വിമാന ദുരന്തം; പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്: എന്‍ജിന്‍ ഫ്യൂവല്‍ സ്വിച്ചുകള്‍ ഒരേസമയം പ്രവര്‍ത്തനം നിലച്ചു
രാജ്യം ഉറ്റുനോക്കിയ എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. ടേക്ക് ഓഫിനിടെ രണ്ട് എന്‍ജിന്‍ ഫ്യൂഷല്‍ സ്വിച്ചുകളും പ്രവര്‍ത്തനരഹതമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം പൈലറ്റുമാര്‍ തമ്മില്‍ സംസാരിക്കുന്നതിന്റെ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡിംഗുകളുടെ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയില്‍ സന്ദര്‍ശനത്തിന് എത്തുന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൈനയില്‍ എത്തുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ബീജിങില്‍ വച്ച് നടക്കുന്ന ഉഭയകക്ഷി യോഗത്തിനാണ് എസ് ജയശങ്കര്‍ പോകുന്നത്. തുടര്‍ന്ന് ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ജയശങ്കര്‍ പങ്കെടുക്കും.












Click it and Unblock the Notifications