കേരളത്തിൽ വീണ്ടും നിപ; മെഡിക്കൽ കോളേജ് അപകടം കളക്ടർ അന്വേഷിക്കും..ഇന്നത്തെ പ്രധാന വാർത്തകൾ
സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.വിശദമായ പരിശോധനയ്ക്കാണ് സ്രവംപൂണെ വൈറോളജി ലാബിലേക്ക് അയച്ചു.
യുവതിയുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരേയും ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
അതിനിടെ കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ലാ കളക്ടർ അന്വേഷിക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. സ്ത്രീയുടെ മരണത്തിനിടയാക്കിയ മരണത്തിൽ വലിയ പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം

മോദിക്ക് ട്രിനിഡാഡ് & ടൊബാഗോയുടെ പരമോന്നത സിവിലിയന്‍ ബഹുമതി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്രിനിഡാഡ് & ടൊബാഗോയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ദി ഓര്‍ഡര്‍ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് & ടൊബാഗോ പുരസ്‌കാരം. ട്രിനിഡാഡ് & ടൊബാഗോ പ്രധാനമന്ത്രി കമല പെര്‍സാദ്-ബിസെസ്സര്‍ ആണ് ബഹുമതി മോദിക്ക് സമ്മാനിച്ചത്. 140 കോടി ഇന്ത്യക്കാരുടെ പേരില്‍ ആദരം സ്വീകരിക്കുന്നതായി മോദി
വാന്‍ഹായ് കപ്പലില്‍ വീണ്ടും തീ
കേരള തീരത്ത് അപകടത്തില്‍പ്പെട്ട വാന്‍ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിനുള്ളിലെ കണ്ടെയ്‌നറുകള്‍ക്കുള്ളിലാണ് തീ പടര്‍ന്നത് എന്നാണ് വിവരം. കണ്ടെയ്‌നറില്‍ എണ്ണയുണ്ടായിരുന്ന മറച്ചുവെച്ചു. ഇന്ന് രാവിലെ മുതലാണ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നത്. 2500 ടണ്ണോളം എണ്ണയുണ്ട് എന്നാണ് വിവരം
ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് ചൈനീസ് സഹായം
ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ ചൈന പാകിസ്ഥാനെ സഹായിച്ചിരുന്നെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ രാഹുല്‍ സിംഗ്. വിവിധ ആയുധ സംവിധാനങ്ങള്‍ പരീക്ഷിക്കാന്‍ ലഭ്യമായ ഒരു 'ലൈവ് ലാബ്' പോലെയാണ് ചൈന ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെയും ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ദ്രോഹിക്കാന്‍ പാകിസ്ഥാന് സാധ്യമായ എല്ലാ പിന്തുണയും ബീജിംഗ് നല്‍കിയിരുന്നു
ഇന്ത്യ യഥാര്‍ത്ഥത്തില്‍ മൂന്ന് എതിരാളികളുമായി പോരാടുകയായിരുന്നു എന്നും പാകിസ്ഥാനും ചൈനയും കൂടാതെ, ഇസ്ലാമാബാദിലേക്ക് സൈനിക ഹാര്‍ഡ്വെയര്‍ വിതരണം ചെയ്യുന്നതില്‍ തുര്‍ക്കിയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വാസവന്‍ ബിന്ദുവിന്റെ വീട്ടില്‍
കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വിഎന്‍ വാസവന്‍. ബിന്ദുവിന്റെ അമ്മയേയും ഭര്‍ത്താവിനേയും മക്കളേയും മന്ത്രി ആശ്വസിപ്പിച്ചു. കുടുംബത്തിന് എല്ലാ സഹായവും മന്ത്രി ഉറപ്പ് നല്‍കി
തര്‍ക്കമന്ദിരമാക്കില്ല
മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി - ഷാഹി ഈദ്ഗാഹ് പള്ളി എന്നിവയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന നിയമയുദ്ധത്തില്‍ ഷാഹി മസ്ജിദിനെ തര്‍ക്ക മന്ദിരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു പക്ഷം സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. കോടതി രേഖകളിലും തുടര്‍ നടപടികളിലും ഷാഹി ഈദ്ഗാഹ് പള്ളിയെ 'തര്‍ക്കമന്ദിരം' ആയി രേഖപ്പെടുത്തണം എന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
ഒടുവില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തും. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും. അവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകും.
വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തി റവന്യു മന്ത്രി കെ രാജൻ. ടൗൺഷിപ്പിലെ വീടുകൾ ഡിസംബർ മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഗുണഭോക്താക്കളുടെ അന്തിമ ലിസ്‌റ്റ് വൈകാതെ പുറത്തിറങ്ങുമെന്നും തൊഴിലാളികൾക്ക് സഹായം നൽകുന്നതിൽ അനുഭാവപൂർണ്ണമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന കേസ് റദ്ദാക്കി
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി റദ്ദാക്കി. സംവിധായകന്റെ ഹർജിയിലാണ് തീരുമാനം. യുവാവ് 12 വർഷം കഴിഞ്ഞ് പരാതി ഉന്നയിച്ചത് സംശയാസ്പദമാണെന്നും ഉന്നയിക്കുന്ന കാര്യങ്ങളിൽ വ്യക്തതയില്ലെന്നും രഞ്ജിത്ത് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു യുവാവ് ആരോപണം ഉയർത്തിയത്. ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു മൊഴി.
പാലക്കാട് ആറ് കണ്ടെയ്ൻമെന്റഅ സോണുകൾ
38 കാരിക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പാലക്കാട്ടെ 6 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിച്ചു. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9, 11 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളുമാണ് കണ്ടെയ്ൻമെന്റ് സോണുകൾ. ഈ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കരുതെന്ന് ജില്ലാ ഭരണകുടം അറിയിച്ചു.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം
കോട്ടയത്ത് മെഡിക്കല്‍ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പരിഹസരത്തും മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിലുമാണ് പ്രതിഷേധം അരങ്ങേറിയത്.
തിരുവനന്തപുരത്ത് ബിജെപി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരിങ്കി പ്രയോഗിച്ചു. കോട്ടയത്ത് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലും സെക്രട്ടറിയേറ്റിൽ മഹിള കോൺഗ്രസിന്റെ നേതൃത്വത്തിലും പ്രതിഷേധം നടന്നു.
മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ കാറിൽ പാമ്പ്
തന്റെ വാഹനത്തിൽ പാമ്പിനെ കണ്ടെത്തിയെന്ന കുറിപ്പുമായി മുഹമ്മദ് മുഹ്സിൻ എംഎൽഎ. മഴക്കാലമാണ് ശ്രദ്ധിക്കുക എന്ന വരികളോടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്. 'മഴക്കാലമാണ്, പാമ്പുകൾ എവിടെയും കയറാം..
ഫോട്ടോ: ഇന്ന് പരിപാടികൾ കഴിഞ്ഞു വീട്ടിലെത്തി വാഹനത്തിൽ നിന്നിറങ്ങി നോക്കിയപ്പോൾ അകത്തിരിക്കുന്ന ആളെ കണ്ടത് .
എല്ലാവരും ശ്രദ്ധിക്കുക', പാമ്പിന്റെ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചു
പാലക്കാട് നിപ ജാഗ്രത; രോഗിയുടെ സമ്പർക്ക പട്ടികയിൽ 100 പേർ
പാലക്കാട് 38 കാരിയ്ക്ക് നിപ സ്ഥിരീകരിച്ചു.പുണെ ലാബില്‍ നിന്നുള്ള ഫലം പോസിറ്റിവാണ്. 100 പേരാണ് ഇവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളത്. . മണ്ണാര്‍ക്കാട്, പാലോട്, കരിങ്കല്ലത്താണി എന്നിവിടങ്ങളിൽ ഇവർ ചികിത്സ തേടിയിരുന്നു. ഇവിടെയുള്ളവരേയും നിരീക്ഷിക്കും. അതേസമയം രോഗം സ്ഥിരീകരിച്ചതോടെ കണ്ടെയ്ൻമെന്റ് സോൺ തിരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് മരിച്ച 18 കാരിയിലും നിപ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം , പാലക്കാട് ജില്ലകളിലുള്ള അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.
മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ർ ധനസഹായം നൽകുമെന്ന് സർക്കാരും അറിയിച്ചിട്ടുണ്ട്. അതേസമയം ബിന്ദുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് തടഞ്ഞുള്ള പ്രതിഷേധത്തിന് കേസെടുത്ത നടപടിയിലും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഇത്തരത്തിൽ കള്ളക്കേസ് എടുത്തത് കൊണ്ടൊന്നും പിന്നോട്ട് പോകില്ലെന്നും ഇതിനെയൊക്കെ നേരിട്ടോളാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ആരോഗ്യ മന്ത്രി രാജിവെയ്ക്കണം; വിഡി സതീശൻ
മെഡിക്കൽ കോളേജ് അപകടമരണത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. ഇനിയും മന്ത്രി സ്ഥാനത്ത് തുടരാനുള്ള യോഗ്യത വീണ ജോർജിന് ഇല്ലെന്നും അവർ ആരോഗ്യകേരളത്തിലെ വെന്റിലേറ്ററിലാക്കിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. മന്ത്രി വെറും പിആർ സ്റ്റണ്ട് മാത്രമാണ് നടത്തുന്നത്. മരുന്നടക്കമുള്ള അത്യാവശ്യ കാര്യങ്ങൾ പോലും മെഡിക്കൽ കോളേജുകളിൽ ഇല്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
വിമാനത്തിൽ വെച്ച് സഹയാത്രികനെ മർദിച്ചു; ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ
സഹയാത്രക്കാരനെ വിമാനത്തിൽ വെച്ച് മർദിച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. ഇഷാൻ ശർമ്മയെന്ന 21 കാരനാണ് അറസ്റ്റിലായത്. ഫിലാഡൻഫിയയിൽ നിന്നും മിനാമിയിലേക്കുള്ള വിമാന യാത്രക്കിടെയാണ് സംഭവം. കീനു ഇവൻസ് എന്നയാളെയാണ് ഇഷാൻ മർദ്ദിച്ചത്. യാതൊരു കാരണവുമില്ലാതെയാണ് തന്നെ മർദിച്ചതെന്ന് ഇവൻസ് പോലീസിനോട് പറഞ്ഞു.
ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരുനോക്ക് കാണാൻ ഓടിയെത്തി ഉറ്റവർ
മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. തലയോലപ്പറമ്പിലെ വീട്ടിൽ അൽപ്പസമയം മുമ്പാണ് മൃതദേഹം എത്തിച്ചത്. ബിന്ദുവിനെ കാണാൻ ഉറ്റവരും ഉടയവരും വീട്ടിലേക്ക് ഒഴുകുകയാണ്. 11 മണിക്കാണ് സംസ്കാരം. അതേസമയം ബിന്ദുവിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നും ബിന്ദുവിന്റെ മകളുടെ ആശുപത്രി ചിലവ് സർക്കാർ വഹിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമാക്കി.
ചീഫ് സെക്രട്ടറിക്കെതിരെ വിവാദ പരാമർശം; ബിജെപി എംഎൽസിക്കെതിരെ കേസ്
ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെതിരായ വിവാദ പരാമർശത്തിൽ കർണാടക ബിജെപി എംഎൽസി എൻ രവി കുമാറിനെതിരെ കേസ്. രാത്രി സർക്കാരിന് വേണ്ടിയും രാവിലെ മുഖ്യമന്ത്രിക്ക് വേണ്ടിയുമാണ് ചീഫ് സെക്രട്ടറി പ്രവർത്തിക്കുന്നതെന്നായിരുന്നു രവി കുമാറിന്റെ വിവാദ പരാമർശം. എംഎൽസിക്കെതിരെ സാമൂഹിക സംഘടനയായ നന്ദനീപ മഹിള സംഘ പ്രസിഡന്റ് നാഗരത്നയാണ് പരാതി നൽകിയത്. അതേസമയം, കർണാടക സംസ്ഥാന വനിതാ കമ്മീഷൻ വ്യാഴാഴ്ച രവികുമാറിനെതിരെ സ്വമേധയാ കേസെടുത്തി. ചീഫ് സെക്രട്ടറിക്കെതിരെ ബിജെപി എംഎൽസി നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ പരിശോധിച്ച് ഒരു ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ബെംഗളൂരു സിറ്റി കമ്മീഷ്ണർക്ക് കമ്മീഷൻ നിർദേശം നൽകി.
അടിയന്തര യോഗം വിളിച്ച് ചേർത്ത് മന്ത്രി വീണ ജോർജ്
മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ അടിയന്തര യോഗം വിളിച്ച് ചേർത്ത് മന്ത്രി വീണ ജോർജ്. രാവിലെ 10 നാണ് യോഗം. ആരോഗ്യ സെക്രട്ടറി, ഡിഎംഇ, ഡിഎച്ച്എസ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും
മെഡിക്കൽ കോളേജ് അപകടം; വീണ ജോർജിനെതിരെ ലോക്കൽ കമ്മിറ്റി അംഗം
മെഡിക്കൽ കോളേജ് അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വിമർശനം. ത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പിജെ ജോൺസൺ ആണ് ഫേസ്ബുക്കിലൂടെ പരസ്യ വിമർശനം ഉയർത്തിയത്. മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമാണ് കുറിപ്പ്.
READ MORE












Click it and Unblock the Notifications