Get Updates
Get notified of breaking news, exclusive insights, and must-see stories!

പുടിനുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ്; പിന്തുണച്ച് ഇന്ത്യ..രാഹുലിന് മറുപടിയില്ലെന്ന് കമ്മീഷൻ

റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ്. ആഗസ്റ്റ് 15 ന് അലാസ്കയിൽ വെച്ചായിരിക്കും കൂടിക്കാഴ്ച. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ചർച്ചയിൽ ഉണ്ടായേക്കും.

അതേസമയം ചർച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ രംഗത്തെത്തി. യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിനുള്ള സാധ്യതകൾ തുറക്കാനുമുള്ള തുറക്കാനും യോഗം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

newproject89

അതിനിടെ വോട്ടിംഗ് ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണത്തിൽ മൗനം തുടരുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. സത്യവാങ്മൂലം സഹിതം തെളിവുകൾ നൽകിയാൽ പരിഗണിക്കാമെന്നാണ് കമ്മീഷൻ നിലപാട്. ,സത്യവാങ്മൂലം നൽകുന്നില്ലെങഅകിൽ മാപ്പ് പറയണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇന്നത്തെ മറ്റ് പ്രധാനവാർത്തകൾ കൂടി അറിയാം

Aug 11, 2025, 5:34 pm IST

കർണാടക മന്ത്രി കെഎൻ രാജണ്ണ രാജിവച്ചു

കർണാടക സഹകരണ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെഎൻ. രാജണ്ണ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ഉണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം പാർട്ടിക്കുള്ളിൽ രാഷ്ട്രീയ കൊടുങ്കാറ്റുണ്ടാക്കിയതിന് തൊട്ടുപിന്നാലെയാണ് നടപടി. നേരത്തെ രാഹുലിന്റെ ആരോപണങ്ങൾ അദ്ദേഹം തള്ളിയിരുന്നു.
Aug 11, 2025, 12:37 am IST

തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിൽ പ്രതികരിച്ച് കെസി വേണുഗോപാലും മറ്റ് എംപിമാരും. അടിയന്തര ലാൻഡിംഗിനിടെ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെന്നാണ് കെസി വേണുഗോപാൽ പ്രതികരിച്ചത്. അടിയന്തര ലാൻഡിംഗിൽ ഗുരുതര സുരക്ഷ വീഴ്‌ച ഉണ്ടായെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് മണിക്കൂറോളം ചെന്നൈയ്ക്ക് മുകളിൽ വിമാനം പറന്നെന്നാണ് അടൂർ പ്രകാശ് പറയുന്നത്.
Aug 11, 2025, 12:01 am IST

ആലുവയില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കുന്നുംപുറം ഭാഗത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 4 മണി മുതല്‍ ഇവരെ കാണാനില്ലെന്നായിരുന്നു പരാതിയിൽ പറഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു.രണ്ട് പേരും സൈക്കിളും ബാഗും എടുത്താണ് പോയിരുന്നത്. തങ്ങള്‍ നാടുവിടുകയാണെന്ന് എഴുതിവച്ച കത്ത് പിന്നീട് കണ്ടെത്തിയിരുന്നു.
Aug 10, 2025, 11:46 pm IST

തിരുവനന്തപുരം-ഡൽഹി വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് നടപടി. ഈ സമയം അഞ്ച് എംപിമാർ വിമാനത്തിൽ ഉണ്ടായിരുന്നു. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്‌ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാർ. എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയതെന്നാണ് വിവരം.
Aug 10, 2025, 10:50 pm IST

വോട്ടർപട്ടിക ക്രമക്കേടിൽ നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷൻ കമ്മീഷൻ വിചാരിക്കേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനം രാജ്യം മുഴുവൻ കണ്ടതാണ്. ശകുൻ റാണിയുടെ പേരിൽ രണ്ടു വോട്ട് ചെയ്‌തുവെന്നും ഇതിന് തെളിവുണ്ടെന്ന് കെസി വേണുഗോപാൽ പറഞ്ഞു
Aug 10, 2025, 10:22 pm IST

സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിലുയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം. സിപിഐ വിമര്‍ശനം ശരിയായ രീതിയിലാണെന്ന് കരുതുന്നില്ലെന്നാണ് ജനറൽ സെക്രട്ടറി സ്‌റ്റീഫൻ ജോർജ് പറയുന്നത്. സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ പുറത്തുപോകുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന കാര്യമാണ്. കേരള കോണ്‍ഗ്രസ് അണികള്‍ എപ്പോഴും കേരള കോണ്‍ഗ്രസ് എമ്മിനൊപ്പമാണെന്നും സ്‌റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി.
Aug 10, 2025, 9:51 pm IST

മുഖ്യമന്ത്രി പങ്കെടുക്കുന്ന കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന് പരിഭവം പരസ്യമാക്കി മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. ചടങ്ങിന് എത്തില്ലെന്നും ആശംസകൾ നേരത്തെ അറിയിക്കുന്നുവെന്നും ദിവ്യ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. പോസ്‌റ്റിൽ വീണാ ജോർജിന്റെ പേര് അവർ പരാമർശിച്ചുമില്ല.
Aug 10, 2025, 9:17 pm IST

സാങ്കേതിക തകരാറിനെ തുടർന്ന് യുകെയുടെ എഫ്-35 വിമാനത്തിന് വീണ്ടും അടിയന്തിര ലാൻഡിംഗ്. ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. ജപ്പാനും യുഎസും സംയുക്തമായി നടത്തിയ അഭ്യാസത്തിനിടെയാണ് എഫ്-35 അടിയന്തിര ലാൻഡിംഗ് നടത്തിയത്. പൈലറ്റ് സുരക്ഷിതനാണ്. നേരത്തെ തിരുവനന്തപുരത്തും എഫ്-35 വിമാനം ലാൻഡ് ചെയ്യേണ്ടി വന്നിരുന്നു.
Aug 10, 2025, 8:34 pm IST

യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി കാന്തപുരം. വിഷയത്തിൽ പലരും ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമമാത്രമാണ് നി൪വഹിച്ചത്. ഉപയോഗപ്പെടുത്തിയത് മതത്തിന്റെയും രാജ്യത്തിന്റെയും സാധ്യതകളാണെന്നും കാന്തപുരം അബൂബക്ക൪ മുസ്ലിയാ൪ പറയുന്നു.
Aug 10, 2025, 7:59 pm IST

പാലക്കാട് കൽപ്പാത്തിയിൽ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘർഷത്തിൽ 3 പേർക്ക് കുത്തേറ്റു. തോണിപ്പാളയം സ്വദേശി വിഷ്‌ണു (22), സുന്ദരം കോളനി സ്വദേശികളായ ഷാജി (29), ഷമീർ (31) എന്നിവർക്കാണ് കത്രിക കൊണ്ട് കുത്തേറ്റത്. കൽപ്പാത്തി കുണ്ടംമ്പലത്തിന് സമീപത്ത് വെച്ചാണ് സംഘർഷം നടന്നത്. അമ്പലത്തിലെത്തിയ യുവതിയോട് പൂവ് വേണോയെന്ന് പൂക്കച്ചവടക്കാരനായ യുവാവ് ചോദിച്ചതിനെ ചൊല്ലിയായിരുന്നു സംഘർഷത്തിന്റെ തുടക്കം.
Aug 10, 2025, 7:27 pm IST

രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കർണാടകയിലെ വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കൃത്യമായ രേഖകൾ ഹാജരാക്കണം എന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മീഷൻ പുറത്തുവിട്ട രേഖയല്ല രാഹുൽ കാണിച്ചതെന്നും നോട്ടീസിൽ പറയുന്നു. സത്യവാങ്മൂലത്തോടൊപ്പം രേഖകളും നൽകാനാണ് നിർദ്ദേശം.
Aug 10, 2025, 7:00 pm IST

വോട്ടർ പട്ടിക ക്രമക്കേടിൽ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധിയുടേത് നാടകമാണെന്ന് അദ്ദേഹം പറഞ്ഞു. വർഷത്തിൽ 6 തവണയെങ്കിലും വിദേശത്തു ടൂർ പോകുന്ന രാഹുലിന് ഇവിടുത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തെ കുറിച്ച് അറിയില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അണികൾക്ക് അതൃപ്‌തിയുണ്ട്. ഇതിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് രാഹുലിന്റെ നാടകമെന്നും രാജീവ് ചന്ദ്രശേഖർ ആരോപിക്കുന്നു.
Aug 10, 2025, 6:06 pm IST

സുരേഷ് ഗോപിയുടെ ഓഫീസിന് കനത്ത സുരക്ഷ

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലുള്ള ഓഫീസിന് സുരക്ഷ ഏർപ്പെടുത്തി പോലീസ്. ഓഫീസിൽ പോലീസ് ഔട്ട് പോസ്‌റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഛത്തീസ്​ഗഡിൽ അറസ്‌റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതിലും തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിലും ഉൾപ്പെടെ സുരേഷ് ​ഗോപിക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. ഇതോടെ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് നടപടി.
Aug 10, 2025, 5:16 pm IST

കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. രാഹുൽ ഗാന്ധി ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത് ബെംഗഗളൂരുവിനെ കേന്ദ്രീകരിച്ചായിരുന്നു. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലുണ്ടായ വോട്ട് മോഷണവുമായി ബന്ധപ്പെട്ട കണക്കുകളും രാഹുൽ ഗാന്ധി പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം.
Aug 10, 2025, 4:51 pm IST

സപ്ലൈക്കോയിൽ ഓഫറുകളുടെ കാലം

വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയാണ് സപ്ലൈകോയുടെ കിറ്റുകൾ. ഇതിന് പുറമേ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാണെന്ന് അധികൃതർ അറിയിച്ചു. അഞ്ഞൂറ് രൂപയുടെയോ ആയിരം രൂപയുടെയോ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോയുടെ വിൽപനശാലകളിൽ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31വരെ വാങ്ങാം.
Aug 10, 2025, 4:10 pm IST

സംസ്ഥാന ചലച്ചിത്ര അവാർഡ്; പ്രഖ്യാപനം ഇന്നില്ല

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്നുണ്ടാവില്ലെന്ന് അറിയിച്ച് മന്ത്രി സജി ചെറിയാൻ. നേരത്തെ ഇന്ന് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. 2024ലെ പുരസ്‌കാര പ്രഖ്യാപനമാണ് നടക്കാനിരിക്കുന്നത്. പ്രഖ്യാപനം ഉടനുണ്ടാവില്ലെന്ന് സൂചനയാണ് സജി ചെറിയാൻ പങ്കുവയ്ക്കുന്നത്.
Aug 10, 2025, 3:34 pm IST

'വോട്ട് ചോരി'; വെബ്സൈറ്റ് പുറത്തിറക്കി കോൺഗ്രസ്

വോട്ടിംഗ് ക്രമക്കേട് ആരോപണത്തിന് പിന്നാലെ പുതിയ വെബ്സൈറ്റ് പുറത്തിറക്കി കോൺഗ്രസ്. വോട്ട് ചോരി എന്ന പേരിലാണഅ വെബ്സൈറ്റ്. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കിടാണ് വെബ്സൈറ്റ്
Aug 10, 2025, 2:49 pm IST

ട്രംപിനെ പരോക്ഷമായി വിമർശിച്ച് രാജ്നാഥ് സിംഗ്

അമേരിക്കയുടെ ഇറക്കുമതി തീരുവകളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് .ഇന്ത്യയുടെ പുരോഗതിയുടെ വേഗത ചിലർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ട്രംപിനെ "സബ്കാ ബോസ്" എന്നാണ് കേന്ദ്രമന്ത്രി പരാമർശിച്ചത്., ഇന്ത്യയെ ഒരു മഹാശക്തിയാകുന്നതിൽ നിന്ന് ആർക്കും തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Aug 10, 2025, 2:15 pm IST

അമിത വേഗതയിൽ എത്തിയ കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി ;4 പേർക്ക് പരിക്ക്

അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേർക്കു പരുക്കേറ്റു. തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ മുന്നിൽ വെച്ചാണ് അപകടം നടന്നത്. പരുക്കേറ്റവരിൽ രണ്ടുപേർ ഓട്ടോഡ്രൈവർമാരും രണ്ടുപേർ കാൽനടയാത്രക്കാരുമാണ്. നാല് പേരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Aug 10, 2025, 1:00 pm IST

മിഥുന്റെ കുടുംബത്തിന്​ വീടൊരുങ്ങുന്നു

കൊല്ലം തേവലക്കര ബോയ്​സ്​ ഹൈസ്​കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന്​ വീടൊരുങ്ങുന്നു. വീടിന്റെ തറക്കലിടൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.മൂന്നര മാസം കൊണ്ട് വീടിൻ്റെ നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 'കൊല്ലം തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് കേരള സ്കൗട്ട്സ് & ഗൈഡ്‌സിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന വീടിന്റെ മാതൃക ആണിത്. 20 ലക്ഷം രൂപ ചെലവിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് വീട് നിർമ്മിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ, രണ്ട് ശുചിമുറികൾ, ലിവിങ് റൂം, അടുക്കള, ഡൈനിങ് ഏരിയ, സിറ്റ് ഔട്ട്, സ്റ്റെയർകെയ്സ് എന്നിവ വീടിന്റെ ഭാഗമായി ഉണ്ടാകും. നാല് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറാനാണ് ലക്ഷ്യമിടുന്നത്. വീടിനു പുറമെ, മിഥുന്റെ കുടുംബത്തിന് സർക്കാർ വിവിധ ധനസഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്: * സംസ്ഥാന സർക്കാർ: 10 ലക്ഷം രൂപ. * പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക സഹായം: 3 ലക്ഷം രൂപ. * കെ.എസ്.ഇ.ബി.: 10 ലക്ഷം രൂപ. * അധ്യാപക സംഘടനയായ കെ.എസ്.ടി.എ.: 11 ലക്ഷം രൂപ. കൂടാതെ, മിഥുന്റെ അനുജന്റെ സ്കൂൾ വിദ്യാഭ്യാസ ചെലവുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് പൂർണ്ണമായും വഹിക്കും', മന്ത്രി അറിയിച്ചു.
https://www.facebook.com/comvsivankutty/posts/pfbid02nE5CT1rgnUScXS1k5ZpnkPpBqHAXfNyBJ49uUNQ1T7WBGaeWnztLdrbkNqxibtWtl?__cft__[0]=AZWPm39oDNM1qLIQZe34BFpD478tutTLw5AEVLx9-a6yB70u2eFQQJgaHY7VO0ePQ-joXZkRobsxfR3267AwfWtpQOzCKoBeX90LfKhYiDMu6tJFqq7JGteVdWNGQbQpRy6rgSov2CwEceecmhpTC1JoU6bHZlT4_ldSO7bld9SJnjG_MzbbqDsQLcl8iSHN7-lwfZHAbr7rmYa6d3OWt2xq&__tn__=%2CO%2CP-R
Aug 10, 2025, 12:59 pm IST

'കുഞ്ചാക്കോ ബോബൻ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിൽ' ഡിവൈഎഫ്ഐ നേതാവ്

നടൻ കുഞ്ചാക്കോ ബോബനെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി.മികച്ച ഭക്ഷണം ജയിലിലല്ല സ്‌കൂള്‍ കുട്ടികള്‍ക്കാണ് നല്‍കേണ്ടതെന്ന കുഞ്ചാക്കോ ബോബന്‍റെ പ്രസ്താവനയ്ക്കെതിരെയാണ് അഡ്വക്കറ്റ് സരിൻ രംഗത്തെത്തിയത്. 'ജയിലിലേക്കാൾ മികച്ച ഭക്ഷണം കൊടുക്കേണ്ടത് സ്കൂളിലാണ് എന്ന് കഴിഞ്ഞ ദിവസം സിനിമ താരം കുഞ്ചാക്കോ ബോബൻ മൂപ്പർ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ്. ആ കാലമൊക്കെ കഴിഞ്ഞു കുഞ്ചാക്കോ ബോബ ഇപ്പോൾ സ്കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ് .... നിങ്ങളാ ഹാങ്ങോവറിൽ നിന്ന് പുറത്തേക്ക് വാ എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ' സരിൻ കുറിച്ചു.
Aug 10, 2025, 12:28 pm IST

പുതിയ വന്ദേഭാരത് സർവ്വീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

കെഎസ്ആർ ബംഗളൂരു-ബെലഗാവി വന്ദേ ഭാരത്, അമൃത്സർ-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര വന്ദേ ഭാരത്, അജ്നി (നാഗ്പൂർ)-പൂനെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫാണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്.
Aug 10, 2025, 11:24 am IST

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ല; പരാതിയുമായി കെഎസ്യു നേതാവ്

കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‍യു നേതാവിന്റെ പരാതി. തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂര്‍ പോലീസിൽ പരാതി നൽകിയത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്ന് പരാതിയിൽ പറയുന്നു
Aug 10, 2025, 10:22 am IST

അതുല്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്റ്റിൽ

കൊല്ലം സ്വദേശി അതുല്യ മരിച്ച സംഭവത്തിൽ ഭര്‍ത്താവ് സതീഷ് ശങ്കര്‍ അറസ്റ്റ് ചെയ്ത് പോലീസ്. ഷാർജയിൽ നിന്ന് നാട്ടിലെത്തിയതിന് പിന്നാലെ തിരുവനന്തപുരം എയർപോർട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ജൂലായ് 19-നാണ് കൊല്ലം കോയിവിള സ്വദേശിനിയായ അതുല്യ ആത്മഹത്യ ചെയ്തത്.
Aug 10, 2025, 9:03 am IST

നടി രമ്യയ്ക്ക് അശ്ലീല സന്ദേശം അയച്ച മുഖ്യപ്രതി പിടിയിൽ

നടിയും മുൻ എംപിയുമായ രമ്യയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം അയച്ചയാൾ പിടിയിൽ. കെആർ പുരം സ്വദേശി പ്രമോദ് ഗൗഡയാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ ഫോണിൽ നിന്നാണ് ഇയാൾ സന്ദേശമയച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ 6 പേരാണ് അറസ്റ്റിലായത്.
Aug 10, 2025, 8:04 am IST

പകരച്ചുങ്കം; യുഎസിന് മറുപടി നൽകാൻ ഇന്ത്യ?

ഇന്ത്യയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കയ്ക്ക് പകരച്ചുങ്കം ഏർപ്പെടുത്തണമെന്ന ആവശ്യം ഇന്ന് കേന്ദ്രമന്ത്രി സഭ ചർച്ച ചെയ്യും. പകരച്ചുങ്കം ചുമത്താത്തത് ദൗർബല്യമായി വിലയിരുത്തുമെന്ന അഭിപ്രായങ്ങൾ ബിജെപിയിൽ തന്നെ ഉണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര ചർച്ചയ്ക്ക് മന്ത്രിസഭ ഒരുങ്ങുന്നത്. ഇന്ത്യയ്ക്ക് 50 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയത്.
Aug 10, 2025, 7:13 am IST

എംവി ഗോവിന്ദൻ തന്നെ സന്ദർശിച്ചിരുന്നുവെന്ന് ജ്യോത്സൻ; കൂടിക്കാഴ്ച വ്യക്തിപരം

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ വന്ന് കണ്ടിരുന്നുവെന്ന് പയ്യന്നൂരിലെ ജ്യോത്സ്യൻ മാധവ പൊതുവാൾ. അദ്ദേഹം തന്റെ കുടുംബ സുഹൃത്താണ്. കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന തന്നെ കുടുംബസമേതമാണ് അദ്ദേഹം കണ്ടത്. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും എംവ ഗോവിന്ദൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+