Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടമുറിയാതെ ജനപ്രവാഹം; വിപ്ലവ നായകന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

ഒരു നൂറ്റാണ്ടിന്റെ സംഭവബഹുലമായ ജീവിതം ബാക്കിവച്ച് വിഎസ് അച്യുതാനന്ദന്‍ എന്ന വിപ്ലവ ജ്വാല ഓര്‍മയാകുമ്പോള്‍ ഇടമുറിയാതെ ജനപ്രവാഹം ഒഴുകുകയാണ്, വിപ്ലവ നായകനെ അവസാനമായി കാണാന്‍. വിഎസിന്റെ ഭൗതികശരീരം കവടിയാറിലെ വേലിക്കകത്ത് വീട്ടില്‍ നിന്ന് ഒന്‍പത് മണിക്ക് ദര്‍ബാര്‍ ഹാളിലെത്തിച്ചു. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപ യാത്രയായി ആലപ്പുഴയിലേക്കു കൊണ്ടുപോകുന്നു.

കെഎസ്ആര്‍ടിസിയുടെ പ്രത്യേകമായി തയാറാക്കിയ ബസിലാണ് വിഎസിന്റെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കടന്നുപോകുന്നത്. നേതാക്കളും അണികളും സാധാരണക്കാരും വിഎസിനെ കാണാന്‍ ഒഴുകുകയാണ്. ജനസാഗരത്തിന് നടുവിലൂടെ വളരെ പതുക്കെയാണ് വിലാപയാത്ര കടന്നുപോകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജന്‍, മന്ത്രിമാരായ പി പ്രസാദ്, പി രാജീവ് തുടങ്ങിയവര്‍ ബസിലുണ്ട്.

live

കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, പാരിപ്പള്ളി, കൊട്ടിയം, ചിന്നക്കട, കാവനാട്, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, തോട്ടപ്പള്ളി, കരുവാറ്റ എന്നിവിടങ്ങളിലൂടെയാണ് വിലാപയാത്ര കടന്നുപോകുന്നത്.

Jul 23, 2025, 1:15 am IST

ബംഗ്ലാദേശ് വിമാനാപകടം; മരിച്ചത് 31 പേർ

പരിശീലന പറക്കലിനിടെ സ്കൂളിന് മുകളിലേക്ക് യുദ്ധ വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ ബെംഗ്ലാദേശിൽ മരിച്ചത് 31 പേർ. 25 സ്കൂൾ കുട്ടികളടക്കമാണ് മരിച്ചത്. 171 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ചൈനീസ് നിർമിത എഫ് 7 വിമാനമാണ് തകർന്നു വീണത്. ധാക്കയുടെ വടക്കൻ മേഖലയിലുള്ള മൈൽസ്റ്റോൺ സ്‌കൂളിലേക്കാണ് വിമാനം പതിച്ചത്
Jul 23, 2025, 12:49 am IST

വി എസിന് നാടിന്റെ യാത്രാമൊഴി; പൊതുദര്‍ശനം ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിൽ

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ബുധനാഴ്ച്ച (23) 11 മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കും.ബുധനാഴ്ച്ച രാവിലെ 9 മണിവരെ സ്വവസതിയിലും തുടര്‍ന്ന് 10 മണിയോടെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. പൊതുദര്‍ശനത്തിന് ശേഷം നാല് മണിയോടെയാവും വലിയ ചുടുകാടില്‍ ഔദ്യോഗിച ചടങ്ങുകളോടെയുള്ള സംസ്‌കാരം.
Jul 22, 2025, 11:52 pm IST

വി എസിന് യാത്രാമൊഴി: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് നഗരത്തിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി 1, എറണാകുളം തണ്ണീർമുക്കം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പവർ ഹൗസ് ജംഗ്ഷൻ, കോൺവെന്റ് സ്‌ക്വയർ കണ്ണൻ വർക്കി പാലം , കളക്ട്രേറ്റ് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ല്യൂ ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയുക. 2. എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ ജി എച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ല്യൂ ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക. കൂടാതെ വസതിയിൽ നിന്നും വിലാപയാത്ര പുറപ്പെട്ടതിനു ശേഷം എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളി യിൽ നിന്നും ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയിൽ പ്രവേശിച്ചു പോകേണ്ടതാണ് . കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി എസ് ഡി കോളജ് ഗ്രൗണ്ട് , ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ് 3. കായംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ജി എച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ല്യൂ ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക. ചെറിയ വാഹനങ്ങൾ ബീച്ച് റോഡിൽ പാർക്ക് ചെയ്യുക. 4. വസതിയിലെ പൊതു ദർശ്ശനവുമായി ബന്ധപ്പെട്ട് പഴയനടക്കാവ് റോഡിലെ വാഹന ഗതാഗതം ജൂലൈ 22 രാത്രി 11 മണി മുതൽ 23 രാവിലെ 11 വരെ പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ് എന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Jul 22, 2025, 11:38 pm IST

സാമുവല്‍ ജെറോമിനെതിരെയുള്ള ആരോപണങ്ങൾ പിൻവലിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ

യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കേസില്‍ സാമുവല്‍ ജെറോമിനെതിരെയുള്ള ആരോപണങ്ങൾ പിൻവലിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. കേസില്‍ സാമുവല്‍ ജെറോം ഒന്നും ചെയ്തിട്ടില്ലെന്നും അയാള്‍ അഭിഭാഷകനല്ലെന്നും തുടങ്ങിയ ആരോപണങ്ങൾ ഇയാൾ ഫേസ്ബുക്കിലൂടെ പങ്കിട്ടിരുന്നു. ഇതാണ് നീക്കിയത്.
Jul 22, 2025, 10:27 pm IST

വി എസിന് യാത്രമൊഴി: നാളെ കെ എസ് ആർ ടി സി ദീർഘദൂര സർവീസുകൾ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ സംസ്കാരം നടക്കുന്നതിൻ്റെ ഭാഗമായി ആലപ്പുഴ നഗരത്തിൽ ബുധനാഴ്ച ആലപ്പുഴയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിൻ്റെ ഭാഗമായി ചേർത്തല ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളർകോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതും, അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ കളർകോട് ബൈപ്പാസ് കയറി ചേർത്തല ഭാഗത്തേക്ക് പോകേണ്ടതാണെന്നും കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.
Jul 22, 2025, 10:25 pm IST

ഗീത ഗോപിനാഥ് ഐഎംഎഫിൽ നിന്നും രാജിവെച്ചു

സാമ്പത്തിക ശാസ്ത്രജ്ഞയും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ മലയാളി ഗീത ഗോപിനാഥ് പദവി രാജിവെച്ചു. അധ്യാപന ജീവിതത്തിലേക്കാണ് അവർ മടങ്ങുന്നത്. ഓഗസ്റ്റില്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് അധ്യാപികയായി തിരികെ ജോലിയിൽ പ്രവേശിക്കുമെന്ന് ഗീത ഗോപിനാഥ് എക്സിൽ കുറിച്ചു.
Jul 22, 2025, 9:27 pm IST

നിമിഷപ്രിയയുടെ മോചനം; രണ്ടാം ഘട്ട ചർച്ചയിൽ കേന്ദ്രസർക്കാർ പ്രതിനിധി പങ്കെടുക്കണമെന്ന് കാന്തപുരം

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. നയതന്ത്രചർച്ചകളുടെ തുടര്‍ച്ചയും നിയമപരമായ കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതോടൊപ്പം കേസിന്റെ സാംസ്‌കാരികമായ സെന്‍സിറ്റിവിറ്റികൂടി മനസിലാക്കിയുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തിൽ ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
Jul 22, 2025, 8:20 pm IST

കോൺഗ്രസിന് തിരിച്ചടി; ആവശ്യം തള്ളി ട്രിബ്യൂണല്‍

പാര്‍ട്ടിയ്ക്ക് ലഭിച്ച സംഭാവനയ്ക്കു മേല്‍ ആദായനികുതിയിളവ് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ അപ്പീല്‍ തളളി ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍. 2018-19 കാലത്തെ സംഭാവനയ്ക്കാണ് നികുതി ഇളവ് ആവശ്യപ്പെട്ടത്. 199 കോടി രൂപ സംഭാവനയായി ലഭിച്ചതാണെന്ന് പാർട്ടി അറിയിച്ചെങ്കിലും നിശ്ചിത സമയപരിധിക്കുള്ളിൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയാതിരുന്നതോടെയാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്.
Jul 22, 2025, 7:40 pm IST

ലാന്റിങിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതരെന്ന്

ലാന്റിങിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI-315 വിമാനത്തിന്റെ ഓക്സിലിയറി പവർ യൂണിറ്റിനാണ് തീപിടിച്ചത്. വിമാനം ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടനെയാണ് സംഭവം. യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങുന്ന സമയത്താണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഓക്സിലിയറി പവർ യൂണിറ്റ് (APU) പ്രവർത്തനരഹിതമാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. ഇരട്ട എൻജിനുള്ള എയർബസ് എ321 വിമാനത്തിനാണ് തീപിടിച്ചത്. തീപിടിത്തത്തിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ അറിയിച്ചതായി എയർ ഇന്ത്യ വ്യക്തമാക്കി.
Jul 22, 2025, 7:16 pm IST

വി എസിന് യാത്രാമൊഴി; മെഡിക്കൽ സംഘത്തെ നിയോഗിച്ചു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം വഹിച്ചുകൊണ്ട് ജില്ലയിലേക്ക് വരുന്ന വിലാപയാത്രയിൽ ഉടനീളവും പൊതുദർശനം, സംസ്കാരം നടക്കുന്ന സ്ഥലങ്ങളിലും ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി സർക്കാർ അറിയിച്ചു. വിലാപയാത്ര ജില്ലാ അതിർത്തിയിൽ പ്രവേശിക്കുന്നത് മുതൽ മെഡിക്കൽ ഓഫീസർ, നേഴ്സിങ് ഓഫീസർ, നേഴ്സിങ് അസിസ്റ്റൻ്റ് എന്നിവർ അടങ്ങുന്ന മെഡിക്കൽ സംഘം ആവശ്യമായ മരുന്നുകൾ സഹിതം അനുഗമിക്കും.
Jul 22, 2025, 6:28 pm IST

ജഗദീപ് ധൻകർ കഴിഞ്ഞ ദിവസം കുഴഞ്ഞു വീണു

ജഗദീപ് ധന്‍കർ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിക്കിടെ കുഴഞ്ഞ് വീണതായി റിപ്പോർട്ട്. സംഭവത്തെ തുടര്‍ന്ന് ധന്‍കറുടെ ആരോഗ്യനില പൊടുന്നനെ മോശമായെന്നും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
Jul 22, 2025, 5:53 pm IST

വിഎസിന് വിട ചൊല്ലി തലസ്ഥാനം

വിഎസ് അച്യുതാനന്ദന്‍റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലസ്ഥാനത്തുനിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു.ബുധനാഴ്ച വൈകിട്ടോടെ ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം നടത്തും.
Jul 22, 2025, 5:17 pm IST

വിലാപയാത്ര ഉള്ളൂരില്‍

വിഎസിന്റെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര ഉള്ളൂര്‍ ജംക്ഷനിലെത്തി. രണ്ട് മണിക്കൂറിലധികം പിന്നിടുമ്പോള്‍ ഇതു വരെ പിന്നിട്ടത് ആറര കിലോമീറ്ററോളം മാത്രം. ദര്‍ബാര്‍ ഹാളില്‍ നിന്ന് പുറപ്പെട്ട വിലാപയാത്ര ഒരു കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഏകദേശം 45 മിനിറ്റ് സമയമെടുത്തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ വിഎസിനെ അവസാനമായി കാണാന്‍ കാത്തുനില്‍ക്കുന്നു.
Jul 22, 2025, 4:01 pm IST

യുവ ഡോക്ടറെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം മഞ്ചേരിയില്‍ ഫ്ളാറ്റില്‍ യുവ ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി മെഡിക്കല്‍ കോളജ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ സികെ ഫര്‍സീന(35)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണു സംഭവം. താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചു. തുടര്‍ന്ന് വിവരമറിഞ്ഞ് പൊലീസെത്തി. ഡോ ഫര്‍സീന വിഷാദ രോഗം കാരണം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
Jul 22, 2025, 2:31 pm IST

വിഎസിന് ആദരാഞ്ജലി അര്‍പ്പിച്ച് രമേശ് ചെന്നിത്തല
Jul 22, 2025, 2:25 pm IST

വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം ദര്‍ബാര്‍ ഹാളില്‍ നിന്ന് പുറത്തേക്ക് എടുത്ത് പ്രത്യേകം സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസില്‍ ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകാന്‍ തുടങ്ങുന്നു. അകമ്പടിയായി ജനസാഗരത്തിന്റെ മുദ്രാവാക്യങ്ങള്‍
Jul 22, 2025, 1:29 pm IST

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം

പാലക്കാട് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. അട്ടപ്പാടി ചീരക്കടവില്‍ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാന്‍ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Jul 22, 2025, 11:52 am IST

വിഎസ് അച്യുതാനന്ദന് ആദരാഞ്ജലി അര്‍പ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
Jul 22, 2025, 11:44 am IST

വിഎസിന് അന്തിമോപചാരം അര്‍പ്പിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍
Jul 22, 2025, 10:48 am IST

വിഎസിനെ അനുസ്മരിച്ച് എംഎ യൂസഫലി - 'സംസ്ഥാനത്തിനു വേണ്ടി വളരെയധികം പ്രയത്‌നിച്ച മുഖ്യമന്ത്രിയായിരുന്നു വിഎസ് അച്യുതാനന്ദന്‍. നോര്‍ക്ക റൂട്ട്‌സിന്റെ ചെയര്‍മാന്‍ ആയിരിക്കുന്ന സമയത്ത് പ്രവാസികളുടെ ഏതു കാര്യം വന്നാലും ഉടനടി തീരുമാനമെടുക്കും'.
Jul 22, 2025, 10:44 am IST

വിഎസ്അച്യുതാനന്ദന് അന്തിമോപചാരം അര്‍പ്പിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍
Jul 22, 2025, 9:50 am IST

സമരപോരാളിക്ക് വിട പറയാന്‍ ആയിരങ്ങള്‍; ദര്‍ബാര്‍ ഹാളില്‍ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നു
Jul 22, 2025, 9:22 am IST

വിഎസിന്റെ ഭൗതിക ശരീരം കവടിയാറിലെ വേലിക്കകത്ത് വീട്ടില്‍ നിന്ന് സെക്രട്ടറിയേറ്റിന്റെ ദര്‍ബാര്‍ ഹാളിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുന്നു. വഴിയരികില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ജനസാഗരം
Jul 22, 2025, 8:28 am IST

മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസ് അച്യുതാനന്ദന്റെ വേലിക്കകത്ത് വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിക്കുന്നു.
Jul 22, 2025, 8:17 am IST

നീതിക്കും ജനാധിപത്യത്തിനും അക്ഷീണം ശബ്ദമുയര്‍ത്തിയ സഖാവ്: രാഹുല്‍ ഗാന്ധി

നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയര്‍ത്തിയിരുന്ന സഖാവ് വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ദരിദ്രരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട അദ്ദേഹം പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിലെ ധീരമായ തീരുമാനങ്ങളിലൂടെ തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു.
Jul 22, 2025, 7:25 am IST

തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം
Jul 22, 2025, 7:16 am IST

പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ.
Jul 22, 2025, 7:13 am IST

സംസ്ഥാനത്ത് ഇന്ന് അവധി

വിഎസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് സംസ്ഥാനത്ത് പൊതു അവധി. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നടക്കാനിരുന്ന എല്ലാ പരീക്ഷകളും ഇന്റര്‍വ്യൂകളും മാറ്റി വെച്ചെന്ന് പിഎസ്‌സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്തെ ബാങ്കുകള്‍ക്കും അവധി ബാധകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+