സംസ്ഥാനത്ത് വീണ്ടും നിപ മരണമുണ്ടായതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച അമ്പതുകാരനാണ് നിപ്പ സ്ഥിരീകരിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ് ശനിയാഴ്ച വൈകീട്ട് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്ത രോഗി കടുത്ത ശ്വാസതടസത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്.
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. നിപ മരണം സംഭവിച്ചതോടെ ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രതയിലേക്ക് കടന്നു. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ഇന്ന് ഏഴിടത്താണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്.
അതിനിടെ, യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ശിക്ഷ ഒഴിവാക്കാന്‍ കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹാജരാകും. നിമിഷ പ്രിയയുടെ വധശിക്ഷ നിര്‍ത്തിവെയ്പ്പിക്കാന്‍ സജീവ ശ്രമം തുടരുകയാണ്.
Jul 14, 2025, 12:18 am IST
അൽകാരസിനെ വീഴ്ത്തി സിന്നർ; വിംബിൾഡൺ കിരീടം
നിലവിലെ ചാംപ്യനായ സ്‌പാനിഷ് താരം കാർലോസ് അൽകാരസിനെ വീഴ്ത്തി ഇറ്റലിയുടെ യാനിക് സിന്നറിന് വിംബിൾഡൺ കിരീടം. ലോകമെമ്പാടുമുള്ള ടെന്നീസ് പ്രേമികളെ ആവേശത്തിലാഴ്ത്തിയ കലാശപ്പോരിലാണ് ആദ്യ സെറ്റ് കൈവിട്ട് പിന്നിലായിപ്പോയ ശേഷം രാജകീയമായി തിരിച്ചടിച്ചാണ് സിന്നർ വിജയം നേടിയത്.
Jul 13, 2025, 11:45 pm IST
വീണ്ടും നിപ രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ , വയനാട് എന്നീ ജില്ലകളിലെ ആശുപത്രികൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്‌തിഷ്‌ക ജ്വരം എന്നിവ റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം.
Jul 13, 2025, 11:23 pm IST
9 കൊല്ലമായി കെഎസ്‌യുവും യൂത്ത് കോൺഗ്രസും സമരമുഖത്തുണ്ടെന്ന് കെസി ജോസഫ്. കുര്യന്റെ പരാമർശം വെറും വസ്‌തുതാ വിരുദ്ധവും യാഥാർത്ഥ്യ ബോധമില്ലാത്തതുമാണ്. എസ്എഫ്ഐയുടെ സമരം പോലെ പോലീസ് സംരക്ഷണയിൽ അല്ല യൂത്ത് കോൺഗ്രസ് സമരങ്ങൾ നടക്കുന്നത്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിന്റെ ക്രൂര മർദനം ഏറ്റുവാങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Jul 13, 2025, 10:49 pm IST
വിദ്യാർത്ഥികളുടെ കാല് കഴുകിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി, ആരെയും ഒന്നും അടിച്ചേൽപ്പിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. അധ്യാപകർ എങ്ങനെ നിലപാട് സ്വീകരിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും വിദ്യാർഥികൾക്ക് ബഹുമാനം തോന്നുക. കുട്ടികൾക്ക് അധ്യാപകരോട് ബഹുമാനം തോന്നുന്നത് അവർ ഉത്തരവാദിത്വപൂർണമായി അവരുടെ ചുമതല നിറവേറ്റുമ്പോഴാണെന്നും മന്ത്രി പറയുന്നു.
Jul 13, 2025, 10:04 pm IST
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വൈകിട്ട് 7 മണിയോടെയാണ് സംഭവം. മൃതദേഹം ഇതര സംസ്ഥാനക്കാരന്റേത് ആണെന്നാണ് സംശയം. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരയിൽ കരയ്ക്ക് അടിഞ്ഞ മൃതദേഹം കണ്ണൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Jul 13, 2025, 9:04 pm IST
കെപിസിസി നിര്‍വാഹക സമിതി അംഗം സിവി ബാലചന്ദ്രന് എഐസിസി അംഗം വടി ബൽറാമിന്റെ മറുപടി. കേരളം മുഴുവൻ മാറ്റത്തിന് തയ്യാറെടുക്കുമ്പോൾ പിന്നിൽ നിന്ന് കുത്തരുതെന്ന് ബൽറാം ആവശ്യപ്പെട്ടു. മാറ്റത്തിന് വേണ്ടി തൃത്താല തയ്യാറാവുകയാണ്. അതിനിടയിൽ നമ്മുടെ ഇടയിൽ നിന്നുള്ള പ്രശ്‌നങ്ങൾ ഇതിന് തടസമാകരുതെന്ന് ചാലിശേരി ആലിക്കരയിലെ കുടുംബ സംഗമത്തിൽ വിടി ബൽറാം പറഞ്ഞു.
Jul 13, 2025, 8:36 pm IST
സെക്രട്ടറിയേറ്റിൽ നിന്നും പാമ്പിനെ പിടികൂടി. സെക്രട്ടറിയേറ്റിൽ സർപ്പ ടീം നടത്തിയ പരിശോധനയിലാണ് പാമ്പിനെ പിടിച്ചത്. സെക്രട്ടറിയേറ്റിൽ ഇന്നലെ രാത്രി സുരക്ഷ ഡ്യൂട്ടിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് പാമ്പുകടി ഏറ്റതോടെയാണ് പരിശോധന നടത്തിയത്. സെക്രട്ടറിയേറ്റ് വളപ്പിൽ നിന്നാണ് പരിശോധനയ്ക്കിടെ പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്.
Jul 13, 2025, 7:45 pm IST
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പിജെ കുര്യൻ യൂത്ത് കോൺഗ്രസിന്റെ ചരിത്രം മനസിലാക്കാത്തത് കൊണ്ടാണ് വിമർശിക്കുന്നതെന്ന് കെപിസിസി മുൻ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ യൂത്ത് കോൺഗ്രസിന്റെ കുട്ടികളെ വിളിച്ച് അറിയിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ഇങ്ങനെ പരസ്യമായി പറയേണ്ടിയിരുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Jul 13, 2025, 6:57 pm IST
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദിയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ മറുപടി നല്‍കാനിരിക്കെയാണ് നീക്കം.
Jul 13, 2025, 6:24 pm IST
ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് വിമര്‍ശിക്കുന്നതെന്നും ഗവര്‍ണര്‍. ബാലഗോകുലത്തിന്റെ ദക്ഷിണമേഖല 50ആം വര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജേന്ദ്ര ആര്‍ലേക്കര്‍.
Jul 13, 2025, 5:57 pm IST
സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. സമ്മേളനത്തിൽ നിന്ന് നാട്ടിക എംഎൽഎ സിസി മുകുന്ദൻ ഇറങ്ങിപ്പോയി. ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ആയിരുന്നു അദ്ദേഹത്തിന്റെ ഇറങ്ങിപ്പോക്ക്. കമ്മ്യൂണിസ്‌റ്റ് പാർട്ടി വിട്ട് പോകില്ലെന്നും പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും സിസി മുകുന്ദൻ ഇതിന് പിന്നാലെ പ്രതികരിച്ചു.
Jul 13, 2025, 5:29 pm IST
വിദ്യാർത്ഥികളെ കൊണ്ട് കാല് കഴുകിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി
സ്‌കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് കാല് കഴുകിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത കാര്യമാണ് ഇത്. സംഭവം പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അന്വേഷിക്കും. മാനസിക പീഡനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണിതെന്നും കുറ്റക്കാർ ശിക്ഷ നേരിടേണ്ടി വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Jul 13, 2025, 4:58 pm IST
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരവ്. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. ഇത് കാണിച്ച് തേഞ്ഞിപ്പലം എസ്എച്ച്ഒ വിവിധ വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ചു. സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷഭവൻ, അഡ്‌മിനിസ്ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ സമരമോ, ധർണയോ നടത്താൻ പാടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.
Jul 13, 2025, 4:21 pm IST
മുതിർന്ന സിപിഎം നേതാവ് പികെ ശശിയെ കോൺഗ്രസിലേക്ക് ക്ഷണിക്കുന്ന സൂചനകളുമായി ചില നേതാക്കൾ നടത്തുന്ന പ്രസ്‌താവനകളിൽ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ്. ദീർഘവീക്ഷണമില്ലാതെ പ്രാദേശികതലത്തിൽ നടത്തുന്ന ഇത്തരം നീക്കങ്ങളുടെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവുമായ വിപി ദുൽഖിഫിൽ ചൂണ്ടിക്കാട്ടി. ശശിയെപ്പോലെ സ്ത്രീപീഡന ആരോപണം നേരിടുന്നയാൾക്ക് പരവതാനി വിരിക്കാൻ കോൺഗ്രസ് തയാറാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Jul 13, 2025, 4:05 pm IST
മഴ മുന്നറിയിപ്പില്‍ മാറ്റം
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 16-ന് കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും 17-ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
Jul 13, 2025, 2:48 pm IST
'പാദപൂജ'യെ ന്യായീകരിച്ച് ഗവര്‍ണര്‍
ആലപ്പുഴ: സ്‌കൂളുകളിലെ 'പാദപൂജ'യെ ന്യായീകരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഗുരു പൂജയെ വിമര്‍ശിക്കുന്നത് അതിന്റെ പ്രാധാന്യം മനസിലാക്കാത്തവരാണ്. ഗുരു പൂജ നാടിന്റെ സംസ്‌കാരമാണെന്നും അതിന്റെ പ്രാധാന്യം മനസിലാക്കാത്തവരാണ് വിവാദമുണ്ടാക്കുന്നത് എന്നുമായിരുന്നു രാജേന്ദ്ര അര്‍ലേക്കറുടെ പ്രതികരണം. മാവേലിക്കര ആറ്റുവയിലെ വിവേകാനന്ദ വിദ്യാപീഠം സ്‌കൂളില്‍ ബിജെപി നേതാവും പാദപൂജയില്‍ പങ്കെടുത്തതോടെയാണ് വിവാദം ചൂട് പിടിച്ചത്.
Jul 13, 2025, 2:19 pm IST
വധശിക്ഷ മാറ്റിവെയ്ക്കണം; യെമന്‍ സര്‍ക്കാരിന് നിമിഷ പ്രിയയുടെ അമ്മ അപേക്ഷ നല്‍കി
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അമ്മ പ്രേമകുമാരി അപേക്ഷ നല്‍കി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദിയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ മറുപടി നല്‍കും. ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനാണ് യെമന്‍ ഭരണകൂടത്തിന്റെ തീരുമാനം. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്.
Jul 13, 2025, 12:06 pm IST
ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്. തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഇതു രണ്ടാം തവണയാണ് ബോംബ് ഭീഷണി ലഭിക്കുന്നത്. തമിഴ്‌നാട് രാഷ്ട്രീയം പറഞ്ഞുളള ഭീഷണി സന്ദേശമാണ് ഇത്തവണ വന്നത്. ക്ലിഫ് ഹൗസില്‍ പരിശോധന നടന്നുക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ബോംബ് ഭീഷണി ലഭിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ആരാണു പിന്നിലെന്ന് കണ്ടെത്താനായിട്ടില്ല.
Jul 13, 2025, 10:39 am IST
പൈലറ്റുമാരെ സംശയ മുനയില്‍ നിര്‍ത്തരുത്; പൈലറ്റുമാരുടെ സംഘടന
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ എതിര്‍പ്പുമായി പ്രതിപക്ഷ പാര്‍ട്ടികളും പൈലറ്റുമാരുടെ സംഘടനയായ എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷനും രംഗത്തെത്തി. അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്നാണ് ആരോപണം. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പൈലറ്റുമാരെ സംശയ മുനയില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നാണ് പൈലറ്റുമാരുടെ സംഘടന പറയുന്നത്.
Jul 13, 2025, 9:51 am IST
സി സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക്
ആര്‍എസ്എസ് ബിജെപി നേതാവ് സി സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക്. നോമിനേറ്റ് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. കണ്ണൂര്‍ സ്വദേശിയാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് സിപിഎമ്മിന്റെ ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട ഇദ്ദേഹം കൃത്രിമ കാലിലാണ് സഞ്ചരിക്കുന്നത്. അന്ന് ആര്‍എസ്എസ് ജില്ലാ സര്‍കാര്യവാഹക് ആയിരുന്നു. 2016 ല്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. നിലവില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് സദാനന്ദന്‍ മാസ്റ്റര്‍.
Jul 13, 2025, 8:17 am IST
മയക്കുമരുന്ന് ക്യാപ്‌സൂളുകളാക്കി വിഴുങ്ങി; കൊച്ചി വിമാനത്താവളത്തില്‍ ബ്രസീല്‍ ദമ്പതികള്‍ പിടിയില്‍
മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വിഴുങ്ങിയ ബ്രസീല്‍ സ്വദേശികളായ ദമ്പതികള്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍. ഡിആര്‍ഐ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 80 ക്യാപ്സൂളുകള്‍ ഇരുവരുടെയും ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു പുറത്തെടുക്കാന്‍ രണ്ടു പേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കാനിങ്ങിലാണ് വിഴുങ്ങിയ നിലയില്‍ ക്യാപ്സൂളുകള്‍ കണ്ടെത്തിയത്. 70 ഗുളികകള്‍ പുറത്തെടുത്തായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
Jul 13, 2025, 8:06 am IST
കീം റാങ്ക് പട്ടിക; കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിലേക്ക്
പുതുതായി ഇറക്കിയ കീം റാങ്ക് പട്ടികയ്‌ക്കെതിരെ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നാളെ സുപ്രീംകോടതിയെ സമീപിക്കും. പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ പിന്നോട്ടുപോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. പുതിയ ഫോര്‍മുല ഡിവിഷന്‍ ബെഞ്ചും തള്ളിയെങ്കിലും അപ്പീല്‍ പോകേണ്ടെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതോടെയാണ് സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഒരുങ്ങുന്നത്.
Jul 13, 2025, 7:18 am IST
കന്നഡ നടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
കന്നഡ സീരിയല്‍ നടി മഞ്ജുള ശ്രുതിയെ (38) കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഈ മാസം നാലിനാണ് സംഭവം നടന്നത്. ഭര്‍ത്താവ് അമരേഷ് ശ്രുതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായി പോലീസ് പറയുന്നു. ഇതാണ് ആക്രമണത്തിന് കാരണമായത്. നടിക്കു നേരേ മുളകുപൊടി വിതറിയതിനുശേഷം കത്തി കൊണ്ട് പലതവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ് ശ്രുതി.
7:18 AM, 13 Jul

8:06 AM, 13 Jul
കീം റാങ്ക് പട്ടിക; കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിലേക്ക്
പുതുതായി ഇറക്കിയ കീം റാങ്ക് പട്ടികയ്‌ക്കെതിരെ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നാളെ സുപ്രീംകോടതിയെ സമീപിക്കും. പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ പിന്നോട്ടുപോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. പുതിയ ഫോര്‍മുല ഡിവിഷന്‍ ബെഞ്ചും തള്ളിയെങ്കിലും അപ്പീല്‍ പോകേണ്ടെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതോടെയാണ് സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഒരുങ്ങുന്നത്.
8:17 AM, 13 Jul
മയക്കുമരുന്ന് ക്യാപ്‌സൂളുകളാക്കി വിഴുങ്ങി; കൊച്ചി വിമാനത്താവളത്തില്‍ ബ്രസീല്‍ ദമ്പതികള്‍ പിടിയില്‍
മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വിഴുങ്ങിയ ബ്രസീല്‍ സ്വദേശികളായ ദമ്പതികള്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍. ഡിആര്‍ഐ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 80 ക്യാപ്സൂളുകള്‍ ഇരുവരുടെയും ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു പുറത്തെടുക്കാന്‍ രണ്ടു പേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കാനിങ്ങിലാണ് വിഴുങ്ങിയ നിലയില്‍ ക്യാപ്സൂളുകള്‍ കണ്ടെത്തിയത്. 70 ഗുളികകള്‍ പുറത്തെടുത്തായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
9:51 AM, 13 Jul
സി സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക്
ആര്‍എസ്എസ് ബിജെപി നേതാവ് സി സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക്. നോമിനേറ്റ് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. കണ്ണൂര്‍ സ്വദേശിയാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് സിപിഎമ്മിന്റെ ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട ഇദ്ദേഹം കൃത്രിമ കാലിലാണ് സഞ്ചരിക്കുന്നത്. അന്ന് ആര്‍എസ്എസ് ജില്ലാ സര്‍കാര്യവാഹക് ആയിരുന്നു. 2016 ല്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. നിലവില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് സദാനന്ദന്‍ മാസ്റ്റര്‍.
10:39 AM, 13 Jul
പൈലറ്റുമാരെ സംശയ മുനയില്‍ നിര്‍ത്തരുത്; പൈലറ്റുമാരുടെ സംഘടന
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ എതിര്‍പ്പുമായി പ്രതിപക്ഷ പാര്‍ട്ടികളും പൈലറ്റുമാരുടെ സംഘടനയായ എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷനും രംഗത്തെത്തി. അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്നാണ് ആരോപണം. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പൈലറ്റുമാരെ സംശയ മുനയില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നാണ് പൈലറ്റുമാരുടെ സംഘടന പറയുന്നത്.
12:06 PM, 13 Jul
ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്. തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഇതു രണ്ടാം തവണയാണ് ബോംബ് ഭീഷണി ലഭിക്കുന്നത്. തമിഴ്‌നാട് രാഷ്ട്രീയം പറഞ്ഞുളള ഭീഷണി സന്ദേശമാണ് ഇത്തവണ വന്നത്. ക്ലിഫ് ഹൗസില്‍ പരിശോധന നടന്നുക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ബോംബ് ഭീഷണി ലഭിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ആരാണു പിന്നിലെന്ന് കണ്ടെത്താനായിട്ടില്ല.
2:19 PM, 13 Jul
വധശിക്ഷ മാറ്റിവെയ്ക്കണം; യെമന്‍ സര്‍ക്കാരിന് നിമിഷ പ്രിയയുടെ അമ്മ അപേക്ഷ നല്‍കി
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അമ്മ പ്രേമകുമാരി അപേക്ഷ നല്‍കി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദിയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ മറുപടി നല്‍കും. ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനാണ് യെമന്‍ ഭരണകൂടത്തിന്റെ തീരുമാനം. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്.
2:48 PM, 13 Jul
'പാദപൂജ'യെ ന്യായീകരിച്ച് ഗവര്‍ണര്‍
ആലപ്പുഴ: സ്‌കൂളുകളിലെ 'പാദപൂജ'യെ ന്യായീകരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഗുരു പൂജയെ വിമര്‍ശിക്കുന്നത് അതിന്റെ പ്രാധാന്യം മനസിലാക്കാത്തവരാണ്. ഗുരു പൂജ നാടിന്റെ സംസ്‌കാരമാണെന്നും അതിന്റെ പ്രാധാന്യം മനസിലാക്കാത്തവരാണ് വിവാദമുണ്ടാക്കുന്നത് എന്നുമായിരുന്നു രാജേന്ദ്ര അര്‍ലേക്കറുടെ പ്രതികരണം. മാവേലിക്കര ആറ്റുവയിലെ വിവേകാനന്ദ വിദ്യാപീഠം സ്‌കൂളില്‍ ബിജെപി നേതാവും പാദപൂജയില്‍ പങ്കെടുത്തതോടെയാണ് വിവാദം ചൂട് പിടിച്ചത്.
4:05 PM, 13 Jul
മഴ മുന്നറിയിപ്പില്‍ മാറ്റം
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 16-ന് കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും 17-ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
4:21 PM, 13 Jul
മുതിർന്ന സിപിഎം നേതാവ് പികെ ശശിയെ കോൺഗ്രസിലേക്ക് ക്ഷണിക്കുന്ന സൂചനകളുമായി ചില നേതാക്കൾ നടത്തുന്ന പ്രസ്‌താവനകളിൽ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ്. ദീർഘവീക്ഷണമില്ലാതെ പ്രാദേശികതലത്തിൽ നടത്തുന്ന ഇത്തരം നീക്കങ്ങളുടെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവുമായ വിപി ദുൽഖിഫിൽ ചൂണ്ടിക്കാട്ടി. ശശിയെപ്പോലെ സ്ത്രീപീഡന ആരോപണം നേരിടുന്നയാൾക്ക് പരവതാനി വിരിക്കാൻ കോൺഗ്രസ് തയാറാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
4:58 PM, 13 Jul
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരവ്. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. ഇത് കാണിച്ച് തേഞ്ഞിപ്പലം എസ്എച്ച്ഒ വിവിധ വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ചു. സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷഭവൻ, അഡ്‌മിനിസ്ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ സമരമോ, ധർണയോ നടത്താൻ പാടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.
5:29 PM, 13 Jul
വിദ്യാർത്ഥികളെ കൊണ്ട് കാല് കഴുകിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി
സ്‌കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് കാല് കഴുകിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത കാര്യമാണ് ഇത്. സംഭവം പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അന്വേഷിക്കും. മാനസിക പീഡനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണിതെന്നും കുറ്റക്കാർ ശിക്ഷ നേരിടേണ്ടി വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
5:57 PM, 13 Jul
സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. സമ്മേളനത്തിൽ നിന്ന് നാട്ടിക എംഎൽഎ സിസി മുകുന്ദൻ ഇറങ്ങിപ്പോയി. ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ആയിരുന്നു അദ്ദേഹത്തിന്റെ ഇറങ്ങിപ്പോക്ക്. കമ്മ്യൂണിസ്‌റ്റ് പാർട്ടി വിട്ട് പോകില്ലെന്നും പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും സിസി മുകുന്ദൻ ഇതിന് പിന്നാലെ പ്രതികരിച്ചു.
6:24 PM, 13 Jul
ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് വിമര്‍ശിക്കുന്നതെന്നും ഗവര്‍ണര്‍. ബാലഗോകുലത്തിന്റെ ദക്ഷിണമേഖല 50ആം വര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജേന്ദ്ര ആര്‍ലേക്കര്‍.
6:57 PM, 13 Jul
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദിയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ മറുപടി നല്‍കാനിരിക്കെയാണ് നീക്കം.
7:45 PM, 13 Jul
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പിജെ കുര്യൻ യൂത്ത് കോൺഗ്രസിന്റെ ചരിത്രം മനസിലാക്കാത്തത് കൊണ്ടാണ് വിമർശിക്കുന്നതെന്ന് കെപിസിസി മുൻ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ യൂത്ത് കോൺഗ്രസിന്റെ കുട്ടികളെ വിളിച്ച് അറിയിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ഇങ്ങനെ പരസ്യമായി പറയേണ്ടിയിരുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
8:36 PM, 13 Jul
സെക്രട്ടറിയേറ്റിൽ നിന്നും പാമ്പിനെ പിടികൂടി. സെക്രട്ടറിയേറ്റിൽ സർപ്പ ടീം നടത്തിയ പരിശോധനയിലാണ് പാമ്പിനെ പിടിച്ചത്. സെക്രട്ടറിയേറ്റിൽ ഇന്നലെ രാത്രി സുരക്ഷ ഡ്യൂട്ടിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് പാമ്പുകടി ഏറ്റതോടെയാണ് പരിശോധന നടത്തിയത്. സെക്രട്ടറിയേറ്റ് വളപ്പിൽ നിന്നാണ് പരിശോധനയ്ക്കിടെ പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്.
9:04 PM, 13 Jul
കെപിസിസി നിര്‍വാഹക സമിതി അംഗം സിവി ബാലചന്ദ്രന് എഐസിസി അംഗം വടി ബൽറാമിന്റെ മറുപടി. കേരളം മുഴുവൻ മാറ്റത്തിന് തയ്യാറെടുക്കുമ്പോൾ പിന്നിൽ നിന്ന് കുത്തരുതെന്ന് ബൽറാം ആവശ്യപ്പെട്ടു. മാറ്റത്തിന് വേണ്ടി തൃത്താല തയ്യാറാവുകയാണ്. അതിനിടയിൽ നമ്മുടെ ഇടയിൽ നിന്നുള്ള പ്രശ്‌നങ്ങൾ ഇതിന് തടസമാകരുതെന്ന് ചാലിശേരി ആലിക്കരയിലെ കുടുംബ സംഗമത്തിൽ വിടി ബൽറാം പറഞ്ഞു.
10:04 PM, 13 Jul
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വൈകിട്ട് 7 മണിയോടെയാണ് സംഭവം. മൃതദേഹം ഇതര സംസ്ഥാനക്കാരന്റേത് ആണെന്നാണ് സംശയം. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരയിൽ കരയ്ക്ക് അടിഞ്ഞ മൃതദേഹം കണ്ണൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
10:49 PM, 13 Jul
വിദ്യാർത്ഥികളുടെ കാല് കഴുകിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി, ആരെയും ഒന്നും അടിച്ചേൽപ്പിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. അധ്യാപകർ എങ്ങനെ നിലപാട് സ്വീകരിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും വിദ്യാർഥികൾക്ക് ബഹുമാനം തോന്നുക. കുട്ടികൾക്ക് അധ്യാപകരോട് ബഹുമാനം തോന്നുന്നത് അവർ ഉത്തരവാദിത്വപൂർണമായി അവരുടെ ചുമതല നിറവേറ്റുമ്പോഴാണെന്നും മന്ത്രി പറയുന്നു.
11:23 PM, 13 Jul
9 കൊല്ലമായി കെഎസ്‌യുവും യൂത്ത് കോൺഗ്രസും സമരമുഖത്തുണ്ടെന്ന് കെസി ജോസഫ്. കുര്യന്റെ പരാമർശം വെറും വസ്‌തുതാ വിരുദ്ധവും യാഥാർത്ഥ്യ ബോധമില്ലാത്തതുമാണ്. എസ്എഫ്ഐയുടെ സമരം പോലെ പോലീസ് സംരക്ഷണയിൽ അല്ല യൂത്ത് കോൺഗ്രസ് സമരങ്ങൾ നടക്കുന്നത്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിന്റെ ക്രൂര മർദനം ഏറ്റുവാങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.
11:45 PM, 13 Jul
വീണ്ടും നിപ രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ , വയനാട് എന്നീ ജില്ലകളിലെ ആശുപത്രികൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്‌തിഷ്‌ക ജ്വരം എന്നിവ റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം.
12:18 AM, 14 Jul