കൊച്ചി: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. 72 മണിക്കൂർ നീണ്ടു നിൽക്കുന്ന ഡയാലിസിസ് തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാരുടെ സംഘം അറിയിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് വീണ്ടും മഴ കനക്കും. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലർട്ട് ഉള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യം ആണിത്. ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം
Jul 02, 2025, 10:51 pm IST
കാശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയും ഏറ്റുമുട്ടി
ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ വനമേഖലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഛത്രൂവിലെ കുച്ചാല്‍ പ്രദേശത്ത് സൈന്യവും സിആര്‍പിഎഫും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സുരക്ഷാ സേനയെ കണ്ടയുടനെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. സൈന്യവും തിരിച്ച് വെടിവച്ചു.
Jul 02, 2025, 8:59 pm IST
രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ല: ആര്‍ ബിന്ദു
ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിനെ വിസി ഡോ മോഹനന്‍ കുന്നുമ്മേല്‍ ആണ് സസ്പെന്‍ഡ് ചെയ്തത്. വൈസ് ചാന്‍സിലര്‍ അധികാര ദുര്‍വിനിയോഗമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കില്‍ അത് ആ നിലയില്‍ കൈകാര്യം ചെയ്യും. സിന്‍ഡിക്കേറ്റിന് മുമ്പാകെ ഇക്കാര്യം വേണമെങ്കില്‍ വൈസ് ചാന്‍സിലര്‍ക്ക് വെക്കാം എന്നല്ലാതെ നേരിട്ട് രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാന്‍ വിസിക്ക് ഇപ്പോള്‍ നിലവിലുള്ള നിയമപ്രകാരം സാധ്യമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Jul 02, 2025, 7:45 pm IST
പറക്കുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിമാറി
ഗോവയില്‍ നിന്ന് പൂനെയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലെ വിന്‍ഡോ ഫ്രെയിം ആകാശത്ത് വെച്ച് ഇളകിമാറി. യാത്രക്കാര്‍ പരിഭ്രാന്തരായി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് എയര്‍ലൈന്‍ അറിയിച്ചു. പ്രോട്ടോകോള്‍ പാലിച്ച് പൂനെയില്‍ എത്തിയശേഷം ഫ്രെയിം നീക്കം ചെയ്തു. ജൂലൈ ഒന്നിനാണ് സംഭവം ഉണ്ടായത്.
Jul 02, 2025, 6:13 pm IST
കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍
ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. രജിസ്ട്രാര്‍ പ്രൊഫ. കെഎസ് അനില്‍കുമാറിനെയാണ് വിസി മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തത്. സെനറ്റ് ഹാളിലെ പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ പരിപാടിക്ക് രജിസ്ട്രാര്‍ അനുമതി നിഷേധിച്ചതിനാണ് സസ്‌പെന്‍ഷന്‍. വിസിയുടെ നടപടിയെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വിമര്‍ശിച്ചു.
Jul 02, 2025, 5:42 pm IST
ആലപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി
ആലപ്പുഴ ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിന്‍ (29) ആണ് പിതാവ് ജോസിന്റെ കൈകളാല്‍ മരിച്ചത്. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. ഭര്‍ത്താവുമായി വഴക്കിട്ട് ജാസ്മിന്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തത് വഴക്കിലേക്ക് നീങ്ങി. തുടര്‍ന്നാണ് കൊലപ്പെടുത്തിയത്.
Jul 02, 2025, 4:28 pm IST
ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് ശിക്ഷ
ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ആവാമി ലീഗിന്റെ നേതാവുമായ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍.
കോടതിയലക്ഷ്യ കേസിലാണ് വിധി. ബംഗ്ലാദേശില്‍ നിന്ന് പുറത്താക്കിയ ശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന ശിക്ഷ നേരിടുന്നത്. 2024ലാണ് ഭരണ വിരുദ്ധ വികാരത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ ഹസീന രാജ്യത്ത് നിന്ന് പലായനം ചെയ്തത്.
Jul 02, 2025, 3:53 pm IST
അച്ഛന്‍ മകളെ കൊലപ്പെടുത്തി
ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയത്. 28 കാരിയായ ഏയ്ഞ്ചല്‍ ജോണ്‍സണ്‍ ആണ് കൊല്ലപ്പെട്ടത്
Jul 02, 2025, 3:38 pm IST
ടാക്‌സി യാത്ര ചെലവേറും
തിരക്കേറിയ സമയങ്ങളില്‍ ക്യാബ് ഡ്രൈവര്‍മാര്‍ക്ക് 2 മടങ്ങ് അടിസ്ഥാന നിരക്ക് ഈടാക്കാന്‍ അനുവദിച്ച് സര്‍ക്കാര്‍. ഉബര്‍, ഓല, റാപ്പിഡോ തുടങ്ങിയ ക്യാബ് അഗ്രഗേറ്റര്‍മാര്‍ക്ക് തിരക്കേറിയ സമയങ്ങളില്‍ അടിസ്ഥാന നിരക്കിന്റെ രണ്ട് മടങ്ങ് വരെ ഈടാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ അടിസ്ഥാന നിരക്കിന്റെ 1.5 മടങ്ങ് ഡൈനാമിക് നിരക്ക് ആയി ഈടാക്കാമായിരുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ 2025 ലെ പുതുക്കിയ മോട്ടോര്‍ വെഹിക്കിള്‍ അഗ്രഗേറ്റര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ആണ് പുതിയ നിര്‍ദേശമുള്ളത്.
Jul 02, 2025, 3:23 pm IST
ബോയിംഗ് 737 വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്
ചൈനയില്‍ നിന്ന് ജപ്പാനിലേക്കുള്ള വിമാനം ക്യാബിനിലെ മര്‍ദ്ദം തകരാറിലായതിനാല്‍ 10 മിനിറ്റിനുള്ളില്‍ 26,000 അടി താഴേക്ക് പോയി. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. ഓക്‌സിജന്‍ മാസ്‌കുകള്‍ ധരിക്കാന്‍ ജീവനക്കാര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടതോടെ വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പരന്നു. അതേസമയം ഒസാക്കയില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. എല്ലാ യാത്രക്കാരും സുരക്ഷിതരാണ് എന്ന് എയര്‍ലൈന്‍ അറിയിച്ചു
Jul 02, 2025, 2:57 pm IST
ജെഎസ്‌കെ കാണാന്‍ ഹൈക്കോടതി
സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക് നേരിടുന്ന സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ ഹൈക്കോടതി കാണും. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ശനിയാഴ്ച രാവിലെ 10 മണിക്ക് സിനിമ കാണുമെന്ന് ഹൈക്കോടതി നിര്‍മാതാക്കളോട് വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് പരിശോധിക്കും എന്നും കോടതി അറിയിച്ചു. ദൈവത്തിന്റെ പേരാണ് ജാനകി എന്ന് പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.
Jul 02, 2025, 2:32 pm IST
റവാഡയുടെ നിയമനം; പ്രതികരണം വളച്ചൊടിച്ചെന്ന് പി ജയരാജൻ
റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചത് സംബന്ധിച്ച് താൻ നടത്തിയ പ്രതികരണം മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തെന്ന് പി ജയരാജൻ. റവാഡയെ നിയമിച്ച മന്ത്രിസഭ തീരുമാനത്തെ അനുകൂലിച്ചാണ് താൻ സംസാരിച്ചത്. എന്നാൽ മാധ്യമങ്ങൾ അത് വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു.
Jul 02, 2025, 2:05 pm IST
വ്യാഴാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
വ്യാഴാഴ്ച കേരളത്തിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്.
. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
Jul 02, 2025, 1:59 pm IST
എയർ ഇന്ത്യ അപകടം; കാരണം എൻജിനുകൾ തകരാറിലായത്?
അഹമ്മദാബാദിൽ 241 പേർ മരണപ്പെട്ട എയർ ഇന്ത്യ അപകടത്തിന് കാരണം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന് റിപ്പോർട്ട്.എയർ ഇന്ത്യ നടത്തിയ ഫ്ലൈറ്റ് സിമുലേറ്റഡ് പഠനത്തിലാണ് കണ്ടെത്തലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യും അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. എന്തുകൊണ്ടാണ് രണ്ട് എൻജിനും ഒരേ സമയം പ്രവർത്തിക്കാതിരുന്നതെന്ന സംശയമാണ് വിദഗ്ധർ ഉയർത്തുന്നത്.
Jul 02, 2025, 1:24 pm IST
ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ഇറാൻ
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള (IAEA) സഹകരണം താൽക്കാലികമായി അവസാനിപ്പിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ഐഇഎയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതിനെ അനുകൂലിച്ച് കൊണ്ടുള്ള ബിൽ കഴിഞ്ഞ ദിവസം ഇറാൻ പാർലമെന്റ് പാസാക്കിയിരുന്നു. ഇറാന് നേരെയുള്ള ഇസ്രയേൽ-അമേരിക്ക ആക്രമണത്തിന് പിന്നാലെയായിരുന്നു നീക്കം.അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ഡയറക്ടർ ജനറലിന്റെ ന്യായീകരിക്കാത്ത പെരുമാറ്റത്തിനുള്ള സ്വാഭാവ പ്രതികരണം മാത്രമാണ് ബിൽ എന്നായിരുന്നു പ്രസിഡന്റ് വ്യക്തമാക്കിയത്.
Jul 02, 2025, 1:15 pm IST
അഞ്ച് വർഷവും ഞാൻ തന്നെ മുഖ്യൻ; സിദ്ധരാമയ്യ
ബെംഗളൂരു: ഡികെ ശിവകുമാർ അടുത്ത കർണാടക മുഖ്യമന്ത്രിയാകുമെന്ന വാദങ്ങളെ തള്ളി സിദ്ധരാമയ്യ. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും ഈ സർക്കാരിന്റെ കാലവധി തീരുന്നത് വരെ താൻ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോൺഗ്രസിൽ അധികാര വടംവലി ശക്തമാണെന്നും ഡികെ ശിവകുമാറായിരിക്കും അടുത്ത മുഖ്യൻ എന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് മുതിർന്ന നേതാവ് സുർജേവലയും ഡികെ ശിവകുമാറും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താൻ മുഖ്യമന്ത്രിയാകുമെന്ന പരസ്യ പ്രസ്താവന നടത്തിയ കോൺഗ്രസ് എംഎൽഎ ഇഖ്ബാൽ ഹുസൈന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ശിവകുമാർ വ്യക്തമാക്കി.
Jul 02, 2025, 1:05 pm IST
ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പർവതീകരിക്കുന്നു; എംവി ഗോവിന്ദൻ
കേരളത്തിന്റെ ആരോഗ്യ മേഖല ലോകം അംഗീകരിച്ചതാണെന്നും ചെറിയ പ്രശ്നമുണ്ടാകുമ്പോൾ അതിനെ പർവതീകരിക്കുന്നത് പ്രത്യേക മാനസികാവസ്ഥയാണെെന്നും എംവി ഗോവിന്ദൻ.കോവിഡിന്റെ പശ്ചാത്തലത്തിൽ അമേരിക്കപോലും വിറങ്ങലിച്ചുനിന്നപ്പോൾ ശരിയായ നിലപാട് സ്വീകരിച്ച നാടാണ് കേരളം.കേരളത്തിലെ ആരോഗ്യ മേഖല തകർന്നുവെന്ന് വരുത്തി തീർക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
Jul 02, 2025, 12:07 pm IST
വിസ്മയ കേസ് പ്രതി കിരൺ കുമാറിന് ജാമ്യം
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കേസിൽ ഹൈക്കോടതിയിൽ നിന്നും ശിക്ഷാവിധി വരുന്നത് വരെയാണ് ജാമ്യം. ഭാര്യ വിസ്മയുടെ ജീവനൊടുക്കിയ സംഭവത്തിൽ 10 വർഷത്തെ തടവാണ് കൊല്ലം അഡീഷ്ണൽ കോടതി കിരണിന് വിധിച്ചത്. ഇത് ചോദ്യം ചെയ്ത് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. ശിക്ഷാവിധി മരവിപ്പിക്കണമെന്നായിരുന്നു ആവശ്യം. കോടതി തീരുമാനം വൈകിയതോടെയാണ് ഇയാൾ സുപ്രീം കോടതിയ സമീപിച്ചത്.
Jul 02, 2025, 11:08 am IST
ഹേമചന്ദ്രന്റേത് ആത്മഹത്യയെന്ന് പ്രതി
മായനാട് നിന്നും കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രന്റേത് കൊപാതകമായിരുന്നില്ലെന്ന് പ്രതി നൗഷാദ്. കടം കാരണം ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഫേസ്ബുക്കിലൂടെ പങ്കിട്ട വീഡിയോയിൽ നൗഷാദ് പറയുന്നത്. അയാൾ താൻ ഉൾപ്പെടെയുള്ളവർക്ക് പണം നൽകാന്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് കരാർ ഉണ്ടാക്കിയതാണ്.അതിന് ശേഷം അയാൾ വീട്ടിലേക്ക് പോയെങ്കിലും മൈസൂരേക്ക് തിരിച്ചെത്തി. അന്ന് തന്റെ വീട്ടിൽ കഴിഞ്ഞു. തനിച്ചാണ് കഴിഞ്ഞത്. ഭക്ഷണവും വാങ്ങി നൽകി. പിറ്റേന്ന് രാവിലെ ചെന്ന് നോക്കിയപ്പോൾ മരിച്ച നിലയിലായിരുന്നു. പുറത്തറിഞ്ഞാൽ പ്രശ്നമാകുമെന്ന് ഭയന്നാണ് കുഴിച്ചിട്ടത്', നൗഷാദ് പറഞ്ഞു. ഹേമചന്ദ്രന്റെ മൃതദേഹം വീണ്ടും പോസ്റ്റുമാർട്ടം ചെയ്യണമെന്നും അയാൾ വീഡിയോയിൽ ആവശ്യപ്പെട്ടു.
Jul 02, 2025, 10:58 am IST
കൊവിഡ് വാക്സിൻ സുരക്ഷിതം; വ്യക്തത വരുത്തി ഐസിഎംആർ
പ്രായപൂർത്തിയായവരിലെ അകാലമരണത്തിന് കാരണം കൊവിഡ് വാക്സിൻ അല്ലെന്ന് ഐസിഎംആർ. ഹൃദയാഘാതം മറ്റെന്തെങ്കിലും കാരണം കൊണ്ടാകാം സംഭവിക്കുന്നത്. ഇന്ത്യയിൽ വിതരണം ചെയ്ത വാക്സിനുകൾ സുരക്ഷിതമാണെെന്നും ഐസിഎംആർ വ്യക്തമാക്കി.
Jul 02, 2025, 9:58 am IST
ഡോ ഹാരിസിനെ വിമർശിച്ച് ദേശാഭിമാനി
ഡോ ഹാരിസിനെതിരെ ദേശാഭിമാനി ദിനപത്രം. ഹാരിസിന്റെ തുറന്നുപറച്ചിൽ തെറ്റിധാരണക്ക് കാരണമായി എന്ന് മുഖപ്രസംഗം. ഇത് തിരുത്തൽ അല്ല തകർക്കൽ എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയൽ
Jul 02, 2025, 9:13 am IST
മുഖ്യമന്ത്രി ഗുരുതുല്യൻ; നടപടി ഉണ്ടായാലും പ്രതികരണം തുടരുമെന്ന് ഡോ ഹാരിസ്
ആരോഗ്യ മേഖലയുടെ ഉയർച്ചയ്ക്ക് വേണ്ടിയാണ് താൻ പ്രതികരിച്ചതെന്ന് ഡോ ഹാരിസ്. തന്റെ വിമർശനം മന്ത്രിക്കും മന്ത്രി സഭയ്ക്കും എതിരെ ആയിരുന്നില്ല. പ്രൊഫഷണൽ സൂയിസൈഡാണ് ഞാൻ നടത്തിയത്. എന്ത് നടപടി ഉണ്ടായാലും പ്രതികരിക്കുന്നത് തുടരുമെന്നും ഹാരിസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വിമർശനത്തിൽ നീരസമില്ലെന്നും അദ്ദേഹം ഗുരുതുല്യനാണെന്നും ഹാരിസ് പ്രതികരിച്ചു.
Jul 02, 2025, 8:28 am IST
ബൈക്ക് ടാക്സികൾ നിയമവിധേയമാക്കി കേന്ദ്രസർക്കാർ
ഇരുചക്രവാഹനങ്ങൾ കൊമേഷ്യൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് കേന്ദ്രസർക്കാർ. അഗ്രഗേറ്ററുകൾ വഴിയുള്ള യാത്രകൾക്കാണ് അനുമതി. അതേസമയം സംസ്ഥാന സർക്കാരുകൾക്ക് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാം
Jul 02, 2025, 7:50 am IST
ഭീകരവാദത്തിനെതിരെ പോരാടാൻ ഇന്ത്യക്ക് അവകാശമുണ്ട്; ജയ്ശങ്കർ
ഭീകരവാദത്തിനെതിരെ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരകളെയും കുറ്റവാളികളെയും ഒരിക്കലും തുല്യരായി കാണരുത്. ഭീകരതയ്‌ക്കെതിരെ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ അവകാശങ്ങളും ഇന്ത്യക്കുണ്ട്. ഞങ്ങൾ ആ അവകാശം വിനിയോഗിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ക്വാഡ് സമ്മേളനത്തിലാണ് പ്രതികരണം. പഹൽഗാം ഭീകരാക്രമണത്തെ ക്വാഡ് നേതാക്കൾ അപലപിക്കുകയും ചെയ്തു.
Jul 02, 2025, 7:19 am IST
പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എട്ട് ദിവസം നീളുന്ന വിദേശ പര്യടനത്തിന് ഇന്ന് തുടക്കമാകും. 10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ പര്യടനമാണിത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. ആദ്യ സന്ദർശനം ഘാനയിലാണ്. ഉച്ചയോടെ അദ്ദേഹം അവിടെ എത്തും.
Jul 02, 2025, 7:17 am IST
ഗാസയിൽ സമാധാനം പുലരുമോ?
ഗാസയിൽ വെടിനിർത്തിന് ഇസ്രായേൽ സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്‌റ് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ ഹമാസ് അംഗീകരിക്കുന്നതാണ് നല്ലതെന്നും ട്രംപിന്റെ മുന്നറിയിപ്പ്. അടുത്ത തിങ്കളാഴ്ച ബെഞ്ചമിൻ നെതന്യാഹുവിമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ഇതിന് മുന്നോടിയായിട്ടാണ് ട്രംപിന്റെ പ്രതികരണം.
7:17 AM, 2 Jul

7:19 AM, 2 Jul
പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എട്ട് ദിവസം നീളുന്ന വിദേശ പര്യടനത്തിന് ഇന്ന് തുടക്കമാകും. 10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ പര്യടനമാണിത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. ആദ്യ സന്ദർശനം ഘാനയിലാണ്. ഉച്ചയോടെ അദ്ദേഹം അവിടെ എത്തും.
7:50 AM, 2 Jul
ഭീകരവാദത്തിനെതിരെ പോരാടാൻ ഇന്ത്യക്ക് അവകാശമുണ്ട്; ജയ്ശങ്കർ
ഭീകരവാദത്തിനെതിരെ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരകളെയും കുറ്റവാളികളെയും ഒരിക്കലും തുല്യരായി കാണരുത്. ഭീകരതയ്‌ക്കെതിരെ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ അവകാശങ്ങളും ഇന്ത്യക്കുണ്ട്. ഞങ്ങൾ ആ അവകാശം വിനിയോഗിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ക്വാഡ് സമ്മേളനത്തിലാണ് പ്രതികരണം. പഹൽഗാം ഭീകരാക്രമണത്തെ ക്വാഡ് നേതാക്കൾ അപലപിക്കുകയും ചെയ്തു.
8:28 AM, 2 Jul
ബൈക്ക് ടാക്സികൾ നിയമവിധേയമാക്കി കേന്ദ്രസർക്കാർ
ഇരുചക്രവാഹനങ്ങൾ കൊമേഷ്യൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് കേന്ദ്രസർക്കാർ. അഗ്രഗേറ്ററുകൾ വഴിയുള്ള യാത്രകൾക്കാണ് അനുമതി. അതേസമയം സംസ്ഥാന സർക്കാരുകൾക്ക് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാം
9:13 AM, 2 Jul
മുഖ്യമന്ത്രി ഗുരുതുല്യൻ; നടപടി ഉണ്ടായാലും പ്രതികരണം തുടരുമെന്ന് ഡോ ഹാരിസ്
ആരോഗ്യ മേഖലയുടെ ഉയർച്ചയ്ക്ക് വേണ്ടിയാണ് താൻ പ്രതികരിച്ചതെന്ന് ഡോ ഹാരിസ്. തന്റെ വിമർശനം മന്ത്രിക്കും മന്ത്രി സഭയ്ക്കും എതിരെ ആയിരുന്നില്ല. പ്രൊഫഷണൽ സൂയിസൈഡാണ് ഞാൻ നടത്തിയത്. എന്ത് നടപടി ഉണ്ടായാലും പ്രതികരിക്കുന്നത് തുടരുമെന്നും ഹാരിസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വിമർശനത്തിൽ നീരസമില്ലെന്നും അദ്ദേഹം ഗുരുതുല്യനാണെന്നും ഹാരിസ് പ്രതികരിച്ചു.
9:58 AM, 2 Jul
ഡോ ഹാരിസിനെ വിമർശിച്ച് ദേശാഭിമാനി
ഡോ ഹാരിസിനെതിരെ ദേശാഭിമാനി ദിനപത്രം. ഹാരിസിന്റെ തുറന്നുപറച്ചിൽ തെറ്റിധാരണക്ക് കാരണമായി എന്ന് മുഖപ്രസംഗം. ഇത് തിരുത്തൽ അല്ല തകർക്കൽ എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയൽ
10:58 AM, 2 Jul
കൊവിഡ് വാക്സിൻ സുരക്ഷിതം; വ്യക്തത വരുത്തി ഐസിഎംആർ
പ്രായപൂർത്തിയായവരിലെ അകാലമരണത്തിന് കാരണം കൊവിഡ് വാക്സിൻ അല്ലെന്ന് ഐസിഎംആർ. ഹൃദയാഘാതം മറ്റെന്തെങ്കിലും കാരണം കൊണ്ടാകാം സംഭവിക്കുന്നത്. ഇന്ത്യയിൽ വിതരണം ചെയ്ത വാക്സിനുകൾ സുരക്ഷിതമാണെെന്നും ഐസിഎംആർ വ്യക്തമാക്കി.
11:08 AM, 2 Jul
ഹേമചന്ദ്രന്റേത് ആത്മഹത്യയെന്ന് പ്രതി
മായനാട് നിന്നും കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രന്റേത് കൊപാതകമായിരുന്നില്ലെന്ന് പ്രതി നൗഷാദ്. കടം കാരണം ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഫേസ്ബുക്കിലൂടെ പങ്കിട്ട വീഡിയോയിൽ നൗഷാദ് പറയുന്നത്. അയാൾ താൻ ഉൾപ്പെടെയുള്ളവർക്ക് പണം നൽകാന്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് കരാർ ഉണ്ടാക്കിയതാണ്.അതിന് ശേഷം അയാൾ വീട്ടിലേക്ക് പോയെങ്കിലും മൈസൂരേക്ക് തിരിച്ചെത്തി. അന്ന് തന്റെ വീട്ടിൽ കഴിഞ്ഞു. തനിച്ചാണ് കഴിഞ്ഞത്. ഭക്ഷണവും വാങ്ങി നൽകി. പിറ്റേന്ന് രാവിലെ ചെന്ന് നോക്കിയപ്പോൾ മരിച്ച നിലയിലായിരുന്നു. പുറത്തറിഞ്ഞാൽ പ്രശ്നമാകുമെന്ന് ഭയന്നാണ് കുഴിച്ചിട്ടത്', നൗഷാദ് പറഞ്ഞു. ഹേമചന്ദ്രന്റെ മൃതദേഹം വീണ്ടും പോസ്റ്റുമാർട്ടം ചെയ്യണമെന്നും അയാൾ വീഡിയോയിൽ ആവശ്യപ്പെട്ടു.
12:07 PM, 2 Jul
വിസ്മയ കേസ് പ്രതി കിരൺ കുമാറിന് ജാമ്യം
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കേസിൽ ഹൈക്കോടതിയിൽ നിന്നും ശിക്ഷാവിധി വരുന്നത് വരെയാണ് ജാമ്യം. ഭാര്യ വിസ്മയുടെ ജീവനൊടുക്കിയ സംഭവത്തിൽ 10 വർഷത്തെ തടവാണ് കൊല്ലം അഡീഷ്ണൽ കോടതി കിരണിന് വിധിച്ചത്. ഇത് ചോദ്യം ചെയ്ത് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. ശിക്ഷാവിധി മരവിപ്പിക്കണമെന്നായിരുന്നു ആവശ്യം. കോടതി തീരുമാനം വൈകിയതോടെയാണ് ഇയാൾ സുപ്രീം കോടതിയ സമീപിച്ചത്.
1:05 PM, 2 Jul
ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പർവതീകരിക്കുന്നു; എംവി ഗോവിന്ദൻ
കേരളത്തിന്റെ ആരോഗ്യ മേഖല ലോകം അംഗീകരിച്ചതാണെന്നും ചെറിയ പ്രശ്നമുണ്ടാകുമ്പോൾ അതിനെ പർവതീകരിക്കുന്നത് പ്രത്യേക മാനസികാവസ്ഥയാണെെന്നും എംവി ഗോവിന്ദൻ.കോവിഡിന്റെ പശ്ചാത്തലത്തിൽ അമേരിക്കപോലും വിറങ്ങലിച്ചുനിന്നപ്പോൾ ശരിയായ നിലപാട് സ്വീകരിച്ച നാടാണ് കേരളം.കേരളത്തിലെ ആരോഗ്യ മേഖല തകർന്നുവെന്ന് വരുത്തി തീർക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
1:15 PM, 2 Jul
അഞ്ച് വർഷവും ഞാൻ തന്നെ മുഖ്യൻ; സിദ്ധരാമയ്യ
ബെംഗളൂരു: ഡികെ ശിവകുമാർ അടുത്ത കർണാടക മുഖ്യമന്ത്രിയാകുമെന്ന വാദങ്ങളെ തള്ളി സിദ്ധരാമയ്യ. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും ഈ സർക്കാരിന്റെ കാലവധി തീരുന്നത് വരെ താൻ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോൺഗ്രസിൽ അധികാര വടംവലി ശക്തമാണെന്നും ഡികെ ശിവകുമാറായിരിക്കും അടുത്ത മുഖ്യൻ എന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് മുതിർന്ന നേതാവ് സുർജേവലയും ഡികെ ശിവകുമാറും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താൻ മുഖ്യമന്ത്രിയാകുമെന്ന പരസ്യ പ്രസ്താവന നടത്തിയ കോൺഗ്രസ് എംഎൽഎ ഇഖ്ബാൽ ഹുസൈന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ശിവകുമാർ വ്യക്തമാക്കി.
1:24 PM, 2 Jul
ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ഇറാൻ
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള (IAEA) സഹകരണം താൽക്കാലികമായി അവസാനിപ്പിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ഐഇഎയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതിനെ അനുകൂലിച്ച് കൊണ്ടുള്ള ബിൽ കഴിഞ്ഞ ദിവസം ഇറാൻ പാർലമെന്റ് പാസാക്കിയിരുന്നു. ഇറാന് നേരെയുള്ള ഇസ്രയേൽ-അമേരിക്ക ആക്രമണത്തിന് പിന്നാലെയായിരുന്നു നീക്കം.അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ഡയറക്ടർ ജനറലിന്റെ ന്യായീകരിക്കാത്ത പെരുമാറ്റത്തിനുള്ള സ്വാഭാവ പ്രതികരണം മാത്രമാണ് ബിൽ എന്നായിരുന്നു പ്രസിഡന്റ് വ്യക്തമാക്കിയത്.
1:59 PM, 2 Jul
എയർ ഇന്ത്യ അപകടം; കാരണം എൻജിനുകൾ തകരാറിലായത്?
അഹമ്മദാബാദിൽ 241 പേർ മരണപ്പെട്ട എയർ ഇന്ത്യ അപകടത്തിന് കാരണം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന് റിപ്പോർട്ട്.എയർ ഇന്ത്യ നടത്തിയ ഫ്ലൈറ്റ് സിമുലേറ്റഡ് പഠനത്തിലാണ് കണ്ടെത്തലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യും അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. എന്തുകൊണ്ടാണ് രണ്ട് എൻജിനും ഒരേ സമയം പ്രവർത്തിക്കാതിരുന്നതെന്ന സംശയമാണ് വിദഗ്ധർ ഉയർത്തുന്നത്.
2:05 PM, 2 Jul
വ്യാഴാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
വ്യാഴാഴ്ച കേരളത്തിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്.
. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
2:32 PM, 2 Jul
റവാഡയുടെ നിയമനം; പ്രതികരണം വളച്ചൊടിച്ചെന്ന് പി ജയരാജൻ
റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചത് സംബന്ധിച്ച് താൻ നടത്തിയ പ്രതികരണം മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തെന്ന് പി ജയരാജൻ. റവാഡയെ നിയമിച്ച മന്ത്രിസഭ തീരുമാനത്തെ അനുകൂലിച്ചാണ് താൻ സംസാരിച്ചത്. എന്നാൽ മാധ്യമങ്ങൾ അത് വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു.
2:57 PM, 2 Jul
ജെഎസ്‌കെ കാണാന്‍ ഹൈക്കോടതി
സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക് നേരിടുന്ന സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ ഹൈക്കോടതി കാണും. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ശനിയാഴ്ച രാവിലെ 10 മണിക്ക് സിനിമ കാണുമെന്ന് ഹൈക്കോടതി നിര്‍മാതാക്കളോട് വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് പരിശോധിക്കും എന്നും കോടതി അറിയിച്ചു. ദൈവത്തിന്റെ പേരാണ് ജാനകി എന്ന് പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.
3:23 PM, 2 Jul
ബോയിംഗ് 737 വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്
ചൈനയില്‍ നിന്ന് ജപ്പാനിലേക്കുള്ള വിമാനം ക്യാബിനിലെ മര്‍ദ്ദം തകരാറിലായതിനാല്‍ 10 മിനിറ്റിനുള്ളില്‍ 26,000 അടി താഴേക്ക് പോയി. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. ഓക്‌സിജന്‍ മാസ്‌കുകള്‍ ധരിക്കാന്‍ ജീവനക്കാര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടതോടെ വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പരന്നു. അതേസമയം ഒസാക്കയില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. എല്ലാ യാത്രക്കാരും സുരക്ഷിതരാണ് എന്ന് എയര്‍ലൈന്‍ അറിയിച്ചു
3:38 PM, 2 Jul
ടാക്‌സി യാത്ര ചെലവേറും
തിരക്കേറിയ സമയങ്ങളില്‍ ക്യാബ് ഡ്രൈവര്‍മാര്‍ക്ക് 2 മടങ്ങ് അടിസ്ഥാന നിരക്ക് ഈടാക്കാന്‍ അനുവദിച്ച് സര്‍ക്കാര്‍. ഉബര്‍, ഓല, റാപ്പിഡോ തുടങ്ങിയ ക്യാബ് അഗ്രഗേറ്റര്‍മാര്‍ക്ക് തിരക്കേറിയ സമയങ്ങളില്‍ അടിസ്ഥാന നിരക്കിന്റെ രണ്ട് മടങ്ങ് വരെ ഈടാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ അടിസ്ഥാന നിരക്കിന്റെ 1.5 മടങ്ങ് ഡൈനാമിക് നിരക്ക് ആയി ഈടാക്കാമായിരുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ 2025 ലെ പുതുക്കിയ മോട്ടോര്‍ വെഹിക്കിള്‍ അഗ്രഗേറ്റര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ആണ് പുതിയ നിര്‍ദേശമുള്ളത്.
3:53 PM, 2 Jul
അച്ഛന്‍ മകളെ കൊലപ്പെടുത്തി
ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയത്. 28 കാരിയായ ഏയ്ഞ്ചല്‍ ജോണ്‍സണ്‍ ആണ് കൊല്ലപ്പെട്ടത്
4:28 PM, 2 Jul
ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് ശിക്ഷ
ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ആവാമി ലീഗിന്റെ നേതാവുമായ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍.
കോടതിയലക്ഷ്യ കേസിലാണ് വിധി. ബംഗ്ലാദേശില്‍ നിന്ന് പുറത്താക്കിയ ശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന ശിക്ഷ നേരിടുന്നത്. 2024ലാണ് ഭരണ വിരുദ്ധ വികാരത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ ഹസീന രാജ്യത്ത് നിന്ന് പലായനം ചെയ്തത്.
5:42 PM, 2 Jul
ആലപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി
ആലപ്പുഴ ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിന്‍ (29) ആണ് പിതാവ് ജോസിന്റെ കൈകളാല്‍ മരിച്ചത്. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. ഭര്‍ത്താവുമായി വഴക്കിട്ട് ജാസ്മിന്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തത് വഴക്കിലേക്ക് നീങ്ങി. തുടര്‍ന്നാണ് കൊലപ്പെടുത്തിയത്.
6:13 PM, 2 Jul
കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍
ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. രജിസ്ട്രാര്‍ പ്രൊഫ. കെഎസ് അനില്‍കുമാറിനെയാണ് വിസി മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തത്. സെനറ്റ് ഹാളിലെ പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ പരിപാടിക്ക് രജിസ്ട്രാര്‍ അനുമതി നിഷേധിച്ചതിനാണ് സസ്‌പെന്‍ഷന്‍. വിസിയുടെ നടപടിയെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വിമര്‍ശിച്ചു.
7:45 PM, 2 Jul
പറക്കുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിമാറി
ഗോവയില്‍ നിന്ന് പൂനെയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലെ വിന്‍ഡോ ഫ്രെയിം ആകാശത്ത് വെച്ച് ഇളകിമാറി. യാത്രക്കാര്‍ പരിഭ്രാന്തരായി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് എയര്‍ലൈന്‍ അറിയിച്ചു. പ്രോട്ടോകോള്‍ പാലിച്ച് പൂനെയില്‍ എത്തിയശേഷം ഫ്രെയിം നീക്കം ചെയ്തു. ജൂലൈ ഒന്നിനാണ് സംഭവം ഉണ്ടായത്.
8:59 PM, 2 Jul
രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ല: ആര്‍ ബിന്ദു
ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിനെ വിസി ഡോ മോഹനന്‍ കുന്നുമ്മേല്‍ ആണ് സസ്പെന്‍ഡ് ചെയ്തത്. വൈസ് ചാന്‍സിലര്‍ അധികാര ദുര്‍വിനിയോഗമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കില്‍ അത് ആ നിലയില്‍ കൈകാര്യം ചെയ്യും. സിന്‍ഡിക്കേറ്റിന് മുമ്പാകെ ഇക്കാര്യം വേണമെങ്കില്‍ വൈസ് ചാന്‍സിലര്‍ക്ക് വെക്കാം എന്നല്ലാതെ നേരിട്ട് രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാന്‍ വിസിക്ക് ഇപ്പോള്‍ നിലവിലുള്ള നിയമപ്രകാരം സാധ്യമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
10:51 PM, 2 Jul