തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുങ്ങിയ യുദ്ധവിമാനം വിമാനം നന്നാക്കാൻ ബ്രീട്ടീഷ് സൈനിക സംഘം എത്തി. അത്യാധുനിക സംവിധാനങ്ങളുമായിട്ടാണ് സൈനിക വിമാനമായ അറ്റ്ലസ് വിമാനത്തില്‍ സംഘം പറന്നിറങ്ങിയത്. തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയ എഫ് 35 പോർവിമാനം കഴിഞ്ഞ 20 ദിവസമായി വിമാനത്താവളത്തില്‍ തുടരുകയാണ്.
അതേസമയം, മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്നും മഴ തുടരും. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്നു വരെ) നാളെ രാത്രി 8.30 വരെ 3 മീറ്റര്‍ മുതല്‍ 3.1 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
Jul 06, 2025, 11:28 pm IST
ടെക്‌സസില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 67 ആയി
അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 67 ആയി. കെര്‍ കൗണ്ടിയില്‍ മാത്രം 15 കുട്ടികളടക്കം 43 പേര്‍ മരിച്ചു. കര കവിഞ്ഞൊഴുകിയ ഗ്വാഡലൂപ് നദിക്കരയില്‍ വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്ന 27 പെണ്‍കുട്ടികളടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവരുടെ മൊത്തം കണക്ക് ഇതുവരെ അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.
Jul 06, 2025, 9:25 pm IST
ചെങ്കടലില്‍ കപ്പലിന് നേരെ ആ്രകമണം
യെമന്‍ തീരത്ത് ചെങ്കടലില്‍ കപ്പലിന് നേരെ ആ്രകമണം. ചെറിയ ബോട്ടുകളില്‍ എത്തിയ സായുധ സംഘമാണ് ആക്രമണം നടത്തിയത്. കപ്പലിലെ സായുധ സുരക്ഷാ സംഘം തിരിച്ചു വെടിയുതിര്‍ത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
Jul 06, 2025, 9:23 pm IST
ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്റെ ധനസഹായം കൈമാറി
കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. ചാണ്ടി ഉമ്മന് വേണ്ടി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആണ് പണം കൈമാറിയത്.
Jul 06, 2025, 6:24 pm IST
രജിസ്ട്രാര്‍ തിരികെ ചുമതലയേറ്റു
ഭാരതാംബ വിഷയത്തില്‍ സസ്പെന്‍ഷന്‍ റദ്ദാക്കിയതിന് പിന്നാലെ തിരികെ ചുമതല ഏറ്റെടുത്ത് കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെഎസ് അനില്‍കുമാര്‍. സിന്‍ഡിക്കേറ്റ് നിലപാട് കടുപ്പിച്ചതോടെയാണ് അടിയന്തരമായി ചുമതല ഏറ്റെടുത്തത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയുടേതാണെന്ന് ഡോ. സിസ തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാടകീയ നീക്കമുണ്ടായത്.
Jul 06, 2025, 6:13 pm IST
ചാരപ്രവര്‍ത്തി അറിഞ്ഞിട്ടല്ല ജ്യോതി മല്‍ഹോത്രയെ കൊണ്ടുവന്നതെന്ന് മന്ത്രി റിയാസ്
ചാരപ്രവൃത്തി കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്കു കൊണ്ടു വന്നതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ചാരപ്രവര്‍ത്തി ചെയ്യുന്ന ആളെന്നറിഞ്ഞിട്ടല്ല ജ്യോതി മല്‍ഹോത്രയെ കൊണ്ടുവന്നത്. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വ്‌ളോഗര്‍മാരെ ടൂറിസം പ്രചാരണത്തിനായി കൊണ്ടുവരാറുണ്ട്. നല്ല ഉദ്ദേശത്തിലാണ് അവരെ കൊണ്ടു വന്നതെന്നും വിവാദങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
Jul 06, 2025, 4:46 pm IST
ആരോഗ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുന്നു
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നു വീണ് ബിന്ദു മരണപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വ്യക്തിപരമായി ആക്രമിക്കുന്നതായി മന്ത്രി വിഎന്‍ വാസവന്‍. മന്ത്രിയെ പുലഭ്യം പറയുകയും വികൃതപ്പെടുത്തുന്ന പരാമര്‍ശം നടത്തുകയും ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. പ്രതിപക്ഷം അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Jul 06, 2025, 4:11 pm IST
മഴമുന്നറിയിപ്പ്
Jul 06, 2025, 4:09 pm IST
സുപ്രീംകോടതിയിലേക്ക്
ബിഹാറിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനയുടെ വിവിധ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിക്കുന്ന എംപി ജൂൺ 24 ലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിലൂടെ ആവശ്യപ്പെടുന്നു.
Jul 06, 2025, 3:13 pm IST
ഞങ്ങള്‍ പറഞ്ഞിട്ടില്ല
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് മരവിപ്പിക്കാൻ നിർദേശം നൽകിയിട്ടില്ല എന്ന് കേന്ദ്ര സർക്കാർ. സംഭവത്തിൽ എക്‌സിനോട് വിശദീകരണം ആവശ്യപ്പെട്ടുവെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.
Jul 06, 2025, 3:00 pm IST
വസതി ഒഴിയണം
മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ചന്ദ്രചൂഡിനോട് ഔദ്യോഗിക വസതി അടിയന്തരമായി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അധികൃതർ. വസതി കൈവശം വെക്കാവുന്ന സമയപരിധി കഴിഞ്ഞതിനാലാണ് നിർദേശം.
Jul 06, 2025, 2:27 pm IST
വിസിക്ക് പറയാനുള്ളത്
രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കിയിട്ടില്ലെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസ തോമസ്. സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്നും പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നും ഡോ. സിസ തോമസ് വ്യക്തമാക്കി.
Jul 06, 2025, 2:26 pm IST
സസ്പെന്‍ഷന്‍ റദ്ദാക്കി
കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ ഭാരതാംബ വിഷയത്തിലെ സസ്‌പെൻഷൻ റദ്ദാക്കി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഈ തീരുമാനം. വൈസ് ചാൻസലറുടെ വിയോജിപ്പ് തള്ളി, സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്.
Jul 06, 2025, 1:17 pm IST
കൊണ്ടുപോകാന്‍ ആളെത്തി
തിരുവനന്തപുരത്ത് കുടുങ്ങിയ വിമാനം നന്നാക്കാൻ ബ്രീട്ടീഷ് സൈനിക സംഘം എത്തി. അത്യാധുനിക സംവിധാനങ്ങളുമായിട്ടാണ് സൈനിക വിമാനമായ അറ്റ്ലസ് വിമാനത്തില്‍ സംഘം പറന്നിറങ്ങിയത്. തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയ എഫ് 35 പോർവിമാനം കഴിഞ്ഞ 20 ദിവസമായി വിമാനത്താവളത്തില്‍ തുടരുകയാണ്.
Jul 06, 2025, 1:02 pm IST
ജ്യോതിയുടെ വരവ് ക്ഷണപ്രകാരം
രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പാകിസ്ഥാന് കൈമാറിയ കേസിൽ അറസ്റ്റിലായ ഹരിയാന സ്വദേശിയായ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തില്‍ എത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം. ടൂറിസം വകുപ്പ് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
Jul 06, 2025, 12:47 pm IST
അമേരിക്ക പാർട്ടി
ഡൊണാൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞ ശതകോടീശ്വരൻ ഇലോൺ മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘അമേരിക്ക പാർട്ടി’ എന്ന പേര് നൽകിയ പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. പൗരന്മാർക്ക് സ്വാതന്ത്ര്യം തിരികെ നൽകുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് മസ്ക് വ്യക്തമാക്കി. ബിഗ് ബ്യൂട്ടിഫുൾ ബിൽ നിയമമായതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
Jul 06, 2025, 12:00 pm IST
കടുവ കൂട്ടില്‍
കാളിക്കാവിൽ കൂട്ടിൽ കുടുങ്ങിയ കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. കടുവയെ കാട്ടിലേക്ക് വിട്ടാൽ വീണ്ടും ജനവാസമേഖലയിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. ഇന്ന് രാവിലെ ഒരു പ്രദേശവാസിയാണ് കൂട്ടിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടെത്തിയത്.
Jul 06, 2025, 10:52 am IST
മന്ത്രി രാജിവെക്കേണ്ടതില്ല
കോട്ടയം മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് നിലപാട് തനിക്കില്ലെന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. കുടുംബം ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Jul 06, 2025, 10:13 am IST
ആരോഗ്യമന്ത്രി വീണാ ജോർജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയിലെ വീണാ ജോർജിന്റെ കുടുംബ വീട് ആക്രമിക്കാൻ ശ്രമം നടന്നു. തൊട്ടടുത്ത് ഒരു ക്യാൻസർ രോഗി മരിച്ചു കിടക്കുമ്പോൾ ആണ് യാതൊരു മനുഷ്യത്വവുമില്ലാതെ ശവമഞ്ചവുമേന്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Jul 06, 2025, 9:15 am IST
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം. നെയ്യാര്‍ ഡാമിന് സമീപം കള്ളിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു.
Jul 06, 2025, 8:49 am IST
നിപ വൈറസ്
നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിനിയുടെ നില അതീവ ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
Jul 06, 2025, 8:21 am IST
അമേരിക്കയിലെ പ്രളയം
അമേരിക്കയിലെ ടെക്സസിലെ മിന്നല്‍ പ്രളയത്തില്‍ മരണം 43 ആയി ഉയർന്നു. മരിച്ചവരില്‍ 15 കുട്ടികളും ഉള്‍പ്പെടുന്നു. സമ്മര്‍ ക്യാമ്പില്‍ നിന്നും ഒഴുക്കില്‍പ്പെട്ട് കാണാതായ 27 കുട്ടികളെ ഇതുവരേയും കണ്ടെത്താനായില്ല.
Jul 06, 2025, 7:57 am IST
കോട്ടയം അപകടം
കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിനായി ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
7:57 AM, 6 Jul

8:21 AM, 6 Jul
അമേരിക്കയിലെ പ്രളയം
അമേരിക്കയിലെ ടെക്സസിലെ മിന്നല്‍ പ്രളയത്തില്‍ മരണം 43 ആയി ഉയർന്നു. മരിച്ചവരില്‍ 15 കുട്ടികളും ഉള്‍പ്പെടുന്നു. സമ്മര്‍ ക്യാമ്പില്‍ നിന്നും ഒഴുക്കില്‍പ്പെട്ട് കാണാതായ 27 കുട്ടികളെ ഇതുവരേയും കണ്ടെത്താനായില്ല.
8:49 AM, 6 Jul
നിപ വൈറസ്
നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിനിയുടെ നില അതീവ ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
9:15 AM, 6 Jul
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം. നെയ്യാര്‍ ഡാമിന് സമീപം കള്ളിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു.
10:13 AM, 6 Jul
ആരോഗ്യമന്ത്രി വീണാ ജോർജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയിലെ വീണാ ജോർജിന്റെ കുടുംബ വീട് ആക്രമിക്കാൻ ശ്രമം നടന്നു. തൊട്ടടുത്ത് ഒരു ക്യാൻസർ രോഗി മരിച്ചു കിടക്കുമ്പോൾ ആണ് യാതൊരു മനുഷ്യത്വവുമില്ലാതെ ശവമഞ്ചവുമേന്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
10:52 AM, 6 Jul
മന്ത്രി രാജിവെക്കേണ്ടതില്ല
കോട്ടയം മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് നിലപാട് തനിക്കില്ലെന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. കുടുംബം ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
12:00 PM, 6 Jul
കടുവ കൂട്ടില്‍
കാളിക്കാവിൽ കൂട്ടിൽ കുടുങ്ങിയ കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. കടുവയെ കാട്ടിലേക്ക് വിട്ടാൽ വീണ്ടും ജനവാസമേഖലയിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. ഇന്ന് രാവിലെ ഒരു പ്രദേശവാസിയാണ് കൂട്ടിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടെത്തിയത്.
12:47 PM, 6 Jul
അമേരിക്ക പാർട്ടി
ഡൊണാൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞ ശതകോടീശ്വരൻ ഇലോൺ മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘അമേരിക്ക പാർട്ടി’ എന്ന പേര് നൽകിയ പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. പൗരന്മാർക്ക് സ്വാതന്ത്ര്യം തിരികെ നൽകുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് മസ്ക് വ്യക്തമാക്കി. ബിഗ് ബ്യൂട്ടിഫുൾ ബിൽ നിയമമായതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
1:02 PM, 6 Jul
ജ്യോതിയുടെ വരവ് ക്ഷണപ്രകാരം
രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പാകിസ്ഥാന് കൈമാറിയ കേസിൽ അറസ്റ്റിലായ ഹരിയാന സ്വദേശിയായ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തില്‍ എത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം. ടൂറിസം വകുപ്പ് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
1:17 PM, 6 Jul
കൊണ്ടുപോകാന്‍ ആളെത്തി
തിരുവനന്തപുരത്ത് കുടുങ്ങിയ വിമാനം നന്നാക്കാൻ ബ്രീട്ടീഷ് സൈനിക സംഘം എത്തി. അത്യാധുനിക സംവിധാനങ്ങളുമായിട്ടാണ് സൈനിക വിമാനമായ അറ്റ്ലസ് വിമാനത്തില്‍ സംഘം പറന്നിറങ്ങിയത്. തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയ എഫ് 35 പോർവിമാനം കഴിഞ്ഞ 20 ദിവസമായി വിമാനത്താവളത്തില്‍ തുടരുകയാണ്.
2:26 PM, 6 Jul
സസ്പെന്‍ഷന്‍ റദ്ദാക്കി
കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ ഭാരതാംബ വിഷയത്തിലെ സസ്‌പെൻഷൻ റദ്ദാക്കി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഈ തീരുമാനം. വൈസ് ചാൻസലറുടെ വിയോജിപ്പ് തള്ളി, സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്.
2:27 PM, 6 Jul
വിസിക്ക് പറയാനുള്ളത്
രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കിയിട്ടില്ലെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസ തോമസ്. സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്നും പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നും ഡോ. സിസ തോമസ് വ്യക്തമാക്കി.
3:00 PM, 6 Jul
വസതി ഒഴിയണം
മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ചന്ദ്രചൂഡിനോട് ഔദ്യോഗിക വസതി അടിയന്തരമായി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അധികൃതർ. വസതി കൈവശം വെക്കാവുന്ന സമയപരിധി കഴിഞ്ഞതിനാലാണ് നിർദേശം.
3:13 PM, 6 Jul
ഞങ്ങള്‍ പറഞ്ഞിട്ടില്ല
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് മരവിപ്പിക്കാൻ നിർദേശം നൽകിയിട്ടില്ല എന്ന് കേന്ദ്ര സർക്കാർ. സംഭവത്തിൽ എക്‌സിനോട് വിശദീകരണം ആവശ്യപ്പെട്ടുവെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.
4:09 PM, 6 Jul
സുപ്രീംകോടതിയിലേക്ക്
ബിഹാറിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനയുടെ വിവിധ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിക്കുന്ന എംപി ജൂൺ 24 ലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിലൂടെ ആവശ്യപ്പെടുന്നു.
4:11 PM, 6 Jul
മഴമുന്നറിയിപ്പ്
4:46 PM, 6 Jul
ആരോഗ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുന്നു
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നു വീണ് ബിന്ദു മരണപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വ്യക്തിപരമായി ആക്രമിക്കുന്നതായി മന്ത്രി വിഎന്‍ വാസവന്‍. മന്ത്രിയെ പുലഭ്യം പറയുകയും വികൃതപ്പെടുത്തുന്ന പരാമര്‍ശം നടത്തുകയും ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. പ്രതിപക്ഷം അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
6:13 PM, 6 Jul
ചാരപ്രവര്‍ത്തി അറിഞ്ഞിട്ടല്ല ജ്യോതി മല്‍ഹോത്രയെ കൊണ്ടുവന്നതെന്ന് മന്ത്രി റിയാസ്
ചാരപ്രവൃത്തി കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്കു കൊണ്ടു വന്നതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ചാരപ്രവര്‍ത്തി ചെയ്യുന്ന ആളെന്നറിഞ്ഞിട്ടല്ല ജ്യോതി മല്‍ഹോത്രയെ കൊണ്ടുവന്നത്. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വ്‌ളോഗര്‍മാരെ ടൂറിസം പ്രചാരണത്തിനായി കൊണ്ടുവരാറുണ്ട്. നല്ല ഉദ്ദേശത്തിലാണ് അവരെ കൊണ്ടു വന്നതെന്നും വിവാദങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
6:24 PM, 6 Jul
രജിസ്ട്രാര്‍ തിരികെ ചുമതലയേറ്റു
ഭാരതാംബ വിഷയത്തില്‍ സസ്പെന്‍ഷന്‍ റദ്ദാക്കിയതിന് പിന്നാലെ തിരികെ ചുമതല ഏറ്റെടുത്ത് കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെഎസ് അനില്‍കുമാര്‍. സിന്‍ഡിക്കേറ്റ് നിലപാട് കടുപ്പിച്ചതോടെയാണ് അടിയന്തരമായി ചുമതല ഏറ്റെടുത്തത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയുടേതാണെന്ന് ഡോ. സിസ തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാടകീയ നീക്കമുണ്ടായത്.
9:23 PM, 6 Jul
ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്റെ ധനസഹായം കൈമാറി
കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. ചാണ്ടി ഉമ്മന് വേണ്ടി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആണ് പണം കൈമാറിയത്.
9:25 PM, 6 Jul
ചെങ്കടലില്‍ കപ്പലിന് നേരെ ആ്രകമണം
യെമന്‍ തീരത്ത് ചെങ്കടലില്‍ കപ്പലിന് നേരെ ആ്രകമണം. ചെറിയ ബോട്ടുകളില്‍ എത്തിയ സായുധ സംഘമാണ് ആക്രമണം നടത്തിയത്. കപ്പലിലെ സായുധ സുരക്ഷാ സംഘം തിരിച്ചു വെടിയുതിര്‍ത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
11:28 PM, 6 Jul