Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎം ശ്രീ വിവാദത്തിന് ശേഷം എല്‍ഡിഎഫ് യോഗം ഐഎസ്ആര്‍ഒ ദൗത്യം വിജയകരം

പിഎം ശ്രീ വിവാദത്തിലെ പ്രശ്‌ന പരിഹാരത്തിന് ശേഷമുള്ള ആദ്യ എല്‍ഡിഎഫ് യോഗം ഇന്ന്. മന്ത്രിസഭ ഉപസമിതി രൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യോഗത്തില്‍ വിശദീകരിക്കും. കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് മുന്നണിയെ വിശ്വാസത്തിലെടുത്തില്ലെന്ന പൊതു വികാരം സിപിഐ മുന്‍പ് പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ഇന്നത്തെ യോഗത്തില്‍ മറ്റ് ഘടകകക്ഷികളുടെ അഭിപ്രായവും ഉയര്‍ന്ന് വന്നേക്കാം.

കരാര്‍ ഏകപക്ഷീയമായി ഒപ്പിട്ടതിനെതിരെ യോഗത്തില്‍ ആര്‍ജെഡിയും ചോദ്യം ചെയ്‌തേക്കും. വൈകീട്ട് നാല് മണിക്ക് എകെജി സെന്ററിലാണ് യോഗം. അതേസമയം നാവിക സേനയ്ക്കായുള്ള നിര്‍ണായക വാര്‍ത്താ വിനിമയ ഉപഗ്രഹം വഹിച്ചുള്ള എല്‍വിഎം3 എം5 വിക്ഷേപണം ഇന്ന് വൈകീട്ട് 5.27ന് സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നടക്കും. ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടിയുള്ള നിര്‍ണായക വാര്‍ത്താവിനിമയ ഉപഗ്രഹം CMS 03യെയാണ് ഐഎസ്ആര്‍ഓയുടെ എറ്റവും കരുത്തേറിയ റോക്കറ്റില്‍ വിക്ഷേപിക്കുന്നത്. മറ്റ് പ്രധാനവാര്‍ത്തകള്‍ അറിയാം

Malayalam News

Nov 02, 2025, 11:07 pm IST

രാജസ്ഥാനില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാരത് മാല ഹൈവേയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ബിക്കാനീര്‍ ജില്ലയിലെ കൊളായത്തിലെ ഒരു ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ഇവര്‍.
Nov 02, 2025, 8:43 pm IST

മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ച മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാമിനെതിരെ പൊലീസില്‍ പരാതി. ആക്കോട് സ്വദേശി സെയ്ത് മുഹമ്മദാണ് വാഴക്കാട് പൊലീസില്‍ പരാതി നല്‍കിയത്. പരാമര്‍ശത്തിനെതിരേ കേസെടുക്കണമെന്നാണ് ആവശ്യം. സലാമിന്റെ പരാമര്‍ശത്തെ തള്ളി ലീഗ് നേതൃത്വം രംഗത്തുവന്നിരുന്നു.
Nov 02, 2025, 6:35 pm IST

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്. മുന്‍ എംഎല്‍എ കെഎസ് ശബരീനാഥന്‍ അടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. തിരുവന്തപുരം കോര്‍പ്പറേഷന്‍ യുഡിഎഫ് പിടിക്കുമെന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് കെ മുരളീധരന്‍ വ്യക്തമാക്കി.
Nov 02, 2025, 6:27 pm IST

ഐഎസ്ആര്‍ഒയുടെ ബാഹുബലി റോക്കറ്റ് കുതിച്ചുയര്‍ന്നു. 4000 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ആശവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 നെ വഹിച്ചുകൊണ്ടാണ് ബാഹുബലി കുതിച്ചത്. ജിടിഒ എന്നറിയപ്പെടുന്ന ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. മോശം കാലാവസ്ഥയിലും വിക്ഷേപണം വിജയമെന്ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Nov 02, 2025, 5:12 pm IST

മുസ്ലീം ലീഗിനെതിരേ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടി. വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തൊട്ടാല്‍ അപ്പൊ ചത്തു പോകും. മനുഷ്യത്വവും മര്യാദയും വഴിയേ പോയിട്ടില്ല. മുസ്ലിം ലീഗ് ഭരണത്തില്‍ വന്നാല്‍ നമ്മള്‍ നാടു വിടേണ്ടി വരും. കൊല്ലം പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
Nov 02, 2025, 4:24 pm IST

നൈജീരിയയിൽ സൈനിക നടപടിക്ക് ഉത്തരവിട്ട് ട്രംപ്. ക്രിസ്ത്യാനികളെ രക്ഷിക്കുമെന്ന നേരത്തേ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് നടപടി.
Nov 02, 2025, 3:29 pm IST

പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്രാസ് എന്നിവരാണ് മരണപ്പെട്ടത്. ബീച്ചില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു. കര്‍ണാടക സ്വദേശികളാണ് മരിച്ച മൂന്ന് പേരും.
Nov 02, 2025, 3:09 pm IST

മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് മരുത വനത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി വനംവകുപ്പ്. കാട്ടുപന്നികളുടെ ജ‍ഡം കണ്ടെത്തിയാൽ, ശാസ്ത്രീയമായി മാത്രം സംസ്‌കരിക്കാൻ ജീവനക്കാര്‍ക്ക് പരിശീലനം തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ പന്നി ഫാമുകളിൽ നിരീക്ഷണം ശക്തമാക്കാൻ വനംവകുപ്പ് മൃഗ സംരക്ഷണ വകുപ്പിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
Nov 02, 2025, 2:48 pm IST

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പ്രസംഗത്തിൽ മുസ്ലീം ലീഗ് നേതാവ് പിഎംഎ സലാമിനെതിരെ പോലീസിൽ പരാതി. സിപിഎം പ്രവർത്തകനായ വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് പോലീസിൽ പരാതി നൽകിയത്. വഴക്കാട് പോലീസ് സ്‌റ്റേഷനിലാണ് പരാതി. നേരത്തെയും പിഎംഎ സലാമിന്റ വഴിവിട്ട വാക്കുകൾ ലീഗിന് തിരിച്ചടിയായിട്ടുണ്ട്.
Nov 02, 2025, 2:12 pm IST

ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ച് സർക്കാർ. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി രൂപയാണ് നൽകിയത്. കൊല്ലത്ത് 15 റോഡുകൾക്ക് 54. 20 കോടി, പത്തനംതിട്ടയിൽ 6 റോഡുകൾക്ക് 40.20 കോടി, ആലപ്പുഴയിൽ ഒമ്പത് റോഡുകൾക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകൾക്ക് 35.20 കോടി എന്നിങ്ങനെയാണ് അനുവദിച്ച മറ്റ് തുകകൾ.
Nov 02, 2025, 1:47 pm IST

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്‌താവന തള്ളി പാർട്ടി നേതൃത്വം രംഗത്ത്. രാഷ്ട്രീയ വിമർശനങ്ങൾ ആവാം, എന്നാൽ വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിലപാട് വ്യക്തമാക്കി.
Nov 02, 2025, 1:33 pm IST

ഉപരാഷ്ട്രപതി സിപി രാധാകൃഷ്‌ണൻ കേരളത്തിലേക്ക്, നവംബർ 3, 4 തീയതികളിൽ കേരളത്തിൽ അദ്ദേഹം സന്ദർശനം നടത്തും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദർശനം കൂടിയാണിത്. സന്ദർശന വേളയിൽ നവംബർ 3ന് കൊല്ലത്തുള്ള ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും
Nov 02, 2025, 1:17 pm IST

ലെബനനുമായുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ നിരായുധീകരണ കരാറിനെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്ത് ഇസ്രായേല്‍. ഹിസ്ബുള്ളയെ രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിന്ന് നീക്കം ചെയ്യണം എന്നും ഹിസ്ബുള്ള തീകൊണ്ട് കളിക്കുകയാണെന്നും ഇസ്രായേല്‍ ആരോപിച്ചു. വടക്കന്‍ നിവാസികള്‍ക്ക് ഒരു ഭീഷണിയും തങ്ങള്‍ അനുവദിക്കില്ല എന്ന് ലെബനന് കര്‍ശന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.
Nov 02, 2025, 12:57 pm IST

തലസ്ഥാനത്തെ പുകമഞ്ഞ് നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെയും ഫോണില്‍ വിളിച്ചു.
Nov 02, 2025, 12:36 pm IST

കോഴിക്കോട് ലിങ്ക് റോഡില്‍ കത്തി കുത്ത്. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തില്‍ വട്ടാംപൊയില്‍ സ്വദേശി ബജീഷിന് കുത്തേറ്റു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കുത്തേറ്റ് അവശനിലയിലായിരുന്ന ബജീഷിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Nov 02, 2025, 12:03 pm IST

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയതിനാല്‍ സംസ്ഥാനത്തിന്റെ കേന്ദ്ര അരിവിഹിതം കുറയുമെന്നതരത്തിലുള്ള പ്രചാരണങ്ങളെ തള്ളി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍. പ്രതിപക്ഷത്തിന്റേത് പൊള്ളയായ പ്രചാരണമാണെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ജി ആര്‍ അനില്‍ പറഞ്ഞു. അതിദരിദ്ര വിഭാഗത്തെ കണ്ടെത്താനായി സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങളെയാണ് നമ്മള്‍ കാണേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ പലതും കേരളത്തില്‍ ഒരു നല്ല വിഭാഗം ആളുകളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തെയാണ് നാം പ്രശംസിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
Nov 02, 2025, 11:53 am IST

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ വിഷമം തുറന്നുപറഞ്ഞ് മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍. റസൂല്‍ പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിലേക്ക് ആരും ക്ഷണിച്ചില്ലെന്നും ആരും ഒന്നും അറിയിച്ചില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. തന്നെ മാറ്റിയ നടപടിയില്‍ വിഷമം ഉണ്ടെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു. മാറ്റിയതും പുതിയ ആള്‍ ചുമതല ഏല്‍ക്കുന്നതും അറിയിച്ചില്ല എന്നും അദ്ദേഹം പ്രതികരിച്ചു
Nov 02, 2025, 11:41 am IST

കൊച്ചിയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ലക്ഷദ്വീപ് സ്വദേശിക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. ഇടപ്പള്ളിയില്‍ ജോലി ചെയ്യവേയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. കഴിഞ്ഞ ദിവസം, കൊല്ലം പാലത്തറ സ്വദേശിയായ 65കാരന്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
Nov 02, 2025, 11:10 am IST

അറബിക്കടലില്‍ പാകിസ്ഥാന്റെ നാവിക അഭ്യാസം. ഇന്ത്യയുടെ ത്രിശൂല്‍ തുടങ്ങിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ നാവിക അഭ്യാസവുമായി എത്തിയത്. വടക്കന്‍ അറബിക്കടലിലെ മേഖലയില്‍ ഇന്ത്യന്‍ അഭ്യാസപ്രകടന മേഖലയോട് ചേര്‍ന്നാണ് പാക് അഭ്യാസപ്രകടനവും നടക്കുക.
Nov 02, 2025, 10:48 am IST

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പിഎംഎ സലാമിനെ തള്ളി മുസ്ലീം ലീഗ്. വ്യക്തിഅധിക്ഷേപം പാടില്ലെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ നിര്‍ദേശിച്ചു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ മതിയെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Nov 02, 2025, 9:47 am IST

ടാന്‍സാനിയയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു. മലയാളികള്‍ അടക്കം ഇരുപതിനായിരത്തോളം ഇന്ത്യക്കാരുള്ള ടാന്‍സാനിയയില്‍ സ്ഥിതി രൂക്ഷമാണ്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സാംബിയ സുലുഹു ഹസ്സന്‍ 97 ശതമാനത്തിലധികം വോട്ടു നേടി വിജയിച്ചെന്ന അവകാശവാദം അംഗീകരിക്കാത്തവരാണ് തെരുവിലേക്ക് ഇറങ്ങി പ്രതിഷേധിക്കുന്നത്.
Nov 02, 2025, 9:17 am IST

അതിദരിദ്രനായ വയോധികന് നഗരസഭ നല്‍കിയ സൗജന്യ ഭക്ഷണ കൂപ്പണ്‍ തട്ടിയെടുത്തെന്ന ആരോപണത്തില്‍ ചേര്‍ത്തല നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ പൊലീസില്‍ പരാതി. നഗരസഭ സെക്രട്ടറിയാണ് പരാതി നല്‍കിയത്. ഭക്ഷ്യകൂപ്പണിനെ കുറിച്ചുളള വിവരം കൗണ്‍സിലര്‍ തന്നില്‍ നിന്ന് മറച്ചു വച്ചെന്നാണ് പരാതി ഉന്നയിച്ച ആനന്ദകുമാറെന്ന വയോധികന്റെ ആരോപണം. എന്നാല്‍ ആനന്ദകുമാറിന്റെ അനുമതിയോടെ അതേ വാര്‍ഡിലെ മറ്റൊരു നിര്‍ധന കുടുംബത്തിന് ഭക്ഷ്യ കൂപ്പണ്‍ കൈമാറുകയായിരുന്നെന്ന് കൗണ്‍സിലര്‍ സാജു പറയുന്നു
Nov 02, 2025, 8:48 am IST

പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി സിന്ധുനദീജല ഉടമ്പടി ഇന്ത്യ താത്കാലികമായി മരവിപ്പിച്ചത് പാകിസ്താനില്‍ രൂക്ഷമായ ജലക്ഷാമമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ഇത് കൃഷിയെ കാര്യമായി ബാധിച്ചതായാണ് വിവരം. പാകിസ്താനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലാണെന്ന് 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസി'ന്റെ 2025-ലെ പരിസ്ഥിതി ആഘാത റിപ്പോര്‍ട്ടില്‍ പറയുന്നു.
Nov 02, 2025, 8:06 am IST

തിരുവനന്തപുരം പേട്ട റെയില്‍വെ സ്റ്റേഷനില്‍ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ റെയില്‍വെ പോര്‍ട്ടര്‍ പിടിയില്‍. പേട്ട റെയില്‍വെ സ്റ്റേഷനിലെ പോര്‍ട്ടര്‍ അരുണ്‍ എന്നയാളെയാണ് പിടികൂടിയത്. ഷൂട്ടിംഗിനായി യാത്ര ചെയ്യുന്നതിനിടെയാണ് നടിക്ക് ദുരനുഭവമുണ്ടായത്. ട്രെയിന്‍ കയറുന്നതിനായി ട്രാക്ക് മാറുന്നതിനിടെയാണ് പോര്‍ട്ടര്‍ അപമര്യാദയായി പെരുമാറിയതെന്നാണ് പരാതി.
Nov 02, 2025, 7:36 am IST

ആന്ധ്രയിലെ ശ്രീകാകുളം ക്ഷേത്ര ദുരന്തത്തില്‍ ക്ഷേത്ര ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ഉടമ ഹരി മുകുന്ദ പാണ്ഡയ്‌ക്കെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുന്‍കൂര്‍ അനുമതിയില്ലാതെയാണ് എന്ന് പൊലീസ് അറിയിച്ചു.
Nov 02, 2025, 7:00 am IST

ശബരിമലയില്‍ നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണം ഇനിയും കണ്ടെത്താന്‍ ബാക്കിയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം. കട്ടിള കടത്തി സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. പോറ്റിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. ശബരിമല ദ്വാരപാലശില്‍പ്പങ്ങളുടെ പാളി കടത്തിയ കേസില്‍ മാത്രമാണ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Nov 02, 2025, 6:34 am IST

നാവിക സേനയ്ക്കായുള്ള നിര്‍ണായക വാര്‍ത്താ വിനിമയ ഉപഗ്രഹം വഹിച്ചുള്ള എല്‍വിഎം3 എം5 വിക്ഷേപണം ഇന്ന്. വൈകീട്ട് 5.27ന് സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. CMS 03യെയാണ് ഐഎസ്ആര്‍ഒയുടെ എറ്റവും കരുത്തേറിയ റോക്കറ്റില്‍ വിക്ഷേപിക്കുന്നത്.
Nov 02, 2025, 6:33 am IST

ബ്രിട്ടനില്‍ ട്രെയിനില്‍ കത്തിക്കുത്ത്. നിരവധി പേര്‍ക്ക് പരിക്ക്. രണ്ട് പേര്‍ അറസ്റ്റില്‍. ട്രെയിന്‍ ഹണ്ടിംഗ്ടണ്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. ആക്രമണം കിഴക്കന്‍ ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ഷെയറില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+