രാജ്യത്ത് പുതിയ ജിഎസ്ടി ഘടന നിലവില്‍ വന്നു. നേരത്തെയുണ്ടായിരുന്ന നാല് സ്ലാബ് ജിഎസ്ടിയില്‍ നിന്നും (5%, 12%, 18%, 28%) രണ്ട് സ്ലാബുകളായി (5%, 18%) ജിഎസ്ടി മാറ്റിയിരിക്കുകയാണ് ജിഎസ്ടി കൗണ്‍സില്‍. 2017 ജൂലൈ 1-ന് ചരക്ക് സേവന നികുതി ആദ്യമായി പ്രാബല്യത്തില്‍ വന്നതിനുശേഷം ഇന്ത്യയിലെ ഏറ്റവും വലിയ പരോക്ഷ നികുതി പരിഷ്‌കരണമാണിത്. ഇത് പ്രകാരം ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുറയും.
മദ്യം, പുകയില, പാന്‍ മസാല തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ 40% പാപ നികുതിയ്ക്ക് കീഴിലായിരിക്കും വരിക. സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും ജിഎസ്ടിയിലെ മാറ്റം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ പരിഷ്‌ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും നികുതി ഭാരത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം ഉണ്ടാകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതിനിടെ യുഎസ് ഏര്‍പ്പെടുത്തുന്ന പുതിയ H1ബി ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് ട്രംപ് ഭരണകൂടം ചുമത്തുന്നത്. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 9:31 മുതലാണ് പുതിയ ഫീസ് നിരക്ക് പ്രാബല്യത്തില്‍ വന്നത്. അതേസമയം നിലവിലെ H1ബി വീസകള്‍ക്ക് ഇത് ബാധകമല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. മറ്റ് പ്രധാന വാര്‍ത്തകള്‍ അറിയാം...
Sep 22, 2025, 10:58 pm IST
കെഎം ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ്. സിപിഎം നേതാവ് കെജെ ഷൈനെതിരായ സൈബര്‍ ആക്രമണ കേസിലാണ് റെയ്ഡ് നടത്തിയത്. എറണാകുളം റൂറല്‍ സൈബര്‍ ടീമും പറവൂര്‍ പൊലീസുമാണ് പരിശോധന നടത്തുന്നത്. പരിശോധനയ്ക്കെത്തിയ സംഘം ഷാജഹാന്റെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. യൂട്യൂബ് ചാനലിലൂടെ ഷൈനിനെതിരെ ഷാജഹാന്‍ വിഡിയോ ചെയ്തിരുന്നു.
Sep 22, 2025, 10:47 pm IST
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം പുലര്‍ച്ചെ ഇന്ന് രണ്ട് മണിയോടെയായിരുന്നു ആക്രമണം. തിറ താഴ്വരയിലുള്ള മത്രെ ദാര ഗ്രാമത്തിലാണ് പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ എട്ട് എല്‍എസ്-6 ബോംബുകള്‍ വര്‍ഷിച്ചത്. ഇതാണ് കൂട്ടക്കൊലയ്ക്ക് ഇടയാക്കിയത്.
Sep 22, 2025, 8:00 pm IST
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് നേതാക്കളും സുരക്ഷാ സേനയും ഏറ്റുമുട്ടി. രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടു. രാമചന്ദ്ര റെഡ്ഡി, സത്യചന്ദ്ര റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്നും എകെ 47 ഉള്‍പ്പെടെ നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. നാരായണ്‍പുര്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 40 ലക്ഷം രൂപ വീതം ഛത്തീസ്ഗഢ് സര്‍ക്കാര്‍ തലയ്ക്ക് വിലയിട്ടിരുന്നു.
Sep 22, 2025, 7:06 pm IST
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന്റെ ഭാഗമായുള്ള മുസ്ലീം ലീഗിന്റെ വീട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. ലാന്‍ഡ് ഡെവലപ്മെന്റ് പെര്‍മിറ്റ് നടപടിക്രമം പാലിക്കാതെയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് സന്ദര്‍ശനം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയത്.
Sep 22, 2025, 5:22 pm IST
സ്‌പൈഡര്‍മാന്‍ താരത്തിന് പരിക്ക്
സ്‌പൈഡര്‍മാന്‍ താരം ടോം ഹോളണ്ടിന് ചിത്രീകരണത്തിനിടെ പരിക്ക്. ഗ്ലാസ്‌ഗോയില്‍ പുതിയ ചിത്രം 'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യുടെ സെറ്റില്‍ വെച്ചാണ് പരിക്ക് പറ്റിയത്. ടോം അവധിയെടുത്ത് വിശ്രമത്തിലാണ്. ഷൂട്ടിങ് തത്കാലത്തേക്ക് നിര്‍ത്തി വെച്ചിട്ടുണ്ട്. മറ്റാര്‍ക്കും പരിക്കില്ലെന്നാണ് വിവരം. കഴിഞ്ഞ മാസമാണ് ചിത്രീകരണം തുടങ്ങിയത്.
Sep 22, 2025, 5:01 pm IST
വിമാനം പറക്കുന്നതിനിടെ കോക്പിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍; പരിഭ്രാന്തി
ബെംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്ക് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരന്‍ കോക്ക്പിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ചത് പരിഭ്രാന്തിക്ക് ഇടയാക്കി. വിമാനം റാഞ്ചാനാണെന്നു ഭയന്ന ക്യാപ്റ്റന്‍ വാതില്‍ തുറക്കാന്‍ വിസമ്മതിച്ചു. യാത്രക്കാരന്റെ പ്രവൃത്തി വിമാനത്തില്‍ ഏറെ നേരത്തെ പരിഭ്രാന്തിക്ക് ഇടയാക്കി. അടിയന്തര സന്ദേശമയച്ച് വിമാനം വാരാണസി വിമാനത്താവളത്തിലിറക്കി യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി.
യാത്രക്കാരന്‍ ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് കോക്ക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഇയാളുടെ ഇത്തരമൊരു പ്രവൃത്തിക്കു പിന്നിലെ കാരണം വ്യക്തമല്ല. ഏഴ് കൂട്ടാളികളോടൊപ്പമാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി യാത്രക്കാരന്റെയും സംഘത്തിന്റെയും ലഗേജ് വീണ്ടും പരിശോധനയ്ക്കു വിധേയമാക്കി.
Sep 22, 2025, 2:22 pm IST
അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവിട്ടതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് പൈലറ്റിന്റെ പിഴവ് സൂചിപ്പിച്ച് കൊണ്ടുള്ള ഭാഗങ്ങള്‍ പുറത്തുവന്നത് നിരുത്തരവാദപരമാണ് എന്ന് കോടതി പറഞ്ഞു. റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ പരസ്യമാക്കിയ രീതി തെറ്റിദ്ധരിപ്പിക്കുന്ന ഒരു ധാരണ സൃഷ്ടിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം ദുരന്തങ്ങള്‍ പലപ്പോഴും എതിരാളികളായ മറ്റ് എയര്‍ലൈനുകള്‍ സാമ്പത്തിക നേട്ടത്തിനായി മാറ്റാറുണ്ടെന്നും അവ ചൂഷണം ചെയ്യരുതെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.
Sep 22, 2025, 1:57 pm IST
കേരളത്തിലേക്ക് നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യൂജേഴ്സി ഗവർണർ ഫിലിപ്പ് ഡി മർഫി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം ഊട്ടിയുറപ്പിക്കാൻ കൂടിക്കാഴ്ച ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രാൻഡ് ഹയാത്തിൽ നടന്ന ബിസിനസ് പാർട്ടണർഷിപ്പ് മീറ്റിലും അത്താഴ വിരുന്നിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിൽ നിക്ഷേപം നടത്താൻ അനുയോജ്യമായ സമയത്താണ് കേരളത്തിലേക്ക് സന്ദർശനം നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തും കേരളത്തിൽ നിക്ഷേപം നടത്താൻ ന്യുജേഴ്സി ഭരണകൂടം മുഖ്യമന്ത്രി പിണറായി വിജയനോട് താത്പര്യം അറിയിച്ചു. കേരളം നിക്ഷേപ സംസ്ഥാനമാണ്, മുഖ്യമന്ത്രി പിണറായി വിജയൻ കരുത്തനായ ഭരണാധികാരിയാണെന്നും അദ്ദേഹം പ്രശംസിച്ചു. ന്യുജേഴ്സിയിൽ ഇന്ത്യൻ കമ്പനികൾക്കുള്ള സാധ്യതകൾ വിപുലമാണ്. ഇന്ത്യക്കാർക്കായി തന്റെ കാലത്ത് 3000ത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു.
കുടുതൽ തൊഴിൽ സാധ്യത ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്ത് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sep 22, 2025, 1:42 pm IST
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളോട് അമേരിക്കയില്‍ നിന്നെത്തിയ ശേഷം മറുപടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല എന്നും അദ്ദേഹം വെല്ലുവിളിച്ചു. ജൂത സെറ്റില്‍മെന്റുകള്‍ വര്‍ധിപ്പിക്കുന്നത് തുടരുമെന്നും ഒക്ടോബര്‍ 7 ഭീകരക്രമണത്തിന് സമ്മാനം നല്‍കുകയാണ് പലസ്തീനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ ചെയ്യുന്നതെന്നും നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ദിവസം യുകെയും ഓസ്‌ട്രേലിയയും കാനഡയും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരുന്നു.
Sep 22, 2025, 1:04 pm IST
കൊല്ലം പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി ഐസക് പുനലൂര്‍ പൊലീസില്‍ കീഴടങ്ങി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം. ഭര്‍ത്താവിന്റെ ശല്യം കാരണം കുറച്ച് കാലമായി ശാലിനി അമ്മയോടൊപ്പമാണ് താമസം. ഒരു സ്‌കൂളില്‍ ആയയായി ജോലി ചെയ്യുന്ന ശാലിനിയെ രാവിലെ ജോലിക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് കൊലപ്പെടുത്തിയത്.
Sep 22, 2025, 11:59 am IST
ഗുജറാത്ത് തീരത്ത് കപ്പലിന് തീ പിടിച്ചു. തീ കെടുത്താന്‍ ശ്രമം തുടരുന്നു. സൊമാലിയയിലേക്ക് പോകേണ്ട കപ്പലിനാണ് തീ പിടിച്ചത്
Sep 22, 2025, 11:56 am IST
തമ്പാനൂര്‍ ഗായത്രി വധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഗായത്രിയെ ലോഡ്ജില്‍ വെച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.
Sep 22, 2025, 11:30 am IST
ആലപ്പുഴ ഷാൻ വധക്കേസിൽ നാല് പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് നടപടി. ആർഎസ്എസ് പ്രവർത്തരായ അഭിമന്യു, അതുൽ ,സാനന്ദ്, വിഷ്ണു എന്നിവർക്കാണ് സോപാധിക ജാമ്യം അനുവദിച്ചിരിക്കുന്നത്.
Sep 22, 2025, 11:23 am IST
പാലിയേക്കരയിൽ ടോൾ പിരിവ് വീണ്ടും തുടങ്ങുന്നത് നീളും. കേസിൽ വിധി പറയുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. അതുവരെ ടോൾ പിരിവ് നിർത്തിവെച്ച നടപടി തുടരും. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്ന് റോഡ് ഗതാഗതം താറുമാറായിട്ടുണ്ടെന്ന് തൃശൂർ കളക്ടർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വിധി പറയുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. ദേശീയപാത അതോറിറ്റിയും കരാറുകാരും എതിർപ്പ് അറിയിച്ചപ്പോഴും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖും ഹരിശങ്കർ വി മേനോനും ഉൾപെട്ട ബെഞ്ച് വഴങ്ങിയില്ല.
Sep 22, 2025, 10:46 am IST
തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ യുഡിഎഫുമായി സഹകരിക്കാനൊരുങ്ങി സികെ ജാനുവിന്റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി. ആദിവാസി പിന്നോക്ക വിഭാഗങ്ങളിലെ സംഘടനകളെ യോജിപ്പിച്ച് പരമാവധി വാര്‍ഡുകളില്‍ മത്സരിക്കാനാണ് ജാനുവിന്റെ നീക്കം. ചെറുതും വലുതുമായ പാര്‍ട്ടികള്‍ ജെആര്‍പിയുമായി സഹകരിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
Sep 22, 2025, 10:10 am IST
ജിഎസ്ടി പരിഷ്‌കരണം സ്വാഗതം ചെയ്ത് ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിന് പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനം പോലും ഉത്പന്നങ്ങള്‍ക്ക് വില കുറയുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എതിരഭിപ്രായം ഉന്നയിച്ചിട്ടില്ല. നേട്ടം ജനങ്ങള്‍ക്ക് കിട്ടണം. എന്നാല്‍ നികുതി കുറയ്ക്കുന്ന സമയത്ത് പല കമ്പനികളും ഇതിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
Sep 22, 2025, 9:39 am IST
നടന്‍ ഉണ്ണി മുകുന്ദന് മുന്‍ മാനേജരെ മര്‍ദ്ദിച്ച കേസില്‍ സമന്‍സ്. കേസില്‍ കോടതിയില്‍ ഹാജരാകാനാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്. ഒക്ടോബര്‍ 27 ന് ഹാജരാകാനാണ് സമന്‍സില്‍ പറഞ്ഞിരിക്കുന്നത്. ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതില്‍ പ്രകോപിതനായി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്നാണ് മുന്‍ മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതി.
Sep 22, 2025, 8:55 am IST
കാണ്‍പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തില്‍ എലി. ഇതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം മൂന്ന് മണിക്കൂറിലധികം വൈകി. കാണ്‍പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തില്‍ 140 യാത്രക്കാരുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2:55 ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. എല്ലാ യാത്രക്കാരും വിമാനത്തില്‍ കയറിയിരുന്നു, അപ്പോഴേക്കും അവരില്‍ ഒരാള്‍ ക്യാബിനില്‍ ഒരു എലി സഞ്ചരിക്കുന്നത് ശ്രദ്ധിച്ചു, തുടര്‍ന്ന് ക്യാബിന്‍ ക്രൂവിനെ സ്ഥിതിഗതികള്‍ അറിയിച്ചു. തുടര്‍ന്ന് എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തിറക്കി.
Sep 22, 2025, 8:19 am IST
എഐ, ഓട്ടോമേഷന്‍ ഉള്‍പ്പടെയുള്ളവയെ കരുതിയിരിക്കണമെന്ന് സിപിഐ സംഘടനാ റിപ്പോര്‍ട്ട്. എഐ ഉള്‍പ്പടെയുള്ള വെല്ലുവിളികള്‍ പാര്‍ട്ടി മനസ്സിലാക്കണമെന്നാണ് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ടിലെ പരാമര്‍ശം. പാര്‍ട്ടി അംഗങ്ങള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണ്. ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം ഉണ്ടാക്കണമെന്നും ഇല്ലെങ്കില്‍ ബ്യൂറോക്രാറ്റിക് പ്രവണത പാര്‍ട്ടിയില്‍ വളരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Sep 22, 2025, 7:46 am IST
യുഎസ് നിക്ഷേപ ആവശ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ് മ്യുങ്. സുരക്ഷാ മാര്‍ഗങ്ങളില്ലാതെ സ്തംഭിച്ച വ്യാപാര ചര്‍ച്ചകളിലെ നിലവിലെ യുഎസ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍, ദക്ഷിണ കൊറിയയുടെ സമ്പദ്വ്യവസ്ഥ 1997 ലെ മാന്ദ്യത്തെപ്പോലെ പ്രതിസന്ധിയിലേക്ക് വീഴുമെന്ന് ലീ റോയിട്ടേഴ്സിനോട് പറഞ്ഞു. ജൂലൈയില്‍ ഒരു വ്യാപാര കരാറിന് സിയോളും വാഷിംഗ്ടണും വാക്കാല്‍ സമ്മതിച്ചിരുന്നു. അതില്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള 350 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് പകരമായി ദക്ഷിണ കൊറിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് കുറയ്ക്കും
'കറന്‍സി സ്വാപ്പ് ഇല്ലാതെ, യുഎസ് ആവശ്യപ്പെടുന്ന രീതിയില്‍ 350 ബില്യണ്‍ ഡോളര്‍ പിന്‍വലിക്കുകയും ഇതെല്ലാം യുഎസില്‍ പണമായി നിക്ഷേപിക്കുകയും ചെയ്താല്‍, 1997 ലെ സാമ്പത്തിക പ്രതിസന്ധിയിലേതുപോലെയുള്ള ഒരു സാഹചര്യം ദക്ഷിണ കൊറിയ നേരിടേണ്ടിവരും,' അദ്ദേഹം പറഞ്ഞു.
Sep 22, 2025, 7:24 am IST
യുഎസിന്റെ എച്ച്-1ബി വിസ ഫീസ് വര്‍ധനവിനിടെ ആഗോള പ്രതിഭകളെ ആകര്‍ഷിക്കുന്നതിനായി ഒക്ടോബര്‍ 1 മുതല്‍ ചൈന പുതിയ കെ വിസയ്ക്ക് പദ്ധതിയിടുന്നു. ലോകമെമ്പാടുമുള്ള ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നീ മേഖലകളിലെ യുവ പ്രൊഫഷണലുകളെ ആകര്‍ഷിക്കുക എന്നതാണ് ചൈനയുടെ പുതിയ 'കെ വിസ' വിഭാഗം ലക്ഷ്യമിടുന്നതെന്ന് ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
Sep 22, 2025, 7:10 am IST
ജാതിസെന്‍സസ് അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജോസ് കെ. മാണി എംപി. ഭാരതീയ വേലന്‍ സൊസൈറ്റി 51-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമഗ്രമായ ജാതിസെന്‍സസ് നടത്തണമെന്നും സംവരണം ഭരണഘടനയുടെ ഒന്‍പതാം ഷെഡ്യൂളില്‍ പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Sep 22, 2025, 6:37 am IST
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടന്‍. ബ്രിട്ടന്റെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്രയേല്‍ ബന്ദികളെ വിട്ടയ്ക്കാന്‍ ഹമാസ് തയ്യാറാകണമെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്നും ബ്രിട്ടന്‍ പറഞ്ഞു. അതേസമയം ഭീകരവാദികളായ ഹമാസിനുള്ള അംഗീകാരം മാത്രമാണ് നടപടിയെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി
Sep 22, 2025, 6:19 am IST
യുഎസ് ഏര്‍പ്പെടുത്തുന്ന പുതിയ H1ബി ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇന്ത്യന്‍ സമയം രാവിലെ 9:31 മുതലാണ് പുതിയ ഫീസ് നിരക്ക് പ്രാബല്യത്തില്‍ വരിക. പുതിയ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് യുഎസ് ഇനി മുതല്‍ ചുമത്തുന്നത്.
Sep 22, 2025, 6:18 am IST
ഇന്ന് മുതല്‍ രാജ്യത്ത് പുതിയ ജിഎസ്ടി ഘടന. നേരത്തെയുണ്ടായിരുന്ന 5%, 12%, 18%, 28% എന്നീ ജിഎസ്ടി സ്ലാബ് 5%, 18% എന്നിങ്ങനെയാക്കി യുക്തിസഹമാക്കി. 12%, 28% എന്നീ സ്ലാബുകള്‍ ഇനി ഉണ്ടായിരിക്കില്ല. മദ്യം, പുകയില, പാന്‍ മസാല തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ 40% പാപ നികുതിയ്ക്ക് കീഴിലായിരിക്കും വരിക. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനുശേഷം ഇന്ത്യയിലെ ഏറ്റവും വലിയ പരോക്ഷ നികുതി പരിഷ്‌കരണമാണിത്.
6:18 AM, 22 Sep

6:19 AM, 22 Sep
യുഎസ് ഏര്‍പ്പെടുത്തുന്ന പുതിയ H1ബി ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇന്ത്യന്‍ സമയം രാവിലെ 9:31 മുതലാണ് പുതിയ ഫീസ് നിരക്ക് പ്രാബല്യത്തില്‍ വരിക. പുതിയ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് യുഎസ് ഇനി മുതല്‍ ചുമത്തുന്നത്.
6:37 AM, 22 Sep
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടന്‍. ബ്രിട്ടന്റെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്രയേല്‍ ബന്ദികളെ വിട്ടയ്ക്കാന്‍ ഹമാസ് തയ്യാറാകണമെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്നും ബ്രിട്ടന്‍ പറഞ്ഞു. അതേസമയം ഭീകരവാദികളായ ഹമാസിനുള്ള അംഗീകാരം മാത്രമാണ് നടപടിയെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി
7:10 AM, 22 Sep
ജാതിസെന്‍സസ് അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജോസ് കെ. മാണി എംപി. ഭാരതീയ വേലന്‍ സൊസൈറ്റി 51-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമഗ്രമായ ജാതിസെന്‍സസ് നടത്തണമെന്നും സംവരണം ഭരണഘടനയുടെ ഒന്‍പതാം ഷെഡ്യൂളില്‍ പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
7:24 AM, 22 Sep
യുഎസിന്റെ എച്ച്-1ബി വിസ ഫീസ് വര്‍ധനവിനിടെ ആഗോള പ്രതിഭകളെ ആകര്‍ഷിക്കുന്നതിനായി ഒക്ടോബര്‍ 1 മുതല്‍ ചൈന പുതിയ കെ വിസയ്ക്ക് പദ്ധതിയിടുന്നു. ലോകമെമ്പാടുമുള്ള ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നീ മേഖലകളിലെ യുവ പ്രൊഫഷണലുകളെ ആകര്‍ഷിക്കുക എന്നതാണ് ചൈനയുടെ പുതിയ 'കെ വിസ' വിഭാഗം ലക്ഷ്യമിടുന്നതെന്ന് ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
7:46 AM, 22 Sep
യുഎസ് നിക്ഷേപ ആവശ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ് മ്യുങ്. സുരക്ഷാ മാര്‍ഗങ്ങളില്ലാതെ സ്തംഭിച്ച വ്യാപാര ചര്‍ച്ചകളിലെ നിലവിലെ യുഎസ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍, ദക്ഷിണ കൊറിയയുടെ സമ്പദ്വ്യവസ്ഥ 1997 ലെ മാന്ദ്യത്തെപ്പോലെ പ്രതിസന്ധിയിലേക്ക് വീഴുമെന്ന് ലീ റോയിട്ടേഴ്സിനോട് പറഞ്ഞു. ജൂലൈയില്‍ ഒരു വ്യാപാര കരാറിന് സിയോളും വാഷിംഗ്ടണും വാക്കാല്‍ സമ്മതിച്ചിരുന്നു. അതില്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള 350 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് പകരമായി ദക്ഷിണ കൊറിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് കുറയ്ക്കും
'കറന്‍സി സ്വാപ്പ് ഇല്ലാതെ, യുഎസ് ആവശ്യപ്പെടുന്ന രീതിയില്‍ 350 ബില്യണ്‍ ഡോളര്‍ പിന്‍വലിക്കുകയും ഇതെല്ലാം യുഎസില്‍ പണമായി നിക്ഷേപിക്കുകയും ചെയ്താല്‍, 1997 ലെ സാമ്പത്തിക പ്രതിസന്ധിയിലേതുപോലെയുള്ള ഒരു സാഹചര്യം ദക്ഷിണ കൊറിയ നേരിടേണ്ടിവരും,' അദ്ദേഹം പറഞ്ഞു.
8:19 AM, 22 Sep
എഐ, ഓട്ടോമേഷന്‍ ഉള്‍പ്പടെയുള്ളവയെ കരുതിയിരിക്കണമെന്ന് സിപിഐ സംഘടനാ റിപ്പോര്‍ട്ട്. എഐ ഉള്‍പ്പടെയുള്ള വെല്ലുവിളികള്‍ പാര്‍ട്ടി മനസ്സിലാക്കണമെന്നാണ് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ടിലെ പരാമര്‍ശം. പാര്‍ട്ടി അംഗങ്ങള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണ്. ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം ഉണ്ടാക്കണമെന്നും ഇല്ലെങ്കില്‍ ബ്യൂറോക്രാറ്റിക് പ്രവണത പാര്‍ട്ടിയില്‍ വളരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
8:55 AM, 22 Sep
കാണ്‍പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തില്‍ എലി. ഇതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം മൂന്ന് മണിക്കൂറിലധികം വൈകി. കാണ്‍പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തില്‍ 140 യാത്രക്കാരുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2:55 ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. എല്ലാ യാത്രക്കാരും വിമാനത്തില്‍ കയറിയിരുന്നു, അപ്പോഴേക്കും അവരില്‍ ഒരാള്‍ ക്യാബിനില്‍ ഒരു എലി സഞ്ചരിക്കുന്നത് ശ്രദ്ധിച്ചു, തുടര്‍ന്ന് ക്യാബിന്‍ ക്രൂവിനെ സ്ഥിതിഗതികള്‍ അറിയിച്ചു. തുടര്‍ന്ന് എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തിറക്കി.
9:39 AM, 22 Sep
നടന്‍ ഉണ്ണി മുകുന്ദന് മുന്‍ മാനേജരെ മര്‍ദ്ദിച്ച കേസില്‍ സമന്‍സ്. കേസില്‍ കോടതിയില്‍ ഹാജരാകാനാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്. ഒക്ടോബര്‍ 27 ന് ഹാജരാകാനാണ് സമന്‍സില്‍ പറഞ്ഞിരിക്കുന്നത്. ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതില്‍ പ്രകോപിതനായി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്നാണ് മുന്‍ മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതി.
10:10 AM, 22 Sep
ജിഎസ്ടി പരിഷ്‌കരണം സ്വാഗതം ചെയ്ത് ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിന് പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനം പോലും ഉത്പന്നങ്ങള്‍ക്ക് വില കുറയുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എതിരഭിപ്രായം ഉന്നയിച്ചിട്ടില്ല. നേട്ടം ജനങ്ങള്‍ക്ക് കിട്ടണം. എന്നാല്‍ നികുതി കുറയ്ക്കുന്ന സമയത്ത് പല കമ്പനികളും ഇതിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
10:46 AM, 22 Sep
തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ യുഡിഎഫുമായി സഹകരിക്കാനൊരുങ്ങി സികെ ജാനുവിന്റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി. ആദിവാസി പിന്നോക്ക വിഭാഗങ്ങളിലെ സംഘടനകളെ യോജിപ്പിച്ച് പരമാവധി വാര്‍ഡുകളില്‍ മത്സരിക്കാനാണ് ജാനുവിന്റെ നീക്കം. ചെറുതും വലുതുമായ പാര്‍ട്ടികള്‍ ജെആര്‍പിയുമായി സഹകരിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
11:23 AM, 22 Sep
പാലിയേക്കരയിൽ ടോൾ പിരിവ് വീണ്ടും തുടങ്ങുന്നത് നീളും. കേസിൽ വിധി പറയുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. അതുവരെ ടോൾ പിരിവ് നിർത്തിവെച്ച നടപടി തുടരും. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്ന് റോഡ് ഗതാഗതം താറുമാറായിട്ടുണ്ടെന്ന് തൃശൂർ കളക്ടർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വിധി പറയുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. ദേശീയപാത അതോറിറ്റിയും കരാറുകാരും എതിർപ്പ് അറിയിച്ചപ്പോഴും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖും ഹരിശങ്കർ വി മേനോനും ഉൾപെട്ട ബെഞ്ച് വഴങ്ങിയില്ല.
11:30 AM, 22 Sep
ആലപ്പുഴ ഷാൻ വധക്കേസിൽ നാല് പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് നടപടി. ആർഎസ്എസ് പ്രവർത്തരായ അഭിമന്യു, അതുൽ ,സാനന്ദ്, വിഷ്ണു എന്നിവർക്കാണ് സോപാധിക ജാമ്യം അനുവദിച്ചിരിക്കുന്നത്.
11:56 AM, 22 Sep
തമ്പാനൂര്‍ ഗായത്രി വധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഗായത്രിയെ ലോഡ്ജില്‍ വെച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.
11:59 AM, 22 Sep
ഗുജറാത്ത് തീരത്ത് കപ്പലിന് തീ പിടിച്ചു. തീ കെടുത്താന്‍ ശ്രമം തുടരുന്നു. സൊമാലിയയിലേക്ക് പോകേണ്ട കപ്പലിനാണ് തീ പിടിച്ചത്
1:04 PM, 22 Sep
കൊല്ലം പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി ഐസക് പുനലൂര്‍ പൊലീസില്‍ കീഴടങ്ങി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം. ഭര്‍ത്താവിന്റെ ശല്യം കാരണം കുറച്ച് കാലമായി ശാലിനി അമ്മയോടൊപ്പമാണ് താമസം. ഒരു സ്‌കൂളില്‍ ആയയായി ജോലി ചെയ്യുന്ന ശാലിനിയെ രാവിലെ ജോലിക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് കൊലപ്പെടുത്തിയത്.
1:42 PM, 22 Sep
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളോട് അമേരിക്കയില്‍ നിന്നെത്തിയ ശേഷം മറുപടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല എന്നും അദ്ദേഹം വെല്ലുവിളിച്ചു. ജൂത സെറ്റില്‍മെന്റുകള്‍ വര്‍ധിപ്പിക്കുന്നത് തുടരുമെന്നും ഒക്ടോബര്‍ 7 ഭീകരക്രമണത്തിന് സമ്മാനം നല്‍കുകയാണ് പലസ്തീനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ ചെയ്യുന്നതെന്നും നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ദിവസം യുകെയും ഓസ്‌ട്രേലിയയും കാനഡയും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരുന്നു.
1:57 PM, 22 Sep
കേരളത്തിലേക്ക് നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യൂജേഴ്സി ഗവർണർ ഫിലിപ്പ് ഡി മർഫി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം ഊട്ടിയുറപ്പിക്കാൻ കൂടിക്കാഴ്ച ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രാൻഡ് ഹയാത്തിൽ നടന്ന ബിസിനസ് പാർട്ടണർഷിപ്പ് മീറ്റിലും അത്താഴ വിരുന്നിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിൽ നിക്ഷേപം നടത്താൻ അനുയോജ്യമായ സമയത്താണ് കേരളത്തിലേക്ക് സന്ദർശനം നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തും കേരളത്തിൽ നിക്ഷേപം നടത്താൻ ന്യുജേഴ്സി ഭരണകൂടം മുഖ്യമന്ത്രി പിണറായി വിജയനോട് താത്പര്യം അറിയിച്ചു. കേരളം നിക്ഷേപ സംസ്ഥാനമാണ്, മുഖ്യമന്ത്രി പിണറായി വിജയൻ കരുത്തനായ ഭരണാധികാരിയാണെന്നും അദ്ദേഹം പ്രശംസിച്ചു. ന്യുജേഴ്സിയിൽ ഇന്ത്യൻ കമ്പനികൾക്കുള്ള സാധ്യതകൾ വിപുലമാണ്. ഇന്ത്യക്കാർക്കായി തന്റെ കാലത്ത് 3000ത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു.
കുടുതൽ തൊഴിൽ സാധ്യത ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്ത് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2:22 PM, 22 Sep
അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവിട്ടതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് പൈലറ്റിന്റെ പിഴവ് സൂചിപ്പിച്ച് കൊണ്ടുള്ള ഭാഗങ്ങള്‍ പുറത്തുവന്നത് നിരുത്തരവാദപരമാണ് എന്ന് കോടതി പറഞ്ഞു. റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ പരസ്യമാക്കിയ രീതി തെറ്റിദ്ധരിപ്പിക്കുന്ന ഒരു ധാരണ സൃഷ്ടിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം ദുരന്തങ്ങള്‍ പലപ്പോഴും എതിരാളികളായ മറ്റ് എയര്‍ലൈനുകള്‍ സാമ്പത്തിക നേട്ടത്തിനായി മാറ്റാറുണ്ടെന്നും അവ ചൂഷണം ചെയ്യരുതെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.
5:01 PM, 22 Sep
വിമാനം പറക്കുന്നതിനിടെ കോക്പിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍; പരിഭ്രാന്തി
ബെംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്ക് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരന്‍ കോക്ക്പിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ചത് പരിഭ്രാന്തിക്ക് ഇടയാക്കി. വിമാനം റാഞ്ചാനാണെന്നു ഭയന്ന ക്യാപ്റ്റന്‍ വാതില്‍ തുറക്കാന്‍ വിസമ്മതിച്ചു. യാത്രക്കാരന്റെ പ്രവൃത്തി വിമാനത്തില്‍ ഏറെ നേരത്തെ പരിഭ്രാന്തിക്ക് ഇടയാക്കി. അടിയന്തര സന്ദേശമയച്ച് വിമാനം വാരാണസി വിമാനത്താവളത്തിലിറക്കി യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി.
യാത്രക്കാരന്‍ ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് കോക്ക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഇയാളുടെ ഇത്തരമൊരു പ്രവൃത്തിക്കു പിന്നിലെ കാരണം വ്യക്തമല്ല. ഏഴ് കൂട്ടാളികളോടൊപ്പമാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി യാത്രക്കാരന്റെയും സംഘത്തിന്റെയും ലഗേജ് വീണ്ടും പരിശോധനയ്ക്കു വിധേയമാക്കി.
5:22 PM, 22 Sep
സ്‌പൈഡര്‍മാന്‍ താരത്തിന് പരിക്ക്
സ്‌പൈഡര്‍മാന്‍ താരം ടോം ഹോളണ്ടിന് ചിത്രീകരണത്തിനിടെ പരിക്ക്. ഗ്ലാസ്‌ഗോയില്‍ പുതിയ ചിത്രം 'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യുടെ സെറ്റില്‍ വെച്ചാണ് പരിക്ക് പറ്റിയത്. ടോം അവധിയെടുത്ത് വിശ്രമത്തിലാണ്. ഷൂട്ടിങ് തത്കാലത്തേക്ക് നിര്‍ത്തി വെച്ചിട്ടുണ്ട്. മറ്റാര്‍ക്കും പരിക്കില്ലെന്നാണ് വിവരം. കഴിഞ്ഞ മാസമാണ് ചിത്രീകരണം തുടങ്ങിയത്.
7:06 PM, 22 Sep
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന്റെ ഭാഗമായുള്ള മുസ്ലീം ലീഗിന്റെ വീട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. ലാന്‍ഡ് ഡെവലപ്മെന്റ് പെര്‍മിറ്റ് നടപടിക്രമം പാലിക്കാതെയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് സന്ദര്‍ശനം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയത്.
8:00 PM, 22 Sep
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് നേതാക്കളും സുരക്ഷാ സേനയും ഏറ്റുമുട്ടി. രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടു. രാമചന്ദ്ര റെഡ്ഡി, സത്യചന്ദ്ര റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്നും എകെ 47 ഉള്‍പ്പെടെ നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. നാരായണ്‍പുര്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 40 ലക്ഷം രൂപ വീതം ഛത്തീസ്ഗഢ് സര്‍ക്കാര്‍ തലയ്ക്ക് വിലയിട്ടിരുന്നു.
10:47 PM, 22 Sep
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം പുലര്‍ച്ചെ ഇന്ന് രണ്ട് മണിയോടെയായിരുന്നു ആക്രമണം. തിറ താഴ്വരയിലുള്ള മത്രെ ദാര ഗ്രാമത്തിലാണ് പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ എട്ട് എല്‍എസ്-6 ബോംബുകള്‍ വര്‍ഷിച്ചത്. ഇതാണ് കൂട്ടക്കൊലയ്ക്ക് ഇടയാക്കിയത്.
10:58 PM, 22 Sep