Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയില്‍ കുതിര്‍ന്ന് കേരളം; മൂന്ന് ജില്ലകളില്‍ അവധി: നോവായി ഷോക്കേറ്റ് മരിച്ച മിഥുന്‍: പ്രതിഷേധം

സംസ്ഥാനത്ത് കനത്ത മഴയും ദുരിതവും തുടരുന്നു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. അതിതീവ്ര മഴ മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. കേരളത്തില്‍ അടുത്ത അഞ്ചു ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

live

കേരള ജനതയുടെ മനസിലെ നോവായി കൊല്ലത്തെ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസുകാരന്‍ മിഥുന്‍ മാറിയിരിക്കുകയാണ്. മിഥുന് വിട നല്‍കാന്‍ ഒരുങ്ങുകയാണ് ജന്‍മനാട്. വിദേശത്തുള്ള കുട്ടിയുടെ അമ്മ നാളെ എത്തിയ ശേഷമായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍. അതേസമയം, സംഭവത്തില്‍ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിന്റെയും കെഎസ്ഇബിയുടെയും അനാസ്ഥയ്‌ക്കെതിരേ പ്രതിഷേധം ശക്തമാകുകയാണ്. വിവിധ സംഘടനകളുടെ പ്രതിഷേധങ്ങള്‍ ഇന്നും തുടരും. സ്‌കൂളിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Jul 19, 2025, 1:36 am IST

ബ്രിക്സിനെ കുറിച്ച് ട്രംപ്
Jul 18, 2025, 11:43 pm IST

രൂപേഷിന് ശിക്ഷ

യുഎപിഎ കേസിൽ മാവോയിസ്റ്റ് രൂപേഷിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. തമിഴ്നാട്ടിലെ ശിവഗംഗ കോടതിയുടേതാണ് ഉത്തരവ്. ശിവഗംഗ സ്വദേശിയുടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച്, കന്യാകുമാരിയിലെ കടയിൽ നിന്ന് സിം കാർഡ് വാങ്ങിയെന്ന കേസിലാണ് ശിക്ഷ.
Jul 18, 2025, 11:22 pm IST

എഎപി സഖ്യം വിട്ടു

ആം ആദ്മി പാർട്ടി വെള്ളിയാഴ്ച ഔദ്യോഗികമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തില്‍ നിന്ന് പിന്മാറി. പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Jul 18, 2025, 11:20 pm IST

കൊച്ചി: എറണാകുളത്ത് ദമ്പതിമാരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അയല്‍വാസി ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ക്രിസ്റ്റഫര്‍, ഭാര്യ മേരി എന്നിവരെയാണ് കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായത്. ഇവരെ ആക്രമിച്ച വില്യംസ് എന്നയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
Jul 18, 2025, 10:38 pm IST

മഴ

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Jul 18, 2025, 10:17 pm IST

വടകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയില്‍ വടക്കൻ മേഖലയിൽ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ (ജൂലൈ 19 ശനിയാഴ്ച) വടകര താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
Jul 18, 2025, 9:33 pm IST

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്‌സ് നിമിഷ പ്രിയയെ മോചിപ്പിക്കാൻ ശ്രമങ്ങൾ കുടുംബം തന്നെ മുന്നോട്ട് കൊണ്ടുപോകണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ബാഹ്യ സംഘടനകളുടെ ഇടപെടലിന് ഫലമുണ്ടാകാൻ സാധ്യതയില്ലെന്നും കേന്ദ്രം പറഞ്ഞു.
Jul 18, 2025, 8:47 pm IST

കാസർഗോഡും അവധി

കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 19ന് ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. .ജില്ലയിൽ കനത്ത മഴ തുടരുകയുംപ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് .ഇതിന്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി ജൂലൈ 19ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
Jul 18, 2025, 8:47 pm IST

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ മുന്നറിയിപ്പ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ശനിയാഴ്ച (19-7-25) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും, മതപഠന സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും,സ്പെഷ്യൽ ക്ലാസുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല
Jul 18, 2025, 7:47 pm IST

മഴ

അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Jul 18, 2025, 7:29 pm IST

ഫെയിസ്ബുക്ക് പേജിനെതിരെ മന്ത്രിയുടെ നിയമനടപടി
https://www.facebook.com/KNBalagopalCPIM/posts/pfbid03q5xCgKE25cFnuzXyPhTbzhMD9QATE1FWe5ycZP4TBJ4ztGqV9Z5gXGq8MVgKcS1l?__cft__[0]=AZUEEOYrDabah9S1Y4Jw9SLSB0LVwiDuQdBWVdJjAbHKZcoCJ43fV5s_hJYy3fRGkfeBr0iJCTYmb7rCg_lTyQ8Dts-RUob-3I6VQhhmJR8vIcDsMM_HScp-1LKqLjkmG9zQG6-Va9lsp97Z9cx_LDxG4u_LxBBMAxHRzSf3Y8Z62lLv7DIo6NqCqNhq2h8ixHM&__tn__=%2CO%2CP-R
Jul 18, 2025, 6:58 pm IST

സംസ്ഥാനത്ത് 674 പേര്‍ നിപ സമ്പര്‍ക്കപ്പട്ടികയിൽ; കോഴിക്കോട്ട് 115

വിവിധ ജില്ലകളിലായി 674 പേർ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് 115, മലപ്പുറം 131, പാലക്കാട് 426, എറണാകുളം 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. ഇതുവരെ 88 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ജില്ലയിൽ ഐസിഎംആര്‍ സംഘം സന്ദര്‍ശനം നടത്തി. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 81 പേരേയും പാലക്കാട് നിന്നുള്ള 2 പേരേയും എറണാകുളത്ത് നിന്നുള്ള ഒരാളേയും സമ്പര്‍ക്കപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 17 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 32 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 111 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ കേസുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡോക്യുമെന്റ് ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
Jul 18, 2025, 5:51 pm IST

നിമിഷപ്രിയ; ബാഹ്യ സംഘടനകളുടെ ഇടപെടല്‍ തിരിച്ചടിയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങളില്‍ ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മോചനത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ. പുറത്തുനിന്നുള്ള സംഘടനകളെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയാല്‍ അത് നിമിഷ പ്രിയയുടെ മോചനത്തിന് തിരിച്ചടിയുണ്ടാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അറ്റോണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയാണ് സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചത്.
Jul 18, 2025, 4:20 pm IST

മിഥുന്റെ വേര്‍പാട്: വീട്ടിലെത്തി മന്ത്രിമാര്‍

സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ വീട്ടിലെത്തി മന്ത്രിമാരായ ശിവന്‍കുട്ടിയും കെഎന്‍ ബാലഗോപാലും. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു. അപകടമുണ്ടായ തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ സന്ദര്‍ശനം നടത്തി ശേഷമായിരുന്നു വീട്ടിലെത്തിയത്. മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ചിന്ത ജെറോം എന്നിവരും ഒപ്പമുണ്ട്.
Jul 18, 2025, 3:18 pm IST

ക്ഷമാപണം നടത്തി മന്ത്രി ചിഞ്ചുറാണി

സ്‌കൂളില്‍ വച്ച് ഷോക്കേറ്റു മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ വീട്ടില്‍ മന്ത്രി ജെ ചിഞ്ചുറാണി സന്ദര്‍ശനം നടത്തി. അപകടത്തെക്കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചു. പരാമര്‍ശം താന്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും പെട്ടെന്ന് പറഞ്ഞപ്പോള്‍ വാക്കുകള്‍ മാറിപ്പോയതാണെന്നും ചിഞ്ചുറാണി പ്രതികരിച്ചു. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതില്‍ അധ്യാപകരെ കുറ്റം പറയാന്‍ പറ്റില്ലെന്നായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്. മിഥുന്റെ കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു.
Jul 18, 2025, 3:04 pm IST

ചിഞ്ചുറാണിക്കെതിരേ വിഡി സതീശന്‍

ഷോക്കേറ്റു മരിച്ചു വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ മന്ത്രി ജെ ചിഞ്ചുറാണിയുടെ അനുചിത പരാമര്‍ശത്തിനെതിരേ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തേവലക്കരയിലേത് ഗുരുതരമായ വീഴ്ചയാണെന്നും ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റവാളിയാക്കിയ മന്ത്രി സൂംബാ ഡാന്‍സ് കളിച്ചെന്നും ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേയെന്നും സതീശന്‍ ചോദിച്ചു. മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Jul 18, 2025, 2:23 pm IST

വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ 20 ദിവസങ്ങള്‍ക്ക് ശേഷം കേരള സര്‍വകലാശാലയിലെത്തി

ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. കനത്ത പൊലീസ് സുരക്ഷയിലാണ് വിസി എത്തിയത്. വിസി എത്തിയാല്‍ തടയുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു തരത്തിലുമുള്ള പ്രതിഷേധവും ഉണ്ടായില്ല. വിസി എത്തിയതിനു പിന്നാലെ അദ്ദേഹം സസ്പെന്‍ഡ് ചെയ്ത റജിസ്ട്രാര്‍ ഡോ കെഎസ് അനില്‍കുമാറും സര്‍വകലാശാലയില്‍ എത്തി. കെട്ടിക്കിടന്ന ഫയലുകളില്‍ വിസി ഒപ്പിട്ടു. സര്‍വകലാശാലയിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി.
Jul 18, 2025, 2:08 pm IST

മിഥുന്റെ കുടുംബത്തിന് വീട് വെച്ച് നല്‍കും

പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് മുഖേന മിഥുന്റെ കുടുംബത്തിന് മികച്ച വീട് വെച്ച് നല്‍കും. വകുപ്പിന്റെ പിഡി അക്കൗണ്ടില്‍ നിന്ന് മിഥുന്റെ കുടുംബത്തിന് അടിയന്തരമായി മൂന്ന് ലക്ഷം രൂപയുടെ ധനസഹായം നല്‍കും. ഇളയ കുട്ടിക്ക് പന്ത്രണ്ടാം ക്ലാസ് വരെ പരീക്ഷാ ഫീസ് അടക്കമുള്ള കാര്യങ്ങള്‍ ഒഴിവാക്കി വിദ്യാഭ്യാസം നല്‍കും. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കാര്യാലയത്തില്‍ നിന്നും പ്രത്യേക ഉത്തരവ് ഇറക്കും.
Jul 18, 2025, 2:01 pm IST

സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം നാളെ

കൊല്ലത്ത് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം നാളെ നടക്കും. നാളെ രാവിലെ രാവിലെ പത്ത് മണി മുതല്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രണ്ടു മണിയോടെ അമ്മ വിദേശത്തു നിന്നും എത്തും. തുടര്‍ന്ന് വൈകിട്ട് അഞ്ചു മണിയോടെ സംസ്‌കാരം നടക്കും.
Jul 18, 2025, 1:04 pm IST

മിഥുന്റെ മരണം; സംസ്ഥാനത്ത് പ്രതിഷേധ പരമ്പര

സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം തുടരുന്നു. തേവലക്കര ബോയ്സ് ഹൈസ്‌കൂളിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ വലിയ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറികടന്ന് സ്‌കൂളിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചുകയറി. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്കെതിരേ എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
Jul 18, 2025, 12:55 pm IST

പ്രശസ്ത സംവിധായകനും നടനുമായ വേലു പ്രഭാകരന്‍ അന്തരിച്ചു

തമിഴിലെ പ്രശസ്ത സംവിധായകനും നടനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന്‍ (68) അന്തരിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദ്യം ഛായാഗ്രാഹകനായിട്ടാണ് സിനിമാ ജീവിതം ആരംഭിച്ചത്. 1989-ല്‍ സ്വതന്ത്ര സംവിധായകനായി. വിപ്ലവം, ജാതി എന്നിവ പ്രധാന പ്രമേയമാക്കിയ സിനിമകളായിരുന്നു. കാതല്‍ കഥൈ ആണ് വേലു പ്രഭാകരന്റെ ഏറ്റവും ശ്രദ്ധേയവും വിവാദവുമായ സിനിമ. പതിനൊന്നോളം ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും 20 ചിത്രങ്ങളില്‍ വേഷമിടുകയും ചെയ്തിട്ടുണ്ട്.
Jul 18, 2025, 12:21 pm IST

പാലക്കാട് ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു

വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വൈദ്യുതി മന്ത്രിയുടെ പാലക്കാട്ടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം. പൊലീസുമായി ഉന്തും തള്ളും. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Jul 18, 2025, 11:34 am IST

കൊല്ലത്ത് സ്‌കൂളിലേക്ക് പ്രതിഷേധവുമായി ബിജെപി: സംഘര്‍ഷം

കൊല്ലത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവിധ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലേക്ക് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാലാവകാശ കമ്മീഷന്‍ ഇന്ന് സ്‌കൂളിലെത്തിയിരുന്നു. അനുമതി വാങ്ങാതെ ഷെഡ് നിര്‍മിച്ചതിന് നോട്ടീസ് നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.
Jul 18, 2025, 11:31 am IST

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ ഗാന്ധി

ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പുതുപള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തി. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ കെപിസിസി സംഘടിപ്പിച്ച 'ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമ'ത്തിലും രാഹുല്‍ പങ്കെടുത്തു. ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങള്‍ എല്ലാവരും ചടങ്ങില്‍ പങ്കെടുത്തു.
Jul 18, 2025, 11:24 am IST

കൊല്ലം സ്‌കൂള്‍ അപകടത്തില്‍ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും

കൊല്ലം സ്‌കൂള്‍ അപകടത്തില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും. മാനേജ്‌മെന്റിന് വീഴ്ചകളില്‍ വിശദീകരണം നല്‍കാന്‍ നോട്ടീസ് നല്‍കി. എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ശമ്പളം കിട്ടുമെന്ന മനോഭാവം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Jul 18, 2025, 11:23 am IST

സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. ഇന്നലെ രാത്രിയിലാണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണത്. കടമ്മനിട്ട ഗവണ്‍മെന്റ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അപകടം ഉണ്ടായത്. ഉപയോഗ ശൂന്യമായ കെട്ടിടമാണ് തകര്‍ന്നത്.
Jul 18, 2025, 10:27 am IST

വിദ്യാര്‍ത്ഥിയുടെ മരണം; പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്തിമ റിപ്പോര്‍ട്ട്

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്ക് ഗുരുതര വീഴ്ച്ച ഉണ്ടായെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്തിമ റിപ്പോര്‍ട്ട്. സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. പ്രധാനാധ്യാപികയ്ക്ക് സുരക്ഷ പ്രോട്ടോക്കോള്‍ ഉറപ്പാക്കാനായില്ല. വൈദ്യുതി ലൈന്‍ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ തിങ്കളാഴ്ച്ചയ്ക്കുള്ളില്‍ മാറ്റാനും തീരുമാനമായി.
Jul 18, 2025, 10:21 am IST

വിദ്യാര്‍ത്ഥിയുടെ മരണം; പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്തിമ റിപ്പോര്‍ട്ട്

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്ക് ഗുരുതര വീഴ്ച്ച ഉണ്ടായെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്തിമ റിപ്പോര്‍ട്ട്. സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. പ്രധാനാധ്യാപികയ്ക്ക് സുരക്ഷ പ്രോട്ടോക്കോള്‍ ഉറപ്പാക്കാനായില്ല. വൈദ്യുതി ലൈന്‍ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Jul 18, 2025, 9:52 am IST

ഇഡി കുറ്റപത്രം; രാഷ്ട്രീയ പകപോക്കലെന്ന് റോബര്‍ട്ട് വദ്ര

ഹരിയാന ഭൂമിയിടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചതിനെതിരേ നിയമപരമായി നീങ്ങുമെന്ന് വ്യവസായിയും കോണ്‍ഗ്രസ് വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര. സര്‍ക്കാര്‍ ഇഡിയെ കരുവാക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടങ്ങുന്ന കുടുംബത്തിന് എതിരായ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് തനിക്കെതിരേയുള്ള കേസുകളെന്നും റോബര്‍ട്ട് വദ്ര ആരോപിച്ചു.
Jul 18, 2025, 8:54 am IST

നിമിഷപ്രിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

യമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വധശിക്ഷ നീട്ടിവച്ച വിവരം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+