Get Updates
Get notified of breaking news, exclusive insights, and must-see stories!
Live

സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം; അമ്മയെ നയിക്കാന്‍ ശ്വേത: പ്രധാന വാര്‍ത്തകള്‍

എല്ലാ പ്രിയ വായനക്കാര്‍ക്കും വണ്‍ ഇന്ത്യ മലയാളത്തിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍. 79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടി വിജയമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സേനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ കണക്കിലെടുത്ത് രാജ്യ തലസ്ഥാനം അതീവ സുരക്ഷയിലാണ്. 'നയാ ഭാരത്' എന്നതാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രമേയം.

പ്രധാനമന്ത്രിയായി ചെങ്കോട്ടയില്‍ നിന്നുള്ള മോദിയുടെ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യ ദിന പ്രസംഗമായിരുന്നു ഇന്നു നടന്നത്. വിവിധ മേഖലകളെ പ്രതിനിധീകരിച്ച് എത്തിയ അയ്യായിരത്തോളം അതിഥികളാണ് ചെങ്കോട്ടയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയില്‍ ജീവന്‍ പൊലിഞ്ഞ നിരപരാധികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ടുള്ള പ്രകടനങ്ങളും നടന്നു.

Malayalam News

കേരളത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. വിവിധ സേനകളുടെ പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. മറ്റ് ജില്ലകളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി.

മറ്റു പ്രധാന വാര്‍ത്തകളിലേക്കു വന്നാല്‍ താരസംഘടനയായ അമ്മയില്‍ ഇന്ന് ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നു. ജനങ്ങള്‍ ശ്രദ്ധിച്ച, താരങ്ങള്‍ തമ്മിലുള്ള വലിയ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു വോട്ടെടുപ്പ്. ശ്വേത മേനോന്‍ പ്രസിഡന്റായും കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+