കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി. സ്കൂളിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. വൈദ്യുതി മന്ത്രിയും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കളിക്കുന്നതിനിടെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുന് ഷോക്കേറ്റത്. കാൽ തെന്നിയപ്പോൾ വൈദ്യുതി ലൈനിൽ പിടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. അപകടകരമായ ലൈൻ മാറ്റുന്നതിൽ കെഎസ്ഇബിക്ക് വീഴ്ച പറ്റിയെന്ന് എൻ കെ പ്രമേചന്ദ്രൻ എംപി വിമർശിച്ചു. അപകടസാധ്യത സ്കൂളിനെ അറിയിച്ചിരുന്നെന്നാണ് കെഎസ്ഇബി പറയുന്നത്
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഴയുടെ പശ്ചാത്തലത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് അവധി.
ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ അറിയാം
Jul 17, 2025, 10:50 pm IST
കേസെടുത്തു
കണിയാമ്പറ്റ ഗവൺമെന്റ് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ കമ്പളക്കാട് പൊലീസ് അഞ്ച് സീനിയർ വിദ്യാർഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. റാഗിങ് നിരോധന നിയമത്തിന് പുറമേ, സംഘം ചേർന്ന് മർദിക്കൽ, ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Jul 17, 2025, 9:49 pm IST
ഇടപെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി
Jul 17, 2025, 9:25 pm IST
ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്.
ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്ററായി ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചിട്ടാണുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 773.50 മീറ്ററില്‍ അധികരിക്കുകയും, മഴയുടെ തീവ്രത വിലയിരുത്തിയും നിയന്ത്രിത അളവില്‍ ഷട്ടര്‍ ഉയര്‍ത്തി അധിക ജലം തുറന്നുവിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മഴ കുറഞ്ഞ് അണക്കെട്ടിലെ ജലനിരപ്പുയരാത്ത പക്ഷം റെഡ് അലേർട്ട് പ്രഖ്യാപിച്ചാലും ഡാം തുറക്കുകയില്ല.
ഡാം സുരക്ഷാ അലേർട്ടുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. അലേർട്ടുകൾ പ്രഖ്യാപിക്കുമ്പോൾ ജല ബഹിർഗമന പാതയിലുള്ള എല്ലാ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയിലെ സെക്രട്ടറിമാർ, പ്രസിഡന്റ്, ചെയർമാൻ, തഹസീൽദാർ, വില്ലേജ് ഓഫിസർ, പോലീസ്, അഗ്നി - രക്ഷാ വകുപ്പ്, ജല സേചന വകുപ്പ് എഞ്ചിനീയർ, എന്നിങ്ങനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാകുന്നതാണ്.
വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത് യാതൊരു കാരണവശാലും അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ് വർദ്ധിപ്പിക്കുകയില്ല.
ഏതൊരു അടിയന്തിര സാഹചര്യത്തിലും ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ് സെന്ററിൽ വിളിക്കാം, നമ്പർ 1077.
Jul 17, 2025, 8:54 pm IST
കണ്ണൂർ അവധി
കണ്ണൂർ അവധി കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്ക് ജൂലൈ 18ന് (18/07/2025, വെള്ളിയാഴ്ച) അവധി പ്രഖ്യാപിക്കുന്നു.
Jul 17, 2025, 8:53 pm IST
വയനാട് നാളെ അവധി
വയനാട് ജില്ലയിൽ നാളെ (ജൂലൈ 18) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ വെള്ളിയാഴ്ച (ജൂലൈ 18) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും, മതപഠന സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
Jul 17, 2025, 7:36 pm IST
നാളെ വിദ്യാഭ്യാസ ബന്ദ്
നാളെ കേരളത്തില്‍ കെ എസ് യുവിന്റെ പഠിപ്പ് മുടക്ക് സമരം. കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കെ എസ് യു സംസ്ഥാന വ്യാപകമായി നാളെ സ്കൂളുകളിൽ പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Jul 17, 2025, 7:03 pm IST
സ്കൂള്‍ അവധി
കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 18ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. .ജില്ലയിൽ കനത്ത മഴ തുടരുകയുംപ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് ഇതിന്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി ജൂലൈ 18ന്, വെള്ളിയാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.
മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.
വിശദവിവരങ്ങൾക്ക്:
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കാസർഗോഡ്
ഫോൺ: +91 94466 01700
Jul 17, 2025, 5:43 pm IST
ഉക്രെയിന് പുതിയ പ്രധാനമന്ത്രി
റഷ്യന്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ആദ്യമായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പുതിയ പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്തു. യൂലിയ സ്വൈരിഡെങ്കോ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാകുന്നതിന് അനുകൂലമായി പാർലമെന്റ് ഭൂരിപക്ഷത്തോടെ വോട്ട് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
Jul 17, 2025, 5:37 pm IST
കൊല്ലം ജില്ലയിലെ തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ ജീവൻ വൈദ്യുതാഘാതമേറ്റ് നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക.പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന പ്രസിഡണ്ട്.
Jul 17, 2025, 4:55 pm IST
നാടുകടത്തിയത് 1563 ഇന്ത്യക്കാരെ
ഈ വര്‍ഷം ജനുവരി 20 മുതല്‍ അമേരിക്ക 1,563 ഇന്ത്യന്‍ പൗരന്മാരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗം പേരേയും വാണിജ്യ വിമാനങ്ങളിലാണ് അയച്ചതെന്നും മന്ത്രാലയം.
Jul 17, 2025, 4:26 pm IST
മണ്ണാര്‍ക്കാട് മാസ്‌ക് നിര്‍ബന്ധം
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ നിപ വ്യാപനത്തെ തുടര്‍ന്ന് മാസ്‌ക് നിര്‍ബന്ധമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' സംവിധാനവും ഏര്‍പ്പെടുത്തി. വര്‍ക്ക് ഫ്രം ഹോം സാധ്യമല്ലാത്ത ജീവനക്കാര്‍ക്കുള്ള പ്രത്യേക അവധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കി
Jul 17, 2025, 3:55 pm IST
നാളെ വിദ്യാഭ്യാസ ബന്ദ്
കൊല്ലം സ്കൂൾ അപകടത്തിൽ ഉത്തരവാദികൾ ആയവർക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ. സ്കൂൾ മാനേജ്മെന്റിനും കെഎസ്ഇബിക്കും സംഭവിച്ച വീഴ്ചയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി. കെഎസ് യുവും എബിവിപിയും നാളെ ജില്ലയിൽ വിദ്യാഭ്യാസബന്ദിന് ആഹ്വാനം നൽകി
Jul 17, 2025, 3:30 pm IST
മിഥുന്റെ കുടുംബത്തന് 5 ലക്ഷം രൂപ
കൊല്ലം സ്കൂൾ അപകടത്തിൽ വൈദ്യുതി ബോർഡിന്റെ വീഴ്ച സമ്മതിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി. മതിയായ ഉയരത്തിലായിരുന്നില്ല വൈദ്യുതി ലൈൻ. വീഴ്ച കെഎസ്ഇബി വിശദമായി അന്വേഷിക്കും. ഷെഡ് കിട്ടുമ്പോൾ അനുമതി തേടിയില്ല എന്നത് സ്കൂൾ മാനേജ്മെന്റിന് പറ്റിയ വീഴ്ചയായി. മിഥുന്റെ കുടുംബത്തന് 5 ലക്ഷം രൂപ നൽകുമെന്നും മന്ത്രി അറിയിച്ചു
Jul 17, 2025, 3:24 pm IST
കേസെടുത്ത് ബാലാവകാശ കമ്മീഷൻ
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു.
Jul 17, 2025, 2:42 pm IST
വഞ്ചനാക്കേസിൽ പ്രതികരിച്ച് നടൻ നിവിൻ പോളി. കോടതിയുടെ പരിണനയിലിരിക്കുന്ന കേസാണിതെന്നും കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് ഇപ്പോൾ തങ്ങൾക്കെതിരെ പുതിയ കേസ് എടുത്തതെന്നും നിവിൻ പോളി പറഞ്ഞു. സത്യം ജയിക്കുമെന്നും ഉചിതമായ നിയമനടപടി പിന്തുടരുമെന്നും നടൻ
Jul 17, 2025, 2:24 pm IST
നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലർട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
Jul 17, 2025, 1:44 pm IST
എയർ ഇന്ത്യ അപകടം; ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റനെന്ന് അമേരിക്കൻ മാധ്യമം
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ക്യാപ്റ്റനെ പഴിച്ച് അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ഫ്യുവല്‍ സ്വിച്ച് ക്യാപ്റ്റനാണ് ഓഫ് ചെയ്തത് എന്നാണ് 'വാള്‍സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്തിന്റെ ഫസ്റ്റ് ഓഫീസർ എന്തിനാണ് ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്തതെന്ന് ക്യാപ്റ്റനോട് ചോദിക്കുന്ന റെക്കോഡ് പുറത്തുവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.
Jul 17, 2025, 1:41 pm IST
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അതീവ ദുഃഖകരമെന്ന് മന്ത്രി
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Jul 17, 2025, 12:48 pm IST
രന്യക്ക് ഒരു വർഷം തടവ്
കന്നഡ സിനിമാ നടി രന്യ റാവുവിന് സ്വർണ്ണക്കടത്ത് കേസിൽ ഒരു വർഷം തടവ്. കൺസർവേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഓഫ് സ്മഗളിംഗ് ആക്ടിന് (COFEPOSA) കീഴിലുള്ള ഉപദേശക സമിതിയുടേതാണ് വിധി.ശിക്ഷാ കാലയളവിൽ രന്യയ്ക്ക് ജാമ്യത്തിനായി അപേക്ഷിക്കാനാകില്ല. ബെംഗളൂരു കോടതി നേരത്തെ രന്യയ്ക്കും കൂട്ടുപ്രതി തരുൺ രാജുവിനും കേസിൽ ജാമ്യം നൽകിയിരുന്നു.ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ അവർക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല.കൊഫെപോസ പ്രകാരമുള്ള തുടർനടപടികൾ കാരണമാണ് രന്യ ജയിലിൽ തുടർന്നത്.
Jul 17, 2025, 11:46 am IST
എഐഎഡിഎംകെയ്ക്ക് ഒപ്പമില്ല; നിലപാട് വ്യക്തമാക്കി സിപിഎമ്മും വിസികെയും
എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയുമായി ഒരു കാരണവശാലും സഖ്യത്തിനില്ലെന്ന് വിസികെയും സിപിഎമ്മും. എൻഡിഎയുമായി എഐഎഡിഎംകെ കൈകോർത്താലും തങ്ങൾ ഇല്ലെന്ന് ഇരുപാർട്ടികളും വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ സിപിഎമ്മും വിസികെയും തുടരുന്നത് ഡിഎംകെയുടെ അപമാനം സഹിച്ചാണെന്ന് എടപ്പാടി ആരോപിച്ചിരുന്നു.സിപിഎമ്മിന് വില്ലുപുരത്ത് സമ്മേളനം സംഘടിപ്പിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടുവെന്നും വിസികെയ്ക്ക് തങ്ങളുടെ കൊടി സ്ഥാപിക്കാനുള്ള അവകാശം പോലും ഇല്ലെന്നും എടപ്പാടി പറഞ്ഞിരുന്നു. ഇത്രയും അപമാനം സഹിച്ച് ഡിഎംകെയിൽ തുടരണോയെന്നായിരുന്നു എടപ്പാടിയുടെ ചോദ്യം. ഇതിന് പിന്നാലെയാണ് പാർട്ടി നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
Jul 17, 2025, 11:41 am IST
125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം; പ്രഖ്യാപനവുമായി നിതീഷ് കുമാർ
ബിഹാറിൽ തിരഞ്ഞെടുപ്പ് അടുക്കവെ വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ . സംസ്ഥാനത്ത് 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കുമെന്ന് നിതീഷ് പ്രഖ്യാപിച്ചു. 1.67 കോടി ജനങ്ങൾക്ക് പദ്ധതി ഗുണകരമാകുമെന്ന് നിതീഷ് എക്സിൽ കുറിച്ചു. അടുത്ത മൂന്ന് കൊല്ലത്തിനുള്ളിൽ വീട്ടുടമകളുടെ അനുമതിയോടെ കെട്ടിടങ്ങൾക്ക് മുകളിലോ അല്ലെങ്കിൽ സമീപത്തെ പൊതു ഇടങ്ങളിലോ സൗരോർഡ പാനലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതായും നിതീഷ് പറഞ്ഞു.
Jul 17, 2025, 11:13 am IST
സ്കളിൽ വെച്ച് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു
തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. മിഥുൻ (13) എന്ന കുട്ടിയാണ് മരിച്ചത്. കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ കുട്ടിക്ക് ഷോക്കേറ്റതാണെന്നാണ് വിവരം.
Jul 17, 2025, 10:38 am IST
ഇന്ധന സ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിന് തകരാർ ഇല്ല; എയർ ഇന്ത്യ
ബോയിങ് 787 വിമാനങ്ങളുടെ ഇന്ധനസ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിന് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് എയർ ഇന്ത്യ. ഡിജിസിഎ ഉത്തരവ് പ്രകാരം ബോയിങ് 787 വിമാനങ്ങളിൽ പരിശോധന നടത്തിയ ശേഷമാണ് എയർ ഇന്ത്യ ലോക്കിങ് സംവിധാനത്തിന് തകരാർ ഇല്ലെന്ന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെയാണ് പരിശോധനക്ക് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ നിർദേശം നൽകിയത്. ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഉൾപെടുന്ന ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ വിമാനങ്ങളിൽ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും എന്തെങ്കിലും തകരാർകണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാനായി പൈലറ്റുമാർ അതീവ ശ്രദ്ധാലുക്കളായിരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Jul 17, 2025, 10:26 am IST
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരെ കേസ്
സാമ്പത്തികത്തട്ടിപ്പ് കാട്ടിയെന്ന് നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും എതിരെ കേസ്. ഒരു കോടി 90 ലക്ഷം രൂപ തട്ടിച്ചെന്നാണ് പരാതി. തലയോലപ്പറമ്പ് സ്വദേശി ഷംനാസാണ് പരാതിക്കാരൻ....
Jul 17, 2025, 10:26 am IST
കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമാക്കേണ്ട; ഐഷ പോറ്റി
കോൺഗ്രസ് വേദിയിലെ സാന്നിദ്ധ്യം വിവാദമാക്കേണ്ട കാര്യമില്ലെന്ന് ഐഷ പോറ്റി. ഉമ്മൻചാണ്ടി അനുസ്മരണത്തിനാണ് പോകുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഐഷ പോറ്റി തനിക്ക് പാർട്ടിയിൽ ഇപ്പോൾ വലിയ റോളില്ലെന്നും ഓർമിപ്പിച്ചു. സിപിഎം നേതാക്കലെ പറ്റി പരാതിയില്ലെന്നും അവർ വിശദീകരിച്ചു. ...
Jul 17, 2025, 9:20 am IST
വിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ കേസെടുത്തു
ഇടുക്കി തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തിൽ ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസ് എടുത്ത് പോലീസ്. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് കേസിലെ രണ്ടാം പ്രതി. കോടതി നിർദ്ദേശപ്രകാരമാണ് നടപടി.ജോർജിന്റെ പ്രസംഗം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് എഫ്ഐആറിൽ പറയുന്നു
Jul 17, 2025, 8:25 am IST
അയിഷ പോറ്റി കോൺഗ്രസ് വേദിയിലേക്ക്
സിപിഎം കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷാ പോറ്റി കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കും. കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളന വേദയിലാണ് അവർ എത്തുക. സിപിഎമ്മില്‍ നിന്നും അകന്നുകഴിയുന്ന അയിഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോൺഗ്രസ് പരിപാടിയിലെത്തുന്നത്.
Jul 17, 2025, 8:22 am IST
മുൻ മന്ത്രി പത്മരാജൻ അന്തരിച്ചു
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കെ കരുണാകരന്റേയും എ കെ ആന്റണിയുടേയും മന്ത്രി സഭകളില്‍ വൈദ്യുതി, ധനകാര്യ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
Jul 17, 2025, 7:30 am IST
ഇന്ത്യയുമായി വ്യാപാരക്കരാർ ഉടൻ; ട്രംപ്
ഇന്ത്യയുമായി ഉടൻ വ്യാപാരക്കരാർ ഉണ്ടാക്കുമെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്. ഞങ്ങൾ മുന്നോട്ട് വെച്ച കാര്യങ്ങൾ അവർ അംഗീകരിച്ചാൽ കരാർ സാധ്യമാകുമെന്നും ട്രംപ് പറഞ്ഞു.
ട കരാറിന് സാധ്യതയുണ്ട്. അതിനായുള്ള ചർച്ചകൾ നടക്കുകയാണ്. ഒരു കത്ത് അയച്ചാലും അതൊരു ഡീൽ ആണ്. 30%, 35%, 25%, 20% എന്നിങ്ങനെ വേണമെന്ന് കത്തിൽ പറഞ്ഞാലും അതൊരു മികച്ച ഡീൽ ആണ്. ഉടൻ തന്നെ ചില മികച്ച ഡീലുകൾ പ്രഖ്യാപിക്കാനുണ്ട്.
ഇന്ത്യയുമായി നല്ലൊരു ഡീലിന് സാധ്യതയുണ്ട്. അവർ അതിനെ അംഗീകരിച്ചാൽ മതി', ട്രംപ് പറഞ്ഞു.
READ MORE
6:58 AM, 17 Jul
അലാസ്ക തീരത്ത് ഭൂചലനം
അമേരിക്കയിൽ അലാസ്ക തീരത്ത് ഭൂചലനം.റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം
7:30 AM, 17 Jul
ഇന്ത്യയുമായി വ്യാപാരക്കരാർ ഉടൻ; ട്രംപ്
ഇന്ത്യയുമായി ഉടൻ വ്യാപാരക്കരാർ ഉണ്ടാക്കുമെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്. ഞങ്ങൾ മുന്നോട്ട് വെച്ച കാര്യങ്ങൾ അവർ അംഗീകരിച്ചാൽ കരാർ സാധ്യമാകുമെന്നും ട്രംപ് പറഞ്ഞു.
ട കരാറിന് സാധ്യതയുണ്ട്. അതിനായുള്ള ചർച്ചകൾ നടക്കുകയാണ്. ഒരു കത്ത് അയച്ചാലും അതൊരു ഡീൽ ആണ്. 30%, 35%, 25%, 20% എന്നിങ്ങനെ വേണമെന്ന് കത്തിൽ പറഞ്ഞാലും അതൊരു മികച്ച ഡീൽ ആണ്. ഉടൻ തന്നെ ചില മികച്ച ഡീലുകൾ പ്രഖ്യാപിക്കാനുണ്ട്.
ഇന്ത്യയുമായി നല്ലൊരു ഡീലിന് സാധ്യതയുണ്ട്. അവർ അതിനെ അംഗീകരിച്ചാൽ മതി', ട്രംപ് പറഞ്ഞു.
8:22 AM, 17 Jul
മുൻ മന്ത്രി പത്മരാജൻ അന്തരിച്ചു
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കെ കരുണാകരന്റേയും എ കെ ആന്റണിയുടേയും മന്ത്രി സഭകളില്‍ വൈദ്യുതി, ധനകാര്യ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
8:25 AM, 17 Jul
അയിഷ പോറ്റി കോൺഗ്രസ് വേദിയിലേക്ക്
സിപിഎം കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷാ പോറ്റി കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കും. കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളന വേദയിലാണ് അവർ എത്തുക. സിപിഎമ്മില്‍ നിന്നും അകന്നുകഴിയുന്ന അയിഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോൺഗ്രസ് പരിപാടിയിലെത്തുന്നത്.
9:20 AM, 17 Jul
വിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ കേസെടുത്തു
ഇടുക്കി തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തിൽ ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസ് എടുത്ത് പോലീസ്. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് കേസിലെ രണ്ടാം പ്രതി. കോടതി നിർദ്ദേശപ്രകാരമാണ് നടപടി.ജോർജിന്റെ പ്രസംഗം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് എഫ്ഐആറിൽ പറയുന്നു
10:26 AM, 17 Jul
കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമാക്കേണ്ട; ഐഷ പോറ്റി
കോൺഗ്രസ് വേദിയിലെ സാന്നിദ്ധ്യം വിവാദമാക്കേണ്ട കാര്യമില്ലെന്ന് ഐഷ പോറ്റി. ഉമ്മൻചാണ്ടി അനുസ്മരണത്തിനാണ് പോകുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഐഷ പോറ്റി തനിക്ക് പാർട്ടിയിൽ ഇപ്പോൾ വലിയ റോളില്ലെന്നും ഓർമിപ്പിച്ചു. സിപിഎം നേതാക്കലെ പറ്റി പരാതിയില്ലെന്നും അവർ വിശദീകരിച്ചു. ...
10:26 AM, 17 Jul
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരെ കേസ്
സാമ്പത്തികത്തട്ടിപ്പ് കാട്ടിയെന്ന് നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും എതിരെ കേസ്. ഒരു കോടി 90 ലക്ഷം രൂപ തട്ടിച്ചെന്നാണ് പരാതി. തലയോലപ്പറമ്പ് സ്വദേശി ഷംനാസാണ് പരാതിക്കാരൻ....
10:38 AM, 17 Jul
ഇന്ധന സ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിന് തകരാർ ഇല്ല; എയർ ഇന്ത്യ
ബോയിങ് 787 വിമാനങ്ങളുടെ ഇന്ധനസ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിന് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് എയർ ഇന്ത്യ. ഡിജിസിഎ ഉത്തരവ് പ്രകാരം ബോയിങ് 787 വിമാനങ്ങളിൽ പരിശോധന നടത്തിയ ശേഷമാണ് എയർ ഇന്ത്യ ലോക്കിങ് സംവിധാനത്തിന് തകരാർ ഇല്ലെന്ന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെയാണ് പരിശോധനക്ക് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ നിർദേശം നൽകിയത്. ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഉൾപെടുന്ന ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ വിമാനങ്ങളിൽ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും എന്തെങ്കിലും തകരാർകണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാനായി പൈലറ്റുമാർ അതീവ ശ്രദ്ധാലുക്കളായിരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
11:13 AM, 17 Jul
സ്കളിൽ വെച്ച് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു
തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. മിഥുൻ (13) എന്ന കുട്ടിയാണ് മരിച്ചത്. കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ കുട്ടിക്ക് ഷോക്കേറ്റതാണെന്നാണ് വിവരം.
11:41 AM, 17 Jul
125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം; പ്രഖ്യാപനവുമായി നിതീഷ് കുമാർ
ബിഹാറിൽ തിരഞ്ഞെടുപ്പ് അടുക്കവെ വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ . സംസ്ഥാനത്ത് 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കുമെന്ന് നിതീഷ് പ്രഖ്യാപിച്ചു. 1.67 കോടി ജനങ്ങൾക്ക് പദ്ധതി ഗുണകരമാകുമെന്ന് നിതീഷ് എക്സിൽ കുറിച്ചു. അടുത്ത മൂന്ന് കൊല്ലത്തിനുള്ളിൽ വീട്ടുടമകളുടെ അനുമതിയോടെ കെട്ടിടങ്ങൾക്ക് മുകളിലോ അല്ലെങ്കിൽ സമീപത്തെ പൊതു ഇടങ്ങളിലോ സൗരോർഡ പാനലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതായും നിതീഷ് പറഞ്ഞു.
11:46 AM, 17 Jul
എഐഎഡിഎംകെയ്ക്ക് ഒപ്പമില്ല; നിലപാട് വ്യക്തമാക്കി സിപിഎമ്മും വിസികെയും
എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയുമായി ഒരു കാരണവശാലും സഖ്യത്തിനില്ലെന്ന് വിസികെയും സിപിഎമ്മും. എൻഡിഎയുമായി എഐഎഡിഎംകെ കൈകോർത്താലും തങ്ങൾ ഇല്ലെന്ന് ഇരുപാർട്ടികളും വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ സിപിഎമ്മും വിസികെയും തുടരുന്നത് ഡിഎംകെയുടെ അപമാനം സഹിച്ചാണെന്ന് എടപ്പാടി ആരോപിച്ചിരുന്നു.സിപിഎമ്മിന് വില്ലുപുരത്ത് സമ്മേളനം സംഘടിപ്പിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടുവെന്നും വിസികെയ്ക്ക് തങ്ങളുടെ കൊടി സ്ഥാപിക്കാനുള്ള അവകാശം പോലും ഇല്ലെന്നും എടപ്പാടി പറഞ്ഞിരുന്നു. ഇത്രയും അപമാനം സഹിച്ച് ഡിഎംകെയിൽ തുടരണോയെന്നായിരുന്നു എടപ്പാടിയുടെ ചോദ്യം. ഇതിന് പിന്നാലെയാണ് പാർട്ടി നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
12:48 PM, 17 Jul
രന്യക്ക് ഒരു വർഷം തടവ്
കന്നഡ സിനിമാ നടി രന്യ റാവുവിന് സ്വർണ്ണക്കടത്ത് കേസിൽ ഒരു വർഷം തടവ്. കൺസർവേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഓഫ് സ്മഗളിംഗ് ആക്ടിന് (COFEPOSA) കീഴിലുള്ള ഉപദേശക സമിതിയുടേതാണ് വിധി.ശിക്ഷാ കാലയളവിൽ രന്യയ്ക്ക് ജാമ്യത്തിനായി അപേക്ഷിക്കാനാകില്ല. ബെംഗളൂരു കോടതി നേരത്തെ രന്യയ്ക്കും കൂട്ടുപ്രതി തരുൺ രാജുവിനും കേസിൽ ജാമ്യം നൽകിയിരുന്നു.ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ അവർക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല.കൊഫെപോസ പ്രകാരമുള്ള തുടർനടപടികൾ കാരണമാണ് രന്യ ജയിലിൽ തുടർന്നത്.
1:41 PM, 17 Jul
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അതീവ ദുഃഖകരമെന്ന് മന്ത്രി
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
1:44 PM, 17 Jul
എയർ ഇന്ത്യ അപകടം; ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റനെന്ന് അമേരിക്കൻ മാധ്യമം
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ക്യാപ്റ്റനെ പഴിച്ച് അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ഫ്യുവല്‍ സ്വിച്ച് ക്യാപ്റ്റനാണ് ഓഫ് ചെയ്തത് എന്നാണ് 'വാള്‍സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്തിന്റെ ഫസ്റ്റ് ഓഫീസർ എന്തിനാണ് ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്തതെന്ന് ക്യാപ്റ്റനോട് ചോദിക്കുന്ന റെക്കോഡ് പുറത്തുവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.
2:24 PM, 17 Jul
നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലർട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
2:42 PM, 17 Jul
വഞ്ചനാക്കേസിൽ പ്രതികരിച്ച് നടൻ നിവിൻ പോളി. കോടതിയുടെ പരിണനയിലിരിക്കുന്ന കേസാണിതെന്നും കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് ഇപ്പോൾ തങ്ങൾക്കെതിരെ പുതിയ കേസ് എടുത്തതെന്നും നിവിൻ പോളി പറഞ്ഞു. സത്യം ജയിക്കുമെന്നും ഉചിതമായ നിയമനടപടി പിന്തുടരുമെന്നും നടൻ
3:24 PM, 17 Jul
കേസെടുത്ത് ബാലാവകാശ കമ്മീഷൻ
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു.
3:30 PM, 17 Jul
മിഥുന്റെ കുടുംബത്തന് 5 ലക്ഷം രൂപ
കൊല്ലം സ്കൂൾ അപകടത്തിൽ വൈദ്യുതി ബോർഡിന്റെ വീഴ്ച സമ്മതിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി. മതിയായ ഉയരത്തിലായിരുന്നില്ല വൈദ്യുതി ലൈൻ. വീഴ്ച കെഎസ്ഇബി വിശദമായി അന്വേഷിക്കും. ഷെഡ് കിട്ടുമ്പോൾ അനുമതി തേടിയില്ല എന്നത് സ്കൂൾ മാനേജ്മെന്റിന് പറ്റിയ വീഴ്ചയായി. മിഥുന്റെ കുടുംബത്തന് 5 ലക്ഷം രൂപ നൽകുമെന്നും മന്ത്രി അറിയിച്ചു
3:55 PM, 17 Jul
നാളെ വിദ്യാഭ്യാസ ബന്ദ്
കൊല്ലം സ്കൂൾ അപകടത്തിൽ ഉത്തരവാദികൾ ആയവർക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ. സ്കൂൾ മാനേജ്മെന്റിനും കെഎസ്ഇബിക്കും സംഭവിച്ച വീഴ്ചയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി. കെഎസ് യുവും എബിവിപിയും നാളെ ജില്ലയിൽ വിദ്യാഭ്യാസബന്ദിന് ആഹ്വാനം നൽകി
4:26 PM, 17 Jul
മണ്ണാര്‍ക്കാട് മാസ്‌ക് നിര്‍ബന്ധം
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ നിപ വ്യാപനത്തെ തുടര്‍ന്ന് മാസ്‌ക് നിര്‍ബന്ധമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' സംവിധാനവും ഏര്‍പ്പെടുത്തി. വര്‍ക്ക് ഫ്രം ഹോം സാധ്യമല്ലാത്ത ജീവനക്കാര്‍ക്കുള്ള പ്രത്യേക അവധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കി
4:55 PM, 17 Jul
നാടുകടത്തിയത് 1563 ഇന്ത്യക്കാരെ
ഈ വര്‍ഷം ജനുവരി 20 മുതല്‍ അമേരിക്ക 1,563 ഇന്ത്യന്‍ പൗരന്മാരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗം പേരേയും വാണിജ്യ വിമാനങ്ങളിലാണ് അയച്ചതെന്നും മന്ത്രാലയം.
5:22 PM, 17 Jul
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക.പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന പ്രസിഡണ്ട്.
5:37 PM, 17 Jul
കൊല്ലം ജില്ലയിലെ തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ ജീവൻ വൈദ്യുതാഘാതമേറ്റ് നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
റഷ്യന്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ആദ്യമായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പുതിയ പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്തു. യൂലിയ സ്വൈരിഡെങ്കോ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാകുന്നതിന് അനുകൂലമായി പാർലമെന്റ് ഭൂരിപക്ഷത്തോടെ വോട്ട് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
7:03 PM, 17 Jul
സ്കൂള്‍ അവധി
കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 18ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. .ജില്ലയിൽ കനത്ത മഴ തുടരുകയുംപ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് ഇതിന്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി ജൂലൈ 18ന്, വെള്ളിയാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.
മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.
വിശദവിവരങ്ങൾക്ക്:
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കാസർഗോഡ്
ഫോൺ: +91 94466 01700
7:36 PM, 17 Jul
നാളെ വിദ്യാഭ്യാസ ബന്ദ്
നാളെ കേരളത്തില്‍ കെ എസ് യുവിന്റെ പഠിപ്പ് മുടക്ക് സമരം. കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കെ എസ് യു സംസ്ഥാന വ്യാപകമായി നാളെ സ്കൂളുകളിൽ പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
8:53 PM, 17 Jul
വയനാട് നാളെ അവധി
വയനാട് ജില്ലയിൽ നാളെ (ജൂലൈ 18) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ വെള്ളിയാഴ്ച (ജൂലൈ 18) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും, മതപഠന സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
8:54 PM, 17 Jul
കണ്ണൂർ അവധി
കണ്ണൂർ അവധി കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്ക് ജൂലൈ 18ന് (18/07/2025, വെള്ളിയാഴ്ച) അവധി പ്രഖ്യാപിക്കുന്നു.
9:25 PM, 17 Jul