രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരേ മുഖ്യമന്ത്രിക്ക് യുവതി ലൈംഗിക പീഡന പരാതി നല്‍കിയതാണ് കേരള രാഷ്ട്രീയം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്. ഇത്രയും നാള്‍ പരാതിയില്ലാത്തതിനാല്‍ പിടിച്ചുനില്‍ക്കാന്‍ രാഹുലിന് കഴിഞ്ഞെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട നിലയിലാണ്. അതിജീവിത നിയമപോരാട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കത്തിലാണ് രാഹുല്‍. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. ഇന്നു തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. യുവതിയുടെ മൊഴിയെടുക്കും. അതേസമയം നിയമപരമായി നേരിടുമെന്നാണ് രാഹുലിന്റെ പ്രതികരണം. പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ എവിടെയാണെന്ന് വ്യക്തമല്ല. ഫോണ്‍ സ്വിച്ച് ഓഫാണ്.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്. ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി എഫ്ബിഐ അറിയിച്ചു. ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വെടിവയ്പ്പിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് അടച്ചു. 2021 ല്‍ അമേരിക്കയില്‍ എത്തിയ 29 കാരനായ അഫ്ഗാന്‍ പൗരനായ റഹ്‌മാനുള്ള ലകന്‍വാള്‍ ആണ് അക്രമിയെന്നാണ് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍ ഡിസിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. രാജ്യത്തിന്റെ തലസ്ഥാനത്തും രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളിലും സൈനികരുടെ സാന്നിധ്യം മാസങ്ങളായി ഒരു പ്രധാന വിഷയമായി തുടരുന്നതിനിടെയാണ് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേരെയുള്ള വെടിവയ്പ്പ്. വൈറ്റ് ഹൗസിന് വടക്ക് പടിഞ്ഞാറ് ഒരു മെട്രോ സ്റ്റേഷന് സമീപം ഏകദേശം രണ്ട് ബ്ലോക്കുകള്‍ അകലെയാണ് വെടിവയ്പ്പ് നടന്നത്.
അതേസമയം ഹോങ്കോംഗില്‍ ബഹുനില പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ 44 പേര്‍ മരിച്ചു. 279 പേരെ കാണാതായി. 2000 ത്തോളം പേര്‍ താമസിക്കുന്ന ബഹുനില പാര്‍പ്പിട സമുച്ചയത്തിലാണ് അപകടം. ഹോങ്കോങ്ങിലെ തായ് പോ ജില്ലയില്‍ അടുത്തടുത്ത് നില്‍ക്കുന്ന പാര്‍പ്പിട സമുച്ചയങ്ങളില്‍ ആണ് തീ ആളിക്കത്തിയത്. 800 ലധികം അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മറ്റ് വാര്‍ത്തകള്‍ അറിയാം
Nov 27, 2025, 10:00 pm IST
യുവതി പരാതി ആദ്യം കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആണെന്നും മുഖ്യമന്ത്രി ഡിജിപി ആണോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷന്‍ ആണെന്ന് അറിയുന്നത് ഇതാദ്യമാണ്. ഇത് കഴിഞ്ഞ മൂന്ന് മാസമായി ഉണ്ടാക്കിയെടുത്ത നാടകമാണെന്നും സര്‍ക്കാര്‍ ശബരിമല വിഷയം മറയ്ക്കാന്‍ മസാല കഥ മെനയുകയാണെന്നും അഡ്വ. ജോര്‍ജ് പൂന്തോട്ടം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Nov 27, 2025, 8:42 pm IST
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പീഡന പരാതി നല്‍കിയതോടെ പാലക്കാട് എംഎല്‍എ ഓഫീസ് പൂട്ടിയ നിലയില്‍. എംഎല്‍എ ഓഫീസിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. എംഎല്‍എ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഓഫീസില്‍ തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഓഫീസില്‍ പ്രവര്‍ത്തകര്‍ റീത്ത് വച്ചു.
Nov 27, 2025, 8:38 pm IST
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മുഖ്യമന്ത്രിക്ക് പീഡന പരാതി നല്‍കിയ യുവതിയുടെ മൊഴി എടുക്കുന്നു. തിരുവനന്തപുരം റൂറല്‍ എസ്പിയാണ് മൊഴി എടുക്കുന്നത്.
Nov 27, 2025, 7:02 pm IST
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരേ ഉയര്‍ന്നത് ഗൗരവമുള്ള പരാതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. ഒരു നിമിഷം പോലും പദവിയില്‍ തുടരരുത്. തെളിവുകള്‍ ഉള്‍പ്പടെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Nov 27, 2025, 5:38 pm IST
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സിപിഎമ്മിന് ഒരിക്കലും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വിജയ് മല്ല്യ സമര്‍പ്പിച്ച 30.8 കിലോ സ്വര്‍ണം കാണാതായ സംഭവം അതീവ ഗൗരവകരമാണ്. ഇതിനു പിന്നില്‍ സിപിഎം നേതൃത്വത്തിനു പങ്കുണ്ട്. കഴിഞ്ഞ പത്തു വര്‍ഷമായി ദേവസ്വം ബോര്‍ഡ് ഭരിക്കുന്നത് സിപിഎം പ്രതിനിധികളാണ്. ഈ കൊള്ളയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് പാര്‍ട്ടിക്കു മാറാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു.
Nov 27, 2025, 4:24 pm IST
കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
Nov 27, 2025, 3:20 pm IST
റോഡ് നിര്‍മാണം വൈകിയതിന് കരാറുകാരനെ പരസ്യമായി ശകാരിക്കുന്ന കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയുടെ വീഡിയോ പുറത്ത്. ശ്രീകാര്യം-കല്ലമ്പള്ളി റോഡ് നിര്‍മാണം വൈകുന്നതിനെയാണ് മന്ത്രി ശകാരിച്ചത്. എന്നാൽ മൈക്ക് വെച്ചുള്ള മന്ത്രിയുടെ ശകാരം തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നാണ് ആക്ഷേപം. എന്നാൽ നടപടി ബോധപൂർവ്വമല്ലെന്നാണ് കടകംപള്ളിയുടെ പ്രതികരണം.
Nov 27, 2025, 2:24 pm IST
രാജ്‌കോട്ട്: മുന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാരയുടെ ഭാര്യാ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാജ്‌കോട്ട് നഗരത്തിലെ അമിന്‍ മാര്‍ഗിലുള്ള ഹരിഹര്‍ സൊസൈറ്റിയിലെ കുടുംബ വസതിയിലാണ് ജീത് റാസിക് പബാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
Nov 27, 2025, 2:04 pm IST
തിരുവനന്തപുരത്തെ അലന്‍ കൊലക്കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. ഒന്നാം പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കത്തി കണ്ടെത്തിയിരിക്കുന്നത്. അലന്‍ കൊലപാതകത്തില്‍ ഏറ്റവും നിര്‍ണായകമായ തെളിവാണ് ഇത്. കേസിലെ മുഖ്യപ്രതിയായ അജിന്റെ സുഹൃത്ത് ശരതിന്റെ വീട്ടില്‍ നിന്നാണ് കത്തി കണ്ടെത്തിയത്.
Nov 27, 2025, 1:38 pm IST
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പൊലീസ്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുകയോ പ്രതികളാക്കുകയോ ചെയ്യില്ല. സ്ഥാനാര്‍ഥിയാകാന്‍ കഴിയാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണം. ആനന്ദിനെ സ്ഥാനാര്‍ഥിയാകാന്‍ ആരും നിര്‍ദേശിച്ചിരുന്നില്ല. ആരും ആനന്ദിനെ ഭീഷണിപ്പെടുത്തിയില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കേസ് അവസാനിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
Nov 27, 2025, 12:58 pm IST
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സജന എസ് സജന്‍. ഇരകളില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കണം എന്നും പരാതി ഗൗരവമായി കാണണമെന്നും സജന പരാതിയില്‍. പ്രിയങ്ക ഗാന്ധിക്കും പരാതി നല്‍കി.
Nov 27, 2025, 12:18 pm IST
എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയ മുതിര്‍ന്ന നേതാവ് കെ എ സെങ്കോട്ടയ്യന്‍ ടിവികെയില്‍ ചേര്‍ന്നു. ടിവികെ അധ്യക്ഷന്‍ വിജയ്, സെങ്കോട്ടയ്യനെ വരവേറ്റു. ഡിഎംകെ ക്ഷണം തള്ളിയാണ് ടിവികെയില്‍ ചേര്‍ന്നത്. പണയൂരിലെ ടിവികെ ഓഫീസില്‍ എത്തി പാര്‍ട്ടിയില്‍ അംഗത്വം എടുത്തു. 1977 മുതല്‍ എഐഎഡിഎംകെ എംഎല്‍എയാണ് കെ എ സെങ്കോട്ടയ്യന്‍. ജയലളിത, ഇപിഎസ് സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു.
Nov 27, 2025, 11:55 am IST
നിലമ്പൂരില്‍ കാട്ടാന ആക്രമണം. ഇതര സംസ്ഥാന തൊഴിലാളി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഇന്നലെ മുതല്‍ കാട്ടാന ഉണ്ടായിരുന്നു.
Nov 27, 2025, 11:38 am IST
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം സീറ്റ് യുവാക്കള്‍ക്ക് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമാവധി ചെറുപ്പക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും കുറേക്കൂടി സീറ്റുകള്‍ നല്‍കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ കൂട്ടുമെന്ന് ജനങ്ങള്‍ക്ക് വാക്കുകൊടുത്ത് അധികാരത്തില്‍ എത്തിയ എല്‍ഡിഎഫ് നാലരക്കൊല്ലം ഒരു രൂപ കൂട്ടിയില്ല എന്നും സതീശന്‍ പറഞ്ഞു.
Nov 27, 2025, 11:36 am IST
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഡിസംബറില്‍ തിരുവനന്തപുരത്ത് എത്തും. കാര്യവട്ടം സ്റ്റേഡിയത്തില്‍ മൂന്ന് മത്സരങ്ങള്‍ നടക്കും.
ശ്രീലങ്കക്ക് എതിരെ മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ ആണ് നടക്കുക. ഡിസംബര്‍ 26, 28, 30 തീയതികളില്‍ ആണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്.
Nov 27, 2025, 11:29 am IST
ധര്‍മ്മേന്ദ്രയെ ഓര്‍മ്മിച്ച് ഹേമമാലിനി. ധര്‍മ്മേന്ദ്ര തനിക്ക് സ്‌നേഹനിധിയായ ഭര്‍ത്താവ്, ഞങ്ങളുടെ രണ്ട് പെണ്‍കുട്ടികളായ ഈഷയുടെയും അഹാനയുടെയും ആരാധ്യനായ പിതാവ്, സുഹൃത്ത്, തത്ത്വചിന്തകന്‍, വഴികാട്ടി, കവി തുടങ്ങി അദ്ദേഹം തനിക്ക് എല്ലാമായിരുന്നു എന്ന് ഹേമമാലിനി ട്വീറ്റ് ചെയ്തു. എപ്പോഴും നല്ല സമയങ്ങളിലൂടെയും മോശം സമയങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. എന്റെ എല്ലാ കുടുംബാംഗങ്ങളുടെയും എളുപ്പവും സൗഹൃദപരവുമായ വഴികളിലൂടെയും, എല്ലാവരോടും എപ്പോഴും വാത്സല്യവും താല്‍പ്പര്യവും പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം അവരെയെല്ലാം ഇഷ്ടപ്പെട്ടു.
ഒരു പൊതു വ്യക്തിത്വം എന്ന നിലയില്‍ പ്രശസ്തി ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ വിനയം, സാര്‍വത്രിക ആകര്‍ഷണം എന്നിവ എല്ലാ ഇതിഹാസങ്ങളിലും സമാനതകളില്ലാത്ത ഒരു അതുല്യ ഐക്കണായി അദ്ദേഹത്തെ വ്യത്യസ്തനാക്കി. ചലച്ചിത്രമേഖലയിലെ അദ്ദേഹത്തിന്റെ നിലനില്‍ക്കുന്ന പ്രശസ്തിയും നേട്ടങ്ങളും എന്നെന്നേക്കുമായി നിലനില്‍ക്കും.
എന്റെ വ്യക്തിപരമായ നഷ്ടം വിവരണാതീതമാണ്. അത് സൃഷ്ടിച്ച ശൂന്യത എന്റെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒന്നാണ്, ഹേമമാലിനി പറഞ്ഞു
Nov 27, 2025, 11:07 am IST
മുനമ്പത്ത് ഭൂമിയുടെ റവന്യു അവകാശങ്ങള്‍ക്കായി ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ ആലോചന. മുനമ്പത്തെ താമസക്കാരില്‍ നിന്ന് ഭൂനികുതി താല്‍ക്കാലികമായി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റിലേ നിരാഹാര സമരം അവസാനിപ്പിക്കാന്‍ സമര സമിതി നീക്കം നടത്തുന്നത്. ഇന്ന് ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുക്കും. 610 കുടുംബങ്ങളുടെ ഭൂമിയിലെ റവന്യു അവകാശങ്ങള്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂ സംരക്ഷണ സമിതി റിലേ നിരാഹാര സമരം തുടങ്ങിയിട്ട് 411 ദിവസമായി.
Nov 27, 2025, 10:39 am IST
വെടിവയ്പ്പിന് പിന്നാലെ വൈറ്റ് ഹൗസില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. 500 അധിക നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചു. സംഭവത്തിന് പിന്നാലെ ബൈഡന്‍ ഭരണകാലത്ത് അഫ്ഗാനിസ്ഥാനില്‍ നിന്ന് പ്രവേശിപ്പിച്ചവരുടെ കാര്യത്തില്‍ പുനഃപരിശോധന നടത്തണം എന്നും ട്രംപ് ആവശ്യപ്പെട്ടു.
Nov 27, 2025, 10:36 am IST
പ്രതിക്ക് നേരെ പൊലീസ് വെടിവെച്ചു. കൈകരി എസ്എച്ച്ഒ തസ്‌നിം അഹമ്മദ് ആണ് വെടിയുതിര്‍ത്തത്. പൊലീസിനെ ആക്രമിച്ചപ്പോഴാണ് കാപ്പ ചുമത്തിയ പ്രതിയ്‌ക്കെതിരെ വെടിയുതിര്‍ത്തത്. തിരുവനന്തപുരം ആര്യങ്കാവിലാണ് സംഭവം. പ്രതി കിരണിനെ പിടികൂടാനായില്ല
Nov 27, 2025, 10:22 am IST
പാലക്കാട് കോണ്‍ഗ്രസില്‍ നടപടി. ഡിസിസി അംഗം കിദര്‍ ഉള്‍പ്പടെ ഒമ്പത് പേരെ പുറത്താക്കി. തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നവര്‍ക്കെതിരെയാണ് നടപടി
Nov 27, 2025, 10:07 am IST
ശ്രീലങ്ക - ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറിയതോടെ അടുത്ത 12 മണിക്കൂറില്‍ ഡിത്വാ ചുഴലിക്കാറ്റായി മാറും. തമിഴ്‌നാട് -ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ 7 ജില്ലകളിലും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു.
Nov 27, 2025, 10:04 am IST
കേന്ദ്ര ലേബര്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ചേരും. ചര്‍ച്ച ചെയ്യാതെ തൊഴില്‍ കോഡില്‍ കരട് ചട്ടങ്ങളുടെ വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഇടതു യൂണിയനുകള്‍ ഉള്‍പ്പെടെ അറിയിക്കും. ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രത്തിന്റെ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് മന്ത്രിയുടെ വിശദീകരണം. ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.
Nov 27, 2025, 9:30 am IST
നെറ്റ്ഫ്‌ലിക്‌സിന് നവംബര്‍ 26 ബുധനാഴ്ച യുഎസില്‍ വലിയ തടസം നേരിട്ടു. ഏകദേശം ഒരേ സമയം 14,000-ത്തിലധികം ഉപയോക്താക്കള്‍ ഒടിടി പ്ലാറ്റ്ഫോമില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്ലാറ്റ്ഫോമിലെ ഹിറ്റ് ഷോയായ സ്‌ട്രേഞ്ചര്‍ തിംഗ്‌സിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിന്റെ റിലീസിന് തൊട്ടുമുമ്പാണ് ഈ തടസം
Nov 27, 2025, 9:27 am IST
കര്‍ണാടകയിലെ മുഖ്യമന്ത്രി മാറ്റത്തില്‍ ഹൈക്കമാന്റ് തീരുമാനം ഇന്നുണ്ടായേക്കും. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. മൂന്ന് വര്‍ഷം കൂടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി സിദ്ധരാമയ്യ ഹൈക്കമാന്റിന് മുന്നില്‍
Nov 27, 2025, 9:10 am IST
വാഷിംഗ്ടണ്‍ ഡിസിയില്‍ വൈറ്റ് ഹൗസിന് സമീപം രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വെടിവച്ചുകൊന്ന സംഭവത്തെ 'ഭീകരപ്രവര്‍ത്തനം' എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ഈ ഹീനമായ ആക്രമണം ഒരു ദുഷ്ട പ്രവൃത്തിയും, ഭീകരപ്രവര്‍ത്തനവുമായിരുന്നു,' ട്രംപ് പറഞ്ഞു.
Nov 27, 2025, 8:43 am IST
ശബരിമലയില്‍ വഴിപാട് ആവശ്യത്തിനുള്ള തേന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളിലാണ് കരാര്‍ നല്‍കിയ സ്ഥാപനം തേന്‍ എത്തിച്ചതെന്ന് കണ്ടെത്തി. ദേവസ്വം വിജിലന്‍സ് വിഭാഗമാണ് വീഴ്ച കണ്ടെത്തിയത്. വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തേന്‍ ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.
Nov 27, 2025, 7:55 am IST
കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. ലോറിയും കാറും കൂട്ടിയിടിച്ചാണ് പരിക്ക്. കാര്‍ യാത്രികരായ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. മട്ടന്നൂര്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.
Nov 27, 2025, 7:37 am IST
തൃശൂര്‍ വരന്തരപ്പിള്ളിയില്‍ ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ്. 20 കാരിയായ അര്‍ച്ചനയെ ഭര്‍ത്താവ് ഷാരോണ്‍ മര്‍ദ്ദിക്കുമായിരുന്നു എന്നും ഷാരോണിന് സംശയരോഗമുണ്ടായിരുന്നു എന്നും പിതാവ് പറഞ്ഞു. മകളെ കൊന്നതാണെന്ന് പിതാവിന്റെ ആരോപണം. അതിനിടെ ഷാരോണ്‍ കഞ്ചാവ് കേസ് പ്രതിയാണെന്ന് പഞ്ചായത്ത് അംഗത്തിന്റെ വെളിപ്പെടുത്തല്‍.
Nov 27, 2025, 7:12 am IST
വൈറ്റ് ഹൗസ് വെടിവയ്പ്പിനെത്തുടര്‍ന്ന് ട്രംപ് ഭരണകൂടം 500 നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ കൂടി വാഷിംഗ്ടണിലേക്ക് അയയ്ക്കാന്‍ ഉത്തരവിട്ടു. ട്രംപ് അധിക സൈനികരെ അയയ്ക്കാന്‍ ആവശ്യപ്പെട്ടതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സംയുക്ത ടാസ്‌ക് ഫോഴ്സിലേക്ക് നിലവില്‍ ഏകദേശം 2,200 സൈനികരെ നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു
Nov 27, 2025, 6:46 am IST
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര്‍ രാജീവര്‍ക്കെതിരെ മുന്‍ ദേവസ്വം പ്രസിഡന്റ് എം പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റി ശക്തനായത് തന്ത്രിയുടേയും ചില ഉദ്യോഗസ്ഥരുടേയും പിന്‍ബലത്തില്‍ ആണ് എന്നും പോറ്റിയുമായി കതന്ത്രിക്ക് അടുത്ത ബന്ധമാണ് ഉള്ളത് എന്നും തന്ത്രി എസ്‌ഐടിക്ക് മൊഴി നല്‍കി.
READ MORE
6:32 AM, 27 Nov
മലപ്പുറം കാക്കഞ്ചേരിയില്‍ വാഹനാപകടം. ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
6:46 AM, 27 Nov
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര്‍ രാജീവര്‍ക്കെതിരെ മുന്‍ ദേവസ്വം പ്രസിഡന്റ് എം പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റി ശക്തനായത് തന്ത്രിയുടേയും ചില ഉദ്യോഗസ്ഥരുടേയും പിന്‍ബലത്തില്‍ ആണ് എന്നും പോറ്റിയുമായി കതന്ത്രിക്ക് അടുത്ത ബന്ധമാണ് ഉള്ളത് എന്നും തന്ത്രി എസ്‌ഐടിക്ക് മൊഴി നല്‍കി.
7:12 AM, 27 Nov
വൈറ്റ് ഹൗസ് വെടിവയ്പ്പിനെത്തുടര്‍ന്ന് ട്രംപ് ഭരണകൂടം 500 നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ കൂടി വാഷിംഗ്ടണിലേക്ക് അയയ്ക്കാന്‍ ഉത്തരവിട്ടു. ട്രംപ് അധിക സൈനികരെ അയയ്ക്കാന്‍ ആവശ്യപ്പെട്ടതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സംയുക്ത ടാസ്‌ക് ഫോഴ്സിലേക്ക് നിലവില്‍ ഏകദേശം 2,200 സൈനികരെ നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു
7:37 AM, 27 Nov
തൃശൂര്‍ വരന്തരപ്പിള്ളിയില്‍ ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ്. 20 കാരിയായ അര്‍ച്ചനയെ ഭര്‍ത്താവ് ഷാരോണ്‍ മര്‍ദ്ദിക്കുമായിരുന്നു എന്നും ഷാരോണിന് സംശയരോഗമുണ്ടായിരുന്നു എന്നും പിതാവ് പറഞ്ഞു. മകളെ കൊന്നതാണെന്ന് പിതാവിന്റെ ആരോപണം. അതിനിടെ ഷാരോണ്‍ കഞ്ചാവ് കേസ് പ്രതിയാണെന്ന് പഞ്ചായത്ത് അംഗത്തിന്റെ വെളിപ്പെടുത്തല്‍.
7:55 AM, 27 Nov
കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. ലോറിയും കാറും കൂട്ടിയിടിച്ചാണ് പരിക്ക്. കാര്‍ യാത്രികരായ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. മട്ടന്നൂര്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.
8:43 AM, 27 Nov
ശബരിമലയില്‍ വഴിപാട് ആവശ്യത്തിനുള്ള തേന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളിലാണ് കരാര്‍ നല്‍കിയ സ്ഥാപനം തേന്‍ എത്തിച്ചതെന്ന് കണ്ടെത്തി. ദേവസ്വം വിജിലന്‍സ് വിഭാഗമാണ് വീഴ്ച കണ്ടെത്തിയത്. വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തേന്‍ ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.
9:10 AM, 27 Nov
വാഷിംഗ്ടണ്‍ ഡിസിയില്‍ വൈറ്റ് ഹൗസിന് സമീപം രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വെടിവച്ചുകൊന്ന സംഭവത്തെ 'ഭീകരപ്രവര്‍ത്തനം' എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ഈ ഹീനമായ ആക്രമണം ഒരു ദുഷ്ട പ്രവൃത്തിയും, ഭീകരപ്രവര്‍ത്തനവുമായിരുന്നു,' ട്രംപ് പറഞ്ഞു.
9:27 AM, 27 Nov
കര്‍ണാടകയിലെ മുഖ്യമന്ത്രി മാറ്റത്തില്‍ ഹൈക്കമാന്റ് തീരുമാനം ഇന്നുണ്ടായേക്കും. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. മൂന്ന് വര്‍ഷം കൂടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി സിദ്ധരാമയ്യ ഹൈക്കമാന്റിന് മുന്നില്‍
9:30 AM, 27 Nov
നെറ്റ്ഫ്‌ലിക്‌സിന് നവംബര്‍ 26 ബുധനാഴ്ച യുഎസില്‍ വലിയ തടസം നേരിട്ടു. ഏകദേശം ഒരേ സമയം 14,000-ത്തിലധികം ഉപയോക്താക്കള്‍ ഒടിടി പ്ലാറ്റ്ഫോമില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്ലാറ്റ്ഫോമിലെ ഹിറ്റ് ഷോയായ സ്‌ട്രേഞ്ചര്‍ തിംഗ്‌സിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിന്റെ റിലീസിന് തൊട്ടുമുമ്പാണ് ഈ തടസം
10:04 AM, 27 Nov
കേന്ദ്ര ലേബര്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ചേരും. ചര്‍ച്ച ചെയ്യാതെ തൊഴില്‍ കോഡില്‍ കരട് ചട്ടങ്ങളുടെ വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഇടതു യൂണിയനുകള്‍ ഉള്‍പ്പെടെ അറിയിക്കും. ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രത്തിന്റെ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് മന്ത്രിയുടെ വിശദീകരണം. ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.
10:07 AM, 27 Nov
ശ്രീലങ്ക - ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറിയതോടെ അടുത്ത 12 മണിക്കൂറില്‍ ഡിത്വാ ചുഴലിക്കാറ്റായി മാറും. തമിഴ്‌നാട് -ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ 7 ജില്ലകളിലും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു.
10:22 AM, 27 Nov
പാലക്കാട് കോണ്‍ഗ്രസില്‍ നടപടി. ഡിസിസി അംഗം കിദര്‍ ഉള്‍പ്പടെ ഒമ്പത് പേരെ പുറത്താക്കി. തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നവര്‍ക്കെതിരെയാണ് നടപടി
10:36 AM, 27 Nov
പ്രതിക്ക് നേരെ പൊലീസ് വെടിവെച്ചു. കൈകരി എസ്എച്ച്ഒ തസ്‌നിം അഹമ്മദ് ആണ് വെടിയുതിര്‍ത്തത്. പൊലീസിനെ ആക്രമിച്ചപ്പോഴാണ് കാപ്പ ചുമത്തിയ പ്രതിയ്‌ക്കെതിരെ വെടിയുതിര്‍ത്തത്. തിരുവനന്തപുരം ആര്യങ്കാവിലാണ് സംഭവം. പ്രതി കിരണിനെ പിടികൂടാനായില്ല
10:39 AM, 27 Nov
വെടിവയ്പ്പിന് പിന്നാലെ വൈറ്റ് ഹൗസില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. 500 അധിക നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചു. സംഭവത്തിന് പിന്നാലെ ബൈഡന്‍ ഭരണകാലത്ത് അഫ്ഗാനിസ്ഥാനില്‍ നിന്ന് പ്രവേശിപ്പിച്ചവരുടെ കാര്യത്തില്‍ പുനഃപരിശോധന നടത്തണം എന്നും ട്രംപ് ആവശ്യപ്പെട്ടു.
11:07 AM, 27 Nov
മുനമ്പത്ത് ഭൂമിയുടെ റവന്യു അവകാശങ്ങള്‍ക്കായി ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ ആലോചന. മുനമ്പത്തെ താമസക്കാരില്‍ നിന്ന് ഭൂനികുതി താല്‍ക്കാലികമായി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റിലേ നിരാഹാര സമരം അവസാനിപ്പിക്കാന്‍ സമര സമിതി നീക്കം നടത്തുന്നത്. ഇന്ന് ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുക്കും. 610 കുടുംബങ്ങളുടെ ഭൂമിയിലെ റവന്യു അവകാശങ്ങള്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂ സംരക്ഷണ സമിതി റിലേ നിരാഹാര സമരം തുടങ്ങിയിട്ട് 411 ദിവസമായി.
11:29 AM, 27 Nov
ധര്‍മ്മേന്ദ്രയെ ഓര്‍മ്മിച്ച് ഹേമമാലിനി. ധര്‍മ്മേന്ദ്ര തനിക്ക് സ്‌നേഹനിധിയായ ഭര്‍ത്താവ്, ഞങ്ങളുടെ രണ്ട് പെണ്‍കുട്ടികളായ ഈഷയുടെയും അഹാനയുടെയും ആരാധ്യനായ പിതാവ്, സുഹൃത്ത്, തത്ത്വചിന്തകന്‍, വഴികാട്ടി, കവി തുടങ്ങി അദ്ദേഹം തനിക്ക് എല്ലാമായിരുന്നു എന്ന് ഹേമമാലിനി ട്വീറ്റ് ചെയ്തു. എപ്പോഴും നല്ല സമയങ്ങളിലൂടെയും മോശം സമയങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. എന്റെ എല്ലാ കുടുംബാംഗങ്ങളുടെയും എളുപ്പവും സൗഹൃദപരവുമായ വഴികളിലൂടെയും, എല്ലാവരോടും എപ്പോഴും വാത്സല്യവും താല്‍പ്പര്യവും പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം അവരെയെല്ലാം ഇഷ്ടപ്പെട്ടു.
ഒരു പൊതു വ്യക്തിത്വം എന്ന നിലയില്‍ പ്രശസ്തി ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ വിനയം, സാര്‍വത്രിക ആകര്‍ഷണം എന്നിവ എല്ലാ ഇതിഹാസങ്ങളിലും സമാനതകളില്ലാത്ത ഒരു അതുല്യ ഐക്കണായി അദ്ദേഹത്തെ വ്യത്യസ്തനാക്കി. ചലച്ചിത്രമേഖലയിലെ അദ്ദേഹത്തിന്റെ നിലനില്‍ക്കുന്ന പ്രശസ്തിയും നേട്ടങ്ങളും എന്നെന്നേക്കുമായി നിലനില്‍ക്കും.
എന്റെ വ്യക്തിപരമായ നഷ്ടം വിവരണാതീതമാണ്. അത് സൃഷ്ടിച്ച ശൂന്യത എന്റെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒന്നാണ്, ഹേമമാലിനി പറഞ്ഞു
11:36 AM, 27 Nov
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഡിസംബറില്‍ തിരുവനന്തപുരത്ത് എത്തും. കാര്യവട്ടം സ്റ്റേഡിയത്തില്‍ മൂന്ന് മത്സരങ്ങള്‍ നടക്കും.
ശ്രീലങ്കക്ക് എതിരെ മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ ആണ് നടക്കുക. ഡിസംബര്‍ 26, 28, 30 തീയതികളില്‍ ആണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്.
11:38 AM, 27 Nov
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം സീറ്റ് യുവാക്കള്‍ക്ക് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമാവധി ചെറുപ്പക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും കുറേക്കൂടി സീറ്റുകള്‍ നല്‍കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ കൂട്ടുമെന്ന് ജനങ്ങള്‍ക്ക് വാക്കുകൊടുത്ത് അധികാരത്തില്‍ എത്തിയ എല്‍ഡിഎഫ് നാലരക്കൊല്ലം ഒരു രൂപ കൂട്ടിയില്ല എന്നും സതീശന്‍ പറഞ്ഞു.
11:55 AM, 27 Nov
നിലമ്പൂരില്‍ കാട്ടാന ആക്രമണം. ഇതര സംസ്ഥാന തൊഴിലാളി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഇന്നലെ മുതല്‍ കാട്ടാന ഉണ്ടായിരുന്നു.
12:18 PM, 27 Nov
എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയ മുതിര്‍ന്ന നേതാവ് കെ എ സെങ്കോട്ടയ്യന്‍ ടിവികെയില്‍ ചേര്‍ന്നു. ടിവികെ അധ്യക്ഷന്‍ വിജയ്, സെങ്കോട്ടയ്യനെ വരവേറ്റു. ഡിഎംകെ ക്ഷണം തള്ളിയാണ് ടിവികെയില്‍ ചേര്‍ന്നത്. പണയൂരിലെ ടിവികെ ഓഫീസില്‍ എത്തി പാര്‍ട്ടിയില്‍ അംഗത്വം എടുത്തു. 1977 മുതല്‍ എഐഎഡിഎംകെ എംഎല്‍എയാണ് കെ എ സെങ്കോട്ടയ്യന്‍. ജയലളിത, ഇപിഎസ് സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു.
12:58 PM, 27 Nov
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സജന എസ് സജന്‍. ഇരകളില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കണം എന്നും പരാതി ഗൗരവമായി കാണണമെന്നും സജന പരാതിയില്‍. പ്രിയങ്ക ഗാന്ധിക്കും പരാതി നല്‍കി.
1:38 PM, 27 Nov
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പൊലീസ്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുകയോ പ്രതികളാക്കുകയോ ചെയ്യില്ല. സ്ഥാനാര്‍ഥിയാകാന്‍ കഴിയാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണം. ആനന്ദിനെ സ്ഥാനാര്‍ഥിയാകാന്‍ ആരും നിര്‍ദേശിച്ചിരുന്നില്ല. ആരും ആനന്ദിനെ ഭീഷണിപ്പെടുത്തിയില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കേസ് അവസാനിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
2:04 PM, 27 Nov
തിരുവനന്തപുരത്തെ അലന്‍ കൊലക്കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. ഒന്നാം പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കത്തി കണ്ടെത്തിയിരിക്കുന്നത്. അലന്‍ കൊലപാതകത്തില്‍ ഏറ്റവും നിര്‍ണായകമായ തെളിവാണ് ഇത്. കേസിലെ മുഖ്യപ്രതിയായ അജിന്റെ സുഹൃത്ത് ശരതിന്റെ വീട്ടില്‍ നിന്നാണ് കത്തി കണ്ടെത്തിയത്.
2:24 PM, 27 Nov
രാജ്‌കോട്ട്: മുന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാരയുടെ ഭാര്യാ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാജ്‌കോട്ട് നഗരത്തിലെ അമിന്‍ മാര്‍ഗിലുള്ള ഹരിഹര്‍ സൊസൈറ്റിയിലെ കുടുംബ വസതിയിലാണ് ജീത് റാസിക് പബാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
3:20 PM, 27 Nov
റോഡ് നിര്‍മാണം വൈകിയതിന് കരാറുകാരനെ പരസ്യമായി ശകാരിക്കുന്ന കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയുടെ വീഡിയോ പുറത്ത്. ശ്രീകാര്യം-കല്ലമ്പള്ളി റോഡ് നിര്‍മാണം വൈകുന്നതിനെയാണ് മന്ത്രി ശകാരിച്ചത്. എന്നാൽ മൈക്ക് വെച്ചുള്ള മന്ത്രിയുടെ ശകാരം തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നാണ് ആക്ഷേപം. എന്നാൽ നടപടി ബോധപൂർവ്വമല്ലെന്നാണ് കടകംപള്ളിയുടെ പ്രതികരണം.
4:24 PM, 27 Nov
കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
5:38 PM, 27 Nov
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സിപിഎമ്മിന് ഒരിക്കലും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വിജയ് മല്ല്യ സമര്‍പ്പിച്ച 30.8 കിലോ സ്വര്‍ണം കാണാതായ സംഭവം അതീവ ഗൗരവകരമാണ്. ഇതിനു പിന്നില്‍ സിപിഎം നേതൃത്വത്തിനു പങ്കുണ്ട്. കഴിഞ്ഞ പത്തു വര്‍ഷമായി ദേവസ്വം ബോര്‍ഡ് ഭരിക്കുന്നത് സിപിഎം പ്രതിനിധികളാണ്. ഈ കൊള്ളയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് പാര്‍ട്ടിക്കു മാറാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു.
7:02 PM, 27 Nov
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരേ ഉയര്‍ന്നത് ഗൗരവമുള്ള പരാതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. ഒരു നിമിഷം പോലും പദവിയില്‍ തുടരരുത്. തെളിവുകള്‍ ഉള്‍പ്പടെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
8:38 PM, 27 Nov
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മുഖ്യമന്ത്രിക്ക് പീഡന പരാതി നല്‍കിയ യുവതിയുടെ മൊഴി എടുക്കുന്നു. തിരുവനന്തപുരം റൂറല്‍ എസ്പിയാണ് മൊഴി എടുക്കുന്നത്.
8:42 PM, 27 Nov