ലോകം ഉറ്റുനോക്കിയ ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ച്ചയാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത. ട്രംപ്-പുടിന്‍ കൂടിക്കാഴ്ച്ചയ്ക്കു പിന്നാലെയാണ് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തിയത്. എന്നാല്‍ യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സമാധാന പ്രഖ്യാപനങ്ങള്‍ ഇല്ലാതെയാണ് കൂടിക്കാഴ്ച്ച അവസാനിച്ചത്. അതേസമയം, സമാധാനത്തിനായുള്ള സാധ്യതകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് യോഗം അവസാനിച്ചത് എന്നതാണ് പ്രതീക്ഷ നല്‍കുന്നത്.
യുക്രൈന്റെയും റഷ്യയുടെയും പ്രസിഡന്റുമാര്‍ തമ്മില്‍ സമാധാന ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങിയതായി ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. പുടിന്‍-സെലന്‍സ്‌കി നേര്‍ക്കുനേര്‍ കൂടിക്കാഴ്ച്ച ഉണ്ടാകും. ഇതുകൂടാതെ ട്രംപ്-പുടിന്‍-സെലന്‍സ്‌കി കൂടിക്കാഴ്ച്ചയും ഉടന്‍ ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചു. മേഖലയില്‍ സമ്പൂര്‍ണ പൂര്‍ണ വെടിനിര്‍ത്തലിനാണ് ട്രംപ് അടക്കമുള്ള നേതാക്കള്‍ ശ്രമിക്കുന്നത്. ഫ്രാന്‍സ്, യുകെ, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുടെയും നേതാക്കളും സമാധാന ശ്രമങ്ങള്‍ക്കായി വൈറ്റ് ഹൗസിലുണ്ട്.
ഇനി കേരളത്തിലേക്കു വന്നാല്‍ മഴ ജാഗ്രത തുടരണമെന്നു തന്നെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരും. ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
Aug 19, 2025, 11:08 pm IST
സുപ്രധാന ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. ഒരു മാസത്തിലധികം കസ്റ്റഡിയിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുമെന്ന ബില്ലാണ് കേന്ദ്രം അവതരിപ്പിക്കാന്‍ പോകുന്നത്. അഞ്ച് കൊല്ലമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കേസുകളിലും ഇത് ബാധകമാണ്. ഒരു മാസത്തിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ സ്ഥാനം നഷ്ടമാകും. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ബില്‍ ബാധകമാകും.
Aug 19, 2025, 10:41 pm IST
വീട്ടമ്മ ആത്മഹത്യ ചെയ്തു
വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ആശയെ വീട്ടില്‍ നിന്ന് കാണാതായത്. പിന്നാലെ വീടിനു സമീപത്തെ പുഴയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശവാസിയായ റിട്ടയേര്‍ഡ് പൊലീസുകാരന്റെ ഭാര്യയില്‍ നിന്ന് ആശ പലിശയ്ക്ക് പണം വാങ്ങിയിരുന്നു. മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാര്‍ ഭീഷണി തുടര്‍ന്നുവെന്നാണ് ആശയുടെ ആത്മഹത്യ കുറിപ്പിലുള്ളത്
Aug 19, 2025, 10:12 pm IST
ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ പ്രതികരണം. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ നരേന്ദ്ര മോദിയെ കണ്ട് ഷി ജിന്‍പിങിന്റെ ക്ഷണക്കത്ത് കൈമാറുകയായിരുന്നു. അതിര്‍ത്തിയിലെ സമാധാനം രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ നല്ല ബന്ധത്തിന് അനിവാര്യമെന്ന് മോദി പറഞ്ഞു
Aug 19, 2025, 9:35 pm IST
മുംബൈയില്‍ ഇന്ന് വൈകുന്നേരം കനത്ത മഴയ്ക്കിടയില്‍ മോണോറെയില്‍ ട്രെയിന്‍ തകരാറിലായി. നൂറുകണക്കിന് യാത്രക്കാര്‍ രണ്ട് മണിക്കൂറിലധികം ഉയര്‍ന്ന പാലത്തിന് മുകളിലെ ട്രാക്കില്‍ കുടുങ്ങി. ഒരു ചെറിയ വൈദ്യുതി വിതരണ പ്രശ്‌നം മൂലമാണ് കുടുങ്ങിപ്പോയത് എന്ന് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി (എംഎംആര്‍ഡിഎ) പറഞ്ഞു. തിരക്ക് കാരണം ട്രെയിനിന്റെ ഒരു ഭാഗം ചരിഞ്ഞതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.
Aug 19, 2025, 8:42 pm IST
രാഹുലിനെതിരെ പരാതി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും സഞ്ജയ് കുമാറിനുമെതിരെ പരാതി. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും സര്‍ക്കാരിനെതിരായി പ്രവര്‍ത്തിച്ചെന്നും കാട്ടി ഡല്‍ഹി പൊലീസിലാണ് പരാതി എത്തിയിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് പരാതി നല്‍കിയത്. മഹാരാഷ്ട്രയിലെ വോട്ടര്‍ കണക്ക് നേരത്തെ നല്‍കിയത് തെറ്റാണെന്ന് സിഎസ് ഡി എസ് ഇന്ന് സമ്മതിച്ചിരുന്നു.
Aug 19, 2025, 8:09 pm IST
എന്‍എച്ച്എഐയ്ക്ക് തിരിച്ചടി
പാലിയേക്കര ടോള്‍ പ്ലാസ കേസില്‍ എന്‍എച്ച്എഐയ്ക്ക് തിരിച്ചടി. എന്‍എച്ച്എഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ല എന്ന് സുപ്രീംകോടതി.
Aug 19, 2025, 6:39 pm IST
സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് കുത്തേറ്റു
കൊല്ലം കടയ്ക്കലില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് കുത്തേറ്റു. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയ്ക്ക് തലയ്ക്ക് പരിക്കേറ്റു
Aug 19, 2025, 6:06 pm IST
കത്ത് ചോര്‍ച്ച വിവാദത്തില്‍ നിയമ നടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടിസയച്ചു. മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. അപകീര്‍ത്തികരമായ ആക്ഷേപങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.
Aug 19, 2025, 5:25 pm IST
റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
യുവ ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വേടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമാകും വരെ അറസ്റ്റ് പാടില്ലെന്നാണ് ജസ്റ്റിസ് ബെച്ചുകുര്യന്‍ ജോസഫിന്റെ നിര്‍ദേശം. ജാമ്യ ഹര്‍ജിയില്‍ നാളെയും വാദം തുടരും. വിവാഹ വാഗ്ദാനം നല്‍കിയാണ് വേടന്‍ പീഡിപ്പിച്ചതെന്നും പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചു പോയതായും പരാതിക്കാരി ആവര്‍ത്തിച്ചു.
Aug 19, 2025, 4:20 pm IST
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കുമെതിരെ വോട്ട് മോഷണത്തിന് നടപടി ആരംഭിക്കുമെന്ന് രാഹുല്‍ ഗാന്ധി. 'വോട്ടര്‍ അധികാര്‍ യാത്ര'യുടെ ഭാഗമായി ബിഹാറിലെ ഗയയില്‍ നടന്ന സമ്മേളനത്തിലായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്. വോട്ട് മോഷണം ഭാരത മാതാവിന്റെ ആത്മാവിന് നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Aug 19, 2025, 4:12 pm IST
പുടിന്‍-സെലന്‍സ്‌കി കൂടിക്കാഴ്ച രണ്ടാഴ്ചയ്ക്കുള്ളില്‍
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് പുടിനും സെലന്‍സ്‌കിയും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖാമുഖം കൂടിക്കാഴ്ച നടത്തുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പുടിനെ പ്രേരിപ്പിച്ചത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇതിനുള്ള വേദി തീരുമാനിച്ചിട്ടില്ല.
Aug 19, 2025, 3:30 pm IST
ഹൈക്കോടതി നടപടികള്‍ തടസപ്പെട്ടു; കാരണം മരപ്പട്ടി
മരപ്പട്ടിയുടെ മൂത്രത്തിന്റെ ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഹൈക്കോടതി നടപടികള്‍ തടസപ്പെട്ടു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സിറ്റിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവക്കുകയും ചെയ്തു. അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ മാത്രമാണ് ഇന്ന് പരിഗണിച്ചത്. കനത്ത ദുര്‍ഗന്ധമാണ് അഭിഭാഷകര്‍ ഇരിക്കുന്നിടത്ത് അനുഭവപ്പെട്ടത്. കേസുകള്‍ പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ മാത്രം പരിഗണിച്ച് ബാക്കിയുള്ളവ മാറ്റിവച്ചത്.
Aug 19, 2025, 1:36 pm IST
ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി
ഇന്ത്യ സഖ്യത്തിന്റ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി മുന്‍ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശന്‍ റെഡ്ഡി. കോണ്‍ഗ്രസാണ് യോഗത്തില്‍ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്.
Aug 19, 2025, 12:39 pm IST
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നല്‍കിയ റഫറന്‍സില്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ പ്രാഥമിക വാദം പൂര്‍ത്തിയായി. രാഷ്ട്രപതിയുടെ റഫറന്‍സിനു പിന്നില്‍ കേന്ദ്രമെന്നാണ് കേരളം വാദിക്കുന്നത്. രാഷ്ട്രപതിയുടെ റഫറന്‍സ് കേന്ദ്ര സര്‍ക്കാരിന്റേതാണെന്നും സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമെന്നും കേരളത്തിനു വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു.
Aug 19, 2025, 11:17 am IST
ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജിനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്. 'ദ വയറി'ന്റെ സ്ഥാപക പത്രാധിപനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമാണ് സിദ്ധാര്‍ത്ഥ് വരദരാജന്‍. ഇരുവര്‍ക്കും പൊലീസ് സമന്‍സ് അയച്ചു. ഓഗസ്റ്റ് 22 ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. കേസിനെക്കുറിച്ചുള്ള ഒരു വിവരവും പൊലീസ് പങ്കുവെച്ചിട്ടില്ല.
Aug 19, 2025, 10:18 am IST
ഇന്ത്യ-ചൈന കൂടിക്കാഴ്ച്ച
ഇന്ത്യ-ചൈന കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങള്‍ക്കും അനുകൂലമായ തീരുമാനങ്ങള്‍. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമാണ് കൂടിക്കാഴ്ച്ച നടത്തിയത്. വളങ്ങള്‍, അപൂര്‍വ ഭൂമി ധാതുക്കള്‍, ടണല്‍ ബോറിംഗ് മെഷീനുകള്‍ (ടിബിഎം) എന്നിവയുടെ ഇന്ത്യയിലേക്കു കയറ്റുമതി പുനരാരംഭിക്കാന്‍ ചൈന സമ്മതിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനും കൂടിക്കാഴ്ച്ച സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2020 ലെ അതിര്‍ത്തി സംഘര്‍ഷത്തിനുശേഷം ദീര്‍ഘകാലമായി ഇന്ത്യയും ചൈനയും നയതന്ത്ര തലത്തില്‍ കടുത്ത ഭിന്നതയിലായിരുന്നു.
Aug 19, 2025, 10:06 am IST
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനിയുടെ അമ്മ അറസ്റ്റില്‍
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനിയുടെ അമ്മ അറസ്റ്റില്‍. ഹൈക്കോടതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മകളുടെ കേസുമായി ബന്ധപ്പെട്ട് ജഡ്ജിമാരെ നേരില്‍ കണ്ടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതി കവാടത്തില്‍ എത്തി ബഹളമുണ്ടാക്കി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
Aug 19, 2025, 9:38 am IST
ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി; ഇന്ന് പ്രഖ്യാപിച്ചേക്കും
ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ആരാണെന്ന് ഇന്ത്യ സഖ്യം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേരുന്ന യോഗത്തിനു ശേഷമാകും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. ഇന്നലെ പ്രമുഖ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ എം അണ്ണാദുരൈ അടക്കം ചില പേരുകള്‍ ചര്‍ച്ചയായിരുന്നു. ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും.
Aug 19, 2025, 8:45 am IST
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡേറ്റ മോഷണമെന്നു സംശയം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലുള്ള കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയത്തില്‍ സൈബര്‍ പൊലീസ്. പുതിയ ജീവനക്കാരന്‍ ചുമതല ഏറ്റെടുത്ത ശേഷം പൂജ, നിവേദ്യം തുടങ്ങിയവ ബുക്ക് ചെയ്യുന്നതിനുള്ള കമ്പ്യൂട്ടര്‍ ഉപയോഗിക്കാനായി പുതിയ യൂസര്‍നെയിമും പാസ് വേഡും സജ്ജമാക്കിയെങ്കിലും ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, മുന്‍ ജീവനക്കാരന്‍ ഉപയോഗിച്ചിരുന്ന യൂസര്‍നെയിമും പാസ്‌വേഡും നിലവില്‍ പ്രവര്‍ത്തനക്ഷമമാണെന്നും പൊലീസ് സ്ഥിരീകരിച്ചു. പഴയ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന നെറ്റ്‌വര്‍ക്കിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിലയിരുത്തലിലാണ് ക്ഷേത്രം അധികൃതര്‍.
Aug 19, 2025, 8:33 am IST
വേടന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
റാപ്പര്‍ വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിവാഹ വാഗ്ദാനം നല്‍കി യുവ ഡോക്ടറെ പലവട്ടം പീഡിപ്പിച്ചെന്ന കേസിലാണ് വേടന്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ പരാതിക്കാരിയായ യുവതി നല്‍കിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. വേടനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് പരാതിക്കാരി കോടതിയില്‍ അറിയിച്ചു.
Aug 19, 2025, 7:08 am IST
പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ശക്തമായ മഴയുടെ സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. അംഗനവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ട്ടന്‍, മദ്രസകള്‍, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്.
കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍, അഭിമുഖങ്ങള്‍, നവോദയ വിദ്യാലയം, റെസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.
7:08 AM, 19 Aug

8:33 AM, 19 Aug
വേടന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
റാപ്പര്‍ വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിവാഹ വാഗ്ദാനം നല്‍കി യുവ ഡോക്ടറെ പലവട്ടം പീഡിപ്പിച്ചെന്ന കേസിലാണ് വേടന്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ പരാതിക്കാരിയായ യുവതി നല്‍കിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. വേടനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് പരാതിക്കാരി കോടതിയില്‍ അറിയിച്ചു.
8:45 AM, 19 Aug
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡേറ്റ മോഷണമെന്നു സംശയം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലുള്ള കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയത്തില്‍ സൈബര്‍ പൊലീസ്. പുതിയ ജീവനക്കാരന്‍ ചുമതല ഏറ്റെടുത്ത ശേഷം പൂജ, നിവേദ്യം തുടങ്ങിയവ ബുക്ക് ചെയ്യുന്നതിനുള്ള കമ്പ്യൂട്ടര്‍ ഉപയോഗിക്കാനായി പുതിയ യൂസര്‍നെയിമും പാസ് വേഡും സജ്ജമാക്കിയെങ്കിലും ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, മുന്‍ ജീവനക്കാരന്‍ ഉപയോഗിച്ചിരുന്ന യൂസര്‍നെയിമും പാസ്‌വേഡും നിലവില്‍ പ്രവര്‍ത്തനക്ഷമമാണെന്നും പൊലീസ് സ്ഥിരീകരിച്ചു. പഴയ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന നെറ്റ്‌വര്‍ക്കിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിലയിരുത്തലിലാണ് ക്ഷേത്രം അധികൃതര്‍.
9:38 AM, 19 Aug
ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി; ഇന്ന് പ്രഖ്യാപിച്ചേക്കും
ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ആരാണെന്ന് ഇന്ത്യ സഖ്യം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേരുന്ന യോഗത്തിനു ശേഷമാകും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. ഇന്നലെ പ്രമുഖ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ എം അണ്ണാദുരൈ അടക്കം ചില പേരുകള്‍ ചര്‍ച്ചയായിരുന്നു. ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും.
10:06 AM, 19 Aug
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനിയുടെ അമ്മ അറസ്റ്റില്‍
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനിയുടെ അമ്മ അറസ്റ്റില്‍. ഹൈക്കോടതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മകളുടെ കേസുമായി ബന്ധപ്പെട്ട് ജഡ്ജിമാരെ നേരില്‍ കണ്ടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതി കവാടത്തില്‍ എത്തി ബഹളമുണ്ടാക്കി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
10:18 AM, 19 Aug
ഇന്ത്യ-ചൈന കൂടിക്കാഴ്ച്ച
ഇന്ത്യ-ചൈന കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങള്‍ക്കും അനുകൂലമായ തീരുമാനങ്ങള്‍. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമാണ് കൂടിക്കാഴ്ച്ച നടത്തിയത്. വളങ്ങള്‍, അപൂര്‍വ ഭൂമി ധാതുക്കള്‍, ടണല്‍ ബോറിംഗ് മെഷീനുകള്‍ (ടിബിഎം) എന്നിവയുടെ ഇന്ത്യയിലേക്കു കയറ്റുമതി പുനരാരംഭിക്കാന്‍ ചൈന സമ്മതിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനും കൂടിക്കാഴ്ച്ച സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2020 ലെ അതിര്‍ത്തി സംഘര്‍ഷത്തിനുശേഷം ദീര്‍ഘകാലമായി ഇന്ത്യയും ചൈനയും നയതന്ത്ര തലത്തില്‍ കടുത്ത ഭിന്നതയിലായിരുന്നു.
11:17 AM, 19 Aug
ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജിനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്. 'ദ വയറി'ന്റെ സ്ഥാപക പത്രാധിപനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമാണ് സിദ്ധാര്‍ത്ഥ് വരദരാജന്‍. ഇരുവര്‍ക്കും പൊലീസ് സമന്‍സ് അയച്ചു. ഓഗസ്റ്റ് 22 ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. കേസിനെക്കുറിച്ചുള്ള ഒരു വിവരവും പൊലീസ് പങ്കുവെച്ചിട്ടില്ല.
12:39 PM, 19 Aug
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നല്‍കിയ റഫറന്‍സില്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ പ്രാഥമിക വാദം പൂര്‍ത്തിയായി. രാഷ്ട്രപതിയുടെ റഫറന്‍സിനു പിന്നില്‍ കേന്ദ്രമെന്നാണ് കേരളം വാദിക്കുന്നത്. രാഷ്ട്രപതിയുടെ റഫറന്‍സ് കേന്ദ്ര സര്‍ക്കാരിന്റേതാണെന്നും സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമെന്നും കേരളത്തിനു വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു.
1:36 PM, 19 Aug
ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി
ഇന്ത്യ സഖ്യത്തിന്റ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി മുന്‍ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശന്‍ റെഡ്ഡി. കോണ്‍ഗ്രസാണ് യോഗത്തില്‍ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്.
3:30 PM, 19 Aug
ഹൈക്കോടതി നടപടികള്‍ തടസപ്പെട്ടു; കാരണം മരപ്പട്ടി
മരപ്പട്ടിയുടെ മൂത്രത്തിന്റെ ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഹൈക്കോടതി നടപടികള്‍ തടസപ്പെട്ടു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സിറ്റിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവക്കുകയും ചെയ്തു. അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ മാത്രമാണ് ഇന്ന് പരിഗണിച്ചത്. കനത്ത ദുര്‍ഗന്ധമാണ് അഭിഭാഷകര്‍ ഇരിക്കുന്നിടത്ത് അനുഭവപ്പെട്ടത്. കേസുകള്‍ പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ മാത്രം പരിഗണിച്ച് ബാക്കിയുള്ളവ മാറ്റിവച്ചത്.
4:12 PM, 19 Aug
പുടിന്‍-സെലന്‍സ്‌കി കൂടിക്കാഴ്ച രണ്ടാഴ്ചയ്ക്കുള്ളില്‍
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് പുടിനും സെലന്‍സ്‌കിയും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖാമുഖം കൂടിക്കാഴ്ച നടത്തുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പുടിനെ പ്രേരിപ്പിച്ചത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇതിനുള്ള വേദി തീരുമാനിച്ചിട്ടില്ല.
4:20 PM, 19 Aug
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കുമെതിരെ വോട്ട് മോഷണത്തിന് നടപടി ആരംഭിക്കുമെന്ന് രാഹുല്‍ ഗാന്ധി. 'വോട്ടര്‍ അധികാര്‍ യാത്ര'യുടെ ഭാഗമായി ബിഹാറിലെ ഗയയില്‍ നടന്ന സമ്മേളനത്തിലായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്. വോട്ട് മോഷണം ഭാരത മാതാവിന്റെ ആത്മാവിന് നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
5:25 PM, 19 Aug
റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
യുവ ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വേടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമാകും വരെ അറസ്റ്റ് പാടില്ലെന്നാണ് ജസ്റ്റിസ് ബെച്ചുകുര്യന്‍ ജോസഫിന്റെ നിര്‍ദേശം. ജാമ്യ ഹര്‍ജിയില്‍ നാളെയും വാദം തുടരും. വിവാഹ വാഗ്ദാനം നല്‍കിയാണ് വേടന്‍ പീഡിപ്പിച്ചതെന്നും പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചു പോയതായും പരാതിക്കാരി ആവര്‍ത്തിച്ചു.
6:06 PM, 19 Aug
കത്ത് ചോര്‍ച്ച വിവാദത്തില്‍ നിയമ നടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടിസയച്ചു. മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. അപകീര്‍ത്തികരമായ ആക്ഷേപങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.
6:39 PM, 19 Aug
സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് കുത്തേറ്റു
കൊല്ലം കടയ്ക്കലില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് കുത്തേറ്റു. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയ്ക്ക് തലയ്ക്ക് പരിക്കേറ്റു
8:09 PM, 19 Aug
എന്‍എച്ച്എഐയ്ക്ക് തിരിച്ചടി
പാലിയേക്കര ടോള്‍ പ്ലാസ കേസില്‍ എന്‍എച്ച്എഐയ്ക്ക് തിരിച്ചടി. എന്‍എച്ച്എഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ല എന്ന് സുപ്രീംകോടതി.
8:42 PM, 19 Aug
രാഹുലിനെതിരെ പരാതി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും സഞ്ജയ് കുമാറിനുമെതിരെ പരാതി. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും സര്‍ക്കാരിനെതിരായി പ്രവര്‍ത്തിച്ചെന്നും കാട്ടി ഡല്‍ഹി പൊലീസിലാണ് പരാതി എത്തിയിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് പരാതി നല്‍കിയത്. മഹാരാഷ്ട്രയിലെ വോട്ടര്‍ കണക്ക് നേരത്തെ നല്‍കിയത് തെറ്റാണെന്ന് സിഎസ് ഡി എസ് ഇന്ന് സമ്മതിച്ചിരുന്നു.
9:35 PM, 19 Aug
മുംബൈയില്‍ ഇന്ന് വൈകുന്നേരം കനത്ത മഴയ്ക്കിടയില്‍ മോണോറെയില്‍ ട്രെയിന്‍ തകരാറിലായി. നൂറുകണക്കിന് യാത്രക്കാര്‍ രണ്ട് മണിക്കൂറിലധികം ഉയര്‍ന്ന പാലത്തിന് മുകളിലെ ട്രാക്കില്‍ കുടുങ്ങി. ഒരു ചെറിയ വൈദ്യുതി വിതരണ പ്രശ്‌നം മൂലമാണ് കുടുങ്ങിപ്പോയത് എന്ന് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി (എംഎംആര്‍ഡിഎ) പറഞ്ഞു. തിരക്ക് കാരണം ട്രെയിനിന്റെ ഒരു ഭാഗം ചരിഞ്ഞതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.
10:12 PM, 19 Aug
ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ പ്രതികരണം. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ നരേന്ദ്ര മോദിയെ കണ്ട് ഷി ജിന്‍പിങിന്റെ ക്ഷണക്കത്ത് കൈമാറുകയായിരുന്നു. അതിര്‍ത്തിയിലെ സമാധാനം രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ നല്ല ബന്ധത്തിന് അനിവാര്യമെന്ന് മോദി പറഞ്ഞു
10:41 PM, 19 Aug
വീട്ടമ്മ ആത്മഹത്യ ചെയ്തു
വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ആശയെ വീട്ടില്‍ നിന്ന് കാണാതായത്. പിന്നാലെ വീടിനു സമീപത്തെ പുഴയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശവാസിയായ റിട്ടയേര്‍ഡ് പൊലീസുകാരന്റെ ഭാര്യയില്‍ നിന്ന് ആശ പലിശയ്ക്ക് പണം വാങ്ങിയിരുന്നു. മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാര്‍ ഭീഷണി തുടര്‍ന്നുവെന്നാണ് ആശയുടെ ആത്മഹത്യ കുറിപ്പിലുള്ളത്
11:08 PM, 19 Aug