സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. റെഡ് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മലയോര മേഖലയിലും തീരപ്രദേശത്തും ജാഗ്രത തുടരണം.
കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരുന്നു. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ നാളെ വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
അതേസമയം ഉത്തരാഖണ്ഡിലെ ഉത്തരകാശി ധരാലി പ്രദേശത്ത് ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ അഞ്ച് പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. പൊലീസ്, സൈന്യം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവ സംയുക്തമായി നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആന്ധ്രാപ്രദേശ് സന്ദര്‍ശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ഡെറാഡൂണിലേക്ക് മടങ്ങി. മറ്റ് പ്രധാനവാര്‍ത്തകള്‍ അറിയാം...
Aug 07, 2025, 12:46 am IST
തെങ്ങ് കട പുഴകി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട് തെങ്ങ് കട പുഴകി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. 30 വയസുള്ള ഫഹീമ ആണ് മരിച്ചത്. വീടിന്റെ മുറ്റത്ത് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെയാണ് തെങ്ങ് യുവതിയുടെ മുകളിലേക്ക് വീണത്. അപകടത്തിന് പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
തലഗുപ്പ-മൈസൂരു പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ വേര്‍പെട്ടു. പാലം കടക്കുന്നതിനിടെയാണ് കോച്ചുകള്‍ വേര്‍പെട്ടത്. വേഗം കുറഞ്ഞതിനാല്‍ ആളപായമോ പരിക്കോ ഇല്ലെന്നാണ് പ്രാഥമിക വിവരം. സംഭവം യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.
Aug 06, 2025, 8:16 pm IST
ഇന്ത്യയ്ക്ക് വലിയ തിരിച്ചടി; 25 ശതമാനം അധിക താരിഫ്
ഇന്ത്യയ്ക്ക് കടുത്ത തിരിച്ചടി നല്‍കി അമേരിക്ക. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തി. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ താരിഫ് 50 ശതമാനമായി ഉയരും. ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
Aug 06, 2025, 7:15 pm IST
അടൂര്‍ ഗോപാലകൃഷ്ണനെതിരേ കേസെടുക്കില്ല
വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമാ കോണ്‍ക്ലേവില്‍ നടത്തിയ പട്ടികജാതി വിരുദ്ധ പരാമര്‍ശത്തില്‍ കേസെടുക്കില്ല. പൊലീസിന് ലഭിച്ച നിയമോപദേശത്തെ തുടര്‍ന്നാണ് തീരുമാനം. അടൂരിനെതിരെ കേസെടുക്കാനുള്ള സാഹചര്യമില്ല എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഇതോടെ അടൂരിനെതിരേ കേസെടുത്ത് തുടര്‍നടപടികളിലേക്കു നീങ്ങാനുള്ള സാധ്യത മങ്ങി.
Aug 06, 2025, 6:52 pm IST
സാന്ദ്ര തോമസ് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കു മത്സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരേ നിര്‍മാതാവ് സാന്ദ്ര തോമസ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന വാദമാണ് പൂര്‍ത്തിയായത്. ജില്ലാ സബ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. തന്റെ ഭാഗം കോടതിയെ ബോധിപ്പിച്ചതായും കോടതിയില്‍ നിന്ന് എനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സാന്ദ്ര പ്രതികരിച്ചു. കേസ് പതിനൊന്നാം തീയതിയിലേക്കു പോസ്റ്റ് ചെയ്തു. അന്ന് വിധി പറയുമെന്ന് പ്രതീക്ഷിക്കുന്നതായും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.
Aug 06, 2025, 5:38 pm IST
ശക്തമായ കാറ്റിന് സാധ്യത
Aug 06, 2025, 5:34 pm IST
ആശ്വാസത്തിന്റെ വിളിയെത്തി; മലയാളികള്‍ സുരക്ഷിതര്‍
ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതര്‍. മേഘവിസ്‌ഫോടനമുണ്ടായ സ്ഥലത്തു നിന്ന് നാല് കിലോമീറ്റര്‍ അപ്പുറത്താണ് സംഘം കുടുങ്ങിക്കിടക്കുന്നത്. ഡ്രൈവറുമായി ഫോണില്‍ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ് അറിയിച്ചു. റോഡുകള്‍ ബ്ലോക്കായതിനാല്‍ തിരികെ മടങ്ങാനുള്ള ബുദ്ധിമുട്ട് മാത്രമാണുള്ളത്.
Aug 06, 2025, 4:52 pm IST
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തില്‍ പങ്കെടുക്കും. 2019-ന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്.
ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ ടിയാന്‍ജിന്‍ നഗരത്തിലാണ് യോഗം നടക്കുന്നത്.
ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോദി അനൗപചാരിക കൂടിക്കാഴ്ചകള്‍ നടത്താനുള്ള സാധ്യതയുണ്ട്.
Aug 06, 2025, 3:56 pm IST
അത്തിക്കയത്തിലെ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയതില്‍ ഉത്തരവാദികള്‍ ഉദ്യോഗസ്ഥരാണെന്ന അഭിപ്രായവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരന്‍. പന്ത്രണ്ട് വര്‍ഷത്തെ ശമ്പള കുടിശ്ശിക തുകയ്ക്കായി അവര്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ലെന്നും സമീപിക്കാത്ത അധികാരികളില്ലെന്നും അദ്ദേഹം പറയുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുടിശ്ശിക നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥര്‍ ഇത് ചെയ്‌തില്ലെന്നും അദ്ദേഹം ആരോപിച്ചു.
Aug 06, 2025, 3:18 pm IST
നടി ശ്വേതാ മേനോനെതിരെ കേസ്
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചു എന്ന് ചൂണ്ടിക്കാട്ടി നടി ശ്വേതാ മേനോനെതിരെ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് നടിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്.
Aug 06, 2025, 2:45 pm IST
ക്രിമിനലുകളുമായി വേദി പങ്കിടുന്നതിനൊപ്പം അവരെ വെള്ളപൂശുകയും ചെയ്യുകയാണ് സിപിഎം എംഎൽഎയും മുൻ മന്ത്രിയുമായ കെകെ ശൈലജയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. അക്രമികളും കൊലയാളികളുമായി കൈകോർത്ത ചരിത്രമാണ് സംസ്ഥാനത്തെ സിപിഎമ്മിന് എന്നുമുള്ളത്, അവരെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നിശബ്‌ദരാക്കിയാണ് അവർ മുന്നോട്ട് നീങ്ങിയതെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
Aug 06, 2025, 2:24 pm IST
കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം
കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തി.
ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതി കീഴടങ്ങി. ദിവ്യയാണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി ഇവിടേക്ക് വന്നത്. നേരത്തെ കേസിലെ പ്രതികളായ 2 പേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവരായിരുന്നു അത്. ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.
Aug 06, 2025, 1:33 pm IST
പി സദാനന്ദൻ ആക്രമണ കേസിലെ പ്രതികളുടെ യാത്രയയപ്പ് വിവാദത്തില്‍ മുൻമന്ത്രി കെകെ ശൈലജയ്ക്ക് പിന്തുണയുമായി മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ. സിപിഎം നേതാക്കൾ അതിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നും സമയം കിട്ടാത്തത് കൊണ്ടാണ് താൻ പോകാതിരുന്നതെന്നും പി ജയരാജൻ പറഞ്ഞു. ജയിലിൽ പോയി അവരെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Aug 06, 2025, 1:04 pm IST
പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതുവാണോ എന്നതിൽ കൂടുതൽ വ്യക്തത തേടി കേരള ഹൈക്കോടതി. ഡീലർമാരുമായുളള കരാറിൽ പബ്ലിക് ടോയ്‌ലറ്റുകൾ എന്ന് വ്യവസ്ഥ ചെയ്‌തിട്ടുണ്ടോയെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികളോട് വിശദീകരണം തേടിയിരിക്കുന്നത്. യാത്രക്കാർക്ക് എന്നാണ് നിർദേശമെങ്കലും പൊതുജനം ഇതിൽപെടുമെന്നാണ് എണ്ണക്കമ്പനികൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ വാക്കാൽ അറിയിച്ചിരുന്നു.
Aug 06, 2025, 12:21 pm IST
കണ്ണൂര്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം
കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനിടയില്‍ സംഘര്‍ഷം. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്ന സമയത്താണ് എംഎസ്എഫ്-കെഎസ്‌യു പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇത് സംഘര്‍ഷമായി മാറുകയും ചെയ്തത്. പൊലീസ് ലാത്തി വീശി.
Aug 06, 2025, 11:34 am IST
സ്‌കൂള്‍ സീലിംഗ് തകര്‍ന്നു
തൃശൂര്‍ കോടാലി സ്‌കൂളില്‍ മേല്‍ക്കൂരയ്ക്ക് താഴെയുള്ള സീലിംഗ് തകര്‍ന്ന് വീണ് അപകടം. സ്‌കൂള്‍ അവധിയായതിനാല്‍ വലിയ അപകടം ഒഴിവായി
Aug 06, 2025, 10:49 am IST
ടോള്‍ വേണ്ട
പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ് ഹൈക്കോടതി. ആദ്യം ഗതാഗത കുരുക്ക് പരിഹരിക്കണം എന്ന ഹൈക്കോടതി ആവശ്യപ്പെട്ടു. നാലാഴ്ചത്തേക്ക് ടോള്‍ പിരിക്കരുത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം
Aug 06, 2025, 10:48 am IST
മോദിയുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് രാഹുല്‍ ഗാന്ധി. ആവര്‍ത്തിച്ചുള്ള ഭീഷണികള്‍ക്കിടയിലും യുഎസ് പ്രസിഡന്റ് ട്രംപിനെ നേരിടാന്‍ മോദിക്ക് കഴിയാത്തതിന്റെ കാരണം അദാനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുഎസ് അന്വേഷണമാണ്. മോദിയും എഎയും റഷ്യന്‍ എണ്ണ ഇടപാടുകളും തമ്മിലുള്ള സാമ്പത്തിക ബന്ധം തുറന്നുകാട്ടുക എന്നതാണ് ഒരു ഭീഷണി എന്നും രാഹുല്‍ പറഞ്ഞു
Aug 06, 2025, 10:11 am IST
റിപ്പോ നിരക്കില്‍ മാറ്റമില്ല
റിപ്പോ നിരക്ക് 5.50% ആയി നിലനിര്‍ത്തി ആര്‍ബിഐ
Aug 06, 2025, 9:56 am IST
യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത
കോഴിക്കോട് ബാലുശ്ശേരി പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് കുടുംബം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല എന്നും ജിസ്ന മാനസിക പീഡനത്തിന് ഇരയായെന്നും കുടുംബം ആരോപിക്കുന്നു. ഭര്‍ത്താവ് ശ്രീജിത്ത് ജിസ്നയെ മര്‍ദ്ദിച്ചെന്നും കുടുംബം പറയുന്നുണ്ട്. സാമ്പത്തിക ഇടപാടിനെ ചൊല്ലി ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ബാലുശ്ശേരി പൊലീസില്‍ കുടുംബം പരാതി നല്‍കി
Aug 06, 2025, 9:43 am IST
അജിത് ഡോവല്‍ മോസ്‌കോയില്‍
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍ സന്ദര്‍ശനം നടത്തി. റഷ്യയുടെ എണ്ണ ഇറക്കുമതിയെച്ചൊല്ലി അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ, റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡോവലിന്റെ സന്ദര്‍ശനം. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ഈ മാസം അവസാനം റഷ്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Aug 06, 2025, 9:20 am IST
അമേരിക്കയില്‍ വീണ്ടും ഭൂചലനം
അമേരിക്കയില്‍ വീണ്ടും ഭൂചലനം. ന്യൂ ജേഴ്സിയിലെ ഹില്‍സ്‌ഡേലിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂ ജേഴ്‌സി നഗരത്തിലാകെയും ന്യൂയോര്‍ക് നഗരത്തിലും അനുഭവപ്പെട്ടു
Aug 06, 2025, 8:34 am IST
വയനാട് സിപിഎമ്മില്‍ വീണ്ടും നടപടി
വയനാട് സിപിഎമ്മിലെ വിഭാഗീയതയില്‍ നേതാക്കള്‍ക്കെതിരെ വീണ്ടും നടപടി. വയനാട്ടിലെ മുതിര്‍ന്ന നേതാവ് എ വി ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സാമ്പത്തിക ക്രമക്കേട് ഉന്നയിച്ച് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് വിവാദം ആയിരിക്കേയാണ് വീണ്ടും നടപടി. കണിയാമ്പറ്റയിലെ അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്.
Aug 06, 2025, 7:40 am IST
പൂച്ചയെ കൊന്ന യുവാവിനെതിരെ കേസ്
പൂച്ചയെ കൊന്ന സംഭവത്തില്‍ യുവാവിനെതിരെ കേസ്. ചെര്‍പ്പുളശ്ശേരി സ്വദേശി ഷജീറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൂച്ചയെ കൊന്ന് ഇയാള്‍ ദൃശ്യം പ്രചരിപ്പിച്ചിരുന്നു.
Aug 06, 2025, 7:21 am IST
100 ലേറെ പേര്‍ കുടുങ്ങി കിടക്കുന്നു
ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ ഉണ്ടായിരിക്കുന്നത് വലിയ ദുരന്തം. 100 ലേറെ പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഒമ്പത് സൈനികരെ കാണാതായി. രക്ഷാദൗത്യം തുടരുകയാണ്.
Aug 06, 2025, 6:55 am IST
ചെറുതോണി മറിഞ്ഞ് അപകടം
വടകര കോട്ടക്കലില്‍ കടലില്‍ ചെറുതോണി മറിഞ്ഞ് അപകടം. ഒരാളെ കാണാതായി. പുറങ്കര സ്വദേശിയായ സുബൈറും മകന്‍ സുനീറും വള്ളത്തില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോയതായിരുന്നു. തിരികെ വരും വഴിയാണ് തോണി മറിഞ്ഞത്. അപകടത്തിന് പിന്നാലെ സുനീര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും എന്നാല്‍ സുബൈറിനെ കാണാതായി.
6:55 AM, 6 Aug

7:21 AM, 6 Aug
100 ലേറെ പേര്‍ കുടുങ്ങി കിടക്കുന്നു
ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ ഉണ്ടായിരിക്കുന്നത് വലിയ ദുരന്തം. 100 ലേറെ പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഒമ്പത് സൈനികരെ കാണാതായി. രക്ഷാദൗത്യം തുടരുകയാണ്.
7:40 AM, 6 Aug
പൂച്ചയെ കൊന്ന യുവാവിനെതിരെ കേസ്
പൂച്ചയെ കൊന്ന സംഭവത്തില്‍ യുവാവിനെതിരെ കേസ്. ചെര്‍പ്പുളശ്ശേരി സ്വദേശി ഷജീറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൂച്ചയെ കൊന്ന് ഇയാള്‍ ദൃശ്യം പ്രചരിപ്പിച്ചിരുന്നു.
8:34 AM, 6 Aug
വയനാട് സിപിഎമ്മില്‍ വീണ്ടും നടപടി
വയനാട് സിപിഎമ്മിലെ വിഭാഗീയതയില്‍ നേതാക്കള്‍ക്കെതിരെ വീണ്ടും നടപടി. വയനാട്ടിലെ മുതിര്‍ന്ന നേതാവ് എ വി ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സാമ്പത്തിക ക്രമക്കേട് ഉന്നയിച്ച് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് വിവാദം ആയിരിക്കേയാണ് വീണ്ടും നടപടി. കണിയാമ്പറ്റയിലെ അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്.
9:20 AM, 6 Aug
അമേരിക്കയില്‍ വീണ്ടും ഭൂചലനം
അമേരിക്കയില്‍ വീണ്ടും ഭൂചലനം. ന്യൂ ജേഴ്സിയിലെ ഹില്‍സ്‌ഡേലിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂ ജേഴ്‌സി നഗരത്തിലാകെയും ന്യൂയോര്‍ക് നഗരത്തിലും അനുഭവപ്പെട്ടു
9:43 AM, 6 Aug
അജിത് ഡോവല്‍ മോസ്‌കോയില്‍
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍ സന്ദര്‍ശനം നടത്തി. റഷ്യയുടെ എണ്ണ ഇറക്കുമതിയെച്ചൊല്ലി അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ, റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡോവലിന്റെ സന്ദര്‍ശനം. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ഈ മാസം അവസാനം റഷ്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
9:56 AM, 6 Aug
യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത
കോഴിക്കോട് ബാലുശ്ശേരി പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് കുടുംബം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല എന്നും ജിസ്ന മാനസിക പീഡനത്തിന് ഇരയായെന്നും കുടുംബം ആരോപിക്കുന്നു. ഭര്‍ത്താവ് ശ്രീജിത്ത് ജിസ്നയെ മര്‍ദ്ദിച്ചെന്നും കുടുംബം പറയുന്നുണ്ട്. സാമ്പത്തിക ഇടപാടിനെ ചൊല്ലി ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ബാലുശ്ശേരി പൊലീസില്‍ കുടുംബം പരാതി നല്‍കി
10:11 AM, 6 Aug
റിപ്പോ നിരക്കില്‍ മാറ്റമില്ല
റിപ്പോ നിരക്ക് 5.50% ആയി നിലനിര്‍ത്തി ആര്‍ബിഐ
10:48 AM, 6 Aug
മോദിയുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് രാഹുല്‍ ഗാന്ധി. ആവര്‍ത്തിച്ചുള്ള ഭീഷണികള്‍ക്കിടയിലും യുഎസ് പ്രസിഡന്റ് ട്രംപിനെ നേരിടാന്‍ മോദിക്ക് കഴിയാത്തതിന്റെ കാരണം അദാനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുഎസ് അന്വേഷണമാണ്. മോദിയും എഎയും റഷ്യന്‍ എണ്ണ ഇടപാടുകളും തമ്മിലുള്ള സാമ്പത്തിക ബന്ധം തുറന്നുകാട്ടുക എന്നതാണ് ഒരു ഭീഷണി എന്നും രാഹുല്‍ പറഞ്ഞു
10:49 AM, 6 Aug
ടോള്‍ വേണ്ട
പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ് ഹൈക്കോടതി. ആദ്യം ഗതാഗത കുരുക്ക് പരിഹരിക്കണം എന്ന ഹൈക്കോടതി ആവശ്യപ്പെട്ടു. നാലാഴ്ചത്തേക്ക് ടോള്‍ പിരിക്കരുത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം
11:34 AM, 6 Aug
സ്‌കൂള്‍ സീലിംഗ് തകര്‍ന്നു
തൃശൂര്‍ കോടാലി സ്‌കൂളില്‍ മേല്‍ക്കൂരയ്ക്ക് താഴെയുള്ള സീലിംഗ് തകര്‍ന്ന് വീണ് അപകടം. സ്‌കൂള്‍ അവധിയായതിനാല്‍ വലിയ അപകടം ഒഴിവായി
12:21 PM, 6 Aug
കണ്ണൂര്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം
കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനിടയില്‍ സംഘര്‍ഷം. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്ന സമയത്താണ് എംഎസ്എഫ്-കെഎസ്‌യു പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇത് സംഘര്‍ഷമായി മാറുകയും ചെയ്തത്. പൊലീസ് ലാത്തി വീശി.
1:04 PM, 6 Aug
പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതുവാണോ എന്നതിൽ കൂടുതൽ വ്യക്തത തേടി കേരള ഹൈക്കോടതി. ഡീലർമാരുമായുളള കരാറിൽ പബ്ലിക് ടോയ്‌ലറ്റുകൾ എന്ന് വ്യവസ്ഥ ചെയ്‌തിട്ടുണ്ടോയെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികളോട് വിശദീകരണം തേടിയിരിക്കുന്നത്. യാത്രക്കാർക്ക് എന്നാണ് നിർദേശമെങ്കലും പൊതുജനം ഇതിൽപെടുമെന്നാണ് എണ്ണക്കമ്പനികൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ വാക്കാൽ അറിയിച്ചിരുന്നു.
1:33 PM, 6 Aug
പി സദാനന്ദൻ ആക്രമണ കേസിലെ പ്രതികളുടെ യാത്രയയപ്പ് വിവാദത്തില്‍ മുൻമന്ത്രി കെകെ ശൈലജയ്ക്ക് പിന്തുണയുമായി മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ. സിപിഎം നേതാക്കൾ അതിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നും സമയം കിട്ടാത്തത് കൊണ്ടാണ് താൻ പോകാതിരുന്നതെന്നും പി ജയരാജൻ പറഞ്ഞു. ജയിലിൽ പോയി അവരെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതി കീഴടങ്ങി. ദിവ്യയാണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി ഇവിടേക്ക് വന്നത്. നേരത്തെ കേസിലെ പ്രതികളായ 2 പേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവരായിരുന്നു അത്. ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.
2:24 PM, 6 Aug
കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം
കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തി.
2:45 PM, 6 Aug
ക്രിമിനലുകളുമായി വേദി പങ്കിടുന്നതിനൊപ്പം അവരെ വെള്ളപൂശുകയും ചെയ്യുകയാണ് സിപിഎം എംഎൽഎയും മുൻ മന്ത്രിയുമായ കെകെ ശൈലജയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. അക്രമികളും കൊലയാളികളുമായി കൈകോർത്ത ചരിത്രമാണ് സംസ്ഥാനത്തെ സിപിഎമ്മിന് എന്നുമുള്ളത്, അവരെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നിശബ്‌ദരാക്കിയാണ് അവർ മുന്നോട്ട് നീങ്ങിയതെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
3:18 PM, 6 Aug
നടി ശ്വേതാ മേനോനെതിരെ കേസ്
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചു എന്ന് ചൂണ്ടിക്കാട്ടി നടി ശ്വേതാ മേനോനെതിരെ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് നടിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്തത്.
3:56 PM, 6 Aug
അത്തിക്കയത്തിലെ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയതില്‍ ഉത്തരവാദികള്‍ ഉദ്യോഗസ്ഥരാണെന്ന അഭിപ്രായവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരന്‍. പന്ത്രണ്ട് വര്‍ഷത്തെ ശമ്പള കുടിശ്ശിക തുകയ്ക്കായി അവര്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ലെന്നും സമീപിക്കാത്ത അധികാരികളില്ലെന്നും അദ്ദേഹം പറയുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുടിശ്ശിക നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥര്‍ ഇത് ചെയ്‌തില്ലെന്നും അദ്ദേഹം ആരോപിച്ചു.
4:52 PM, 6 Aug
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തില്‍ പങ്കെടുക്കും. 2019-ന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്.
ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ ടിയാന്‍ജിന്‍ നഗരത്തിലാണ് യോഗം നടക്കുന്നത്.
ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോദി അനൗപചാരിക കൂടിക്കാഴ്ചകള്‍ നടത്താനുള്ള സാധ്യതയുണ്ട്.
5:34 PM, 6 Aug
ആശ്വാസത്തിന്റെ വിളിയെത്തി; മലയാളികള്‍ സുരക്ഷിതര്‍
ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതര്‍. മേഘവിസ്‌ഫോടനമുണ്ടായ സ്ഥലത്തു നിന്ന് നാല് കിലോമീറ്റര്‍ അപ്പുറത്താണ് സംഘം കുടുങ്ങിക്കിടക്കുന്നത്. ഡ്രൈവറുമായി ഫോണില്‍ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ് അറിയിച്ചു. റോഡുകള്‍ ബ്ലോക്കായതിനാല്‍ തിരികെ മടങ്ങാനുള്ള ബുദ്ധിമുട്ട് മാത്രമാണുള്ളത്.
5:38 PM, 6 Aug
ശക്തമായ കാറ്റിന് സാധ്യത
6:52 PM, 6 Aug
സാന്ദ്ര തോമസ് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കു മത്സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരേ നിര്‍മാതാവ് സാന്ദ്ര തോമസ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന വാദമാണ് പൂര്‍ത്തിയായത്. ജില്ലാ സബ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. തന്റെ ഭാഗം കോടതിയെ ബോധിപ്പിച്ചതായും കോടതിയില്‍ നിന്ന് എനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സാന്ദ്ര പ്രതികരിച്ചു. കേസ് പതിനൊന്നാം തീയതിയിലേക്കു പോസ്റ്റ് ചെയ്തു. അന്ന് വിധി പറയുമെന്ന് പ്രതീക്ഷിക്കുന്നതായും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.
7:15 PM, 6 Aug
അടൂര്‍ ഗോപാലകൃഷ്ണനെതിരേ കേസെടുക്കില്ല
വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമാ കോണ്‍ക്ലേവില്‍ നടത്തിയ പട്ടികജാതി വിരുദ്ധ പരാമര്‍ശത്തില്‍ കേസെടുക്കില്ല. പൊലീസിന് ലഭിച്ച നിയമോപദേശത്തെ തുടര്‍ന്നാണ് തീരുമാനം. അടൂരിനെതിരെ കേസെടുക്കാനുള്ള സാഹചര്യമില്ല എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഇതോടെ അടൂരിനെതിരേ കേസെടുത്ത് തുടര്‍നടപടികളിലേക്കു നീങ്ങാനുള്ള സാധ്യത മങ്ങി.
8:16 PM, 6 Aug
ഇന്ത്യയ്ക്ക് വലിയ തിരിച്ചടി; 25 ശതമാനം അധിക താരിഫ്
ഇന്ത്യയ്ക്ക് കടുത്ത തിരിച്ചടി നല്‍കി അമേരിക്ക. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തി. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ താരിഫ് 50 ശതമാനമായി ഉയരും. ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
തലഗുപ്പ-മൈസൂരു പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ വേര്‍പെട്ടു. പാലം കടക്കുന്നതിനിടെയാണ് കോച്ചുകള്‍ വേര്‍പെട്ടത്. വേഗം കുറഞ്ഞതിനാല്‍ ആളപായമോ പരിക്കോ ഇല്ലെന്നാണ് പ്രാഥമിക വിവരം. സംഭവം യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.
12:46 AM, 7 Aug