Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു; രാഹുലിന്റെ രാജിയില്‍ പോരടിച്ച് സിപിഎമ്മും കോണ്‍ഗ്രസും

പൊന്നിന്‍ തിരുവോണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങള്‍ക്ക് തുടക്കമായി. വന്‍ ജനാവലിയെ സാക്ഷിയാക്കി മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തി. മന്ത്രി എംബി രാജേഷ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. നടന്‍ ജയറാം ആണ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്.

തൃപ്പൂണിത്തുറ ബോയ്‌സ് ഗ്രൗണ്ടില്‍ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കുന്ന തരത്തില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെക്കണം എന്ന ആവശ്യം കടുപ്പിച്ചിരിക്കുകയാണ് സിപിഎം. സംഘടനാ തലത്തില്‍ മാത്രം നടപടി പോര എന്നും രാഹുലിനോട് രാജി ആവശ്യപ്പെടണം എന്നുമാണ് സിപിഎം നിലപാട്. എന്നാല്‍ സമാന ആരോപണങ്ങള്‍ നേരിടുന്ന സ്വന്തം എംഎല്‍എമാരെ രാജി വെപ്പിക്കാത്തവര്‍ക്ക് ഇത് പറയാന്‍ എന്ത് ധാര്‍മികതയാണ് ഉള്ളത് എന്നാണ് കോണ്‍ഗ്രസ് മറുപടി. മറ്റ് വാര്‍ത്തകള്‍ അറിയാം...

Malayalam News

Aug 26, 2025, 11:10 pm IST

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിളിച്ച നാല് ഫോൺ കോളുകൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകിയില്ലെന്ന് റിപ്പോർട്ട്. ജർമ്മന്‍ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽഗമൈനെ സെയ്തൂങ് (എഫ്എസെഡ്) ആണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാല്‍ ഏതെല്ലാം ദിവസങ്ങളിലാണ് ട്രംപ് വിളിച്ചതെന്ന് റിപ്പോർട്ടില്‍ പറയുന്നില്ല
Aug 26, 2025, 9:08 pm IST

ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചത് കാരണം ദേശീയ പാത 766 കോഴിക്കോട് വയനാട് പാതയിലെ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. ഇതുവഴി കാൽനട യാത്രക്കാർക്ക് വരെ നിലവിൽ കടന്ന് പോകുവാൻ സാധിക്കുകയില്ല.
Aug 26, 2025, 8:59 pm IST

എസ്എഫ്ഐക്ക് മുന്നേറ്റം

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് മുന്നേറ്റം. ചെറുപുഴ നവജ്യോതി കോളേജിൽ 14 വർഷത്തെ കെഎസ്‌യു കോട്ട തകർത്താണ് എസ്എഫ്‌ഐയുടെ വിജയം. കൂത്തുപറമ്പ് നിർമ്മല ഗിരിയിൽ ചെയർമാൻ ഉൾപ്പെടെ മുഴുവൻ സീറ്റും എസ്എഫ്‌ഐ നേടി. ബ്രണ്ണൻ, കണ്ണൂർ എസ്എൻ, പയ്യന്നൂർ, ശ്രീകണ്ഠാപുരം എസ്ഇഎസ് കോളേജുകളിൽ മുഴുവൻ സീറ്റും എസ്എഫ്‌ഐ നേടി. മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജിൽ യുഡിഎസ്എഫ് വിജയിച്ചു. കൃഷ്ണമേനോൻ വനിതാ കോളേജിലും ഇരിട്ടി എംജി കോളേജിലും യുഡിഎസ്എഫ് യൂണിയൻ നിലനിർത്തി.
Aug 26, 2025, 8:31 pm IST

വയനാട് ചുരത്തില്‍ ഒന്‍പതാം വളവില്‍ മരവും മണ്ണും ഇടിഞ്ഞ് ഗതാഗതം സ്തംഭനം. അത്യാവശ്യ യാത്രക്കാര്‍ മറ്റ് മാര്‍ഗം സ്വീകരിക്കാന്‍ നിർദേശം.
Aug 26, 2025, 7:01 pm IST

മലയാള സിനിമയിലെ നഷ്ടകണക്ക് ഇനി പുറത്ത് വിടില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. പുതിയ ഭരണ സമിതിയുടേതാണ് തീരുമാനം. നേരത്തെയുണ്ടായ സാഹചര്യം നിലവിലില്ലെന്നും നേതൃത്വം വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
Aug 26, 2025, 6:04 pm IST

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള ഏകദേശം 24.7 ലക്ഷം കുട്ടികൾക്ക്, ഓണത്തിന് മുന്നോടിയായി നാല് കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഓണത്തിന് സ്കൂൾ കുട്ടികൾക്കായുള്ള നാല് കിലോ ഗ്രാം അരിവിതരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യ വകുപ്പിന്റെ സഹകരണത്തോടെ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേനയാണ് അരി വിതരണം ചെയ്യുന്നത്. 12,024 സ്കൂളുകളിലായി 9,910 മെട്രിക് ടൺ അരിയാണ് ഇതിനായി വേണ്ടിവരുന്നത്.
Aug 26, 2025, 5:29 pm IST

ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. ആർഎസ്എസുകാർ ഒരുകാലത്ത് ത്രിവർണ പതാകയ്ക്ക് മുന്നിൽ സല്യൂട്ട് ചെയ്യാറുണ്ടായിരുന്നില്ല. ഇന്ന് അവർ അത് ചെയ്യുന്നു. പക്ഷേ ഉള്ളിൽ മറ്റ് ചില ലക്ഷ്യങ്ങളുണ്ട്. വോട്ടവകാശമില്ലാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല...
Aug 26, 2025, 4:58 pm IST

ഓണാവധി വെട്ടികുറയ്ക്കാന്‍ സർക്കാർ നീക്കമെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
Aug 26, 2025, 3:24 pm IST

ചെന്നൈയില്‍ മുഖ്യമന്ത്രി പ്രഭാതഭക്ഷണ പദ്ധതിയുടെ വിപുലീകരണത്തിന് സ്റ്റാലിന്‍ തുടക്കം കുറിച്ചു. പഞ്ചാബ് മുഖ്യമന്ത്രി മാന്‍ പരിപാടിയില്‍ പങ്കെടുത്തു. സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ക്കായുള്ള മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയുടെ വിപുലീകരണത്തിനാണ് സ്റ്റാലിന്‍ തുടക്കം കുറിച്ചിരിക്കുന്നത്. സ്റ്റാലിനും ഭഗവന്ത് മാനും ചേര്‍ന്ന് സെന്റ് ജോസഫ്‌സ് പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പി
Aug 26, 2025, 2:55 pm IST

പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞ നടപടി അടുത്ത മാസം 9 വരെ നീട്ടി ഹൈക്കോടതി. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് മുൻനിർത്തിയായിരുന്നു പിരിവ് കോടതി തടഞ്ഞിരുന്നത്. ഗതാഗതക്കുരുക്ക് ഉണ്ടായിരുന്ന മേഖലകളിലെ സർവീസ് റോഡുകളിൽ ടാറിങ് പൂർത്തിയായെന്നും ഗതാഗതം തടസ്സമില്ലാതെ സുഗമമായെന്നും ദേശീയ പാത അതോറിറ്റി ഹൈക്കോടതി അറിയിച്ചിരുന്നു. പക്ഷേ ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതിയുടെ റിപ്പോർട്ടിൽ അങ്ങനെയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ടോൾപിരിവ് തടഞ്ഞ നടപടി നീട്ടിയത്. ദേശീയപാത അതോറിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി വീണ്ടും ഗതാഗതക്കുരുക്കുണ്ടായ പ്രദേശങ്ങളിൽ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Aug 26, 2025, 1:43 pm IST

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലല്ലെന്ന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. ആരോപണത്തില്‍ കഴമ്പില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എം എല്‍ എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് ഉണ്ടാകില്ല എന്നും അവിടുത്തെ എം പി യും ഷാഫി പറമ്പിലും ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു
Aug 26, 2025, 1:14 pm IST

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിന് സമീപം ന്യൂനമര്‍ദം രൂപപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 5.30 ഓടെയാണ് ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് ന്യൂനമര്‍ദമായി മാറിയത്. കേരളത്തില്‍ ആഗസ്റ്റ് 26 -29 ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Aug 26, 2025, 1:13 pm IST

കെഎം അഭിജിത്തിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കണം എന്ന് എ ഗ്രൂപ്പ്‌
Aug 26, 2025, 12:59 pm IST

ട്രംപിന്റെ 50% താരിഫുകള്‍ പ്രാബല്യത്തില്‍ വരാനിരിക്കെ നിര്‍ണായക തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്രം. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് 25,000 കോടി രൂപയുടെ പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കുള്ള നടപടികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് ഒരു ഉന്നതതല യോഗം വിളിക്കുമെന്നാണ് വിവരം.
Aug 26, 2025, 12:34 pm IST

ക്ലിഫ് ഹൗസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ലൈംഗികാരോപണം നേരിടുന്ന സിപിഎം നേതാക്കളുടെ പോസ്റ്റര്‍ കൈയിലേന്തിയാണ് പ്രതിഷേധം. സിപിഎം നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരും അധികം അഹങ്കരിക്കേണ്ട എന്നും ചിലത് പുറത്തുവരാനുണ്ട് എന്നും സതീശന്‍
Aug 26, 2025, 11:15 am IST

കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന കര്‍ശനമായ നിലപാടെടുത്ത് എഐസിസി. കാര്യങ്ങള്‍ വ്യക്തമാക്കാതെ ഇനി തുടര്‍ പരിഗണനകളുണ്ടാകില്ല എന്നും രാഹുലില്‍ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്നും എഐസിസി നേതൃത്വം വ്യക്തമാക്കി.
Aug 26, 2025, 10:35 am IST

പുതിയ താരിഫ് ഭീഷണിയുമായി ട്രംപ്

അമേരിക്കൻ ടെക് കമ്പനികൾക്ക് മേൽ ഡിജിറ്റൽ സേവന നികുതിയും മറ്റ് അനുബന്ധ നിയന്ത്രണങ്ങളും ചുമത്തുന്ന രാജ്യങ്ങൾക്കെതിരെ ട്രംപ്. ഈ രാജ്യങ്ങളിലേക്ക് ചിപ്പ് കയറ്റുമതി ചെയ്യുന്നതിന് പുതിയ താരിഫുകൾ ചുമത്തുമെന്നാണ് ഭീഷണി.
Aug 26, 2025, 10:03 am IST

അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ എഡിജിപി എം ആര്‍ അജിത് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് അസാധുവാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണം എന്നാണ് അജിത് കുമാറിന്റെ ആവശ്യം.
Aug 26, 2025, 8:45 am IST

വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാടാണ് സംഭവം. ആര്യനാട് പഞ്ചായത്ത് അംഗം ശ്രീജയാണ് ജീവനൊടുക്കിയത്. സാമ്പത്തിക പ്രശ്‌നമാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം
Aug 26, 2025, 8:17 am IST

അനന്ത് അംബാനിയുടെ വന്താരയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
Aug 26, 2025, 8:08 am IST

ഗൂഢാലോചന

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. നേതാക്കളെ രാഹുല്‍ നിലപാട് അറിയിച്ചു. രാഹുലിനെതിരെ പാര്‍ട്ടി അന്വേഷണമുണ്ടാകില്ല
Aug 26, 2025, 7:39 am IST

സ്റ്റാലിന്‍ വരില്ല

ആഗോള അയ്യപ്പസംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പങ്കെടുക്കില്ല. പകരം രണ്ട് മന്ത്രിമാരെ നിയോഗിച്ചതായി സ്റ്റാലിന്‍
Aug 26, 2025, 7:02 am IST

ഇന്ന് അത്തം. അത്തം പിറന്ന് പത്താം നാളാണ് തിരുവോണം. ലോകമെങ്ങുമുളള മലയാളികള്‍ ഇന്ന് മുതല്‍ വീട്ടില്‍ പൂക്കളമിട്ട് മാവേലിയുടെ വരവിനായി കാത്തിരിക്കും. സംസ്ഥാനത്ത് ഔദ്യോഗികമായി അത്തച്ചമയ ഘോഷയാത്രയോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും. രാവിലെ 9 മണിക്ക് മന്ത്രി എംബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടന്‍ ജയറാമാണ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+