സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വരുന്ന അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. മഴയോടൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇന്നായിരുന്നു യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ കേരളം കാത്തിരുന്ന ആശ്വാസ വാര്‍ത്ത ഇന്നലെ എത്തി. വധശിക്ഷ നീട്ടിവച്ചു. ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചര്‍ച്ചകള്‍ തുടരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ദയാധനം സ്വീകരിക്കുന്നതില്‍ അന്തിമ തീരുമാനത്തില്‍ എത്തുകയാണ് അടുത്ത ഘട്ടം. വിഷയത്തില്‍ ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ പേര്‍ എത്തിയിട്ടുണ്ട്.
Jul 16, 2025, 10:58 pm IST
മണ്ണിടിച്ചില്‍
കണ്ണൂര്‍ തുടിക്കാട്ടുകുന്നില്‍ മണ്ണിടിച്ചില്‍. മലമുകളിലെ കുടുംബങ്ങളെ ഒഴിപ്പിച്ചു. ചാവശ്ശേരി-ഇരിക്കൂര്‍ റോഡില്‍ ഗതാഗത തടസം
Jul 16, 2025, 10:35 pm IST
നിമിഷപ്രിയയുടെ മോചനം സങ്കീര്‍ണമാക്കരുത്
നിമിഷപ്രിയയുടെ മോചന ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത് ചിലരുടെ വാക്കുകളും പ്രവൃത്തികളും എന്ന് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആദരിക്കുന്ന സൂഫി ഗുരുവായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ അധിക്ഷേപിച്ചുള്ള ചിലരുടെ ഇടപെടലുകള്‍ സ്ഥിതി സങ്കീര്‍ണമാക്കുന്നു എന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി സംഘം ഇരയുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച പ്രതിസന്ധിയിലാകുന്ന തരത്തിലാണ് നിലവിലെ സാഹചര്യം.
Jul 16, 2025, 9:37 pm IST
കോഴിക്കോടും വയനാടും ശക്തമായ മഴ
കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലേക്ക് പ്രവേശനം നിഷേധിച്ചു. കൈവേലി-കരിങ്ങാട് റോഡില്‍ മണ്ണിടിഞ്ഞു. ഈങ്ങാപ്പുഴയിലും ചെറുമോത്തും വെള്ളം കയറി
Jul 16, 2025, 9:33 pm IST
പാലങ്ങള്‍ അടച്ചു
നര്‍മ്മദ കനാലിലെ അഞ്ച് പാലങ്ങള്‍ അടച്ച് ഗുജറാത്ത് സര്‍ക്കാര്‍. വഡോദര പാലം തകര്‍ന്നതിനെത്തുടര്‍ന്ന് സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി
Jul 16, 2025, 9:08 pm IST
നാളെ സ്‌കൂള്‍ അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല
Jul 16, 2025, 8:55 pm IST
വീണ്ടും എച്ച്1 എന്‍1
കൊല്ലത്ത് നാല് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ നാല് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേരും ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികളാണ്.
Jul 16, 2025, 8:44 pm IST
സിറിയയില്‍ ഇസ്രായേല്‍ ആക്രമണം
സിറിയയിലെ ദമാസ്‌കസ് പ്രദേശത്തുള്ള സിറിയന്‍ ഭരണകൂടത്തിന്റെ സൈനിക ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തില്‍ ഐഡിഎഫ് ആക്രമണം നടത്തി. ഇസ്രായേല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് പറഞ്ഞു.
Jul 16, 2025, 7:43 pm IST
വയനാട്ടില്‍ കൂട്ടബലാത്സംഗം
വയനാട് ജില്ലയിലെ മാനന്തവാടിയില്‍ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. മദ്യം നല്‍കിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ആഷിഖ്, ജയരാജ് എന്നിവര്‍ അറസ്റ്റില്‍
Jul 16, 2025, 7:09 pm IST
സിവി പത്മരാജന്‍ അന്തരിച്ചു
മുന്‍ മന്ത്രിയും കെപിസിസി അധ്യക്ഷനുമായിരുന്ന സിവി പത്മരാജന്‍ അന്തരിച്ചു. രണ്ട് തവണ ചാത്തന്നൂരില്‍ നിന്ന് എംഎല്‍എയായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. കരുണാകരന്‍, ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു.
Jul 16, 2025, 6:14 pm IST
ബസ് സമരം പിന്‍വലിച്ചു
പ്രഖ്യാപിച്ച ബസ് സമരത്തില്‍ നിന്ന് പിന്മാറി ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ ജൂലൈ 22 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നു.
Jul 16, 2025, 5:21 pm IST
പാലക്കാട് വീണ്ടും നിപ
കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധയില്‍ ഇയാളുടെ ഫലം പോസിറ്റീവാണ്. ചങ്ങലീരി സ്വദേശിയായ 58 കാരനാണ് നേരത്തെ നിപ ബാധിച്ച് മരിച്ചത്. 32 കാരനായ മകനായിരുന്നു ഇദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നത്.
Jul 16, 2025, 5:09 pm IST
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം
ഇന്ന് 7 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Jul 16, 2025, 2:50 pm IST
തിരികെ പറക്കാന്‍ ബ്രിട്ടീഷ് യുദ്ധ വിമാനം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു മാസത്തിലേറെയായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ന്റെ തകരാര്‍ പരിഹരിച്ചു. ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവര്‍ യൂണിറ്റിന്റെയും തകരാറാണ് പരിഹരിച്ചത്. എന്‍ജിന്റെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. തകരാര്‍ പരിഹരിച്ചതോടെ ഈ മാസം 20 ന് ശേഷം തിരികെ പറക്കാനൊരുങ്ങുകയാണ് വിമാനം. ഇതിനായി ബ്രിട്ടീഷ് നാവിക സേന മേധാവിയുടെ നിര്‍ദേശം കാത്തിരിക്കുകയാണ്.
Jul 16, 2025, 1:37 pm IST
തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ടുള്ള മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോര്‍പ്പറേഷനിലെ നിയമനങ്ങളില്‍ അഴിമതിയാരോപിച്ചായിരുന്നു സംഘര്‍ഷം. ശുചീകരണ ജീവനക്കാരുടെ നിയമനത്തില്‍ സിപിഎം പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തുന്നു എന്നായിരുന്നു ആരോപണം. കോര്‍പ്പറേഷന് മുന്നില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞപ്പോഴായിരുന്നു സംഘര്‍ഷം ഉണ്ടായത്.
Jul 16, 2025, 12:40 pm IST
കീം പ്രവേശനം; ഇടപെടാനില്ലെന്ന് സുപ്രീംകോടതി
കീം (കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍) പ്രവേശന നടപടികളില്‍ ഇടപെടാനില്ലെന്ന് സുപ്രീംകോടതി. കീം പ്രവേശനം കോടതി തടഞ്ഞില്ല. ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല. പ്രവേശനം തടയാതെ നാലാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു. കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് നിരാശയേകുന്നതാണ് വിധി.
Jul 16, 2025, 11:24 am IST
ഇന്ത്യയുടെ പ്രതിരോധ ശേഷി നവീകരിക്കണം; ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍
ഇന്ത്യയുടെ പ്രതിരോധ ശേഷി നവീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചൂണ്ടിക്കാട്ടി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാന്‍. ഇന്നത്തെ യുദ്ധം നാളത്തെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നടത്തേണ്ടത്, അല്ലാതെ കാലഹരണപ്പെട്ട സംവിധാനങ്ങള്‍ ഉപയോഗിച്ചല്ല. തന്ത്രപരമായ ദൗത്യങ്ങള്‍ക്ക് വിദേശ സാങ്കേതികവിദ്യകളിലുള്ള ആശ്രയം കുറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Jul 16, 2025, 11:14 am IST
നിപ പുതുക്കിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു
നിപ ബാധിച്ച് മരിച്ച പാലക്കാട് കുമരംപുത്തൂര്‍ സ്വദേശിയുടെ പുതുക്കിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പില്‍ രേഖപ്പെടുത്തിയ സ്ഥലങ്ങളിലും സമയങ്ങളിലും ഇടപഴകിയവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. നിപ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. എട്ടാം തീയതി മുതല്‍ 12-ാം തീയതി വരെ നിപ രോഗി നടത്തിയ യാത്രയുടെ വിവരങ്ങളാണ് പുറത്ത് വിട്ടത്.
Jul 16, 2025, 11:11 am IST
സപ്ലൈകോ വഴി വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് മന്ത്രി
വെളിച്ചെണ്ണ വില സാധാരണക്കാരന് താങ്ങാനാകാത്ത വിധം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.
Jul 16, 2025, 10:36 am IST
എഡിജിപി അജിത് കുമാറിനെതിരെ നടപടി വേണം; മുഖ്യമന്ത്രിക്ക് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെയുള്ള ഡിജിപിയുടെ റിപ്പോര്‍ട്ട് ശരിവച്ച് ആഭ്യന്തര സെക്രട്ടറി. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപി അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇത് ആഭ്യന്തര സെക്രട്ടറിയും ശരിവെക്കുന്നു. പൂരം അലങ്കോലപ്പെട്ടിട്ടും എംആര്‍ അജിത്കുമാര്‍ ഇടപെടാത്തത് കര്‍ത്തവ്യ ലംഘനമെന്നായിരുന്നു ഡിജിപിയുടെ റിപ്പോര്‍ട്ട്. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.
യമനില്‍ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടു പോകുമെന്നും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസില്‍ നിന്ന് പിന്മാറില്ലെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതില്‍ തലാലിന്റെ കുടുംബത്തിന് വിയോജിപ്പുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Jul 16, 2025, 8:44 am IST
നിമിഷപ്രിയ; പരസ്യപ്രതികരണം ഒഴിവാക്കി വിദേശകാര്യ മന്ത്രാലയം
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം ഒഴിവാക്കി വിദേശകാര്യ മന്ത്രാലയം. അനാവശ്യ തര്‍ക്കങ്ങള്‍ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. യമനില്‍ ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. തിങ്കളാഴ്ച തന്നെ യെമന്‍ പ്രസിഡന്റ് വിഷയത്തില്‍ ഇടപെട്ടിരുന്നു എന്നാണ് സൂചന. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇന്നും തുടരുന്നുണ്ട്.
Jul 16, 2025, 7:38 am IST
ഷിരൂര്‍ ദുരന്തത്തിന് ഒരു വര്‍ഷം; അര്‍ജുന്റെ ജീവിതം പുസ്തകമാകുന്നു
കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവര്‍ അര്‍ജുന്‍ പൊലിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. ജൂലൈ 16 നാണ് കോഴിക്കോട് സ്വദേശി അര്‍ജുനെ (32) കാണാതായത്. കേരളത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും പ്രതീക്ഷയും അര്‍ജുന്‍ ജീവനോടെ തിരിച്ചുവരാനായിരുന്നു. കേരളവും കര്‍ണാടകവും സംയുക്തമായി നടത്തിയ തിരച്ചിലില്‍ എഴുപത്തി രണ്ടാം ദിവസമാണ് അര്‍ജുന്റെ ശരീരഭാഗങ്ങളും ലോറിയും സമീപത്തെ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെടുത്തത്.
അര്‍ജുന്റെ ജീവിതം പുസ്തകമാകുകയാണ്. മഞ്ചേശ്വരം എം.എല്‍.എ. എകെഎം അഷ്‌റഫ് ആണ് പുസ്തകം രചിക്കുന്നത്. പുസ്തകത്തിന്റെ 70 ശതമാനം വര്‍ക്കുകളും പൂര്‍ത്തിയായെന്നും മൂന്നു മാസത്തിനുള്ളില്‍ പുസ്തകം പുറത്തിറക്കുമെന്നും അഷ്‌റഫ് പറഞ്ഞു.
7:38 AM, 16 Jul

8:44 AM, 16 Jul
നിമിഷപ്രിയ; പരസ്യപ്രതികരണം ഒഴിവാക്കി വിദേശകാര്യ മന്ത്രാലയം
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം ഒഴിവാക്കി വിദേശകാര്യ മന്ത്രാലയം. അനാവശ്യ തര്‍ക്കങ്ങള്‍ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. യമനില്‍ ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. തിങ്കളാഴ്ച തന്നെ യെമന്‍ പ്രസിഡന്റ് വിഷയത്തില്‍ ഇടപെട്ടിരുന്നു എന്നാണ് സൂചന. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇന്നും തുടരുന്നുണ്ട്.
യമനില്‍ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടു പോകുമെന്നും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസില്‍ നിന്ന് പിന്മാറില്ലെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതില്‍ തലാലിന്റെ കുടുംബത്തിന് വിയോജിപ്പുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
10:36 AM, 16 Jul
എഡിജിപി അജിത് കുമാറിനെതിരെ നടപടി വേണം; മുഖ്യമന്ത്രിക്ക് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെയുള്ള ഡിജിപിയുടെ റിപ്പോര്‍ട്ട് ശരിവച്ച് ആഭ്യന്തര സെക്രട്ടറി. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപി അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇത് ആഭ്യന്തര സെക്രട്ടറിയും ശരിവെക്കുന്നു. പൂരം അലങ്കോലപ്പെട്ടിട്ടും എംആര്‍ അജിത്കുമാര്‍ ഇടപെടാത്തത് കര്‍ത്തവ്യ ലംഘനമെന്നായിരുന്നു ഡിജിപിയുടെ റിപ്പോര്‍ട്ട്. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.
11:11 AM, 16 Jul
സപ്ലൈകോ വഴി വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് മന്ത്രി
വെളിച്ചെണ്ണ വില സാധാരണക്കാരന് താങ്ങാനാകാത്ത വിധം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.
11:14 AM, 16 Jul
നിപ പുതുക്കിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു
നിപ ബാധിച്ച് മരിച്ച പാലക്കാട് കുമരംപുത്തൂര്‍ സ്വദേശിയുടെ പുതുക്കിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പില്‍ രേഖപ്പെടുത്തിയ സ്ഥലങ്ങളിലും സമയങ്ങളിലും ഇടപഴകിയവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. നിപ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. എട്ടാം തീയതി മുതല്‍ 12-ാം തീയതി വരെ നിപ രോഗി നടത്തിയ യാത്രയുടെ വിവരങ്ങളാണ് പുറത്ത് വിട്ടത്.
11:24 AM, 16 Jul
ഇന്ത്യയുടെ പ്രതിരോധ ശേഷി നവീകരിക്കണം; ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍
ഇന്ത്യയുടെ പ്രതിരോധ ശേഷി നവീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചൂണ്ടിക്കാട്ടി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാന്‍. ഇന്നത്തെ യുദ്ധം നാളത്തെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നടത്തേണ്ടത്, അല്ലാതെ കാലഹരണപ്പെട്ട സംവിധാനങ്ങള്‍ ഉപയോഗിച്ചല്ല. തന്ത്രപരമായ ദൗത്യങ്ങള്‍ക്ക് വിദേശ സാങ്കേതികവിദ്യകളിലുള്ള ആശ്രയം കുറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
12:40 PM, 16 Jul
കീം പ്രവേശനം; ഇടപെടാനില്ലെന്ന് സുപ്രീംകോടതി
കീം (കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍) പ്രവേശന നടപടികളില്‍ ഇടപെടാനില്ലെന്ന് സുപ്രീംകോടതി. കീം പ്രവേശനം കോടതി തടഞ്ഞില്ല. ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല. പ്രവേശനം തടയാതെ നാലാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു. കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് നിരാശയേകുന്നതാണ് വിധി.
1:37 PM, 16 Jul
തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ടുള്ള മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോര്‍പ്പറേഷനിലെ നിയമനങ്ങളില്‍ അഴിമതിയാരോപിച്ചായിരുന്നു സംഘര്‍ഷം. ശുചീകരണ ജീവനക്കാരുടെ നിയമനത്തില്‍ സിപിഎം പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തുന്നു എന്നായിരുന്നു ആരോപണം. കോര്‍പ്പറേഷന് മുന്നില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞപ്പോഴായിരുന്നു സംഘര്‍ഷം ഉണ്ടായത്.
2:50 PM, 16 Jul
തിരികെ പറക്കാന്‍ ബ്രിട്ടീഷ് യുദ്ധ വിമാനം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു മാസത്തിലേറെയായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ന്റെ തകരാര്‍ പരിഹരിച്ചു. ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവര്‍ യൂണിറ്റിന്റെയും തകരാറാണ് പരിഹരിച്ചത്. എന്‍ജിന്റെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. തകരാര്‍ പരിഹരിച്ചതോടെ ഈ മാസം 20 ന് ശേഷം തിരികെ പറക്കാനൊരുങ്ങുകയാണ് വിമാനം. ഇതിനായി ബ്രിട്ടീഷ് നാവിക സേന മേധാവിയുടെ നിര്‍ദേശം കാത്തിരിക്കുകയാണ്.
5:09 PM, 16 Jul
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം
ഇന്ന് 7 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
5:21 PM, 16 Jul
പാലക്കാട് വീണ്ടും നിപ
കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധയില്‍ ഇയാളുടെ ഫലം പോസിറ്റീവാണ്. ചങ്ങലീരി സ്വദേശിയായ 58 കാരനാണ് നേരത്തെ നിപ ബാധിച്ച് മരിച്ചത്. 32 കാരനായ മകനായിരുന്നു ഇദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നത്.
6:14 PM, 16 Jul
ബസ് സമരം പിന്‍വലിച്ചു
പ്രഖ്യാപിച്ച ബസ് സമരത്തില്‍ നിന്ന് പിന്മാറി ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ ജൂലൈ 22 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നു.
7:09 PM, 16 Jul
സിവി പത്മരാജന്‍ അന്തരിച്ചു
മുന്‍ മന്ത്രിയും കെപിസിസി അധ്യക്ഷനുമായിരുന്ന സിവി പത്മരാജന്‍ അന്തരിച്ചു. രണ്ട് തവണ ചാത്തന്നൂരില്‍ നിന്ന് എംഎല്‍എയായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. കരുണാകരന്‍, ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു.
7:43 PM, 16 Jul
വയനാട്ടില്‍ കൂട്ടബലാത്സംഗം
വയനാട് ജില്ലയിലെ മാനന്തവാടിയില്‍ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. മദ്യം നല്‍കിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ആഷിഖ്, ജയരാജ് എന്നിവര്‍ അറസ്റ്റില്‍
8:44 PM, 16 Jul
സിറിയയില്‍ ഇസ്രായേല്‍ ആക്രമണം
സിറിയയിലെ ദമാസ്‌കസ് പ്രദേശത്തുള്ള സിറിയന്‍ ഭരണകൂടത്തിന്റെ സൈനിക ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തില്‍ ഐഡിഎഫ് ആക്രമണം നടത്തി. ഇസ്രായേല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് പറഞ്ഞു.
8:55 PM, 16 Jul
വീണ്ടും എച്ച്1 എന്‍1
കൊല്ലത്ത് നാല് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ നാല് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേരും ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികളാണ്.
9:08 PM, 16 Jul
നാളെ സ്‌കൂള്‍ അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല
9:33 PM, 16 Jul
പാലങ്ങള്‍ അടച്ചു
നര്‍മ്മദ കനാലിലെ അഞ്ച് പാലങ്ങള്‍ അടച്ച് ഗുജറാത്ത് സര്‍ക്കാര്‍. വഡോദര പാലം തകര്‍ന്നതിനെത്തുടര്‍ന്ന് സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി
9:37 PM, 16 Jul
കോഴിക്കോടും വയനാടും ശക്തമായ മഴ
കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലേക്ക് പ്രവേശനം നിഷേധിച്ചു. കൈവേലി-കരിങ്ങാട് റോഡില്‍ മണ്ണിടിഞ്ഞു. ഈങ്ങാപ്പുഴയിലും ചെറുമോത്തും വെള്ളം കയറി
10:35 PM, 16 Jul
നിമിഷപ്രിയയുടെ മോചനം സങ്കീര്‍ണമാക്കരുത്
നിമിഷപ്രിയയുടെ മോചന ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത് ചിലരുടെ വാക്കുകളും പ്രവൃത്തികളും എന്ന് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആദരിക്കുന്ന സൂഫി ഗുരുവായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ അധിക്ഷേപിച്ചുള്ള ചിലരുടെ ഇടപെടലുകള്‍ സ്ഥിതി സങ്കീര്‍ണമാക്കുന്നു എന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി സംഘം ഇരയുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച പ്രതിസന്ധിയിലാകുന്ന തരത്തിലാണ് നിലവിലെ സാഹചര്യം.
10:58 PM, 16 Jul