അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ കാനഡ 35 ശതമാനം താരിഫ് നേരിടേണ്ടി വരുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് അയച്ച കത്തില്‍ ട്രംപ് ഇക്കാര്യം അറിയിച്ചത്. താരിഫുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ട്രംപിന്റെ ഏകപക്ഷീയമായ തീരുമാനം.
കേളത്തിലേക്കു വന്നാല്‍, രാജ്യാന്തര വിമാനത്താവളത്തില്‍ സാങ്കേതിക തകരാര്‍ മൂലം നിര്‍ത്തിയിട്ടിരുന്ന ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം അടുത്ത ആഴ്ച ആദ്യം തന്നെ യുകെയില്‍ തിരിച്ചെത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അസോസിയേറ്റഡ് പ്രസാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അറബിക്കടലിനു മുകളിലൂടെയുള്ള പതിവ് പറക്കലിനിടെ മോശം കാലാവസ്ഥ കാരണമാണ് എഫ് 35ബി യുദ്ധവിമാനം ജൂണ്‍ 14ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാത്രി പത്തിന് തിരുവനന്തപുരത്ത് എത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. രണ്ട് പരിപാടികളിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി തിരുവനന്തപുരത്ത് പങ്കെടുക്കുന്നത്. ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാര്‍ഡുതല നേതൃസംഗമവും ഉദ്ഘാടനം ചെയ്യും.
Jul 11, 2025, 9:26 pm IST
ഹരിയാനയിൽ ഭൂചലനം; പ്രകമ്പനം ഡൽഹിയിലും
ഹരിയാനയിലെ ഝജ്ജറിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം അനുഭവപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്‌ച വൈകുന്നേരം ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) റിപ്പോർട്ട് പ്രകാരം, വൈകുന്നേരം 7.49 നാണ് ഹരിയാനയിലെ ഝജ്ജറിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
Jul 11, 2025, 9:13 pm IST
കേരള കോൺഗ്രസ് എം മുന്നണി മര്യാദകൾ പാലിക്കണം; എകെ ശശീന്ദ്രൻ
കേരള കോൺഗ്രസ് എമ്മിനും ചെയർമാൻ ജോസ് കെ മാണിക്കുമെതിരെ ആഞ്ഞടിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. വനം വകുപ്പിനും വനം മന്ത്രിക്കുമെതിരെ വിമർശനം ഉന്നയിക്കുമ്പോൾ മുന്നണി മര്യാദ പാലിക്കണമെന്നാണ് ശശീന്ദ്രന്റെ ആവശ്യം. പാർട്ടി യോഗത്തിൽ ജോസ് കെ മാണി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസാരിച്ചെന്ന വാർത്തയാണ് മന്ത്രിയെ പ്രകോപിതനാക്കിയത്.
Jul 11, 2025, 8:25 pm IST
പെരിയാർ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് ഹൈക്കോടതി. പെരിയാർ സംരക്ഷണവുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്‌തു. സംയോജിത നദീതട പരിപാലനത്തിന് പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
Jul 11, 2025, 7:45 pm IST
ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിൽ കുഴൽക്കിണർ കുഴിക്കുന്ന ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ചാറ്റ ഗ്രാമത്തിന് സമീപം ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഒമ്പത് പേരുമായി പോയ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞത്.
Jul 11, 2025, 7:26 pm IST
ജൂൺ 12ന് അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോർട്ട് വേഗത്തിൽ തന്നെ പുറത്തുവിടുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ റാംമോഹൻ നായിഡു.
Jul 11, 2025, 7:09 pm IST
പാലക്കാട് ത്രീ സ്‌റ്റാർ ഹോട്ടൽ കെട്ടിടത്തിന് ഫയർ എൻഒസി പുതുക്കി നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി. പാലക്കാട് ഫയർ സ്‌റ്റേഷൻ ഓഫീസർ ഹിതേഷിനെ വിജിലൻസ് നിർദ്ദേശ പ്രകാരം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. പാലക്കാട് ജിബി റോഡിലുള്ള കല്യാൺ ടൂറിസ്‌റ്റ് ഹോമിന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽ നിന്നുള്ള ത്രീ സ്‌റ്റാർ കാറ്റഗറി സർട്ടിഫിക്കറ്റ് പുതുക്കാനുള്ള ഫയർ എൻഒസിക്കാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
Jul 11, 2025, 6:28 pm IST
തിരുവനന്തപുരത്തെ പോലീസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യ മേലുദ്യോഗസ്ഥരുടെ സമ്മർദം കാരണമെന്ന് ആരോപിച്ച് അമ്മ. ഇന്ന് രാവിലെയാണ് ടെലി കമ്യൂണിക്കേഷൻ ഇൻസ്പെക്ടർ ജെയ്‌സൺ അലക്സ് ജീവനൊടുക്കിയത്. ആറ് കോടിയുടെ ബില്ലിൽ ഒപ്പിടാത്തതിന്റെ പേരിൽ സമ്മർദമുണ്ടായെന്നാണ് അദ്ദേഹത്തിന്റെ അമ്മയുടെ ആരോപണം.
Jul 11, 2025, 5:56 pm IST
സർക്കാരിടുന്ന സെറ്റിൽ അഭിനയിക്കുന്ന നടീനടന്മാരാണ് എസ്എഫ്ഐക്കാരെന്ന വിമർശനവുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. വിദ്യാർത്ഥികളെ ബാധിക്കുന്ന ഒരു വിഷയത്തിലും എസ്എഫ്ഐ നിലപാട് പറയുന്നില്ല. സർക്കാരിന്റെ അവസാന വർഷത്തിൽ നിലനിൽപ്പിന് വേണ്ടി സമര നാടകം നടത്തുകയാണ് എസ്എഫ്ഐയെന്നും അലോഷ്യസ് ആരോപിച്ചു.
Jul 11, 2025, 5:23 pm IST
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭ സുരേന്ദ്രൻ, എസ് സുരേഷ് , അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും എന്നാണ് അറിയിച്ചിരിക്കുന്നത്. പുതുതായി പ്രഖ്യാപിച്ച പത്ത് വൈസ് പ്രസിഡന്റുമാരിൽ ഒരാൾ മുൻ ഡിജിപി ശ്രീലേഖയും പിസി ജോർജിന്റെ മകൻ ഷോൺ ജോർജുമുണ്ട്. കൂടാതെ സി കൃഷ്‌ണകുമാറിനും വൈസ് പ്രസിഡന്റ് പദവി നൽകി.
Jul 11, 2025, 4:44 pm IST
ടെന്നിസ് താരത്തിന്റെ കൊലപാതകം; പിതാവിനെ കസ്റ്റഡിയില്‍ വിട്ടു
ഹരിയാനയിലെ ഗുരുഗ്രാമില്‍ ടെന്നീസ് താരം രാധിക യാദവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ പിതാവ് ദീപക് യാദവിനെ കോടതി ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. രാധിക ടെന്നീസ് അക്കാദമി നടത്തി സ്വന്തമായി വരുമാനം നേടുന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. മകള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിലും ഇക്കാര്യം പറഞ്ഞ് നാട്ടുകാര്‍ കളിയാക്കിയതിലും അസ്വസ്ഥനായിരുന്ന ദീപക് രാധികയെ വെടിവച്ചു കൊല്ലുകയായിരുന്നു. വലിയ ഭൂസ്വത്തിന് ഉടമയായ ദീപക്കിന് ഒരു മാസം വാടകയിനത്തില്‍ 17 ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Jul 11, 2025, 3:57 pm IST
മഴ; ഈ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്
കേരളത്തില്‍ മഴ വീണ്ടും ശക്തമാവുന്നു. നാളെയും ഞായറാഴ്ചയും സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് ശനിയാഴ്ചയും ഞായറാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്.
Jul 11, 2025, 2:44 pm IST
ശശി തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍
ശശി തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശശി തരൂരിന് പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്ന സ്ഥിതിയാണെങ്കില്‍ സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് ഇഷ്ടമുള്ള രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ഒഴികെ മറ്റെല്ലാവരെയും പുകഴ്ത്തുന്ന നിലപാടാണ് തരൂര്‍ സ്വീകരിച്ചിട്ടുള്ളത്. പിണറായിയെയും സ്തുതിക്കാറുണ്ട്. എന്താണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് അറിയില്ല. ഒന്നുകില്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുക. അല്ലെങ്കില്‍ പാര്‍ട്ടി വിട്ട് പുറത്തുപോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Jul 11, 2025, 12:59 pm IST
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഇരുമ്പ് കമ്പി യാത്രക്കാരുടെ തലയിലേക്ക് വീണ് പരിക്ക്
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്ന പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരുടെ തലയിലേക്ക് ഇരുമ്പ് കമ്പി വീണു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. നാലുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നീളമുള്ള കമ്പി വീഴുകയായിരുന്നു. ഇവരെ കൊല്ലം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Jul 11, 2025, 11:41 am IST
ജാനകി വിവാദം; ചിത്രം പേരു മാറ്റി സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്‌കെ) സിനിമയുടെ പുതുക്കിയ പതിപ്പ് ഇന്ന് സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍. ചിത്രത്തിന്റെ പേര് വി ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കി മാറ്റി. മ്യൂട്ട് ചെയ്ത ഭാഗങ്ങളും എഡിറ്റ് ചെയ്ത ടൈറ്റിലും രാവിലെ പത്തു മണിയോടെ തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സമര്‍പ്പിച്ചു. ഇന്നുതന്നെ പുതുക്കിയ പതിപ്പിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയേക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ പേരു മാറ്റാമെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Jul 11, 2025, 11:11 am IST
കീം റാങ്ക് പട്ടിക: മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതയായി മന്ത്രി ബിന്ദു
കീം റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയതില്‍ പ്രതികരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതയായി മന്ത്രി ആര്‍ ബിന്ദു. എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടായിരുന്നു കീം റാങ്ക് പട്ടികയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മന്ത്രി ആര്‍. ബിന്ദു. കഴിഞ്ഞവര്‍ഷം കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് 35 മാര്‍ക്കിന്റെ കുറവുണ്ടായി. അത് അനീതിയായിരുന്നു. അത് മറികടക്കാന്‍ പല ഫോര്‍മുലകളും പരിഗണിച്ചു. അതിനുശേഷമാണ് ശാസ്ത്രീയ രീതി അവലംബിച്ചതെന്നും ബിന്ദു പറഞ്ഞു.
കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് എല്ലാം വിശദീകരിക്കേണ്ട ബാധ്യതയില്ലെന്നും നിങ്ങള്‍ വലിയ സിഐഡികള്‍ ആണല്ലോയെന്നും ക്ഷുഭിതയായി മന്ത്രി പറഞ്ഞു. വലിയ കോടതി ആവേണ്ടെന്നും വിമര്‍ശനം
Jul 11, 2025, 10:14 am IST
ചേര്‍ത്തലയില്‍ യുകെജി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം; അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ്
ചേര്‍ത്തലയില്‍ അഞ്ചു വയസുകാരനായ യുകെജി വിദ്യാര്‍ഥിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ചതിന് അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസെടുത്തു. മുഖത്തും കഴുത്തിനും മുറിവേറ്റ നിലയില്‍ വീടിനു സമീപമുള്ള ചായക്കടയിലാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. പ്രദേശവാസികള്‍ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അമ്മയും അമ്മൂമ്മയും മര്‍ദിക്കാറുണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു
Jul 11, 2025, 9:46 am IST
വിമാന ദുരന്തം: പ്രാഥമിക റിപ്പോര്‍ട്ട് ഇന്നു പുറത്തു വിട്ടേക്കും
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്നു പുറത്തുവിട്ടേക്കും. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ദുരന്തത്തിന് ഏകദേശം 30 ദിവസത്തിനു ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അപകടം സംബന്ധിച്ച പ്രാഥമിക നിഗമനങ്ങള്‍ ഇതിലുണ്ടാകുമെന്നാണ് സൂചന. പ്രധാനമായും എഞ്ചിന്‍ നിയന്ത്രണ സ്വിച്ചുകളില്‍ പിഴവുണ്ടായോ എന്നതാണ് റിപ്പോര്‍ട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Jul 11, 2025, 9:02 am IST
ആറ് വയസുകാരന് ക്രൂര മര്‍ദനം; രണ്ടാനമ്മ ഒളിവില്‍
ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടാനമ്മക്കെതിരെ കേസ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ അധ്യാപിക കൂടിയായ രണ്ടാനമ്മ ഒളിവിലാണ്. പെരിന്തല്‍മണ്ണയിലാണ് സംഭവം. നിലമ്പൂര്‍ വടപുറം സ്വദേശിനിയാണ് ഒളിവില്‍ പോയത്. ഒന്നര വയസുള്ളപ്പോള്‍ കുട്ടിയുടെ സ്വന്തം അമ്മ അര്‍ബുദം ബാധിച്ച് മരിക്കുകയായിരുന്നു. പിതാവ് വിദേശത്താണ്.
Jul 11, 2025, 7:56 am IST
ഷെറിന്‍ ജയില്‍മോചിതയാകുന്നു
ഭാസ്‌കര കാരണവര്‍ വധക്കേസിലെ മുഖ്യ പ്രതി ഷെറിന്‍ ജയില്‍മോചിതയാകുന്നു. ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. ഷെറിനൊപ്പം മറ്റ് പതിനൊന്ന് തടവുകാര്‍ക്കുകൂടി ശിക്ഷാ ഇളവ് നല്‍കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
Jul 11, 2025, 7:28 am IST
ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് 3ന് വിചാരണ ചെയ്യും
ബംഗ്ലദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് മൂന്നിന് വിചാരണ ചെയ്യാന്‍ തീരുമാനിച്ച് പ്രത്യേക ട്രൈബ്യൂണല്‍. കൂട്ടക്കൊല, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഹസീനയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. വധശിക്ഷ വരെ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഷെയ്ഖ് ഹസീന ഇപ്പോള്‍ ഇന്ത്യയിലാണുള്ളത്.
Jul 11, 2025, 7:05 am IST
ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍; ഇന്ത്യന്‍ സംഘം യുഎസിലേക്ക്
ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ സംഘം ഉടന്‍ തന്നെ വാഷിങ്ടണ്ണിലേക്ക് തിരിച്ചു. ചര്‍ച്ചകള്‍ അടുത്തയാഴ്ച്ച വീണ്ടും തുടങ്ങും. താരിഫ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.
7:05 AM, 11 Jul

7:28 AM, 11 Jul
ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് 3ന് വിചാരണ ചെയ്യും
ബംഗ്ലദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് മൂന്നിന് വിചാരണ ചെയ്യാന്‍ തീരുമാനിച്ച് പ്രത്യേക ട്രൈബ്യൂണല്‍. കൂട്ടക്കൊല, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഹസീനയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. വധശിക്ഷ വരെ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഷെയ്ഖ് ഹസീന ഇപ്പോള്‍ ഇന്ത്യയിലാണുള്ളത്.
7:56 AM, 11 Jul
ഷെറിന്‍ ജയില്‍മോചിതയാകുന്നു
ഭാസ്‌കര കാരണവര്‍ വധക്കേസിലെ മുഖ്യ പ്രതി ഷെറിന്‍ ജയില്‍മോചിതയാകുന്നു. ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. ഷെറിനൊപ്പം മറ്റ് പതിനൊന്ന് തടവുകാര്‍ക്കുകൂടി ശിക്ഷാ ഇളവ് നല്‍കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
9:02 AM, 11 Jul
ആറ് വയസുകാരന് ക്രൂര മര്‍ദനം; രണ്ടാനമ്മ ഒളിവില്‍
ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടാനമ്മക്കെതിരെ കേസ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ അധ്യാപിക കൂടിയായ രണ്ടാനമ്മ ഒളിവിലാണ്. പെരിന്തല്‍മണ്ണയിലാണ് സംഭവം. നിലമ്പൂര്‍ വടപുറം സ്വദേശിനിയാണ് ഒളിവില്‍ പോയത്. ഒന്നര വയസുള്ളപ്പോള്‍ കുട്ടിയുടെ സ്വന്തം അമ്മ അര്‍ബുദം ബാധിച്ച് മരിക്കുകയായിരുന്നു. പിതാവ് വിദേശത്താണ്.
9:46 AM, 11 Jul
വിമാന ദുരന്തം: പ്രാഥമിക റിപ്പോര്‍ട്ട് ഇന്നു പുറത്തു വിട്ടേക്കും
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്നു പുറത്തുവിട്ടേക്കും. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ദുരന്തത്തിന് ഏകദേശം 30 ദിവസത്തിനു ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അപകടം സംബന്ധിച്ച പ്രാഥമിക നിഗമനങ്ങള്‍ ഇതിലുണ്ടാകുമെന്നാണ് സൂചന. പ്രധാനമായും എഞ്ചിന്‍ നിയന്ത്രണ സ്വിച്ചുകളില്‍ പിഴവുണ്ടായോ എന്നതാണ് റിപ്പോര്‍ട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
10:14 AM, 11 Jul
ചേര്‍ത്തലയില്‍ യുകെജി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം; അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ്
ചേര്‍ത്തലയില്‍ അഞ്ചു വയസുകാരനായ യുകെജി വിദ്യാര്‍ഥിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ചതിന് അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസെടുത്തു. മുഖത്തും കഴുത്തിനും മുറിവേറ്റ നിലയില്‍ വീടിനു സമീപമുള്ള ചായക്കടയിലാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. പ്രദേശവാസികള്‍ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അമ്മയും അമ്മൂമ്മയും മര്‍ദിക്കാറുണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു
11:11 AM, 11 Jul
കീം റാങ്ക് പട്ടിക: മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതയായി മന്ത്രി ബിന്ദു
കീം റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയതില്‍ പ്രതികരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതയായി മന്ത്രി ആര്‍ ബിന്ദു. എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടായിരുന്നു കീം റാങ്ക് പട്ടികയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മന്ത്രി ആര്‍. ബിന്ദു. കഴിഞ്ഞവര്‍ഷം കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് 35 മാര്‍ക്കിന്റെ കുറവുണ്ടായി. അത് അനീതിയായിരുന്നു. അത് മറികടക്കാന്‍ പല ഫോര്‍മുലകളും പരിഗണിച്ചു. അതിനുശേഷമാണ് ശാസ്ത്രീയ രീതി അവലംബിച്ചതെന്നും ബിന്ദു പറഞ്ഞു.
കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് എല്ലാം വിശദീകരിക്കേണ്ട ബാധ്യതയില്ലെന്നും നിങ്ങള്‍ വലിയ സിഐഡികള്‍ ആണല്ലോയെന്നും ക്ഷുഭിതയായി മന്ത്രി പറഞ്ഞു. വലിയ കോടതി ആവേണ്ടെന്നും വിമര്‍ശനം
11:41 AM, 11 Jul
ജാനകി വിവാദം; ചിത്രം പേരു മാറ്റി സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്‌കെ) സിനിമയുടെ പുതുക്കിയ പതിപ്പ് ഇന്ന് സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍. ചിത്രത്തിന്റെ പേര് വി ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കി മാറ്റി. മ്യൂട്ട് ചെയ്ത ഭാഗങ്ങളും എഡിറ്റ് ചെയ്ത ടൈറ്റിലും രാവിലെ പത്തു മണിയോടെ തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സമര്‍പ്പിച്ചു. ഇന്നുതന്നെ പുതുക്കിയ പതിപ്പിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയേക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ പേരു മാറ്റാമെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
12:59 PM, 11 Jul
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഇരുമ്പ് കമ്പി യാത്രക്കാരുടെ തലയിലേക്ക് വീണ് പരിക്ക്
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്ന പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരുടെ തലയിലേക്ക് ഇരുമ്പ് കമ്പി വീണു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. നാലുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നീളമുള്ള കമ്പി വീഴുകയായിരുന്നു. ഇവരെ കൊല്ലം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
2:44 PM, 11 Jul
ശശി തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍
ശശി തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശശി തരൂരിന് പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്ന സ്ഥിതിയാണെങ്കില്‍ സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് ഇഷ്ടമുള്ള രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ഒഴികെ മറ്റെല്ലാവരെയും പുകഴ്ത്തുന്ന നിലപാടാണ് തരൂര്‍ സ്വീകരിച്ചിട്ടുള്ളത്. പിണറായിയെയും സ്തുതിക്കാറുണ്ട്. എന്താണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് അറിയില്ല. ഒന്നുകില്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുക. അല്ലെങ്കില്‍ പാര്‍ട്ടി വിട്ട് പുറത്തുപോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
3:57 PM, 11 Jul
മഴ; ഈ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്
കേരളത്തില്‍ മഴ വീണ്ടും ശക്തമാവുന്നു. നാളെയും ഞായറാഴ്ചയും സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് ശനിയാഴ്ചയും ഞായറാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്.
4:44 PM, 11 Jul
ടെന്നിസ് താരത്തിന്റെ കൊലപാതകം; പിതാവിനെ കസ്റ്റഡിയില്‍ വിട്ടു
ഹരിയാനയിലെ ഗുരുഗ്രാമില്‍ ടെന്നീസ് താരം രാധിക യാദവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ പിതാവ് ദീപക് യാദവിനെ കോടതി ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. രാധിക ടെന്നീസ് അക്കാദമി നടത്തി സ്വന്തമായി വരുമാനം നേടുന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. മകള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിലും ഇക്കാര്യം പറഞ്ഞ് നാട്ടുകാര്‍ കളിയാക്കിയതിലും അസ്വസ്ഥനായിരുന്ന ദീപക് രാധികയെ വെടിവച്ചു കൊല്ലുകയായിരുന്നു. വലിയ ഭൂസ്വത്തിന് ഉടമയായ ദീപക്കിന് ഒരു മാസം വാടകയിനത്തില്‍ 17 ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
5:23 PM, 11 Jul
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭ സുരേന്ദ്രൻ, എസ് സുരേഷ് , അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും എന്നാണ് അറിയിച്ചിരിക്കുന്നത്. പുതുതായി പ്രഖ്യാപിച്ച പത്ത് വൈസ് പ്രസിഡന്റുമാരിൽ ഒരാൾ മുൻ ഡിജിപി ശ്രീലേഖയും പിസി ജോർജിന്റെ മകൻ ഷോൺ ജോർജുമുണ്ട്. കൂടാതെ സി കൃഷ്‌ണകുമാറിനും വൈസ് പ്രസിഡന്റ് പദവി നൽകി.
5:56 PM, 11 Jul
സർക്കാരിടുന്ന സെറ്റിൽ അഭിനയിക്കുന്ന നടീനടന്മാരാണ് എസ്എഫ്ഐക്കാരെന്ന വിമർശനവുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. വിദ്യാർത്ഥികളെ ബാധിക്കുന്ന ഒരു വിഷയത്തിലും എസ്എഫ്ഐ നിലപാട് പറയുന്നില്ല. സർക്കാരിന്റെ അവസാന വർഷത്തിൽ നിലനിൽപ്പിന് വേണ്ടി സമര നാടകം നടത്തുകയാണ് എസ്എഫ്ഐയെന്നും അലോഷ്യസ് ആരോപിച്ചു.
6:28 PM, 11 Jul
തിരുവനന്തപുരത്തെ പോലീസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യ മേലുദ്യോഗസ്ഥരുടെ സമ്മർദം കാരണമെന്ന് ആരോപിച്ച് അമ്മ. ഇന്ന് രാവിലെയാണ് ടെലി കമ്യൂണിക്കേഷൻ ഇൻസ്പെക്ടർ ജെയ്‌സൺ അലക്സ് ജീവനൊടുക്കിയത്. ആറ് കോടിയുടെ ബില്ലിൽ ഒപ്പിടാത്തതിന്റെ പേരിൽ സമ്മർദമുണ്ടായെന്നാണ് അദ്ദേഹത്തിന്റെ അമ്മയുടെ ആരോപണം.
7:09 PM, 11 Jul
പാലക്കാട് ത്രീ സ്‌റ്റാർ ഹോട്ടൽ കെട്ടിടത്തിന് ഫയർ എൻഒസി പുതുക്കി നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി. പാലക്കാട് ഫയർ സ്‌റ്റേഷൻ ഓഫീസർ ഹിതേഷിനെ വിജിലൻസ് നിർദ്ദേശ പ്രകാരം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. പാലക്കാട് ജിബി റോഡിലുള്ള കല്യാൺ ടൂറിസ്‌റ്റ് ഹോമിന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽ നിന്നുള്ള ത്രീ സ്‌റ്റാർ കാറ്റഗറി സർട്ടിഫിക്കറ്റ് പുതുക്കാനുള്ള ഫയർ എൻഒസിക്കാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
7:26 PM, 11 Jul
ജൂൺ 12ന് അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോർട്ട് വേഗത്തിൽ തന്നെ പുറത്തുവിടുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ റാംമോഹൻ നായിഡു.
7:45 PM, 11 Jul
ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിൽ കുഴൽക്കിണർ കുഴിക്കുന്ന ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ചാറ്റ ഗ്രാമത്തിന് സമീപം ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഒമ്പത് പേരുമായി പോയ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞത്.
8:25 PM, 11 Jul
പെരിയാർ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് ഹൈക്കോടതി. പെരിയാർ സംരക്ഷണവുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്‌തു. സംയോജിത നദീതട പരിപാലനത്തിന് പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
9:13 PM, 11 Jul
കേരള കോൺഗ്രസ് എം മുന്നണി മര്യാദകൾ പാലിക്കണം; എകെ ശശീന്ദ്രൻ
കേരള കോൺഗ്രസ് എമ്മിനും ചെയർമാൻ ജോസ് കെ മാണിക്കുമെതിരെ ആഞ്ഞടിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. വനം വകുപ്പിനും വനം മന്ത്രിക്കുമെതിരെ വിമർശനം ഉന്നയിക്കുമ്പോൾ മുന്നണി മര്യാദ പാലിക്കണമെന്നാണ് ശശീന്ദ്രന്റെ ആവശ്യം. പാർട്ടി യോഗത്തിൽ ജോസ് കെ മാണി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസാരിച്ചെന്ന വാർത്തയാണ് മന്ത്രിയെ പ്രകോപിതനാക്കിയത്.
9:26 PM, 11 Jul