Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപ്ലവ സൂര്യൻ മടങ്ങി; വലിയ ചുടുകാട്ടിൽ ഇനി അന്ത്യവിശ്രമം

വിസ് അച്യുതാന്ദന് വിടചൊല്ലി കേരളം. വിപ്ലവ നേതാക്കൾ അന്തിയുറങ്ങുന്ന വലിയ ചുടുകാടിന്റെ മണ്ണിൽ ഇനി വിഎസ് അച്യുതാനന്ദൻ അന്ത്യവിശ്രമം കൊള്ളും. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. വലിയ ചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ ചിതയിലേക്ക് രാത്രി 9 മണിയോടെയാണ് മൃതദേഹം എത്തിച്ചത്. മകൻ അരുൺകുമാർ ചിതയ്ക്ക് തിരികൊളുത്തി.

കനത്ത മഴയെ അവഗണിച്ചും ആയിരക്കണക്കിന് ആളുകളാണ് വിഎസിന് അന്ത്യാഞ്ജലി അർപിക്കാൻ ആലപ്പുഴയിൽ എത്തിയത്. വിവിധ ജില്ലകളിൽ നിന്ന് പുലർച്ചെ മുതൽ തന്നെ ആലപ്പുഴയിലേക്ക് ആളുകളെത്തി. വേലിക്കകത്ത് വീട്ടിലും ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിലും ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിലുമെല്ലാം ജനം ഒഴുകിയെത്തി. മണിക്കൂറുകൾ കാത്ത് നിന്നിട്ടും മഴ നനഞ്ഞിട്ടും വിഎസിനായി അന്ത്യാഭിവാദ്യം അർപിച്ചിട്ടേ മടങ്ങൂ എന്ന ഉറച്ച നിലപാടിലായിരുന്നു ജനം. സ്ത്രീകളും കുട്ടികളും എല്ലാം കാത്ത് നിന്നു. ക്ഷമയോടെ. മഴ നനഞ്ഞ് കാത്തിരിക്കുന്നതിൽ അഭിമാനമേയുള്ളൂ എന്നാണ് കാത്തിരിക്കുന്നവരെല്ലാം പറയുന്നത്. നിശ്ചയിച്ച സമയക്രമം എല്ലാം തെറ്റിച്ചാണ് ജനസാഗരം ഒഴുകുന്നത്.

തിരുവനന്തപുരത്ത് നിന്ന് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ പുറപ്പെട്ട വിലാപയാത്ര 22മണിക്കൂറിലേറെ സമയമെടുത്താണ് ആലപ്പുഴയിലെത്തിയത്. വഴിയരികിലെല്ലാം രാത്രി വൈകിയും സ്ത്രീകൾ അടക്കം നൂറുകണക്കിന് പേരാണ് വിഎസിന് അന്ത്യപ്രണാമം അർപിക്കാൻ കാത്ത് നിന്നത്. വിപ്ലവീര്യം മനസ്സിലേന്തിയവരും വിഎസിന്റെ ജീവിതത്തിൽ ആകൃഷ്ടരായവരും എല്ലാം അന്ത്യാഭിവാദ്യം അർപിക്കാനെത്തി.

live news

Jul 24, 2025, 1:56 am IST

പ്രധാനമന്ത്രി യുകെയിലെത്തി

നാല് ദിവസത്തെ വിദേശപര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലെത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ക്ഷണപ്രകാരമാണ് മോദി ലണ്ടനിലെത്തിയത്. നിർണായക വ്യാപാരക്കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കും.
Jul 23, 2025, 11:21 pm IST

അൽഖ്വയ്ദ ബന്ധം; 4 പേർ പിടിയിൽ

ഭീകരസംഘടന അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള നാലുപേര്‍ ഗുജറാത്തിൽ പിടിയില്‍.മുഹമ്മദ് ഫായിഖ്, മുഹമ്മഗ് ഫര്‍ദീന്‍, സൈഫുള്ള ഖുറേഷി, സീഷാന്‍ അലി എന്നിവരാണ് പിടിയിലായത്. അല്‍ഖ്വയ്ദയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഇവര്‍ സാമൂഹിക മാധ്യമങ്ങളും ആപ്പുകളും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Jul 23, 2025, 10:52 pm IST

മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറിനെതിരെ ചാണ്ടി ഉമ്മന്‍ എംഎല്‍എ

മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറിനെതിരെ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. വിഎസിന്റെ അന്ത്യയാത്ര റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അരുൺ കുമാർ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇകഴ്ത്തി സംസാരിച്ചു എന്ന ആരോപണത്തിലാണ് പ്രതികരണം. ' രണ്ട് വർഷങ്ങൾക്കു_മുമ്പ് വിനായകൻ തന്റെ വാക്കുകൾ കൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കിയപ്പോൾ അത് അയാളുടെ സ്വാതന്ത്ര്യം ആണെനായിരുന്നു എന്റെ നിലപാട് . ഇന്ന് തന്റെ വാക്കുകളിലൂടെ ശ്രീ അരുൺ കുമാർ എന്റെ പിതാവിനെ അപമാനിച്ചു എന്ന് ചിലരെങ്കിലും കരുതുന്നു. തന്റെ നിലപാട് വ്യക്തമാക്കുവാൻ ഉള്ള സ്വാതന്ത്ര്യം ശ്രീ അരുൺ കുമാറിന് ഉണ്ട് എന്നതാണ് ഇന്നും എന്റെ നിലപാട് . ജന മനസുകളിൽ ജീവിക്കുന്ന എന്റെ പിതാവിന്റെ ഓർമകൾക്ക് ഭംഗം വരുത്തുവാൻ ഇത്തരം വാക്കുകൾക്ക് ആവില്ല എന്ന് ഓർമ്മിപ്പിച്ചു കൊള്ളട്ടെ', ചാണ്ടി ഉമ്മൻ കുറിച്ചു.
Jul 23, 2025, 9:37 pm IST

അനുശോചന പ്രമേയം പാർട്ടി അംഗീകരിച്ചതായി പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
Jul 23, 2025, 9:37 pm IST

വിഎസ് അച്യുതാനന്ദൻ അനുശോചന യോഗത്തിന് തുടക്കമായി
Jul 23, 2025, 9:30 pm IST

വിഎസിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി
Jul 23, 2025, 9:01 pm IST

വിഎസിന്റെ മൃതദേഹം ചിതയിലേക്ക് എടുക്കുന്നു
Jul 23, 2025, 8:57 pm IST

വിഎസിന്റെ ഭൗതികശരീരം വലിയ ചുടുകാട്ടിൽ എത്തിച്ചു
Jul 23, 2025, 8:48 pm IST

വിഎസ് അച്യുതാനന്ദന്റെ മകൻ അരുൺകുമാർ ചിതയ്ക്ക് തീകൊളുത്തും
Jul 23, 2025, 8:47 pm IST

ചുടുകാട്ടിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലെന്ന് മന്ത്രി സജി ചെറിയാൻ
Jul 23, 2025, 8:22 pm IST

ചുടുകാട്ടിലേക്ക് വിഎസ് യാത്രയായി

വിഎസിന്റെ പൊതുദർശനം അവസാനിച്ചു. ജനസാഗരത്തെ സാക്ഷിയാക്കി വലിയ ചുടുക്കാട്ടിലേക്ക് വിഎസ് യാത്രയാകുന്നു.
Jul 23, 2025, 7:40 pm IST

വിഎസിന്റെ സംസ്കാരം 10 മണിക്ക്

വലിയ ചുടുകാട്ടിൽ 10 മണിക്കായിരിക്കും സംസ്കാരം നടക്കുക. ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല
Jul 23, 2025, 7:15 pm IST

റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദർശന വേദിയിൽ വി എസിനെ കാണാൻ
https://www.facebook.com/DistrictInformationOfficerAlappuzha/posts/pfbid02vynEfaGWdBU1u1jCDvXNnFDTAvQZa7rEKA6eUW91BzfDQ6Vfy8vwC2pLvhcKhEv6l?__cft__[0]=AZUgAKIl8rES0M-a4PTSFliGf416xTwjRWRe_MybUXbrJ8uD0CdXVYDRh-K4XKYqlKc6JT7Pl6Hor-leq0Ej4oP7jR7EuxMSy7Bm4D2UzSyRAyYa6VYLkEQtCa0L-PIx29dNH9ySO8rbVSTEpJaPfhemCUHjCs-X-Kb4_IxjmrXYNA&__tn__=%2CO%2CP-R
Jul 23, 2025, 6:21 pm IST

ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. പോലീസിന്റെ ഔദ്യോഗിക ബഹുമതി നല്‍കുന്നു. ഭൗതിക ദേഹത്തില്‍ ദേശീയ പതാക പുതപ്പിച്ചു നേതാവിനെ യാത്രയാക്കാന്‍ വന്‍ ജനാവലി
Jul 23, 2025, 5:16 pm IST

വിഎസിന്റെ ഭൗതിക ശരീരം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് പുറത്തേക്ക് എടുക്കുന്നു
Jul 23, 2025, 4:42 pm IST

വിഎസിന്റെ ഭൗതിക ശരീരം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസില്‍
Jul 23, 2025, 4:39 pm IST

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള കൗണ്ട് ഡൗണ്‍ ക്ലോക്ക് കോട്ടയം വെസ്റ്റ് ഡിസ്ട്രിക്റ്റ് ഓഫിസില്‍ സ്വിച്ച് ഓണ്‍ ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.
Jul 23, 2025, 4:18 pm IST

വിഎസിന്റെ ഭൗതിക ശരീരം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പൊതുദര്‍ശനത്തിന് നേതൃത്വം നല്‍കുന്നു. അണമുറിയാതെ ജനപ്രവാഹം. ഇവിടുത്തെ പൊതുദര്‍ശനത്തിനു ശേഷം ബീച്ച് റിക്രിയേഷന്‍ മൈതാനത്തേക്കു കൊണ്ടുപോകും.
Jul 23, 2025, 3:26 pm IST

വിഎസിനെ കാത്തുനില്‍ക്കുന്ന ജനസാഗരം
Jul 23, 2025, 3:25 pm IST

വിലാപയാത്ര വേലിക്കകത്തെ വീട്ടില്‍ നിന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക്. കണ്ണ് നിറഞ്ഞ്, മുദ്രാവാക്യം മുഴക്കി ആയിരങ്ങള്‍. കുടുംബാംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇനി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ജില്ലാ കമ്മിറ്റി ഓഫിസില്‍ കാത്തിരിക്കുന്നു.
Jul 23, 2025, 3:17 pm IST

വിഎസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ നേതാക്കള്‍
Jul 23, 2025, 12:59 pm IST

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കു നേരെ വംശീയ ആക്രമണം

സൗത്ത് ഓസ്‌ട്രേലിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അഡലെയ്ഡിലാണ് സംഭവം. വംശീയ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ചരണ്‍പ്രീത് സിംഗിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂലൈ 19-ന് സെന്‍ട്രല്‍ അഡലെയ്ഡിലെ തിരക്കേറിയ തെരുവായ കിന്റോര്‍ അവന്യൂവിന് സമീപമാണ് സംഭവം. ഭാര്യയ്‌ക്കൊപ്പം കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ആയുധധാരികളായ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
Jul 23, 2025, 12:37 pm IST

ജനനേതാവ് വേലിക്കകത്ത് വീട്ടില്‍

ജനനേതാവ് വേലിക്കകത്ത് വീട്ടില്‍
അന്തരിച്ച വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴ പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിച്ചു. സംസ്‌കാര ചടങ്ങിന്റെ സമയക്രമത്തില്‍ ചെറിയ മാറ്റമുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിലാപയാത്ര ആലപ്പുഴയിലേക്ക് പ്രവേശിച്ചതോടെ റോഡിന് ഇരുവശവും അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് കാത്തുനില്‍ക്കുന്നത്. ജനക്കൂട്ടം നിയന്ത്രണാതീതമായതിനാല്‍ സംസ്‌കാരം നീണ്ടുപോകാനുള്ള സാധ്യത മുന്നില്‍ കണ്ട് ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കിയെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു.
Jul 23, 2025, 11:44 am IST

വിലാപയാത്ര കാത്തുനിന്ന് ഹരിപ്പാട് വച്ച് വിഎസിന് ആദരാഞ്ജലി അര്‍പ്പിക്കുന്ന രമേശ് ചെന്നിത്തല
Jul 23, 2025, 11:04 am IST

വിലാപയാത്ര 20 മണിക്കൂര്‍ പിന്നിട്ടു. ജനസാഗരത്തിന്റെ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെ ആലപ്പുഴയില്‍. ജന്മനാടിനോട് അടുക്കുന്നു.
Jul 23, 2025, 9:40 am IST

ബംഗ്ലാദേശ് വിമാനാപകടം; സഹായഹസ്തവുമായി ഇന്ത്യ

ബംഗ്ലാദേശില്‍ യുദ്ധവിമാനം സ്‌കൂളില്‍ തകര്‍ന്നു വീണതിനെതുടര്‍ന്നുണ്ടായ അപകടത്തില്‍ സഹായഹസ്തവുമായി ഇന്ത്യ. വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാന്‍ ഇന്ത്യയില്‍ നിന്ന് പ്രത്യേക ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അപകടത്തില്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 27 പേര്‍ മരിച്ചു. അപകടത്തില്‍ ബംഗ്ലാദേശിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു.
Jul 23, 2025, 8:25 am IST

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കാരം ഇന്ന്

യുഎഇയിലെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി 11:45 യോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. സംസ്‌കാരം ഇന്ന് കൊല്ലം കേരളപുരത്തെ വീട്ടുവളപ്പില്‍ നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാകും വീട്ടിലെത്തിക്കുക. മൂന്നു മണിയോടെ സംസ്‌കാരം നടത്തും. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ സംസ്‌കാരം ഷാര്‍ജയിലാണ് നടത്തിയത്.
Jul 23, 2025, 8:09 am IST

മഴ മുന്നറിയിപ്പ്; ഇന്ന് യെല്ലോ അലേര്‍ട്ട്

ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോഡ്, വയനാട് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
Jul 23, 2025, 7:36 am IST

വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര കായംകുളത്ത്. മഴയില്‍ കുട ചൂടി കാത്തുനില്‍ക്കുന്നത് ആയിരങ്ങള്‍.
Jul 23, 2025, 7:23 am IST

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+