കോട്ടയത്ത് മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് വീണതില്‍ പ്രതിഷേധം ശക്തമാകുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജി വെക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ ഒന്നടങ്കം രംഗത്തെത്തി. ആരും കുടുങ്ങി കിടക്കുന്നില്ല എന്ന മന്ത്രിമാരുടെ പ്രസ്താവന രക്ഷാദൗത്യം വൈകിപ്പിച്ചു എന്നാണ് ആരോപണം. അപകടത്തില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ തലയോലപറമ്പ് സ്വദേശി ബിന്ദു മരിച്ചിരുന്നു. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു.
അതേസമയം കേരളത്തില്‍ വീണ്ടും നിപ ബാധയെന്ന് സംശയം. രോഗലക്ഷണങ്ങളോടെ 38 കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാഥമിക പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി സാംപിള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഡയാലിസിസ് ചെയ്യാനായിരുന്നു മെഡിക്കൽ ബോർഡ് നിർദേശം. എന്നാൽ ഇതിനോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിച്ചിട്ടില്ല. രക്തസമ്മർദ്ദവും സാധാരണ നിലയിൽ അല്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്.
അതിനിടെ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ അറിയാം
Jul 03, 2025, 10:54 pm IST
ബാങ്ക് ജീവനക്കാരിയെ കുത്തി മുന്‍ ജീവനക്കാരന്‍
മഞ്ഞുമ്മല്‍ യൂണിയന്‍ ബാങ്കില്‍ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുന്‍ ജീവനക്കാരന്‍. പിരിച്ചു വിട്ട ജീവനക്കാരനായ സെന്തില്‍ ബാങ്കിലെത്തി ഇന്ദു കൃഷ്ണയെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ദുവിന്റെ കൈപ്പത്തിയിലും കയ്യിലുമാണ് കുത്തേറ്റത്. ഇന്ദുവിനെ കുത്തിയ ശേഷം അക്രമി സ്വയം പരിക്കേല്‍പ്പിച്ചു.
Jul 03, 2025, 10:45 pm IST
വാര്‍ഡുകള്‍ മാറ്റി
കോട്ടയം മെഡിക്കല്‍ കോളേജിലെ 10, 11, 12, 13, 14, 15, 17, 54 വാര്‍ഡുകള്‍ മാറ്റി. പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലേക്കും സിഎല്‍ 4 വാര്‍ഡിലേക്കുമാണ് മാറ്റിയത്. റേഡിയോ ഡയഗ്നോസിസ്, സെന്‍ട്രല്‍ സ്‌റ്റെറൈല്‍ സപ്ലൈ വകുപ്പുകളും പുതിയ ബ്ലോക്കില്‍
Jul 03, 2025, 9:39 pm IST
ഉത്തരവാദിത്തം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന വീണ് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ടികെ ജയകുമാര്‍. 2012 ലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോയിന്‍ ചെയ്യുന്നത്. ബില്‍ഡിംഗിന്റെ ബലക്ഷയം സംബന്ധിച്ച് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നും കഴിഞ്ഞ വര്‍ഷമാണ് കൃത്യമായ പഠനം നടത്തി റിപ്പോര്‍ട്ട് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Jul 03, 2025, 8:50 pm IST
വീണ ജോര്‍ജ് ആശുപത്രിയില്‍
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൈാട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീണാ ജോര്‍ജിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Jul 03, 2025, 8:21 pm IST
യൂടേണ്‍ അടിച്ച് ഡല്‍ഹി സര്‍ക്കാര്‍
പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിരോധിച്ചതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പിടിച്ചെടുക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. പഴയ വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ സംവിധാനം സ്വീകരിക്കാന്‍ പദ്ധതിയിടുന്നതായി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു. 'ഡല്‍ഹിയുടെ പരിസ്ഥിതിക്ക് ദോഷം വരുത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. അതേസമയം തന്നെ ഡല്‍ഹിയിലെ ജനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ കണ്ടുകെട്ടാനും ഞങ്ങള്‍ അനുവദിക്കില്ല,' സിര്‍സ പറഞ്ഞു.
Jul 03, 2025, 7:32 pm IST
നഷ്ടപരിഹാരം നല്‍കണം
കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം എന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും മകള്‍ക്ക് ജോലിയും നല്‍കണം എന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു
Jul 03, 2025, 7:25 pm IST
വീണ ജോര്‍ജിനെതിരെ പ്രതിഷേധം
കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വീണ ജോര്‍ജ് രാജിവെക്കണം എന്ന് പ്രതിപക്ഷം. കോണ്‍ഗ്രസും ബിജെപിയും വെല്‍ഫയര്‍ പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്ത്. വീണ ജോര്‍ജിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന വ്യാപകമായി പ്രതിപക്ഷം പ്രതിഷേധിക്കുന്നു
Jul 03, 2025, 7:22 pm IST
ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. രാവിലെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ
Jul 03, 2025, 5:52 pm IST
കേരളത്തില്‍ വീണ്ടും നിപ?
കേരളത്തില്‍ വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകല്‍ സ്വദേശിയായ 38 കാരിയെ നിപ രോഗലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാഥമിക പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് വിവരം. പൂണെ വൈറോളജി ലാബിലേക്ക് സാമ്പിള്‍ അയച്ചിട്ടുണ്ട്.
Jul 03, 2025, 5:26 pm IST
മുഖ്യമന്ത്രി കോട്ടയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു
കെട്ടിടം തകര്‍ന്ന് അപകടമുണ്ടായ കോട്ടയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തില്‍ രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ചിരുന്നു.
Jul 03, 2025, 5:14 pm IST
കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്
നാളെ സംസ്ഥാനത്ത് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കെഎസ്യുവിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്.
Jul 03, 2025, 4:37 pm IST
കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവും, അപകടം നടന്ന കെട്ടിടവും
Jul 03, 2025, 4:31 pm IST
മന്ത്രിയുടെ പ്രതികരണം
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് ആദ്യം പറഞ്ഞത് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി.
Jul 03, 2025, 3:59 pm IST
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
Jul 03, 2025, 3:04 pm IST
ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു; ചികിത്സ പിഴവെന്ന് ആരോപണം
തൃശൂർ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. അതിരപ്പിള്ളി സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രാധാകൃഷ്ണന്റെ കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Jul 03, 2025, 2:31 pm IST
കൃത്രിമ രക്തം തയ്യാറാക്കി ജാപ്പനീസ് ശാസ്ത്രജ്ഞർ
ഓക്സിജൻ വഹിക്കാൻ കഴിയുന്ന കൃത്രിമ രക്തം തയ്യാറാക്കി ജാപ്പനീസ് ശാസ്ത്രജ്ഞർ .കാലഹരണപ്പെട്ട രക്തത്തിൽ നിന്ന് എടുത്ത ഹീമോഗ്ലോബിൻ കൊണ്ടാണ് തയ്യാറാക്കിയത്.ചെറിയ കുമിളകളായി പായ്ക്ക് ചെയ്തിരിക്കുന്നതിനാൽ ഇത് സുരക്ഷിതമാണെന്ന്.
Jul 03, 2025, 2:24 pm IST
കഴിവുകെട്ട ആരോഗ്യമന്ത്രി; വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
കേരളത്തിന്റെ ആരോഗ്യ മേഖലയുടെ അവസ്ഥ, പൊളിഞ്ഞു പാളീസായിരിക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാരസറ്റാമോൾ കഴിച്ച് ആർക്കെങ്കിലും പനി മാറിയാൽ അത് ആരോഗ്യമന്ത്രിയുടെയും സർക്കാരിൻ്റെയും ക്രഡിറ്റ്, വീഴ്ച്ചകൾ എല്ലാം 'സിസ്റ്റത്തിൻ്റെ' മാത്രം കുഴപ്പം എന്ന് പറയുന്ന ഒരു കഴിവ്കെട്ട ആരോഗ്യമന്ത്രിയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
Jul 03, 2025, 2:20 pm IST
മെഡിക്കൽ കോളേജ് അപകടം; പ്രതിഷേധവുമായി പ്രതിപക്ഷം
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം വീണ് യുവതി മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം. ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ചാണ് പ്രതിഷേധം നടക്കുന്നത്.
അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു ആണ് മരിച്ചത്. മകളുടെ ചികിത്സയ്ക്കാണ് ബിന്ദു മെഡിക്കൽ കോളേജിൽ എത്തിയത്. കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയപ്പോഴാണ് അപകടം നടന്നത്.
Jul 03, 2025, 1:46 pm IST
മെഡിക്കൽ കോളേജ് അപകടം; ഒരു സ്ത്രീ മരിച്ചു
കോട്ടയം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ മൃതദേഹം രണ്ട് മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.
Jul 03, 2025, 1:44 pm IST
അരിയിലും കേന്ദ്രത്തിന് കേരള വിരുദ്ധ നയമെന്ന് മുഖ്യമന്ത്രി
കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണെന്ന് മുഖ്യമന്ത്രി. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു. നിലവിൽ ടൈഡ് ഓവർ വിഹിതം സംസ്ഥാനത്തിന് നൽകിവരുന്ന എട്ടു രൂപ മുപ്പത് പൈസ നിരക്കിൽ മുൻഗണനേതര കുടുംബങ്ങൾക്ക് കാർഡൊന്നിന് അഞ്ച് കിലോഗ്രാം വീതം അരി ലഭ്യമാക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഒപ്പം രണ്ടുവർഷം മുമ്പ് വരെ ടൈഡ് ഓവർ വിഹിതമായി ലഭിച്ചുവന്നിരുന്ന ഗോതമ്പിന്റെ അലോട്ട്മെൻറ് പുനസ്ഥാപിക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Jul 03, 2025, 1:15 pm IST
കേരള സർവ്വകലാശാല രജിസ്ട്രാർക്കെതിരെ എബിവിപി
കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ കെ എസ് അനിൽകുമാറിനെതിരെ എബിവിപി. രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകമായി മാറിയെന്ന് എബിവിപി കുറ്റപ്പെടുത്തി. അനിൽകുമാർ പ്രിൻസിപ്പലായിരുന്ന അയ്യപ്പ കോളേജിൽ മുൻപ് ആർട്സ് ക്ലബ് ഉദ്‌ഘാടനത്തിന് വേദിയിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചിരുന്നുവെന്നും അന്ന് ഇല്ലാതിരുന്ന എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് അനുഭവപ്പെട്ടതെന്നും സംഘടന ചോദിച്ചു.
Jul 03, 2025, 12:48 pm IST
ട്രംപും സൈനിക ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച; ഇടക്കി കയറി സക്കർബർഗ്, പുറത്താക്കി
സൈനിക ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്കിടെ അനുമതി ഇല്ലാതെ വൈറ്റ് ഹൗസിലേക്ക് കയറിച്ചെന്ന മെറ്റ സിഇഒ മാർക്ക് സക്കർബെർഗിനെ പുറത്താക്കി. ഉടൻ തന്നെ ഓലൽ ഓഫീസിന്റെ പുറത്ത് പോകാൻ അദ്ദേഹത്തോട് അധികൃതർ നിർദേശിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം എന്നാണ് ഈ സംഭവം നടന്നതെന്ന് വ്യക്തമല്ല.
Jul 03, 2025, 12:12 pm IST
തകർന്നത് ഉപയോഗത്തിലുള്ള കെട്ടിടമല്ല; മന്ത്രി വീണ ജോർജ്
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വീണ ജോർജ്. ഉപയോഗത്തിലുള്ള കെട്ടിടമല്ല ഇടിഞ്ഞ് വീണതെന്നും അവിടെ ചികിത്സ നടക്കുന്നില്ലെന്നും അവർ പറഞ്ഞു.ശുചിമുറികൾ ഉള്ള ഭാഗമാണ് തകർന്നു വീണത്. കെട്ടിടത്തിനടിയിൽ ഉണ്ടായിരുന്ന 2പേരെ രക്ഷപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. അതേസമയം അപകടത്തിൽ 3 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.
Jul 03, 2025, 11:46 am IST
ഗവർണർ പെരുമാറുന്നത് കൂലി തല്ലുകാരനെ പോലെ; മന്ത്രി ശിവൻകുട്ടി
ഗവർണറെ അതിരൂക്ഷമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി.വകൂലിത്തല്ലുകാരനെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും എന്നാൽ അതൊന്നും കേരളത്തിൽ ചിലവാകില്ലെന്നും ശിവൻകുട്ടി പറഞ്ഞു. രജിസ്ട്രാർ പരിപാടി റദ്ദാക്കിയെന്ന് അറിഞ്ഞിട്ടും പരിപാടിയിൽ പങ്കെടുത്ത ഗവർണർ ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
Jul 03, 2025, 11:16 am IST
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണു
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്ന് വീണു. ആശുപത്രിയിലെ പതിനാലാം വാർഡിന്റെ ഭാഗം ആണ് പൊളിഞ്ഞുവീണത്. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. സ്ഥലത്തുനിന്ന് രോഗികളെ മാറ്റുകയാണ്. ചിലർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായും സൂചയുണ്ട്.
Jul 03, 2025, 10:21 am IST
ജോലി പോയാലും പ്രശ്നമില്ല; തെളിവുകൾ അന്വേഷണ സമിതിക്ക് നൽകി; ഡോ ഹാരിസ്
മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ പരസ്യമായി ഉന്നയിച്ചതിന്റെ പേരിൽ തന്റെ ജോലി പോയാലും പ്രശ്നമില്ലെന്ന് ഡോ ഹാരിസ്. മക്കൾക്കും ഭാര്യയ്ക്കും ജോലി ഉള്ളതിനാൽ എന്നെ സംബന്ധിച്ച് ജോലി പോയാലും പ്രശ്നമില്ല. ബൈക്കിൽ പെട്രോൾ അടിക്കേണ്ട കാശ് മാത്രം മതി. താൻ വിദഗ്ധ സമിതിക്ക് മുൻപാകെ തെളിവുകളെല്ലാം സമർപ്പിച്ചിട്ടുണ്ട്. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ ലളിതമാക്കണം എന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Jul 03, 2025, 9:27 am IST
മകളെ കൊന്നത് കഴുത്ത് ഞെരിച്ച്; പിതാവ് അറസ്റ്റിൽ
മകളെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ അച്ഛൻ പിടിയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഫ്രാൻസിസിനെ (ജോസ് മോൻ 53) ആണ് അറസ്റ്റിലായത്. ഭർത്താവുമായി പിണങ്ങി കഴിയുകയാണ് ജാസ്മിൻ. ഇവർ എന്നും രാത്രി പുറത്ത് പോകുന്നത് നാട്ടുകാർ കുറ്റപ്പെടുത്തിയിരുന്നത്രേ. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം എയ്ഞ്ചലിനെ പിതാവ് ചോദ്യം ചെയ്തിരുന്നു. ഒടുവിൽ വഴക്കിനിടയിൽ തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Jul 03, 2025, 9:05 am IST
പഹൽഗാം ആക്രമണത്തെ അപലപിച്ച് ക്വാഡ് സഖ്യം
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ചതുർരാഷ്ട്രസഖ്യമായ ‘ക്വാഡ്’. ആക്രമണത്തെ ക്വാഡ് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അപലപിച്ചു. എന്നാൽ പാക്കിസ്ഥാനെ പേരെടുത്ത് പറയാതെയും സംഘർഷത്തെ കുറിച്ച് പരാമർശിക്കാതെയുമാണ് പ്രസ്താവന.
Jul 03, 2025, 8:15 am IST
മാലിയിൽ 3 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി
പശ്ചിമമാലിയിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലെ ആക്രമണത്തിനിടെയാണ് 3 പേരെ തട്ടിക്കൊണ്ടുപോയത്.
അൽഖ്വയ്ദ ബന്ധമുള്ള ജമാത് നുസ്രത് അൽ ഇസ്ലാം വാൽ മുസ്ലിമിനാണ് തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മാലി സർക്കാരിനെ ബന്ധപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Jul 03, 2025, 7:45 am IST
സസ്പെൻഷൻ വകവെക്കില്ല; രജിസ്ട്രാർ സർവ്വകലാശാലയിൽ എത്തും
കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ഭാരതാംബ വിവാദത്തിൽ സർവകലാശാല രജിസ്ട്രാറെ വിസി സസ്‌പെൻഡ് ചെയ്തു. ഡോ കെ എസ് അനിൽകുമാറിനെതിരെയാണ് നടപടി വിസി പറഞ്ഞത് കേൾക്കാതെ രജിസ്ട്രാർ സ്വന്തം നിലയ്ക്ക് തീരുമാനമെടുത്തെന്നാണ് ആരോപണം. അതേസമയം രജിസ്ട്രാറെ സസ്പെന്റ് ചെയ്ത നടപടിക്കെതിരെ ഇടതുപക്ഷം രംഗത്തെത്തി. ഇടതുപക്ഷത്തിന്റെ നിർദേശം അനുസരിച്ച് വ്യാഴാഴ്ച രജിസ്ട്രാർ സർവ്വകലാശാലയിൽ എത്തും. വിഷയത്തിൽ വലിയ നിയമയുദ്ധത്തിനാണ് വഴിയൊരുങ്ങുന്നത്.
READ MORE
6:57 AM, 3 Jul
ഡോ ഹാരിസിന്റെ ആരോപണം ശരിവെച്ച് വിദഗ്ധ സമിതി
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്
ചിറക്കല്ലിന്റെ ആരോപണം ശരിവെച്ച് നാലംഗ വിദഗ്ധ സമിതി റിപ്പോർട്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് മേധാവി ഡോക്ടർ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് നാളെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡിഎംഇയ്ക്ക് കൈമാറും. ഉപകരണങ്ങളും മരുന്നും വാങ്ങുന്ന കാര്യത്തിൽ അടക്കം പരിമിതി ഉണ്ടെന്നും അത് പരിഹരിക്കണമെന്നുമാണ് റിപ്പോർട്ടിലെ ആവശ്യം. ഡോ.ഹാരിസ് ഉൾപ്പെടെ ആർക്കെതിരേയും അച്ചടക്കനടപടിക്ക് സമിതി ശുപാർശ ചെയ്തിട്ടില്ലത്തിയത്.
7:45 AM, 3 Jul
സസ്പെൻഷൻ വകവെക്കില്ല; രജിസ്ട്രാർ സർവ്വകലാശാലയിൽ എത്തും
കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ഭാരതാംബ വിവാദത്തിൽ സർവകലാശാല രജിസ്ട്രാറെ വിസി സസ്‌പെൻഡ് ചെയ്തു. ഡോ കെ എസ് അനിൽകുമാറിനെതിരെയാണ് നടപടി വിസി പറഞ്ഞത് കേൾക്കാതെ രജിസ്ട്രാർ സ്വന്തം നിലയ്ക്ക് തീരുമാനമെടുത്തെന്നാണ് ആരോപണം. അതേസമയം രജിസ്ട്രാറെ സസ്പെന്റ് ചെയ്ത നടപടിക്കെതിരെ ഇടതുപക്ഷം രംഗത്തെത്തി. ഇടതുപക്ഷത്തിന്റെ നിർദേശം അനുസരിച്ച് വ്യാഴാഴ്ച രജിസ്ട്രാർ സർവ്വകലാശാലയിൽ എത്തും. വിഷയത്തിൽ വലിയ നിയമയുദ്ധത്തിനാണ് വഴിയൊരുങ്ങുന്നത്.
8:15 AM, 3 Jul
മാലിയിൽ 3 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി
പശ്ചിമമാലിയിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലെ ആക്രമണത്തിനിടെയാണ് 3 പേരെ തട്ടിക്കൊണ്ടുപോയത്.
അൽഖ്വയ്ദ ബന്ധമുള്ള ജമാത് നുസ്രത് അൽ ഇസ്ലാം വാൽ മുസ്ലിമിനാണ് തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മാലി സർക്കാരിനെ ബന്ധപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
9:05 AM, 3 Jul
പഹൽഗാം ആക്രമണത്തെ അപലപിച്ച് ക്വാഡ് സഖ്യം
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ചതുർരാഷ്ട്രസഖ്യമായ ‘ക്വാഡ്’. ആക്രമണത്തെ ക്വാഡ് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അപലപിച്ചു. എന്നാൽ പാക്കിസ്ഥാനെ പേരെടുത്ത് പറയാതെയും സംഘർഷത്തെ കുറിച്ച് പരാമർശിക്കാതെയുമാണ് പ്രസ്താവന.
9:27 AM, 3 Jul
മകളെ കൊന്നത് കഴുത്ത് ഞെരിച്ച്; പിതാവ് അറസ്റ്റിൽ
മകളെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ അച്ഛൻ പിടിയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഫ്രാൻസിസിനെ (ജോസ് മോൻ 53) ആണ് അറസ്റ്റിലായത്. ഭർത്താവുമായി പിണങ്ങി കഴിയുകയാണ് ജാസ്മിൻ. ഇവർ എന്നും രാത്രി പുറത്ത് പോകുന്നത് നാട്ടുകാർ കുറ്റപ്പെടുത്തിയിരുന്നത്രേ. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം എയ്ഞ്ചലിനെ പിതാവ് ചോദ്യം ചെയ്തിരുന്നു. ഒടുവിൽ വഴക്കിനിടയിൽ തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
10:21 AM, 3 Jul
ജോലി പോയാലും പ്രശ്നമില്ല; തെളിവുകൾ അന്വേഷണ സമിതിക്ക് നൽകി; ഡോ ഹാരിസ്
മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ പരസ്യമായി ഉന്നയിച്ചതിന്റെ പേരിൽ തന്റെ ജോലി പോയാലും പ്രശ്നമില്ലെന്ന് ഡോ ഹാരിസ്. മക്കൾക്കും ഭാര്യയ്ക്കും ജോലി ഉള്ളതിനാൽ എന്നെ സംബന്ധിച്ച് ജോലി പോയാലും പ്രശ്നമില്ല. ബൈക്കിൽ പെട്രോൾ അടിക്കേണ്ട കാശ് മാത്രം മതി. താൻ വിദഗ്ധ സമിതിക്ക് മുൻപാകെ തെളിവുകളെല്ലാം സമർപ്പിച്ചിട്ടുണ്ട്. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ ലളിതമാക്കണം എന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
11:16 AM, 3 Jul
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണു
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്ന് വീണു. ആശുപത്രിയിലെ പതിനാലാം വാർഡിന്റെ ഭാഗം ആണ് പൊളിഞ്ഞുവീണത്. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. സ്ഥലത്തുനിന്ന് രോഗികളെ മാറ്റുകയാണ്. ചിലർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായും സൂചയുണ്ട്.
11:46 AM, 3 Jul
ഗവർണർ പെരുമാറുന്നത് കൂലി തല്ലുകാരനെ പോലെ; മന്ത്രി ശിവൻകുട്ടി
ഗവർണറെ അതിരൂക്ഷമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി.വകൂലിത്തല്ലുകാരനെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും എന്നാൽ അതൊന്നും കേരളത്തിൽ ചിലവാകില്ലെന്നും ശിവൻകുട്ടി പറഞ്ഞു. രജിസ്ട്രാർ പരിപാടി റദ്ദാക്കിയെന്ന് അറിഞ്ഞിട്ടും പരിപാടിയിൽ പങ്കെടുത്ത ഗവർണർ ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
12:12 PM, 3 Jul
തകർന്നത് ഉപയോഗത്തിലുള്ള കെട്ടിടമല്ല; മന്ത്രി വീണ ജോർജ്
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വീണ ജോർജ്. ഉപയോഗത്തിലുള്ള കെട്ടിടമല്ല ഇടിഞ്ഞ് വീണതെന്നും അവിടെ ചികിത്സ നടക്കുന്നില്ലെന്നും അവർ പറഞ്ഞു.ശുചിമുറികൾ ഉള്ള ഭാഗമാണ് തകർന്നു വീണത്. കെട്ടിടത്തിനടിയിൽ ഉണ്ടായിരുന്ന 2പേരെ രക്ഷപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. അതേസമയം അപകടത്തിൽ 3 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.
12:48 PM, 3 Jul
ട്രംപും സൈനിക ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച; ഇടക്കി കയറി സക്കർബർഗ്, പുറത്താക്കി
സൈനിക ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്കിടെ അനുമതി ഇല്ലാതെ വൈറ്റ് ഹൗസിലേക്ക് കയറിച്ചെന്ന മെറ്റ സിഇഒ മാർക്ക് സക്കർബെർഗിനെ പുറത്താക്കി. ഉടൻ തന്നെ ഓലൽ ഓഫീസിന്റെ പുറത്ത് പോകാൻ അദ്ദേഹത്തോട് അധികൃതർ നിർദേശിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം എന്നാണ് ഈ സംഭവം നടന്നതെന്ന് വ്യക്തമല്ല.
1:15 PM, 3 Jul
കേരള സർവ്വകലാശാല രജിസ്ട്രാർക്കെതിരെ എബിവിപി
കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ കെ എസ് അനിൽകുമാറിനെതിരെ എബിവിപി. രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകമായി മാറിയെന്ന് എബിവിപി കുറ്റപ്പെടുത്തി. അനിൽകുമാർ പ്രിൻസിപ്പലായിരുന്ന അയ്യപ്പ കോളേജിൽ മുൻപ് ആർട്സ് ക്ലബ് ഉദ്‌ഘാടനത്തിന് വേദിയിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചിരുന്നുവെന്നും അന്ന് ഇല്ലാതിരുന്ന എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് അനുഭവപ്പെട്ടതെന്നും സംഘടന ചോദിച്ചു.
1:44 PM, 3 Jul
അരിയിലും കേന്ദ്രത്തിന് കേരള വിരുദ്ധ നയമെന്ന് മുഖ്യമന്ത്രി
കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണെന്ന് മുഖ്യമന്ത്രി. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു. നിലവിൽ ടൈഡ് ഓവർ വിഹിതം സംസ്ഥാനത്തിന് നൽകിവരുന്ന എട്ടു രൂപ മുപ്പത് പൈസ നിരക്കിൽ മുൻഗണനേതര കുടുംബങ്ങൾക്ക് കാർഡൊന്നിന് അഞ്ച് കിലോഗ്രാം വീതം അരി ലഭ്യമാക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഒപ്പം രണ്ടുവർഷം മുമ്പ് വരെ ടൈഡ് ഓവർ വിഹിതമായി ലഭിച്ചുവന്നിരുന്ന ഗോതമ്പിന്റെ അലോട്ട്മെൻറ് പുനസ്ഥാപിക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
1:46 PM, 3 Jul
മെഡിക്കൽ കോളേജ് അപകടം; ഒരു സ്ത്രീ മരിച്ചു
കോട്ടയം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ മൃതദേഹം രണ്ട് മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.
2:20 PM, 3 Jul
മെഡിക്കൽ കോളേജ് അപകടം; പ്രതിഷേധവുമായി പ്രതിപക്ഷം
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം വീണ് യുവതി മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം. ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ചാണ് പ്രതിഷേധം നടക്കുന്നത്.
അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു ആണ് മരിച്ചത്. മകളുടെ ചികിത്സയ്ക്കാണ് ബിന്ദു മെഡിക്കൽ കോളേജിൽ എത്തിയത്. കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയപ്പോഴാണ് അപകടം നടന്നത്.
2:24 PM, 3 Jul
കഴിവുകെട്ട ആരോഗ്യമന്ത്രി; വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
കേരളത്തിന്റെ ആരോഗ്യ മേഖലയുടെ അവസ്ഥ, പൊളിഞ്ഞു പാളീസായിരിക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാരസറ്റാമോൾ കഴിച്ച് ആർക്കെങ്കിലും പനി മാറിയാൽ അത് ആരോഗ്യമന്ത്രിയുടെയും സർക്കാരിൻ്റെയും ക്രഡിറ്റ്, വീഴ്ച്ചകൾ എല്ലാം 'സിസ്റ്റത്തിൻ്റെ' മാത്രം കുഴപ്പം എന്ന് പറയുന്ന ഒരു കഴിവ്കെട്ട ആരോഗ്യമന്ത്രിയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
2:31 PM, 3 Jul
കൃത്രിമ രക്തം തയ്യാറാക്കി ജാപ്പനീസ് ശാസ്ത്രജ്ഞർ
ഓക്സിജൻ വഹിക്കാൻ കഴിയുന്ന കൃത്രിമ രക്തം തയ്യാറാക്കി ജാപ്പനീസ് ശാസ്ത്രജ്ഞർ .കാലഹരണപ്പെട്ട രക്തത്തിൽ നിന്ന് എടുത്ത ഹീമോഗ്ലോബിൻ കൊണ്ടാണ് തയ്യാറാക്കിയത്.ചെറിയ കുമിളകളായി പായ്ക്ക് ചെയ്തിരിക്കുന്നതിനാൽ ഇത് സുരക്ഷിതമാണെന്ന്.
3:04 PM, 3 Jul
ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു; ചികിത്സ പിഴവെന്ന് ആരോപണം
തൃശൂർ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. അതിരപ്പിള്ളി സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രാധാകൃഷ്ണന്റെ കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
3:59 PM, 3 Jul
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
4:31 PM, 3 Jul
മന്ത്രിയുടെ പ്രതികരണം
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് ആദ്യം പറഞ്ഞത് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി.
4:37 PM, 3 Jul
കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവും, അപകടം നടന്ന കെട്ടിടവും
5:14 PM, 3 Jul
കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്
നാളെ സംസ്ഥാനത്ത് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കെഎസ്യുവിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്.
5:26 PM, 3 Jul
മുഖ്യമന്ത്രി കോട്ടയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു
കെട്ടിടം തകര്‍ന്ന് അപകടമുണ്ടായ കോട്ടയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തില്‍ രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ചിരുന്നു.
5:52 PM, 3 Jul
കേരളത്തില്‍ വീണ്ടും നിപ?
കേരളത്തില്‍ വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകല്‍ സ്വദേശിയായ 38 കാരിയെ നിപ രോഗലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാഥമിക പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് വിവരം. പൂണെ വൈറോളജി ലാബിലേക്ക് സാമ്പിള്‍ അയച്ചിട്ടുണ്ട്.
7:22 PM, 3 Jul
ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. രാവിലെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ
7:25 PM, 3 Jul
വീണ ജോര്‍ജിനെതിരെ പ്രതിഷേധം
കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വീണ ജോര്‍ജ് രാജിവെക്കണം എന്ന് പ്രതിപക്ഷം. കോണ്‍ഗ്രസും ബിജെപിയും വെല്‍ഫയര്‍ പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്ത്. വീണ ജോര്‍ജിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന വ്യാപകമായി പ്രതിപക്ഷം പ്രതിഷേധിക്കുന്നു
7:32 PM, 3 Jul
നഷ്ടപരിഹാരം നല്‍കണം
കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം എന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും മകള്‍ക്ക് ജോലിയും നല്‍കണം എന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു
8:21 PM, 3 Jul
യൂടേണ്‍ അടിച്ച് ഡല്‍ഹി സര്‍ക്കാര്‍
പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിരോധിച്ചതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പിടിച്ചെടുക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. പഴയ വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ സംവിധാനം സ്വീകരിക്കാന്‍ പദ്ധതിയിടുന്നതായി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു. 'ഡല്‍ഹിയുടെ പരിസ്ഥിതിക്ക് ദോഷം വരുത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. അതേസമയം തന്നെ ഡല്‍ഹിയിലെ ജനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ കണ്ടുകെട്ടാനും ഞങ്ങള്‍ അനുവദിക്കില്ല,' സിര്‍സ പറഞ്ഞു.
8:50 PM, 3 Jul
വീണ ജോര്‍ജ് ആശുപത്രിയില്‍
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൈാട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീണാ ജോര്‍ജിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
9:39 PM, 3 Jul
ഉത്തരവാദിത്തം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന വീണ് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ടികെ ജയകുമാര്‍. 2012 ലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോയിന്‍ ചെയ്യുന്നത്. ബില്‍ഡിംഗിന്റെ ബലക്ഷയം സംബന്ധിച്ച് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നും കഴിഞ്ഞ വര്‍ഷമാണ് കൃത്യമായ പഠനം നടത്തി റിപ്പോര്‍ട്ട് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
10:45 PM, 3 Jul