Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ വിവാദത്തില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ്, ഉള്‍പ്പാര്‍ട്ടി പോര് കത്തുന്നു; പ്രധാനവാര്‍ത്തകള്‍ അറിയാം

യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്. രാഹുലിനെതിരായ ആരോപണങ്ങള്‍ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നതാണ് എന്ന പരാതി ഇതിനകം തന്നെ ഒരു വിഭാഗത്തിനുണ്ട്. അബിന്‍ വര്‍ക്കിയ്‌ക്കെതിരെയാണ് ഈ വിഭാഗം ആരോപണം ഉന്നയിക്കുന്നത്. പിന്നില്‍ നിന്ന് കുത്തുന്ന കട്ടപ്പ എന്നാണ് അബിനെ യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ തന്നെ വിശേഷിപ്പിച്ചത്.

അതിനിടെ രാഹുലിനെതിരെ ഇന്നലേയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു. വിവാഹ വാഗ്ദാനം നല്‍കി രാഹുല്‍ പീഡിപ്പിച്ചു എന്ന യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുലിന്റെ ചില ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജി വെക്കണം എന്ന ആവശ്യം ശക്തമാക്കുകയാണ് സിപിഎമ്മും ബിജെപിയും. അതേസമയം ഇന്നലെ അന്തരിച്ച സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും. നാളെയാണ് സംസ്‌കാരം. മറ്റ് വാര്‍ത്തകള്‍ അറിയാം.

Malayalam News

Aug 23, 2025, 11:37 pm IST

ക്രിമിനല്‍ കുറ്റങ്ങളില്‍പ്പെടുന്ന മന്ത്രിമാരെ പുറത്താക്കാന്‍ ആവശ്യപ്പെടുന്ന നിര്‍ദിഷ്ട ബില്ലില്‍ തനിക്ക് ഇളവ് നല്‍കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു.
Aug 23, 2025, 10:48 pm IST

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. കെപിസിസി നിർദേശത്തെ തുടർന്നാണ് അദ്ദേഹം തലസ്ഥാനത്തേക്ക് യാത്ര തിരിച്ചതെന്നാണ് വിവരം
Aug 23, 2025, 9:49 pm IST

ആലുവ ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം. ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം യുവാവ് തീയിട്ടു. തീ വേഗം അണച്ചതിനാൽ വലിയ അപകടം ഒഴിവായെങ്കിലും വാഹനം പൂർണമായി കത്തിനശിച്ചു.
Aug 23, 2025, 8:44 pm IST

ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി നമ്മൾ വളരെ വേഗം മാറാൻ പോകുന്നു. ലോക വളർച്ചയിൽ ഇന്ത്യയുടെ സംഭാവന വളരെ വേഗം 20% ആയിരിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Aug 23, 2025, 8:40 pm IST

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സെക്രട്ടറിയുടെ ശബ്ദ സന്ദേശം. 2 വനിത കെ എസ് യു പ്രവർത്തകർക്ക് രാഹുല്‍ മെസേജ് അയച്ചതോടെ അവർ പ്രവർത്തനം അവസാനിപ്പിച്ചു പോയി എന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്.
Aug 23, 2025, 6:51 pm IST

വിമാനയാത്രാ ചെലവ് കുറയ്ക്കണം: മുഖ്യമന്ത്രി

വിമാനയാത്ര ജനകീയമാക്കണമെന്നും യാത്രാ ചെലവും പ്രവര്‍ത്തന ചെലവും കുറയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യോമയാന വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് ആസൂത്രിതമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫിക്കിയുടെ സഹകരണത്തോടെ സിയാല്‍ സംഘടിപ്പിച്ച കേരള വ്യോമയാന ഉച്ചകോടി (കേരള ഏവിയേഷന്‍ സമ്മിറ്റ് 2025) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യോമഗതാഗതം ശക്തിപ്പെടുന്നത് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും. സിവില്‍ ഏവിയേഷന്‍ ഹബ്ബായി മാറാന്‍ കേരളത്തിന് ഏറെ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Aug 23, 2025, 6:05 pm IST

അമേരിക്കയിലേക്കുള്ള തപാല്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ച് തപാല്‍ വകുപ്പ്

അമേരിക്കയിലേക്കുള്ള തപാല്‍ സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ്. ഓഗസ്റ്റ് 25 മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്. യുഎസ് കസ്റ്റംസ് ചട്ടങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തപാല്‍ വകുപ്പിന്റെ നടപടി. കത്തുകള്‍, 100 യുഎസ് ഡോളര്‍വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ എന്നിവയ്ക്ക് മാത്രമാകും തല്‍ക്കാലത്തേക്ക് ഇളവുണ്ടാകൂ.
Aug 23, 2025, 4:52 pm IST

വാര്‍ത്താസമ്മേളനം റദ്ദാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍

തനിക്കു നേരെ ഉയരുന്ന ആരോപണങ്ങളെ തുടര്‍ന്ന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കൂടുതല്‍ വിശദീകരണത്തിന് ഇല്ലെന്നും രാഹുല്‍ വ്യക്തമാക്കി. നേതൃത്വം ഇടപെട്ടാണ് വാര്‍ത്താസമ്മേളനം വിലക്കിയയെതന്നും വിവരമുണ്ട്.
Aug 23, 2025, 4:09 pm IST

ലോജിസ്റ്റിക്‌സ് പാര്‍ക്ക് 13 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമായി വളരുന്ന സംസ്ഥാനത്തിന് ദേശീയ ആഗോള വ്യാവസായിക ഭൂപടത്തില്‍ സ്ഥാനം നേടിക്കൊടുക്കാന്‍ അദാനി ലോജിസ്റ്റിക്‌സ് പാര്‍ക്ക് പോലെ വന്‍കിട പദ്ധതികള്‍ക്കു കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കളമശേരിയില്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 600 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെ ആരംഭിക്കുന്ന ലോജിസ്റ്റിക്‌സ് പാര്‍ക്ക് 13 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഇത്തരം പദ്ധതികള്‍ കൂടുതല്‍ സംരംഭകരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ സഹായിക്കും. കൊച്ചി മെട്രോ, അന്താരാഷ്ട്ര വിമാനത്താവളം, വാട്ടര്‍ മെട്രോ, ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ അനേകം പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. അതുപോലെ ലോജിസ്റ്റിക്‌സ് പാര്‍ക്കും നാടിന്റെ വികസന ലക്ഷ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
Aug 23, 2025, 3:21 pm IST

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് മാധ്യമങ്ങളെ കാണും. രാജി സമ്മര്‍ദ്ദം നിലനില്‍ക്കെയാണ് മാധ്യമങ്ങളെ കാണുന്നത്.
Aug 23, 2025, 3:11 pm IST

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഗര്‍ഭഛിദ്രം ചെയ്യാന്‍ യുവതിയെ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടു. ഗര്‍ഭഛിദ്രം ചെയ്തില്ലെങ്കില്‍ തന്റെ ജീവന്‍ തകരുമെന്ന് രാഹുല്‍ യുവതിയോട് പറയുന്നത് കേള്‍ക്കാം. എന്നാല്‍ യുവതി ഇതിന് വഴങ്ങുന്നില്ല. യുവതി സമ്മതിക്കാതെ വരുമ്പോള്‍ രാഹുല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്.
Aug 23, 2025, 2:16 pm IST

കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ കെഎം വീരേന്ദ്ര കള്ളപ്പണം വെളുപ്പില്‍ കേസില്‍ അറസ്റ്റില്‍. ഇയാളുടെ വീട്ടില്‍ നിന്ന് 12 കോടിയുടെ നോട്ടുകെട്ടുകളും സ്വര്‍ണവും കണ്ടെത്തി.
Aug 23, 2025, 1:41 pm IST

നിമിഷപ്രിയയുടെ മോചനത്തില്‍ വീണ്ടും അനിശ്ചിതത്വം

സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ പോകുന്നതായി വിവരം. സുവിശേഷ പ്രാസംഗികന്‍ പാസ്റ്റര്‍ കെ.എ. പോളിന്റെ ഇടപെടലിലുള്ള അതൃപ്തിയാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനത്തിന് പിന്നിലെന്നാണു സൂചന. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുക
Aug 23, 2025, 1:20 pm IST

എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. രാജി ആലോചനയില്‍േ പാലും ഇല്ലെന്ന് രാഹുല്‍ വ്യക്തമാക്കി. വിവാദങ്ങള്‍ ഉയര്‍ന്നശേഷം പത്തനംതിട്ട അടൂരിലെ വീട്ടിലാണ് രാഹുല്‍.
Aug 23, 2025, 1:18 pm IST

കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം സംഘാടക സമിതിയോഗത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കാനിരുന്നത്. യോഗത്തില്‍ അധ്യക്ഷനായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.
Aug 23, 2025, 11:42 am IST

രാഹുലിനെതിരെ പരാതിയില്ലെന്ന് ഷാഫി

രാഹുല്‍ ആരോപണം വന്നപ്പോള്‍ തന്നെ രാഹുല്‍ രാജിസന്നദ്ധത അറിയിച്ചു. കോടതിവിധിയോ പരാതിയോ എഫ്‌ഐആറോ ഇല്ലാതിരിക്കുമ്പോള്‍ ആണ് രാഹുല്‍ രാജിവെച്ചത്. രാഹുലിനെതിരെ ആരും പരാതി നല്‍കിയിട്ടില്ല. രാഹുല്‍ രാജി വെച്ചിട്ടും കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ഷാഫി
Aug 23, 2025, 11:40 am IST

ഒളിച്ചോടിയിട്ടില്ലെന്ന് ഷാഫി

ബിഹാറിലെ സമരത്തിന്റെ സ്വഭാവവും ഗൗരവവും അറിയാത്തവരല്ല കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍. അവിടെ കോണ്‍ഗ്രസ് സമരത്തില്‍ പങ്കെടുക്കാനാണ് പോയത്. എല്ലാ നേതാക്കന്‍മാരും വരിനിന്ന് മാധ്യമങ്ങളെ കാണേണ്ടതുണ്ടോയെന്നും ഷാഫി.
Aug 23, 2025, 10:44 am IST

രാഹുലിനെതിരായ സംഘടനാ നടപടി ആദ്യഘട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പരാതിക്കാരായ യുവതികളെ ആക്ഷേപിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും
Aug 23, 2025, 10:12 am IST

ധര്‍മ്മസ്ഥലയില്‍ ട്വിസ്റ്റ്

ധര്‍മ്മസ്ഥല കൂട്ടക്കൊലപാതക ആരോപണത്തില്‍ വന്‍ ട്വിസ്റ്റ്. ആരോപണങ്ങള്‍ വ്യാജമാണ് എന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരനെ അറസ്റ്റ് ചെയ്തു
Aug 23, 2025, 8:56 am IST

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം

വെള്ളിയാഴ്ച രാത്രി ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഉണ്ടായ മേഘവിസ്‌ഫോടനം മേഖലയിലുടനീളം വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിവച്ചു. വ തഹസില്‍ സമുച്ചയത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി. വെള്ളത്തിന്റെയും കെട്ടിട അവശിഷ്ടങ്ങളുടെയും ശക്തമായ ഒഴുക്ക് നഗരത്തിലെ തെരുവുകളെ താല്‍ക്കാലിക കുളങ്ങളാക്കി മാറ്റി.
Aug 23, 2025, 8:13 am IST

ഹണി ഭാസ്‌കറിനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്. ഒമ്പത് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Aug 23, 2025, 8:06 am IST

ഷാഫി മാധ്യമങ്ങളെ കാണും

രാഹുല്‍ വിവാദത്തില്‍ ഒടുവില്‍ മൗനം വെടിയാന്‍ ഷാഫി പറമ്പില്‍. ഇന്ന് രാവിലെ 10.30 യ്ക്ക് വടകരയില്‍ മാധ്യമങ്ങളെ കാണും
Aug 23, 2025, 7:39 am IST

പ്രചരണത്തില്‍ പങ്കില്ലെന്ന് അബിന്‍ വര്‍ക്കി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പ്രചരണത്തില്‍ പങ്കില്ലെന്ന് അബിന്‍ വര്‍ക്കി. കട്ടപ്പ പ്രചരണം തന്നെ വെട്ടാനെന്നും അബിന്‍.
Aug 23, 2025, 7:12 am IST

നിയമസഭാ തിരഞ്ഞെടുപ്പ് നയം പാര്‍ട്ടി തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പിന്റെ സമയത്ത് ആരോഗ്യം അനുവദിക്കുന്ന രീതിയില്‍ അതില്‍ പങ്കെടുക്കാന്‍ താന്‍ തയാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരാണ് അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ നയിക്കുക എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
Aug 23, 2025, 6:56 am IST

തന്റെ അടുത്ത രാഷ്ട്രീയ സഹായി സെര്‍ജിയോ ഗോറിനെ ഇന്ത്യയിലെ യുഎസ് അംബാസഡറായി നിയമിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂഡല്‍ഹിയുമായുള്ള ബന്ധം ദുര്‍ബലമായ സമയത്താണ് ഈ നീക്കം.
Aug 23, 2025, 6:37 am IST

അര്‍ജന്റീന ടീം കേരളത്തിലെത്തും

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തും എന്നതില്‍ സ്ഥിരീകരണം. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നവംബര്‍ 10 നും 18 നും ഇടയില്‍ അന്താരാഷ്ട്ര സൗഹദമത്സരം കളിക്കും. തിരുവന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആയിരിക്കും മത്സരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+