തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. വോട്ടെടുപ്പ് അട്ടിമറിക്കാന്‍ ബിജെപിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്തുകളിക്കുകയാണ് എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കണക്കുകള്‍ നിരത്തിയാണ് രാഹുലിന്റെ ആരോപണം. ഇല്ലാത്ത വോട്ടര്‍മാരെ തിരുകി കയറ്റി എന്നും വീട്ട് നമ്പര്‍ 0 എന്ന വിലാസത്തില്‍ നിരവധി വോട്ടര്‍മാരുണ്ടെന്നും രാഹുല്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ നടന്നത് അസാധാരണ പോളിംഗ് ആണ്. കര്‍ണാടകയിലും ക്രമക്കേട് നടന്നെന്ന് രാഹുല്‍. പല തവണ ആവശ്യപ്പെട്ടിട്ടും വോട്ടര്‍ പട്ടിക നല്‍കിയില്ല. വ്യാജവിലാസങ്ങളില്‍ നിരവധി പേരാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്. ഒരു വ്യവസായ സ്ഥാപനത്തിന്റെ പേരില്‍ 68 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസം കഴിഞ്ഞപ്പോള്‍ നശിപ്പിച്ച കമ്മീഷന്‍ പലതും ഒളിക്കുന്നുണ്ടെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
അതേസമയം ഇന്ത്യയ്ക്കെതിരായ തീരുവ യുദ്ധത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഒരിക്കലും കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വലിയ വില നല്‍കേണ്ടിവരുമെന്ന് അറിയാമെങ്കിലും, കര്‍ഷകര്‍ക്കായി അത് ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്കെതിരെ 25 ശതമാനം അധിക താരിഫ് ചുമത്താനുള്ള. ട്രംപിന്റെ നടപടി അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവും ആണ് എന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ ഇന്ത്യയ്ക്ക് 25 ശതമാനം അധികം തീരുവ പ്രഖ്യാപിച്ചുള്ള ഉത്തരവില്‍ ഡൊണള്‍ഡ് ട്രംപ് ഒപ്പുവെച്ചിരിക്കുകയാണ്. ഇതോടെ ആകെ തീരുവ 50 ശതമാനമായി ഉയര്‍ത്തി. മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഈ അധിക തീരുവ പ്രാബല്യത്തില്‍ വരിക. പുതിയ സാഹചര്യത്തില്‍ താരിഫ് വിഷയത്തില്‍ ഇന്ത്യക്കും യു എസിനും ഇടയിലെ തര്‍ക്കം പുതിയ മാനങ്ങളിലേക്ക് നീങ്ങുകയാണ് എന്നാണ് സൂചന.
Aug 07, 2025, 11:27 pm IST
തിരൂര്‍ വാടിക്കലില്‍ യുവാവ് കുത്തേറ്റുമരിച്ചു. കാട്ടിലപ്പള്ളി സ്വദേശി ചെറിയകത്ത് മനാഫിന്റെ മകന്‍ തുഫൈല്‍ ആണ് കൊല്ലപ്പെട്ടത്. തുഫൈലിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. താക്കോലിനെ സംബന്ധിച്ചുള്ള തർക്കമാണ് കൊലയിൽ കലാശിച്ചത്.
Aug 07, 2025, 9:51 pm IST
ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കും; മന്ത്രി വിഎൻ വാസവൻ
സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി സെപ്റ്റംബർ മൂന്നാം വാരം ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. ദേവസ്വം ബോർഡ് 75 ആം വാർഷികത്തിന്റെ കൂടി ഭാഗമായി പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിൽ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർ പങ്കെടുക്കും. തത്വമസി എന്ന വിശ്വമാനവതയുടെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കാനും, ശബരിമലയെ ഒരു ദൈവീക, പാരമ്പര്യ, സുസ്ഥിര ആഗോള തീർത്ഥാടന കേന്ദ്രമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംഗമം നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.
Aug 07, 2025, 8:15 pm IST
കന്യാസ്ത്രീകളേയും വൈദികരെയും കയ്യേറ്റം ചെയ്തതായി പരാതി
ഒഡീഷയിലെ ജലേശ്വറിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളേയും വൈദികരെയും കയ്യേറ്റം ചെയ്തതായി പരാതി. എഴുപതോളം പേരടങ്ങുന്ന ബജ്‍രംഗ്ദള്‍ പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം.
Aug 07, 2025, 7:04 pm IST
തൃശൂരിലെ വോട്ടർപട്ടികയിലും ക്രമക്കേട് നടന്നു; വിഎസ് സുനിൽ കുമാർ
രാഹുൽ ഗാന്ധിക്ക് പിന്നാലെ വോട്ടർപട്ടികയിൽ ക്രമക്കേട് ആരോപിച്ച് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയമുണ്ടെന്ന് സുനിൽ കുമാർ ആരോപിച്ചു. അന്യസംസ്ഥാന തൊഴിലാളികളുടേയും മറ്റ് മണ്ഡലങ്ങളിൽ നിന്നുളഅളവരേയും തൃശൂരിൽ വ്യാപകമായി ചേർത്തു. വോട്ട് ചേർത്തുന്നതിൽ നിയമം ലഘൂകരിച്ചത് തെരഞ്ഞെടുപ്പ് ഫലം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ നടത്തിയ ഇടപെടലിന്റെ ഭാഗമായിരുന്നുവെന്നും സുനിൽ കുമാപ്‍ ആരോപിച്ചു.
Aug 07, 2025, 5:19 pm IST
രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്
വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപണത്തിൽ തിരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിക്ക് കത്തയച്ച് കർണാടക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ. വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കണമെന്നാണ് നിർദേശം.
Aug 07, 2025, 4:14 pm IST
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുമോ?
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലില്‍ വീണ്ടും ചര്‍ച്ച. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ അഭിപ്രായം തേടും. ഇന്ന് ചേര്‍ന്ന ഭരണ സമിതി ഉപദേശക സമിതി സംയുക്ത യോഗത്തില്‍ നിലവറ തുറക്കുന്നത് ചര്‍ച്ചയായി. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
Aug 07, 2025, 3:39 pm IST
ശ്വേതയ്‌ക്കെതിരായ കേസിന് സ്റ്റേ
ശ്വേതക്ക് എതിരായ കേസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. ശ്വേതയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി
Aug 07, 2025, 3:27 pm IST
മെട്രോ ട്രാക്കില്‍ നിന്ന് താഴേക്ക് ചാടി യുവാവ്
മെട്രോ ട്രാക്കില്‍ നിന്ന് യുവാവ് താഴേക്ക് ചാടി. വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ ആണ് സംഭവം. ഗുരുതരപരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് തൃപ്പുണ്ണിത്തുറയ്ക്കും കടവന്ത്രയ്ക്കും ഇടയില്‍ സര്‍വീസ് നിര്‍ത്തിവെച്ചു.
Aug 07, 2025, 3:02 pm IST
വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍
കുതിച്ചുയര്‍ന്ന വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സര്‍ക്കാര്‍ ഇടപെടുന്നു. അധിക ലാഭം ഒഴിവാക്കാന്‍ സംരംഭകരുമായി ചര്‍ച്ച നടത്തിയ ശേഷം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി അനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കും. കേരഫെഡ് ഹോള്‍സെയില്‍ വില മാത്രമേ ഈടാക്കു എന്നും വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ സപ്ലെക്കോ ഔട്ട്‌ലറ്റുകള്‍ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വില്‍പ്പന ആരംഭിക്കും. ഒരു കാര്‍ഡിന് ഒരു ലിറ്റര്‍ മാത്രമായിരിക്കും വെളിച്ചെണ്ണ ലഭിക്കുക.
Aug 07, 2025, 2:21 pm IST
ബിജെപി ഒത്തുകളി
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്തുകളിക്കുകയാണ് എന്ന് രാഹുല്‍ ഗാന്ധി. കണക്കുകള്‍ നിരത്തിയാണ് രാഹുലിന്റെ ആരോപണം. ഇല്ലാത്ത വോട്ടര്‍മാരെ തിരുകി കയറ്റു എന്നും വീട്ട് നമ്പര്‍ 0 എന്ന വിലാസത്തില്‍ നിരവധി വോട്ടര്‍മാരുണ്ടെന്നും രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ നടന്നത് അസാധാരണ പോളിംഗ് ആണ്. കര്‍ണാടകയിലും ക്രമക്കേട് നടന്നെന്ന് രാഹുല്‍. പല തവണ ആവശ്യപ്പെട്ടിട്ടും വോട്ടര്‍ പട്ടിക നല്‍കിയില്ല. വ്യാജവിലാസങ്ങളില്‍ നിരവധി പേരാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്. ഒരു വ്യവസായ സ്ഥാപനത്തിന്റെ പേരില്‍ 68 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസം കഴിഞ്ഞപ്പോള്‍ നശിപ്പിച്ച കമ്മീഷന്‍ പലതും ഒളിക്കുന്നുണ്ടെന്ന് രാഹുല്‍ കുറ്റപ്പെടുത്തി
Aug 07, 2025, 1:44 pm IST
വേടനെവിടെ?
ബലാത്സംഗ കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ റാപ്പര്‍ വേടനെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. വേടന്റെ ലൊക്കേഷന്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. വേടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി
Aug 07, 2025, 1:26 pm IST
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലും നടത്തിപ്പിലും പ്രവര്‍ത്തിക്കുന്ന 81 വിമാനത്താവളങ്ങള്‍ 2024-25 ല്‍ നഷ്ടത്തിലാണ് എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മൊത്തം നഷ്ടം 10,852.9 കോടി രൂപയാണ്. തലസ്ഥാനത്തെ സഫ്ദര്‍ജംഗ് വിമാനത്താവളമാണ് പട്ടികയില്‍ ഒന്നാമത്.
Aug 07, 2025, 1:00 pm IST
സൈനികരുടെ വാഹനം അപകടത്തില്‍പ്പെട്ടു
ജമ്മു കശ്മീരിലെ ഉധംപുരില്‍ സിആര്‍പിഎഫ് വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. അപകടത്തില്‍ 12 സൈനികര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫുകാര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.
Aug 07, 2025, 12:48 pm IST
മന്ത്രിയുടെ വാദം പച്ചക്കള്ളം
മെസിയെ ക്ഷണിക്കാനെന്ന പേരിലുള്ള കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ സ്‌പെയിന്‍ യാത്രക്ക് സര്‍ക്കാരിന് ചെലവായത് 13 ലക്ഷം രൂപ. 2024 സെപ്തംബറിലെ യാത്രക്കാണ് 13 ലക്ഷം ചെലവായത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിക്കൊപ്പം കായിക വകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും സ്‌പെയിന്‍ സന്ദര്‍ശിച്ചിരുന്നു. മെസിയെ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഒരു രൂപ പോലും ചെലവില്ലെന്നായിരുന്നു മന്ത്രിയുടെ വാദം
Aug 07, 2025, 11:40 am IST
വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയം നീട്ടി
സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയം നീട്ടി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. ആഗസ്റ്റ് 12 വരെയാണ് പുതുക്കിയ സമയപരിധി. ഇന്ന് വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി
Aug 07, 2025, 11:38 am IST
ശ്വേത മേനോന്‍ ഹൈക്കോടതിയില്‍
തനിക്കെതിരായ കേസിനെ ചോദ്യം ചെയ്ത് നടി ശ്വേത മേനോന്‍ ഹൈക്കോടതിയില്‍. പണം വാങ്ങി അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചു എന്ന പരാതിയില്‍ ശ്വേതയ്‌ക്കെതിരെ കേസെടുത്തിരുന്നു.
Aug 07, 2025, 11:07 am IST
'വലിയ വില നല്‍കേണ്ടി വരുമെന്ന് അറിയാം'
ഇന്ത്യയ്ക്കെതിരായ തീരുവ യുദ്ധത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഒരിക്കലും കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വില നല്‍കേണ്ടിവരുമെന്ന് അറിയാമെങ്കിലും, കര്‍ഷകര്‍ക്കായി അത് ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Aug 07, 2025, 10:48 am IST
യശ്വന്ത് വര്‍മ്മയ്ക്ക് തിരിച്ചടി
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി. ഔദ്യോഗിക വസതിയില്‍ അനധികൃതമായി പണക്കൂമ്പാരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ടിനെതിരെയായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ സുപ്രീംകോടതിയെ സമീപിച്ചത്. വ്യക്തമായ തെളിവില്ലാതെ തയാറാക്കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
Aug 07, 2025, 9:51 am IST
അമേരിക്കയുടെ ഏറ്റവും ഉയര്‍ന്ന താരിഫ് നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ബ്രസീലും ഒന്നാമത് (50%). സിറിയ, ലാവോസ്, മ്യാന്‍മര്‍, സ്വിറ്റ്‌സര്‍ലാന്റ്, കാനഡ, സെര്‍ബിയ, ഇറാഖ്, ചൈന എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങള്‍
Aug 07, 2025, 9:49 am IST
മത്സ്യത്തൊഴിലാളികള്‍ക്ക് ഫ്‌ളാറ്റ് സമുച്ചയം
മത്സ്യത്തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയ 332 ഫ്‌ളാറ്റുകളുടെ ഉദ്ഘാടനം ഇന്ന്. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായാണ് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത്.
Aug 07, 2025, 8:43 am IST
പുസ്തകങ്ങള്‍ക്ക് നിരോധനം
ജമ്മു കാശ്മീരില്‍ 25 പുസ്തകങ്ങള്‍ നിരോധിച്ചു. നിരോധിച്ചതില്‍ അരുന്ധതി റോയിയുടെ പുസ്തകവും. വിഘടനവാദം വളര്‍ത്തുന്നു എന്ന് ആരോപിച്ചാണ് നടപടി
Aug 07, 2025, 8:41 am IST
കൊല്ലത്ത് വാഹനാപകടം
ബസ് കാത്തുനിന്നവരെ ഇടിച്ച് തെറിപ്പിച്ച് വാന്‍. പനവേലി സ്വദേശി സോണിയ മരിച്ചു. വാനിന്റെ നിയന്ത്രണം വിട്ടാണ് അപകടം. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം.
Aug 07, 2025, 8:15 am IST
ശക്തന്‍ തുടരട്ടെ
തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി എന്‍ ശക്തന്‍ തുടരണമെന്ന് ശശി തരൂര്‍ എംപി. ശക്തനെ തല്‍ക്കാലത്തേക്ക് ലഭിച്ചത് ഭാഗ്യമാണ് എന്നും പുനഃസംഘടന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി ചര്‍ച്ച ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.
Aug 07, 2025, 7:56 am IST
ഉത്തരാഖണ്ഡ് പ്രളയം: 12 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു
ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ കെഡാവര്‍ നായകളെ എത്തിക്കും. 60 ലധികം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. മലയാളികളായ 28 പേരെ എയര്‍ ലിഫ്റ്റ് ചെയ്‌തേക്കും. 28 പേരും ഗംഗോത്രിയിലെ ക്യാമ്പിലാണ്. ഉത്തരകാശിയിലെ 12 ഗ്രാമങ്ങള്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്
Aug 07, 2025, 7:33 am IST
പള്ളിപ്പുറം തിരോധാന കേസ്: സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ഏറ്റുമാനൂര്‍ ജയ്‌നമ്മ തിരോധാന കേസിലെ പ്രതി സിഎം സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും. ഒരാഴ്ചയായി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് സെബാസ്റ്റന്‍. എന്നാല്‍ ഇതിനിടെ പല തവണ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടില്ല. ആദ്യം ഡിഎന്‍എ പരിശോധനയ്ക്ക് അയച്ച ശരീര അവശിഷ്ടങ്ങളുടെ ഫലം കിട്ടുന്ന മുറയ്ക്ക് ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
Aug 07, 2025, 7:13 am IST
മത്സരചിത്രം ഇന്നറിയാം
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള തിയതി ഇന്ന് അവസാനിക്കും. സജി നന്ത്യാട്ട് പ്രസിഡന്റ് സ്ഥാനത്തേക്കും സിയാദ് കോക്കര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നു.
Aug 07, 2025, 6:50 am IST
ഇന്നത്തെ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഇവിടങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം
6:50 AM, 7 Aug

7:13 AM, 7 Aug
മത്സരചിത്രം ഇന്നറിയാം
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള തിയതി ഇന്ന് അവസാനിക്കും. സജി നന്ത്യാട്ട് പ്രസിഡന്റ് സ്ഥാനത്തേക്കും സിയാദ് കോക്കര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നു.
7:33 AM, 7 Aug
പള്ളിപ്പുറം തിരോധാന കേസ്: സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ഏറ്റുമാനൂര്‍ ജയ്‌നമ്മ തിരോധാന കേസിലെ പ്രതി സിഎം സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും. ഒരാഴ്ചയായി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് സെബാസ്റ്റന്‍. എന്നാല്‍ ഇതിനിടെ പല തവണ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടില്ല. ആദ്യം ഡിഎന്‍എ പരിശോധനയ്ക്ക് അയച്ച ശരീര അവശിഷ്ടങ്ങളുടെ ഫലം കിട്ടുന്ന മുറയ്ക്ക് ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
7:56 AM, 7 Aug
ഉത്തരാഖണ്ഡ് പ്രളയം: 12 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു
ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ കെഡാവര്‍ നായകളെ എത്തിക്കും. 60 ലധികം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. മലയാളികളായ 28 പേരെ എയര്‍ ലിഫ്റ്റ് ചെയ്‌തേക്കും. 28 പേരും ഗംഗോത്രിയിലെ ക്യാമ്പിലാണ്. ഉത്തരകാശിയിലെ 12 ഗ്രാമങ്ങള്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്
8:15 AM, 7 Aug
ശക്തന്‍ തുടരട്ടെ
തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി എന്‍ ശക്തന്‍ തുടരണമെന്ന് ശശി തരൂര്‍ എംപി. ശക്തനെ തല്‍ക്കാലത്തേക്ക് ലഭിച്ചത് ഭാഗ്യമാണ് എന്നും പുനഃസംഘടന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി ചര്‍ച്ച ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.
8:41 AM, 7 Aug
കൊല്ലത്ത് വാഹനാപകടം
ബസ് കാത്തുനിന്നവരെ ഇടിച്ച് തെറിപ്പിച്ച് വാന്‍. പനവേലി സ്വദേശി സോണിയ മരിച്ചു. വാനിന്റെ നിയന്ത്രണം വിട്ടാണ് അപകടം. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം.
8:43 AM, 7 Aug
പുസ്തകങ്ങള്‍ക്ക് നിരോധനം
ജമ്മു കാശ്മീരില്‍ 25 പുസ്തകങ്ങള്‍ നിരോധിച്ചു. നിരോധിച്ചതില്‍ അരുന്ധതി റോയിയുടെ പുസ്തകവും. വിഘടനവാദം വളര്‍ത്തുന്നു എന്ന് ആരോപിച്ചാണ് നടപടി
9:49 AM, 7 Aug
മത്സ്യത്തൊഴിലാളികള്‍ക്ക് ഫ്‌ളാറ്റ് സമുച്ചയം
മത്സ്യത്തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയ 332 ഫ്‌ളാറ്റുകളുടെ ഉദ്ഘാടനം ഇന്ന്. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായാണ് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത്.
9:51 AM, 7 Aug
അമേരിക്കയുടെ ഏറ്റവും ഉയര്‍ന്ന താരിഫ് നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ബ്രസീലും ഒന്നാമത് (50%). സിറിയ, ലാവോസ്, മ്യാന്‍മര്‍, സ്വിറ്റ്‌സര്‍ലാന്റ്, കാനഡ, സെര്‍ബിയ, ഇറാഖ്, ചൈന എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങള്‍
10:48 AM, 7 Aug
യശ്വന്ത് വര്‍മ്മയ്ക്ക് തിരിച്ചടി
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി. ഔദ്യോഗിക വസതിയില്‍ അനധികൃതമായി പണക്കൂമ്പാരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ടിനെതിരെയായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ സുപ്രീംകോടതിയെ സമീപിച്ചത്. വ്യക്തമായ തെളിവില്ലാതെ തയാറാക്കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
11:07 AM, 7 Aug
'വലിയ വില നല്‍കേണ്ടി വരുമെന്ന് അറിയാം'
ഇന്ത്യയ്ക്കെതിരായ തീരുവ യുദ്ധത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഒരിക്കലും കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വില നല്‍കേണ്ടിവരുമെന്ന് അറിയാമെങ്കിലും, കര്‍ഷകര്‍ക്കായി അത് ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
11:38 AM, 7 Aug
ശ്വേത മേനോന്‍ ഹൈക്കോടതിയില്‍
തനിക്കെതിരായ കേസിനെ ചോദ്യം ചെയ്ത് നടി ശ്വേത മേനോന്‍ ഹൈക്കോടതിയില്‍. പണം വാങ്ങി അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചു എന്ന പരാതിയില്‍ ശ്വേതയ്‌ക്കെതിരെ കേസെടുത്തിരുന്നു.
11:40 AM, 7 Aug
വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയം നീട്ടി
സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയം നീട്ടി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. ആഗസ്റ്റ് 12 വരെയാണ് പുതുക്കിയ സമയപരിധി. ഇന്ന് വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി
12:48 PM, 7 Aug
മന്ത്രിയുടെ വാദം പച്ചക്കള്ളം
മെസിയെ ക്ഷണിക്കാനെന്ന പേരിലുള്ള കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ സ്‌പെയിന്‍ യാത്രക്ക് സര്‍ക്കാരിന് ചെലവായത് 13 ലക്ഷം രൂപ. 2024 സെപ്തംബറിലെ യാത്രക്കാണ് 13 ലക്ഷം ചെലവായത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിക്കൊപ്പം കായിക വകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും സ്‌പെയിന്‍ സന്ദര്‍ശിച്ചിരുന്നു. മെസിയെ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഒരു രൂപ പോലും ചെലവില്ലെന്നായിരുന്നു മന്ത്രിയുടെ വാദം
1:00 PM, 7 Aug
സൈനികരുടെ വാഹനം അപകടത്തില്‍പ്പെട്ടു
ജമ്മു കശ്മീരിലെ ഉധംപുരില്‍ സിആര്‍പിഎഫ് വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. അപകടത്തില്‍ 12 സൈനികര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫുകാര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.
1:26 PM, 7 Aug
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലും നടത്തിപ്പിലും പ്രവര്‍ത്തിക്കുന്ന 81 വിമാനത്താവളങ്ങള്‍ 2024-25 ല്‍ നഷ്ടത്തിലാണ് എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മൊത്തം നഷ്ടം 10,852.9 കോടി രൂപയാണ്. തലസ്ഥാനത്തെ സഫ്ദര്‍ജംഗ് വിമാനത്താവളമാണ് പട്ടികയില്‍ ഒന്നാമത്.
1:44 PM, 7 Aug
വേടനെവിടെ?
ബലാത്സംഗ കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ റാപ്പര്‍ വേടനെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. വേടന്റെ ലൊക്കേഷന്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. വേടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി
2:21 PM, 7 Aug
ബിജെപി ഒത്തുകളി
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്തുകളിക്കുകയാണ് എന്ന് രാഹുല്‍ ഗാന്ധി. കണക്കുകള്‍ നിരത്തിയാണ് രാഹുലിന്റെ ആരോപണം. ഇല്ലാത്ത വോട്ടര്‍മാരെ തിരുകി കയറ്റു എന്നും വീട്ട് നമ്പര്‍ 0 എന്ന വിലാസത്തില്‍ നിരവധി വോട്ടര്‍മാരുണ്ടെന്നും രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ നടന്നത് അസാധാരണ പോളിംഗ് ആണ്. കര്‍ണാടകയിലും ക്രമക്കേട് നടന്നെന്ന് രാഹുല്‍. പല തവണ ആവശ്യപ്പെട്ടിട്ടും വോട്ടര്‍ പട്ടിക നല്‍കിയില്ല. വ്യാജവിലാസങ്ങളില്‍ നിരവധി പേരാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്. ഒരു വ്യവസായ സ്ഥാപനത്തിന്റെ പേരില്‍ 68 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസം കഴിഞ്ഞപ്പോള്‍ നശിപ്പിച്ച കമ്മീഷന്‍ പലതും ഒളിക്കുന്നുണ്ടെന്ന് രാഹുല്‍ കുറ്റപ്പെടുത്തി
3:02 PM, 7 Aug
വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍
കുതിച്ചുയര്‍ന്ന വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സര്‍ക്കാര്‍ ഇടപെടുന്നു. അധിക ലാഭം ഒഴിവാക്കാന്‍ സംരംഭകരുമായി ചര്‍ച്ച നടത്തിയ ശേഷം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി അനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കും. കേരഫെഡ് ഹോള്‍സെയില്‍ വില മാത്രമേ ഈടാക്കു എന്നും വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ സപ്ലെക്കോ ഔട്ട്‌ലറ്റുകള്‍ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വില്‍പ്പന ആരംഭിക്കും. ഒരു കാര്‍ഡിന് ഒരു ലിറ്റര്‍ മാത്രമായിരിക്കും വെളിച്ചെണ്ണ ലഭിക്കുക.
3:27 PM, 7 Aug
മെട്രോ ട്രാക്കില്‍ നിന്ന് താഴേക്ക് ചാടി യുവാവ്
മെട്രോ ട്രാക്കില്‍ നിന്ന് യുവാവ് താഴേക്ക് ചാടി. വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ ആണ് സംഭവം. ഗുരുതരപരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് തൃപ്പുണ്ണിത്തുറയ്ക്കും കടവന്ത്രയ്ക്കും ഇടയില്‍ സര്‍വീസ് നിര്‍ത്തിവെച്ചു.
3:39 PM, 7 Aug
ശ്വേതയ്‌ക്കെതിരായ കേസിന് സ്റ്റേ
ശ്വേതക്ക് എതിരായ കേസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. ശ്വേതയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി
4:14 PM, 7 Aug
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുമോ?
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലില്‍ വീണ്ടും ചര്‍ച്ച. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ അഭിപ്രായം തേടും. ഇന്ന് ചേര്‍ന്ന ഭരണ സമിതി ഉപദേശക സമിതി സംയുക്ത യോഗത്തില്‍ നിലവറ തുറക്കുന്നത് ചര്‍ച്ചയായി. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
5:19 PM, 7 Aug
രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്
വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപണത്തിൽ തിരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിക്ക് കത്തയച്ച് കർണാടക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ. വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കണമെന്നാണ് നിർദേശം.
7:04 PM, 7 Aug
തൃശൂരിലെ വോട്ടർപട്ടികയിലും ക്രമക്കേട് നടന്നു; വിഎസ് സുനിൽ കുമാർ
രാഹുൽ ഗാന്ധിക്ക് പിന്നാലെ വോട്ടർപട്ടികയിൽ ക്രമക്കേട് ആരോപിച്ച് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയമുണ്ടെന്ന് സുനിൽ കുമാർ ആരോപിച്ചു. അന്യസംസ്ഥാന തൊഴിലാളികളുടേയും മറ്റ് മണ്ഡലങ്ങളിൽ നിന്നുളഅളവരേയും തൃശൂരിൽ വ്യാപകമായി ചേർത്തു. വോട്ട് ചേർത്തുന്നതിൽ നിയമം ലഘൂകരിച്ചത് തെരഞ്ഞെടുപ്പ് ഫലം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ നടത്തിയ ഇടപെടലിന്റെ ഭാഗമായിരുന്നുവെന്നും സുനിൽ കുമാപ്‍ ആരോപിച്ചു.
8:15 PM, 7 Aug
കന്യാസ്ത്രീകളേയും വൈദികരെയും കയ്യേറ്റം ചെയ്തതായി പരാതി
ഒഡീഷയിലെ ജലേശ്വറിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളേയും വൈദികരെയും കയ്യേറ്റം ചെയ്തതായി പരാതി. എഴുപതോളം പേരടങ്ങുന്ന ബജ്‍രംഗ്ദള്‍ പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം.
9:51 PM, 7 Aug
ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കും; മന്ത്രി വിഎൻ വാസവൻ
സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി സെപ്റ്റംബർ മൂന്നാം വാരം ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. ദേവസ്വം ബോർഡ് 75 ആം വാർഷികത്തിന്റെ കൂടി ഭാഗമായി പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിൽ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർ പങ്കെടുക്കും. തത്വമസി എന്ന വിശ്വമാനവതയുടെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കാനും, ശബരിമലയെ ഒരു ദൈവീക, പാരമ്പര്യ, സുസ്ഥിര ആഗോള തീർത്ഥാടന കേന്ദ്രമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംഗമം നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.
11:27 PM, 7 Aug