Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയില്‍ നടന്നത് വന്‍ വോട്ട് കൊള്ളയെന്ന് രാഹുല്‍; ന്യൂയോര്‍ക്കിനെ ഇനി മംദാനി നയിക്കും

ഹരിയാന തിരഞ്ഞെടുപ്പില്‍ വോട്ട് കൊള്ള ആരോപിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാന തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടന്നെന്ന് രാഹുല്‍ ആരോപിച്ചു. ഹരിയാനയില്‍ നടന്നത് ഓപ്പറേഷന്‍വോട്ട് ചോരി ആണ് എന്ന് അദ്ദേഹം പറഞ്ഞു. ആകെ 2 കോടി വോട്ടര്‍മാരുള്ള ഹരിയാനയില്‍ 25 ലക്ഷം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

'ഇതിനര്‍ത്ഥം ഹരിയാനയിലെ എട്ട് വോട്ടര്‍മാരില്‍ ഒരാള്‍ വ്യാജനാണ്, അതായത് 12.5 ശതമാനം. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തു,' രാഹുല്‍ പറഞ്ഞു. ഇതിന്റെ രേഖകളും രാഹുല്‍ പുറത്തുവിട്ടു. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടന്നു എന്നും 25 ലക്ഷം വോട്ടുകളില്‍ ഇത്തരത്തില്‍ തിരിമറി നടന്നെന്നും രാഹുല്‍ പറഞ്ഞു. എക്‌സിറ്റ് പോളുകളെല്ലാം ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം പ്രവചിച്ചിരുന്നെങ്കിലും ഫലങ്ങള്‍ ബിജെപിയുടെ വിജയത്തിലേക്ക് നയിച്ചു.

'ക്രമീകരണങ്ങള്‍' നടത്തിയിട്ടുണ്ടെന്നും ബിജെപി വോട്ടെടുപ്പില്‍ വിജയിക്കുകയാണെന്നും ബിജെപി നേതാവും മുഖ്യമന്ത്രിയുമായ നയാബ് സിംഗ് സൈനി ഫലത്തിന് മുമ്പ് മാധ്യമങ്ങളോട് പറയുന്ന വീഡിയോയും അദ്ദേഹം കാണിച്ചു. 'എന്താണ് ഈ ക്രമീകരണങ്ങള്‍ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു നിമിഷത്തിനുള്ളില്‍ വ്യാജ വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ കഴിയുമെന്നിരിക്കെ എന്തുകൊണ്ട് അവര്‍ അത് ചെയ്യുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയെ സഹായിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വോട്ടര്‍ പട്ടികയില്‍ ഒരേ ചിത്രങ്ങളുള്ളതും എന്നാല്‍ വ്യത്യസ്ത പേരുകളുള്ളതുമായ വോട്ടര്‍ ഐഡികളുടെ നിരവധി ഉദാഹരണങ്ങള്‍ കാണിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം.

അതേസമയം ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ സൊഹ്റാന്‍ മംദാനിയ്ക്ക് ജയം. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയേയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസിനേയും പരാജയപ്പെടുത്തിയാണ് മംദാനിയുടെ ജയം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായി എതിര്‍ത്തിരുന്ന സ്ഥാനാര്‍ത്ഥിയാണ് മംദാനി. അതിനാല്‍ തന്നെ മംദാനിയുടെ വിജയവും ഏറെ ശ്രദ്ധേയമായി.

ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ആവേശത്തോടെയാണ് വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. നഗരത്തിലെ തിരഞ്ഞെടുപ്പ് ബോര്‍ഡിന്റെ കണക്കനുസരിച്ച്, 2 ദശലക്ഷത്തിലധികം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. 1969 ന് ശേഷം ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഇത് ആദ്യമായാണ് ഇത്രയും പേര്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഈ വിജയത്തോടെ, ന്യൂയോര്‍ക്ക് നഗരത്തിലെ ആദ്യത്തെ മുസ്ലീം നേതാവും ഏറ്റവും പ്രായം കുറഞ്ഞ മേയറുമായി മംദാനി മാറി. മറ്റ് വാര്‍ത്തകള്‍ അറിയാം..

Malayalam News

Nov 05, 2025, 10:54 pm IST

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകം. കുഞ്ഞിന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ചതെന്ന് കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തു. കുഞ്ഞിനെ അമ്മൂമ്മ റോസ്ലി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
Nov 05, 2025, 9:15 pm IST

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും ചോദ്യങ്ങളുമായി ഹൈക്കോടതി. രണ്ടര കിലോ സ്വര്‍ണം പൊതിഞ്ഞ വാതിലുകള്‍ എവിടെയെന്ന് ഹൈക്കോടതി. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുവന്ന പുതിയ വാതിലുകളില്‍ 324 ഗ്രാം സ്വര്‍ണം മാത്രമാണുള്ളത്. പ്രത്യേക അന്വേഷണ സംഘം ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടു.
Nov 05, 2025, 7:12 pm IST

ന്യൂയോര്‍ക്ക് നഗരത്തിന്റെ 111-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനിയെ തിരുവനന്തപുരം സന്ദര്‍ശിക്കാനും കേരളത്തിന്റെ ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ക്ഷണിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍
Nov 05, 2025, 5:12 pm IST

കേരളത്തില്‍ എസ്‌ഐആറിന് എതിരേ ഒന്നിച്ച് നീങ്ങാന്‍ യുഡിഎഫും എല്‍ഡിഎഫും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ സര്‍വകക്ഷി യോഗം ചേരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ചെയ്തതു പോലെ നിയമവഴിയേ നീങ്ങാനാണ് നീക്കം. സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
Nov 05, 2025, 3:19 pm IST

അങ്കമാലി കറുകുറ്റിയിൽ 6 മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്റണി–റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറയാണ് മരിച്ചത്.
Nov 05, 2025, 2:11 pm IST

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. പരാജയം അംഗീകരിക്കാന്‍ കോണ്‍ഗ്രസും രാഹുലും പഠിക്കണം എന്നും തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നും പാഠം പഠിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതാണോ ആറ്റം ബോംബെന്നും അദ്ദേഹം പരിഹസിച്ചു.
Nov 05, 2025, 2:09 pm IST

രാഹുല്‍ ഗാന്ധിയുടെ ഹരിയാനയിലെ വോട്ട് മോഷണ ആരോപണങ്ങള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. പൗരത്വം പരിശോധിക്കുമ്പോള്‍ ഡ്യൂപ്ലിക്കേറ്റ്, മരിച്ച, സ്ഥലംമാറ്റിയ വോട്ടര്‍മാരെ ഒഴിവാക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തെ കോണ്‍ഗ്രസ് നേതാവ് പിന്തുണയ്ക്കുന്നുണ്ടോ, അതോ അദ്ദേഹം അതിനെ എതിര്‍ക്കുന്നുണ്ടോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിച്ചു.
Nov 05, 2025, 1:46 pm IST

തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്യെ തീരുമാനിച്ചു. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പ്രമേയം പാസാക്കി. എഐഎഡിഎംകെ സഖ്യ ശ്രമങ്ങള്‍ ടിവികെ തള്ളിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിജയ് തന്നെയെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്.
Nov 05, 2025, 12:50 pm IST

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയവര്‍ ഇപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്ന് രാഹുല്‍ ഗാന്ധി. വീടില്ലാത്തവര്‍ക്ക് വീട് നമ്പര്‍ 0 നല്‍കുമെന്ന സിഇസി ഗ്യാനേഷ് കുമാറിന്റെ വാദത്തെ പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. വോട്ടര്‍മാരെ ട്രാക്ക് ചെയ്യാന്‍ കഴിയാത്തതാണ് വീടിന്റെ നമ്പര്‍ 0 യുടെ കാരണമെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കള്ളം പറയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ രീതി വോട്ടര്‍ പരിശോധന ബുദ്ധിമുട്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Nov 05, 2025, 12:28 pm IST

ഹരിയാന തിരഞ്ഞെടുപ്പില്‍ വോട്ട് കൊള്ള ആരോപിച്ച് രാഹുല്‍ ഗാന്ധി. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നെന്ന് രാഹുല്‍ ആരോപിച്ചു. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തു. ഇതിന്റെ രേഖകള്‍ രാഹുല്‍ പുറത്തുവിട്ടു. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടന്നു എന്നും 25 ലക്ഷം വോട്ടുകളില്‍ ഇത്തരത്തില്‍ തിരിമറി നടന്നെന്നും രാഹുല്‍
Nov 05, 2025, 12:05 pm IST

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം സ്ഥിരീകരിച്ചത്. കൊടുമണ്‍ സ്വദേശിയായ 57 കാരനാണ് മരിച്ചത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്ന ഇത്തേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന് വ്യക്തമല്ല.
Nov 05, 2025, 11:38 am IST

ബിഹാറില്‍ നാളെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ നിര്‍ണായക വാര്‍ത്താസമ്മേളനം വിളിച്ച് ലോക്‌സഭ പ്രതിപക്ഷ നേത് രാഹുല്‍ ഗാന്ധി. 'വോട്ട് ചോരി' ആരോപണങ്ങളുടെ പുതിയ വെളിപ്പെടുത്തല്‍ നടത്താനാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. 'എച്ച്' ഫയല്‍സാണ് പുറത്തുവിടുക. ഇത് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ട് കൊള്ള വിവരങ്ങളാണെന്നാണ് സൂചന. ഇന്ന് 12 മണിക്കാണ് രാഹുലിന്റെ വാര്‍ത്താ സമ്മേളനം.
Nov 05, 2025, 11:33 am IST

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്ക് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍. വേടന് നല്‍കിയ പുരസ്‌കാരം അന്യായമാണെന്നും സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ വഞ്ചനയാണിത് എന്നും ദീദി ആരോപിച്ചു,
Nov 05, 2025, 11:17 am IST

എസ്‌ഐആറിനെതിരായ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് വൈകിട്ട്. ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക. വൈകീട്ട് നാലരക്കാണ് യോഗം ചേരുക. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ അടക്കം യോഗത്തില്‍ പങ്കെടുക്കും. എസ്‌ഐആറിനെതിരെ എല്‍ഡിഎഫും യുഡിഎഫും യോജിച്ചുള്ള നിയമ - രാഷ്ട്രീയ പോരിന് തീരുമാനമെടുക്കും എന്നാണ് വിവരം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ ബ്ലാങ്ക് ചെക്ക് നല്‍കിയെന്ന് സതീശന്‍ വ്യക്തമാക്കി
Nov 05, 2025, 10:06 am IST

മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇ പി ജയരാജന്റെ പുസ്തകത്തിന് യഥാര്‍ത്ഥത്തില്‍ ഇടേണ്ട പേര് 'കള്ളന്റെ ആത്മകഥ' എന്നായിരുവെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇ പി ജയരാജനെ കാണാന്‍ രാമനിലയത്തില്‍ പോയിരുന്നു എന്ന് ശോഭ പറഞ്ഞു.
Nov 05, 2025, 9:21 am IST

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എസ്എസ്‌കെ ഫണ്ട് ലഭിച്ചെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
Nov 05, 2025, 8:51 am IST

പിഎം ശ്രീ പദ്ധതിയിലെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കാത്തതില്‍ സിപിഐക്ക് അതൃപ്തി. രാഷ്ട്രീയ തീരുമാനം എടുത്തിട്ടും കത്ത് അയക്കാന്‍ വൈകുന്നതിലാണ് അമര്‍ഷം. സാങ്കേതിക വാദങ്ങള്‍ നിരത്തിയാണ് വിദ്യാഭ്യാസ വകുപ്പ് കത്ത് അയക്കാന്‍ വൈകുന്നത്. വിഷയം മന്ത്രിസഭാ യോഗത്തില്‍ സിപിഐ ഉന്നയിച്ചേക്കും
Nov 05, 2025, 8:38 am IST

സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് മേരി ഷെഫീല്‍ഡ് ഡെട്രോയിറ്റിന്റെ പുതിയ മേയറും നഗരത്തെ നയിക്കുന്ന ആദ്യ വനിതയുമായിരിക്കും. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ അവര്‍ മെഗാചര്‍ച്ച് പാസ്റ്റര്‍ റവ. സോളമന്‍ കിന്‍ലോച്ചിനെ പരാജയപ്പെടുത്തി.
Nov 05, 2025, 8:11 am IST

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ സൊഹ്‌റാന്‍ മംദാനിയ്ക്ക് ജയം. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയേയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസിനേയുമാണ് മംദാനി പരാജയപ്പെടുത്തിയത്‌
Nov 05, 2025, 7:38 am IST

ബിഹാറില്‍ 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ. പരസ്യപ്രചരണം ഇന്നലെ വൈകീട്ട് അവസാനിച്ചു. ഇന്ന് നിശ്ശബ്ദപ്രചാരണമാണ്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് സമയം. 1314 സ്ഥാനാര്‍ഥികളാണ് ഒന്നാംഘട്ടത്തില്‍ മത്സരക്കളത്തിലുള്ളത്.
Nov 05, 2025, 7:21 am IST

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പ്രതിപ്പട്ടികയില്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് മുന്‍ ദേവസ്വം കമ്മീഷണറുടെ പങ്ക് വ്യക്തമാക്കുന്നത്. കട്ടിള പാളി കേസില്‍ മൂന്നാം പ്രതി സ്ഥാനത്തുള്ളത് എന്‍ വാസുവിന്റെ പേരാണ്. 19.03.2019 ല്‍ മുന്‍ ദേവസ്വം കമ്മീഷണറുടെ ശുപാര്‍ശയില്‍ സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ എന്‍ വാസുവാണ് കമ്മീഷണര്‍.
Nov 05, 2025, 6:47 am IST

കെന്റക്കിയിലെ ലൂയിസ്വില്ലിലുള്ള ഒരു വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ യുപിഎസ് കാര്‍ഗോ വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു. ലൂയിസ്വില്ലയിലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹോണോലുലുവിലേക്ക് പുറപ്പെടുന്നതിനിടെ വൈകുന്നേരം 5:15 ഓടെ വിമാനം തകര്‍ന്നതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+