Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യന്‍ ഉഭയകക്ഷി ബന്ധം ആഴത്തിലാക്കുമെന്ന് മോദി; പുടിനെ കാണാന്‍ ട്രംപ്; പ്രധാനവാര്‍ത്തകള്‍ അറിയാം..

അമേരിക്കയുടെ താരിഫ് ഭീഷണിക്ക് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരുവരും അവലോകനം ചെയ്തു. ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞു. പുടിനെ മോദി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയുള്ള ട്രംപിന്റെ വെല്ലുവിളി നേരിടാനാണ് ഇന്ത്യയുടെ തീരുമാനം.

അതേസമയം ട്രംപ്- പുടിന്‍ കൂടിക്കാഴ്ചയ്ക്കും വേദിയൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 15 ന് അലാസ്‌കയില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ കാണുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ മോസ്‌കോയും കൈവും തമ്മിലുള്ള ഒരു അന്തിമ കരാറാണ് ട്രംപിന്റെ ലക്ഷ്യം. മറ്റ് പ്രധാനവാര്‍ത്തകള്‍ അറിയാം..

Malayalam News

Aug 10, 2025, 12:39 am IST

സുരക്ഷിതമായി തിരിച്ചിറങ്ങി ക്രൂ-10 ഡ്രാഗൺ പേടകം. അഞ്ച് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷമാണ് സംഘം ഭൂമിയിൽ തിരിച്ചെത്തിയത്. പസഫിക് സമുദ്രത്തിലാണ് പേടകം തിരിച്ചിറങ്ങിയത്. ആൻ മക്ലെയിൻ, നിക്കോൾ അയേഴ്സ്, തകുയ ഒനിഷി, കിറിൽ പെസ്‌കോവ് എന്നിവരാണ് ദൗത്യത്തിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്‌ച വൈകീട്ടാണ് ഇവരുടെ പേടകം നിലയത്തിൽ നിന്ന് വേർപെട്ടത്.
Aug 10, 2025, 12:09 am IST

ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങൾ വസ്‌തുതകൾക്ക് നിരക്കാത്തതാണെന്ന് കായികമന്ത്രി. താൻ നടത്തിയ സ്പെയിൻ സന്ദർശനത്തെക്കുറിച്ചും, അർജന്റീന ടീമുമായുള്ള ചർച്ചകളെക്കുറിച്ചും വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സൗഹൃദമത്സരത്തിന് വരില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Aug 09, 2025, 11:43 pm IST

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പാലാ നിയോജക മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന് റിപ്പോർട്ട്. ജോസ് കെ മാണി കടുത്തുരുത്തി മണ്ഡലത്തിലേക്ക് മാറിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ വിവരം. പാലാ തിരിച്ചുപിടിക്കുന്നതിനായി യുവജന സംഘടനയായ യൂത്ത് ഫ്രണ്ടിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ പാർട്ടി ആരംഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Aug 09, 2025, 11:13 pm IST

വിവാദങ്ങളില്‍ മാധ്യമങ്ങളെ പഴിച്ച് ആരോഗ്യമന്ത്രി. സർക്കാർ ആശുപത്രികളിൽ ഒന്നുമില്ലെന്ന് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ് എന്നാണ് ആരോഗ്യമന്ത്രി ആരോപിക്കുന്നത്. മാധ്യമങ്ങള്‍ക്ക് നിക്ഷിപ്‌ത താൽപര്യങ്ങളും അജണ്ടകളുമുണ്ടെന്നും, എത്ര കള്ള പ്രചരണമുണ്ടെങ്കിലും കേരളം കൈകോർത്ത് നിന്ന് ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുമെന്നും വീണാ ജോർജ് പറ‍ഞ്ഞു.
Aug 09, 2025, 10:44 pm IST

മലപ്പുറത്തെ കുറിച്ച് വീണ്ടും വിദ്വേഷ പ്രസംഗവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് മുസ്‌ലിം ആധിപത്യമുള്ള സ്ഥലത്ത് നോമ്പുകാലത്ത് ഒരു പെട്ടിക്കട പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും വോട്ട് ബാങ്ക് കാണിച്ച് മുസ്‌ലിങ്ങൾ സർക്കാരുകളെ ഭീഷണിപ്പെടുത്തുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
Aug 09, 2025, 10:11 pm IST

ഗാസയിൽ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 38 പേര്‍ കൂടി കൊല്ലപ്പെട്ടു

ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ 491 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി. പോഷകാഹാര കുറവ് മൂലം 11 പേർ കൂടി മരണത്തിന് കീഴടങ്ങിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Aug 09, 2025, 9:50 pm IST

മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടു

മുംബൈ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടു. ഡാറ്റ നെറ്റ്‌വർക്ക് തകരാർ മൂലമാണ് രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളിൽ കാലതാമസം ഉണ്ടായത്. സാങ്കേതിക തകരാർ മൂലം വിമാനത്താവളത്തിലെ ചെക്ക്-ഇൻ സംവിധാനങ്ങൾ തടസപ്പെടുകയും സർവീസുകൾ വൈകുകയും ചെയ്തെന്നും പിന്നീട് തകരാർ പരിഹരിച്ചെന്നും എയർ ഇന്ത്യ തന്നെ വ്യക്തമാക്കി.
Aug 09, 2025, 9:29 pm IST

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യത്തിൽ നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ മഹ്ദി. വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായി സഹോദരൻ അബ്‌ദുൾ ഫത്താഹ് മഹ്ദി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
Aug 09, 2025, 8:25 pm IST

മെസി ഈസ് മിസിംഗ്; സണ്ണി ജോസഫ് ലക്ഷങ്ങള്‍ ചെലവാക്കിയിട്ടും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം മെസി വരാത്തതിന്റെ ഉത്തരം സര്‍ക്കാര്‍ പറയണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മെസി ഈസ് മിസ്സിംഗ് എന്നാണ് അദ്ദേഹം പരിഹസിച്ചത്. സണ്ണി ജോസഫ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതിക്കൂട്ടിലാണെന്നും അവരുടെ അവകാശവാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞെന്നും കെപിസിസി അധ്യക്ഷൻ പറയുന്നു.
Aug 09, 2025, 8:10 pm IST

ആരോഗ്യ വകുപ്പുമായി ഭിന്നതയിലുള്ള ഡോ. ഹാരിസ് ചിറക്കലിനെ പിന്തുണച്ച് എൻ പ്രശാന്ത് ഐഎഎസ്. അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു എന്ന പേരിൽ ഡോ. ഹാരിസിനെതിരെ നടപടിയെടുക്കാൻ ശ്രമിക്കുന്നു എന്ന് ഉദ്യോഗസ്ഥരെ വിമർശിച്ചാണ് പ്രശാന്തിന്റെ പ്രതികരണം. ഇത് ചൂണ്ടിക്കാട്ടി ഹാരിസിനെതിരെ നടപടിയെടുക്കാൻ ശ്രമിക്കുന്നവർ ചെയ്‌തതും ഗുരുതര ചട്ടലംഘനമാണെന്ന് പ്രശാന്ത് ഐഎഎസ് പറയുന്നു.
Aug 09, 2025, 7:43 pm IST

തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ അന്വേഷണം വേണമെന്ന് മുൻ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനിൽ കുമാർ. തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം കമ്മീഷന്റെ സൈറ്റിൽ കയറാൻ ശ്രമിക്കുമ്പോൾ സാങ്കേതിക പ്രശ്‌നം കാണിച്ചത് സംശയാസ്‌പദമാണെന്നും സുനിൽകുമാർ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
Aug 09, 2025, 6:55 pm IST

മലപ്പുറം പടിക്കൽ ദേശീയ പാതയിൽ കല്ലുമായി പോകുന്ന ലോറിയുടെ പിറകിൽ മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. പടപറമ്പ് സ്വദേശി മുഹമ്മദ്‌ ഹനീഫ, രണ്ടത്താണി സ്വദേശി അൻവർ എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. പിന്നാലെ ഇന്ന് വൈകീട്ടോടെ മരണത്തിന് കീഴടങ്ങി.
Aug 09, 2025, 6:20 pm IST

മെസിയുടെയും അർജന്റീന ടീമിന്റേയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്മാൻ. നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുണ്ടെന്നും സ്പോൺസർ പണം അടച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വർഷം അർജന്റീന ടീം കേരളത്തിൽ കളിച്ചില്ലെങ്കിൽ പിന്നീട് കേരളത്തിന് താൽപര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Aug 09, 2025, 5:45 pm IST

അമ്മ തിരഞ്ഞെടുപ്പിൽ ശ്വേത മേനോന് പിന്തുണയുമായി നടൻ റഹ്മാൻ. അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് കൊണ്ടാണ് ശ്വേതയ്ക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതെന്നും റഹ്മാൻ ആരോപിച്ചു. സിനിമ മേഖലയിൽ ഇത്തരം വൃത്തികെട്ട കളികളുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറികുകയുണ്ടായി.
Aug 09, 2025, 5:10 pm IST

തൃശൂരിലും വോട്ടിങ് ക്രമക്കേട് ആരോപണവുമായി കോൺഗ്രസ്

തൃശൂരിൽ വോട്ടർ പട്ടികയിൽ ബിജെപി ക്രമക്കേട് നടത്തിയെന്ന ​ഗുരുതര ആരോപണവുമായി ഡിസിസി അധ്യക്ഷൻ. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടിൽ 11 വോട്ടുകൾ ചേർത്തുവെന്നും സുരേഷ് ഗോപിയുടെയും ബന്ധുക്കളുടെയും വോട്ടുകളാണ് ചേർത്തതെന്നും ജോസഫ് ടാജറ്റ് ആരോപിച്ചു. വാർത്താസമ്മേളനം നടത്തിയാണ് ബിജെപിക്കെതിരെ ഡിസിസി അധ്യക്ഷൻ ആരോപണം ഉയർത്തിയത്.
Aug 09, 2025, 4:40 pm IST

മയക്കുവെടി വച്ച പുലി ചത്തു

മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെയാണ് അമ്പൂരിയില്‍ നിന്ന് പുലിയെ പിടികൂടിയത്. പുലി കുരുങ്ങിയത് കമ്പി വെച്ച കുരുക്കില്‍. വറയില്‍ കമ്പ് കൊണ്ട് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു.
Aug 09, 2025, 4:38 pm IST

കേരളത്തിൽ മഴ ഭീഷണി ഒഴിയുന്നു

നാളെ മുതൽ നാല് ദിവസത്തെ കാലാവസ്ഥ പ്രവചനത്തിൽ മഴ ജാഗ്രത ഇല്ലാതെ വന്നതോടെയാണ് ആശ്വാസം. എന്നാൽ ഇന്ന് 3 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ ഉള്ളത്.
Aug 09, 2025, 3:39 pm IST

കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി

കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഒരു കാരണവശാലും അനുവദിച്ചു കൊടുക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നൂറനാട് ആദിക്കാട്ടുകുളങ്ങരയില്‍ പിതാവും രണ്ടാനമ്മയും മര്‍ദിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ബന്ധു വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിക്ക് ആവശ്യമായ എല്ലാ സംരക്ഷണവും സഹായവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
Aug 09, 2025, 2:48 pm IST

മതില്‍ തകര്‍ന്ന് വീണ് അപകടം

ഡല്‍ഹി ഹരിനഗറില്‍ മതില്‍ തകര്‍ന്ന് വീണ് ഏഴ് മരണം. മരിച്ചവരില്‍ രണ്ട് സ്ത്രീകളും കുട്ടികളും. നാല് പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു
Aug 09, 2025, 2:01 pm IST

ചെറിയ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കി

രാജ്യത്തെ ചെറിയ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തിലെ ആറ് പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. റദ്ദാക്കിയവരില്‍ ആര്‍എസ്പി (ബി)യും. രാജ്യത്ത് ആകെ 344 പാര്‍ട്ടികളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയത്.
Aug 09, 2025, 1:42 pm IST

മിനിമം ബാലന്‍സ് 50000 രൂപയില്ലെങ്കില്‍ പിഴ!

ആഗസ്റ്റ് ഒന്നിനോ അതിന് ശേഷമോ ആരംഭിച്ച സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുക 50000 രൂപയാക്കി ഐസിഐസിഐ. 50000 രൂപയില്‍ കുറവുള്ള അക്കൗണ്ടുകളില്‍ നിന്ന് പിഴ ഈടാക്കും. മെട്രോ, നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് പുതിയ പരിഷ്‌കാരം.
Aug 09, 2025, 12:38 pm IST

കരാര്‍ സര്‍ക്കാരുമായല്ല

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സറാണ്വ എന്നും അതിനുള്ള പണവും സ്‌പോണ്‍സര്‍ അടച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു
Aug 09, 2025, 11:22 am IST

ഡല്‍ഹിയില്‍ കനത്ത മഴ

ശനിയാഴ്ച രാവിലെ പെയ്ത കനത്ത മഴ ഡല്‍ഹിയെ സ്തംഭിപ്പിച്ചു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വാഹന ഗതാഗതവും സ്തംഭിച്ചു. പഞ്ച്കുയാന്‍ മാര്‍ഗ്, മഥുര റോഡ്, ഭാരത് മണ്ഡപത്തിന് പുറത്തുള്ള റോഡ് തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വിമാന ട്രാക്കിംഗ് സൈറ്റായ ഫ്‌ലൈറ്റ്‌റാഡാറിന്റെ കണക്കനുസരിച്ച്, ഡല്‍ഹി വിമാനത്താവളത്തില്‍ കുറഞ്ഞത് 182 വിമാനങ്ങളുടെ പുറപ്പെടലുകള്‍ വൈകിയതായും ഡല്‍ഹിയില്‍ എത്തുന്ന കുറഞ്ഞത് 30 വിമാനങ്ങളുടെ സര്‍വീസുകളും വൈകിയതായും പറയുന്നു.
Aug 09, 2025, 10:57 am IST

ധര്‍മസ്ഥല: പൊലീസിന്റെ ഗുരുതര വീഴ്ച

ധര്‍മസ്ഥല കൂട്ടക്കുഴിമാട കേസില്‍ പൊലീസിന്റെ ഗുരുതര വീഴ്ച. 2000 മുതല്‍ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചതായുള്ള വിവരാവകാശ രേഖകള്‍ പുറത്തുവന്നു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, നോട്ടീസുകള്‍ തുടങ്ങിയ എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടുവെന്നാണ് വിവരം.
Aug 09, 2025, 10:01 am IST

ട്രംപ് സ്വന്തം കുഴി തോണ്ടുന്നു

ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കെതിരെ വ്യാപാര യുദ്ധം ആരംഭിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വന്തം കുഴി തോണ്ടുകയാണ്' എന്ന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനും ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പ്രൊഫസറുമായ സ്റ്റീവ് ഹാങ്കെ. ട്രംപിന്റെ താരിഫ് തീരുമാനം തികച്ചും അസംബന്ധം ആണെന്നും അദ്ദേഹത്തിന്റെ സാമ്പത്തികശാസ്ത്രം പൂര്‍ണ്ണമായും തെറ്റാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Aug 09, 2025, 9:42 am IST

സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ലാന്‍സ് നായിക് പ്രിത്പാല്‍ സിംഗ്, ശിപായി ഹര്‍മീന്ദര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ അഖലിന്റെ ഭാഗമായുള്ള തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍. രാത്രിയിലെ വെടിവയ്പ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൂടി പരിക്കേറ്റു. ഇതോടെ താഴ്വരയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭീകരവിരുദ്ധ ഓപ്പറേഷനുകളില്‍ ഒന്നായ ഇതില്‍ പരിക്കേറ്റവരുടെ എണ്ണം 10 ആയി.
Aug 09, 2025, 9:24 am IST

ഇസ്രായേലിന് യുഎന്‍ മുന്നറിയിപ്പ്

ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ തീരുമാനം അപകടകരമെന്ന് ഐക്യരാഷ്ട്രസഭ. മേഖലയിലെ നിലവിലുള്ള സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കാന്‍ ഇസ്രയേല്‍ അധിനിവേശം ഇടയാക്കുമെന്ന് സെക്രട്ടറി ജനറല്‍ ആന്റണിയൊ ഗുട്ടെറെസ് പറഞ്ഞു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേല്‍ നടപടിയെ എതിര്‍ത്തിട്ടില്ല
Aug 09, 2025, 8:49 am IST

കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അര്‍ജന്റീന

അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില്‍ കരാര്‍ ലംഘനമുണ്ടായത് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗഗത്തു നിന്നാണെന്ന് എഎഫ്എ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍. ഒരു മാധ്യമപ്രവര്‍ത്തകനോടാണ് ലിയാന്‍ഡ്രോ പീറ്റേഴ്‌സന്‍ ഇക്കാര്യം അറിയിച്ചത്.
Aug 09, 2025, 8:20 am IST

വോട്ടര്‍ പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍ പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കര്‍ണാടകയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം എന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.
Aug 09, 2025, 7:57 am IST

വേടന്‍ കേരളം വിട്ടു

ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. വേടന്‍ കേരളത്തില്‍ ഇല്ലെന്നാ് പൊലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.
READ MORE

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+