Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎം ശ്രീ: ഇടതില്‍ അടി തീരുന്നില്ല, എതിർപ്പ് തെരുവിലേക്കും: അതിർത്തിയില്‍ ത്രിശൂല്‍ പോര്

പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് എ ഐ വൈ എഫ് - എ ഐ എസ് എഫ് സംഘടനകളുടെ ശക്തമായ പ്രതിഷേധ മാര്‍ച്ച്. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചില്‍ പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷമുണ്ടായതിനെ തുടർന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, പി എം ശ്രീ വിവാദം, സംസ്ഥാനതലത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ നിർദ്ദേശം നൽകിയെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അറിയിച്ചു.

Malayalam News

അതേസമയം, അതിർത്തിയില്‍ 'ത്രിശൂല്‍' എന്ന ബൃഹത്തായ ത്രിതല സൈനികാഭ്യാസത്തിന് ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ വ്യോമപാതകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്ഥാന്‍. ഒക്ടോബര്‍ 28, 29 തീയതികളിലെ നോട്ടാമിനുള്ള (നോട്ടീസ് ടു എയര്‍മെന്‍) കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും സൈനികാഭ്യാസവുമായോ അല്ലെങ്കില്‍ ആയുധപരീക്ഷണവുമായോ ബന്ധപ്പെട്ടാകാം പാകിസ്താന്റെ നടപടിയെന്നാണ് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Oct 26, 2025, 12:52 am IST

അടിമാലി ദേശീയ പാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ കുടുങ്ങിയ സംഭവ സ്ഥലത്തേക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ എത്തും. സംഭവം അറിഞ്ഞയുടന്‍ താന്‍ അടിമാലിയിലേക്ക് പുറപ്പെട്ടെന്നും അവിടെ രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ തുടരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Oct 25, 2025, 11:15 pm IST

അടിമാലിയില്‍ വീണ്ടും മണ്ണിടിച്ചില്‍. ലക്ഷം വീട് ഉന്നതിയിലെ ഒരു കുടുബം കുടുങ്ങി കിടക്കുന്നു.സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇരുപതിലേറെ കുടുംബങ്ങളെ നേരത്തെ മാറ്റിപ്പാർപ്പിച്ചിരുന്നു.
Oct 25, 2025, 10:21 pm IST

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിഉണ്ണികൃഷ്ണൻ പോറ്റിയെ വൈദ്യ പരിശോധനയ്ക്കായി ചെന്നൈയിലെ കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു
Oct 25, 2025, 9:28 pm IST

പൊള്ളാച്ചിയിലെ ആളിയാര്‍ ഡാമിന് താഴെ തമിഴ്‌നാടിന്റെ പുതിയ ഡാം പണിയുന്നു. 11,000 കോടിരൂപ ചിലവിലുള്ള പദ്ധതി തമിഴ്നാട് ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതോടെ ചിറ്റൂര്‍ പുഴയിലേക്കുള്ള ഒഴുക്ക് നിലയ്ക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ കേരളം നിയമനടപടിക്ക് ഒരുങ്ങി.
Oct 25, 2025, 9:07 pm IST

വനിതാ ലോകകപ്പിനായി എത്തിയ ഓസ്ട്രേലിയൻ വനിത ക്രിക്കറ്റ് താരങ്ങൾക്ക് നേരെ നടന്ന അതിക്രമം നടത്തിയ പ്രതി പിടിയില്‍. ഇന്‍ഡോർ സ്വദേശിയായ അഖില്‍ ഖാനാണ് പിടിയിലായത്. സംഭവത്തില്‍ ബി സി സി ഐ താരങ്ങളോട് ക്ഷമാപണം നടത്തി.
Oct 25, 2025, 7:52 pm IST

രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം ഉദ്ഘാടനത്തില്‍ പങ്കെടുത്ത് ബിജെപി നേതാവും പാലക്കാട് നഗരസഭ ചെയർപേഴ്സണുമായ പ്രമീള ശശിധരൻ . നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിലാണ് ഇരുവരും ഒരുമിച്ച് എത്തിയത്. രാഹുലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്
Oct 25, 2025, 5:30 pm IST

ശബരിമല സ്വർണപ്പാളി കേസിൽ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എത്തിച്ച് ചെന്നൈയിൽ തെളിവെടുപ്പ്. സ്മാർട്ട് ക്രിയേഷൻസിലാണ് പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് കൊള്ളയടിച്ചതെന്ന് കരുതുന്ന സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് ഗോവർദ്ധന്‍റെ ജ്വല്ലറിയിൽ നിന്ന് വീണ്ടെടുത്തിരുന്നു. ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറിയിൽ നിന്നാണ് 400 ഗ്രാമിലേറെ സ്വർണം കസ്റ്റഡിയിലെടുത്തത്.
Oct 25, 2025, 5:16 pm IST

പ്രശസ്ത നടൻ സതീഷ് ഷാ അന്തരിച്ചു. 74 വയസ്സായിരുന്നു. യേ ജോ ഹേ സിന്ദഗി, സാരാഭായ് VS സാരാഭായ് തുടങ്ങി നിരവധി ടെലിവിഷൻ പരമ്പരകളിലും ജാനേ ഭീ ദോ യാരോ , ഹം സാത്ത് സാത്ത് ഹേ, കൽ ഹോ നാ ഹോ, ഓം ശാന്തി ഓം തുടങ്ങി 250ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനാണ് ഇന്ന് മുംബൈയിൽ തിരശ്ശീല വീണത്.
Oct 25, 2025, 5:05 pm IST

അറബികടലിൽ തീവ്ര ന്യുനമർദ്ദം
Oct 25, 2025, 3:46 pm IST

കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചത് സംബന്ധിച്ച വിവാദങ്ങൾ മുന്നണി ചർച്ച ചെയ്‌ത്‌ പരിഹരിക്കുമെന്ന് വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ. സിപിഐ ഉയർത്തിയ വിഷയങ്ങളും ഒപ്പുവെച്ച ധാരണയിലെ വ്യവസ്ഥകളും പരിശോധിക്കുമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
Oct 25, 2025, 2:54 pm IST

കേരളത്തെ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി വികസിപ്പിക്കുമെന്നും ഇതിനായി സംസ്ഥാനത്തെ വ്യവസായിക പരിശീലന കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി വി ശിവൻകുട്ടി. ദേശീയ, സംസ്ഥാന തലത്തിൽ പുരസ്‌ക്കാരങ്ങൾ നേടിയ അധ്യാപകരേയും വിദ്യാർത്ഥികളേയും അനുമോദിക്കുന്നതിനായി വ്യാവസായിക പരിശീലന വകുപ്പ് തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിച്ച 'മെറിടോറിയ 2025' ഉദ്ഘാടനം ചെയ്‌തു സംസാരിക്കവെ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
Oct 25, 2025, 2:33 pm IST

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ ഇനി ഹെഡ‍്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും കേരളത്തിലെ സ്‌കൂളുകളിൽ പഠിപ്പിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രൻ. ഇതൊക്കെ പഠിക്കാൻ ഇഷ്‌ടമില്ലാത്തവര്‍ പഠിക്കേണ്ട. ദേശീയ വിദ്യാഭ്യാസ നയം ഇനി പൂര്‍ണമായ അര്‍ത്ഥത്തിൽ കേരളത്തിൽ നടപ്പാക്കുമെന്നും കരിക്കുലം പരിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Oct 25, 2025, 2:10 pm IST

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതോടെ ഇനി ഹെഡ്‌ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും കേരളത്തിലെ സ്‌കൂളുകളില്‍ പഠിപ്പിക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഇതൊക്കെ പഠിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട. ദേശീയ വിദ്യാഭ്യാസ നയം ഇനി പൂര്‍ണമായ അര്‍ത്ഥത്തില്‍ കേരളത്തില്‍ നടപ്പാക്കും എന്നും കരിക്കുലം പരിഷ്‌കരണത്തിലും കേന്ദ്ര ഇടപെടലുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയുടെ കരാര്‍ ഒപ്പിട്ടതില്‍ എന്തെങ്കിലും ഡീല്‍ ഉണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയട്ടെ എന്നും സുരേന്ദ്രന്‍ പറഞ്ഞു. സിപിഐ കുരയ്ക്കും പക്ഷേ കടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Oct 25, 2025, 1:25 pm IST

കര്‍ണാടക ബേഗൂരില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. വയനാട് സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേര്‍ മൈസൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കാറില്‍ ഉണ്ടായിരുന്നത് കുട്ടിയടക്കം അഞ്ച് പേര്‍.
Oct 25, 2025, 1:24 pm IST

നാലര വര്‍ഷത്തിന് ശേഷം ആദ്യമായി സര്‍ക്കാര്‍ പരിപാടിയില്‍ ജി സുധാകരന്റെ ചിത്രം. പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ പോസ്റ്ററിലാണ് ചിത്രം ചേര്‍ത്തിരിക്കുന്നത്. ഈ മാസം 27ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടനത്തിന്റെ പോസ്റ്ററിലാണ് സുധാകരന്റെ ചിത്രമുള്ളത്. സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ 50 കോടി ചിലവഴിച്ച് നിര്‍മിച്ചതാണ് നാലുചിറ പാലം.
Oct 25, 2025, 12:45 pm IST

പിഎം ശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ചചെയ്‌തെന്നും ചര്‍ച്ചയുടെ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും മന്ത്രി
Oct 25, 2025, 12:08 pm IST

പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം നീക്കം. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സിപിഐ ആസ്ഥാനത്തെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തുന്നു.
Oct 25, 2025, 11:43 am IST

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ബെംഗളൂരുവില്‍ എസ്‌ഐടിയുടെ പരിശോധന. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ശ്രീറാംപൂരിലെ ഫ്‌ളാറ്റിലാണ് തെളിവെടുപ്പ്‌
Oct 25, 2025, 11:33 am IST

ലയണല്‍ മെസിയുടേയും ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിന്റേയും കേരളത്തിലെ സൗഹൃദ മത്സരം അടുത്ത വിന്‍ഡോയില്‍ തന്നെ നടത്തുമെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എംഡി ആന്റോ അഗസ്റ്റിന്‍. നവംബറില്‍ കളി നടക്കില്ല എന്നതാണ് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചതെന്നും ഫിഫയുടെ അനുമതി കിട്ടിയാല്‍ അടുത്ത വിന്‍ഡോയില്‍ തന്നെ കളി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിന് വേണ്ടി നടപടി ക്രമങ്ങള്‍ തുടരുമെന്നും ആന്റോ അറിയിച്ചു.
Oct 25, 2025, 11:00 am IST

ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ കന്നഡ നടി ദിവ്യ സുരേഷിന്റേത്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്ക് യാത്രക്കാരായ കിരണ്‍, അനുഷ, അനിത എന്നിവരെ കാര്‍ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോവുകയായിരുന്നു.
Oct 25, 2025, 10:53 am IST

കര്‍ണൂല്‍ ബസ് അപകടത്തില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി ഫോറന്‍സിക് സംഘം. ബസിന്റെ ലഗേജ് ക്യാബിനില്‍ നിന്ന് 400-ലധികം മൊബൈല്‍ ഫോണുകള്‍ അടങ്ങിയ ഒരു പാഴ്‌സല്‍ കണ്ടെത്തി. അപകടത്തിന്റെ തീവ്രതയ്ക്കും ജീവഹാനിക്കും കാരണം ഫോണുകള്‍ പൊട്ടിത്തെറിച്ചതാണ് എന്ന് നിഗമനം. ബസില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് ഫോണുകളിലെ ബാറ്ററികള്‍ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിച്ച ബാറ്ററികള്‍ ബസിലുടനീളം തീ വേഗത്തില്‍ പടരാന്‍ കാരണമായി.
Oct 25, 2025, 10:38 am IST

പിഎം ശ്രീയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്നണിയിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്തില്ല. എന്ത് സമ്മര്‍ദ്ദമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടായത് എന്ന് പറയണം എന്നും സതീശന്‍ ആവശ്യപ്പെട്ടു
Oct 25, 2025, 10:36 am IST

പിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് സിപിഐ. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയെ പ്രതിഷേധം അറിയിക്കും. എല്‍ഡിഎഫ് യോഗം ചേരുന്നത് സംബന്ധിച്ച് തീരുമാനമായില്ല. അതേസമയം ഇടഞ്ഞ് നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടപെടുന്നു
Oct 25, 2025, 10:01 am IST

പിഎം ശ്രീയില്‍ സിപിഎം വമ്പന്‍ ബഡായി പറഞ്ഞ ശേഷം കേന്ദ്ര സര്‍ക്കാരിന്റെ കാലില്‍ വീണ് പ്രണമിച്ചെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സിപിഐയും മറ്റ് ഘടകകക്ഷികളും അവസാനം അടിയറവ് പറയുമോ എന്ന് നോക്കാം എന്നും സിപിഐ നിലപാട് വ്യക്തമാക്കിയ ശേഷം യുഡിഎഫിന് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Oct 25, 2025, 9:28 am IST

മഹാരാഷ്ട്രയിലെ സതാരയില്‍ ആത്മഹത്യ ചെയ്ത ഡോക്ടറുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ നാല് തവണ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് നാല് പേജുള്ള കത്ത് എഴുതി വെച്ചാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തത്. പൊലീസ് കേസുകളിലെ പ്രതികളുടെ വ്യാജ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അത് നിരസിച്ചപ്പോള്‍ ഉപദ്രവിക്കപ്പെട്ടുവെന്നും അവര്‍ കത്തില്‍ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമല്ല, ഒരു കേസില്‍ ഒരു പാര്‍ലമെന്റ് അംഗവും അദ്ദേഹത്തിന്റെ രണ്ട് പേഴ്സണല്‍ അസിസ്റ്റന്റുമാരും സമ്മര്‍ദ്ദം ചെലുത്തിയതായി അവര്‍ കത്തില്‍ പറയുന്നു.
Oct 25, 2025, 8:57 am IST

കുണ്ടറ സിപിഐയില്‍ വന്‍ പൊട്ടിത്തെറി. വിഭാഗീയ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിപിഐയില്‍ നിന്ന് രാജിവെച്ച നേതാക്കള്‍ ഉള്‍പ്പെടെ 325 പേര്‍ സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. ജില്ലാ സെക്രട്ടറി പി എസ് സുപാലിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കൊണ്ടാണ് വിമതരുടെ നീക്കം.
Oct 25, 2025, 8:27 am IST

അര്‍ജന്റീന ടീം നവംബറില്‍ കേരളത്തില്‍ എത്തില്ല. അംഗോളയില്‍ മാത്രം കളിക്കും. സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍. നിശ്ചിത സമയത്തിനുള്ളില്‍ ക്രമീകരണം പൂര്‍ത്തിയാക്കിയില്ല. നവംബര്‍ 17 ന് കേരളത്തില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു സര്‍ക്കാരും സ്‌പോണ്‍സറും പറഞ്ഞത്.
Oct 25, 2025, 7:53 am IST

ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണം കണ്ടെത്തി. ഗോവര്‍ദ്ധന് കൈമാറിയ സ്വര്‍ണമാണ് കണ്ടെടുത്തത്. ബെല്ലാരിയില്‍ നിന്നാണ് എസ്‌ഐടി സ്വര്‍ണം കണ്ടെത്തിയത്‌
Oct 25, 2025, 7:34 am IST

പ്രവാസികളെ ചേര്‍ത്ത് പിടിച്ച സര്‍ക്കാരാണ് തങ്ങളുടേതെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. പ്രവാസി ക്ഷേമപെന്‍ഷനുവേണ്ടി 739 കോടി അനുവദിച്ചെന്നും ഇന്‍ഷുറന്‍സ് പദ്ധതി പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മസ്‌കത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
Oct 25, 2025, 7:05 am IST

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരില്‍ നടന്ന ആദ്യ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു കശ്മീരില്‍ നിന്നുള്ള നാല് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം നേടി, പ്രതിപക്ഷമായ ബിജെപി ഒരെണ്ണം നേടി.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+