പാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഒരു ടാക്ലിങിനിടെ വലത് കാലിനാണ് പരിക്കേറ്റത്.
ഡോക്ടര്‍ ലൊക്കേഷനില്‍ എത്തി പ്രാഥമി ചികിത്സ നല്കി. ഒരാഴ്ച വിശ്രമം വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചിത്രീകരണം ഒരാഴ്ചത്തേക്ക് നീട്ടി വച്ചിരിക്കുകയാണ്. ജയസൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന് പറഞ്ഞു.

സംവിധാനം
സിദ്ധിഖിന്റെ സംവിധാന സഹായിയായ പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫുഡ്ബോള്‍ കളിയിലെ ലെജന്റായിരുന്ന വിപി സത്യന്റെ കഥ പറയുന്ന ക്യാംപ്റ്റന്‍ ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ്.

വിപി സത്യനാകും
വിപി സത്യന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. പത്ത് കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിര്‍മ്മാണം
ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. കസബ, ആന്‍ മരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടിഎല്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ചിത്രീകരണം
കോഴിക്കോടും പരിസര പ്രദേശങ്ങളിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications