Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ, നാലിടത്ത് യെല്ലോ അലര്‍ട്ട്; താരിഫില്‍ യുഎസ്-ചൈന ധാരണ?

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നത്. സംസ്ഥാനത്ത് രണ്ടുദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

അതേസമയം ചൈനയ്ക്കുള്ള താരിഫ് സമയപരിധി 90 ദിവസത്തേക്ക് കൂടി നീട്ടുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നതിനുള്ള ഓഗസ്റ്റ് 12 ലെ അവസാന തീയതി നീട്ടുമോ എന്ന ചോദ്യത്തില്‍ നിന്ന് ട്രംപ് ഒഴിഞ്ഞുമാറിയതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ സംഭവവികാസം.

എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം എന്നായിരുന്നു യുഎസുമായുള്ള ചര്‍ച്ചകളില്‍ ചൈനയുടെ സഹകരണത്തെ പ്രശംസിച്ചുകൊണ്ട് ട്രംപ് പറഞ്ഞത്. ഏപ്രിലില്‍ വാഷിംഗ്ടണും ബീജിംഗും പരസ്പരം കയറ്റുമതിയില്‍ വര്‍ധിച്ചുവരുന്ന തീരുവകള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജനീവയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം അവ താല്‍ക്കാലികമായി കുറയ്ക്കാന്‍ ഇരുപക്ഷവും ധാരണയിലെത്തി. ജ

ഏപ്രിലില്‍ ട്രംപ് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ തീരുവ 145 ശതമാനമായി വര്‍ധിപ്പിച്ചപ്പോള്‍ ചൈന അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് 125 ശതമാനം പ്രതികാര തീരുവ ചുമത്തിയിരുന്നു. മറ്റ് പ്രധാന വാര്‍ത്തകള്‍ അറിയാം...

Malayalam News

Aug 12, 2025, 11:06 pm IST

ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ഒമ്പത് പാക് സൈനികർ കൊല്ലപ്പെട്ടു. വാഷുക് ജില്ലയിൽ സായുധരായ വിമതർ ഒരു പോലീസ് സ്റ്റേഷനും ഫ്രോണ്ടിയർ കോർപ്സ് (എഫ്.സി) കോമ്പൗണ്ടും ആക്രമിക്കുകയായിരുന്നു.
Aug 12, 2025, 9:38 pm IST

തൃശൂരിൽ ബിജെപി-സിപിഎം സംഘർഷം..കല്ലേറ്, ലാത്തിച്ചാർജ്

സിപിഎം ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. സുരേഷ് ഗോപി എംപിയുടെ ഓഫീസിലേക്ക് നടത്തിയ സിപിഎം മാർച്ചിൽ പ്രതിഷേധിച്ചാണ് ബിജെപി ഇന്ന് മാർച്ച് നടത്തിയത്. മാർച്ച് പോലീസ് തടഞ്ഞതോടെ പോലീസും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. പിന്നീട് കല്ലേറിലേക്കും ലാത്തിച്ചാര്‍ജിലേക്കും പ്രതിഷേധം വഴിവെച്ചു. കല്ലേറില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
Aug 12, 2025, 8:13 pm IST

കുഞ്ഞുങ്ങൾക്ക് പാഠപുസ്തക ബാഗിന്റെ ഭാരം കുറയ്ക്കും

സ്കൂൾ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം. പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു.
Aug 12, 2025, 7:40 pm IST

ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം കോളജുകള്‍ക്ക് ആദ്യം കത്തു നല്‍കിയ കേരള സർവകലാശാല കോളജ് ഡവലപ്മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ.വി ബിജു രാജിവെച്ചു.കത്ത് തിരുത്തി നൽകിയ ശേഷമായിരുന്നു രാജി.പരിപാടി നടത്തണമോ വേണ്ടയോ എന്നുള്ളത് അതത് കോളജുകള്‍ക്ക് തീരുമാനിക്കാം എന്ന് പുതിയ സർക്കുലറിൽ പറയുന്നു.
Aug 12, 2025, 6:30 pm IST

കേരളത്തിലെ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസർക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ഒമ്പത് വർഷങ്ങളായി കേരളത്തിൽ ഒരു സർക്കാർ സ്കൂൾ പോലും അടച്ചുപൂട്ടിയിട്ടില്ല. കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയ കണക്കുകൾ 1992-ൽ ഡി.പി.ഇ.പി. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മൾട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകളുമായി (MGLC) ബന്ധപ്പെട്ടതാണ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം (RTE) നിലവിൽ വന്നപ്പോൾ ഇവ സ്കൂളുകളായി തുടരാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഈ സെന്ററുകൾ ഘട്ടംഘട്ടമായി നിർത്തലാക്കിയതെന്ന് മന്ത്രി വിശദീകരിച്ചു.
Aug 12, 2025, 5:42 pm IST

വോട്ടര്‍ പട്ടിക പരിഷ്കരണം; ആവശ്യമെങ്കിൽ ഇടപെടുമെന്ന് സുപ്രീം കോടതി

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. നിയമവിരുദ്ധത തെളിയിക്കപ്പെട്ടാല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഫലങ്ങള്‍ സെപ്തംബര്‍ വരെ മാറ്റിവെയ്ക്കാമെന്നും വേണ്ടിവന്നാല്‍ റദ്ദാക്കാമെന്നും കോടതി വ്യക്തമാക്കി.
Aug 12, 2025, 5:30 pm IST

വാഹന ഉടമകൾക്കെതിരെ നടപടികൾ പാടില്ലെന്ന് സുപ്രീം കോടതി

ഡൽഹിയിലെ 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളുടേയും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടേയും ഉടമകൾക്കെതിരെ യാതൊരുവിധ നിർബന്ധിത നടപടികളും പാടില്ലെന്ന് സുപ്രീം കോടതി.ഡൽഹിയിൽ ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം ചോദ്യം ചെയ്തുകൊണ്ടുള്ള ഡൽഹി സർക്കാരിന്റെ ഹർജിയിൽ കോടതി നോട്ടീസ് അയച്ചു.
Aug 12, 2025, 4:47 pm IST

ദേശീയ പാത നിർമ്മാണത്തിലെ ഉപകരാറുകളിൽ കേരളത്തിൽ ഭീകരമായ അഴിമതി നടന്നിട്ടുണ്ടെന്ന് കെ സി വേണുഗോപാൽ
Aug 12, 2025, 4:14 pm IST

സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. തൃശൂരിൽ സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. വർണ പൂമ്പാറ്റകളായി കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Aug 12, 2025, 3:48 pm IST

മധ്യ ബംഗാൾ ഉൾക്കടലിന് മുകളിൽ ഉയർന്ന ലെവലിൽ ചക്രവാത ചുഴി. നാളെയോടെ ഇത് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത
Aug 12, 2025, 2:42 pm IST

കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

കെഎസ്ആര്‍ടിസി ബസിടിച്ച് 62-കാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ചായിരുന്നു അപകടം. പേയാട് സ്വദേശിനിയായ ഗീതയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം കെഎസ്ആര്‍ടിസി ബസില്‍വന്നിറങ്ങിയ ഗീത റോഡ് മുറിച്ചുകടക്കുന്നിതിനിടെ ബസിന്റെ അടിയില്‍പ്പെടുകയായിരുന്നു.
Aug 12, 2025, 1:54 pm IST

ചരക്ക് വിമാനത്തിന് തീപിടിച്ചു

ചെന്നൈയില്‍ ലാന്‍ഡിംഗിനിടെ ചരക്ക് വിമാനത്തിന് തീപിടിച്ചു. ഉടന്‍ തന്നെ അഗ്‌നിശമന സേന തീയണച്ചതിനാല്‍ ആളപായമുണ്ടായില്ല. ക്വാലാലംപൂരില്‍ നിന്ന് എത്തിയ വിമാനത്തിനാണ് ലാന്‍ഡ് ചെയ്യുന്നതിനിടെ നാലാമത്തെ എഞ്ചിനില്‍ സാങ്കേതിക തകരാര്‍ സംഭവിച്ചത്
Aug 12, 2025, 1:03 pm IST

സുരേഷ് ഗോപിക്കെതിരെ പരാതി

വോട്ടര്‍ പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി ടിഎന്‍ പ്രതാപന്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാണിച്ച് പ്രതാപന്‍ പരാതി നല്‍കി.
Aug 12, 2025, 1:01 pm IST

സിപിഎമ്മിനെതിരെ ജിഫ്രി മുത്തുക്കോയ തങ്ങള്‍

സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യുണിവേഴ്സ്റ്റിക്കെതിരെ സിപിഎം നടത്തിയ പ്രതിഷേധ പരിപാടി അംഗീകരിക്കാനാകില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സിപിഎം നടപടി പ്രതിഷേധാര്‍ഹം
Aug 12, 2025, 12:23 pm IST

നിശ്ചിതകാല ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം വിട്ടയക്കണമെന്ന് സുപ്രീം കോടതി. 2002 ലെ നിതീഷ് കട്ടാര കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട സുഖ്ദേവ് പെഹല്‍വാന്റെ 20 വര്‍ഷത്തെ തടവ് കാലാവധി കഴിഞ്ഞതിനാല്‍ അദ്ദേഹത്തെ ജയില്‍ മോചിതനാക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്.
Aug 12, 2025, 12:22 pm IST

വീട്ടിൽ നിന്ന് നോട്ട് കെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജ യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യും. സ്പീക്കർ ഓം ബിർളയാണ് നടപടി ലോക്സഭയിൽ അറിയിച്ചത്. നടപടികൾക്കായി മൂന്നംഗസമിതി രൂപീകരിച്ചിട്ടുണ്ട്.
Aug 12, 2025, 11:46 am IST

നിവിന്‍ പോളിക്കെതിരായ കേസിന് സ്‌റ്റേ

നിവിന്‍ പോളിക്കെതിരായ വഞ്ചനാ കേസിന് സ്‌റ്റേ. രണ്ട് കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഹൈക്കോടതിയുടെ നടപടി
Aug 12, 2025, 11:19 am IST

തൃശൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണം

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തൃശൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് ചേര്‍ത്തു എന്ന വ്യാപക പരാതി തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയ്ക്ക് കള്ളവോട്ട് മണ്ഡലത്തില്‍ ചേര്‍ത്തിട്ടുണ്ട്.
Aug 12, 2025, 10:10 am IST

എംവി ഗോവിന്ദന്‍, ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുത്

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കേരള കത്തോലിക്കാ കോണ്‍ഗ്രസ്. ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവാനയാണ് എന്നും കോടിയേരി ബാലകൃഷ്ണന്‍ ഒക്കെ ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ മറക്കരുത് എന്നും ഫാദര്‍ ഫിലിപ്പ് കവിയില്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ നേരത്തെ ശാസിച്ചു. ഗോവിന്ദന്‍ മാഷ് ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു
Aug 12, 2025, 9:18 am IST

ഗവര്‍ണര്‍ക്കെതിരെ കോടതി കയറി സര്‍ക്കാര്‍

ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളി സാങ്കേതിക സര്‍വ്വകലാശാലയിലും ഡിജിറ്റല്‍ സര്‍വ്വകലാശാലയിലും താല്‍കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും സുപ്രീം കോടതി വിധിക്ക് എതിരാണെന്നും സര്‍ക്കാര്‍ പറയുന്നു.
Aug 12, 2025, 9:11 am IST

ഭവനരഹിതരായ ആളുകള്‍ വാഷിംഗ്ടണ്‍ ഡിസി വിടണം

ഭവനരഹിതരായ ആളുകള്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് ഉടന്‍ മാറണമെന്ന് ട്രംപ്. നഗരത്തിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ഇത് എന്നാണ് ട്രംപ് പറയുന്നത്. ഭവനരഹിതരായ ആളുകളെ അറസ്റ്റ് ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു ഉത്തരവില്‍ ട്രംപ് കഴിഞ്ഞ മാസം ഒപ്പുവെച്ചിരുന്നു.
Aug 12, 2025, 8:16 am IST

അത് പുലിയല്ല, കരടി

വാല്‍പ്പാറയില്‍ ഇന്നലെ എട്ട് വയസുകാരനെ ആക്രമിച്ച് കൊലപ്പെടുത്തിയത് കരടിയാണ് എന്ന് വനം വകുപ്പ്. നേരത്തെ പുലിയാണ് ആക്രമിച്ചത് എന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്ത് വന്നിരുന്നത്. അസം സ്വദേശികളുടെ കുട്ടിയാണ് ഇന്നലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Aug 12, 2025, 8:04 am IST

റമീസിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യും

കോതമംഗലത്തെ ടിടിസി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യും. ഇരുവരെയും കേസില്‍ പ്രതികളാക്കിയേക്കും. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തും. റമീസിനെ ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് അടി ഏറ്റതായും ചുണ്ടുകള്‍ക്ക് പരിക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
Aug 12, 2025, 7:33 am IST

താരിഫില്‍ ചൈന-യുഎസ് ധാരണ

ചൈനക്ക് തീരുവയില്‍ ആനുകൂല്യം നല്‍കി അമേരിക്ക. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള അധിക ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചു. മുന്‍നിശ്ചയിച്ചത് പ്രകാരം ചൈനക്കെതിരെ ഇന്ന് മുതല്‍ 145 ശതമാനം തീരുവ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. ഇതാണ് നവംബര്‍ വരെ നീട്ടിയത്. ചൈനക്ക് മേല്‍ ഇനി 30 ശതമാനം തീരുവയാണ് ചുമത്തിയിട്ടുള്ളത്. അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് ചൈന 10 ശതമാനം തീരുവ ചുമത്തും.
Aug 12, 2025, 6:59 am IST

നാലിടത്ത് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. രണ്ട് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+