വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവര്‍ണറും കേരള സര്‍ക്കാറും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു. കേരളത്തിലെ ക്യാമ്പസുകളില്‍ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണം എന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. എന്നാല്‍ നിര്‍ദേശം പാലിക്കരുതെന്നാണ് കോളേജുകളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിഭജന ഭീതി ദിനം നടത്തിയാല്‍ തടയും എന്ന് എസ്എഫ്‌ഐയും കെഎസ്‌യുവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുകയാണ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് മഴ മുന്നറിയിപ്പ് നിലവിലുള്ളത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് രേഖപ്പെടുത്തുന്നത്. മറ്റ് പ്രധാന വാര്‍ത്തകള്‍ അറിയാം..
ജമ്മു കശ്‌മീരിലെ കിഷ്ത്വാറിൽ വ്യാഴാഴ്‌ച ഉണ്ടായ വൻ മേഘവിസ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. മാതാ ചണ്ഡിയുടെ ഹിമാലയൻ ദേവാലയത്തിലേക്കുള്ള മച്ചൈൽ മാതാ യാത്രയുടെ പാതയിലാണ് അപ്രതീക്ഷിത ദുരന്തം ഉണ്ടായത്, ഇതോടെ തീർത്ഥാടന പാത പൂർണമായും തകർന്ന നിലയിലാണ്. മച്ചൈൽ മാതാ യാത്രയുടെ ആരംഭ പോയിന്റ് കൂടിയാണ് ദുരന്തം ഉണ്ടായ മേഖല.
Aug 15, 2025, 12:39 am IST
ആലപ്പുഴയിൽ അച്ഛനെയും അമ്മയെയും മകൻ കുത്തിക്കൊന്നു
ആലപ്പുഴയില്‍ അച്ഛനെയും അമ്മയെയും മകന്‍ കുത്തിക്കൊന്നു. തങ്കരാജ്, ആഗ്നസ് എന്നിവരാണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകന്‍ ബാബുവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ആലപ്പുഴ പോപ്പി പാലത്തിന് സമീപമാണ് സംഭവം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ബാബു ലഹരിക്ക് അടിമയാണെന്നാണ് പ്രാഥമിക നിഗമനം. കൃത്യം നടത്തിയ ശേഷം മകന്‍ ഓടിരക്ഷപ്പെട്ടെങ്കിലും പോലീസ് കണ്ടെത്തി കസ്‌റ്റഡിയിൽ എടുത്തു.
Aug 15, 2025, 12:01 am IST
കുവൈറ്റിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ ആണ് മരിച്ചത്. 31 വയസായിരുന്നു. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന സച്ചിൻ നാലു വർഷം മുൻപാണ് കുവൈറ്റിൽ പോയത്. സച്ചിൻ മരണപ്പെട്ടതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ അറിയിച്ചു.
Aug 14, 2025, 11:24 pm IST
മോദിക്ക് അധികാരത്തിൽ തുടരാൻ ധാർമികതയില്ല; കെസി വേണുഗോപാൽ
വോട്ട് കൊള്ള നടത്തി അധികാരത്തിലെത്തിയ മോദിക്കും ബിജെപി ഭരണകൂടത്തിനും അധികാരത്തില്‍ തുടരാന്‍ ധാര്‍മികതയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാല്‍ എംപി. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബിജെപിയും അവരുടെ സര്‍ക്കാരും നടത്തുന്ന വോട്ട് കൊള്ളയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു കെസി വേണുഗോപാൽ.
Aug 14, 2025, 10:56 pm IST
പാലക്കാട് സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം. തൻസീർ ഷഹബാനത്ത് ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. തിങ്കളാഴ്‌ചയാണ് യുവതിയെ പ്രസവത്തിനായി ഇവിടേക്ക് എത്തിച്ചത്. എന്നാൽ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിക്കുകയായിരുന്നു. യഥാസമയം ചികിത്സ നൽകിയില്ലെന്നും ഇതേതുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
Aug 14, 2025, 10:34 pm IST
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ; സമ്പൂർണ ഭാരവാഹി പട്ടിക
പ്രസിഡന്റ്-ബി രാകേഷ്.
സെക്രട്ടറി-ലിസ്‌റ്റിൻ സ്റ്റീഫൻ.
ട്രഷറർ-മഹാ സുബൈർ.
വൈസ് പ്രസിഡന്റ്-സന്ദീപ് സേനൻ,സോഫിയ പോൾ.
ജോയിൻ്റ് സെക്രട്ടറി-ആൽവിൻ ആന്റണി,ഹംസ എംഎം.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ-
1.വൈശാഖ് സുബ്രഹ്മണ്യം.
2.ജി സുരേഷ് കുമാർ.
3.കൃഷ്‌ണകുമാർ എൻ.
4.ഷേർഗ സന്ദീപ്.
5.ഔസേപ്പച്ചൻ.
6.സന്തോഷ് പവിത്രം.
7.ഫിലിപ്പ് എം സി.
8.രമേഷ് കുമാർ കെ ജി.
9.സിയാദ് കോക്കർ.
10.സുബ്രഹ്മണ്യം എസ് എസ് ടി.
11.ഏബ്രാഹം മാത്യു.
12.മുകേഷ് ആർ മേത്ത.
13.തോമസ്സ് മാത്യു.
14.ജോബി ജോർജ്ജ്.
Aug 14, 2025, 9:37 pm IST
വെഞ്ഞാറമൂട്ടിൽ 5 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി, ജയിലിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ ആശുപത്രി വിട്ടു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇയാൾ ആശുപത്രി വിട്ടത്. സഹോദരനെയും കാമുകിയെയും ഉൾപ്പെടെ അഞ്ച് പേരെയാണ് അഫാൻ കൊന്നത്.
Aug 14, 2025, 9:20 pm IST
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; ലിസ്‌റ്റിൻ ജയിച്ചു
മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്‌റ്റിൻ സ്‌റ്റീഫന് ജയം. സെക്രട്ടറിയായി ലിസ്‌റ്റിനും പ്രസിഡന്റായി രാകേഷും തിരഞ്ഞെടുക്കപ്പെട്ടു. വിനയന്‍, കല്ലിയൂര്‍ ശശി എന്നിവരെ പരാജയപ്പെടുത്തിയാണ് ലിസ്‌റ്റിന്റെ മിന്നും വിജയം. സജി നന്ത്യാട്ടിനെയാണ് രാകേഷ് പരാജയപ്പെടുത്തിയത്.
Aug 14, 2025, 8:26 pm IST
കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളിൽ കെട്ടിയിട്ടിരിക്കുന്ന കയര്‍ ഒഴിവാക്കാൻ നിര്‍ദ്ദേശം. ഓട്ടോമാറ്റിക് ഡോറില്ലാത്ത കെഎസ്ആര്‍ടിസി ബസുകളുടെ ഡോറുകളിൽ കെട്ടിയിട്ടിരിക്കുന്ന കയറുകള്‍ അടിയന്തരമായി നീക്കം ചെയ്യാനാണ് മെക്കാനിക്കൽ എഞ്ചിനീയര്‍ നിര്‍ദേശം നൽകിയത്. വാതിലുകൾ അടയ്ക്കാനായി കെട്ടിയ പ്ലാസ്‌റ്റിക് കയറുകളും വളളികളും നീക്കം ചെയ്യും. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതിനാലാണ് നിര്‍ണായക നടപടി.
Aug 14, 2025, 7:40 pm IST
തൃക്കാക്കരയിലെ കൊച്ചിൻ പബ്ലിക് സ്‌കൂളിൽ വൈകിയെത്തിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഓടിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ നടപടി ഉറപ്പെന്ന് മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി എടുക്കും. കുട്ടി ടിസി വാങ്ങേണ്ടതില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. സ്‌കൂളിൽ വൈകി എത്തിയതിനാണ് അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഒറ്റക്കിരുത്തുകയും സ്‌കൂളിൽ ഓടിക്കുകയും ചെയ്‌തതെന്ന് ആരോപണം ഉണ്ടായിരുന്നു.
Aug 14, 2025, 7:03 pm IST
എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളികൊണ്ടുള്ള കോടതി വിധിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കോടതി റിപ്പോര്‍ട്ട് തള്ളിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയതെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനാണ് കോടതി രൂക്ഷം വിമർശനം ഉന്നയിച്ചത്.
Aug 14, 2025, 6:28 pm IST
കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു
കൊയിലാണ്ടി ചേമഞ്ചേരിയിൽ നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്നുവീണു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിനാണ് തകർച്ച. പുഴയുടെ മധ്യത്തിലാണ് സംഭവം നടന്നത്. നിർമ്മാണത്തിലെ അപാകമാണ് അപകടത്തിന് കാരണമായി വിലയിരുത്തുന്നത്. ബീം ചെരിഞ്ഞു വീണ് തൊഴിലാളികളിൽ ഒരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
Aug 14, 2025, 6:03 pm IST
ജമ്മു കശ്‌മീർ മേഘവിസ്ഫോടനം; മരണസംഖ്യ 30 കടന്നു
ജമ്മു കശ്‌മീരിലെ കിഷ്ത്വാറിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 33 ആയി. ഇരുന്നൂറിൽ അധികം പേരെ കാണാനില്ലെന്നാണ് പ്രാഥമിക നിഗമനം. നൂറിലധികം പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.
Aug 14, 2025, 5:13 pm IST
രേണുക സ്വാമി വധക്കേസ്; നടൻ ദർശൻ അറസ്‌റ്റിൽ
രേണുക സ്വാമി വധക്കേസിൽ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ കന്നഡ സൂപ്പർതാരം ദർശൻ അറസ്‌റ്റിൽ. ദര്‍ശന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് ജാമ്യം നല്‍കിയ കർണാടക ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എത്ര വലിയവനായാലും നിയമത്തിന് അതീതനല്ലെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. അതിന് പിന്നാലെയാണ് അറസ്‌റ്റ്.
Aug 14, 2025, 5:01 pm IST
കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഓഗസ്‌റ്റ് 14-18 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 14 മുതൽ 16 വരെ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ അടുത്ത 5 ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയത്.
Aug 14, 2025, 4:37 pm IST
അടൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിൽ
പത്തനംതിട്ട അടൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിൽ. ജിതിൻ ചന്ദ്രനാണ് എക്സൈസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ ഹൈസ്‌കൂൾ ജംഗ്ഷനിലെ ഫ്ലാറ്റിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് സഹിതം എക്സൈസ് വലയിലായത്.
Aug 14, 2025, 4:08 pm IST
എഡിജിപി എംആർ അജിത് കുമാറിനെതിരായ ഉത്തരവ് കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് പിവി അൻവർ. അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനുള്ള സർക്കാർ ശ്രമത്തെ കോടതി ചോദ്യം ചെയ്‌തിരിക്കുകയാണെന്നും അജിത് കുമാറിനെതിരെ കൃത്യമായ തെളിവുകൾ നൽകിയിട്ടും ക്ലീൻ ചിറ്റ് നൽകുകയാണ് സർക്കാർ ചെയ്‌തതെന്നും അൻവർ ആരോപിച്ചു.
Aug 14, 2025, 3:35 pm IST
ജമ്മു കശ്മീരിൽ മേഘവിസ്പോടനം, പ്രളയം; 10 മരണം
ജമ്മു കശ്മീരിലെ ചോസിതിയില്‍ വന്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് 10 പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
Aug 14, 2025, 3:33 pm IST
ബിഹാർ വോട്ടർപട്ടിക; നിർദേശവുമായി സുപ്രീം കോടതി
ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിൽ സുപ്രധാന നിർദേശവുമായി സുപ്രീംകോടതി. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ പട്ടികയും അവരെ ഒഴിവാക്കിയതിന്റെ കാരണവും പ്രസിദ്ധപ്പെടുത്തണമെന്നാണ് കോടതിയുടെ നിർദേശം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ വിവരങ്ങൾ നൽകണമെന്നാണ് നിർദേശം.
Aug 14, 2025, 3:05 pm IST
കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ പേരുകള്‍ നിര്‍ദേശിക്കും. പത്ത് പേരടങ്ങിയ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടിക സുപ്രീം കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള പാനല്‍ ഗവര്‍ണറോടും സര്‍ക്കാരിനോടും നിര്‍ദേശിക്കണം എന്ന് കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു
Aug 14, 2025, 2:15 pm IST
ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ വ്യാഴാഴ്ച ഉണ്ടായ വന്‍ മേഘവിസ്‌ഫോടനത്തില്‍ കുറഞ്ഞത് 12 പേര്‍ മരിച്ചതായി സംശയിക്കുന്നു. ചോസിതിയിലെ മച്ചൈല്‍ മാതാ ദേവാലയത്തിന് സമീപമായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു.
Aug 14, 2025, 2:03 pm IST
യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ വീണ്ടും പരാമര്‍ശിക്കാനും കോടതി നിര്‍ദേശം നല്‍കി. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
Aug 14, 2025, 12:50 pm IST
ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാനുള്ള ഹർജികളിൽ എട്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം. കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ചാണ് എട്ടാഴ്ച സമയം നൽകിയിരിക്കുന്നത്. സംസ്ഥാനപദവി നൽകുന്നത് പരിശോധിക്കുമ്പോൾ നിലവിലെ സാഹചര്യം കൃത്യമായി വിലയിരുത്തണമെന്ന് കോടതി ചൂണ്ടിക്കാട്ടി. പഹൽഗാം ആക്രമണവും അതിന്റെ പ്രത്യാഘാതങ്ങളും അവഗണിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. നിയസഭ തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന 2023ലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി പരിഗണിക്കുന്നത്
Aug 14, 2025, 12:38 pm IST
അജിത് കുമാറിന് തിരിച്ചടി
അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് തള്ളി തിരുവനന്തപുരം വിജിലന്‍സ് കോടതി. അനധികൃത സ്വത്ത് സമ്പാദനകേസില്‍ സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് ആണ് കോടതി തള്ളിയത്
Aug 14, 2025, 12:35 pm IST
തെരുവ് നായ കേസിലെ ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീംകോടതി
ഡൽഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചക്കകം പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. ഉത്തരവിന് എതിരായ ഹർജികൾ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത, എൻവി അഞ്ജാരിയ എന്നിവരുൾപെട്ട മൂന്നംഗ ബെഞ്ച് വിധി പറയാൻ മാറ്റി. തെരുവുനായ ശല്യം തടയാൻ നിയമങ്ങളുണ്ടെങ്കിലും അത് നടപ്പാക്കേണ്ട അധികൃതർ അത് ചെയ്യുന്നില്ലെന്ന് കോടതി വിമർശിച്ചു. ഉത്തരവാദിത്തമുള്ളവർ അത് ഏറ്റെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് തെരുവുനായ്ക്കളെ എട്ടാഴ്ചക്കകം പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് ഉത്തരവിട്ടത്. ഇതിൽ ഉയർന്ന പ്രതിഷേധത്തെയും കോടതി ഇന്ന് വിമർശിച്ചു
Aug 14, 2025, 12:14 pm IST
ദേശീയപാത അതോറിറ്റിയെ വിമർശിച്ച് സുപ്രീംകോടതി. ടോൾ വാങ്ങുന്നതല്ലാതെ സേവനം നൽകുന്നില്ലല്ലോ എന്ന് കോടതി കുറ്റപ്പെടുത്തി. ആംബുലൻസിന് പോലും പോകാൻ കഴിയാത്ത ബ്ലോക്കാണെന്നും കോടതി പറഞ്ഞു. ടോൾ പിരിവ് നിർത്തിവെച്ച ഹൈക്കോടതി ഉത്തരവിന് എതിരെ എൻഎച്ച്എഐയും കരാറ് കമ്പനിക്കാരും നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ഉൾപെട്ട ബെഞ്ച് ഈ പരാമർശങ്ങൾ നടത്തിയത്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
Aug 14, 2025, 11:24 am IST
വ്യവസായിയിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചെന്ന് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കും എതിരെ കേസ്. ബിസിനസ് വിപുലീകരിക്കാനെന്ന് പറഞ്ഞ് വ്യവസായിയിൽ നിന്ന് 60 കോടി വാങ്ങിയെന്നും തിരികെ നൽകിയില്ലെന്നുമാണ് കേസ്. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസെടുത്തിരിക്കുന്നത്. വ്യവസായി ദീപക് കോത്താരിയാണ് പരാതിക്കാരൻ. 2015-16 കാലത്താണ് ദീപക് കോത്താരി ദമ്പതികൾക്ക് പണം നൽകിയത്
Aug 14, 2025, 11:23 am IST
രേണുകസാമി കൊലപാതകക്കേസിൽ കന്നട നടൻ ദർശന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ആരും നിയമത്തിന് അതീതരല്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. ഹൈക്കോടതി ഉത്തരവിൽ പോരായ്മകളുണ്ടെന്നും കോടതി വിലയിരുത്തി. കർണാടക സർക്കാരാണ് ദർശന് ജാമ്യം നൽകിയതിന് എതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ആരാധകനായിരുന്ന രേണുകസാമിയെ ദർശനും കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് കൊന്നെന്നാണ് കേസ്. ദർശന്റെ പങ്കാളിയും നടിയുമായ പവിത്ര ഗൗഡക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
Aug 14, 2025, 10:49 am IST
രക്തക്കറ ജെയ്‌നമ്മയുടേത് തന്നെ
ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ ഏറ്റുമാനൂര്‍ സ്വദേശി ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരണം. തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
Aug 14, 2025, 10:31 am IST
വിഭജന ഭീകരത ഓര്‍മ്മ ദിനം ആചരിച്ച് മോദി
1947 ലെ രാജ്യവിഭജനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും കുടിയിറക്കപ്പെട്ടവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വര്‍ഷവും ആഗസ്റ്റ് 14-ന് സ്വാതന്ത്ര്യദിന തലേന്ന്, ഇന്ത്യ 'വിഭജന ഭീകരത ഓര്‍മ്മ ദിനം' ആചരിക്കുന്നു. ആ ദുരന്ത അധ്യായത്തില്‍ ജനങ്ങള്‍ സഹിച്ച പ്രക്ഷോഭവും വേദനയും ഓര്‍മ്മിച്ച് കൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്.
Aug 14, 2025, 10:02 am IST
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. എസ്പി അജിത് വിജയന് വിശിഷ്ടസേവനത്തിനുള്ള മെഡല്‍. കേരളത്തിലെ പത്ത് പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍
READ MORE
7:16 AM, 14 Aug
മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് മഴ മുന്നറിയിപ്പ് 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് രേഖപ്പെടുത്തുന്നത്.
കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയില്‍ ഉള്ളതായി ഇന്ത്യന്‍ എംബസി. ഇക്കൂട്ടത്തില്‍ മലയാളികളും ഉണ്ടെന്നാണ് വിവരം. ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇതുവരെയായി 13 പേര്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം.
8:36 AM, 14 Aug
ഡല്‍ഹിയില്‍ മഴ
വ്യാഴാഴ്ച രാവിലെ ഡല്‍ഹി-എന്‍സിആറിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു. ഇവിടങ്ങളില്‍ അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ കടുത്ത വെള്ളക്കെട്ടും അനുഭവപ്പെട്ടു.
9:26 AM, 14 Aug
മുരിങ്ങൂരില്‍ ഗതാഗതകുരുക്ക്
മുരിങ്ങൂരില്‍ വന്‍ ഗതാഗത നിരക്ക്. രണ്ട് കിലോമീറ്ററിലധികം വാഹനങ്ങളുടെ നീണ്ടനിര. മുരിങ്ങൂര്‍ അടിപ്പാത നിര്‍മാണം കാരണമാണ് ഗതാഗത കുരുക്ക്
9:34 AM, 14 Aug
ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം
ഹിമാചല്‍ പ്രദേശിലെ പലയിടങ്ങളിലായി ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുള്ള മിന്നല്‍ പ്രളയത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സത്ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തില്‍ മുങ്ങി. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചിട്ടുണ്ട്. ഷിംല, ലാഹോള്‍ സ്പിതി ജില്ലകളിലെ നിരവധി പാലങ്ങള്‍ ഒലിച്ചുപോയി.
10:02 AM, 14 Aug
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. എസ്പി അജിത് വിജയന് വിശിഷ്ടസേവനത്തിനുള്ള മെഡല്‍. കേരളത്തിലെ പത്ത് പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍
10:31 AM, 14 Aug
വിഭജന ഭീകരത ഓര്‍മ്മ ദിനം ആചരിച്ച് മോദി
1947 ലെ രാജ്യവിഭജനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും കുടിയിറക്കപ്പെട്ടവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വര്‍ഷവും ആഗസ്റ്റ് 14-ന് സ്വാതന്ത്ര്യദിന തലേന്ന്, ഇന്ത്യ 'വിഭജന ഭീകരത ഓര്‍മ്മ ദിനം' ആചരിക്കുന്നു. ആ ദുരന്ത അധ്യായത്തില്‍ ജനങ്ങള്‍ സഹിച്ച പ്രക്ഷോഭവും വേദനയും ഓര്‍മ്മിച്ച് കൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്.
10:49 AM, 14 Aug
രക്തക്കറ ജെയ്‌നമ്മയുടേത് തന്നെ
ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ ഏറ്റുമാനൂര്‍ സ്വദേശി ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരണം. തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
11:23 AM, 14 Aug
രേണുകസാമി കൊലപാതകക്കേസിൽ കന്നട നടൻ ദർശന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ആരും നിയമത്തിന് അതീതരല്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. ഹൈക്കോടതി ഉത്തരവിൽ പോരായ്മകളുണ്ടെന്നും കോടതി വിലയിരുത്തി. കർണാടക സർക്കാരാണ് ദർശന് ജാമ്യം നൽകിയതിന് എതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ആരാധകനായിരുന്ന രേണുകസാമിയെ ദർശനും കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് കൊന്നെന്നാണ് കേസ്. ദർശന്റെ പങ്കാളിയും നടിയുമായ പവിത്ര ഗൗഡക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
11:24 AM, 14 Aug
വ്യവസായിയിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചെന്ന് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കും എതിരെ കേസ്. ബിസിനസ് വിപുലീകരിക്കാനെന്ന് പറഞ്ഞ് വ്യവസായിയിൽ നിന്ന് 60 കോടി വാങ്ങിയെന്നും തിരികെ നൽകിയില്ലെന്നുമാണ് കേസ്. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസെടുത്തിരിക്കുന്നത്. വ്യവസായി ദീപക് കോത്താരിയാണ് പരാതിക്കാരൻ. 2015-16 കാലത്താണ് ദീപക് കോത്താരി ദമ്പതികൾക്ക് പണം നൽകിയത്
12:14 PM, 14 Aug
ദേശീയപാത അതോറിറ്റിയെ വിമർശിച്ച് സുപ്രീംകോടതി. ടോൾ വാങ്ങുന്നതല്ലാതെ സേവനം നൽകുന്നില്ലല്ലോ എന്ന് കോടതി കുറ്റപ്പെടുത്തി. ആംബുലൻസിന് പോലും പോകാൻ കഴിയാത്ത ബ്ലോക്കാണെന്നും കോടതി പറഞ്ഞു. ടോൾ പിരിവ് നിർത്തിവെച്ച ഹൈക്കോടതി ഉത്തരവിന് എതിരെ എൻഎച്ച്എഐയും കരാറ് കമ്പനിക്കാരും നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ഉൾപെട്ട ബെഞ്ച് ഈ പരാമർശങ്ങൾ നടത്തിയത്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
12:35 PM, 14 Aug
തെരുവ് നായ കേസിലെ ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീംകോടതി
ഡൽഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചക്കകം പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. ഉത്തരവിന് എതിരായ ഹർജികൾ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത, എൻവി അഞ്ജാരിയ എന്നിവരുൾപെട്ട മൂന്നംഗ ബെഞ്ച് വിധി പറയാൻ മാറ്റി. തെരുവുനായ ശല്യം തടയാൻ നിയമങ്ങളുണ്ടെങ്കിലും അത് നടപ്പാക്കേണ്ട അധികൃതർ അത് ചെയ്യുന്നില്ലെന്ന് കോടതി വിമർശിച്ചു. ഉത്തരവാദിത്തമുള്ളവർ അത് ഏറ്റെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് തെരുവുനായ്ക്കളെ എട്ടാഴ്ചക്കകം പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് ഉത്തരവിട്ടത്. ഇതിൽ ഉയർന്ന പ്രതിഷേധത്തെയും കോടതി ഇന്ന് വിമർശിച്ചു
12:38 PM, 14 Aug
അജിത് കുമാറിന് തിരിച്ചടി
അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് തള്ളി തിരുവനന്തപുരം വിജിലന്‍സ് കോടതി. അനധികൃത സ്വത്ത് സമ്പാദനകേസില്‍ സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് ആണ് കോടതി തള്ളിയത്
12:50 PM, 14 Aug
ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാനുള്ള ഹർജികളിൽ എട്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം. കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ചാണ് എട്ടാഴ്ച സമയം നൽകിയിരിക്കുന്നത്. സംസ്ഥാനപദവി നൽകുന്നത് പരിശോധിക്കുമ്പോൾ നിലവിലെ സാഹചര്യം കൃത്യമായി വിലയിരുത്തണമെന്ന് കോടതി ചൂണ്ടിക്കാട്ടി. പഹൽഗാം ആക്രമണവും അതിന്റെ പ്രത്യാഘാതങ്ങളും അവഗണിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. നിയസഭ തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന 2023ലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി പരിഗണിക്കുന്നത്
2:03 PM, 14 Aug
യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ വീണ്ടും പരാമര്‍ശിക്കാനും കോടതി നിര്‍ദേശം നല്‍കി. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
2:15 PM, 14 Aug
ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ വ്യാഴാഴ്ച ഉണ്ടായ വന്‍ മേഘവിസ്‌ഫോടനത്തില്‍ കുറഞ്ഞത് 12 പേര്‍ മരിച്ചതായി സംശയിക്കുന്നു. ചോസിതിയിലെ മച്ചൈല്‍ മാതാ ദേവാലയത്തിന് സമീപമായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു.
3:05 PM, 14 Aug
കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ പേരുകള്‍ നിര്‍ദേശിക്കും. പത്ത് പേരടങ്ങിയ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടിക സുപ്രീം കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള പാനല്‍ ഗവര്‍ണറോടും സര്‍ക്കാരിനോടും നിര്‍ദേശിക്കണം എന്ന് കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു
3:33 PM, 14 Aug
ബിഹാർ വോട്ടർപട്ടിക; നിർദേശവുമായി സുപ്രീം കോടതി
ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിൽ സുപ്രധാന നിർദേശവുമായി സുപ്രീംകോടതി. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ പട്ടികയും അവരെ ഒഴിവാക്കിയതിന്റെ കാരണവും പ്രസിദ്ധപ്പെടുത്തണമെന്നാണ് കോടതിയുടെ നിർദേശം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ വിവരങ്ങൾ നൽകണമെന്നാണ് നിർദേശം.
3:35 PM, 14 Aug
ജമ്മു കശ്മീരിൽ മേഘവിസ്പോടനം, പ്രളയം; 10 മരണം
ജമ്മു കശ്മീരിലെ ചോസിതിയില്‍ വന്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് 10 പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
4:08 PM, 14 Aug
എഡിജിപി എംആർ അജിത് കുമാറിനെതിരായ ഉത്തരവ് കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് പിവി അൻവർ. അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനുള്ള സർക്കാർ ശ്രമത്തെ കോടതി ചോദ്യം ചെയ്‌തിരിക്കുകയാണെന്നും അജിത് കുമാറിനെതിരെ കൃത്യമായ തെളിവുകൾ നൽകിയിട്ടും ക്ലീൻ ചിറ്റ് നൽകുകയാണ് സർക്കാർ ചെയ്‌തതെന്നും അൻവർ ആരോപിച്ചു.
4:37 PM, 14 Aug
അടൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിൽ
പത്തനംതിട്ട അടൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിൽ. ജിതിൻ ചന്ദ്രനാണ് എക്സൈസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ ഹൈസ്‌കൂൾ ജംഗ്ഷനിലെ ഫ്ലാറ്റിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് സഹിതം എക്സൈസ് വലയിലായത്.
5:01 PM, 14 Aug
കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഓഗസ്‌റ്റ് 14-18 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 14 മുതൽ 16 വരെ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ അടുത്ത 5 ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയത്.
5:13 PM, 14 Aug
രേണുക സ്വാമി വധക്കേസ്; നടൻ ദർശൻ അറസ്‌റ്റിൽ
രേണുക സ്വാമി വധക്കേസിൽ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ കന്നഡ സൂപ്പർതാരം ദർശൻ അറസ്‌റ്റിൽ. ദര്‍ശന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് ജാമ്യം നല്‍കിയ കർണാടക ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എത്ര വലിയവനായാലും നിയമത്തിന് അതീതനല്ലെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. അതിന് പിന്നാലെയാണ് അറസ്‌റ്റ്.
6:03 PM, 14 Aug
ജമ്മു കശ്‌മീർ മേഘവിസ്ഫോടനം; മരണസംഖ്യ 30 കടന്നു
ജമ്മു കശ്‌മീരിലെ കിഷ്ത്വാറിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 33 ആയി. ഇരുന്നൂറിൽ അധികം പേരെ കാണാനില്ലെന്നാണ് പ്രാഥമിക നിഗമനം. നൂറിലധികം പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.
6:28 PM, 14 Aug
കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു
കൊയിലാണ്ടി ചേമഞ്ചേരിയിൽ നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്നുവീണു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിനാണ് തകർച്ച. പുഴയുടെ മധ്യത്തിലാണ് സംഭവം നടന്നത്. നിർമ്മാണത്തിലെ അപാകമാണ് അപകടത്തിന് കാരണമായി വിലയിരുത്തുന്നത്. ബീം ചെരിഞ്ഞു വീണ് തൊഴിലാളികളിൽ ഒരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
7:03 PM, 14 Aug
എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളികൊണ്ടുള്ള കോടതി വിധിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കോടതി റിപ്പോര്‍ട്ട് തള്ളിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയതെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനാണ് കോടതി രൂക്ഷം വിമർശനം ഉന്നയിച്ചത്.
7:40 PM, 14 Aug
തൃക്കാക്കരയിലെ കൊച്ചിൻ പബ്ലിക് സ്‌കൂളിൽ വൈകിയെത്തിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഓടിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ നടപടി ഉറപ്പെന്ന് മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി എടുക്കും. കുട്ടി ടിസി വാങ്ങേണ്ടതില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. സ്‌കൂളിൽ വൈകി എത്തിയതിനാണ് അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഒറ്റക്കിരുത്തുകയും സ്‌കൂളിൽ ഓടിക്കുകയും ചെയ്‌തതെന്ന് ആരോപണം ഉണ്ടായിരുന്നു.
8:26 PM, 14 Aug
കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളിൽ കെട്ടിയിട്ടിരിക്കുന്ന കയര്‍ ഒഴിവാക്കാൻ നിര്‍ദ്ദേശം. ഓട്ടോമാറ്റിക് ഡോറില്ലാത്ത കെഎസ്ആര്‍ടിസി ബസുകളുടെ ഡോറുകളിൽ കെട്ടിയിട്ടിരിക്കുന്ന കയറുകള്‍ അടിയന്തരമായി നീക്കം ചെയ്യാനാണ് മെക്കാനിക്കൽ എഞ്ചിനീയര്‍ നിര്‍ദേശം നൽകിയത്. വാതിലുകൾ അടയ്ക്കാനായി കെട്ടിയ പ്ലാസ്‌റ്റിക് കയറുകളും വളളികളും നീക്കം ചെയ്യും. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതിനാലാണ് നിര്‍ണായക നടപടി.
9:20 PM, 14 Aug
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; ലിസ്‌റ്റിൻ ജയിച്ചു
മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്‌റ്റിൻ സ്‌റ്റീഫന് ജയം. സെക്രട്ടറിയായി ലിസ്‌റ്റിനും പ്രസിഡന്റായി രാകേഷും തിരഞ്ഞെടുക്കപ്പെട്ടു. വിനയന്‍, കല്ലിയൂര്‍ ശശി എന്നിവരെ പരാജയപ്പെടുത്തിയാണ് ലിസ്‌റ്റിന്റെ മിന്നും വിജയം. സജി നന്ത്യാട്ടിനെയാണ് രാകേഷ് പരാജയപ്പെടുത്തിയത്.
9:37 PM, 14 Aug