മെഡിക്കൽ കോളേജ് അപകടത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെങ്ങും പ്രതിപക്ഷ പ്രതിഷേധം. ജില്ലാ ഡിഎംഒ ഓഫീസുകളിലേക്കാണ് പ്രതിപക്ഷ സംഘടകളുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തിയത്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഔദ്യോഗിക വസതിക്ക് മുൻപിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. പോലീസ് ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി വീശി. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
അതേസമയം കേരളത്തിൽ ഇന്നും മഴ തുടരും. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം
Jul 06, 2025, 12:30 am IST
നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. നിപ സ്ഥിരീകരിച്ചതിനു പിന്നാലെ പാലക്കാടും മലപ്പുറവും അതീവ ജാഗ്രതയിലാണ്
Jul 05, 2025, 10:40 pm IST
'ജാനകി' വിവാദം; കേന്ദ്രമന്ത്രിക്ക് നിവേദനവുമായി സിനിമാ സംഘടനകള്‍
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി മലയാള സിനിമാ സംഘടനകള്‍. ദില്ലിയില്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകള്‍ ഒരുമിച്ചാണ് നിവേദനം നല്‍കിയത്. നിര്‍മാതാവ് ജി സുരേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. സുരേഷ് ഗോപിക്ക് മനസില്‍ അമര്‍ഷമുണ്ടെങ്കിലും അദ്ദേഹം അത് പുറത്ത് പറയാത്തതാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
Jul 05, 2025, 8:53 pm IST
കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിട്ടില്ല; കേസില്‍ ദുരൂഹത ഒഴിഞ്ഞു
കൊച്ചി ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന പരാതി പിന്‍വലിച്ച് വീട്ടുകാര്‍. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതല്ലെന്നും മകളുടെ പ്രായമുള്ള കുട്ടികള്‍ക്കു മിഠായി നല്‍കാന്‍ ശ്രമിച്ചതാണെന്നും ഒമാന്‍ സ്വദേശികളായ ദമ്പതികള്‍ പൊലീസിനോടു പറഞ്ഞതോടെ ആശങ്ക ഒഴിഞ്ഞു. ആറും അഞ്ചും വയസുള്ള കുട്ടികള്‍ ട്യൂഷനു പോകുമ്പോള്‍ ടാക്‌സിയിലെത്തിയവര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. പിന്നീടുള്ള അന്വേഷണത്തിലാണ് ഒമാന്‍ സ്വദേശികളെ കണ്ടെത്തിയത്.
Jul 05, 2025, 8:15 pm IST
നിപ സമ്പര്‍ക്ക പട്ടികയില്‍ 425 പേര്‍
സംസ്ഥാനത്ത് നിപ സമ്പര്‍ക്ക പട്ടികയില്‍ 425 പേര്‍. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവര്‍ സമ്പര്‍ക്കപ്പട്ടികയില്‍. മലപ്പുറത്ത് 12 പേര്‍ ചികിത്സയില്‍. ഇവരില്‍ 5 പേര്‍ ഐസിയുവിലാണ്. കോഴിക്കോട് 87 പേരും പാലക്കാട് 61 പേരുമാണ് ചികിത്സയിലുള്ളത്.
Jul 05, 2025, 7:38 pm IST
അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കും
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്.
അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്.
Jul 05, 2025, 6:15 pm IST
ബിന്ദുവിന്റെ വീട് നവീകരിക്കും: മന്ത്രി ആര്‍ ബിന്ദു
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട് നവീകരിച്ച് നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു. ഇത് സംബന്ധിച്ച വിവരം ബിന്ദുവിന്റെ കുടുംബത്തെ അറിയിച്ചതായി മന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലായിരിക്കും നവീകരണം നടത്തുക.
Jul 05, 2025, 4:53 pm IST
നാളെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം
കേരള യൂണിവേഴ്‌സിറ്റിയില്‍ നാളെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം നടത്തും. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നാളത്തെ യോഗത്തില്‍ അസാധുവാക്കാന്‍ സാധ്യത. സിന്‍ഡിക്കേറ്റ് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിസിയുടെ ചുമതലയുള്ള സിസ തോമസിന് കത്ത് നല്‍കിയിരുന്നു.
Jul 05, 2025, 4:48 pm IST
ബോംബ് രാഷ്ട്രീയത്തെ അതിജീവിച്ച ഡോ. അസ്‌ന വിവാഹിതയായി
കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ ഇരയായിട്ടും പ്രതിസന്ധികളെ അതിജീവിച്ച് ജീവിത വിജയം നേടിയ ഡോ. അസ്‌ന വിവാഹിതയായി. 2000-ല്‍ ആറു വയസുള്ളപ്പോഴാണ് അസ്‌നയ്ക്ക് രാഷ്ട്രീയ സംഘര്‍ഷത്തിനിടെയുണ്ടായ ബോംബേറില്‍ കാല്‍ നഷ്ടമായത്. പിന്നീട് കൃത്രിമ കാല്‍ ഘടിപ്പിക്കുകയായിരുന്നു. നിലവില്‍ വടകരയിലെ ക്ലിനിക്കില്‍ ഡോക്ടറാണ് അസ്ന. ഷാര്‍ജയില്‍ എന്‍ജിനീയറായ ആലക്കോട് സ്വദേശി നിഖിലാണ് ഡോ. അസ്‌നയ്ക്ക് താലി ചാര്‍ത്തിയത്.
Jul 05, 2025, 3:39 pm IST
കോട്ടയം മെഡിക്കൽ കോളേജ് അപകടം; മന്ത്രി ഉരുട്ടി ഇട്ടതാണോയെന്ന് വിഎൻ വാസവൻ
ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോയെന്ന ചോദ്യവുമായി മന്ത്രി വിഎൻ വാസവൻ. അങ്ങനെ വന്നാൽ മന്ത്രിമാരുടെ സ്ഥിതി എന്താകും? ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ. റോഡപകടം ഉണ്ടായാൽ ഗതാഗത വകുപ്പ് മന്ത്രി രാജി വയ്ക്കണോ, വിമാനാപകടം ഉണ്ടായാൽ പ്രധാനമന്ത്രി രാജി വെക്കണമെന്നാണോയെന്നും വാസവൻ ചോദിച്ചു.
Jul 05, 2025, 3:22 pm IST
നേഹൽ മോദി യുഎസിൽ അറസ്‌റ്റിൽ
സിബിഐയുടെയും ഇഡിയുടെയും കൈമാറ്റ അഭ്യർത്ഥനയ്ക്ക് പിന്നാലെ ഒളിവിൽ പോയ വജ്രവ്യാപാരി നീരവ് മോദിയുടെ ഇളയ സഹോദരൻ നേഹൽ മോദി യുഎസിൽ അറസ്‌റ്റിലായതായി റിപ്പോർട്ട്. മാൻഹട്ടൻ ആസ്ഥാനമായുള്ള ലോകത്തിലെ ഏറ്റവും വലിയ വജ്ര സ്ഥാപനങ്ങളിലൊന്നായ എൽഡി ഡയമണ്ട്സ് യുഎസ്എയിൽ നിന്ന് 2.6 മില്യൺ ഡോളറിലധികം വിലമതിക്കുന്ന വജ്രങ്ങൾ സ്വന്തമാക്കിയതിന് വഞ്ചനാ കുറ്റം ചുമത്തി അഞ്ച് വർഷത്തിന് ശേഷമാണ് നേഹൽ മോദിയുടെ അറസ്‌റ്റ്.
Jul 05, 2025, 2:57 pm IST
വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. അദ്ദേഹം വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിച്ച് തുടങ്ങിയെന്ന തരത്തിൽ മുൻ പേഴ്സൺ സ്റ്റാഫ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി പുറത്തുവിട്ടത്.നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനുർത്തുന്നത്.
Jul 05, 2025, 2:33 pm IST
മഹാരാഷ്ട്രയിൽ ഉദ്ധവും രാജ് താക്കറേയും കൈകോർത്തു
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ശിവസേന നേതാവ് ഉദ്ദവ് താക്കറെയും മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറേയും ഒന്നിച്ചു.'അവജ് മറാത്തിച്ച' എന്ന പരിപാടിയിൽ വെച്ചാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള സർക്കാർ നടപടിയാണ് ഇരുവരുടേയും ഒന്നിക്കലിന് വഴിവെച്ചത്. ബാൽതാക്കറേക്ക് സാധിക്കാത്തത് ഫഡ്നാവിസിന് കഴിഞ്ഞെന്ന് ചടങ്ങിൽ രാജ് താക്കറെ പറഞ്ഞു.
Jul 05, 2025, 2:23 pm IST
സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ
ഈ വർഷത്തെ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്സം തൃശൂരിൽ നടക്കും. കായിക മേള തിരുവനന്തപുരത്തും ശാസ്‌ത്രോത്സവം പാലക്കാട്ടുമാണ് നടക്കുക.സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്ത് വെച്ചും ടിടിഐ, പിപിടിടിഐ കലോത്സം വയനാടുമായിരിക്കും.
Jul 05, 2025, 1:48 pm IST
ആരോഗ്യ മന്ത്രി രാജിവെക്കണം; വിഡി സതീശൻ
മെഡിക്കൽ കോളേജ് അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ര ണ്ട് മന്ത്രിമാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം അത് അടച്ചിട്ട സ്ഥലമാണെന്നും ഒരു മനുഷ്യനും അതിനുള്ളില്‍ ഇല്ല എന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. പിആർ ഏജൻസിയെ വച്ച് നടത്തുന്ന പ്രചരണം മാത്രമാണ് ആരോഗ്യ രംഗത്ത് നടക്കുന്നത്. കെട്ടിടം ഇടിഞ്ഞ് വീണിട്ട് രക്ഷാപ്രവർത്തനം നടത്തുന്നതിന് പകരം അവിടെ നിന്ന് പ്രസംഗിക്കുകയാണ് മന്ത്രിമാർ ചെയ്തത് . അപ്പോൾ ആരാണ് മരണത്തിൻ്റെ വ്യാപാരികളെന്നും വിഡി സതീശൻ ചോദിച്ചു.
Jul 05, 2025, 1:02 pm IST
വീട്ടുമുറ്റത്ത് നിർത്തിയ കാറിന് തീയിട്ടയാൾ പിടിയിൽ
ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയ കാറിന് തീയിട്ടയാൾ പിടിയിൽ. മുളക്കുഴ പൂപ്പങ്കര സ്വദേശി സരിന്‍ (അനൂപ് - 37 ) ആണ് അറസ്റ്റിലായത്. കോതാലിൽ പുല്ലാട്ട് മിഥുൻ മോഹന്റെ കാറിനാണ് ഇയാൾ തീയതിട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം മുൻവൈരാഗ്യത്തിന്റെ പേരിലാണ് കാർ കത്തിച്ചതെന്ന് സരിൻ പോലീസിനോട് പറഞ്ഞു.
Jul 05, 2025, 12:38 pm IST
വയനാട് സ്വദേശിയെ ഇസ്രായേലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
വയനാട് ബത്തേരി കോളിയോട് സ്വദേശി പി ജനീഷിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിത്. ഇയാൾ ജോലി നോക്കുന്ന വീട്ടിലെ 80 വയസുകാരിയായ സ്ത്രീയേയും മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട് . ഇവരെ കുത്തികൊലപ്പടുത്തിയ ശേഷമാകാം ജിനേശ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ഒരു മാസം മുൻപാണ് ഇയാൾ ഇസ്രായേലിൽ എത്തിയത്.
Jul 05, 2025, 12:16 pm IST
മസൂദ് പാക്കിസ്ഥാനിൽ ഉണ്ടെന്നതിന് തെളിവ് നൽകിയാൽ അറസ്റ്റ് ചെയ്യാം; ബിലാവൽ ഭൂട്ടോ
പാക്കിസ്ഥാന് മതിയായ തെളിവ് നല്കിയാൽ ജയ്ഷ ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യാനൻ തയ്യാറാണെന്ന് മുൻ പാക് വിദേശകാര്യ മന്ത്രിയും പീപ്പിൾസ് പാർട്ടി നേതാവുമായ ബിലാവൽ ഭൂട്ടോ സർദാരി. പാക്കിസ്ഥാൻ മണ്ണിൽ മസൂദ് ഉണ്ടെന്നതിന് തെളിവ് നൽകിയാൽ അസറിനെ അറസ്റ്റ് ചെയ്യാൻ തങ്ങൾക്ക് സന്തോഷമേ ഉള്ളൂ. അഫ്ഗാൻ ജിഹാദുമായുള്ള മസൂദിന്റെ മുൻകാല ബന്ധങ്ങൾ കണക്കിലെടുക്കുമ്പോൾ, അദ്ദേഹം അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.
Jul 05, 2025, 12:01 pm IST
ജാർഖണ്ഡിൽ ഖനി ഇടിഞ്ഞ് ഒരു മരണം
ജാർഖണ്ഡിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന കൽക്കരി ഖനി ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. 5 ലധികം പേർ ഖനിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ധൻബാദിലെ ഗെൻഡ്‌നാലി മേഖലയിലാണ് അപകടം നടന്നത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അപകടം നടന്നയുടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
Jul 05, 2025, 11:30 am IST
അർജന്റീനിയയിൽ എത്തി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ എത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം, പ്രതിരോധം, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ ഊന്നൽ നൽകിയുള്ള ചർച്ചകളിൽ അദ്ദേഹം ഏർപ്പെടും. നരേന്ദ്ര മോോദിയുടെ സന്ദർശനം ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Jul 05, 2025, 11:13 am IST
പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
ഇടപ്പള്ളി പോണേക്കരയില്‍ ട്യൂഷന് പോകുകയായിരുന്ന പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കാറിൽ ഉണ്ടായിരുന്നത്. കുട്ടികൾ ബഹളം വെച്ച് കുതിറ ഓടിയതോടെ സംഘം ശ്രമം ഉപേക്ഷിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Jul 05, 2025, 10:57 am IST
പകരച്ചുങ്കം; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
പകരച്ചുങ്കം മരവിപ്പിച്ച യുഎസ് കാലാവധി തീരാനിരിക്കെ കേന്ദ്രസർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പരിഹസിച്ച് ലോക്സഭ പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധി.മന്ത്രി പിയൂഷ് ഗോയൽ എത്ര നെഞ്ച് വിരിച്ച് നിന്നാലും യുഎസ് ചുമത്തുന്ന പകരച്ചുങ്കം യാതൊരു എതിർപ്പും കൂടാതെ മോദി കീഴടങ്ങുമെന്ന് രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രതികണം. യുഎസ്-ഇന്ത്യ വ്യാപാര ചർച്ച പുരോഗമിക്കുന്നതിനിടെയാണ് രാഹുലിന്റെ പ്രതികരണം.
Jul 05, 2025, 10:32 am IST
വിമർശിച്ച് പികെ ശ്രീമതി
കോട്ടയം മെഡിക്കൽ കോളേജിലെ നിർഭാഗ്യകരവും ദുഃഖകരവും ആയ സംഭവത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് പികെ ശ്രീമതി . നിർഭാഗ്യകരവും ദുഃഖകരവും ആയ ഒരു സംഭവം ഉണ്ടായി .തൽസമയം തന്നെ ആരോഗ്യമന്ത്രിയും സ്ഥലം എം.എൽ.എ യും മന്ത്രിയുമായ വാസവനും എത്തി,ഒരു കുടുംബത്തിൻ്റെ എല്ലാമെല്ലാമായ വിലപ്പെട്ട ഒരു ജീവൻ നഷ്ടപ്പെട്ടു . എല്ലാവരേയും ഒരുപോലെ ദുഃഖിപ്പിച്ച സംഭവം. എന്നാൽ ഈ സംഭവത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നത് നീചമാണ് ആരോഗ്യമേഖലയിൽ പ്രത്യേകിച്ച് ചികിത്സാരംഗത്ത് വൻ മുന്നേറ്റമുണ്ടാക്കിയത് അറിയാത്തതുകൊണ്ടല്ല ഈ നേതാക്കന്മാർ കാടടച്ച് വെടി വെക്കുന്നതെന്നും പികെ ശ്രീമതി കുറ്റപ്പെടുത്തി
Jul 05, 2025, 10:01 am IST
ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
വ്യവസായിയും ബിജെപി നേതാവുമായ ഗോപാൽ ഖേംക പാട്നയിൽ വെടിയേറ്റ് മരിച്ചു. ഗാന്ധി മൈതാൻ പോലീസ് സ്റ്റേഷൻ പ്രദേശത്തെ 'പനാഷെ' ഹോട്ടലിന് സമീപത്ത് വെച്ച് വെള്ളിയാഴ്ചയാണ് വെടിയേറ്റത്. വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം.സംഭവ സ്ഥലത്ത് വെച്ച് തന്നെ ഖേംക മരിച്ചു. വെടിവെച്ചത് ആരാണെന്ന് വ്യക്തമല്ല.
Jul 05, 2025, 9:19 am IST
ടെക്സാസിൽ മിന്നൽ പ്രളയം ; 13 പേർ മരിച്ചു, 24 പേരെ കാണാതായി
തെക്കൻ-മധ്യ ടെക്സസിലെ ഗ്വാഡലൂപ്പ് നദിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ട് 13 പേർ കൊല്ലപ്പെട്ടു. നദീതീരത്തെ വേനൽകാല ക്യാമ്പിൽ ഉണ്ടായിരുന്ന 24 ഓളം പെൺകുട്ടികളെ കാണാതായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Jul 05, 2025, 8:14 am IST
ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഒപ്പുവെച്ച് ട്രംപ്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ' ഒപ്പു വെച്ചു. അമേരിക്കയുടെ സ്വാതന്ത്ര്യ ദിനത്തിലാണ് ബില്ലിൽ പ്രസിഡന്റ് ഒപ്പിട്ടത്. കഴിഞ്ഞ ദിവസമാണ് ജനപ്രതിനിധി സഭയിൽ ബിൽ പാസായത്. റിപബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 218-214 എന്ന നിലയലാണ് വോട്ട് ലഭിച്ചത്. 4.5 ട്രില്യൺ ഡോളറിൻ്റെ നികുതിയിളവുകളും ചെലവ് ചുരുക്കലും മുന്നോട്ട് വെയ്ക്കുന്ന ബിൽ ട്രംപിൻ്റെ രണ്ടാം ഭരണകാലത്തെ സുപ്രധാനപ്പെട്ട നിർദേശങ്ങളിൽ ഒന്നാണ്.
Jul 05, 2025, 7:39 am IST
മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു
വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് തിരിച്ചു. ഒരാഴ്ച അദ്ദേഹം അവിടെ ചികിത്സയിൽ തുടരും. നേരത്തേ അമേരിക്കയിൽ അദ്ദേഹം ചികിത്സ തേടിയിരുന്നു. ഇതിന്റെ തുടർ പരിശോധനകൾക്കാണ് ഇപ്പോഴത്തെ യാത്ര എന്നാണ് റിപ്പോർട്ട്.
Jul 05, 2025, 6:54 am IST
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി അദ്ദേഹത്തിന്റെ പഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന വികെ ശശിധരൻ. അദ്ദേഹമിപ്പോൾ വെന്റിലേറ്ററിന്റെ സഹായം ഇല്ലാതെയാണ് ശ്വസിക്കുന്നതെന്ന് ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു. 'ഓരോ ദിവസവും പൊരുതി മുന്നേറിയ വിഎസ് ഇന്ന് മിനിറ്റിൽ 24 തവണ സ്വയം ശ്വസിക്കാനും വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാനും തുടങ്ങിയിരിക്കുന്നു' എന്നാണ് വികെ ശശിധരൻ അറിയിച്ചത്.
6:54 AM, 5 Jul

7:39 AM, 5 Jul
മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു
വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് തിരിച്ചു. ഒരാഴ്ച അദ്ദേഹം അവിടെ ചികിത്സയിൽ തുടരും. നേരത്തേ അമേരിക്കയിൽ അദ്ദേഹം ചികിത്സ തേടിയിരുന്നു. ഇതിന്റെ തുടർ പരിശോധനകൾക്കാണ് ഇപ്പോഴത്തെ യാത്ര എന്നാണ് റിപ്പോർട്ട്.
8:14 AM, 5 Jul
ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഒപ്പുവെച്ച് ട്രംപ്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ' ഒപ്പു വെച്ചു. അമേരിക്കയുടെ സ്വാതന്ത്ര്യ ദിനത്തിലാണ് ബില്ലിൽ പ്രസിഡന്റ് ഒപ്പിട്ടത്. കഴിഞ്ഞ ദിവസമാണ് ജനപ്രതിനിധി സഭയിൽ ബിൽ പാസായത്. റിപബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 218-214 എന്ന നിലയലാണ് വോട്ട് ലഭിച്ചത്. 4.5 ട്രില്യൺ ഡോളറിൻ്റെ നികുതിയിളവുകളും ചെലവ് ചുരുക്കലും മുന്നോട്ട് വെയ്ക്കുന്ന ബിൽ ട്രംപിൻ്റെ രണ്ടാം ഭരണകാലത്തെ സുപ്രധാനപ്പെട്ട നിർദേശങ്ങളിൽ ഒന്നാണ്.
9:19 AM, 5 Jul
ടെക്സാസിൽ മിന്നൽ പ്രളയം ; 13 പേർ മരിച്ചു, 24 പേരെ കാണാതായി
തെക്കൻ-മധ്യ ടെക്സസിലെ ഗ്വാഡലൂപ്പ് നദിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ട് 13 പേർ കൊല്ലപ്പെട്ടു. നദീതീരത്തെ വേനൽകാല ക്യാമ്പിൽ ഉണ്ടായിരുന്ന 24 ഓളം പെൺകുട്ടികളെ കാണാതായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
10:01 AM, 5 Jul
ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
വ്യവസായിയും ബിജെപി നേതാവുമായ ഗോപാൽ ഖേംക പാട്നയിൽ വെടിയേറ്റ് മരിച്ചു. ഗാന്ധി മൈതാൻ പോലീസ് സ്റ്റേഷൻ പ്രദേശത്തെ 'പനാഷെ' ഹോട്ടലിന് സമീപത്ത് വെച്ച് വെള്ളിയാഴ്ചയാണ് വെടിയേറ്റത്. വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം.സംഭവ സ്ഥലത്ത് വെച്ച് തന്നെ ഖേംക മരിച്ചു. വെടിവെച്ചത് ആരാണെന്ന് വ്യക്തമല്ല.
10:32 AM, 5 Jul
വിമർശിച്ച് പികെ ശ്രീമതി
കോട്ടയം മെഡിക്കൽ കോളേജിലെ നിർഭാഗ്യകരവും ദുഃഖകരവും ആയ സംഭവത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് പികെ ശ്രീമതി . നിർഭാഗ്യകരവും ദുഃഖകരവും ആയ ഒരു സംഭവം ഉണ്ടായി .തൽസമയം തന്നെ ആരോഗ്യമന്ത്രിയും സ്ഥലം എം.എൽ.എ യും മന്ത്രിയുമായ വാസവനും എത്തി,ഒരു കുടുംബത്തിൻ്റെ എല്ലാമെല്ലാമായ വിലപ്പെട്ട ഒരു ജീവൻ നഷ്ടപ്പെട്ടു . എല്ലാവരേയും ഒരുപോലെ ദുഃഖിപ്പിച്ച സംഭവം. എന്നാൽ ഈ സംഭവത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നത് നീചമാണ് ആരോഗ്യമേഖലയിൽ പ്രത്യേകിച്ച് ചികിത്സാരംഗത്ത് വൻ മുന്നേറ്റമുണ്ടാക്കിയത് അറിയാത്തതുകൊണ്ടല്ല ഈ നേതാക്കന്മാർ കാടടച്ച് വെടി വെക്കുന്നതെന്നും പികെ ശ്രീമതി കുറ്റപ്പെടുത്തി
10:57 AM, 5 Jul
പകരച്ചുങ്കം; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
പകരച്ചുങ്കം മരവിപ്പിച്ച യുഎസ് കാലാവധി തീരാനിരിക്കെ കേന്ദ്രസർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പരിഹസിച്ച് ലോക്സഭ പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധി.മന്ത്രി പിയൂഷ് ഗോയൽ എത്ര നെഞ്ച് വിരിച്ച് നിന്നാലും യുഎസ് ചുമത്തുന്ന പകരച്ചുങ്കം യാതൊരു എതിർപ്പും കൂടാതെ മോദി കീഴടങ്ങുമെന്ന് രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രതികണം. യുഎസ്-ഇന്ത്യ വ്യാപാര ചർച്ച പുരോഗമിക്കുന്നതിനിടെയാണ് രാഹുലിന്റെ പ്രതികരണം.
11:13 AM, 5 Jul
പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
ഇടപ്പള്ളി പോണേക്കരയില്‍ ട്യൂഷന് പോകുകയായിരുന്ന പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കാറിൽ ഉണ്ടായിരുന്നത്. കുട്ടികൾ ബഹളം വെച്ച് കുതിറ ഓടിയതോടെ സംഘം ശ്രമം ഉപേക്ഷിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
11:30 AM, 5 Jul
അർജന്റീനിയയിൽ എത്തി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ എത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം, പ്രതിരോധം, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ ഊന്നൽ നൽകിയുള്ള ചർച്ചകളിൽ അദ്ദേഹം ഏർപ്പെടും. നരേന്ദ്ര മോോദിയുടെ സന്ദർശനം ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
12:01 PM, 5 Jul
ജാർഖണ്ഡിൽ ഖനി ഇടിഞ്ഞ് ഒരു മരണം
ജാർഖണ്ഡിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന കൽക്കരി ഖനി ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. 5 ലധികം പേർ ഖനിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ധൻബാദിലെ ഗെൻഡ്‌നാലി മേഖലയിലാണ് അപകടം നടന്നത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അപകടം നടന്നയുടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
12:16 PM, 5 Jul
മസൂദ് പാക്കിസ്ഥാനിൽ ഉണ്ടെന്നതിന് തെളിവ് നൽകിയാൽ അറസ്റ്റ് ചെയ്യാം; ബിലാവൽ ഭൂട്ടോ
പാക്കിസ്ഥാന് മതിയായ തെളിവ് നല്കിയാൽ ജയ്ഷ ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യാനൻ തയ്യാറാണെന്ന് മുൻ പാക് വിദേശകാര്യ മന്ത്രിയും പീപ്പിൾസ് പാർട്ടി നേതാവുമായ ബിലാവൽ ഭൂട്ടോ സർദാരി. പാക്കിസ്ഥാൻ മണ്ണിൽ മസൂദ് ഉണ്ടെന്നതിന് തെളിവ് നൽകിയാൽ അസറിനെ അറസ്റ്റ് ചെയ്യാൻ തങ്ങൾക്ക് സന്തോഷമേ ഉള്ളൂ. അഫ്ഗാൻ ജിഹാദുമായുള്ള മസൂദിന്റെ മുൻകാല ബന്ധങ്ങൾ കണക്കിലെടുക്കുമ്പോൾ, അദ്ദേഹം അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.
12:38 PM, 5 Jul
വയനാട് സ്വദേശിയെ ഇസ്രായേലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
വയനാട് ബത്തേരി കോളിയോട് സ്വദേശി പി ജനീഷിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിത്. ഇയാൾ ജോലി നോക്കുന്ന വീട്ടിലെ 80 വയസുകാരിയായ സ്ത്രീയേയും മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട് . ഇവരെ കുത്തികൊലപ്പടുത്തിയ ശേഷമാകാം ജിനേശ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ഒരു മാസം മുൻപാണ് ഇയാൾ ഇസ്രായേലിൽ എത്തിയത്.
1:02 PM, 5 Jul
വീട്ടുമുറ്റത്ത് നിർത്തിയ കാറിന് തീയിട്ടയാൾ പിടിയിൽ
ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയ കാറിന് തീയിട്ടയാൾ പിടിയിൽ. മുളക്കുഴ പൂപ്പങ്കര സ്വദേശി സരിന്‍ (അനൂപ് - 37 ) ആണ് അറസ്റ്റിലായത്. കോതാലിൽ പുല്ലാട്ട് മിഥുൻ മോഹന്റെ കാറിനാണ് ഇയാൾ തീയതിട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം മുൻവൈരാഗ്യത്തിന്റെ പേരിലാണ് കാർ കത്തിച്ചതെന്ന് സരിൻ പോലീസിനോട് പറഞ്ഞു.
1:48 PM, 5 Jul
ആരോഗ്യ മന്ത്രി രാജിവെക്കണം; വിഡി സതീശൻ
മെഡിക്കൽ കോളേജ് അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ര ണ്ട് മന്ത്രിമാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം അത് അടച്ചിട്ട സ്ഥലമാണെന്നും ഒരു മനുഷ്യനും അതിനുള്ളില്‍ ഇല്ല എന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. പിആർ ഏജൻസിയെ വച്ച് നടത്തുന്ന പ്രചരണം മാത്രമാണ് ആരോഗ്യ രംഗത്ത് നടക്കുന്നത്. കെട്ടിടം ഇടിഞ്ഞ് വീണിട്ട് രക്ഷാപ്രവർത്തനം നടത്തുന്നതിന് പകരം അവിടെ നിന്ന് പ്രസംഗിക്കുകയാണ് മന്ത്രിമാർ ചെയ്തത് . അപ്പോൾ ആരാണ് മരണത്തിൻ്റെ വ്യാപാരികളെന്നും വിഡി സതീശൻ ചോദിച്ചു.
2:23 PM, 5 Jul
സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ
ഈ വർഷത്തെ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്സം തൃശൂരിൽ നടക്കും. കായിക മേള തിരുവനന്തപുരത്തും ശാസ്‌ത്രോത്സവം പാലക്കാട്ടുമാണ് നടക്കുക.സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്ത് വെച്ചും ടിടിഐ, പിപിടിടിഐ കലോത്സം വയനാടുമായിരിക്കും.
2:33 PM, 5 Jul
മഹാരാഷ്ട്രയിൽ ഉദ്ധവും രാജ് താക്കറേയും കൈകോർത്തു
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ശിവസേന നേതാവ് ഉദ്ദവ് താക്കറെയും മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറേയും ഒന്നിച്ചു.'അവജ് മറാത്തിച്ച' എന്ന പരിപാടിയിൽ വെച്ചാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള സർക്കാർ നടപടിയാണ് ഇരുവരുടേയും ഒന്നിക്കലിന് വഴിവെച്ചത്. ബാൽതാക്കറേക്ക് സാധിക്കാത്തത് ഫഡ്നാവിസിന് കഴിഞ്ഞെന്ന് ചടങ്ങിൽ രാജ് താക്കറെ പറഞ്ഞു.
2:57 PM, 5 Jul
വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. അദ്ദേഹം വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിച്ച് തുടങ്ങിയെന്ന തരത്തിൽ മുൻ പേഴ്സൺ സ്റ്റാഫ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി പുറത്തുവിട്ടത്.നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനുർത്തുന്നത്.
3:22 PM, 5 Jul
നേഹൽ മോദി യുഎസിൽ അറസ്‌റ്റിൽ
സിബിഐയുടെയും ഇഡിയുടെയും കൈമാറ്റ അഭ്യർത്ഥനയ്ക്ക് പിന്നാലെ ഒളിവിൽ പോയ വജ്രവ്യാപാരി നീരവ് മോദിയുടെ ഇളയ സഹോദരൻ നേഹൽ മോദി യുഎസിൽ അറസ്‌റ്റിലായതായി റിപ്പോർട്ട്. മാൻഹട്ടൻ ആസ്ഥാനമായുള്ള ലോകത്തിലെ ഏറ്റവും വലിയ വജ്ര സ്ഥാപനങ്ങളിലൊന്നായ എൽഡി ഡയമണ്ട്സ് യുഎസ്എയിൽ നിന്ന് 2.6 മില്യൺ ഡോളറിലധികം വിലമതിക്കുന്ന വജ്രങ്ങൾ സ്വന്തമാക്കിയതിന് വഞ്ചനാ കുറ്റം ചുമത്തി അഞ്ച് വർഷത്തിന് ശേഷമാണ് നേഹൽ മോദിയുടെ അറസ്റ്റ്.
3:39 PM, 5 Jul
കോട്ടയം മെഡിക്കൽ കോളേജ് അപകടം; മന്ത്രി ഉരുട്ടി ഇട്ടതാണോയെന്ന് വിഎൻ വാസവൻ
ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോയെന്ന ചോദ്യവുമായി മന്ത്രി വിഎൻ വാസവൻ. അങ്ങനെ വന്നാൽ മന്ത്രിമാരുടെ സ്ഥിതി എന്താകും? ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ. റോഡപകടം ഉണ്ടായാൽ ഗതാഗത വകുപ്പ് മന്ത്രി രാജി വയ്ക്കണോ, വിമാനാപകടം ഉണ്ടായാൽ പ്രധാനമന്ത്രി രാജി വെക്കണമെന്നാണോയെന്നും വാസവൻ ചോദിച്ചു.
4:48 PM, 5 Jul
ബോംബ് രാഷ്ട്രീയത്തെ അതിജീവിച്ച ഡോ. അസ്‌ന വിവാഹിതയായി
കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ ഇരയായിട്ടും പ്രതിസന്ധികളെ അതിജീവിച്ച് ജീവിത വിജയം നേടിയ ഡോ. അസ്‌ന വിവാഹിതയായി. 2000-ല്‍ ആറു വയസുള്ളപ്പോഴാണ് അസ്‌നയ്ക്ക് രാഷ്ട്രീയ സംഘര്‍ഷത്തിനിടെയുണ്ടായ ബോംബേറില്‍ കാല്‍ നഷ്ടമായത്. പിന്നീട് കൃത്രിമ കാല്‍ ഘടിപ്പിക്കുകയായിരുന്നു. നിലവില്‍ വടകരയിലെ ക്ലിനിക്കില്‍ ഡോക്ടറാണ് അസ്ന. ഷാര്‍ജയില്‍ എന്‍ജിനീയറായ ആലക്കോട് സ്വദേശി നിഖിലാണ് ഡോ. അസ്‌നയ്ക്ക് താലി ചാര്‍ത്തിയത്.
4:53 PM, 5 Jul
നാളെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം
കേരള യൂണിവേഴ്‌സിറ്റിയില്‍ നാളെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം നടത്തും. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നാളത്തെ യോഗത്തില്‍ അസാധുവാക്കാന്‍ സാധ്യത. സിന്‍ഡിക്കേറ്റ് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിസിയുടെ ചുമതലയുള്ള സിസ തോമസിന് കത്ത് നല്‍കിയിരുന്നു.
6:15 PM, 5 Jul
ബിന്ദുവിന്റെ വീട് നവീകരിക്കും: മന്ത്രി ആര്‍ ബിന്ദു
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട് നവീകരിച്ച് നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു. ഇത് സംബന്ധിച്ച വിവരം ബിന്ദുവിന്റെ കുടുംബത്തെ അറിയിച്ചതായി മന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലായിരിക്കും നവീകരണം നടത്തുക.
7:38 PM, 5 Jul
അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കും
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്.
അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്.
8:15 PM, 5 Jul
നിപ സമ്പര്‍ക്ക പട്ടികയില്‍ 425 പേര്‍
സംസ്ഥാനത്ത് നിപ സമ്പര്‍ക്ക പട്ടികയില്‍ 425 പേര്‍. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവര്‍ സമ്പര്‍ക്കപ്പട്ടികയില്‍. മലപ്പുറത്ത് 12 പേര്‍ ചികിത്സയില്‍. ഇവരില്‍ 5 പേര്‍ ഐസിയുവിലാണ്. കോഴിക്കോട് 87 പേരും പാലക്കാട് 61 പേരുമാണ് ചികിത്സയിലുള്ളത്.
8:53 PM, 5 Jul
കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിട്ടില്ല; കേസില്‍ ദുരൂഹത ഒഴിഞ്ഞു
കൊച്ചി ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന പരാതി പിന്‍വലിച്ച് വീട്ടുകാര്‍. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതല്ലെന്നും മകളുടെ പ്രായമുള്ള കുട്ടികള്‍ക്കു മിഠായി നല്‍കാന്‍ ശ്രമിച്ചതാണെന്നും ഒമാന്‍ സ്വദേശികളായ ദമ്പതികള്‍ പൊലീസിനോടു പറഞ്ഞതോടെ ആശങ്ക ഒഴിഞ്ഞു. ആറും അഞ്ചും വയസുള്ള കുട്ടികള്‍ ട്യൂഷനു പോകുമ്പോള്‍ ടാക്‌സിയിലെത്തിയവര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. പിന്നീടുള്ള അന്വേഷണത്തിലാണ് ഒമാന്‍ സ്വദേശികളെ കണ്ടെത്തിയത്.
10:40 PM, 5 Jul
'ജാനകി' വിവാദം; കേന്ദ്രമന്ത്രിക്ക് നിവേദനവുമായി സിനിമാ സംഘടനകള്‍
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി മലയാള സിനിമാ സംഘടനകള്‍. ദില്ലിയില്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകള്‍ ഒരുമിച്ചാണ് നിവേദനം നല്‍കിയത്. നിര്‍മാതാവ് ജി സുരേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. സുരേഷ് ഗോപിക്ക് മനസില്‍ അമര്‍ഷമുണ്ടെങ്കിലും അദ്ദേഹം അത് പുറത്ത് പറയാത്തതാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
12:30 AM, 6 Jul