കൊല്ലം: അധികാരികളുടെ അനാസ്ഥയില്‍ പൊലിഞ്ഞ കുരുന്നു ജീവന്‍ മിഥുന് കേരളം വിട ചൊല്ലി. മകനെ അവസാനമായി കാണാന്‍ അമ്മ വിദേശത്ത് നിന്ന് നാട്ടിലെത്തി. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കേരളത്തിന്റെയാകെ സങ്കടമായി മാറിയിരിക്കുകയാണ്. സ്‌കൂളുകാരുടെയും കെഎസ്ഇബിയുടെയും പഞ്ചായത്തിന്റെയും അനാസ്ഥയ്ക്ക് പരിഹാരമുണ്ടാകാന്‍ ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ തന്നെ ബലി നല്‍കേണ്ടി വന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിമാരടക്കം വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു.
വീടിന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ കുവൈറ്റില്‍ ജോലിക്കു പോയ അമ്മ സുജ ഇന്ന് രാവിലെയോടെ കൊച്ചി വിമാനത്താവളത്തിലെത്തി. ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ പത്ത് മണിക്ക് എടുത്ത് മിഥുന്‍ പഠിച്ചിരുന്ന തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു. ഉച്ചയ്ക്ക് 12-നു ശേഷം വീട്ടിലെത്തിച്ചു. വൈകീട്ട് നാലിന് ആയിരക്കണക്കിന് ആളുകളുടെ കണ്ണീരിനും പ്രതിഷേധത്തിനുമിടയില്‍ ആ കുരുന്നു ജീവനെ ചിതയിലേക്ക് എടുത്തുവച്ചു. കണ്ണീരോര്‍മയായി മിഥുന്‍ അഗ്നിയില്‍ അലിഞ്ഞു.
അതേസമയം, മിഥുന്റെ മരണത്തില്‍ സ്‌കൂളിനും കെഎസ്ഇബിക്കും സര്‍ക്കാരിനും എതിരേ വലിയ പ്രതിഷേധ സമരങ്ങള്‍ക്കും കേരളം ഇന്നലെ സാക്ഷ്യം വഹിച്ചു. അതിന്റെ തുടര്‍ച്ച ഇന്നും ഉണ്ടാകുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. കാസര്‍കോഡ്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
Jul 20, 2025, 12:05 am IST
മകളുടെ മരണത്തില്‍ ദുരൂഹത
അതുല്യയുടെ (30) മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ. മകൾ സ്വയം ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെയും മകളാണ് അതുല്യ ശേഖർ.
Jul 19, 2025, 11:33 pm IST
വിയറ്റ്നാമിൽ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 27 മരണം. വിയറ്റ്‌നാമിലെ ഹാലോങ് ബേയിലാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തകർ എട്ട് കുട്ടികളെയുൾപ്പടെ 27 മൃതദേഹങ്ങൾ കണ്ടെടുത്തതായും 11 പേരെ രക്ഷപ്പെടുത്തിയതായും വിയറ്റ്നാം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Jul 19, 2025, 10:40 pm IST
കൂടിക്കാഴ്ച
കേരള സർവകലാശാല സമവായശ്രമങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് 3.30 ന് രാജ്ഭവനില്‍ വെച്ചാണ് കൂടിക്കാഴ്ച.
Jul 19, 2025, 9:38 pm IST
ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Jul 19, 2025, 7:44 pm IST
ലൈന്‍ മാറ്റി
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈൻ നീക്കം ചെയ്ത് കെ എസ് ഇ ബി. വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്.
Jul 19, 2025, 6:29 pm IST
നാളെ അവധി
കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 20ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് . കനത്ത മഴ തുടരുന്ന
പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി ജൂലൈ 20ന് പ്രവർത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.
വിശദവിവരങ്ങൾക്ക്: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കാസർഗോഡ്
ഫോൺ: +91 94466 01700
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. വീട്ടില്‍ ഒരുക്കിയ ചിതയ്ക്ക് മിഥുന്റെ കുഞ്ഞനുജന്‍ തീ കൊളുത്തി. അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാരം നടത്തി.
Jul 19, 2025, 4:15 pm IST
മിഥുന്റെ സംസ്‌കാരം ഉടന്‍
സ്‌കൂളില്‍ ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസുകാരന്‍ മിഥുന്റെ സംസ്‌കാരം ഉടന്‍ നടക്കും. കൊല്ലം വിളന്തറയിലെ വീട്ടില്‍ അതിവൈകാരിക നിമിഷങ്ങള്‍ക്കാണ് എല്ലാവരും സാക്ഷ്യം വഹിക്കുന്നത്. അമ്മ സുജയും അച്ഛന്‍ മനുവും അന്ത്യചുംബനമേകി.
Jul 19, 2025, 3:08 pm IST
കുറ്റപത്രം റദ്ദാക്കണം; പിപി ദിവ്യ ഹൈക്കോടതിയില്‍
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിപി ദിവ്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദിവ്യക്കെതിരായി ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍ പറഞ്ഞു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതായുള്ള ദിവ്യയുടെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
Jul 19, 2025, 2:05 pm IST
മിഥുന്റെ മൃതദേഹം വീട്ടിലെത്തിച്ചു
ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസുകാരന്‍ മിഥുന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തേവലക്കര സ്‌കൂളില്‍ നിന്ന് വിളന്തറയിലെ വീട്ടിലെത്തിച്ചു. ഇന്ന് വൈകിട്ട് അഞ്ചിനാണ് സംസ്‌കാരം. മിഥുനെ അവസാനമായി കാണാന്‍ നൂറുകണക്കിനാളുകളാണ് എത്തുന്നത്. കൊച്ചുമകന്റെ ചേതനയറ്റ ശരീരം കണ്ട് മുത്തശ്ശി മണിയമ്മയും ക്ലാസ് ടീച്ചറും കുഴഞ്ഞുവീണു. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Jul 19, 2025, 2:00 pm IST
വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിഎസ്. ഡയാലിസിസ് തുടരുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23 നാണ് വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Jul 19, 2025, 1:53 pm IST
വേടന്റെ പാട്ട് വേണ്ടെന്ന് വച്ചിട്ടില്ല; മന്ത്രി ആര്‍ ബിന്ദു
കാലിക്കറ്റ് സര്‍വകലാശാലയിലെ സിലബസില്‍ നിന്ന് റാപ്പര്‍ വേടന്റെ പാട്ട് വേണ്ടെന്ന് വച്ചിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വേടന്റെ പാട്ടില്‍ അന്തിമ തീരുമാനം ആയിട്ടില്ല. എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ്. വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ടാണെന്നും മന്ത്രി പറഞ്ഞു.
Jul 19, 2025, 12:18 pm IST
ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ മൃതദേഹം കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുന്നു. ആദരാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. വിങ്ങിപ്പൊട്ടി കൂട്ടുകാരും അധ്യാപകരും.
Jul 19, 2025, 11:16 am IST
മിഥുന്റെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നു
സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും മൃതദേഹം സ്‌കൂളിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുന്നു. സ്‌കൂളില്‍ 12 മണി വരെ പൊതുദര്‍ശനത്തിന് വെക്കും. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് മൃതദേഹം വീട്ടില്‍ എത്തിക്കും. കൊച്ചിയില്‍ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിന്റെ അകമ്പടിയില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
Jul 19, 2025, 10:06 am IST
ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് ഓഗസ്റ്റ് 24 വരെ നീട്ടി പാകിസ്ഥാന്‍
ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി പാകിസ്ഥാന്‍. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഓഗസ്റ്റ് 24 വരെ നീട്ടിയതായി പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (പിഎഎ) അറിയിച്ചു. ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ക്ക് പുറമെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീട്ടിയിട്ടുണ്ട്.
Jul 19, 2025, 9:51 am IST
മിഥുന്റെ അമ്മ കൊച്ചിയിലെത്തി; കൊല്ലത്തേക്കു തിരിച്ചു
കൊല്ലത്ത് സ്‌കൂളില്‍ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജ വിദേശത്തു നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തി. ബന്ധുക്കളും മിഥുന്റെ ഇളയ സഹോദരനും അമ്മയെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വൈകാരിക നിമിഷങ്ങള്‍ക്കാണ് കൊച്ചി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ കരഞ്ഞു. തുടര്‍ന്ന് പൊലീസ് അകമ്പടിയോടെ കൊല്ലത്തേക്കു തിരിച്ചു.
Jul 19, 2025, 9:24 am IST
നിമിഷപ്രിയയുടെ മോചനം; ഇറാനുമായി ചര്‍ച്ച
യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനും മോചനത്തിനും ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയ്ക്ക്. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിന് പിന്നാലെയാണ് അടുത്ത നടപടി. നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ക്കായാണ് മറ്റു രാജ്യങ്ങളുടെ സഹായം തേടുന്നത്. യെമനുമായി അടുത്ത ബന്ധമുള്ള രാജ്യങ്ങളുമായി നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്തി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ശ്രമിക്കുന്നത്.
Jul 19, 2025, 8:13 am IST
വൈദ്യുതി ലൈന്‍ ഇന്നു മാറ്റും
കൊല്ലത്തെ സ്‌കൂളില്‍ മിഥുന്റെ ഷോക്കേറ്റുള്ള മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈന്‍ ഇന്നു മാറ്റും. ലൈന്‍ മാറ്റാനുള്ള ചിലവ് സ്‌കൂള്‍ മാനേജ്‌മെന്റാണ് വഹിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും.
Jul 19, 2025, 8:02 am IST
തെലുഗു നടന്‍ ഫിഷ് വെങ്കട്ട് അന്തരിച്ചു
ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന പ്രശസ്ത തെലുഗു നടന്‍ വെങ്കട്ട് രാജ് (53) അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അന്ത്യം സംഭവിച്ചത്. ഖുഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ മനസില്‍ സ്ഥാനം പിടിച്ച നടനായിരുന്നു.
Jul 19, 2025, 7:32 am IST
വാള്‍സ്ട്രീറ്റ് ജേര്‍ണലിനെതിരേ മാനനഷ്ടക്കേസ് കൊടുത്ത് ട്രംപ്
ജയിലില്‍ കഴിയവേ മരണമടഞ്ഞ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് 2003-ല്‍ അയച്ച ജന്മദിനാശംസാ കത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പേരും നഗ്നയായ സ്ത്രീയുടെ ചിത്രവും ഉള്‍പ്പെട്ടുവെന്ന വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ വാര്‍ത്തക്കെതിരെ പത്രത്തിനും ഉടമ റൂപര്‍ട്ട് മര്‍ഡോക്കിനും എതിരെ കേസ് കൊടുത്ത് യുഎസ് പ്രസിഡന്റ്. വാള്‍സ്ട്രീറ്റ് ജേര്‍ണലിനെതിരെ 10 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.
7:32 AM, 19 Jul

8:02 AM, 19 Jul
തെലുഗു നടന്‍ ഫിഷ് വെങ്കട്ട് അന്തരിച്ചു
ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന പ്രശസ്ത തെലുഗു നടന്‍ വെങ്കട്ട് രാജ് (53) അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അന്ത്യം സംഭവിച്ചത്. ഖുഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ മനസില്‍ സ്ഥാനം പിടിച്ച നടനായിരുന്നു.
8:13 AM, 19 Jul
വൈദ്യുതി ലൈന്‍ ഇന്നു മാറ്റും
കൊല്ലത്തെ സ്‌കൂളില്‍ മിഥുന്റെ ഷോക്കേറ്റുള്ള മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈന്‍ ഇന്നു മാറ്റും. ലൈന്‍ മാറ്റാനുള്ള ചിലവ് സ്‌കൂള്‍ മാനേജ്‌മെന്റാണ് വഹിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും.
9:24 AM, 19 Jul
നിമിഷപ്രിയയുടെ മോചനം; ഇറാനുമായി ചര്‍ച്ച
യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനും മോചനത്തിനും ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയ്ക്ക്. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിന് പിന്നാലെയാണ് അടുത്ത നടപടി. നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ക്കായാണ് മറ്റു രാജ്യങ്ങളുടെ സഹായം തേടുന്നത്. യെമനുമായി അടുത്ത ബന്ധമുള്ള രാജ്യങ്ങളുമായി നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്തി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ശ്രമിക്കുന്നത്.
9:51 AM, 19 Jul
മിഥുന്റെ അമ്മ കൊച്ചിയിലെത്തി; കൊല്ലത്തേക്കു തിരിച്ചു
കൊല്ലത്ത് സ്‌കൂളില്‍ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജ വിദേശത്തു നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തി. ബന്ധുക്കളും മിഥുന്റെ ഇളയ സഹോദരനും അമ്മയെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വൈകാരിക നിമിഷങ്ങള്‍ക്കാണ് കൊച്ചി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ കരഞ്ഞു. തുടര്‍ന്ന് പൊലീസ് അകമ്പടിയോടെ കൊല്ലത്തേക്കു തിരിച്ചു.
10:06 AM, 19 Jul
ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് ഓഗസ്റ്റ് 24 വരെ നീട്ടി പാകിസ്ഥാന്‍
ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി പാകിസ്ഥാന്‍. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഓഗസ്റ്റ് 24 വരെ നീട്ടിയതായി പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (പിഎഎ) അറിയിച്ചു. ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ക്ക് പുറമെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീട്ടിയിട്ടുണ്ട്.
11:16 AM, 19 Jul
മിഥുന്റെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നു
സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും മൃതദേഹം സ്‌കൂളിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുന്നു. സ്‌കൂളില്‍ 12 മണി വരെ പൊതുദര്‍ശനത്തിന് വെക്കും. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് മൃതദേഹം വീട്ടില്‍ എത്തിക്കും. കൊച്ചിയില്‍ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിന്റെ അകമ്പടിയില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
12:18 PM, 19 Jul
ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ മൃതദേഹം കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുന്നു. ആദരാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. വിങ്ങിപ്പൊട്ടി കൂട്ടുകാരും അധ്യാപകരും.
1:53 PM, 19 Jul
വേടന്റെ പാട്ട് വേണ്ടെന്ന് വച്ചിട്ടില്ല; മന്ത്രി ആര്‍ ബിന്ദു
കാലിക്കറ്റ് സര്‍വകലാശാലയിലെ സിലബസില്‍ നിന്ന് റാപ്പര്‍ വേടന്റെ പാട്ട് വേണ്ടെന്ന് വച്ചിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വേടന്റെ പാട്ടില്‍ അന്തിമ തീരുമാനം ആയിട്ടില്ല. എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ്. വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ടാണെന്നും മന്ത്രി പറഞ്ഞു.
2:00 PM, 19 Jul
വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിഎസ്. ഡയാലിസിസ് തുടരുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23 നാണ് വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2:05 PM, 19 Jul
മിഥുന്റെ മൃതദേഹം വീട്ടിലെത്തിച്ചു
ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസുകാരന്‍ മിഥുന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തേവലക്കര സ്‌കൂളില്‍ നിന്ന് വിളന്തറയിലെ വീട്ടിലെത്തിച്ചു. ഇന്ന് വൈകിട്ട് അഞ്ചിനാണ് സംസ്‌കാരം. മിഥുനെ അവസാനമായി കാണാന്‍ നൂറുകണക്കിനാളുകളാണ് എത്തുന്നത്. കൊച്ചുമകന്റെ ചേതനയറ്റ ശരീരം കണ്ട് മുത്തശ്ശി മണിയമ്മയും ക്ലാസ് ടീച്ചറും കുഴഞ്ഞുവീണു. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
3:08 PM, 19 Jul
കുറ്റപത്രം റദ്ദാക്കണം; പിപി ദിവ്യ ഹൈക്കോടതിയില്‍
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിപി ദിവ്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദിവ്യക്കെതിരായി ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍ പറഞ്ഞു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതായുള്ള ദിവ്യയുടെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
4:15 PM, 19 Jul
മിഥുന്റെ സംസ്‌കാരം ഉടന്‍
സ്‌കൂളില്‍ ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസുകാരന്‍ മിഥുന്റെ സംസ്‌കാരം ഉടന്‍ നടക്കും. കൊല്ലം വിളന്തറയിലെ വീട്ടില്‍ അതിവൈകാരിക നിമിഷങ്ങള്‍ക്കാണ് എല്ലാവരും സാക്ഷ്യം വഹിക്കുന്നത്. അമ്മ സുജയും അച്ഛന്‍ മനുവും അന്ത്യചുംബനമേകി.
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. വീട്ടില്‍ ഒരുക്കിയ ചിതയ്ക്ക് മിഥുന്റെ കുഞ്ഞനുജന്‍ തീ കൊളുത്തി. അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാരം നടത്തി.
6:29 PM, 19 Jul
നാളെ അവധി
കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 20ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് . കനത്ത മഴ തുടരുന്ന
പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി ജൂലൈ 20ന് പ്രവർത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.
വിശദവിവരങ്ങൾക്ക്: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കാസർഗോഡ്
ഫോൺ: +91 94466 01700
7:44 PM, 19 Jul
ലൈന്‍ മാറ്റി
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈൻ നീക്കം ചെയ്ത് കെ എസ് ഇ ബി. വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്.
9:38 PM, 19 Jul
ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
10:40 PM, 19 Jul
കൂടിക്കാഴ്ച
കേരള സർവകലാശാല സമവായശ്രമങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് 3.30 ന് രാജ്ഭവനില്‍ വെച്ചാണ് കൂടിക്കാഴ്ച.
11:33 PM, 19 Jul
വിയറ്റ്നാമിൽ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 27 മരണം. വിയറ്റ്‌നാമിലെ ഹാലോങ് ബേയിലാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തകർ എട്ട് കുട്ടികളെയുൾപ്പടെ 27 മൃതദേഹങ്ങൾ കണ്ടെടുത്തതായും 11 പേരെ രക്ഷപ്പെടുത്തിയതായും വിയറ്റ്നാം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
12:05 AM, 20 Jul