Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി വന്നില്ല; രാജ്യസഭയില്‍ ഇറങ്ങിപ്പോക്ക്, സുനാമി ഭീഷണി, കന്യാസ്ത്രീകള്‍ ജയിലില്‍ തന്നെ

അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. ഐഎസ്ആര്‍ഒ-നാസ സംയുക്തമായി നിസാര്‍ ഉപഗ്രഹം വിക്ഷേപിച്ചു. പ്രധാനമന്ത്രി മോദി മറുപടി പറയാന്‍ എത്താത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം.

റഷ്യയിലെ കംചത്ക ഉപദ്വീപില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ കിഴക്കന്‍ റഷ്യയിലെ തുറമുഖ നഗരമായ സെവേറോ-കുറില്‍സ്‌കില്‍ ശക്തമായ സുനാമി തിരകള്‍ ആഞ്ഞടിച്ചു.

live

ഛത്തീസ്ഗഡില്‍ ദുര്‍ഗില്‍ ജയില്‍ കഴിയുന്ന കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിസിന്റെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് നടപടി. ബിലാസ്പൂരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനാണ് നിര്‍ദേശം. ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ ജയിലിന് പുറത്ത് ആഹ്ലാദപ്രകടനം നടത്തി. അറിയാം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍...

Jul 30, 2025, 10:56 pm IST

തെരുവുനായ വധം; ഹൈക്കോടതി ഇടപെട്ടു

അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. എബിസി നിയമം ദയാവധത്തിന് എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടല്‍. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെയാണ് നായക്കളുടെ ദയാവധം തടഞ്ഞിരിക്കുന്നത്.
Jul 30, 2025, 10:08 pm IST

യുഡിഎഫ് എംപിമാര്‍ അമിത് ഷായെ കാണും

വ്യാഴാഴ്ച യുഡിഎഫ് എംപിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും. മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡില്‍ ജയിലില്‍ അടച്ച സംഭവത്തില്‍ ചര്‍ച്ച നടത്താനാണിത്. അകാരണമായിട്ടാണ് കന്യാസ്ത്രീകളെ കേസെടുത്ത് ജയിലില്‍ അടച്ചത് എന്ന് എംപിമാര്‍ മന്ത്രിയെ ബോധിപ്പിക്കും.
Jul 30, 2025, 9:58 pm IST

മന്ത്രി കെജെ ജോര്‍ജ് നിരീക്ഷണത്തില്‍

കര്‍ണാടകയിലെ ഊര്‍ജ വകുപ്പ് മന്ത്രി കെജെ ജോര്‍ജുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. മന്ത്രിയുടെയും സഹായികളുടെയും ഇടപാടുകള്‍ പരിശോധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ബെംഗളൂരുവിലാണ് റെയ്ഡ് നടക്കുന്നതത്രെ. ഒരു ബിസിനസുകാരന്റെ ഓഫീസിലും പരിശോധന നടക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വാര്‍ത്തകള്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.
Jul 30, 2025, 9:23 pm IST

പോലീസുകാരെ ആക്രമിച്ചു

തിരുവനന്തപുരം നെടുമങ്ങാട് മദ്യപിച്ച യുവാവ് പോലീസുകാരെ ആക്രമിച്ചുവെന്ന് ആരോപണം. പഴകുറ്റി സ്വദേശി ഷാലുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ബാറിന് സമീപം സംഘര്‍ഷമുണ്ടായ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്.
Jul 30, 2025, 8:46 pm IST

അമേരിക്കന്‍ നടപടിയില്‍ ഇന്ത്യയുടെ പ്രതികരണം

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തിയ അമേരിക്കന്‍ നടപടിയില്‍ ഇന്ത്യ പ്രതികരിച്ചു. ദേശതാല്‍പ്പര്യം മുന്‍നിര്‍ത്തി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഓഗസ്റ്റ് 1 മുതല്‍ ഇന്ത്യയ്ക്ക് മേല്‍ പുതിയ നികുതി എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
Jul 30, 2025, 8:17 pm IST

നിസാര്‍ ഉപഗ്രഹം വിക്ഷേപിച്ചു

ഇന്ത്യയുടെ ഐഎസ്ആര്‍ഒയും അമേരിക്കയുടെ നാസയും സംയുക്തമായി നിസാര്‍ ഉപഗ്രഹം വിക്ഷേപിച്ചു. ഭൂമിയെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ തുറിച്ചും വ്യക്തമായി മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന ദൗത്യത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. 150 കോടി ഡോളര്‍ ചെലവിട്ടുള്ള ദൗത്യമാണിത്.
Jul 30, 2025, 8:10 pm IST

അമേരിക്കയുടെ കടുത്ത നടപടി

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 25 ശതമാനം നികുതി പ്രഖ്യാപിച്ച് അമേരിക്ക. റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നതും ഇന്ത്യന്‍ വിപണി അമേരിക്കക്ക് തുറന്നു തരാത്തതും ചൂണ്ടിക്കാട്ടിയാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.
Jul 30, 2025, 7:48 pm IST

പ്രതിപക്ഷം ഇറങ്ങിപ്പോയി

രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ഓപറേഷന്‍ സിന്ദൂറിന്റെ ചര്‍ച്ച നടക്കുമ്പോള്‍ പ്രധാനമന്ത്രി മോദി എവിടെ എന്ന് പ്രതിപക്ഷം. മോദി മറുപടി പറയണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മറുപടി നല്‍കാന്‍ താന്‍ മതിയെന്ന് അമിത് ഷാ. ഒടുവില്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Jul 30, 2025, 7:22 pm IST

ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യസഭയില്‍ അമിത്ഷായുടെ മറുപടി. പാകിസ്ഥാനിന് തക്ക മറുപടി നല്‍കിയെന്ന് അമിത് ഷാ. പ്രധാനമന്ത്രി മോദി ഒളിച്ചോടിയെന്ന് പ്രതിപക്ഷം. ബഹളത്തെ തുടര്‍ന്ന് പ്രസംഗം നിര്‍ത്തി.
Jul 30, 2025, 6:07 pm IST

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ നിയമപരമായി മാത്രമേ ഇടപെടാനാകൂ: ശോഭ സുരേന്ദ്രന്‍

ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സഭാ നേതൃത്വം വൈകാരികമായാണ് പ്രതികരിച്ചതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. സംഭവത്തില്‍ നിയമപരമായി മാത്രമേ ഇടപെടാനാകൂ. ഹൈക്കോടതി നിര്‍ദേശമുള്ളത് കൊണ്ടാണ് ജാമ്യാപേക്ഷ എന്‍ഐഎ കോടതിക്ക് പരിഗണിക്കേണ്ടി വരുന്നത്. ഈ വിഷയത്തെ ക്രൈസ്തവര്‍ വിവേകത്തോടെ നോക്കിക്കാണണമെന്നും ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
Jul 30, 2025, 5:22 pm IST

ഛത്തീസ്ഗഡില്‍ രണ്ടു മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ക്രൈസ്തവ സഭകള്‍ സംയുക്തമായി രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തി. കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് പ്രതിഷേധം. വിവിധ സഭകള്‍ സംയുക്തമായിട്ടാണ് പ്രതിഷേധം. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.
Jul 30, 2025, 4:33 pm IST

പുതിയ മഴ മുന്നറിയിപ്പ്
Jul 30, 2025, 3:55 pm IST

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന 49 പേരെ കൂടി പുനരധിവാസ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 49 പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതോടെ ഇവരും വയനാട് ടൗണ്‍ഷിപ്പിന്റെ ഭാഗമാകും.
Jul 30, 2025, 2:55 pm IST

കന്യാസ്ത്രീകളുടെ അറസ്റ്റ്: മലയാളി കേന്ദ്ര മന്ത്രിമാരുടെ മൗനം അപകടകരം: മന്ത്രി ശിവന്‍കുട്ടി

കന്യാസ്ത്രീകളുടെ അറസ്റ്റ്: മലയാളി കേന്ദ്ര മന്ത്രിമാരുടെ മൗനം  അപകടകരം: മന്ത്രി ശിവന്‍കുട്ടി
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മലയാളി കേന്ദ്ര മന്ത്രിമാര്‍ പുലര്‍ത്തുന്ന മൗനം അപകടകരവും ദുഃഖകരവുമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവയുമായി പട്ടം ബിഷപ്പ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതിനെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് മാതാവിന് സ്വര്‍ണക്കിരീടം സമ്മാനിക്കാന്‍ പോയ സുരേഷ് ഗോപിക്ക് ഈ വിഷയത്തില്‍ മൗനം പാലിക്കാന്‍ എങ്ങനെ കഴിയുന്നു? മറ്റൊരു കേന്ദ്രമന്ത്രിയായ ജോര്‍ജ് കുര്യനും ഈ വിഷയത്തില്‍ ഒളിച്ചുകളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ബിജെപിയുടെ ന്യൂനപക്ഷ സ്‌നേഹം കാപട്യമാണെന്ന് ഈ സംഭവം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ഇത് ആഗോള തലത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Jul 30, 2025, 2:22 pm IST

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 3 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ 3 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. അരീക്കോട് കളപ്പാറയിലാണ് സംഭവം. കോഴി വേസ്റ്റ് പ്ലാന്റില്‍ വീണാണ് 3 തൊഴിലാളികള്‍ക്ക് അപകടമുണ്ടായത്. ഗുരുതരമായി പരിക്കു പറ്റിയ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Jul 30, 2025, 12:55 pm IST

ചത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷന്‍സ് കോടതി. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി. കേസ് ബിലാസ്പൂര്‍ എന്‍ഐഎ കോടതിയിലേക്ക്.
Jul 30, 2025, 12:25 pm IST

ചത്തീസ്ഗഢില്‍ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ലോക്‌സഭയില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് വിഷയം അവതരിപ്പിച്ചത്. ലോക്‌സഭ 12 മണി വരെ പിരിഞ്ഞു.
Jul 30, 2025, 11:41 am IST

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കൊടിക്കുന്നില്‍ സുരേഷ് എംപി. ദുരന്ത ബാധിതരുടെ പുനരധിവാസും ഉപജീവനമാര്‍ഗവും ഇപ്പോഴും അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അവരെ അവഗണിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു.
Jul 30, 2025, 10:50 am IST

കാനഡയില്‍ ചെറു വിമാനം തകര്‍ന്ന് മലയാളി യുവാവ് മരിച്ചു

കാനഡയില്‍ ചെറു വിമാനം തകര്‍ന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. ഗൗതം സന്തോഷ് (27) ആണ് മരിച്ചത്. ചെറു വിമാനത്തിന്റെ പൈലറ്റായിരുന്നു ഗൗതം എന്നാണു സൂചന. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.
Jul 30, 2025, 9:58 am IST

ചത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കത്തോലിക്ക സഭ രാജ്ഭവനിലേക്ക് വാമൂടിക്കെട്ടി പ്രതിഷേധ മാര്‍ച്ച് നടത്തും.
Jul 30, 2025, 9:38 am IST

ചത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘം റായ്പൂരില്‍ എത്തി. വൈദികരും കന്യാസ്ത്രീകളും സംഘത്തില്‍
Jul 30, 2025, 8:47 am IST

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി.
Jul 30, 2025, 8:03 am IST

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഴിച്ചുപണി

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഴിച്ചുപണി. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടര്‍മാരെ മാറ്റി. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് ഉത്തരവ് പുറത്തിറങ്ങിയത്. നാല് കലക്ടര്‍മാര്‍ ഉള്‍പ്പെടെ 25 ഉദ്യോഗസ്ഥരെ മാറ്റി. എറണാകുളം ജില്ലാ കലക്ടറായിരുന്ന എന്‍എസ് ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറലായി നിയമിച്ചു. കെഎഫ്സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും ഇദ്ദേഹത്തിനാണ്. പാലക്കാട് കളക്ടറായിരുന്ന ജി പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കലക്ടര്‍. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എംഎസ് മാധവിക്കുട്ടിയാണ് പാലക്കാട് ജില്ലാ കലക്ടര്‍. ഇടുക്കി കളക്ടറായിരുന്ന വി വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ ദിനേശന്‍ ചെറുവാട്ടിനെ നിയമിച്ചു. കോട്ടയം ജില്ലാ കലക്ടറായിരുന്ന ജോണ്‍ വി. സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. ന്യൂഡല്‍ഹിയില്‍ അഡീഷണല്‍ റെസിഡന്റ് കമ്മിഷണറായിരുന്ന ചേതന്‍കുമാര്‍ മീണയാണ് കോട്ടയത്തെ പുതിയ കലക്ടര്‍.
Jul 30, 2025, 7:16 am IST

റഷ്യയില്‍ വന്‍ ഭൂചലനം; 8.7 തീവ്രത

റഷ്യയില്‍ വന്‍ ഭൂചലനം. കാംചത്ക ഉപദ്വീപിനടുത്താണ് ഇന്ന് പുലര്‍ച്ചെ 8.7 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. ജപ്പാന്റെ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യുഎസ് സംസ്ഥാനമായ ഹവായിയിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 19 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. നാശനഷ്ടങ്ങള്‍ ഇതുവരെ ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+