മിഥുന്റെ മരണം കേരളത്തിലെ ജനങ്ങളുടെ മനസില്‍ സൃഷ്ടിച്ച വേദന മായും മുന്‍പേ വീണ്ടും ഷോക്കേറ്റുള്ള മരണം. തിരുവനന്തപുരം നെടുമങ്ങാട് റോഡില്‍ പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമായിരുന്നു അപകടം. കാറ്ററിങ് ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. മരമൊടിഞ്ഞു വീണ് പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്നാണ് അക്ഷയ്ക്ക് വൈദ്യുതാഘാതമേറ്റത്.
പൊട്ടി വീണ വൈദ്യുതി ലൈനിലേക്ക് അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് കയറിയപ്പോഴാണ് അപകടമുണ്ടായത്. അക്ഷയ്ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു. ബിരുദ വിദ്യാര്‍ത്ഥിയാണ് അക്ഷയ്.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. രണ്ടു ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോടുമാണ് റെഡ് അലേര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്.
Jul 21, 2025, 12:20 am IST
വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി വീണ ജോർജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല. സംഭവത്തില്‍ വിതുര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രോഗിയെ ആംബുലന്‍സില്‍ കയറ്റാതെ തടസം സൃഷ്ടിക്കുകയും അസഭ്യം പറയുകയും, ആംബുലന്‍സ് തടയുകയും ചെയ്തുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പരാതി. ഇൻഷുറൻസും ഫിറ്റ്നസുമുള്ള ആംബുലൻസാണെങ്കിലും ഇതൊന്നും ഇല്ല എന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് തടഞ്ഞതെന്നും മന്ത്രി വ്യക്തമാക്കുന്നു
Jul 20, 2025, 11:18 pm IST
ജമ്മു കശ്മീരിലെ കിസ്ത്വാറിലെ ദച്ചാൻ പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ
#WATCH | Jammu and Kashmir: An encounter has started in the Dachhan area of Kistwar between terrorists and security forces.
(Visuals deferred by unspecified time; no live operational details disclosed) pic.twitter.com/p0Wj1wFc9b
കോഴിക്കോട് പേരാമ്പ്രയിൽ മത്സയോട്ടത്തിനിടെ ബസ് കയറി സ്കൂട്ടർ യാത്രികനായ വിദ്യാർഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. പേരാമ്പ്ര സ്വദേശി ആദം ഷാഫിയുടെ ലൈസൻസ് ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്
Jul 20, 2025, 9:23 pm IST
നയിക്കാന്‍ സുമലത
സിപിഐയുടെ പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലതാ മോഹന്‍ദാസിനെ തിരഞ്ഞെടുത്തു. പാര്‍ട്ടിയുടെ കേരളത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയാണ് സുമലത.
Jul 20, 2025, 8:55 pm IST
വെള്ളാപ്പള്ളിയെ തള്ളി സിപിഎം
Jul 20, 2025, 7:36 pm IST
എറണാകുളം വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു. വടുതല സ്വദേശി ക്രിസ്റ്റഫറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റഫറിന്റെ ഭാര്യ മേരികുട്ടി ചികിത്സയില്‍ തുടരുകയാണ്.
Jul 20, 2025, 7:34 pm IST
വെള്ളാപ്പള്ളിക്കെതിരെ എം സ്വരാജ്
Jul 20, 2025, 5:45 pm IST
റഷ്യയില്‍ ഭൂചലന പരമ്പര; തീവ്രത 7.4
റഷ്യയുടെ കിഴക്കന്‍ തീരത്ത് ഭൂചലന പരമ്പര. തീവ്രത 7.4. പസഫിക് തീരങ്ങളില്‍ സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റഷ്യയുടെ കിഴക്കന്‍ തീരമായ പെട്രോപാവ്‌ളോസ്‌ക കാംചസ്‌കിയുടെ 140 കിലോമീറ്റര്‍ വിസ്തൃതിയിലാണ് തുടര്‍ച്ചയായ ഭൂചലനങ്ങള്‍ ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.7 മുതല്‍ 7.4 തീവ്രതയുള്ള ഭൂചലനങ്ങളാണ് ഉണ്ടായത്. രണ്ടു ലക്ഷത്തോളം ആളുകള്‍ തിങ്ങിപാര്‍ക്കുന്ന തീരപ്രദേശമാണ് കാംച്‌സ്‌കി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Jul 20, 2025, 4:33 pm IST
മഴ മുന്നറിയിപ്പ്
ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
Jul 20, 2025, 4:29 pm IST
പെരിന്തല്‍മണ്ണ സ്വദേശിയായ 15 കാരിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 15 കാരിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. നിപയാണെന്ന സംശയത്തെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി കുട്ടിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, കോഴിക്കോട് നടത്തിയ സ്രവ പരിശോധനല്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തി. സംസ്ഥാനത്ത് ആകെ 648 പേരാണ് നിപ വൈറസ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്
Jul 20, 2025, 2:09 pm IST
പേരാമ്പ്രയില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ വിദ്യാര്‍ഥി മരിച്ചു; പ്രതിഷേധം
കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. യൂത്ത് ലീഗ് പ്രവര്‍ത്തകരും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായെത്തി. റീത്തുമായി കുത്തിയിരുന്ന് റോഡുപരോധിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു.
Jul 20, 2025, 12:42 pm IST
കണ്ണൂരില്‍ അമ്മയും മൂന്നു വയസുള്ള കുഞ്ഞും പുഴയില്‍ ചാടി
കണ്ണൂരില്‍ അമ്മയും മൂന്നു വയസുള്ള കുഞ്ഞും പുഴയില്‍ ചാടി. അമ്മയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ ചെമ്പല്ലിക്കുണ്ടില്‍ വയലപ്ര സ്വദേശി എംവി റീമയാണ് പുഴയില്‍ ചാടി മരിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. റിമ മകനുമായി സ്‌കൂട്ടറില്‍ എത്തി ചെമ്പല്ലിക്കുണ്ട് പുഴയിലേക്ക് ചാടുകയായിരുന്നു റിമ. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. മകനായി തിരച്ചില്‍ തുടരുകയാണ്.
Jul 20, 2025, 10:15 am IST
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും
ഒരു മാസം നീളുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും. സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും. പഹല്‍ഗാം ഭീകരാക്രമണം, ഇന്ത്യ-പാക് സംഘര്‍ഷത്തിലെ ട്രംപിന്റെ നിലപാട്, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നതോടെ സഭാ സമ്മേളനം പ്രക്ഷുബ്ധമായേക്കും. ആദായ നികുതി ഭേദഗതി ബില്‍ അടക്കം പ്രധാനപ്പെട്ട വിഷയങ്ങള്‍ ഈ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് വരുന്നുണ്ട്.
Jul 20, 2025, 9:01 am IST
മിഥുന്റെ മരണം; സ്‌കൂള്‍ മാനേജ്‌മെന്റിനെയും കെഎസ്ഇബിയെയും പ്രതി ചേര്‍ക്കും
കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേര്‍ത്ത് കേസെടുക്കും. സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെയും കേസെടുക്കും. അന്വേഷണത്തിന് ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും.
Jul 20, 2025, 8:54 am IST
അതുല്യ ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് ക്രൂരപീഡനം
ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖരന്‍ ഭര്‍ത്താവില്‍ നിന്നും ദീര്‍ഘനാളായി ക്രൂരപീഡനം നേരിട്ടതായി സൂചന. സതീഷ് അതുല്യയെ മദ്യപിച്ച് മര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതുകൂടാതെ സതീഷിന് സംശയ രോഗവും ഉണ്ടായിരുന്നു. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു
Jul 20, 2025, 8:21 am IST
വടുതലയില്‍ അയല്‍വാസി തീകൊളുത്തിയ ദമ്പതികളുടെ ആരോഗ്യനില ഗുരുതരം
കൊച്ചി വടുതലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ദമ്പതികളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പരിക്കേറ്റ ക്രിസ്റ്റഫറിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. ഭാര്യ മേരിയും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണ്. ഇരുവരെയും ആക്രമിച്ചശേഷം അയല്‍വാസിയായ വില്യം തൂങ്ങി മരിച്ചിരുന്നു. വില്യമിന്റെ മൃതദേഹം ആരും ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. സംഭവത്തിന് പിന്നില്‍ പകയും വൈരാഗ്യവുമെന്നാണ് പൊലീസ് പറയുന്നത്.
Jul 20, 2025, 8:06 am IST
സൗദിയിലെ ഉറങ്ങുന്ന രാജകുമാരന്‍ അന്തരിച്ചു
രണ്ട് പതിറ്റാണ്ടായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന സൗദി രാജകുടുംബാംഗം അന്തരിച്ചു. അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ ആണ് മരിച്ചത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോമയിലായിരുന്നു. ഇരുപതു വര്‍ഷമായി റിയാദ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉറങ്ങുന്ന രാജകുമാരന്‍ എന്ന പേരില്‍ ആഗോളതലത്തില്‍ അറിയപ്പെട്ടിരുന്ന വ്യക്തിയാണ് അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍.
Jul 20, 2025, 7:40 am IST
മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ച ഇന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നരയ്ക്ക് രാജ്ഭവനിലാണ് ഇരുവരുടെയും കൂടിക്കാഴ്ച നടക്കുന്നത്. ഭാരതാംബ ചിത്ര വിവാദം മുതല്‍ കേരള സര്‍വകലാശാല വിഷയങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷമായ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് രാജ്ഭവനില്‍ നിര്‍ണായക കൂടിക്കാഴ്ച നടക്കുന്നത്.
7:40 AM, 20 Jul

8:06 AM, 20 Jul
സൗദിയിലെ ഉറങ്ങുന്ന രാജകുമാരന്‍ അന്തരിച്ചു
രണ്ട് പതിറ്റാണ്ടായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന സൗദി രാജകുടുംബാംഗം അന്തരിച്ചു. അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ ആണ് മരിച്ചത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോമയിലായിരുന്നു. ഇരുപതു വര്‍ഷമായി റിയാദ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉറങ്ങുന്ന രാജകുമാരന്‍ എന്ന പേരില്‍ ആഗോളതലത്തില്‍ അറിയപ്പെട്ടിരുന്ന വ്യക്തിയാണ് അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍.
8:21 AM, 20 Jul
വടുതലയില്‍ അയല്‍വാസി തീകൊളുത്തിയ ദമ്പതികളുടെ ആരോഗ്യനില ഗുരുതരം
കൊച്ചി വടുതലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ദമ്പതികളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പരിക്കേറ്റ ക്രിസ്റ്റഫറിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. ഭാര്യ മേരിയും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണ്. ഇരുവരെയും ആക്രമിച്ചശേഷം അയല്‍വാസിയായ വില്യം തൂങ്ങി മരിച്ചിരുന്നു. വില്യമിന്റെ മൃതദേഹം ആരും ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. സംഭവത്തിന് പിന്നില്‍ പകയും വൈരാഗ്യവുമെന്നാണ് പൊലീസ് പറയുന്നത്.
8:54 AM, 20 Jul
അതുല്യ ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് ക്രൂരപീഡനം
ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖരന്‍ ഭര്‍ത്താവില്‍ നിന്നും ദീര്‍ഘനാളായി ക്രൂരപീഡനം നേരിട്ടതായി സൂചന. സതീഷ് അതുല്യയെ മദ്യപിച്ച് മര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതുകൂടാതെ സതീഷിന് സംശയ രോഗവും ഉണ്ടായിരുന്നു. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു
9:01 AM, 20 Jul
മിഥുന്റെ മരണം; സ്‌കൂള്‍ മാനേജ്‌മെന്റിനെയും കെഎസ്ഇബിയെയും പ്രതി ചേര്‍ക്കും
കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേര്‍ത്ത് കേസെടുക്കും. സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെയും കേസെടുക്കും. അന്വേഷണത്തിന് ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും.
10:15 AM, 20 Jul
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും
ഒരു മാസം നീളുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും. സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും. പഹല്‍ഗാം ഭീകരാക്രമണം, ഇന്ത്യ-പാക് സംഘര്‍ഷത്തിലെ ട്രംപിന്റെ നിലപാട്, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നതോടെ സഭാ സമ്മേളനം പ്രക്ഷുബ്ധമായേക്കും. ആദായ നികുതി ഭേദഗതി ബില്‍ അടക്കം പ്രധാനപ്പെട്ട വിഷയങ്ങള്‍ ഈ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് വരുന്നുണ്ട്.
12:42 PM, 20 Jul
കണ്ണൂരില്‍ അമ്മയും മൂന്നു വയസുള്ള കുഞ്ഞും പുഴയില്‍ ചാടി
കണ്ണൂരില്‍ അമ്മയും മൂന്നു വയസുള്ള കുഞ്ഞും പുഴയില്‍ ചാടി. അമ്മയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ ചെമ്പല്ലിക്കുണ്ടില്‍ വയലപ്ര സ്വദേശി എംവി റീമയാണ് പുഴയില്‍ ചാടി മരിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. റിമ മകനുമായി സ്‌കൂട്ടറില്‍ എത്തി ചെമ്പല്ലിക്കുണ്ട് പുഴയിലേക്ക് ചാടുകയായിരുന്നു റിമ. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. മകനായി തിരച്ചില്‍ തുടരുകയാണ്.
2:09 PM, 20 Jul
പേരാമ്പ്രയില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ വിദ്യാര്‍ഥി മരിച്ചു; പ്രതിഷേധം
കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. യൂത്ത് ലീഗ് പ്രവര്‍ത്തകരും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായെത്തി. റീത്തുമായി കുത്തിയിരുന്ന് റോഡുപരോധിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു.
4:29 PM, 20 Jul
പെരിന്തല്‍മണ്ണ സ്വദേശിയായ 15 കാരിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 15 കാരിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. നിപയാണെന്ന സംശയത്തെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി കുട്ടിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, കോഴിക്കോട് നടത്തിയ സ്രവ പരിശോധനല്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തി. സംസ്ഥാനത്ത് ആകെ 648 പേരാണ് നിപ വൈറസ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്
4:33 PM, 20 Jul
മഴ മുന്നറിയിപ്പ്
ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
5:45 PM, 20 Jul
റഷ്യയില്‍ ഭൂചലന പരമ്പര; തീവ്രത 7.4
റഷ്യയുടെ കിഴക്കന്‍ തീരത്ത് ഭൂചലന പരമ്പര. തീവ്രത 7.4. പസഫിക് തീരങ്ങളില്‍ സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റഷ്യയുടെ കിഴക്കന്‍ തീരമായ പെട്രോപാവ്‌ളോസ്‌ക കാംചസ്‌കിയുടെ 140 കിലോമീറ്റര്‍ വിസ്തൃതിയിലാണ് തുടര്‍ച്ചയായ ഭൂചലനങ്ങള്‍ ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.7 മുതല്‍ 7.4 തീവ്രതയുള്ള ഭൂചലനങ്ങളാണ് ഉണ്ടായത്. രണ്ടു ലക്ഷത്തോളം ആളുകള്‍ തിങ്ങിപാര്‍ക്കുന്ന തീരപ്രദേശമാണ് കാംച്‌സ്‌കി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
7:34 PM, 20 Jul
വെള്ളാപ്പള്ളിക്കെതിരെ എം സ്വരാജ്
7:36 PM, 20 Jul
എറണാകുളം വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു. വടുതല സ്വദേശി ക്രിസ്റ്റഫറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റഫറിന്റെ ഭാര്യ മേരികുട്ടി ചികിത്സയില്‍ തുടരുകയാണ്.
8:55 PM, 20 Jul
വെള്ളാപ്പള്ളിയെ തള്ളി സിപിഎം
9:23 PM, 20 Jul
നയിക്കാന്‍ സുമലത
സിപിഐയുടെ പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലതാ മോഹന്‍ദാസിനെ തിരഞ്ഞെടുത്തു. പാര്‍ട്ടിയുടെ കേരളത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയാണ് സുമലത.
10:36 PM, 20 Jul
ലൈസൻസ് സസ്‌പെൻഡ് ചെയ്തു
കോഴിക്കോട് പേരാമ്പ്രയിൽ മത്സയോട്ടത്തിനിടെ ബസ് കയറി സ്കൂട്ടർ യാത്രികനായ വിദ്യാർഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. പേരാമ്പ്ര സ്വദേശി ആദം ഷാഫിയുടെ ലൈസൻസ് ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്
11:18 PM, 20 Jul