യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇടപെടുന്നതിന് പരിധിയുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. യെമെനിൽ സ്വാധീനമുള്ള ഒരു ഷേഖിന്റെ സഹായം ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും എന്നാണ് വിവരം. ഇത് മരവിപ്പിക്കാനും നിമിഷപ് പ്രിയയെ മോചിപ്പിക്കാനും കേന്ദ്രസർക്കാർ ഇടപെടൽ തേടി സേവ് നിമിഷ പ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ആണ് കോടതിയെ സമീപിച്ചത്.
മടക്കയാത്രക്ക് ഒരുങ്ങി ആക്സിയം ദൗത്യസംഘം
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ (ഐഎസ്എസ്) വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഇന്ന് ഭൂമിയിലേക്ക് തിരിക്കും. 18 ദിവസത്തെ ശൂന്യാകാശ വാസത്തിന് ശേഷമാണ് മടക്കം. 26 മണിക്കൂർ യാത്രയ്ക്കുശേഷം ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് ആക്സിയം സംഘം എത്തുന്ന പേടകം ശാന്തസമുദ്രത്തിൽ സ്‌പ്ലാഷ് ഡൗൺ ചെയ്യുക. ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം
Jul 14, 2025, 10:56 pm IST
നിമിഷപ്രിയയുടെ മോചനം
നിമിഷപ്രിയയുടെ മോചനത്തില്‍ മറുപടി പറയാതെ യെമന്‍ പൗരന്റെ കുടുംബം. ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കണമെന്ന നിര്‍ദേശത്തില്‍ പ്രതികരണം അറിയിച്ചില്ല. ചര്‍ച്ച നാളേയും തുടരും എന്ന് പ്രതിനിധി സംഘം
Jul 14, 2025, 10:12 pm IST
കോടതിയില്‍ തീപിടുത്തം
കാട്ടാക്കട അതിവേഗ പോക്‌സോ കോടതിയുടെ ഓഫീസ് മുറിയില്‍ തീപിടുത്തം. തൊണ്ടിമുതല്‍ സൂക്ഷിച്ച മുറിയിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കി
Jul 14, 2025, 9:28 pm IST
നിപ: സമ്പര്‍ക്കപട്ടികയില്‍ 112 പേര്‍
പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേര്‍. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 72 സാമ്പിളുകള്‍ ആണ് നെഗറ്റീവ് ആയിരിക്കുന്നത്.
Jul 14, 2025, 9:04 pm IST
മരണകാരണം പേവിഷ ബാധയല്ല
പന്തളത്തെ 11 വയസുകാരിയുടെ മരണം പേവിഷ ബാധമൂലമല്ലെന്ന് പരിശോധനാഫലം. പെണ്‍കുട്ടിയ്ക്ക് പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റിരുന്നു. വാക്‌സിനെടുത്തപ്പോള്‍ ശാരീരിക പ്രയാസമുണ്ടായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടി മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നില്ല.
Jul 14, 2025, 8:16 pm IST
ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്ക് പരിശോധിക്കണം
ബോയിംഗ് 787, ബോയിംഗ് 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്ക് ജൂലൈ 21 നകം പരിശോധിക്കണമെന്ന് വ്യോമയാന റെഗുലേറ്റര്‍ ഡിജിസിഎ. ഇത് സംബന്ധിച്ച നിര്‍ദേശം വിമാനക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ അപകടത്തിന് മുമ്പ് സ്വിച്ചുകള്‍ വിച്ഛേദിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് നീക്കം
Jul 14, 2025, 7:43 pm IST
കീം നാളെ സുപ്രീം കോടതിയില്‍
കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച കീം തടസഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് പിഎസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നിലവിലെ പട്ടിക റദ്ദാക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
Jul 14, 2025, 7:11 pm IST
പാ രഞ്ജിത്തിനെതിരെ കേസ്
ഷൂട്ടിംഗിനിടെ സ്റ്റണ്ട് മാന്‍ മരിച്ച സംഭവത്തില്‍ സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്. നിര്‍മാതാക്കള്‍ അടക്കം 5 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Jul 14, 2025, 6:27 pm IST
കീമില്‍ തടസഹര്‍ജി
കീമില്‍ സുപ്രീം കോടതിയില്‍ തടസഹര്‍ജി. കേരള സിലബസിലുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികളാണ് തടസ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Jul 14, 2025, 6:20 pm IST
കാലാവധി കഴിഞ്ഞു
ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പദവിയോ സ്ഥാനാര്‍ഥിത്വമോ ചോദിച്ചിട്ടില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള. ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 50 വര്‍ഷമായി ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ് എന്നും പ്രസ്ഥാനം തനിക്കു തരാവുന്നതെല്ലാം തന്നിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു
Jul 14, 2025, 5:17 pm IST
ഗവര്‍ണര്‍ക്ക് തിരിച്ചടി
താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. ഗവര്‍ണര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ ലിസ്റ്റില്‍ പെടാത്തവരെ വിസിയായി നിയമിക്കാനാകില്ല.
Jul 14, 2025, 4:49 pm IST
ശുഭാംശു ശുക്ല മടങ്ങുന്നു
ആക്‌സിയം 4 ദൗത്യത്തില്‍ ഏര്‍പ്പെട്ട ശുഭാംശു ശുക്ല ബഹിരാകാശത്ത് നിന്ന് മടങ്ങുന്നു. ഡ്രാഗണ്‍പേടകത്തിന്റെ അണ്‍ഡോക്കിംഗ് പൂര്‍ത്തിയായെന്ന് നാസ. ഡ്രാഗണ്‍ പേടകം ബഹിരാകാശമനിലയത്തില്‍ നിന്ന് വേര്‍പെട്ടു
Jul 14, 2025, 2:58 pm IST
പിഎസ് ശ്രീധരൻ പിള്ളയെ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി
ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി. പശുപതി അശോക് ഗജപതിയാണ് പുതിയ ഗവർണർ.ഹരിയാനയിലെ ഗവർണറെയും ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണറെയും മാറ്റിയിട്ടുണ്ട്. അഷിം കുമാർ ഖോഷ് ആണ് ഹരിയാന ഗവർണർ. ജമ്മു കശ്മീരിന്റെ മുൻ ഉപമുഖ്യമന്ത്രി കവിന്ദർ ഗുപ്തയാണ് ലഡാക്കിലെ പുതിയ ലെഫ്റ്റനന്റ് ഗവർണർ
Jul 14, 2025, 2:54 pm IST
പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; തോക്കിൽ നിന്നും വെടി പൊട്ടി, അന്വേഷണം
പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് വെടിപൊട്ടി. തിങ്കളാഴ്ച രാവിലെ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. വെടുയുണ്ട നിലത്ത് തറച്ചു കയറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Jul 14, 2025, 2:46 pm IST
അപകടത്തിൽപെട്ട വിമാനത്തിന് സാങ്കേതിത പ്രശ്നം ഉണ്ടായിരുന്നില്ല; എയർ ഇന്ത്യ സിഇഒ
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിങ് വിമാനത്തിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിട്ടില്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ.
പ്രാഥമിക റിപ്പോർട്ടിൽ വിമാനത്തിനോ എഞ്ചിനുകൾക്കോ മെക്കാനിക്കൽ അല്ലെങ്കിൽ മെയിന്റനൻസ് പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. നിർബന്ധിത മെയിന്റനൻസ് ടാസ്‌ക്കുകളെല്ലാം പൂർത്തിയാക്കിയതാണ്. ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ടേക്ക് ഓഫ് ചെയ്യുന്നതിൽ അസാധാരണമായി യാതൊന്നും സംഭവിച്ചിട്ടില്ലെന്നും വിൽസൺ പറഞ്ഞു.
Jul 14, 2025, 1:42 pm IST
ഒമർ അബ്ദുള്ളയെ തടഞ്ഞ് പോലീസ്
ജമ്മു-കശ്മീർ രക്തസാക്ഷിത്വദിനാചരണവേളയിൽ നാടകീയ രംഗങ്ങൾ. രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയേയും നാഷ്ണൽ കോൺഫറൻസ് അഗങ്ങളേയും പോലീസ് തടഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഒമർ അബ്ദുള്ള സോഷ്യൽ മീഡിയിൽ പങ്കുവെച്ചു. ' ഞാൻ നിയമം ലംഘിച്ച് യാതൊന്നും ചെയ്തിട്ടില്ല. വാസ്തവത്തിൽ, ഈ 'നിയമ സംരക്ഷകർ' ഏത് നിയമപ്രകാരമാണ് ഫാത്തിഹ അർപ്പിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയാൻ ശ്രമിച്ചതെന്ന് വിശദീകരിക്കേണ്ടതുണ്ട്', ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു.
Jul 14, 2025, 12:40 pm IST
വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവെന്ന് സുപ്രീം കോടതി
വിവാഹമോചന കേസുകളിൽ പങ്കാളിയുടെ രഹസ്യമായി റെക്കോർഡ് ചെയ്ത ടെലിഫോൺ സംഭാഷണങ്ങൾ തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം കോടതി.പങ്കാളിയുടെ ടെലിഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും അത് കുടുംബ കോടതിയിൽ തെളിവായി സ്വീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി. ഫോൺ റെക്കോഡുകൾ സ്വകാര്യതയെ ബാധിക്കും എന്ന വാദങ്ങളെ പിന്തുണയ്ക്കാൻ സാധിക്കില്ല. വിവാഹബന്ധം തകർച്ചയുടെ വക്കിലെത്തി ഭാര്യയും ഭർത്താവും പരസ്പരം ഇത്തരത്തിൽ ചാരപ്പണി ചെയ്യാൻ തുടങ്ങിയാൽ, അത് ആ ബന്ധം തകർന്നുവെന്നതിന്റെ സൂചനയാണ്. ഇത് ദമ്പതികൾ തമ്മിൽ വിശ്വാസമില്ലെന്നാണ് വ്യക്തമാക്കുന്നത്', കോടതി പറഞ്ഞു.
Jul 14, 2025, 11:49 am IST
മോഡൽ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു
പ്രമുഖ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു.26 വയസുകാരിയായ റേച്ചൽ അടുത്തിടെയാണ് വിവാഹിതയായത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. വിനോദ മേഖലയിലെ വർണ വിവേചനത്തിനെതിരെ ശക്തമായ നിലപാടുകൾ കൈകൊണ്ട താരം കൂടിയാണ് റേച്ചൽ.
Jul 14, 2025, 11:07 am IST
ഇതിഹാസ താരം നടി സരോജ ദേവി അന്തരിച്ചു
പ്രശസ്ത ദക്ഷിണേന്ത്യൻ നടി സരോജ ദേവി (88) അന്തരിച്ചു. അഭിനയ സരസ്വതി, കന്നടത്ത് പൈങ്കിളി എന്നീ പേരുകളിലായിരുന്നു നടി അറിയപ്പെട്ടത്. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.പദ്‍മശ്രീ, പത്മഭൂഷണ്‍ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Jul 14, 2025, 10:56 am IST
ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാകുന്നത് ഗുണം ചെയ്യും; മന്ത്രി ജയ്ശങ്കർ
ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്നത് കൂടുതൽ ഗുണകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്ന് മന്ത്രി ജയശങ്കർ. ചൈന സന്ദർശത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ കഴിഞ്ഞ ഒക്ടോബറിൽ കസാനിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സ്ഥിരമായി മെച്ചപ്പെട്ടു വരികയാണ്.
ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (SCO) അധ്യക്ഷ സ്ഥാനത്തേക്ക് ചൈനയെ തിരഞ്ഞെടുത്തതിനെ ഇന്ത്യ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
Jul 14, 2025, 10:24 am IST
മെമ്പറും അമ്മയും ആത്മഹത്യ ചെയ്തു
വക്കം പഞ്ചായത്ത് മെമ്പറെയും അമ്മയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പഞ്ചായത്ത് മെമ്പറായ അരുൺ അമ്മ വത്സല എന്നിവരാണ് ആത്മഹത്യ ചെയ്തത്. ബിജെപി പ്രവർത്തകർക്ക് എതിരെ ആരോപണം ഉന്നയിച്ചുകൊണ്ടാണ് ആത്മഹത്യ
Jul 14, 2025, 10:02 am IST
കേസ് എടുത്തു
കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ്, ഭര്‍തൃപിതാവ്, ഭര്‍ത്താവിന്റെ സഹോദരി എന്നിവർക്കെതിരെ കേസ്. ആത്മഹത്യാ പ്രേരണയും സ്ത്രീധന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി കുണ്ടറ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
Jul 14, 2025, 9:50 am IST
നേതാവിന് വിമർശനം
യൂത്ത് കോണ്‍ഗ്രസുകാർ എസ്എഫ്ഐയെ കണ്ടുപഠിക്കണമെന്ന് വിമർശിച്ച മുതിർന്ന നേതാവ് പിജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. . യൂത്ത് കോണ്‍ഗ്രസിന്റെ സമരപോരാട്ടങ്ങള്‍ കണ്ണുതുറന്ന് കാണണമെന്ന് സംസ്ഥാന സെക്രട്ടറി പി എ നോബിള്‍ കുമാര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെയാണ് നോബിള്‍ കുമാറിന്റെ വിമർശനം
Jul 14, 2025, 9:00 am IST
ഡല്‍ഹിയില്‍ കൊലപാതകം
ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം. ആരിഫ്, സന്ദീപ് എന്നീ പേരുള്ള രണ്ട് പേരാണ് കൊല്ലപ്പെട്ടത്.
Jul 14, 2025, 7:32 am IST
പ്രതിഷേധം തുടരും
ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇന്ന് സര്‍വകലാശാല ആസ്ഥാനത്തെത്തിയാല്‍ തടയുമെന്ന് എസ് എഫ് ഐ. ആര്‍എസ്എസിനെതിരെ ബാനര്‍ ഉയര്‍ത്തിയും എസ്എഫ്‌ഐ പ്രതിഷേധിക്കും.
Jul 14, 2025, 7:05 am IST
തീപിടുത്തം
എറണാകുളം നോര്‍ത്ത് പാലത്തിന് സമീപം വന്‍ തീപിടുത്തം. ടൗണ്‍ ഹാളിനോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ കടയ്ക്കാണ് തീപിടിച്ചത്. രണ്ടര മണിക്കൂറിന് ശേഷം തീ പൂര്‍ണമായും അണച്ചു.
7:05 AM, 14 Jul

7:32 AM, 14 Jul
പ്രതിഷേധം തുടരും
ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇന്ന് സര്‍വകലാശാല ആസ്ഥാനത്തെത്തിയാല്‍ തടയുമെന്ന് എസ് എഫ് ഐ. ആര്‍എസ്എസിനെതിരെ ബാനര്‍ ഉയര്‍ത്തിയും എസ്എഫ്‌ഐ പ്രതിഷേധിക്കും.
9:00 AM, 14 Jul
ഡല്‍ഹിയില്‍ കൊലപാതകം
ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം. ആരിഫ്, സന്ദീപ് എന്നീ പേരുള്ള രണ്ട് പേരാണ് കൊല്ലപ്പെട്ടത്.
9:50 AM, 14 Jul
നേതാവിന് വിമർശനം
യൂത്ത് കോണ്‍ഗ്രസുകാർ എസ്എഫ്ഐയെ കണ്ടുപഠിക്കണമെന്ന് വിമർശിച്ച മുതിർന്ന നേതാവ് പിജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. . യൂത്ത് കോണ്‍ഗ്രസിന്റെ സമരപോരാട്ടങ്ങള്‍ കണ്ണുതുറന്ന് കാണണമെന്ന് സംസ്ഥാന സെക്രട്ടറി പി എ നോബിള്‍ കുമാര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെയാണ് നോബിള്‍ കുമാറിന്റെ വിമർശനം
10:02 AM, 14 Jul
കേസ് എടുത്തു
കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ്, ഭര്‍തൃപിതാവ്, ഭര്‍ത്താവിന്റെ സഹോദരി എന്നിവർക്കെതിരെ കേസ്. ആത്മഹത്യാ പ്രേരണയും സ്ത്രീധന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി കുണ്ടറ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
10:24 AM, 14 Jul
മെമ്പറും അമ്മയും ആത്മഹത്യ ചെയ്തു
വക്കം പഞ്ചായത്ത് മെമ്പറെയും അമ്മയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പഞ്ചായത്ത് മെമ്പറായ അരുൺ അമ്മ വത്സല എന്നിവരാണ് ആത്മഹത്യ ചെയ്തത്. ബിജെപി പ്രവർത്തകർക്ക് എതിരെ ആരോപണം ഉന്നയിച്ചുകൊണ്ടാണ് ആത്മഹത്യ
10:56 AM, 14 Jul
ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാകുന്നത് ഗുണം ചെയ്യും; മന്ത്രി ജയ്ശങ്കർ
ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്നത് കൂടുതൽ ഗുണകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്ന് മന്ത്രി ജയശങ്കർ. ചൈന സന്ദർശത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ കഴിഞ്ഞ ഒക്ടോബറിൽ കസാനിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സ്ഥിരമായി മെച്ചപ്പെട്ടു വരികയാണ്.
ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (SCO) അധ്യക്ഷ സ്ഥാനത്തേക്ക് ചൈനയെ തിരഞ്ഞെടുത്തതിനെ ഇന്ത്യ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
11:07 AM, 14 Jul
ഇതിഹാസ താരം നടി സരോജ ദേവി അന്തരിച്ചു
പ്രശസ്ത ദക്ഷിണേന്ത്യൻ നടി സരോജ ദേവി (88) അന്തരിച്ചു. അഭിനയ സരസ്വതി, കന്നടത്ത് പൈങ്കിളി എന്നീ പേരുകളിലായിരുന്നു നടി അറിയപ്പെട്ടത്. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.പദ്‍മശ്രീ, പത്മഭൂഷണ്‍ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
11:49 AM, 14 Jul
മോഡൽ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു
പ്രമുഖ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു.26 വയസുകാരിയായ റേച്ചൽ അടുത്തിടെയാണ് വിവാഹിതയായത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. വിനോദ മേഖലയിലെ വർണ വിവേചനത്തിനെതിരെ ശക്തമായ നിലപാടുകൾ കൈകൊണ്ട താരം കൂടിയാണ് റേച്ചൽ.
12:40 PM, 14 Jul
വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവെന്ന് സുപ്രീം കോടതി
വിവാഹമോചന കേസുകളിൽ പങ്കാളിയുടെ രഹസ്യമായി റെക്കോർഡ് ചെയ്ത ടെലിഫോൺ സംഭാഷണങ്ങൾ തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം കോടതി.പങ്കാളിയുടെ ടെലിഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും അത് കുടുംബ കോടതിയിൽ തെളിവായി സ്വീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി. ഫോൺ റെക്കോഡുകൾ സ്വകാര്യതയെ ബാധിക്കും എന്ന വാദങ്ങളെ പിന്തുണയ്ക്കാൻ സാധിക്കില്ല. വിവാഹബന്ധം തകർച്ചയുടെ വക്കിലെത്തി ഭാര്യയും ഭർത്താവും പരസ്പരം ഇത്തരത്തിൽ ചാരപ്പണി ചെയ്യാൻ തുടങ്ങിയാൽ, അത് ആ ബന്ധം തകർന്നുവെന്നതിന്റെ സൂചനയാണ്. ഇത് ദമ്പതികൾ തമ്മിൽ വിശ്വാസമില്ലെന്നാണ് വ്യക്തമാക്കുന്നത്', കോടതി പറഞ്ഞു.
1:42 PM, 14 Jul
ഒമർ അബ്ദുള്ളയെ തടഞ്ഞ് പോലീസ്
ജമ്മു-കശ്മീർ രക്തസാക്ഷിത്വദിനാചരണവേളയിൽ നാടകീയ രംഗങ്ങൾ. രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയേയും നാഷ്ണൽ കോൺഫറൻസ് അഗങ്ങളേയും പോലീസ് തടഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഒമർ അബ്ദുള്ള സോഷ്യൽ മീഡിയിൽ പങ്കുവെച്ചു. ' ഞാൻ നിയമം ലംഘിച്ച് യാതൊന്നും ചെയ്തിട്ടില്ല. വാസ്തവത്തിൽ, ഈ 'നിയമ സംരക്ഷകർ' ഏത് നിയമപ്രകാരമാണ് ഫാത്തിഹ അർപ്പിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയാൻ ശ്രമിച്ചതെന്ന് വിശദീകരിക്കേണ്ടതുണ്ട്', ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു.
2:46 PM, 14 Jul
അപകടത്തിൽപെട്ട വിമാനത്തിന് സാങ്കേതിത പ്രശ്നം ഉണ്ടായിരുന്നില്ല; എയർ ഇന്ത്യ സിഇഒ
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിങ് വിമാനത്തിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിട്ടില്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ.
പ്രാഥമിക റിപ്പോർട്ടിൽ വിമാനത്തിനോ എഞ്ചിനുകൾക്കോ മെക്കാനിക്കൽ അല്ലെങ്കിൽ മെയിന്റനൻസ് പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. നിർബന്ധിത മെയിന്റനൻസ് ടാസ്‌ക്കുകളെല്ലാം പൂർത്തിയാക്കിയതാണ്. ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ടേക്ക് ഓഫ് ചെയ്യുന്നതിൽ അസാധാരണമായി യാതൊന്നും സംഭവിച്ചിട്ടില്ലെന്നും വിൽസൺ പറഞ്ഞു.
2:54 PM, 14 Jul
പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; തോക്കിൽ നിന്നും വെടി പൊട്ടി, അന്വേഷണം
പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് വെടിപൊട്ടി. തിങ്കളാഴ്ച രാവിലെ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. വെടുയുണ്ട നിലത്ത് തറച്ചു കയറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
2:58 PM, 14 Jul
പിഎസ് ശ്രീധരൻ പിള്ളയെ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി
ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി. പശുപതി അശോക് ഗജപതിയാണ് പുതിയ ഗവർണർ.ഹരിയാനയിലെ ഗവർണറെയും ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണറെയും മാറ്റിയിട്ടുണ്ട്. അഷിം കുമാർ ഖോഷ് ആണ് ഹരിയാന ഗവർണർ. ജമ്മു കശ്മീരിന്റെ മുൻ ഉപമുഖ്യമന്ത്രി കവിന്ദർ ഗുപ്തയാണ് ലഡാക്കിലെ പുതിയ ലെഫ്റ്റനന്റ് ഗവർണർ
4:49 PM, 14 Jul
ശുഭാംശു ശുക്ല മടങ്ങുന്നു
ആക്‌സിയം 4 ദൗത്യത്തില്‍ ഏര്‍പ്പെട്ട ശുഭാംശു ശുക്ല ബഹിരാകാശത്ത് നിന്ന് മടങ്ങുന്നു. ഡ്രാഗണ്‍പേടകത്തിന്റെ അണ്‍ഡോക്കിംഗ് പൂര്‍ത്തിയായെന്ന് നാസ. ഡ്രാഗണ്‍ പേടകം ബഹിരാകാശമനിലയത്തില്‍ നിന്ന് വേര്‍പെട്ടു
5:17 PM, 14 Jul
ഗവര്‍ണര്‍ക്ക് തിരിച്ചടി
താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. ഗവര്‍ണര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ ലിസ്റ്റില്‍ പെടാത്തവരെ വിസിയായി നിയമിക്കാനാകില്ല.
6:20 PM, 14 Jul
കാലാവധി കഴിഞ്ഞു
ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പദവിയോ സ്ഥാനാര്‍ഥിത്വമോ ചോദിച്ചിട്ടില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള. ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 50 വര്‍ഷമായി ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ് എന്നും പ്രസ്ഥാനം തനിക്കു തരാവുന്നതെല്ലാം തന്നിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു
6:27 PM, 14 Jul
കീമില്‍ തടസഹര്‍ജി
കീമില്‍ സുപ്രീം കോടതിയില്‍ തടസഹര്‍ജി. കേരള സിലബസിലുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികളാണ് തടസ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
7:11 PM, 14 Jul
പാ രഞ്ജിത്തിനെതിരെ കേസ്
ഷൂട്ടിംഗിനിടെ സ്റ്റണ്ട് മാന്‍ മരിച്ച സംഭവത്തില്‍ സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്. നിര്‍മാതാക്കള്‍ അടക്കം 5 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
7:43 PM, 14 Jul
കീം നാളെ സുപ്രീം കോടതിയില്‍
കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച കീം തടസഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് പിഎസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നിലവിലെ പട്ടിക റദ്ദാക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
8:16 PM, 14 Jul
ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്ക് പരിശോധിക്കണം
ബോയിംഗ് 787, ബോയിംഗ് 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്ക് ജൂലൈ 21 നകം പരിശോധിക്കണമെന്ന് വ്യോമയാന റെഗുലേറ്റര്‍ ഡിജിസിഎ. ഇത് സംബന്ധിച്ച നിര്‍ദേശം വിമാനക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ അപകടത്തിന് മുമ്പ് സ്വിച്ചുകള്‍ വിച്ഛേദിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് നീക്കം
9:04 PM, 14 Jul
മരണകാരണം പേവിഷ ബാധയല്ല
പന്തളത്തെ 11 വയസുകാരിയുടെ മരണം പേവിഷ ബാധമൂലമല്ലെന്ന് പരിശോധനാഫലം. പെണ്‍കുട്ടിയ്ക്ക് പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റിരുന്നു. വാക്‌സിനെടുത്തപ്പോള്‍ ശാരീരിക പ്രയാസമുണ്ടായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടി മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നില്ല.
9:28 PM, 14 Jul
നിപ: സമ്പര്‍ക്കപട്ടികയില്‍ 112 പേര്‍
പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേര്‍. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 72 സാമ്പിളുകള്‍ ആണ് നെഗറ്റീവ് ആയിരിക്കുന്നത്.
10:12 PM, 14 Jul
കോടതിയില്‍ തീപിടുത്തം
കാട്ടാക്കട അതിവേഗ പോക്‌സോ കോടതിയുടെ ഓഫീസ് മുറിയില്‍ തീപിടുത്തം. തൊണ്ടിമുതല്‍ സൂക്ഷിച്ച മുറിയിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കി
10:56 PM, 14 Jul