Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിമാലിയില്‍ മണ്ണിടിച്ചിലില്‍ വീടു തകര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു; ഒഴിവായത് വന്‍ ദുരന്തം: പ്രധാന വാര്‍ത്തകള്‍

ഇടുക്കിയില്‍ നിന്നുണ്ടായ ദാരുണമായ വാര്‍ത്ത കേട്ടാണ് സംസ്ഥാനം ഇന്ന് ഉണര്‍ന്നത്. അടിമാലി കൂമ്പന്‍പാറയില്‍ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ ഗൃഹനാഥന്‍ മരിച്ചു. ബിജുവാണ് മരിച്ചത്. ഭാര്യ സന്ധയ്ക്ക് ഗുരുതര പരിക്ക്. ആറ് വീടുകള്‍ക്ക് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇന്നലെ രാത്രി പത്തരയോടെ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലാണ് അപകടം ഉണ്ടായത്.

രാത്രി മുഴുവന്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബിജുവിനെയും സന്ധ്യയെയും പൂര്‍ണമായും തകര്‍ന്ന വീട്ടില്‍ നിന്ന് പുറത്തെത്തിച്ചത്. ഈ പ്രദേശത്ത് ധനുഷ്‌കോടി ദേശീയപാതയുടെ നിര്‍മാണത്തിനായി മണ്ണെടുത്തിരിക്കുകയായിരുന്നു. ഉയരത്തില്‍ നിന്ന് വീടുകള്‍ക്കു മുകളിലേക്കു മണ്ണ് ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. പ്രദേശത്ത് വൈദ്യുതി ബന്ധവും നിലച്ചു. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ഇന്നലെ ഇവിടെയുള്ള നിരവധി കുടുംബങ്ങളെ വൈകിട്ടോടെ ക്യാമ്പിലേക്കു മാറ്റി പാര്‍പ്പിച്ചിരുന്നു. അതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

live

ബിജുവും ഭാര്യയും ഭക്ഷണം കഴിക്കാനും അത്യാവശ്യമുള്ള ഏതാനും സാധനങ്ങള്‍ എടുക്കാനും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ പ്രദേശവാസികള്‍ വലിയ പ്രതിഷേധത്തിലാണ്.

സംസ്ഥാന രാഷ്ട്രീയവും ഏറെ കലുഷിതമായാണ് മുന്നോട്ടു പോകുന്നത്. പിഎംശ്രീ പദ്ധതിയില്‍ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. വീണ്ടും ചര്‍ച്ചകളിലൂടെ തര്‍ക്കം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തെളിവെടുപ്പ് തുടരുകയാണ്. ചെന്നൈയിലാണ് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നത്.

Oct 27, 2025, 4:42 pm IST

രാജ്യവ്യാപക വോട്ടർപട്ടിക പരിഷ്കരണത്തിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആദ്യഘട്ടത്തില്‍ 12 സംസ്ഥാനങ്ങളില്‍ കൂടി പരിഷ്കരണം നടത്തും. നടപടിക്രമങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും. ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണം വിജയകരമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
Oct 26, 2025, 11:59 pm IST

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു. കരമനയിലാണ് സംഭവം. ഇടഗ്രാമം സ്വദേശി ഷിജോ ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് ഷിജോയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സംശയം. പൊലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.
Oct 26, 2025, 10:51 pm IST

പി എം ശ്രീ വിവാദം ചർച്ച ചെയ്യാൻ സിപിഎം നേതൃത്വം. നാളെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം വിളിച്ചു. മുഖ്യമന്ത്രി വിദേശത്തു നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് യോഗം ചേരുന്നത്. പി എം ശ്രീ വിവാദത്തിൽ സിപിഐയുടെ രാഷ്ട്രീയ നിലപാട് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് സിപിഎം സെക്രട്ടേറിയറ്റ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.
Oct 26, 2025, 9:49 pm IST

പിഎം ശ്രീ പദ്ധതിയില്‍ സർക്കാർ ഒപ്പിട്ടതിനെ തുടർന്ന് ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു. അനുനയ നീക്കവുമായി കഴിഞ്ഞ ദിവസം മന്ത്രി വി ശിവന്‍കുട്ടി ബിനോയ് വിശ്വത്തെ നേരില്‍ കണ്ടിരുന്നു.
Oct 26, 2025, 8:30 pm IST

ബീഹാർ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. രാഹുല്‍ കൊണ്ടുവന്ന വോട്ട് ചോരി ഉയർത്താതെ തേജസ്വി യാദവ്. പകരം അഴിമതിയും തൊഴിലില്ലായ്മയും ഉയർത്തിയാണ് ആർ ജെ ഡി നേതാവിന്റെ പ്രചാരണം. നിതീഷ് കുമാർ മുഖ്യമന്ത്രിയാകില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.
Oct 26, 2025, 7:52 pm IST

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ വേദി പങ്കിട്ടതില്‍ ബിജെപിയില്‍ വിവാദം. എംഎല്‍എയുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്ന നിർദേശം ഇല്ലെന്ന് പ്രമീള. പാര്‍ട്ടി എന്തുനടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. എന്നാല്‍ പ്രമീള ദേവിയുടെ നടപടി പാര്‍ട്ടി വിരുദ്ധമാണെന്നും നാണക്കേട് ഉണ്ടാക്കിയെന്നും ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ വ്യക്തമാക്കി.
Oct 26, 2025, 7:15 pm IST

മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനും കത്തുമായി ആശാ പ്രവര്‍ത്തകര്‍. കേരളപ്പിറവി ദിനത്തില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ വിമുക്തം പ്രഖ്യാപനത്തില്‍ പങ്കെടുക്കരുതെന്ന് ആശാ വര്‍ക്കേഴ്‌സ് അഭ്യര്‍ത്ഥിച്ചു. മൂന്നു താരങ്ങളെയും പരിപാടിയിലേക്കു ക്ഷണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആശാ പ്രവര്‍ത്തകരുടെ കത്ത്. തങ്ങള്‍ പട്ടിണിയിലാണെന്നും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുക വഴി നിങ്ങള്‍ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നാണ് കത്തില്‍ പറയുന്നത്.
Oct 26, 2025, 6:10 pm IST

സ്‌കൂള്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ അര്‍ഹരായ കായികതാരങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Oct 26, 2025, 5:43 pm IST

കോട്ടയത്ത് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരനായ പിതാവ് പിടിയില്‍. കുഞ്ഞിന്റെ അച്ഛനെയും ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എല്ലാം ഇതരസംസ്ഥാനക്കാരാണ് രണ്ടര മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ 50,000 രൂപയ്ക്കാണ് വില്‍ക്കാന്‍ ശ്രമിച്ചത്. കുഞ്ഞിനെ വില്‍ക്കാനുള്ള ശ്രമം എതിര്‍ത്ത കുഞ്ഞിന്റെ അമ്മയുടെ ഇടപെടലാണ് സംഭവം പുറത്തറിയാന്‍ കാരണമായത്.
Oct 26, 2025, 4:29 pm IST

അടിമാലിയില്‍ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രദേശവാസികളുടെ ആരോപണങ്ങള്‍ തള്ളി ദേശീയപാതാ അതോറിറ്റി. അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുടെ ഒരു നിര്‍മ്മാണവും നടന്നിരുന്നില്ലെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ വിശദീകരണം. അതിനിടെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
Oct 26, 2025, 3:32 pm IST

പാരീസിലെ ലൂവ്രേ മ്യൂസിയത്തില്‍ നടന്ന, ലോകശ്രദ്ധ ആകര്‍ഷിച്ച മോഷണക്കേസില്‍ രണ്ട് പേരെ ഫ്രഞ്ച് പൊലീസ് പിടികൂടി. രണ്ടു പേരെയും ചോദ്യം ചെയ്തു വരികയാണ്. പിടിയിലായവരുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. രത്‌നകിരീടം, മാലകള്‍, കമ്മലുകള്‍ എന്നിവയുള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കളാണ് നഷ്ടമായത്.
Oct 26, 2025, 12:59 pm IST

കരൂര്‍ ടിവികെ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ കാണാന്‍ നടനും ടിവികെ നേതാവുമായ വിജയ്. നാളെ ഒരു റിസോര്‍ട്ടില്‍വെച്ചാണ് കൂടിക്കാഴ്ച്ച. ഓരോ കുടുംബങ്ങളെയും വ്യക്തിപരമായി വിജയ് കാണും. ഇതിനായി അന്‍പതോളം മുറികള്‍ പാര്‍ട്ടി ബുക്ക് ചെയ്തിട്ടുണ്ട്. ദുരന്തമുണ്ടായി ഒരു മാസം പിന്നിടുമ്പോഴാണ് ഇരകളുടെ കുടുംബാംഗങ്ങളെ വിജയ് കാണുന്നത്.
Oct 26, 2025, 11:06 am IST

വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ച് തായ്ലന്‍ഡും കംബോഡിയയും

മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കുന്ന 47-ാമത് ആസിയാന്‍ ഉച്ചകോടിക്കിടെ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ച് തായ്ലന്‍ഡും കംബോഡിയയും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ സൈനിക സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സമാധാന കരാറില്‍ ഒപ്പുവച്ചത്. യുഎസിന്റെ നേരിട്ടുള്ള ഇടപെടലോടെ വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷത്തിനാണ് അയവു വരുന്നത്.
Oct 26, 2025, 9:48 am IST

പുടിനുമായി ഇനി ചര്‍ച്ച നടത്താനില്ലെന്ന് ട്രംപ്

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി തന്റെ സമയം പാഴാക്കാനില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ ആത്മാര്‍ത്ഥമായ നടപടി സ്വീകരിക്കാതെ ഇനി ചര്‍ച്ചയ്ക്കില്ല. പുടിനുമായി എനിക്ക് നല്ലൊരു ബന്ധമുണ്ടായിരുന്നു. പക്ഷേ ഇപ്പോഴുള്ള കാര്യങ്ങള്‍ വളരെ നിരാശാജനകമാണ്. മിഡില്‍ ഈസ്റ്റിലെ സമാധാനത്തിന് മുമ്പ് യുക്രൈന്‍ യുദ്ധം അവസാനിക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും ട്രംപ് പറഞ്ഞു. ആസിയാന്‍ ഉച്ചകോടിക്കായി മലേഷ്യയിലേക്ക് പോകുമ്പോഴായിരുന്നു എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ വച്ച് ട്രംപ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
Oct 26, 2025, 9:38 am IST

'മോന്‍താ' ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു. ഇന്ന് വൈകിട്ടോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും. 'മോന്‍താ' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്ര തീരത്ത് കരതൊടും. കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. ചുഴലിക്കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് ഒക്ടോബര്‍ 29 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
Oct 26, 2025, 9:21 am IST

രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്ഐവി ബാധ

ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്ഐവി ബാധ. സംഭവം സംസ്ഥാനത്ത് വലിയ വിവാദമായിരിക്കുകയാണ്. ജനിതക രോഗമായ തലസീമിയ രോഗത്തിന് ചികിത്സ തേടിയ കുട്ടികള്‍ക്കാണ് എച്ച്ഐവി ബാധയുണ്ടായത്. വിഷയത്തില്‍ അന്വേഷണത്തിന് അഞ്ചംഗ പ്രത്യേക സമിതിയെ രൂപീകരിച്ചു. ഒരേ ആശുപത്രിയില്‍ നിന്നാണ് എല്ലാ കുട്ടികള്‍ക്കും പതിവായി രക്തം സ്വീകരിച്ചിരുന്നത്. സംഭവത്തില്‍ ആശുപത്രിയില്‍ നിന്ന് വലിയ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്.
Oct 26, 2025, 8:45 am IST

അമേരിക്കയില്‍ യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്

അമേരിക്കയില്‍ പെന്‍സില്‍വാനിയയിലെ ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവയ്പ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. വെടിവയ്പ്പിനുള്ള കാരണം പോലീസ് പുറത്തുവിട്ടിട്ടില്ല. കോളജില്‍ ഹോം കമിംഗ് ആഘോഷങ്ങള്‍ക്കിടെയാണ് വെടിവയ്പ്പ് ഉണ്ടായത്.
Oct 26, 2025, 7:30 am IST

ആസിയാന്‍ ഉച്ചകോടിക്ക് ഇന്ന് തുടക്കം

ആസിയാന്‍ ഉച്ചകോടിക്ക് ഇന്ന് മലേഷ്യയിലെ ക്വാലാലംപൂരില്‍ തുടക്കമാകും. 47-ാമത് ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രധാനമന്ത്രി ലീ ചിയാങ്, ജപ്പാനിലെ പുതിയ പ്രധാനമന്ത്രി സനെ തകൈച്ചി, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ തുടങ്ങിയ ലോക നേതാക്കളാണ് പങ്കെടുക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി പങ്കെടുക്കും. ഏഷ്യന്‍ രാജ്യങ്ങള്‍ക്കു മേലുള്ള അമേരിക്കയുടെ തീരുവ സമ്മര്‍ദങ്ങള്‍ പ്രധാന ചര്‍ച്ചയാകും. ഡൊണാള്‍ഡ് ട്രംപ് ഈ വിഷയത്തില്‍ എന്തു പറയും എന്നത് ലോകം ഉറ്റുനോക്കുന്ന കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+