വോട്ട് പട്ടിക ക്രമക്കേടില്‍ മഹാറാലിയുമായി രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവരും രാഹുലിനൊപ്പം റാലിയില്‍ അണിചേര്‍ന്നു. അതേസമയം ഇന്നും രാഹുല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഭരണഘടനയെ ആക്രമിക്കുന്നതിനുമുമ്പ് രണ്ടുതവണ ചിന്തിക്കണം എന്ന് രാഹുല്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു.
'ഞങ്ങള്‍ നിങ്ങളെ ഓരോരുത്തരെയായി പിടികൂടും. അതിന് സമയമെടുക്കും. പക്ഷേ ഞങ്ങള്‍ അത് ചെയ്യും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങള്‍ ഞങ്ങള്‍ക്ക് ഡാറ്റ നല്‍കിയില്ലെങ്കില്‍, ഒരു സീറ്റിനു വേണ്ടി മാത്രമല്ല, 10-15 സീറ്റുകള്‍ക്കു വേണ്ടിയും ഞങ്ങള്‍ക്ക് ഈ ജോലി ചെയ്യാന്‍ കഴിയും... നിങ്ങള്‍ക്ക് ഒളിച്ചിരിക്കാന്‍ കഴിയില്ല. ഒരു ദിവസം, നിങ്ങള്‍ക്ക് പ്രതിപക്ഷത്തെ നേരിടേണ്ടിവരും,' രാഹുല്‍ പറഞ്ഞു.
അതേസമയം രാഹുലിന്റെ ആരോപണത്തില്‍ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. വോട്ട് മോഷണ ആരോപണത്തില്‍ രാഹുല്‍ ഗാന്ധി രേഖാമൂലം പരാതി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഇതുവരെ ഒരു പരാതിയും രേഖാമൂലം നല്‍കിയിട്ടില്ല എന്നും പരാതിയില്ലെങ്കില്‍ രാഹുല്‍ മാപ്പ് പറയണം എന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
അതിനിടെ ആഗോളതലത്തില്‍ സമ്പൂര്‍ണവ്യാപാരയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ട് ഇന്ത്യയുള്‍പ്പെടെ 60-ലേറെ രാജ്യങ്ങള്‍ക്കുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം പ്രാബല്യത്തില്‍ വന്നു. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ആണ് പരസ്പര താരിഫ് പ്രാബല്യത്തില്‍വന്നത്. ഇന്ത്യക്ക് 25 ശതമാനമാണ് യുഎസിന്റെ താരിഫ്. യുഎസുമായി താരിഫ് തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലെത്തി.
റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യ-യുഎസ് ബന്ധം ഉലയുന്നതിനിടെയാണ് പുതിയ സംഭവവികാസം. അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. മറ്റ് വാര്‍ത്തകള്‍ അറിയാം...
Aug 09, 2025, 12:36 am IST
അക്ഷയ സെന്ററിൽ ഇനി ഒരേ നിരക്ക്
തോന്നുംപടി ഫീസ് ഈടാക്കുന്ന അക്ഷയ സെന്ററുകളുടെ രീതിക്ക് കടിഞ്ഞാണിട്ട് സർക്കാർ. ഇനി തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് എല്ലാ അക്ഷയകേന്ദ്രങ്ങളിലും ഒരേ ഫീസ് ആയിരിക്കും. കെ സ്‌മാർട്ട് സേവനങ്ങളിൽ അപേക്ഷാഫീസിന് പുറമെ ഈടാക്കിയിരുന്ന തുകയാണ് ഏകീകരിച്ചിരിക്കുന്നത്. വില്ലേജ് ഓഫീസിലേത് അടക്കമുള്ള വിവിധസേവനങ്ങൾക്ക് നിലവിൽ ഏകീകൃത ഫീസാണ് ഉള്ളത്.
Aug 08, 2025, 11:58 pm IST
നേതാക്കൾ ജോത്സ്യന്മാരെ കാണാൻ പോകുന്നുവെന്ന വിമർശനത്തെ പൂർണമായും നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നേതാക്കൾ ജോത്സ്യന്മാരെ കാണാൻ പോകുന്നുവെന്നതിനെ ചൊല്ലി സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാന സമിതിയിൽ അത്തരത്തിൽ ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞത്.
Aug 08, 2025, 11:37 pm IST
ഇടതുമുന്നണി വിടണമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ ആവശ്യം. മുന്നണി വിടേണ്ട സമയം കഴിഞ്ഞെന്നും സിപിഎം വലതുപക്ഷമായി കഴിഞ്ഞെന്നുമാണ് വിമര്‍ശനം. പാള കീറും പോലെ പാര്‍ട്ടിയെ കീറി എറിഞ്ഞവരാണ് സിപിഎമ്മുകാര്‍. നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും. മുന്നണി ബന്ധം തുടരണോയെന്നതില്‍ പുനരാലോചന വേണമെന്നും ചർച്ചയിൽ ആവശ്യം ഉയർന്നു.
Aug 08, 2025, 10:48 pm IST
കൊല്ലം പൂയപ്പള്ളിയിൽ സ്വകാര്യ മതപഠനശാലയിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശിനിയായ 14കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂയപ്പള്ളി റോഡുവിളയിലെ എംയുഎംഎസ് എന്ന സ്ഥാപനത്തിലാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൂയപ്പള്ളി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
Aug 08, 2025, 10:13 pm IST
ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിലും പുനഃസംഘടനയിലും അതൃപ്‌തി വ്യക്തമാക്കി ടിപി സിന്ധുമോൾ. കോർ കമ്മിറ്റിയിൽ വനിതകൾക്ക് പ്രാതിനിധ്യം കുറഞ്ഞെന്നാണ് വിമർശനം. 22 കോര്‍ കമ്മിറ്റി അംഗങ്ങളില്‍ വനിത ഒരാൾ മാത്രമെന്നാണ് സിന്ധു മോളുടെ കുറ്റപ്പെടുത്തുന്നു. കോർ കമ്മിറ്റിയിൽ സ്ത്രീകളെ കാര്യമായി അവഗണിച്ചെന്നും സിന്ധു മോള്‍ പരാതിപ്പെട്ടു.
Aug 08, 2025, 9:34 pm IST
പാലിയേക്കര ടോള്‍ പിരിവ്; സുപ്രീം കോടതിയെ സമീപിച്ച് എൻഎച്ച്എഐ
പാലിയേക്കര ടോൾ പിരിവ് തടഞ്ഞതിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചു. ടോള്‍ പിരിവ് നാലാഴ്‌ചത്തേക്ക് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ അതോറിറ്റി അപ്പീല്‍ നല്‍കുകയായിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നൽകിയത്. ടോള്‍പിരിവ് തടഞ്ഞ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Aug 08, 2025, 9:03 pm IST
കേരളത്തില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം ആറ് മാസം പൂര്‍ത്തിയാക്കിയതായി കെഎഡബ്ല്യൂഎ ജനറല്‍ സെക്രട്ടറി എംഎ ബിന്ദു. ഓണറേറിയം, വിരമിക്കല്‍ ആനുകൂല്യം എന്നിവയില്‍ ഇപ്പോഴും തീരുമാനമായില്ലെന്നും ബിന്ദു വ്യക്തമാക്കി. കേന്ദ്രം 1500 രൂപ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും വിരമിക്കല്‍ ആനുകൂല്യം 50,000 രൂപ നല്‍കാനും തീരുമാനമായി, എന്നാല്‍ അത് അറിയില്ല എന്ന നിലപാടാണ് സംസ്ഥാനത്തിനുള്ളതെന്നും അവർ ആരോപിച്ചു.
Aug 08, 2025, 8:48 pm IST
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസ്. ദില്ലിയിലേക്ക് അയച്ച നടനെ കാണാനില്ലെന്നും പോലീസിൽ അറിയിക്കണോയെന്നാണ് ആശങ്കയെന്ന് മാർ യൂഹാനോൻ മിലിത്തോസ് ഫേസ്ബുക്കിലിട്ട പോസ്‌റ്റിൽ പറയുന്നു.
Aug 08, 2025, 7:53 pm IST
ഡോ. ഹാരിസ് ഹസനെതിരായ ആരോപണങ്ങൾ പൊളിയുന്നു. ഡോ. ഹാരിസ് ഹസന്റെ ഓഫീസ് മുറിയിൽ നിന്ന് കണ്ടെത്തിയ ബിൽ നെഫ്രോസ്കോപ്പുകളുടെ കാര്യത്തിലാണ് വിവരം. ഹാരിസിന്റെ വിശദീകരണം ശരിവച്ച് ഉപകരണം റിപ്പയര്‍ ചെയ്യാന്‍ ഏല്‍പ്പിച്ച എറണാകുളത്തെ ക്യാപ്‌സ്യൂള്‍ ഗ്ലോബല്‍ സൊല്യൂഷൻ മാനേജിങ് പാട്നർ സുനിൽ കുമാർ വാസുദേവ് രംഗത്ത് വന്നു.
Aug 08, 2025, 7:41 pm IST
സ്വര്‍ണക്കള്ളക്കടത്തിന് ഒത്താശ ചെയ്‌ത സംഭവത്തിൽ കസ്‌റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വർണക്കളളക്കടത്തിന് ഒത്താശ ചെയ്‌തതിനാണ് നടപടി എടുത്തിരിക്കുന്നത്. കസ്‌റ്റംസ് ഇൻസ്പെക്റ്റർ കെഎ അനീഷിനെതിരെയാണ് കടുത്ത നടപടി. കൊച്ചി കസ്‌റ്റംസ് പ്രിവന്റീവ് കമ്മീഷണറുടേതാണ് ഉത്തരവ്.
Aug 08, 2025, 7:15 pm IST
നെയ്യാറ്റിൻകര ഗോപന് ക്ഷേത്രമുയരുന്നു; പണി ഓണത്തിന് ശേഷം
വിവാദമായ നെയ്യാറ്റിന്‍കര ഗോപന്റെ സമാധി ക്ഷേത്രമാക്കാന്‍ തീരുമാനം. ഓണത്തിന് ശേഷം ക്ഷേത്രത്തിന്റെ പണികള്‍ ആരംഭിക്കും. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്റെ മരണത്തെ തുടര്‍ന്ന് നിരവധി വിചിത്ര സംഭവ വികാസങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ല എന്ന് കണ്ടെത്തിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ക്ഷേത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
Aug 08, 2025, 7:00 pm IST
പുടിനുമായി സംസാരിച്ച് മോദി
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി. വളരെ മികച്ചതും വിശദവുമായ സംഭാഷണം നടത്തിയതായി നരേന്ദ്ര മോദി പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുന്നതിനിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിക്കുകയും ചെയ്‌തു.
Aug 08, 2025, 6:44 pm IST
ബെംഗളൂരുവിലെ റാലിയിൽ രാഹുൽ ഗാന്ധിയും മുതിർന്ന കോൺഗ്രസ് നേതാക്കളും
Aug 08, 2025, 6:15 pm IST
ശബരിമല തീർത്ഥാടനം; പ്രത്യേക കോർ കമ്മിറ്റിയുമായി പൊതുമരാമത്ത് വകുപ്പ്
ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക കോര്‍ ടീം രൂപീകരിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കണ്‍വീനറായ ടീമില്‍ അഡീഷണല്‍ സെക്രട്ടറി, കെഎസ്‌ടിപി പ്രൊജക്റ്റ് ഡയറക്‌ടര്‍, കെആര്‍എഫ്ബി (പി എം യു) പ്രൊജക്റ്റ് ഡയറക്‌ടര്‍, നിരത്ത്, പാലങ്ങള്‍, ദേശീയപാത, ഡിസൈന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍മാര്‍, റിക്ക്, പ്രതീക്ഷ - ആശ്വാസ് മാനേജിംഗ് ഡയറക്‌ടര്‍മാര്‍ എന്നിവരാണ് ഇതിലെ അംഗങ്ങളെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.
Aug 08, 2025, 5:22 pm IST
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനം; പ്രതിയെ പിരിച്ചുവിട്ടു
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡന കേസിൽ പ്രതിയായ അറ്റൻഡർ എഎം ശശീന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടുകൊണ്ട് ഉത്തരവ്. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റേതാണ് ഉത്തരവ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരായ നടപടി. ശശീന്ദ്രനെ പിരിച്ചു വിടണമെന്ന് മെഡിക്കൽ കോളജ് ഭരണ നിർവഹണ വിഭാഗം നേരത്തെ ശുപാർശ നൽകിയിരുന്നു.
Aug 08, 2025, 5:02 pm IST
ജർമ്മനിയിൽ നടന്നത് പോലെ ഇന്ത്യയിലും നടക്കുന്നത്; വിഡി സതീശൻ
കേരളത്തിലെ ബിജെപിക്കാര്‍ എവിടെപ്പോയെന്ന ചോദ്യവുമായി വിഡി സതീശൻ. മലയാളി വൈദികരെയും കന്യാസ്ത്രീകളും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും എവിടെപ്പോയി കേന്ദ്രമന്ത്രിമാരെന്നും സതീശൻ ചോദിച്ചു. രാജീവ് ചന്ദ്രശേഖര്‍ എവിടെപ്പോയി? ഇതെല്ലാം ചെയ്‌തു വെച്ചിട്ട് അരമനയില്‍ പോയി കേക്ക് കൊടുക്കാന്‍ പോവുകയാണ്. ഇതൊരു ബിജെപി അജണ്ടയാണ്. ഇത് ഹിറ്റ്‌ലര്‍ രീതിയാണ്. ജര്‍മ്മനിയില്‍ നടന്നതു പോലെയാണ് ഇന്ന് രാജ്യത്ത് ക്രൈസ്‌തവ വേട്ട നടക്കുന്നത്; സതീശൻ പറഞ്ഞു.
Aug 08, 2025, 4:26 pm IST
ആദായനികുതി ബിൽ 2025 പിൻവലിച്ചു
ഈ വർഷം ഫെബ്രുവരിയിൽ ലോക്‌ഭയിൽ അവതരിപ്പിച്ച ആദായനികുതി ബിൽ 2025 ഔദ്യോഗികമായി പിൻവലിച്ചതായി റിപ്പോർട്ട്. ബൈജയന്ത് പാണ്ഡെ അധ്യക്ഷനായ സെലക്റ്റ് കമ്മിറ്റി നൽകിയ മിക്ക ശുപാർശകളും ഉൾപ്പെടുത്തി ആദായനികുതി ബില്ലിന്റെ പുതിയ പതിപ്പ് ഓഗസ്‌റ്റ് 11ന് അവതരിപ്പിക്കുമെന്നാണ് വിവരം.
Aug 08, 2025, 4:08 pm IST
കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റ വിഷയത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാരോടാണ് പറയുന്നതെന്നും ഒഡീഷയിലും കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റു, അക്രമത്തെ അതിശക്തമായി അപലപിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Aug 08, 2025, 3:29 pm IST
വിനായകനെതിരെ ഷിയാസ്
നടന്‍ വിനായകനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിനായകന്‍ ഒരു പൊതു ശല്യമായി മാറുന്നുവെന്ന് ഷിയാസ് പറഞ്ഞു. സര്‍ക്കാര്‍ പിടിച്ചു കെട്ടി കൊണ്ടുപോയി ചികിത്സിക്കണം. താമസിക്കുന്ന സ്ഥലത്ത് പോലും വിനായകന്‍ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. എല്ലാം ചെയ്തു കഴിഞ്ഞിട്ട് സോറി പറഞ്ഞിട്ട് കാര്യമില്ല എന്നും ഷിയാസ് പറഞ്ഞു.
Aug 08, 2025, 3:05 pm IST
ഏഷ്യന്‍ ശക്തികള്‍ ഒന്നിക്കുന്നു
Aug 08, 2025, 1:46 pm IST
ഒന്നുകില്‍ പരാതി, അല്ലെങ്കില്‍ മാപ്പ്
വോട്ട് മോഷണ ആരോപണത്തില്‍ രാഹുല്‍ ഗാന്ധി രേഖാമൂലം പരാതി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ ഇതുവരെ ഒരു പരാതിയും രേഖാമൂലം നല്‍കിയിട്ടില്ല. അതല്ലെങ്കില്‍ രാഹുല്‍ മാപ്പ് പറയണം എന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്
Aug 08, 2025, 1:26 pm IST
ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് പ്രഹരമേറ്റു
വോട്ട് മോഷണത്തിനെതിരെ റാലിയുമായി നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയുടെ അടിസ്ഥാനം ഒരാള്‍ക്ക് ഒരു വോട്ട് എന്നതാണെന്ന് രാഹുല്‍. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് പ്രഹരമേറ്റു എന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടങ്ങുന്ന സഖ്യം നേട്ടമുണ്ടാക്കി എന്നാല്‍ നാല് മാസത്തിനകം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കി. ഇതെങ്ങനെ സംഭവിച്ചു എന്നും അദ്ദേഹം ആരാഞ്ഞു.
Aug 08, 2025, 1:07 pm IST
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തടയും
'വീട്ടില്‍ ബന്ധുക്കളില്‍നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുന്നു. ഇതിന്റെ ഭാഗമായി, സ്‌കൂളുകളുടെയും വിദ്യാര്‍ത്ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഒരു കണക്കെടുപ്പ് നടത്തും.
കുട്ടികള്‍ക്ക് സുരക്ഷിതമായി പരാതികള്‍ അറിയിക്കാന്‍ എല്ലാ സ്‌കൂളുകളിലും 'ഹെല്‍പ് ബോക്‌സ്' സ്ഥാപിക്കും. ഹെഡ്മാസ്റ്റര്‍/ഹെഡ്മിസ്ട്രസ് ആയിരിക്കും ഇതിന്റെ ചുമതല വഹിക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ബോക്‌സ് തുറന്ന് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറണം.
ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ഉടന്‍തന്നെ പുറത്തിറക്കും. കഴിഞ്ഞ ദിവസം പിതാവില്‍ നിന്നും രണ്ടാനമ്മയില്‍ നിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസ്സുകാരിയെ ആലപ്പുഴ ചാരുംമൂടിലെത്തി നേരില്‍ക്കണ്ട് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്', വി ശിവന്‍കുട്ടി
Aug 08, 2025, 12:34 pm IST
ഹാരിസിന്റെ മുറിയില്‍ ചില അസ്വാഭാവികതകള്‍ കണ്ടെത്തി
ഡോ. ഹാരിസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പികെ ജബ്ബാര്‍. ഡോ. ഹാരിസിന്റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായാണെന്നും ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയില്‍ കയറിയിട്ടില്ലെന്നും ജബ്ബാര്‍ പറഞ്ഞു. പരിശോധനയ്ക്കിടെ ഹാരിസിന്റെ മുറിയില്‍ ചില അസ്വാഭാവികതകള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
Aug 08, 2025, 11:42 am IST
സംസ്ഥാന വിദ്യാഭ്യാസ നയം പുറത്തിറക്കി തമിഴ്നാട്
സംസ്ഥാന വിദ്യാഭ്യാസ നയം പുറത്തിറക്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇന്ത്യയില്‍ സ്വന്തമായി വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമായി തമിഴ്‌നാട്. ദ്വിഭാഷാ ഫോര്‍മുല (തമിഴ് + ഇംഗ്ലീഷ്) തുടരും. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രവേശന പരീക്ഷകള്‍ റദ്ദാക്കി. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കോളേജ് പ്രവേശന.
ഓപ്പണ്‍-ബുക്ക് പരീക്ഷാ സമ്പ്രദായം അവതരിപ്പിക്കും.
Aug 08, 2025, 11:22 am IST
ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നിര്‍ത്തി ആമസോണ്‍
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് വാള്‍മാര്‍ട്ട്, ആമസോണ്‍, ടാര്‍ഗെറ്റ്, ഗ്യാപ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ യുഎസ് റീട്ടെയിലര്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കയറ്റുമതിക്കാര്‍ക്ക് കത്തുകളും ഇമെയിലുകളും ലഭിച്ചു.
Aug 08, 2025, 10:50 am IST
പിടി 5നെ മയക്കുവെടി വെച്ചു
കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പന്‍ പിടി 5നെ മയക്കുവെടി വെച്ചു. ദൗത്യ സംഘം ആനയെ ഉടന്‍ കാട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരും. വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് പോയിരിക്കുകയാണ്. പരിക്കേറ്റ ആനയെ ചികിത്സിക്കുന്നതിന്റെ ഭാഗമായിട്ടാണ് മയക്കുവെടി വെച്ച് പിടികൂടുന്നത്.
Aug 08, 2025, 10:28 am IST
പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി
പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി. മലപ്പുറം തിരൂരില്‍ ആണ് സംഭവം. വീട്ടുകാര്‍ പുറത്തായതിനാല്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം
Aug 08, 2025, 10:07 am IST
സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില
കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9470 രൂപയായി വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 75200 രൂപയില്‍ വ്യാപാരം നടത്തിയിരുന്ന സ്വര്‍ണം ഇന്ന് 75760 ലേക്ക് കുതിച്ചു. ഗ്രാമിലും പവനിലും സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണിത്.
Aug 08, 2025, 9:08 am IST
ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലിനുശേഷം പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ ഈ ആഴ്ച യുഎസ് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാക് സൈനിക മേധാവി അമേരിക്കയിലെത്തുന്നത്. വ്യാപാര താരിഫുകളെച്ചൊല്ലി ഇന്ത്യ-യുഎസ് ബന്ധം പിരിമുറുക്കത്തിലായ സമയത്താണ് പുതിയ സംഭവവികാസം. ഫ്‌ലോറിഡയിലെ ടാമ്പയില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് ജനറല്‍ മൈക്കല്‍ കുറില്ലയുടെ വിടവാങ്ങല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ളയാത്രയാണിതെന്ന് പാകിസ്ഥാന്‍ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
READ MORE
7:04 AM, 8 Aug
വോട്ടര്‍ പട്ടിക ക്രമക്കേട് പാര്‍ലമെന്റിലേക്കും
വോട്ടര്‍ പട്ടിക അട്ടിമറി ആരോപണം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ്. ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്ന് നോട്ടീസ് നല്‍കും. രാഹുലിന് പിന്തുണയുമായി ഇന്ത്യാ സഖ്യവും രംഗത്തുണ്ട്. അതിനിടെ ഇന്ന് ബെംഗളൂരുവില്‍ രാഹുലിന്റെ നേതൃത്വത്തില്‍ ഒരു ലക്ഷം പേരെ അണിനിരത്തി പ്രതിഷേധത്തിനും കോണ്‍ഗ്രസ് പദ്ധതിയിട്ടിട്ടുണ്ട്
7:25 AM, 8 Aug
കുടുക്കാന്‍ ശ്രമം
തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസ് ചിറയ്ക്കല്‍. വ്യക്തിപരമായി ആക്രമിക്കാന്‍ നീക്കം. അവധിക്ക് ശേഷം നാളെ ഹാരിസ് ജോലിയില്‍ തിരികെയെത്തും. കാണാതായി എന്ന് പറയുന്ന ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ടെന്നും ഹാരിസ്
7:44 AM, 8 Aug
കന്യാസ്ത്രീകള്‍ക്കെതിരെ ആക്രമണം
ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുമെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബജ്റംഗ്ദള്‍ നടത്തിയ ആക്രമണത്തിനെതിരെ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച ആവശ്യപ്പെടാനൊരുങ്ങുകയാണ് പ്രതിപക്ഷം. ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഭീഷണി ഉയരുന്നു എന്നാണ് പ്രതിപക്ഷ ആരോപണം.
8:04 AM, 8 Aug
ഇന്ത്യയുമായി വ്യാപാര ചര്‍ച്ചയില്ല
ഇന്ത്യന്‍ ഇറക്കുമതിയുടെ തീരുവ ഇരട്ടിയാക്കാനുള്ള തീരുമാനത്തിന് പിന്നാലെ തുടര്‍നടപടിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താരിഫ് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി ഒരു വ്യാപാര ചര്‍ച്ചയും ഉണ്ടാകില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ബുധനാഴ്ച വൈറ്റ് ഹൗസ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തി എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് മൊത്തം ലെവി 50% ആയി ഉയര്‍ത്തി.
8:44 AM, 8 Aug
ഇന്ത്യയും ബ്രസീലും ഒറ്റക്കെട്ട്
അമേരിക്കയുടെ താരിഫ് ഭീഷണി ഇന്ത്യയും ബ്രസീലും ഒരുമിച്ച് നേരിടുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ദ സില്‍വ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏകപക്ഷീയ തീരുവയെക്കുറിച്ച് ചര്‍ച്ച നടത്തിയെന്ന് ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞു. അമേരിക്കന്‍ സമ്മര്‍ദ്ദം നേരിടാന്‍ കൂട്ടായ നീക്കത്തിന് ബ്രിക്സ് രാജ്യങ്ങള്‍ക്കിടയില്‍ ആലോചനയുണ്ട്.
9:08 AM, 8 Aug
ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലിനുശേഷം പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ ഈ ആഴ്ച യുഎസ് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാക് സൈനിക മേധാവി അമേരിക്കയിലെത്തുന്നത്. വ്യാപാര താരിഫുകളെച്ചൊല്ലി ഇന്ത്യ-യുഎസ് ബന്ധം പിരിമുറുക്കത്തിലായ സമയത്താണ് പുതിയ സംഭവവികാസം. ഫ്‌ലോറിഡയിലെ ടാമ്പയില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് ജനറല്‍ മൈക്കല്‍ കുറില്ലയുടെ വിടവാങ്ങല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ളയാത്രയാണിതെന്ന് പാകിസ്ഥാന്‍ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
10:07 AM, 8 Aug
സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില
കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9470 രൂപയായി വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 75200 രൂപയില്‍ വ്യാപാരം നടത്തിയിരുന്ന സ്വര്‍ണം ഇന്ന് 75760 ലേക്ക് കുതിച്ചു. ഗ്രാമിലും പവനിലും സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണിത്.
10:28 AM, 8 Aug
പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി
പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി. മലപ്പുറം തിരൂരില്‍ ആണ് സംഭവം. വീട്ടുകാര്‍ പുറത്തായതിനാല്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം
10:50 AM, 8 Aug
പിടി 5നെ മയക്കുവെടി വെച്ചു
കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പന്‍ പിടി 5നെ മയക്കുവെടി വെച്ചു. ദൗത്യ സംഘം ആനയെ ഉടന്‍ കാട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരും. വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് പോയിരിക്കുകയാണ്. പരിക്കേറ്റ ആനയെ ചികിത്സിക്കുന്നതിന്റെ ഭാഗമായിട്ടാണ് മയക്കുവെടി വെച്ച് പിടികൂടുന്നത്.
11:22 AM, 8 Aug
ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നിര്‍ത്തി ആമസോണ്‍
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് വാള്‍മാര്‍ട്ട്, ആമസോണ്‍, ടാര്‍ഗെറ്റ്, ഗ്യാപ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ യുഎസ് റീട്ടെയിലര്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കയറ്റുമതിക്കാര്‍ക്ക് കത്തുകളും ഇമെയിലുകളും ലഭിച്ചു.
11:42 AM, 8 Aug
സംസ്ഥാന വിദ്യാഭ്യാസ നയം പുറത്തിറക്കി തമിഴ്നാട്
സംസ്ഥാന വിദ്യാഭ്യാസ നയം പുറത്തിറക്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇന്ത്യയില്‍ സ്വന്തമായി വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമായി തമിഴ്‌നാട്. ദ്വിഭാഷാ ഫോര്‍മുല (തമിഴ് + ഇംഗ്ലീഷ്) തുടരും. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രവേശന പരീക്ഷകള്‍ റദ്ദാക്കി. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കോളേജ് പ്രവേശന.
ഓപ്പണ്‍-ബുക്ക് പരീക്ഷാ സമ്പ്രദായം അവതരിപ്പിക്കും.
12:34 PM, 8 Aug
ഹാരിസിന്റെ മുറിയില്‍ ചില അസ്വാഭാവികതകള്‍ കണ്ടെത്തി
ഡോ. ഹാരിസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പികെ ജബ്ബാര്‍. ഡോ. ഹാരിസിന്റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായാണെന്നും ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയില്‍ കയറിയിട്ടില്ലെന്നും ജബ്ബാര്‍ പറഞ്ഞു. പരിശോധനയ്ക്കിടെ ഹാരിസിന്റെ മുറിയില്‍ ചില അസ്വാഭാവികതകള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
1:07 PM, 8 Aug
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തടയും
'വീട്ടില്‍ ബന്ധുക്കളില്‍നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുന്നു. ഇതിന്റെ ഭാഗമായി, സ്‌കൂളുകളുടെയും വിദ്യാര്‍ത്ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഒരു കണക്കെടുപ്പ് നടത്തും.
കുട്ടികള്‍ക്ക് സുരക്ഷിതമായി പരാതികള്‍ അറിയിക്കാന്‍ എല്ലാ സ്‌കൂളുകളിലും 'ഹെല്‍പ് ബോക്‌സ്' സ്ഥാപിക്കും. ഹെഡ്മാസ്റ്റര്‍/ഹെഡ്മിസ്ട്രസ് ആയിരിക്കും ഇതിന്റെ ചുമതല വഹിക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ബോക്‌സ് തുറന്ന് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറണം.
ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ഉടന്‍തന്നെ പുറത്തിറക്കും. കഴിഞ്ഞ ദിവസം പിതാവില്‍ നിന്നും രണ്ടാനമ്മയില്‍ നിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസ്സുകാരിയെ ആലപ്പുഴ ചാരുംമൂടിലെത്തി നേരില്‍ക്കണ്ട് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്', വി ശിവന്‍കുട്ടി
1:26 PM, 8 Aug
ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് പ്രഹരമേറ്റു
വോട്ട് മോഷണത്തിനെതിരെ റാലിയുമായി നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയുടെ അടിസ്ഥാനം ഒരാള്‍ക്ക് ഒരു വോട്ട് എന്നതാണെന്ന് രാഹുല്‍. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് പ്രഹരമേറ്റു എന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടങ്ങുന്ന സഖ്യം നേട്ടമുണ്ടാക്കി എന്നാല്‍ നാല് മാസത്തിനകം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കി. ഇതെങ്ങനെ സംഭവിച്ചു എന്നും അദ്ദേഹം ആരാഞ്ഞു.
1:46 PM, 8 Aug
ഒന്നുകില്‍ പരാതി, അല്ലെങ്കില്‍ മാപ്പ്
വോട്ട് മോഷണ ആരോപണത്തില്‍ രാഹുല്‍ ഗാന്ധി രേഖാമൂലം പരാതി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ ഇതുവരെ ഒരു പരാതിയും രേഖാമൂലം നല്‍കിയിട്ടില്ല. അതല്ലെങ്കില്‍ രാഹുല്‍ മാപ്പ് പറയണം എന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്
3:05 PM, 8 Aug
ഏഷ്യന്‍ ശക്തികള്‍ ഒന്നിക്കുന്നു
3:29 PM, 8 Aug
വിനായകനെതിരെ ഷിയാസ്
നടന്‍ വിനായകനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിനായകന്‍ ഒരു പൊതു ശല്യമായി മാറുന്നുവെന്ന് ഷിയാസ് പറഞ്ഞു. സര്‍ക്കാര്‍ പിടിച്ചു കെട്ടി കൊണ്ടുപോയി ചികിത്സിക്കണം. താമസിക്കുന്ന സ്ഥലത്ത് പോലും വിനായകന്‍ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. എല്ലാം ചെയ്തു കഴിഞ്ഞിട്ട് സോറി പറഞ്ഞിട്ട് കാര്യമില്ല എന്നും ഷിയാസ് പറഞ്ഞു.
4:08 PM, 8 Aug
കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റ വിഷയത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാരോടാണ് പറയുന്നതെന്നും ഒഡീഷയിലും കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റു, അക്രമത്തെ അതിശക്തമായി അപലപിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
4:26 PM, 8 Aug
ആദായനികുതി ബിൽ 2025 പിൻവലിച്ചു
ഈ വർഷം ഫെബ്രുവരിയിൽ ലോക്‌ഭയിൽ അവതരിപ്പിച്ച ആദായനികുതി ബിൽ 2025 ഔദ്യോഗികമായി പിൻവലിച്ചതായി റിപ്പോർട്ട്. ബൈജയന്ത് പാണ്ഡെ അധ്യക്ഷനായ സെലക്റ്റ് കമ്മിറ്റി നൽകിയ മിക്ക ശുപാർശകളും ഉൾപ്പെടുത്തി ആദായനികുതി ബില്ലിന്റെ പുതിയ പതിപ്പ് ഓഗസ്‌റ്റ് 11ന് അവതരിപ്പിക്കുമെന്നാണ് വിവരം.
5:02 PM, 8 Aug
ജർമ്മനിയിൽ നടന്നത് പോലെ ഇന്ത്യയിലും നടക്കുന്നത്; വിഡി സതീശൻ
കേരളത്തിലെ ബിജെപിക്കാര്‍ എവിടെപ്പോയെന്ന ചോദ്യവുമായി വിഡി സതീശൻ. മലയാളി വൈദികരെയും കന്യാസ്ത്രീകളും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും എവിടെപ്പോയി കേന്ദ്രമന്ത്രിമാരെന്നും സതീശൻ ചോദിച്ചു. രാജീവ് ചന്ദ്രശേഖര്‍ എവിടെപ്പോയി? ഇതെല്ലാം ചെയ്‌തു വെച്ചിട്ട് അരമനയില്‍ പോയി കേക്ക് കൊടുക്കാന്‍ പോവുകയാണ്. ഇതൊരു ബിജെപി അജണ്ടയാണ്. ഇത് ഹിറ്റ്‌ലര്‍ രീതിയാണ്. ജര്‍മ്മനിയില്‍ നടന്നതു പോലെയാണ് ഇന്ന് രാജ്യത്ത് ക്രൈസ്‌തവ വേട്ട നടക്കുന്നത്; സതീശൻ പറഞ്ഞു.
5:22 PM, 8 Aug
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനം; പ്രതിയെ പിരിച്ചുവിട്ടു
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡന കേസിൽ പ്രതിയായ അറ്റൻഡർ എഎം ശശീന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടുകൊണ്ട് ഉത്തരവ്. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റേതാണ് ഉത്തരവ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരായ നടപടി. ശശീന്ദ്രനെ പിരിച്ചു വിടണമെന്ന് മെഡിക്കൽ കോളജ് ഭരണ നിർവഹണ വിഭാഗം നേരത്തെ ശുപാർശ നൽകിയിരുന്നു.
6:15 PM, 8 Aug
ശബരിമല തീർത്ഥാടനം; പ്രത്യേക കോർ കമ്മിറ്റിയുമായി പൊതുമരാമത്ത് വകുപ്പ്
ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക കോര്‍ ടീം രൂപീകരിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കണ്‍വീനറായ ടീമില്‍ അഡീഷണല്‍ സെക്രട്ടറി, കെഎസ്‌ടിപി പ്രൊജക്റ്റ് ഡയറക്‌ടര്‍, കെആര്‍എഫ്ബി (പി എം യു) പ്രൊജക്റ്റ് ഡയറക്‌ടര്‍, നിരത്ത്, പാലങ്ങള്‍, ദേശീയപാത, ഡിസൈന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍മാര്‍, റിക്ക്, പ്രതീക്ഷ - ആശ്വാസ് മാനേജിംഗ് ഡയറക്‌ടര്‍മാര്‍ എന്നിവരാണ് ഇതിലെ അംഗങ്ങളെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.
6:44 PM, 8 Aug
ബെംഗളൂരുവിലെ റാലിയിൽ രാഹുൽ ഗാന്ധിയും മുതിർന്ന കോൺഗ്രസ് നേതാക്കളും
7:00 PM, 8 Aug
പുടിനുമായി സംസാരിച്ച് മോദി
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി. വളരെ മികച്ചതും വിശദവുമായ സംഭാഷണം നടത്തിയതായി നരേന്ദ്ര മോദി പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുന്നതിനിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.
7:15 PM, 8 Aug
നെയ്യാറ്റിൻകര ഗോപന് ക്ഷേത്രമുയരുന്നു; പണി ഓണത്തിന് ശേഷം
വിവാദമായ നെയ്യാറ്റിന്‍കര ഗോപന്റെ സമാധി ക്ഷേത്രമാക്കാന്‍ തീരുമാനം. ഓണത്തിന് ശേഷം ക്ഷേത്രത്തിന്റെ പണികള്‍ ആരംഭിക്കും. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്റെ മരണത്തെ തുടര്‍ന്ന് നിരവധി വിചിത്ര സംഭവ വികാസങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ല എന്ന് കണ്ടെത്തിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ക്ഷേത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
7:41 PM, 8 Aug
സ്വര്‍ണക്കള്ളക്കടത്തിന് ഒത്താശ ചെയ്‌ത സംഭവത്തിൽ കസ്‌റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വർണക്കളളക്കടത്തിന് ഒത്താശ ചെയ്‌തതിനാണ് നടപടി എടുത്തിരിക്കുന്നത്. കസ്‌റ്റംസ് ഇൻസ്പെക്റ്റർ കെഎ അനീഷിനെതിരെയാണ് കടുത്ത നടപടി. കൊച്ചി കസ്‌റ്റംസ് പ്രിവന്റീവ് കമ്മീഷണറുടേതാണ് ഉത്തരവ്.
7:53 PM, 8 Aug
ഡോ. ഹാരിസ് ഹസനെതിരായ ആരോപണങ്ങൾ പൊളിയുന്നു. ഡോ. ഹാരിസ് ഹസന്റെ ഓഫീസ് മുറിയിൽ നിന്ന് കണ്ടെത്തിയ ബിൽ നെഫ്രോസ്കോപ്പുകളുടെ കാര്യത്തിലാണ് വിവരം. ഹാരിസിന്റെ വിശദീകരണം ശരിവച്ച് ഉപകരണം റിപ്പയര്‍ ചെയ്യാന്‍ ഏല്‍പ്പിച്ച എറണാകുളത്തെ ക്യാപ്‌സ്യൂള്‍ ഗ്ലോബല്‍ സൊല്യൂഷൻ മാനേജിങ് പാട്നർ സുനിൽ കുമാർ വാസുദേവ് രംഗത്ത് വന്നു.
8:48 PM, 8 Aug
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസ്. ദില്ലിയിലേക്ക് അയച്ച നടനെ കാണാനില്ലെന്നും പോലീസിൽ അറിയിക്കണോയെന്നാണ് ആശങ്കയെന്ന് മാർ യൂഹാനോൻ മിലിത്തോസ് ഫേസ്ബുക്കിലിട്ട പോസ്‌റ്റിൽ പറയുന്നു.
9:03 PM, 8 Aug
കേരളത്തില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം ആറ് മാസം പൂര്‍ത്തിയാക്കിയതായി കെഎഡബ്ല്യൂഎ ജനറല്‍ സെക്രട്ടറി എംഎ ബിന്ദു. ഓണറേറിയം, വിരമിക്കല്‍ ആനുകൂല്യം എന്നിവയില്‍ ഇപ്പോഴും തീരുമാനമായില്ലെന്നും ബിന്ദു വ്യക്തമാക്കി. കേന്ദ്രം 1500 രൂപ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും വിരമിക്കല്‍ ആനുകൂല്യം 50,000 രൂപ നല്‍കാനും തീരുമാനമായി, എന്നാല്‍ അത് അറിയില്ല എന്ന നിലപാടാണ് സംസ്ഥാനത്തിനുള്ളതെന്നും അവർ ആരോപിച്ചു.
9:34 PM, 8 Aug