Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യം തേടി ഹൈക്കോടതിയിലേക്ക്.. അറിയാം മറ്റ് പ്രധാനവാർത്തകളും

ഛത്തീസ്ഗ‍ഢിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനത്തിനായി നാളെ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. എൻ ഐ എ കോടതിയിൽ ജാമ്യാപേക്ഷ നൽകാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും അതുണ്ടാകില്ല. എൻ ഐ എ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയ നഷ്ടം ഉണ്ടാക്കും എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് തീരുമാനം.

അതേസമയം തന്നെ അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചതായും കന്യാസ്ത്രീകൾക്ക് ജാമ്യം നിഷേധിച്ചത് അടക്കമുള്ള വിവരങ്ങളിൽ വിശദാംശം തേടിയതായും റിപ്പോർട്ടുണ്ട്. മതപരിവർത്തന കേസിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കീഴ്‌ക്കോടതിയും സെഷൻസ് കോടതിയും തള്ളിയിരുന്നു.

newproject8-1753

മറ്റ് പ്രധാനവാർത്തകൾ അറിയാം

Jul 31, 2025, 11:02 pm IST

കൊടി സുനിക്ക് മദ്യം നല്‍കിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂരില്‍ മൂന്ന് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോടതിയില്‍ നിന്ന് വരുന്ന വഴിയായിരുന്നു കൊടി സുനിക്ക് മദ്യം വാങ്ങി നല്‍കിയത്‌
Jul 31, 2025, 10:38 pm IST

പാചക വാതക വില കുറച്ചു

രാജ്യത്ത് പാചക വാതക വില കുറച്ചു. 19 കിലോഗ്രാം വരന്ന വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വില കുറച്ചതായി എണ്ണ വിപണന കമ്പനികള്‍ പ്രഖ്യാപിച്ചു. 33.50 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പരിഷ്‌കരിച്ച വില ആഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് പ്രകാരം ഡല്‍ഹിയില്‍ പുതുക്കിയ ചില്ലറ വില്‍പ്പന വില 1,631.50 രൂപയായിരിക്കും. കേരളത്തില്‍ 1638.50 രൂപയായിരിക്കും പുതിയ വില.
Jul 31, 2025, 10:23 pm IST

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മരിച്ചിട്ടില്ല

'ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മരിച്ചിട്ടില്ല. പിവി നരസിംഹ റാവുവും മന്‍മോഹന്‍ സിംഗും ഉണ്ടായിരുന്നപ്പോള്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. അടല്‍ ബിഹാരി വാജ്പേയി ആ പരിഷ്‌കാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി. 10 വര്‍ഷത്തിനുള്ളില്‍ മന്‍മോഹന്‍ സിംഗ് അത് ശക്തിപ്പെടുത്തി. നിലവിലെ സര്‍ക്കാരും അതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്,' രാജീവ് ശുക്ല
Jul 31, 2025, 10:15 pm IST

മദ്യക്കുപ്പി തിരികെ തന്നാല്‍ പണം

കേരളത്തില്‍ ബെവ്‌കോ മദ്യക്കുപ്പികള്‍ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. തമിഴ്‌നാട്ടിലെ മാതൃക പിന്തുടര്‍ന്ന്, ഗ്ലാസ് - പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വാങ്ങുന്നവരില്‍ നിന്ന് 20 രൂപ അധികം ഈടാക്കുന്ന 'ഡെപ്പോസിറ്റ്' പദ്ധതിയാണ് നടപ്പാക്കുന്നത്. കുപ്പി തിരികെ നല്‍കിയാല്‍ ഈ തുക തിരികെ ലഭിക്കും. ബെവ്‌കോ സ്റ്റിക്കര്‍ പതിച്ച കുപ്പികള്‍ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നല്‍കുമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ് അറിയിച്ചു.
Jul 31, 2025, 9:24 pm IST

എലിയും പൂച്ചയും കളി

കേരള സര്‍വകലാശാലയില്‍ എലിയും പൂച്ചയും കളിയാണെന്ന് ഹൈക്കോടതി. കേരള സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല സംബന്ധിച്ച തര്‍ക്കത്തിലാണ് ജസ്റ്റിസ് ടി.ആര്‍.രവിയുടെ ബെഞ്ചിന്റെ വിമര്‍ശനം. തര്‍ക്കത്തില്‍ വൈസ് ചാന്‍സലറോടും സര്‍വകലാശാലയോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്
Jul 31, 2025, 8:34 pm IST

ട്രംപിനും രാഹുലിനും ഒരേ സ്വരം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നിര്‍ജീവാവസ്ഥ' എന്ന പരാമര്‍ശത്തോട് യോജിച്ചതിന് കോണ്‍ഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി. രാഹുലിന്റെ പ്രസ്താവന ലജ്ജാകരമാണ് എന്നായിരുന്നു ബിജെപി പ്രതികരണം
Jul 31, 2025, 8:10 pm IST

കന്യാസ്ത്രീകള്‍ നിരപരാധികള്‍

ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കന്യാസ്ത്രീകള്‍ നിരപരാധികളാണ് എന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. യാത്രയ്ക്കും ആരും നിര്‍ബന്ധിച്ചിട്ടില്ല എന്നും യാത്രയ്ക്കിറങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമാണ് എന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടികള്‍
Jul 31, 2025, 7:24 pm IST

കുസാറ്റ് ക്യാംപസ് അടച്ചു

വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1 എന്‍1 ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കുസാറ്റ് ക്യാംപസ് അടച്ചു. അഞ്ച് ദിവസത്തേക്കാണ് അടച്ചത്. നാളെ മുതല്‍ ഓണ്‍ലൈനിലായിരിക്കും ക്ലാസുകള്‍. ചില ഹോസ്റ്റലുകളില്‍ രോഗബാധ കണ്ടെത്തിയിരുന്നു
Jul 31, 2025, 6:58 pm IST

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ധര്‍മ്മസ്ഥലയില്‍ കൂട്ട ശവസംസ്‌കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആറാമത്തെ സ്ഥലത്ത് നിന്ന് ഭാഗികമായി മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. കേസിലെ ആദ്യത്തെ വ്യക്തമായ തെളിവായിരിക്കാം ഈ അവശിഷ്ടങ്ങള്‍ എന്നാണ് വിലയിരുത്തല്‍. നേരത്തെ അഞ്ചിടത്ത് കുഴിച്ചിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
Jul 31, 2025, 6:41 pm IST

നടപടി നേരിടും

സര്‍ക്കാര്‍ നടപടി നേരിടാന്‍ തയ്യാറെന്ന് ഡോ ഹാരിസ്. സര്‍ക്കാരിന്റേത് സ്വയരക്ഷാ നടപടിയാണ് എന്നും ചികിത്സാ ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നത് വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ നടത്തിയത് മറ്റൊരു ഡോക്ടറുടെ ഉപകരണം വെച്ചാണ് എന്നും ഹാരിസ്‌
Jul 31, 2025, 5:57 pm IST

അമ്മ മൽസരം

പ്രസിഡൻ്റ് ശ്വേത മേനോൻ vs ദേവൻ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ vs രവീന്ദ്രൻ ട്രഷറർ അനൂപ് ചന്ദ്രൻ vs ഉണ്ണി ശിവപാൽ വൈസ് പ്രസിഡന്റ് നാസർ ലത്തീഫ് ജയൻ ചേർത്തല ലക്ഷ്മി പ്രിയ ജോയിൻറ് സെക്രട്ടറി അൻസിബാ ഹസൻ ( എതില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ) അമ്മ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സര രംഗത്തുള്ളവർ നീന കുറുപ്പ് സജിത ബേട്ടി സരയു ആശ അരവിന്ദ് അജലി നായർ കൈലാഷ് വിനു മോഹൻ ജോയി മാത്യു സിജോയ് വർഗീസ് റോണി ഡേവിഡ് രാജ് ടിനി ടോം സന്തോഷ് കീഴാറ്റൂർ നന്ദു പൊതുവാൾ
Jul 31, 2025, 5:56 pm IST

പ്രേമചന്ദ്രന്‍ എംപാനല്‍ അംഗം

കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രനെ ലോക്‌സഭയുടെ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി എംപാനല്‍ അംഗമായി നാമനിര്‍ദ്ദേശം ചെയ്തതായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള
Jul 31, 2025, 5:54 pm IST

താരിഫ് ആഘാതം പരിശോധിക്കും

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 25% താരിഫുകളുടെയും പിഴയുടെയും ആഘാതം ഇന്ത്യന്‍ സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. ആഘാതം വിലയിരുത്താന്‍ എല്ലാ ആഭ്യന്തര പങ്കാളികളുമായും ആശയവിനിമയം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കര്‍ഷകര്‍, തൊഴിലാളികള്‍, സംരംഭകര്‍, കയറ്റുമതിക്കാര്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, വ്യവസായത്തിലെ എല്ലാ വിഭാഗങ്ങള്‍ എന്നിവരുടെയും ക്ഷേമം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ പരമപ്രധാനമായ പ്രാധാന്യം നല്‍കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നമ്മുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കും,' അദ്ദേഹം പറഞ്ഞു. '2047 ലെ വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്ക് സമഗ്ര വളര്‍ച്ചയുടെയും സുസ്ഥിര വികസനത്തിന്റെയും വേഗതയേറിയ യാത്ര തുടരുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ട്. ഇന്ത്യ ആത്മവിശ്വാസത്തോടെ സ്വാശ്രയത്വത്തിലേക്ക് നീങ്ങുകയാണ്.' അദ്ദേഹം പറഞ്ഞു ഇന്ത്യ യുഎഇ, യുകെ, ഓസ്ട്രേലിയ, ഇഎഫ്ടിഎ രാജ്യങ്ങള്‍ എന്നിവയുമായി പരസ്പരം പ്രയോജനകരമായ വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
Jul 31, 2025, 5:37 pm IST

ഇതാദ്യമായി ആൻഡമാൻ നിക്കോബാർ ദ്വീപിലും റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആൻഡമാൻ നിക്കോബാർ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിനും വൈസ് ചെയർമാൻ കുൽദീപ് റായ് ശർമക്കും എതിരെയാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസുള്ളത്. മുൻ എംപിയായ കുൽദീപ് ശർമ കോൺഗ്രസ് നേതാവാണ് .
Jul 31, 2025, 4:56 pm IST

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ക്കില്ല

ചത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രികളുടെ ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കില്ല എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കന്യാസ്ത്രീകളുടെ ജാമ്യത്തിനായി വീണ്ടും വിചാരണ കോടതിയെ സമീപിക്കണം എന്ന് പറഞ്ഞ അമിത് ഷാ എന്‍ഐഎ കോടതിക്ക് വിട്ട സെഷന്‍സ് കോടതി നടപടി തെറ്റാണെന്നും വ്യക്തമാക്കി. തന്നെ കണ്ട യുഡിഎഫ്- എല്‍ഡിഎഫ് എം പി മാരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിചാരണക്കോടതിയില്‍ നിന്ന് ഇന്നോ നാളെയോ ജാമ്യം ലഭിക്കും. കന്യാസ്ത്രികള്‍ക്കെതിരായ കേസില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളില്ലെന്നും അമിത് ഷാ പറഞ്ഞു
Jul 31, 2025, 4:48 pm IST

അന്‍സിബ ജോയന്റ് സെക്രട്ടറി

താര സംഘടനയായ അമ്മയുടെ ജോയന്റ് സെക്രട്ടറിയായി നടി അന്‍സിബ ഹസന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നോമിനേഷന്‍ സമര്‍പ്പിച്ചിരുന്ന 13 പേരില്‍ 12 പേരും മത്സരരംഗത്ത് നിന്ന് പിന്മാറിയതോടെ അന്‍സിബ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Jul 31, 2025, 4:05 pm IST

മാല പാർവതിയുടെ പരാതിയിൽ കേസെടുത്തു

നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ കേസെടുത്ത് സൈബർ പോലീസ്. മനേഷ് എന്ന ഫേസ്ബുക്ക് ഐഡിയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെ മാല പാര്‍വതി ഇന്നലെ പരാതി നല്‍കിയിരുന്നു.
Jul 31, 2025, 3:53 pm IST

അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ബാബുരാജ്
Jul 31, 2025, 3:51 pm IST

നാലുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ

പാലക്കാട് വടക്കഞ്ചേരിയിൽ 4 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ എന്ന് സ്ഥിരീകരണം. വടക്കഞ്ചേരി ടൗൺ പരിസരത്ത് തെരുവ് നായ ആക്രമണം നടത്തിയത്. സമീപത്തെ രണ്ടു പശുക്കളെയും, മറ്റു വളർത്തു മൃഗങ്ങളെയും ഈ നായ കടിച്ചിരുന്നു.
Jul 31, 2025, 3:26 pm IST

മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകുമെന്ന് മന്ത്രി എംബി രാജേഷ്.ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റായി ആദ്യം വാങ്ങും. തിരികെ നൽകുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് ഈ പൈസ തിരിച്ച് നല്‍കും. ക്യു ആർ കോഡ് പരിശോധിച്ചാണ് കുപ്പികൾ തിരിച്ചെടുക്കുക.
Jul 31, 2025, 2:55 pm IST

സ്കൂള്‍ അവധി സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയ വിദ്യാഭ്യാസ മന്ത്രിയോട് പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്റണി
Jul 31, 2025, 2:39 pm IST

മലേഗാവ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ എൻ‌ഐ‌എ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്.
Jul 31, 2025, 1:46 pm IST

ധർമസ്ഥലയില്‍ അസ്ഥികൂടം

ധര്‍മസ്ഥലയിലെ കൂട്ടക്കൊലപാതകം സംബന്ധിച്ച തിരച്ചിലില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. സാക്ഷി പറഞ്ഞ ആറാമത്തെ പോയിന്റില്‍ നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗം കണ്ടെത്തിയത്.മനുഷ്യന്റെ അസ്ഥിയാണോയെന്ന് സ്ഥിരീകരിക്കാനായി ഫോറന്‍സിക് സംഘം പരിശോധന നടത്തും.
Jul 31, 2025, 1:11 pm IST

നടപടിയെടുത്തു

കൊല്ലം തേവലക്കരയിൽ സ്കൂൾ വിദ്യാ‌ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഓവർസിയർക്ക് എതിരെ നടപടിയെടുത്ത് വൈദ്യുതി ബോർഡ്. തേവലക്കര ഡിവിഷനിലെ ഓവര്‍സിയറായ എസ്.ബിജുവിനെ സസ്പെൻഡ് ചെയ്തു. എട്ടാം ക്ലാസ് വിദ്യാ‌ർത്ഥി മനു മരിച്ച് പതിനഞ്ചാം ദിവസമാണ് നടപടി. സ്കൂൾ ഷെഡിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയപ്പോഴായിരുന്നു അപകടം. ആദ്യം കെഎസ്ഇബി സമർപ്പിച്ച അന്വേഷണറിപ്പോർട്ടിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഉണ്ടായിരുന്നില്ല. അതിന് പിന്നാലെ മന്ത്രി കെ കൃഷ്ണൻകുട്ടി കൂടുതൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. അതിൻമേലാണ് ഇപ്പോൾ നടപടി. ....
Jul 31, 2025, 12:53 pm IST

സ്കൂള്‍ സമയ മാറ്റം

സംസ്ഥാനത്തെ മധ്യവേനൽ അവധി മൺസൂൺ കാലത്തേക്ക് മാറ്റുന്നതിനുള്ള അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി. 'കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് – ജൂൺ എന്ന ആശയവും ഉയർന്നുവരുന്നുണ്ട്'- മന്ത്രി പറഞ്ഞു
Jul 31, 2025, 12:49 pm IST

മലേഗാവ് സ്ഫോടന കേസില്‍ പ്രഗ്യാസിങ് ഉൾപ്പെടെ ഏഴു പ്രതികളെയും വെറുതെവിട്ടു. അന്വേഷണ ഏജന്‍സിക്കെതിരെ രൂക്ഷമായ വിമർശനവും കോടതിയുടെ ഭാഗത്തുണ്ടായി. അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്നായിരുന്നു കോടതിയുടെ വിമർശനം
Jul 31, 2025, 12:06 pm IST

അമ്മ തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി ബാബു രാജ്. ജന.സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം മത്സരിക്കില്ല. കനത്ത എതിർപ്പ് പരിഗണിച്ചാണ് നടപടി
Jul 31, 2025, 10:47 am IST

ന്യായീകരണം

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ്. പൊലീസ് തങ്ങളുടെ കടമ മാത്രമാണ് നിർവഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ, കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സംബന്ധിച്ച് ഹൈക്കോടതിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും.
Jul 31, 2025, 10:06 am IST

അമ്മയുടെ തിരഞ്ഞെടുപ്പ്; ജഗദീഷ് പിൻമാറി

താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിൻമാറി. മോഹൻലാലും മമ്മൂട്ടിയുമായി സംസാരിച്ചതിന് പിന്നാലെയാണ് പിൻമാറ്റം. ഇരുവരും പറഞ്ഞാൽ താൻ മാറി നിൽക്കുമെന്ന് ജഗദീഷ് നേരത്തേ വ്യക്തമാക്കിയിരുന്നു. വനിതാ പ്രസിഡന്റ് വരട്ടെയെന്നാണ് നടൻ ഇപ്പോൾ വ്യക്തമാക്കിയത്.പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്.
Jul 31, 2025, 8:56 am IST

ചൈനക്ക് മുന്നറിയിപ്പ്

ചൈനീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് . ഉപരോധം ലംഘിച്ച് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ കോൺഗ്രസിലെ നിയമം അനുസരിച്ച് വലിയ നികുതി ചുമത്തുമെന്ന് ബെസ്റ്റെന്റ്. സ്റ്റോക്ക്ഹോമിൽ നടന്ന രണ്ട് ദിവസത്തെ വ്യാപാര ചർച്ചകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു ബെസ്സെന്റ്. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിലും റഷ്യക്ക് 15 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന സാങ്കേതികവിദ്യ വിൽക്കുന്നതിലുള്ള അതൃപ്തിയും അദ്ദേഹം അറിയിച്ചു. ഇത് യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തെ സഹായിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 500% വരെ നികുതി ചുമത്തുന്നതിനുള്ള യുഎസ് നിയമം മറ്റ് സഖ്യകക്ഷികളെയും സമാനമായ നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുമെന്നും ബെസ്സെന്റ് പറഞ്ഞു
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+