Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ട് ക്രമക്കേടിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്; മോദിയെ വിളിച്ച് സെലൻസ്‌കി

വോട്ട് മോഷണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം. 300 ഓളം പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. രാഹുലും പ്രിയങ്കയും അറസ്റ്റ് വരിച്ചു. പ്രതിപക്ഷ എംപിമാരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ട് മോഷണത്തിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലും പ്രതിഷേധിച്ചാണ് 25 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള 300-ലധികം എംപിമാര്‍ പാര്‍ലമെന്റില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്തത്.

അതേസമയം ഇന്നലെ എയര്‍ഇന്ത്യ നടത്തിയ അടിയന്തര ലാന്‍ഡിംഗില്‍ സുരക്ഷാ വീഴ്ച ആരോപിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. ഇന്നലെ രാത്രിയിലാണ് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ഇന്ത്യ വിമാനം അടിയന്തരമായി ചെന്നൈയില്‍ ലാന്‍ഡ് ചെയ്തത്. ലാന്‍ഡ് ചെയ്യുന്ന സമയത്ത് റണ്‍വേയില്‍ മറ്റൊരു വിമാനവുമുണ്ടായിരുന്നു എന്നാണ് എംപി കെസി വേണുഗോപാല്‍ പറഞ്ഞത്.

സംഭവത്തില്‍ അന്വേഷണം വേണം എന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. വേണുഗോപാലിനെ കൂടാതെ കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന്‍, റോബര്‍ട്ട് ബ്രൂസ് എന്നീ എംപിമാരടക്കം 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അതേസമയം റഡാര്‍ സംവിധാനത്തിലെ തകരാര്‍ മൂലമാണ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത് എന്നും റണ്‍വേയില്‍ മറ്റ് വിമാനമുണ്ടായിരുന്നില്ല എന്നും എയര്‍ ഇന്ത്യ പ്രതികരിച്ചു. എയര്‍ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.

അതേസമയം യെമന്‍ ജയിലില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ രംഗത്തെത്തി. നിമിഷപ്രിയയുടെ മോചനത്തിന് കാന്തപുരം ഇടപെട്ടിട്ടില്ല എന്നും കള്ളം പ്രചരിപ്പിക്കരുത് എന്നും തലാലിന്റെ സഹോദരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മറ്റ് പ്രധാനവാര്‍ത്തകള്‍ അറിയാം...

Malayalam News

Aug 12, 2025, 12:29 am IST

എംഎസ്എഫിനെതിരെ പരാതിയുമായി കെഎസ്‌യു കാസർഗോഡ് ജില്ലാ കമ്മറ്റി. എംഎസ്എഫ് മുന്നണി മര്യാദകൾ പാലിക്കുന്നില്ലെന്നും ഏകാധിപത്യപരമായ പ്രവർത്തനങ്ങളാണ് എംഎസ്എഫ് നടത്തുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു. കണ്ണൂർ സർവ്വകലാശാല തിരഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കുന്നതിന് മുൻപ് കെഎസ്‌യുവുമായി ചർച്ച നടത്തിയില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
Aug 12, 2025, 12:00 am IST

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ തലശ്ശേരി അതിരൂപത. ഗോവിന്ദന്റെ പ്രസ്‌താവന ഫാസിസ്‌റ്റ് ശക്തികളുടെതിന് സമാനമാണെന്നായിരുന്നു അതിരൂപതയുടെ വിമർശനം. എകെജി സെന്ററിൽ നിന്ന് തീട്ടൂരം വാങ്ങിയശേഷമാണോ മെത്രാന്മാർ പ്രവർത്തിക്കേണ്ടത് എന്നും അതിരൂപത പ്രസ്‌താവനയിലൂടെ ചോദിച്ചു.
Aug 11, 2025, 11:17 pm IST

മാർ ജോസഫ് പാംപ്ലാനിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നുമാണ് എംവി ഗോവിന്ദന്റെ ആരോപണം. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്‌റ്റ് ചെയ്‌തപ്പോൾ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞുവെന്നും ജാമ്യം കിട്ടിയപ്പോൾ അമിത് ഷായെ സ്‌തുതിച്ചെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Aug 11, 2025, 10:13 pm IST

കൂടത്തായി കേസ്; ജോലിയുടെ ഹർജി തള്ളി ഹൈക്കോടതി

കോഴിക്കോട് താമരശ്ശേരി കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹർജി തള്ളി ഹൈക്കോടതി. പുതിയ അഭിഭാഷകനൊപ്പം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. വിചാരണ അന്തിമ ഘട്ടത്തിൽ എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ഈ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയതിനെ തുടർന്നാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.
Aug 11, 2025, 9:48 pm IST

വാൽപ്പാറയിൽ 7 വയസുകാരനെ പുലി കടിച്ചുകൊന്നു

വാൽപ്പാറയിൽ 7 വയസുകാരന് പുലിയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. ഇന്ന് വൈകീട്ട് ഏഴരയോടെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. അസം സ്വദേശികളുടെ മകനായ മൂർ ബുജിയാണ് കൊല്ലപ്പെട്ടത്. വീടിന് മുന്നിൽ കളിക്കുകയായിരുന്ന കുഞ്ഞിനെ പുലി ആക്രമിക്കുകയായിരുന്നു.
Aug 11, 2025, 9:21 pm IST

ആഗസ്‌റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന സര്‍ക്കുലര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് അയച്ച ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യത്തിന് എഴുപത്തിയെട്ട് വയസാകുമ്പോള്‍ ആഗസ്‌റ്റ് 15ന് പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘപരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേതാണെന്നും അദ്ദേഹം വിമർശിക്കുകയുണ്ടായി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു പിണറായി നിലപാട് വ്യക്തമാക്കിയത്.
Aug 11, 2025, 8:41 pm IST

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം, രണ്ട് പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, 43 കാരനായ ജോസഫ് എന്നിവരാണ് മരണപ്പെട്ടത്. അഞ്ച് പേർ ഉണ്ടായിരുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. കാണാതായവരിൽ ഒരാൾ രക്ഷപ്പെട്ടിട്ടുണ്ട്. മറ്റൊരു വള്ളത്തിൽ കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്. ഒരാൾക്കായി ഇപ്പോഴും തുടരുകയാണ്.
Aug 11, 2025, 7:58 pm IST

ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ബുധനാഴ്‌ച വരെ വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ കോട്ടയം, എറണാകുളം, തൃശൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Aug 11, 2025, 7:21 pm IST

കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസിലെ എസ്എഫ്ഐ യൂണിയന്‍ പരിപാടിയില്‍ വിശദീകരണം തേടി വൈസ് ചാൻസലർ. 'ആര്‍ട്ടിക്കിള്‍ 153' എന്ന പരിപാടിയിലാണ് വിസി വിശദീകരണം തേടിയിരിക്കുന്നത്. പരിപാടിക്ക് സര്‍വകലാശാലയുടെ അനുമതി ഇല്ലെന്നാണ് വിസിയുടെ വാദം. ഇതിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Aug 11, 2025, 6:55 pm IST

തൃശൂരിൽ ഇത്രയധികം ആരോപണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണമെന്ന് കെ സുധാകരൻ എംപി. പരിമിതിയില്ലാത്ത വിധം ഭൂരിപക്ഷം ഉണ്ടാക്കാൻ ഇത്രയധികം വോട്ടുകൾ ചേർക്കുന്നു. നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തിൽ കയർ തൂക്കുന്നതാണെന്നും മുൻ കെപിസിസി അധ്യക്ഷൻ പറഞ്ഞു. ഒരു സ്ഥാനാർഥി പുറത്തുനിന്ന് വന്ന് മത്സരിച്ചിട്ട് ഇത്രയധികം വോട്ട് ലഭിക്കുക അസാധ്യമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
Aug 11, 2025, 6:31 pm IST

ബെവ്കോ ആപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ച് എക്സൈസ് മന്ത്രി എംബി രാജേഷ്. സർക്കാർ നയം എക്സൈസ് മന്ത്രിയായ താൻ പറഞ്ഞു കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. അതിന് മുകളിൽ ഒരുദ്യോഗസ്ഥനും ഇല്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് എംബി രാജേഷ് മറുപടി നൽകി. ഓൺലൈനായി മദ്യവിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കട്ടെയെന്ന് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി പറഞ്ഞിരുന്നു.
Aug 11, 2025, 5:35 pm IST

കർണാടക മന്ത്രി കെഎൻ രാജണ്ണ രാജിവച്ചു

കർണാടക സഹകരണ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെഎൻ. രാജണ്ണ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ഉണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം പാർട്ടിക്കുള്ളിൽ രാഷ്ട്രീയ കൊടുങ്കാറ്റുണ്ടാക്കിയതിന് തൊട്ടുപിന്നാലെയാണ് നടപടി. നേരത്തെ രാഹുലിന്റെ ആരോപണങ്ങൾ അദ്ദേഹം തള്ളിയിരുന്നു.
Aug 11, 2025, 5:13 pm IST

പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പരാതി നൽകി ബിജെപി

വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി. ബിജെപി പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറയാണ് വയനാട് എസ്‌പിക്ക് പരാതി നൽകിയത്. മൂന്ന് മാസമായി കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. നിരവധി ആളുകൾ കൊല്ലപ്പെട്ട ഉരുൾപൊട്ടൽ ദുരന്ത സ്ഥലത്ത് പ്രിയങ്കയെ കണ്ടില്ലെന്നും ആദിവാസി വിഷയങ്ങളിലും എംപിയെ കാണാനില്ലെന്നും പരാതിയില്‍ പറയുന്നു.
Aug 11, 2025, 4:55 pm IST

ഡല്‍ഹിയില്‍ തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി

രാജ്യതലസ്ഥാനത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. തെരുവുനായ്ക്കളെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കണം. ഈ നീക്കത്തിന് തടസമുണ്ടാക്കുന്ന ഏതൊരു സംഘടനയ്ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പേവിഷബാധ മൂലമുള്ള മരണങ്ങളും നായ കടിയേല്‍ക്കുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഈ നിര്‍ണായക ഉത്തരവ്. ഡല്‍ഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളില്‍ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
Aug 11, 2025, 4:37 pm IST

ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തായ റമീസ് അറസ്റ്റില്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരേ ചുമത്തിയിരിക്കുന്നത്. ആണ്‍സുഹൃത്തായ റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ നിര്‍ബന്ധിച്ചും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ആത്മഹത്യാ കുറിപ്പിലുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കാണ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Aug 11, 2025, 4:19 pm IST

തൃശൂരില്‍ ബസില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. 74 വയസുള്ള പൂവ്വത്തൂര്‍ സ്വദേശി നളിനിയാണ് മരിച്ചത്. സീറ്റില്‍ ഇരിക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് റോഡിലേക്ക് വീണാണ് അപകടം ഉണ്ടായത്.
Aug 11, 2025, 3:09 pm IST

പാര്‍ലെമന്റില്‍ പ്രതിപക്ഷ ബഹളം

പാര്‍ലെമന്റില്‍ പ്രതിപക്ഷ ബഹളം. ബഹളത്തിനിടെ ദേശീയ കായിക ഭരണ ബില്‍ ലോക്‌സഭ പാസാക്കി. പുതുക്കിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ബില്‍ പാസാക്കിയത്. രാജ്യസഭയിലും ബഹളം
Aug 11, 2025, 2:14 pm IST

കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു. ഓവേലി ന്യൂ ഹോപ് സ്വദേശി മണിയാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ന്യൂ ഹോപിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലിക്ക് പോയ സമയത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു.
Aug 11, 2025, 1:37 pm IST

വോട്ട് മോഷണം: കോടതിയെ സമീപിക്കും

അനര്‍ഹമായ നൂറുകണക്കിന് വോട്ടുകള്‍ ബിജെപി തൃശൂരില്‍ ചേര്‍ത്തു എന്ന് സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍. ഇതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നുണ്ട് എന്നും സുനില്‍കുമാര്‍ പറഞ്ഞു. ചേലക്കര മണ്ഡലത്തിലെയും മറ്റിങ്ങളിലേയും വോട്ടര്‍മാരെ ഇവിടെ കൊണ്ടുവന്നു ചേര്‍ത്തു. അനര്‍ഹമായ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും സുനില്‍ കുമാര്‍
Aug 11, 2025, 12:48 pm IST

ആഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണം

ആഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഇതിനായി സര്‍വകലാശാലകള്‍ക്ക് ഔദ്യോഗികമായി രാജ്ഭവന്‍ നിര്‍ദേശം നല്‍കി. സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കാന്‍ വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കണം എന്നും എല്ലാ വൈസ് ചാന്‍സലര്‍മാറും വിദ്യാര്‍ത്ഥികളും ദിനാചരണത്തില്‍ പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്
Aug 11, 2025, 12:29 pm IST

വോട്ട് മോഷണം ആരോപിച്ച് പ്രതിപക്ഷ എംപിമാര്‍ നടത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് തടഞ്ഞ് പൊലീസ്. കോണ്‍ഗ്രസ് എംപിമാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റ് വരിച്ചു. പ്രതിപക്ഷ എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
Aug 11, 2025, 12:14 pm IST

തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാനുള്ള തീരുമാനം ഉപേക്ഷിച്ച് പ്രതിപക്ഷം. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് നീക്കം
Aug 11, 2025, 12:08 pm IST

പ്രതിപക്ഷ പ്രതിഷേധത്തില്‍ സംഘര്‍ഷം

വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞു. രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍. വോട്ടര്‍ കൊള്ളയില്‍ നടപടി വേണം എന്ന് ആവശ്യം
Aug 11, 2025, 11:58 am IST

പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഓസ്ട്രേലിയ

അടുത്ത മാസം നടക്കുന്ന യുഎന്‍ പൊതുസഭയില്‍ ഓസ്ട്രേലിയ പലസ്തീനെ അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭയില്‍ ഓസ്ട്രേലിയ പലസ്തീന്‍ സംസ്ഥാനത്തെ അംഗീകരിക്കുമെന്ന് അല്‍ബനീസ് പറഞ്ഞു.
Aug 11, 2025, 11:35 am IST

വേടനെതിരെ ലുക്കൗട്ട് നോട്ടീസ്

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വേടന്‍ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ്. വിമാനത്താവളം വഴിയടക്കം വേടന്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചാല്‍ ലുക്കൗട്ട് നോട്ടീസ് പ്രകാരം കസ്റ്റഡിയിലെടുക്കാനാകും.
Aug 11, 2025, 10:39 am IST

ഗ്രോക്കിനെതിരെ ആരോപണം

എലോണ്‍ മസ്‌കിന്റെ എഐ വീഡിയോ ജനറേറ്റര്‍ ഗ്രോക്കിനെതിരെ ആരോപണം. കമാന്‍ഡ് ആവശ്യപ്പെടാതെ തന്നെ ടെയ്ലര്‍ സ്വിഫ്റ്റിന്റെ ലൈംഗികത പ്രകടമാക്കുന്ന വീഡിയോകള്‍ നിര്‍മ്മിച്ചുവെന്ന ആരോപണം ഗ്രോക്ക് നേരിടുന്നുണ്ടെന്ന് ദി വെര്‍ജിന്റെ ഒരു റിപ്പോര്‍ട്ട് ഉദ്ധരിച്ച് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ലൈംഗികേതര പ്രോംപ്റ്റ് നല്‍കിയതിന് ശേഷം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സെന്‍സര്‍ ചെയ്യാത്ത ടോപ്ലെസ് ക്ലിപ്പുകള്‍ സൃഷ്ടിക്കപ്പെട്ടു എന്നാണ് ഗ്രോക്കിനെതിരായ ആരോപണം
Aug 11, 2025, 10:01 am IST

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ

കോതമംഗലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് പ്രതിക്കൂട്ടില്‍. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഗുരുതര ആരോപണങ്ങളാണ് ആണ്‍സുഹൃത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യയ്ക്ക് കാരണം ആണ്‍സുഹൃത്തിന്റെ പീഡനമാണ് എന്നും മതം മാറാന്‍ നിര്‍ബന്ധിച്ചു എന്നും കുറിപ്പില്‍. ശനിയാഴ്ചയാണ് ടിടിസി വിദ്യാര്‍ത്ഥിനി സോന മരിച്ചത്. ആണ്‍സുഹൃത്തായ റമീസിനെതിരെയാണ് പരാതി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ജീവനക്കാരനായ റമീസിനെതിരെയാണ് പരാതി. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്‌
Aug 11, 2025, 9:40 am IST

ഡോര്‍ ഡെലിവറി മദ്യം വേണ്ട

ബെവ്‌കോയുടെ മദ്യത്തിന്റെ ഡോര്‍ ഡെലിവറി ശുപാര്‍ശ അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. വീട്ടിലേക്ക് മദ്യം എത്തിക്കുന്നതില്‍ ബാര്‍ ഉടമകളും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി മദ്യവില്‍പ്പനയ്ക്ക് ബെവ്‌കോ നീക്കം നടത്തിയത്
Aug 11, 2025, 8:41 am IST

അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഗാസ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിക്ക് സമീപം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറ ലേഖകരായ അനസ് അല്‍-ഷെരീഫ്, മുഹമ്മദ് ഖ്രീഖ്, ക്യാമറാമാന്‍മാരായ ഇബ്രാഹിം സഹര്‍, മോമെന്‍ അലിവ, മുഹമ്മദ് നൗഫല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അല്‍-ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് പുറത്തുള്ള പത്രപ്രവര്‍ത്തകര്‍ക്കുള്ള ഒരു കൂടാരം ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മരിച്ച ഏഴ് പേരില്‍ ഇവരും ഉള്‍പ്പെടുന്നുവെന്ന് അല്‍ ജസീറ പറഞ്ഞു.
Aug 11, 2025, 8:25 am IST

കാലം അവര്‍ക്ക് മാപ്പ് നല്‍കട്ടെ

തന്നെ കുടുക്കാന്‍ ശ്രമിച്ച ചില സഹപ്രവര്‍ത്തകര്‍ക്കെതിരെ തുറന്നടിച്ചു ഡോ. ഹാരിസ് ചിറയ്ക്കല്‍. തന്നെ മരണത്തിലേക്ക് വരെ എത്തിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും അവര്‍ക്ക് കാലം മാപ്പ് നല്‍കട്ടെ എന്നും ഹാരിസ് പറഞ്ഞു. കെജിഎംസിറ്റിഎ ഗ്രൂപ്പില്‍ ആണ് ഹാരിസിന്റെ സന്ദേശം. കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവര്‍ത്തകര്‍ ജയിലില്‍ അയക്കാന്‍ ശ്രമിച്ചു.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+