Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം, പുതിയ പോലീസ് മേധാവിയായി റവാഡ ചുമതലയേറ്റു..; ഇന്നത്തെ പ്രധാന വാർത്തകൾ

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതൽ വഷളായി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലല്ല. രക്തസമ്മര്‍ദവും സാധാരണ നിലയിൽ ആയിട്ടില്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ. വെന്റിലേറ്റിന്റെ സഹായത്തിലാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്.

അതേസമയം സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ഇന്ന് ചുമതലയേൽക്കും. പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന എഡിജിപി എച്ച്.വെങ്കിടേഷ് പുതിയ പൊലിസ് മേധാവിക്ക് ബാറ്റണ്‍ കൈമാറും.

news-17513

ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം

Jul 01, 2025, 9:55 pm IST

ഡോ. ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പോരായ്മകള്‍ സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ ന്യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ പരാമര്‍ശങ്ങളില്‍ അതൃപ്തിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടറുടെ പരാമര്‍ശം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായതായി മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശസ്ത്രക്രിയക്ക് വേണ്ട ഉപകരണങ്ങള്‍ ചിലപ്പോള്‍ ചിലത് ഇല്ലാത്ത സ്ഥിതി ഉണ്ടാവാം. എന്നാല്‍ എല്ലാ കാലത്തും ഒരു പോലെയല്ലെന്നും വളരെ വേഗം അത്തരം ഉപകരണങ്ങള്‍ വാങ്ങി നല്‍കാറുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Jul 01, 2025, 9:05 pm IST

മലയാളി നിയന്ത്രിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല തകര്‍ത്തു

മലയാളിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖല തകര്‍ത്തതായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ആണ് ഇത് നിയന്ത്രിച്ചിരുന്നത്. കെറ്റാമെലോണ്‍ എന്ന ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയാണ് തകര്‍ത്തത്. മെലണ്‍ എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് എന്‍സിബിയുടെ കൊച്ചി യൂണിറ്റ് കെറ്റാമെലോണ്‍ തകര്‍ത്തത്. 35.12 ലക്ഷം രൂപ വില വരുന്ന വന്‍ മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു.
Jul 01, 2025, 7:14 pm IST

തൃണമൂലില്‍ അസ്വാരസ്യം; എന്‍കെ സുധീറിനെ പുറത്താക്കിയെന്ന് പിവി അന്‍വര്‍

തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തില്‍ അസ്വാരസ്യം. തൃശൂര്‍ ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ എന്‍കെ സുധീറിനെ പുറത്താക്കിയതായി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പിവി അന്‍വര്‍ അറിയിച്ചു. കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷ കാലയളവിലേക്കാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. മുന്‍ എഐസിസി അംഗമായ എന്‍കെ സുധീര്‍ അന്‍വര്‍ ഇടതുമുന്നണി വിട്ട ഉടന്‍ രൂപീകരിച്ച ഡിഎംകെ എന്ന സംഘടനയില്‍ അംഗത്വമെടുക്കുകയായിരുന്നു.
Jul 01, 2025, 5:59 pm IST

കീം 2025 ഫലം പ്രസിദ്ധീകരിച്ചു

കീം 2025 ഫലം പ്രസിദ്ധീകരിച്ചു. ആകെ 86, 546 പേര്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയതില്‍ 76,230 പേര്‍ യോഗ്യത നേടി. മുവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നാം സ്ഥാനം. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണനാണ്.
Jul 01, 2025, 4:44 pm IST

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ നായികയാകുന്നു

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ നായികയാകുന്നു. ആശിര്‍വാദ് സിനിമാസിന്റെ 37-ാം സിനിമയില്‍ വിസ്മയയാണ് നായിക. മകന്‍ പ്രണവിനു പിന്നാലെയാണ് വിസ്മയയും സിനിമയിലേക്കെത്തുന്നത്.
Jul 01, 2025, 4:39 pm IST

ശിവകാശിയില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം: 5 പേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ ശിവകാശിക്കു സമീപം പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. അപകടസമയം ഫാക്ടറിയില്‍ നിരവധി തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടെ ഉണ്ടായ പിഴവാണ് അപകട കാരണം
Jul 01, 2025, 3:47 pm IST

ഡൽഹിയിൽ നിന്ന് വിയന്നയിലേക്ക് പോയ എയർ ഇന്ത്യ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഏകദേശം 900 അടി താഴേക്കിറങ്ങിയതായി റിപ്പോർട്ട്. അന്വേഷണത്തിന്റെ ഫലം വരുന്നതുവരെ രണ്ട് പൈലറ്റുമാരെയും താൽക്കാലികമായി ജോലിയിൽ നിന്ന് മാറ്റി നിർത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂൺ 14നാണ് സംഭവം നടന്നത്. അഹമ്മദാബാദ് ദുരന്തം നടന്ന് 2 ദിവസങ്ങൾക്ക് ശേഷമുണ്ടായ സംഭവം വളരെ പ്രാധാന്യത്തോടെയാണ് അധികൃതർ കാണുന്നത്.
Jul 01, 2025, 3:28 pm IST

കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്ക്ക് പങ്കില്ലെന്ന് എംവി ഗോവിന്ദൻ

സംസ്ഥാന പോലീസ് മേധാവിയുടെ നിയമനത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പട്ടികയിലെ മറ്റു പേരുകളേക്കാൾ സ്വീകാര്യനായത് കൊണ്ടാണ് റവാഡയെ തിരഞ്ഞെടുത്തതെന്നും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമാണ് ഡിജിപിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ലെന്നും കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാരാണെന്നും പറഞ്ഞ എംവി ഗോവിന്ദൻ സംഭവത്തിന്‌ രണ്ട് ദിവസം മുൻപ് മാത്രമാണ് അദ്ദേഹം ചുമതല ഏറ്റെടുത്തതെന്നും ചൂണ്ടിക്കാട്ടി.
Jul 01, 2025, 2:50 pm IST

സിദ്ധരാമയ്യ തുടരും

കര്‍ണാടകയില്‍ തല്‍ക്കാലം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യയെ മാറ്റില്ലെന്ന് ഹൈക്കമാന്റ്. മുതിര്‍ന്ന പാര്‍ട്ടി നേതാവും രാജ്യസഭാ എം പിയുമായ രണ്‍ദീപ് സുര്‍ജേവാല സംസ്ഥാന സര്‍ക്കാരില്‍ നേതൃമാറ്റത്തിന് പദ്ധതിയൊന്നുമില്ല എന്ന് വ്യക്തമാക്കി. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Jul 01, 2025, 2:13 pm IST

റവാഡയെ നിയമിച്ചത് ചട്ടപ്രകാരം, വിവാദം വേണ്ടെന്ന് കെകെ രാഗേഷ്

ഡിജിപി നിയമനം സംസ്ഥാന സർക്കാരിന് അവരുടെ പൂർണ അധികാരം ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഒന്നല്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. സർക്കാരിന്റെ പോലീസ് നയത്തിന് അനുസൃതമായി ചട്ടപ്രകാരം ആണ് നിയമനം നടന്നത്. കൂത്തുപറമ്പ് വെടിവെപ്പിന് രണ്ട് ദിവസം മുൻപ് മാത്രമാണ് റവാഡ ചുമതലയേൽക്കുന്നത്. നാട് എന്താണെന്ന് അറിയും മുൻപാണ് അദ്ദേഹം അവിടെയെത്തിയത്. വെടിവെപ്പ് അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൽ റവാഡയ്ക്ക് പങ്ക് ഇല്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും രാഗേഷ് പറഞ്ഞു.
Jul 01, 2025, 1:24 pm IST

പെൺകുട്ടി വീട്ടിനുള്ളിൽ തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം പോളിടെക്നിക് വിദ്യാർഥിനി നരുവാമൂട് നടുക്കാടയിലുള്ള മഹിമ സുരേഷ് ആണ് മരിച്ചത്. മണ്ണണ്ണയൊഴിച്ച് തീകൊടളുത്തുകയായിരുന്നു. വീടിനുള്ളിൽ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചു. മരണകാരണം വ്യക്തമല്ല
Jul 01, 2025, 12:33 pm IST

വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുവെന്നത് പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Jul 01, 2025, 12:16 pm IST

വീരപ്പന് സർക്കാർ സ്മാരകം പണിയണമെന്ന് ഭാര്യ

കുപ്രസിദ്ധ വനം കൊള്ളക്കാരൻ വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം പണിയണമെന്ന ആവശ്യമായി ഭാര്യ മുത്തുലക്ഷ്മി. ദിണ്ടിഗലിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി ഐ പെരിയസാമിയോടാണ് അവർ ആവശ്യം ഇന്നയിച്ചത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താമെന്ന് മന്ത്രി ഉറപ്പ് നൽകി
Jul 01, 2025, 11:29 am IST

'കൂടിക്കാഴ്ച്ചക്കൊരുങ്ങി ട്രംപും നെതന്യാഹുവും

ഇറാൻ വെടിനിർത്തലിന് പിന്നാലെ കൂടിക്കാഴ്ച നടത്താൻ യുഎസ് പ്രസിഡവന്റ് ഡൊണാൾ‍ഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും. അടുത്ത തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച.
Jul 01, 2025, 10:58 am IST

'ബ്യൂട്ടിഫുൽ' ബില്ലിനെ എതിർത്ത് മസ്ക്

യുസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‌റെ 'ബിഗ് ബ്യൂട്ടിഫുൾ' ബില്ലിനെ എതിർത്ത് ഇലോൺ മസ്ക്. നികുതി ചെലവ് കുറക്കൽ ബിൽ സെനറ്റിൽ അവസാന വോട്ടെടുപ്പിലേക്ക് കടക്കവെയാണ് വീണ്ടും മസ്ക് എതിർപ്പ് ഉയർത്തിയത്. ബിൽ പാസാക്കാനാണ് തീരുമാനമെങ്കിൽ മറ്റൊരു പാർട്ടി രൂപീകരിക്കുമെന്നും മസ്ക് ഭീഷണി ഉയർത്തി.
Jul 01, 2025, 10:19 am IST

ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു; മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു

ഉപകരണക്ഷാമത്തെക്കുറിച്ചുള്ള ഡോ ഹാരിസ് ഉന്നയിച്ച പരാതിയിൽ നടപടി. മെഡിക്കൽ കോളേജിൽ പുതിയ ഉപകരണങ്ങൾ എത്തിച്ചു. ഇതോടെ മുടങ്ങിക്കിടന്ന ശസ്ത്രക്രിയകളും ആരംഭിച്ചു. മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഡോ. ഹാരിസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയ്ക്കായിരുന്നു വഴവെച്ചത്. മേലധികാരികളോട് പരാതി ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടാകാത്തതിനാലാണ് താൻ പരസ്യ പരാതി ഉയർത്തിയതെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു.
Jul 01, 2025, 9:53 am IST

കടുത്ത അതൃപ്തിയിൽ രാജ്ഭവൻ

സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് റദ്ദാക്കിയ നടപടിയിൽ സർക്കാരിനെ അതൃപ്തി അറിയിച്ച് രാജ്ഭവൻ.ഗവര്‍ണറുടെ സുരക്ഷയ്ക്കായി രാജ്ഭവന്‍ ആവശ്യപ്പെട്ട 6 പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സർക്കാർ റദ്ദാക്കിയത്.
Jul 01, 2025, 9:23 am IST

കെമിക്കൽ ഫാക്ടറി അപകടം; മരണം 47 ആയി

ഹൈദരാബാദിലെ ഹിഗചി കെമിക്കൽസിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 47 ആയി. ഇന്നലെ വൈകീട്ടാണ് ഫാക്ടറിയിൽ പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ തെലങ്കാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
Jul 01, 2025, 9:03 am IST

പാചക വാതക സിലിണ്ടർ വില കുറച്ചു

വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ച് എണ്ണക്കമ്പനികൾ. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 58.50 രൂപയാണ് കുറച്ചത്. വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും
Jul 01, 2025, 8:29 am IST

പോലീസ് മേധാവിയുടെ പത്രസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ

പുതിയ പോലീസ് മേധാവി റാവാഡ എ ചന്ദ്രശേഖറിന്റെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞ് വാർത്താസമ്മേളനത്തിൽ കയറിയ ആൾ പോലീസ് മേധാവിക്ക് മുന്നിലേക്ക് പരാതിയുമായി ചെല്ലുകയായിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും യാതൊരു പരിഹാരവും ഇല്ലെന്നും 30 വർഷം പോലീസ് സർവ്വീസിലിരുന്ന തന്റെ പരാതി പരിഹരിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. അതേസമയം പരാതി പരിശോധിക്കാമെന്ന് പൊലീസ് മേധാവി ഉറപ്പു കൊടുത്തു.
Jul 01, 2025, 8:09 am IST

ട്രെയിൻ നിരക്ക് വർധന ഇന്ന് മുതൽ

ട്രെയിൻ നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. അഞ്ചുവർഷത്തിനുശേഷമാണ്‌ നിരക്ക് കൂടുന്നത്. മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസയും.
Jul 01, 2025, 7:29 am IST

സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്

സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചതായി വൈറ്റ് ഹൗസ്. സാമ്പത്തിക-വ്യാപാര ഉപരോധങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. അതേസമയം സിറിയയുടെ മുൻ പ്രസിഡന്റ് ബാഷാർ അൽ അസദിനും കുടുംബത്തിനുമുള്ള ഉപരോധം തുടരുമെന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്.
Jul 01, 2025, 6:41 am IST

ഇന്ത്യയുമായുള്ള അതിർത്തി തർക്കം സങ്കീർണമാണെന്ന് ചൈന. സമാധാനം തുടരാൻ അതിർത്തി നിർണയം ചർച്ച ചെയ്യാൻ തയ്യാറാണെന്നും ചൈന വ്യക്തമാക്കി. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുനുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് മറുപടിയായാണ് ചൈനയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+