പ്രധാനമന്ത്രി ഏഴ് വർഷത്തിന് ശേഷം ചൈനയില്‍: ജലരാജാക്കന്മാരായി വീയപുരം ചുണ്ടന്‍
ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ഷാങ്ഹായി സഹകരണഉച്ചകോടിയിൽ മോദി പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി മോദി ചർച്ച നടത്തും. റഷ്യൻ പ്രസിഡന്റ് വ്ലാദിമീർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. അമേരിക്കയുടെ തീരുവ യുദ്ധത്തിനിടെ ഇന്ത്യയുടെയും റഷ്യയുടെയും ചൈനയുടെയും ഭരണാധികാരികൾ തമ്മിലുള്ള കൂടിക്കാഴ്ചക്ക് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്. ജപ്പാൻ സന്ദർശനത്തിന് ശേഷമാണ് മോദി ചൈനയിലെത്തുന്നത്. വിമാനത്താവളത്തിൽ വൻവരവേൽപാണ് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് കിട്ടിയത്.
അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിക്കുന്നത്. മറ്റ് പ്രധാന വാര്‍ത്തകള്‍ അറിയാം

#WATCH | Prime Minister Narendra Modi receives a warm welcome as he arrives at a hotel in Tianjin, China.
— ANI (@ANI) August 30, 2025
Chants of 'Bharat Mata ki jai' and 'Vande Mataram' raised by members of the Indian diaspora.
(Video: ANI/DD) pic.twitter.com/hiXQYFqm07












Click it and Unblock the Notifications