പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി. ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരമാണ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനം. ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നവരെയും സഹായിക്കുന്നവരെയും കണ്ടെത്തി ശിക്ഷിക്കണമെന്നും സംയുക്തപ്രഖ്യാപനത്തില്‍ പറയുന്നു.
ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയാണെന്നും ഭീകരവാദത്തിന് എതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്നും ഉച്ചകോടി ഉറച്ച നിലപാട് എടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രോദി ഉച്ചകോടിയില്‍ പ്രസംഗിച്ചതിന് പിന്നാലെ വന്ന സംയുക്തപ്രഖ്യാപനം ഇന്ത്യക്ക് വലിയ നയതന്ത്രവിജയമായി. സമ്മേളനത്തിന് പിന്നാലെ നിശ്ചയിച്ചതിവും വൈകി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമീര്‍ പുടിനും തമ്മിലുള്ള ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
അമേരിക്കന്‍ തീരുവ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രാധാന്യമാണ് പുടിന്‍-മോദി കൂടിക്കാഴ്ചക്കുള്ളത്. ഉച്ചകോടിക്ക് മോദി എത്തിയത് പുടിനൊപ്പമാണ്. ഉച്ചകോടിയുടെ ഫോട്ടോ സെഷന് മുമ്പ് പുടിനും മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചെറിയൊരു ചര്‍ച്ചയും നടന്നിരുന്നു.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും 52 വയസുകാരിയും ആണ് മരിച്ചത്. വീട്ടിലെ കിണര്‍ വെള്ളത്തില്‍ മാത്രം കുളിപ്പിച്ച മൂന്ന് വയസുകാരിക്ക് രോഗബാധയുണ്ടായത് എല്ലാവരേയും ഞെട്ടിച്ചിരുന്നു. സാധാരണ കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ നിന്നാണ് രോഗകാരിയായ അമീബ മനുഷ്യ ശരീരത്തില്‍ എത്താറുള്ളത്. കിണറിലെ ശുദ്ധവെള്ളത്തില്‍ ഇവയുടെ സാന്നിധ്യം മുമ്പ് സ്ഥിരീകരിച്ചിരുന്നില്ല.
ഇന്നത്തെ പ്രധാനസംഭവവികാസങ്ങള്‍ നോക്കാം
Sep 01, 2025, 11:48 pm IST
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയെന്ന റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. അംഗങ്ങള്‍ക്ക് സഭയില്‍ പങ്കെടുക്കുന്നതില്‍ തടസമില്ല. രാഹുലിനെതിരെ പ്രതിഷേധം ഉണ്ടാവുമോ എന്ന കാര്യം തനിക്ക് പറയാനാവില്ലെന്നും സ്പീക്കർ മാധ്യമങ്ങളോട് വ്യക്തമാക്കി
Sep 01, 2025, 10:12 pm IST
സൂറത്തിലെ തുണി മില്ലിൽ വന്‍ തീപിടുത്തം
#WATCH | Gujarat | Fire broke out at a textile mill in Jolva village in Surat. Fire tenders present on the spot. pic.twitter.com/ZvHog5gmGZ
ഇന്ത്യ-യുഎസ് വ്യാപാര ബന്ധം 'ഏകപക്ഷീയവും ദുരന്തപൂർണവുമായ' ഒന്നായിരുന്നുവ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾ കുറയ്ക്കാൻ ഇന്ത്യ തയ്യാറാണെന്ന് വാഗ്ദാനം ചെയ്തതായും ട്രംപ് അവകാശപ്പെട്ടു
Sep 01, 2025, 8:06 pm IST
മുൻ മുഖ്യമന്ത്രിയും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ചിത്രം വരച്ച് പൂക്കളം തീർത്ത് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫീസിലെ ജീവനക്കാർ. അന്തരിച്ച നേതാവിനുള്ള ആദരാഞ്ജലിയായിട്ടാണ് അദ്ദേഹത്തിന്റെ ചിത്രം പൂക്കളമായി ഒരുക്കിയത്. വി.എസ്. ഇല്ലാത്ത ആദ്യ ഓണമാണിത്.
Sep 01, 2025, 7:27 pm IST
നിയമസഭയിലെ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണു മരണം. മുൻ എം എല്‍ എ പി വി അൻവറിന്റെ പി എ ആയിരുന്ന ജുനൈസാണ് മരിച്ചത്.
Sep 01, 2025, 7:19 pm IST
സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് കോടതി. മഞ്ഞുമ്മല്‍ ബോയ്‌സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിന്റെ പശ്ചാത്തലത്തിലാണ് സൗബിന്‍ ഷാഹിറിന്റെ ആവശ്യം എറണാകുളം മജിസ്‌ട്രേറ്റ് കോടതി തളളിയത്.
Sep 01, 2025, 6:41 pm IST
നിയുക്തി 2025' മെഗാ ജോബ് ഫെയർ സെപ്റ്റംബർ 13 ന്
നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് (കേരളം) വകുപ്പിൻ്റെ എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി എന്നീ നാലു ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലയിൽ നിയുക്തി 2025 മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജോബ് ഫെയർ സെപ്റ്റംബർ 13 ന് കുസാറ്റ് കാമ്പസിലാണ് നടക്കുക.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ. ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കൽ മുതലായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
സംസ്ഥാന സർക്കാർ സൗജന്യമായി ഒരുക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന്
www.privatejobs.employment.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ഏതെങ്കിലും എപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിലോ 0484-2422452, 0484-2422458, 9446926836, 7736628440 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
Sep 01, 2025, 5:24 pm IST
വോട്ടർ അധികാർ യാത്രയുടെ സമാപന യോഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നു
Sep 01, 2025, 4:11 pm IST
ഷോളയാർ ഡാം വ്യൂ പോയിന്റിൽ നിന്ന് താഴേക്ക് വീണ വയോധികനെ രക്ഷിച്ചു
ഷോളയാർ ഡാം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 15 അടി താഴ്ചയിലേക്ക് വീണ വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി പോലീസ് സബ് ഇൻസ്പെക്ടർ. കുടുംബത്തോടൊപ്പം വിനോദസഞ്ചാരിയായി എത്തിയ കുന്ദംകുളം ആർത്താറ്റ് സ്വദേശിയായ വയോധികൻ ഷോളയാർ ഡാം വ്യൂ പോയിന്റിൽ നിന്നും കാൽ വഴുതി, കൊക്കയിലേക്ക് വീണ് പതിനഞ്ചടിയോളം താഴെയുള്ള പാറയിടുക്കിൽ തടഞ്ഞു നിന്നു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടനെ മലക്കപ്പാറ പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചു. മലക്കപ്പാറ പോലീസ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. വയോധികന്റെ പ്രായവും ശാരീരിക ബുദ്ധിമുട്ടുകളും മനസ്സിലാക്കിയ സബ് ഇൻസ്പെക്ടർ ആസാദ് ഫയർ ഫോഴ്സിനെ കാത്തിരിക്കാൻ സമയമില്ലെന്നു മനസിലാക്കി അപകടകരമായ ചരിവും ഏറെ അപകടസാധ്യത നിറഞ്ഞതുമായ കൊക്കയിലേക്ക് വടത്തിൽ പിടിച്ച് ഇറങ്ങി വയോധികന്റെ അടുത്തെത്തി. മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വയോധികനെ മുകളിലേക്ക് എത്തിക്കുകയും ചെയ്തു.
Sep 01, 2025, 3:21 pm IST
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം സംബന്ധിച്ച ആശയക്കുഴപ്പം പ്രധാനമായും വിശ്വാസത്തിന്റെ പ്രശ്‌നമാണെന്ന് സുപ്രീംകോടതി. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം സജീവമാകണം എന്നും കോടതി ആവശ്യപ്പെട്ടു
Sep 01, 2025, 2:45 pm IST
ഊര്‍ജ രംഗത്തെ സഹകരണം തുടരുമെന്ന് ഇന്ത്യയും റഷ്യയും. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ഒരേ കാറിലാണ് ഇരുവരും കൂടിക്കാഴ്ചയുടെ വേദിയിലെത്ത് യാത്ര ചെയ്തത് എന്നതും ശ്രദ്ധേയമായി.
Sep 01, 2025, 2:16 pm IST
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ രാഹുലിന് പിന്തുണ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ അവധിയെടുത്ത് മാറി നില്‍ക്കുന്നതാണ് വിഷയത്തില്‍ ഭരണപക്ഷത്തിന്റെ വായടിപ്പിക്കാന്‍ നല്ലതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ അനുകൂലിക്കുന്നവരുടെ വാദം
Sep 01, 2025, 1:30 pm IST
ഇ20 പെട്രോള്‍ നയത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി. ഹര്‍ജിക്ക് പിന്നില്‍ വന്‍ ലോബികള്‍ എന്ന് കേന്ദ്രം. പുതിയ നയം കരിമ്പ് കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
Sep 01, 2025, 12:54 pm IST
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണ് എന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇന്ത്യ റഷ്യ ബന്ധം ആഴത്തിലുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുദ്ധം അവസാനിപ്പിക്കാനുള്ള വഴികള്‍ തേടണം എന്നും പുടിന്റെ വരവിനായി കാത്തിരിക്കുന്നു എന്നും നരേന്ദ്ര മോദി പറഞ്ഞു
Sep 01, 2025, 12:23 pm IST
അഫ്ഗാന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 600 കടന്നു. 2000 പേര്‍ക്ക് പരിക്ക്. ആയിരത്തോളം കെട്ടിടങ്ങള്‍ തകര്‍ന്നു
Sep 01, 2025, 11:36 am IST
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിന് കേന്ദ്രത്തിന്റെ വെട്ട്. സിവില്‍ ഏവിയേഷന്‍ വകുപ്പ് ചുമത്തി പ്രോസിക്യൂഷന്‍ അനുമതി ചോദിച്ച റിപ്പോര്‍ട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. വിമാന സുരക്ഷാ നിയമം ഈ കേസില്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു.
Sep 01, 2025, 10:46 am IST
രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര വിജയം എന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ബിഹാറില്‍ വലിയ തോതില്‍ രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ യാത്രയ്ക്കായി ആയി എന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ബേബി പറഞ്ഞു.
Sep 01, 2025, 10:31 am IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ചൈനയ്ക്ക് മുന്നില്‍ മോദി തലകുനിക്കുന്നെന്ന് കോണ്‍ഗ്രസ്. ചൈന ഭീകരവാദത്തിന്റെ ഇരയെന്ന് എങ്ങനെ പറയാനാകും എന്നും കോണ്‍ഗ്രസ്
Sep 01, 2025, 10:07 am IST
തന്നെ കൊല്ലാന്‍ ബോധപൂര്‍വം നടന്ന ശ്രമമാണ് ആക്രമണമെന്ന് മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയ. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അദ്ദേഹം ആരോപിച്ചു. അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വച്ചാണ് ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദനമേറ്റത്.
Sep 01, 2025, 9:45 am IST
അഫ്ഗാനില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 20 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നു.
Sep 01, 2025, 9:43 am IST
ഇന്ത്യ ഭീകരവാദത്തിന്റെ ഇരയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് ഉച്ചകോടിയില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭീകരവാദത്തെ ഒറ്റക്കെട്ടായി ചെറുക്കണം എന്നും ഇരട്ടത്താപ്പ് അനുവദിക്കരുത് എന്നും അദ്ദേഹം പറഞ്ഞു
Sep 01, 2025, 8:55 am IST
ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധങ്ങള്‍ തുടരുന്നു. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ വനിതാ സംഗമം സംഘടിപ്പിക്കും. വൈകീട്ട് സ്റ്റേഡിയം സ്റ്റാന്റ് പരിസരത്താണ് ആത്മാഭിമാന സദസ് എന്ന പേരിലാണ് പരിപാടി നടത്തുന്നത്.
Sep 01, 2025, 8:18 am IST
സംസ്ഥാന സര്‍ക്കാര്‍ ശബരിമലയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നുവെന്നുമാണ് ഹര്‍ജിക്കാര്‍ പറയുന്നത്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
Sep 01, 2025, 7:45 am IST
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം കൂടി. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്‌കയുമാണ് ഇന്നലെ മരിച്ചത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വീട്ടിലെ കിണര്‍ വെള്ളമാണ് രോഗകാരണമായ ജലസ്രോതസെന്നാണ് നിഗമനം. മലപ്പുറം കാപ്പില്‍ സ്വദേശിയായ 52 വയസുകാരിയും ഇന്നലെയാണ് രോഗബാധ മൂലം മരിച്ചത്. ഇവര്‍ക്ക് രോഗം ബാധിച്ചത് വീടിന് സമീപത്തെ കുളത്തില്‍ നിന്നാണെന്ന് അധികൃതര്‍ അറിയിച്ചു.
Sep 01, 2025, 7:43 am IST
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു. 19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ.ാണ് കുറച്ചത്. ഇന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. അതേസമയം 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല
7:43 AM, 1 Sep

7:45 AM, 1 Sep
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം കൂടി. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്‌കയുമാണ് ഇന്നലെ മരിച്ചത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വീട്ടിലെ കിണര്‍ വെള്ളമാണ് രോഗകാരണമായ ജലസ്രോതസെന്നാണ് നിഗമനം. മലപ്പുറം കാപ്പില്‍ സ്വദേശിയായ 52 വയസുകാരിയും ഇന്നലെയാണ് രോഗബാധ മൂലം മരിച്ചത്. ഇവര്‍ക്ക് രോഗം ബാധിച്ചത് വീടിന് സമീപത്തെ കുളത്തില്‍ നിന്നാണെന്ന് അധികൃതര്‍ അറിയിച്ചു.
8:18 AM, 1 Sep
സംസ്ഥാന സര്‍ക്കാര്‍ ശബരിമലയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നുവെന്നുമാണ് ഹര്‍ജിക്കാര്‍ പറയുന്നത്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
8:55 AM, 1 Sep
ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധങ്ങള്‍ തുടരുന്നു. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ വനിതാ സംഗമം സംഘടിപ്പിക്കും. വൈകീട്ട് സ്റ്റേഡിയം സ്റ്റാന്റ് പരിസരത്താണ് ആത്മാഭിമാന സദസ് എന്ന പേരിലാണ് പരിപാടി നടത്തുന്നത്.
9:43 AM, 1 Sep
ഇന്ത്യ ഭീകരവാദത്തിന്റെ ഇരയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് ഉച്ചകോടിയില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭീകരവാദത്തെ ഒറ്റക്കെട്ടായി ചെറുക്കണം എന്നും ഇരട്ടത്താപ്പ് അനുവദിക്കരുത് എന്നും അദ്ദേഹം പറഞ്ഞു
9:45 AM, 1 Sep
അഫ്ഗാനില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 20 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നു.
10:07 AM, 1 Sep
തന്നെ കൊല്ലാന്‍ ബോധപൂര്‍വം നടന്ന ശ്രമമാണ് ആക്രമണമെന്ന് മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയ. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അദ്ദേഹം ആരോപിച്ചു. അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വച്ചാണ് ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദനമേറ്റത്.
10:31 AM, 1 Sep
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ചൈനയ്ക്ക് മുന്നില്‍ മോദി തലകുനിക്കുന്നെന്ന് കോണ്‍ഗ്രസ്. ചൈന ഭീകരവാദത്തിന്റെ ഇരയെന്ന് എങ്ങനെ പറയാനാകും എന്നും കോണ്‍ഗ്രസ്
10:46 AM, 1 Sep
രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര വിജയം എന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ബിഹാറില്‍ വലിയ തോതില്‍ രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ യാത്രയ്ക്കായി ആയി എന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ബേബി പറഞ്ഞു.
11:36 AM, 1 Sep
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിന് കേന്ദ്രത്തിന്റെ വെട്ട്. സിവില്‍ ഏവിയേഷന്‍ വകുപ്പ് ചുമത്തി പ്രോസിക്യൂഷന്‍ അനുമതി ചോദിച്ച റിപ്പോര്‍ട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. വിമാന സുരക്ഷാ നിയമം ഈ കേസില്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു.
12:23 PM, 1 Sep
അഫ്ഗാന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 600 കടന്നു. 2000 പേര്‍ക്ക് പരിക്ക്. ആയിരത്തോളം കെട്ടിടങ്ങള്‍ തകര്‍ന്നു
12:54 PM, 1 Sep
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണ് എന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇന്ത്യ റഷ്യ ബന്ധം ആഴത്തിലുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുദ്ധം അവസാനിപ്പിക്കാനുള്ള വഴികള്‍ തേടണം എന്നും പുടിന്റെ വരവിനായി കാത്തിരിക്കുന്നു എന്നും നരേന്ദ്ര മോദി പറഞ്ഞു
1:30 PM, 1 Sep
ഇ20 പെട്രോള്‍ നയത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി. ഹര്‍ജിക്ക് പിന്നില്‍ വന്‍ ലോബികള്‍ എന്ന് കേന്ദ്രം. പുതിയ നയം കരിമ്പ് കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
2:16 PM, 1 Sep
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ രാഹുലിന് പിന്തുണ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ അവധിയെടുത്ത് മാറി നില്‍ക്കുന്നതാണ് വിഷയത്തില്‍ ഭരണപക്ഷത്തിന്റെ വായടിപ്പിക്കാന്‍ നല്ലതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ അനുകൂലിക്കുന്നവരുടെ വാദം
2:45 PM, 1 Sep
ഊര്‍ജ രംഗത്തെ സഹകരണം തുടരുമെന്ന് ഇന്ത്യയും റഷ്യയും. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ഒരേ കാറിലാണ് ഇരുവരും കൂടിക്കാഴ്ചയുടെ വേദിയിലെത്ത് യാത്ര ചെയ്തത് എന്നതും ശ്രദ്ധേയമായി.
3:21 PM, 1 Sep
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം സംബന്ധിച്ച ആശയക്കുഴപ്പം പ്രധാനമായും വിശ്വാസത്തിന്റെ പ്രശ്‌നമാണെന്ന് സുപ്രീംകോടതി. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം സജീവമാകണം എന്നും കോടതി ആവശ്യപ്പെട്ടു
4:11 PM, 1 Sep
ഷോളയാർ ഡാം വ്യൂ പോയിന്റിൽ നിന്ന് താഴേക്ക് വീണ വയോധികനെ രക്ഷിച്ചു
ഷോളയാർ ഡാം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 15 അടി താഴ്ചയിലേക്ക് വീണ വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി പോലീസ് സബ് ഇൻസ്പെക്ടർ. കുടുംബത്തോടൊപ്പം വിനോദസഞ്ചാരിയായി എത്തിയ കുന്ദംകുളം ആർത്താറ്റ് സ്വദേശിയായ വയോധികൻ ഷോളയാർ ഡാം വ്യൂ പോയിന്റിൽ നിന്നും കാൽ വഴുതി, കൊക്കയിലേക്ക് വീണ് പതിനഞ്ചടിയോളം താഴെയുള്ള പാറയിടുക്കിൽ തടഞ്ഞു നിന്നു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടനെ മലക്കപ്പാറ പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചു. മലക്കപ്പാറ പോലീസ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. വയോധികന്റെ പ്രായവും ശാരീരിക ബുദ്ധിമുട്ടുകളും മനസ്സിലാക്കിയ സബ് ഇൻസ്പെക്ടർ ആസാദ് ഫയർ ഫോഴ്സിനെ കാത്തിരിക്കാൻ സമയമില്ലെന്നു മനസിലാക്കി അപകടകരമായ ചരിവും ഏറെ അപകടസാധ്യത നിറഞ്ഞതുമായ കൊക്കയിലേക്ക് വടത്തിൽ പിടിച്ച് ഇറങ്ങി വയോധികന്റെ അടുത്തെത്തി. മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വയോധികനെ മുകളിലേക്ക് എത്തിക്കുകയും ചെയ്തു.
5:24 PM, 1 Sep
വോട്ടർ അധികാർ യാത്രയുടെ സമാപന യോഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നു
6:41 PM, 1 Sep
നിയുക്തി 2025' മെഗാ ജോബ് ഫെയർ സെപ്റ്റംബർ 13 ന്
നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് (കേരളം) വകുപ്പിൻ്റെ എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി എന്നീ നാലു ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലയിൽ നിയുക്തി 2025 മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജോബ് ഫെയർ സെപ്റ്റംബർ 13 ന് കുസാറ്റ് കാമ്പസിലാണ് നടക്കുക.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ. ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കൽ മുതലായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
സംസ്ഥാന സർക്കാർ സൗജന്യമായി ഒരുക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന്
www.privatejobs.employment.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ഏതെങ്കിലും എപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിലോ 0484-2422452, 0484-2422458, 9446926836, 7736628440 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
7:19 PM, 1 Sep
സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് കോടതി. മഞ്ഞുമ്മല്‍ ബോയ്‌സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിന്റെ പശ്ചാത്തലത്തിലാണ് സൗബിന്‍ ഷാഹിറിന്റെ ആവശ്യം എറണാകുളം മജിസ്‌ട്രേറ്റ് കോടതി തളളിയത്.
7:27 PM, 1 Sep
നിയമസഭയിലെ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണു മരണം. മുൻ എം എല്‍ എ പി വി അൻവറിന്റെ പി എ ആയിരുന്ന ജുനൈസാണ് മരിച്ചത്.
8:06 PM, 1 Sep
മുൻ മുഖ്യമന്ത്രിയും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ചിത്രം വരച്ച് പൂക്കളം തീർത്ത് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫീസിലെ ജീവനക്കാർ. അന്തരിച്ച നേതാവിനുള്ള ആദരാഞ്ജലിയായിട്ടാണ് അദ്ദേഹത്തിന്റെ ചിത്രം പൂക്കളമായി ഒരുക്കിയത്. വി.എസ്. ഇല്ലാത്ത ആദ്യ ഓണമാണിത്.
9:07 PM, 1 Sep
ഇന്ത്യ-യുഎസ് വ്യാപാര ബന്ധം 'ഏകപക്ഷീയവും ദുരന്തപൂർണവുമായ' ഒന്നായിരുന്നുവ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾ കുറയ്ക്കാൻ ഇന്ത്യ തയ്യാറാണെന്ന് വാഗ്ദാനം ചെയ്തതായും ട്രംപ് അവകാശപ്പെട്ടു
10:12 PM, 1 Sep