Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യൻ പ്രസിഡണ്ട് വ്ളാഡിമർ പുടിൻ ഇന്ത്യയിലേക്ക്, ഡിസംബറിൽ സന്ദർശനം, പ്രധാന വാര്‍ത്തകള്‍ അറിയാം

ഇന്ത്യ- റഷ്യ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് റഷ്യൻ പ്രസിഡണ്ട് വ്ളാഡമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. അമേരിക്കയുടെ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് സന്ദർശനം. ഡിസംബറിലാണ് പുടിൻ ഇന്ത്യയിലെത്തുക.

കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. സംസ്ഥാനത്തുടനീളം വ്യാപക മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ജമ്മു കാശ്മീര്‍, ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ പ്രളയസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന താരിഫ് ഭീഷണികള്‍ക്കിടെ ഇന്ന് ഇന്ത്യ-റഷ്യ-ചൈന സുപ്രധാന കൂടിക്കാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മീര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് എന്നിവര്‍ ഷാങ്ഹായി ഉച്ചകോടിയില്‍ ഒത്തുകൂടും. മറ്റ് പ്രധാന വാര്‍ത്തകള്‍ അറിയാം...

Malayalam News

Aug 29, 2025, 9:15 pm IST

ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ പിതാവ് എയർ കമ്മഡോർ എം. കെ. ചന്ദ്രശേഖർ അന്തരിച്ചു. ഇന്ത്യൻ വ്യോമസേനയിൽ 11000 മണിക്കൂറിലധികം വിമാനങ്ങൾ പറത്തിയ വ്യോമസേനാ പൈലറ്റാണ് അദ്ദേഹം. വിശിഷ്ട സേവാ മെഡൽ നേടിയ സൈനികനായിരുന്നു.
Aug 29, 2025, 8:29 pm IST

റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇക്കാര്യം ക്രെംലിന്‍ സ്ഥിരീകരിച്ചു. ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുടിന്റെ സന്ദര്‍ശനം. ഇത് കൂടാതെ ചൈനയില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്‍ കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ചയാണ് കൂടിക്കാഴ്ച.
Aug 29, 2025, 7:37 pm IST

മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കാന്‍ കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഇന്ന് മുതല്‍ ചരക്ക് വാഹനങ്ങള്‍ക്ക് ചുരത്തില്‍ പ്രവേശനം അനുവദിക്കും. ചുരത്തില്‍ നിരീക്ഷണം തുടരാനും തീരുമാനിച്ചു.
Aug 29, 2025, 6:45 pm IST

ബെംഗളൂരുവിൽ നിന്ന് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി. ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്കാണ് ട്രെയിൻ. എക്സ്പ്രസ് ട്രെയിൻ ഞായറാഴ്ച ഉച്ചക്ക് രണ്ടരക്ക് പുറപ്പെടും. ഉത്സവകാലത്തെ യാത്രാദുരിതം കണക്കിലെടുത്താണ് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ചിരിക്കുന്നത് ..
Aug 29, 2025, 4:46 pm IST

തകർന്നടിഞ്ഞ് രൂപ. ഡോളറിന് എതിരെ രൂപയുടെ മൂല്യം 88.29
Aug 29, 2025, 4:13 pm IST

ഇസ്രയേല്‍ ആക്രമണത്തില്‍ ഹൂതി പ്രധാനമന്ത്രിയടക്കമുള്ളവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവി അടക്കമുള്ളവർ കൊല്ലപ്പെട്ടുവെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
Aug 29, 2025, 3:28 pm IST

കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗണ്‍സിലര്‍ കല രാജു തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കല രാജു 12 വോട്ടുകള്‍ക്ക് എതിരെ 13 വോട്ടുകള്‍ നേടിയാണ് യുഡിഎഫിന് വേണ്ടി ഭരണം പിടിച്ചത്.
Aug 29, 2025, 3:15 pm IST

ജിയോ 2026 ന്റെ ആദ്യ പകുതിയില്‍ പബ്ലിക് ലിസ്റ്റിംഗിന് വിധേയമാകുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. അനുമതികള്‍ ലഭിച്ചാല്‍ 2026 ന്റെ ആദ്യ പകുതിയില്‍ ജിയോ ഓഹരി വിപണിയിലെത്തുമെന്ന് അംബാനി വ്യക്തമാക്കി. റിയലന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
Aug 29, 2025, 1:29 pm IST

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടായിരിക്കും. കോഴിക്കോട്, വയനാട്, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.
Aug 29, 2025, 12:54 pm IST

കോഴിക്കോട് കുറ്റ്യാടിയിലെ ഹാജിറയുടെ മരണത്തില്‍ പൊലീസില്‍ പുതിയ പരാതി നല്‍കി കുടുംബം. അക്യൂപങ്ചര്‍ സ്ഥാപനം ഹാജിറയുടെ രോഗവിവരം ബോധപൂര്‍വം മറച്ചുവെച്ചെന്നും ചികിത്സിച്ച അക്യൂപങ്ചറിസ്റ്റുകള്‍ ഗൂഢാലോചന നടത്തിയെന്നുമാണ് കുടുംബം പരാതിയില്‍ പറയുന്നു. ഇവരുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് നിയമം നിഷ്‌കര്‍ഷിക്കുന്ന രജിസ്‌ട്രേഷനില്ലാതെയാണ് എന്നും കുടുംബം
Aug 29, 2025, 11:52 am IST

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ വ്യാപക പരിശോധനയുമായി ക്രൈംബ്രാഞ്ച്‌
Aug 29, 2025, 11:43 am IST

ജപ്പാന്‍ ഇന്ത്യയുടെ അടുത്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണെന്നും ജിഎസ്ടിയിലടക്കം വലിയ പരിഷ്‌ക്കരണത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ജപ്പാനും ചേര്‍ന്നാല്‍ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവം യാഥാര്‍ത്ഥ്യമാക്കാനാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
Aug 29, 2025, 11:13 am IST

പാലക്കാട് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്. കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്റെ വീട്ടിലായിരുന്നു യോഗം. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോഗത്തിലെ അജണ്ട. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിക്കാനാണ് നീക്കം.
Aug 29, 2025, 10:36 am IST

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. മൂന്ന് വര്‍ഷത്തെക്കാണ് നിയമനം. കെ. സുബ്രഹ്‌മണ്യന്റെ പിന്‍ഗാമിയായി അദ്ദേഹം വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ആഗോള ധനകാര്യ സ്ഥാപനത്തില്‍ ഇന്ത്യയെയും ബംഗ്ലാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങളെയും പ്രതിനിധീകരിക്കും.
Aug 29, 2025, 10:10 am IST

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, ചമോലി ജില്ലകളില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ നിരവധി കുടുംബങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേവാലിലെ മൊപാട്ട പ്രദേശത്ത് രണ്ടുപേരെ കാണാതായി. ഇവിടെ കാലിത്തൊഴുത്ത് തകര്‍ന്ന് ഏകദേശം 15 മുതല്‍ 20 വരെ മൃഗങ്ങള്‍ മണ്ണിനടിയിലായി.
Aug 29, 2025, 10:09 am IST

ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളുടെ ധനമന്ത്രിമാരുടെ യോഗം തുടങ്ങി. ഡല്‍ഹിയിലെ കര്‍ണാടക ഭവനില്‍ രാവിലെ 10 മണിക്ക് യോഗം ആരംഭിച്ചു. ജിഎസ്ടി ഇളവ് സംബന്ധിച്ച നയപരമായ തീരുമാനത്തില്‍ ഏകോപനമുണ്ടാക്കാനാണ് യോഗം. കേരളം, കര്‍ണാടക, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
Aug 29, 2025, 9:21 am IST

ആഗോള അയ്യപ്പ സംഗമം സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് ശബരിമല കയറിയ ബിന്ദു അമ്മിണി. സര്‍ക്കാര്‍ ശബരിമല കയറിയ സ്ത്രീകളെ ചേര്‍ത്ത് നിര്‍ത്തിയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുവാദം നല്‍കിയില്ല എന്നും ബിന്ദു അമ്മിണി പറഞ്ഞു
Aug 29, 2025, 8:43 am IST

പുതിയ വിസ നിയമങ്ങള്‍ക്ക് ശേഷം യുഎസിലെ എഫ്-1 വിസ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷം കോഴ്സുകളോ സര്‍വകലാശാലകളോ മാറ്റാന്‍ കഴിയില്ല. അക്കാദമിക് പ്രോഗ്രാമുകളുടെ വിപുലീകരണത്തിന് പുതിയ സ്റ്റാമ്പിംഗ് നിര്‍ബന്ധമാക്കുകയും ചെയ്യും. യുഎസില്‍ വിദ്യാഭ്യാസം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരും. അടുത്ത 30 മുതല്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ ഈ നിയമം പൂര്‍ണ്ണമായും നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസില്‍ ഓഗസ്റ്റ് പ്രവേശനം സാധാരണയായി തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇത് ബാധിക്കും.
Aug 29, 2025, 8:14 am IST

പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോയില്‍ എത്തി. ഇന്ത്യയ്ക്കായി 68 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതി ജപ്പാന്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യത്തെ ഒറ്റപ്പെട്ട ഉച്ചകോടിയും 2014 ല്‍ അധികാരമേറ്റതിനുശേഷം ജപ്പാനിലേക്കുള്ള എട്ടാമത്തെ സന്ദര്‍ശനവുമാണിത്. ഉച്ചകോടിയില്‍, പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, ജനങ്ങള്‍ തമ്മിലുള്ള കൈമാറ്റങ്ങള്‍ എന്നിവയിലെ ഉഭയകക്ഷി ബന്ധങ്ങള്‍ ഇരു നേതാക്കളും അവലോകനം ചെയ്യും, അതോടൊപ്പം പ്രാദേശിക, ആഗോള വിഷയങ്ങളും ചര്‍ച്ച ചെയ്യും.
Aug 29, 2025, 7:55 am IST

തൃശൂര്‍ പുറ്റേക്കരയില്‍ ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞതിനാല്‍ തൃശൂര്‍, കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബസ് മാറ്റാനുള്ള ശ്രമം നിലവില്‍ തുടരുകയാണ്.
Aug 29, 2025, 7:21 am IST

ഷാങ്ഹായി ഉച്ചകോടി ഇന്ന്. യുഎസ് ഉയര്‍ത്തുന്ന താരിഫ് ഭീഷണികളെ പരസ്യമായി വെല്ലുവിളിക്കുന്ന നിലയിലേക്ക് ഇന്ത്യ-റഷ്യ-ചൈന സഖ്യം വളരുമോയെന്നാണ് ഉച്ചകോടിയില്‍ ലോകം ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മീര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് എന്നിവര്‍ ഉച്ചകോടിയില്‍ ഒത്തുകൂടും
Aug 29, 2025, 7:09 am IST

താമരശ്ശേരി ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങി. തുടര്‍ച്ചയായി മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+