ലൈംഗിക ചൂഷണ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സസ്‌പെന്‍ഷന്‍. അതേസമയം പാലക്കാട് എംഎല്‍എ സ്ഥാനത്ത് നിന്ന് രാഹുലിനോട് രാജി വെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ തന്നെ നിരവധി നേതാക്കള്‍ രാഹുലിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍, വനിതാ നേതാക്കളായ ഉമാ തോമസ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ രാഹുല്‍ രാജി വെക്കണം എന്ന് പരസ്യമായി പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പിന്തുണയും രാഹുലിനില്ല. എന്നാല്‍ പാലക്കാട് അടിക്കടി ഉപതെരഞ്ഞെടുപ്പ് വന്നാല്‍ തിരിച്ചടിയാകും എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.
Aug 25, 2025, 11:45 pm IST
യുഎസ് തീരുവ വിഷയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമുക്ക് മേൽ സമ്മർദ്ദം ഉയരുമെങ്കിലും നമ്മൾ അത് അതിജീവിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കർഷകരുടേയും ചെറുകിട വ്യവസായികളുടേയും താൽപര്യങ്ങൾ രാജ്യം അടിയറവ് വെക്കില്ല. അമേരിക്ക പ്രഖ്യാപിച്ച താരിഫ് വർധനവ് നടപ്പിലാകാൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. 27ാം തിയ്യതി മുതൽ തീരുമാനം നടപ്പാക്കുമെന്നാണ് അമേരിക്കയുടെ നിലപാട്.
Aug 25, 2025, 10:42 pm IST
രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധം. പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൌസിന്റെ മുന്നിലാണ് പ്രതിഷേധം. വീടിന് മുന്നിൽ പോസ്റ്റർ ഒട്ടിക്കാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിലാണ് കലാശിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ പ്രവർത്തകരെ തടഞ്ഞു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
Aug 25, 2025, 9:33 pm IST
തെക്കൻ ഗാസയിലെ ആശുപത്രിയിൽ ആക്രമണം നടത്തി ഇസ്രായേൽ. ആക്രമണത്തി 15 പേർ കൊല്ലപ്പെട്ടു. 4 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ആയിരുന്നു ആക്രമണം. അൽജസീറയുടേയും അസോസിയേറ്റ് പ്രസ്സിന്റെയും മാധ്യമപ്രവർത്തകർ അടക്കമാണ് കൊല്ലപ്പെട്ടത്.
Aug 25, 2025, 8:51 pm IST
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചുവെന്ന് ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ച് 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
അമീബിക്ക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് 'ജലമാണ് ജീവന്‍' ക്യാമ്പയിന് രൂപം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് ഓഗസ്റ്റ് 30,31 തീയതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലെയും സ്ഥാപനങ്ങളിലെയും വാട്ടര്‍ ടാങ്കുകള്‍ വൃത്തിയാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മലിനമായ കുളങ്ങള്‍, പുഴകള്‍ എന്നിവയ്ക്കു പുറമെ കിണറുകളിലും വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കുകളിലും ഈ അമീബയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
Aug 25, 2025, 7:33 pm IST
കൊച്ചി മാതൃകയില്‍ ഗോവയില്‍ വാട്ടര്‍ മെട്രോ പദ്ധതി
കൊച്ചി മാതൃകയില്‍ നടപ്പാക്കുന്ന വാട്ടര്‍ മെട്രോ പദ്ധതി ഗോവയുടെ മുഖഛായ മാറ്റുമെന്ന് ഗോവ ജലഗതാഗത വകുപ്പ് മന്ത്രി സുഭാഷ് ദേശായി. വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കൊച്ചി മെട്രോ ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം. ഗോവയില്‍ 90 കിലോമീറ്ററോളം ഉള്‍നാടന്‍ ജലപാതകളുണ്ട്. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ അനവധി ദ്വീപുകളുമുണ്ട്. ഇവയെ തമ്മില്‍ ബന്ധിപ്പിച്ച് വാട്ടര്‍ മെട്രോ വരുന്നത് ഈ പ്രദേശത്തിന്റെയാകെ വികസനത്തിന് വഴിതുറക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുമായി അദ്ദേഹം ചര്‍ച്ച നടത്തി.
ഹൈക്കോര്‍ട്ടില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് വാട്ടര്‍ മെട്രോയില്‍ ഗോവന്‍ സംഘം യാത്രയും നടത്തി.
Aug 25, 2025, 6:49 pm IST
ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ നാളെ പുണ്യാഹം
റീല്‍സ് ചിത്രീകരണത്തിന്റെ ഭാഗമായി യൂട്യൂബറായ ജാസ്മിന്‍ ജാഫര്‍ ഗുരുവായൂര്‍ കാല്‍ കഴുകിയ സംഭവത്തില്‍ ക്ഷേത്രക്കുളത്തില്‍ പുണ്യാഹം നടത്തും. നാളെ രാവിലെയാണ് ക്ഷേത്രക്കുളത്തില്‍ പുണ്യാഹം നടത്തുന്നത്. ക്ഷേത്രത്തില്‍ ആറു ദിവസത്തെ പൂജകളും ശീവേലിയും തുടരും. നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണവുമുണ്ട്.
Aug 25, 2025, 6:02 pm IST
റാപ്പര്‍ വേടനെ കുരുക്കി വീണ്ടും കേസ്. ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ യുവതി നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു.
Aug 25, 2025, 5:09 pm IST
വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; വിധി ബുധനാഴ്ച്ച
വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കനത്ത വാദപ്രതിവാദമാണ് കോടതിയില്‍ നടന്നത്. ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ കേട്ട കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ ബുധനാഴ്ച്ചയിലേക്ക് മാറ്റി.
Aug 25, 2025, 3:57 pm IST
പ്രധാനമന്ത്രിയുടെ ബിരുദം; വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡല്‍ഹി സര്‍വകലാശാലയോട് നിര്‍ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. 2017-ലാണ് ഇക്കാര്യം കമ്മിഷന്‍ സര്‍വകലാശാലയോട് നിര്‍ദേശിച്ചത്. ഇത് ചോദ്യം ചെയ്ത് ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച അപ്പീലിലാണ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രി മോദി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് 1978-ല്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയതായി തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
Aug 25, 2025, 3:03 pm IST
കണ്ണില്ലാത്ത ക്രൂരതയ്ക്ക് മരണം വരെ ജയില്‍ശിക്ഷ
വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. കുടക് നപ്പോക്ക് സ്വദേശി പിഎ സലിമിനെയാണു കോടതി മരണം വരെ തടവിന് ശിക്ഷിച്ചത്. 2024 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവംയ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പ്രതി കുട്ടിയുടെ സ്വര്‍ണ്ണക്കമ്മല്‍ മോഷ്ടിക്കുകയും ചെയ്തിരുന്നു.
Aug 25, 2025, 3:00 pm IST
എഡിജിപി എം ആര്‍ അജിത് കുമാര്‍ ഹൈക്കോടതിയില്‍
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ ഹൈക്കോടതിയില്‍. ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി വിധിക്കെതിരെയാണ് അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത് കുമാറിന്റെ വാദം.
Aug 25, 2025, 1:49 pm IST
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇന്നലെ രാത്രി ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് ഫോണ്‍ കണ്ടെത്തിയത്. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
Aug 25, 2025, 12:59 pm IST
വികലാംഗരെ പരിഹസിച്ചതിന് സമയ് റെയ്ന ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് അവരുടെ പോഡ്കാസ്റ്റുകളിലും പ്രോഗ്രാമുകളിലും ക്ഷമാപണം നടത്തണം എന്ന് സുപ്രീം കോടതി. റെയ്നയെ കൂടാതെ, കേസില്‍ പരാമര്‍ശിക്കപ്പെട്ട മറ്റ് വ്യക്തികളാ. വിപുല്‍ ഗോയല്‍, ബല്‍രാജ് പരംജിത് സിംഗ് ഘായ്, സോണാലി തക്കര്‍, നിഷാന്ത് ജഗദീഷ് തന്‍വാര്‍ എന്നിവരോടാണ് കോടതി നിര്‍ദേശം
Aug 25, 2025, 12:10 pm IST
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടതില്ല എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ സണ്ണി ജോസഫ്. രാഹുലിനെതിരായ ആരോപണങ്ങള്‍ ഗൗരവതരമാണ്. എന്നാല്‍ പാര്‍ട്ടിക്ക് മുന്നിലും പൊലീസിലും പരാതിയില്ല. പരാതി ഇല്ലാത്തതിനാല്‍ രാജി വെക്കേണ്ടതില്ല എന്നും സണ്ണി ജോസഫ്
Aug 25, 2025, 11:42 am IST
കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെടുത്തിയത് അതിക്രൂരമായി. വായില്‍ സ്‌ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദര്‍ഷിതയെ കൊലപ്പെടുത്തിയിരിക്കുന്നത്. ക്വാറികളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റര്‍ ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. കര്‍ണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദര്‍ഷിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Aug 25, 2025, 11:23 am IST
സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ ഓണക്കിറ്റുകള്‍ ലഭിക്കുക. മഞ്ഞ കാര്‍ഡുടമകള്‍ക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക.
Aug 25, 2025, 9:29 am IST
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി
Aug 25, 2025, 8:47 am IST
അടുത്ത അഞ്ച് ദിവസം മഴ
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 25 ഓടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് മഴ ശക്തമാകുന്നത്. ആഗസ്റ്റ് 26 ,27 ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
.
Aug 25, 2025, 8:47 am IST
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ മുന്‍ ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബ് നല്‍കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ മടക്കി അയച്ച് സംസ്ഥാന സര്‍ക്കാര്‍. പൂരം റിപ്പോര്‍ട്ട്, പി.വിജയന്‍ നല്‍കിയ പരാതിയിന്‍ മേലുള്ള ശുപാര്‍ശ എന്നിവയാണ് തിരിച്ചയത്. രണ്ട് റിപ്പോര്‍ട്ടും അജിത് കുമാറിനെതിരായിരുന്നു.
Aug 25, 2025, 7:50 am IST
കണ്ണൂരില്‍ മോഷണം നടന്ന വീട്ടിലെ മരുമകള്‍ കൊല്ലപ്പെട്ട ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍. സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. യുവതിയും സുഹൃത്തും ചേര്‍ന്നാണ് മോഷണം നടത്തിയത്
Aug 25, 2025, 7:06 am IST
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്. എന്‍ഡിഎയ്ക്കായി സിപി രാധാകൃഷ്ണനും ഇന്ത്യാ സഖ്യത്തിനായി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയുമാണ് മത്സരിക്കുന്നത്. സെപ്തംബര്‍ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്
Aug 25, 2025, 7:03 am IST
ലൈംഗിക ചൂഷണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കുമോ എന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. പാര്‍ട്ടിക്കുള്ളില്‍ തന്നെ നിരവധി നേതാക്കള്‍ രാഹുലിന്റെ രാജി ആവശ്യപ്പെടുന്നുണ്ടെങ്കിലും സസ്‌പെന്‍ഷന്‍ ചെയ്യാനാണ് സാധ്യത കൂടുതല്‍
7:03 AM, 25 Aug

7:06 AM, 25 Aug
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്. എന്‍ഡിഎയ്ക്കായി സിപി രാധാകൃഷ്ണനും ഇന്ത്യാ സഖ്യത്തിനായി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയുമാണ് മത്സരിക്കുന്നത്. സെപ്തംബര്‍ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്
7:50 AM, 25 Aug
കണ്ണൂരില്‍ മോഷണം നടന്ന വീട്ടിലെ മരുമകള്‍ കൊല്ലപ്പെട്ട ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍. സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. യുവതിയും സുഹൃത്തും ചേര്‍ന്നാണ് മോഷണം നടത്തിയത്
8:47 AM, 25 Aug
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ മുന്‍ ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബ് നല്‍കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ മടക്കി അയച്ച് സംസ്ഥാന സര്‍ക്കാര്‍. പൂരം റിപ്പോര്‍ട്ട്, പി.വിജയന്‍ നല്‍കിയ പരാതിയിന്‍ മേലുള്ള ശുപാര്‍ശ എന്നിവയാണ് തിരിച്ചയത്. രണ്ട് റിപ്പോര്‍ട്ടും അജിത് കുമാറിനെതിരായിരുന്നു.
8:47 AM, 25 Aug
അടുത്ത അഞ്ച് ദിവസം മഴ
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 25 ഓടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് മഴ ശക്തമാകുന്നത്. ആഗസ്റ്റ് 26 ,27 ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
.
9:29 AM, 25 Aug
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി
11:23 AM, 25 Aug
സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ ഓണക്കിറ്റുകള്‍ ലഭിക്കുക. മഞ്ഞ കാര്‍ഡുടമകള്‍ക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക.
11:42 AM, 25 Aug
കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെടുത്തിയത് അതിക്രൂരമായി. വായില്‍ സ്‌ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദര്‍ഷിതയെ കൊലപ്പെടുത്തിയിരിക്കുന്നത്. ക്വാറികളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റര്‍ ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. കര്‍ണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദര്‍ഷിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
12:10 PM, 25 Aug
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടതില്ല എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ സണ്ണി ജോസഫ്. രാഹുലിനെതിരായ ആരോപണങ്ങള്‍ ഗൗരവതരമാണ്. എന്നാല്‍ പാര്‍ട്ടിക്ക് മുന്നിലും പൊലീസിലും പരാതിയില്ല. പരാതി ഇല്ലാത്തതിനാല്‍ രാജി വെക്കേണ്ടതില്ല എന്നും സണ്ണി ജോസഫ്
12:59 PM, 25 Aug
വികലാംഗരെ പരിഹസിച്ചതിന് സമയ് റെയ്ന ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് അവരുടെ പോഡ്കാസ്റ്റുകളിലും പ്രോഗ്രാമുകളിലും ക്ഷമാപണം നടത്തണം എന്ന് സുപ്രീം കോടതി. റെയ്നയെ കൂടാതെ, കേസില്‍ പരാമര്‍ശിക്കപ്പെട്ട മറ്റ് വ്യക്തികളാ. വിപുല്‍ ഗോയല്‍, ബല്‍രാജ് പരംജിത് സിംഗ് ഘായ്, സോണാലി തക്കര്‍, നിഷാന്ത് ജഗദീഷ് തന്‍വാര്‍ എന്നിവരോടാണ് കോടതി നിര്‍ദേശം
1:49 PM, 25 Aug
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇന്നലെ രാത്രി ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് ഫോണ്‍ കണ്ടെത്തിയത്. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
3:00 PM, 25 Aug
എഡിജിപി എം ആര്‍ അജിത് കുമാര്‍ ഹൈക്കോടതിയില്‍
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ ഹൈക്കോടതിയില്‍. ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി വിധിക്കെതിരെയാണ് അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത് കുമാറിന്റെ വാദം.
3:03 PM, 25 Aug
കണ്ണില്ലാത്ത ക്രൂരതയ്ക്ക് മരണം വരെ ജയില്‍ശിക്ഷ
വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. കുടക് നപ്പോക്ക് സ്വദേശി പിഎ സലിമിനെയാണു കോടതി മരണം വരെ തടവിന് ശിക്ഷിച്ചത്. 2024 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവംയ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പ്രതി കുട്ടിയുടെ സ്വര്‍ണ്ണക്കമ്മല്‍ മോഷ്ടിക്കുകയും ചെയ്തിരുന്നു.
3:57 PM, 25 Aug
പ്രധാനമന്ത്രിയുടെ ബിരുദം; വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡല്‍ഹി സര്‍വകലാശാലയോട് നിര്‍ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. 2017-ലാണ് ഇക്കാര്യം കമ്മിഷന്‍ സര്‍വകലാശാലയോട് നിര്‍ദേശിച്ചത്. ഇത് ചോദ്യം ചെയ്ത് ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച അപ്പീലിലാണ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രി മോദി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് 1978-ല്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയതായി തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
5:09 PM, 25 Aug
വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; വിധി ബുധനാഴ്ച്ച
വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കനത്ത വാദപ്രതിവാദമാണ് കോടതിയില്‍ നടന്നത്. ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ കേട്ട കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ ബുധനാഴ്ച്ചയിലേക്ക് മാറ്റി.
6:02 PM, 25 Aug
റാപ്പര്‍ വേടനെ കുരുക്കി വീണ്ടും കേസ്. ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ യുവതി നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു.
6:49 PM, 25 Aug
ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ നാളെ പുണ്യാഹം
റീല്‍സ് ചിത്രീകരണത്തിന്റെ ഭാഗമായി യൂട്യൂബറായ ജാസ്മിന്‍ ജാഫര്‍ ഗുരുവായൂര്‍ കാല്‍ കഴുകിയ സംഭവത്തില്‍ ക്ഷേത്രക്കുളത്തില്‍ പുണ്യാഹം നടത്തും. നാളെ രാവിലെയാണ് ക്ഷേത്രക്കുളത്തില്‍ പുണ്യാഹം നടത്തുന്നത്. ക്ഷേത്രത്തില്‍ ആറു ദിവസത്തെ പൂജകളും ശീവേലിയും തുടരും. നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണവുമുണ്ട്.
7:33 PM, 25 Aug
കൊച്ചി മാതൃകയില്‍ ഗോവയില്‍ വാട്ടര്‍ മെട്രോ പദ്ധതി
കൊച്ചി മാതൃകയില്‍ നടപ്പാക്കുന്ന വാട്ടര്‍ മെട്രോ പദ്ധതി ഗോവയുടെ മുഖഛായ മാറ്റുമെന്ന് ഗോവ ജലഗതാഗത വകുപ്പ് മന്ത്രി സുഭാഷ് ദേശായി. വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കൊച്ചി മെട്രോ ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം. ഗോവയില്‍ 90 കിലോമീറ്ററോളം ഉള്‍നാടന്‍ ജലപാതകളുണ്ട്. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ അനവധി ദ്വീപുകളുമുണ്ട്. ഇവയെ തമ്മില്‍ ബന്ധിപ്പിച്ച് വാട്ടര്‍ മെട്രോ വരുന്നത് ഈ പ്രദേശത്തിന്റെയാകെ വികസനത്തിന് വഴിതുറക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുമായി അദ്ദേഹം ചര്‍ച്ച നടത്തി.
ഹൈക്കോര്‍ട്ടില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് വാട്ടര്‍ മെട്രോയില്‍ ഗോവന്‍ സംഘം യാത്രയും നടത്തി.
അമീബിക്ക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് 'ജലമാണ് ജീവന്‍' ക്യാമ്പയിന് രൂപം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് ഓഗസ്റ്റ് 30,31 തീയതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലെയും സ്ഥാപനങ്ങളിലെയും വാട്ടര്‍ ടാങ്കുകള്‍ വൃത്തിയാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മലിനമായ കുളങ്ങള്‍, പുഴകള്‍ എന്നിവയ്ക്കു പുറമെ കിണറുകളിലും വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കുകളിലും ഈ അമീബയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
8:51 PM, 25 Aug
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചുവെന്ന് ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ച് 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
9:33 PM, 25 Aug
തെക്കൻ ഗാസയിലെ ആശുപത്രിയിൽ ആക്രമണം നടത്തി ഇസ്രായേൽ. ആക്രമണത്തി 15 പേർ കൊല്ലപ്പെട്ടു. 4 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ആയിരുന്നു ആക്രമണം. അൽജസീറയുടേയും അസോസിയേറ്റ് പ്രസ്സിന്റെയും മാധ്യമപ്രവർത്തകർ അടക്കമാണ് കൊല്ലപ്പെട്ടത്.
10:42 PM, 25 Aug
രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധം. പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൌസിന്റെ മുന്നിലാണ് പ്രതിഷേധം. വീടിന് മുന്നിൽ പോസ്റ്റർ ഒട്ടിക്കാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിലാണ് കലാശിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ പ്രവർത്തകരെ തടഞ്ഞു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
11:45 PM, 25 Aug