കേരളത്തില്‍ എസ് ഐ ആര്‍ മാറ്റി വെക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീംകോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കി. കേരളത്തില്‍ എസ് ഐആരും തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തും. എസ് ഐആറിനും തിരഞ്ഞെടുപ്പിനും വെവ്വേറെ ഉദ്യോഗസ്ഥരാണ് എന്നും തിരഞ്ഞെടുപ്പിന് വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായി. എസ്ഐആർ, ഡൽഹി സ്ഫോടനം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം ഇന്ന് സഭയിൽ ഉയർത്തും. ഈ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ഇന്നലെ സർവ്വകക്ഷിയോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ചർച്ചയ്ക്ക് അനുവദിച്ചില്ലെങ്കിൽ സമ്മേളനം പ്രക്ഷുബ്ദമാകുമെന്ന മുന്നറിയിപ്പാണ് നേതാക്കൾ നൽകിയത്. ഡൽഹിയിലെ വായുമലിനീകരണം, വിലക്കയറ്റം, തൊഴിലില്ലായ്മ, പുതിയ തൊഴിൽനയം, സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.
സമ്മേളന കാലയളവിൽ സുപ്രധാന ബില്ലുകളും സമ്മേളത്തിൽ സർക്കാർ അവതരിപ്പിച്ചേക്കും. ദേശീയപാത (ഭേദഗതി) ബിൽ, ആണവോർജ്ജ ബിൽ, കോർപ്പറേറ്റ് നിയമങ്ങൾ (ഭേദഗതി) ബിൽ, ഇൻഷുറൻസ് നിയമ (ഭേദഗതി) ബിൽ തുടങ്ങി 13 ബില്ലുകളായിരിക്കും അവതരിപ്പിച്ചേക്കുക.
അതിനിടെ ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഓരോ ജില്ലകളിലും പെോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. രാഹുൽ കോയമ്പത്തൂരേക്ക് കടന്നെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ അവിടേയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മറ്റ് പ്രധാന വാർത്തകൽ കൂടി അറിയാം
Dec 01, 2025, 11:14 pm IST
ശബരിമല പാതയില്‍ തീര്‍ത്ഥാടകരുമായി പോയ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. തീര്‍ത്ഥാടകരെല്ലാവരും സുരക്ഷിതര്‍. പത്തനംതിട്ട അട്ടത്തോടാണ് സംഭവം.
Dec 01, 2025, 10:54 pm IST
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം ശ്രീകാര്യം സ്റ്റേഷന്‍ പരിധിയില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Dec 01, 2025, 10:23 pm IST
ഗുജറാത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ത്ഥി മരിച്ചു. ചികിത്സ ലഭിക്കാന്‍ വൈകിയതാണ് മരണത്തിന് കാരണമായത് എന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു. ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ല എന്ന് പൊലീസ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. തൃശൂര്‍ സ്വദേശിയായ അദ്വൈതാണ് മരിച്ചത്.
Dec 01, 2025, 10:00 pm IST
ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് 'ഗവേഷണ' കപ്പലുകളുടെ നിരീക്ഷണ ശ്രമങ്ങളെ ചെറുക്കുന്നതിനായി, ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ട് സാധ്യതയുള്ള മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള പദ്ധതിയില്‍ ഇന്ത്യ മാറ്റം വരുത്തി. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നിലവില്‍ കുറഞ്ഞത് നാല് ചൈനീസ് കപ്പലുകളെങ്കിലും സജീവമാണെന്ന് കപ്പല്‍ ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു.
അതില്‍ ഒന്ന് വിജ്ഞാപനം ചെയ്ത മിസൈല്‍ പരീക്ഷണ പാതയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. റഡാര്‍, ടെലിമെട്രി, ഇലക്ട്രോ-ഒപ്റ്റിക്കല്‍ ട്രാക്കിംഗ് സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ച് അവയുടെ പാത, ലക്ഷ്യ ഇടപെടല്‍, കൃത്യത എന്നിവ ട്രാക്ക് ചെയ്യുന്നതിലൂടെ ഈ കപ്പലുകള്‍ക്ക് മിസൈല്‍ ശേഷികളെക്കുറിച്ചുള്ള സെന്‍സിറ്റീവ് ഡാറ്റ ശേഖരിക്കാന്‍ കഴിയും.
Dec 01, 2025, 9:30 pm IST
ട്രിച്ചി വിമാനത്താവളത്തില്‍ നിന്ന് 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഉച്ചയ്ക്ക് 12.45 ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനം വൈകി ഉച്ചയ്ക്ക് 1.55 നാണ് പറന്നുയര്‍ന്നത്. വിമാനത്തില്‍ ഏകദേശം 160 യാത്രക്കാര്‍ ഉണ്ടായിരുന്നു. പറന്നുയര്‍ന്ന് ഉടന്‍ തന്നെ വിമാനത്തില്‍ സാങ്കേതിക തകരാര്‍ ജീവനക്കാര്‍ ശ്രദ്ധിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം, ഇന്ധനം ഒഴിവാക്കുന്നതിനായി വിമാനം തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തിയില്‍ ചുറ്റി പറന്നതിന് ശേഷമാണ് അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയത്.
Dec 01, 2025, 8:18 pm IST
ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്ന് കിഫ്ബി. ഏത് തരം പരിശോധനയ്ക്കും തയ്യാറാണ്. ഇഡി നോട്ടീസിലെ ആരോപണം വസ്തുതാ വിരുദ്ധം. മസാലബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്നും കിഫ്ബിയുടെ വിശദീകരണം. ആര്‍ബി ഐ നിര്‍ദേശം പൂര്‍ണമായി പാലിച്ചെന്നും കിഫ്ബി
Dec 01, 2025, 7:56 pm IST
മുഖ്യമന്ത്രിക്ക് പുതിയ കാര്‍ വാങ്ങാന്‍ 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. നിലവിലെ രണ്ട് കാറുകള്‍ക്ക് പകരമാണ് പുതിയ കാര്‍ വാങ്ങുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്.
Dec 01, 2025, 7:20 pm IST
വരന്തരപ്പള്ളിയിലെ അര്‍ച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മായിയമ്മയും അറസ്റ്റില്‍. നേരത്തെ, അര്‍ച്ചനയുടെ അച്ഛന്റെ പരാതിയില്‍ ഭര്‍ത്താവ് ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാരോണിന്റെ അമ്മ മക്കോത്ത് വീട്ടില്‍ രജനിയേയും (48) പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
Dec 01, 2025, 6:50 pm IST
ജയിലില്‍ നിരാഹാരമിരിക്കുമെന്ന് രാഹുല്‍ ഈശ്വര്‍. കേസ് പച്ചക്കള്ളമാണ് എന്നും രാഹുല്‍
Dec 01, 2025, 6:08 pm IST
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തി സുപ്രീംകോടതി. തട്ടിപ്പുകളുടെ വ്യാപ്തിയും തട്ടിപ്പുകാരുടെ വ്യാപകമായ വ്യാപ്തിയും കണക്കിലെടുത്ത്, വിദേശത്തുള്ള സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും ഇന്ത്യയിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയുന്നതിനും ഇന്റര്‍പോളുമായി ഏകോപിപ്പിക്കാന്‍ സുപ്രീം കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചു.
Dec 01, 2025, 5:53 pm IST
സൈബര്‍ അധിക്ഷേപ പരാതിയില്‍ വലത് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. രാഹുലിന് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചു
Dec 01, 2025, 5:20 pm IST
കേരളത്തില്‍ എസ് ഐ ആര്‍ മാറ്റി വെക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീംകോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കി. കേരളത്തില്‍ എസ് ഐആരും തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തും. എസ് ഐആറിനും തിരഞ്ഞെടുപ്പിനും വെവ്വേറെ ഉദ്യോഗസ്ഥരാണ് എന്നും തിരഞ്ഞെടുപ്പിന് വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍
Dec 01, 2025, 5:15 pm IST
ചെന്നൈയിലും തിരുവള്ളൂരിലും നാളെ റെഡ് അലര്‍ട്ട്. ചെന്നൈയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി
Dec 01, 2025, 4:50 pm IST
സൈബര്‍ അധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വലത് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അറസ്റ്റ് നിയമപരമല്ലെന്ന് രാഹുല്‍ പറഞ്ഞു. ജാമ്യഹര്‍ജിയെ എതിര്‍ത്ത് പൊലീസ്. നോട്ടീസ് കൈപ്പറ്റിയില്ലെന്ന് പ്രോസിക്യൂഷന്‍. പ്രോസിക്യൂഷന്‍ പറയുന്നത് കള്ളമെന്ന് രാഹുല്‍
Dec 01, 2025, 4:03 pm IST
വാളയാറിൽ ബസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിക്ക് 6 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ കുത്തിയതോട് സ്വദേശി ലിജോ (31)യെ ആണ് കോടതി ശിക്ഷിച്ചത്.
Dec 01, 2025, 3:46 pm IST
എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. കിടങ്ങൂർ എൻഎസ്എസ് ഹൈസ്‌കൂൾ ഹെഡ്‌മിസ്ട്രസായി വിരമിച്ചു. പ്രശസ്‌ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ്. ഭർത്താവ് പരേതനായ എംഇ നാരായണക്കുറുപ്പ്.
Dec 01, 2025, 3:18 pm IST
സുരേഷ് ഗോപിയുടെ പരാമർശത്തിൽ മറുപടിയുമായി സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പികെ ദിവാകരൻ. തന്നെയല്ല കണക്കു കൊടുത്തവരെയാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാന്തി പൊളിക്കേണ്ടതെന്ന് പികെ ദിവാകരൻ പറഞ്ഞു. വടകര ആശുപത്രിക്ക് അനുവദിച്ച 83 കോടി രൂപയിൽ 40 ശതമാനം സംസ്ഥാന സർക്കാരിന്റേതാണെന്നും കേരളത്തിന്റെ താൽപര്യം സംരക്ഷിക്കാത്ത മന്ത്രിയാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം പറഞ്ഞു.
Dec 01, 2025, 2:50 pm IST
ഉത്തർപ്രദേശിലെ മൊറാദാബാദിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആത്മഹത്യ ചെയ്തു. സർവേഷ് സിംഗ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. വോട്ടർ പട്ടികയുടെ പ്രത്യേക സൂക്ഷ്മ പരിശോധന (SIR) ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ഏതാനും ആഴ്ചകളിലായി അമിത ജോലിഭാരവും മുതിർന്ന ഉദ്യോഗസ്ഥരുടെ സമ്മർദ്ദവും മൂലം നിരവധി ബിഎൽഒമാർ ആത്മഹത്യ ചെയ്തിരുന്നു
Dec 01, 2025, 2:44 pm IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസത്തിന് മറുപടിയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.എസ്ഐആർ, ഡൽഹിയിലെ വായു മലിനീകരണം തുടങ്ങിയ നിർണായക വിഷയങ്ങൾ പാർലമെൻ്റിൽ ഉന്നയിക്കുന്നത് നാടകമല്ലെന്ന് അവർ തുറന്നടിച്ചു. 'തിരഞ്ഞെടുപ്പ് സാഹചര്യം, വോട്ടർപട്ടികാ പരിഷ്കരണം, മലിനീകരണം എന്നിവയെല്ലാം പ്രാധാന്യമുള്ള വിഷയങ്ങളാണ്. ഇവ പാർലമെന്റിൽ ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. "പാർലമെന്റ് എന്തിനാണ്?വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതും ചർച്ച ചെയ്യുന്നതും നാടകമല്ല. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് ജനാധിപത്യപരമായ ചർച്ചകൾ അനുവദിക്കാത്തതാണ് യഥാർത്ഥ നാടകം, അവർ പറഞ്ഞു.
Dec 01, 2025, 2:40 pm IST
ശബരിമല സ്വര്‍ണകൊള്ള കേസിൽ കടകംപ്പള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനഷ്ടക്കേസിൽ തർക്ക ഹർജി സമർപ്പിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ തിരുവനന്തപുരം സെക്കൻഡ് അഡീഷണൽ സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
Dec 01, 2025, 2:35 pm IST
മണിപ്പൂർ ചരക്ക് സേവന നികുതി (രണ്ടാം ഭേദഗതി) ബിൽ ലോക്സഭ പാസാക്കി
Dec 01, 2025, 1:24 pm IST
രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് തുടരുമെന്ന് രാഹുൽ ഈശ്വർ .രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്, നിര്‍ത്തില്ല എന്നാണ് രാഹുൽ പറഞ്ഞത്
Dec 01, 2025, 1:17 pm IST
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല
Dec 01, 2025, 12:59 pm IST
വോട്ടർ പട്ടികയുടെ പ്രത്യേക സൂക്ഷ്മ പരിശോധനയെക്കുറിച്ച് ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ലോക്‌സഭാ നടപടികൾ ഉച്ചയ്ക്ക് 2 മണിവരെ നിർത്തിവെച്ചു. സഭാസമ്മേളനം ആരംഭിച്ചയുടൻ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
Dec 01, 2025, 12:18 pm IST
മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും എതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച നോട്ടീസ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകം മാത്രമാണെന്ന് മന്ത്രി ശിവൻകുട്ടി. എപ്പോൾ തിരഞ്ഞെടുപ്പ് വരുന്നോ, അപ്പോഴൊക്കെ കേന്ദ്ര ഏജൻസികൾ ഉണരും. കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ വേട്ടപ്പട്ടികളായി ഇ.ഡി മാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇപ്പോൾ കേരളത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് എൽ.ഡി.എഫ് സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ശിവൻകുട്ടി വിമർശിച്ചു.
Dec 01, 2025, 12:08 pm IST
മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭയിൽ സംസാരിക്കുന്നു
#WATCH | Delhi: Rajya Sabha LoP Mallikarjun Kharge says, "...I hope you will not mind that I am constrained to refer to your predecessor's completely unexpected and sudden exit from the office of the Chairman, Raj Sabha. The Chairman, being custodian of the entire house, belongs… pic.twitter.com/2XoZvtKvjJ
പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെ കണ്ണാടിയിൽ നിന്നും കടന്നത് ചുവന്ന പോളോ കാറിലെന്ന് റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുല്‍ ചുവന്ന കാറില്‍ മടങ്ങിയതായി പോലീസ് കണ്ടെത്തിയത്. നമ്പർ പരിശോധിച്ചതോടെയെ ഇത് ഒരു സിനിമാ താരത്തിൻ്റെ കാറാണെന്ന് കണ്ടെത്തിയതായാണ് വിവരം. അതേസമയം ഇപ്പോഴും രാഹുലിനെ കുറിച്ച് പോലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
Dec 01, 2025, 12:02 pm IST
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെൻ്റിൽ നാടകം വേണ്ടെന്നായിരുന്നു മോദിയുടെ പരാമർശം, "ഈ ശൈത്യകാല സമ്മേളനം ഒരു ചടങ്ങ് മാത്രമല്ല... ഇന്ത്യ ജനാധിപത്യത്തെ ഉൾക്കൊണ്ട് ജീവിച്ച രാജ്യമാണ്. ജനാധിപത്യത്തോടുള്ള താൽപ്പര്യവും ആവേശവും പലപ്പോഴും പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ജനാധിപത്യത്തിലുള്ള വിശ്വാസം ശക്തിപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് നാടകം വേണ്ട, കർമ്മം മതി', മോദി പറഞ്ഞു.
Dec 01, 2025, 11:28 am IST
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ചുമതലയേറ്റ രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് ഊഷ്മളമായ സ്വാഗതം ആശംസിച്ചു. സഭയുടെ നടപടികൾ ആരംഭിച്ചതിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. സി.പി. രാധാകൃഷ്ണന്റെ അനുഭവസമ്പത്തും നേതൃത്വവും രാജ്യസഭയ്ക്ക് പ്രയോജനകരമാകുമെന്നും സഭയുടെ സുഗമമായ നടത്തിപ്പിന് അദ്ദേഹത്തിന്റെ സാന്നിധ്യം നിർണായകമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Dec 01, 2025, 11:07 am IST
നടപ്പ് ശീതകാല സമ്മേളനം ഒരു പതിവ് ചടങ്ങായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്തെ അതിവേഗം പുരോഗതിയിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾക്ക് ഈ സമ്മേളനം ഊർജ്ജം പകരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടി പാർലമെൻ്റ് എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നുവോ, അത് സഭയുടെ പ്രവർത്തനത്തിൽ പ്രതിഫലിക്കണം. ലോകം ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും സമ്പദ്‌വ്യവസ്ഥയുടെയും വളർച്ച അതിസൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
READ MORE
6:35 AM, 1 Dec
ദേശീയപ്പാതയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കുമാപുരം സ്വദേശികളായി ഗോകുല്‍, ശ്രീനാഥ് എന്നിവരാണ് മരിച്ചത്.
7:13 AM, 1 Dec
സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിലാണ് സൈബർ പോലീസിന്റെ നടപടി
7:47 AM, 1 Dec
ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻെ കൂട്ടു പ്രതി ജോബി ജോസഫിനായി അന്വേഷണം ശക്തമാക്കി പോലീസ്. ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇയാൾ അവസാനമായി വിളിച്ച സുഹൃത്തിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടുതൽ സുഹൃത്തുക്കളെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കും.
8:43 AM, 1 Dec
കിഫ് ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ നോട്ടീസ് അയച്ച് ഇഡി. മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവർക്കാണ് നോട്ടീസ്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ഫെമ ചട്ടലംഘനമെന്നാണെന്നാണ് ഇഡി കണ്ടെത്തൽ.
9:06 AM, 1 Dec
പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത നടപടിക്കെതിരെ സന്ദീപ് വാര്യർ. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഒരിക്കലും നീതീകരിക്കാനാകില്ലെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
10:11 AM, 1 Dec
ശീതകാല സമ്മേളനം തുടങ്ങി
Delhi | Union Ministers Arjun Ram Meghwal, JP Nadda, and Jitendra Singh arrive at the Parliament, ahead of the commencement of the Winter Session of Parliament today
The Winter Session of Parliament begins today and will continue till December 19, 2025 pic.twitter.com/Tm4pk7xscc
എസ്ഐആർ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കെസി വേണുഗോപാൽ. തീവ്ര വോട്ടർ പട്ടിക പുതുക്കൽ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചുവെന്നും മറ്റൊരു തയ്യാറെടുപ്പുമില്ലാതെ നടപ്പാക്കിയ ഈ പരിപാടി ബൂത്ത് ലെവൽ ഓഫീസർമാർക്ക് (BLOs) താങ്ങാനാവാത്ത സമ്മർദ്ദം നൽകിയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. പൗരന്മാർക്കിടയിൽ പരിഭ്രാന്തിയും ആശയക്കുഴപ്പത്തിനും ഇത് കാരണമായി. ഇത്തരം ഏകോപനമില്ലാത്തതും സംവേദനക്ഷമമല്ലാത്തതുമായ നടപടികൾ പൊതുജനവിശ്വാസത്തെയും ജനാധിപത്യ പ്രക്രിയകളുടെ സുതാര്യതയെയും തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
10:24 AM, 1 Dec
കിഫ് ബിയുടെ മസാല ബോണ്ട് ഇടപാടിൽ ഇഡി നോട്ടീസ് അയച്ച സംഭവത്തിൽ പരിഹാസവുമായി തോമസ് ഐസക്. തിരഞ്ഞെടുപ്പ് ആയതോടെ ഇഡി പതിവ് രാഷ്ട്രീയക്കളി തുടങ്ങിയിട്ടുണ്ടെന്നും എന്തൊക്കെ പ്രതിബന്ധം സൃഷ്ടിച്ചാലും നവകേരളം സൃഷ്ടിക്കുമെന്ന് കേരളത്തിലെ ജനങ്ങൾക്ക് നൽകിയിരിക്കുന്ന വാഗ്ദാനത്തിൽ നിന്ന് ഒരിഞ്ചുപോലും പുറകോട്ടു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും തോമസ് ഐസക് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
11:07 AM, 1 Dec
നടപ്പ് ശീതകാല സമ്മേളനം ഒരു പതിവ് ചടങ്ങായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്തെ അതിവേഗം പുരോഗതിയിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾക്ക് ഈ സമ്മേളനം ഊർജ്ജം പകരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടി പാർലമെൻ്റ് എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നുവോ, അത് സഭയുടെ പ്രവർത്തനത്തിൽ പ്രതിഫലിക്കണം. ലോകം ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും സമ്പദ്‌വ്യവസ്ഥയുടെയും വളർച്ച അതിസൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
11:28 AM, 1 Dec
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ചുമതലയേറ്റ രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് ഊഷ്മളമായ സ്വാഗതം ആശംസിച്ചു. സഭയുടെ നടപടികൾ ആരംഭിച്ചതിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. സി.പി. രാധാകൃഷ്ണന്റെ അനുഭവസമ്പത്തും നേതൃത്വവും രാജ്യസഭയ്ക്ക് പ്രയോജനകരമാകുമെന്നും സഭയുടെ സുഗമമായ നടത്തിപ്പിന് അദ്ദേഹത്തിന്റെ സാന്നിധ്യം നിർണായകമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
12:02 PM, 1 Dec
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെൻ്റിൽ നാടകം വേണ്ടെന്നായിരുന്നു മോദിയുടെ പരാമർശം, "ഈ ശൈത്യകാല സമ്മേളനം ഒരു ചടങ്ങ് മാത്രമല്ല... ഇന്ത്യ ജനാധിപത്യത്തെ ഉൾക്കൊണ്ട് ജീവിച്ച രാജ്യമാണ്. ജനാധിപത്യത്തോടുള്ള താൽപ്പര്യവും ആവേശവും പലപ്പോഴും പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ജനാധിപത്യത്തിലുള്ള വിശ്വാസം ശക്തിപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് നാടകം വേണ്ട, കർമ്മം മതി', മോദി പറഞ്ഞു.
12:06 PM, 1 Dec
പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെ കണ്ണാടിയിൽ നിന്നും കടന്നത് ചുവന്ന പോളോ കാറിലെന്ന് റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുല്‍ ചുവന്ന കാറില്‍ മടങ്ങിയതായി പോലീസ് കണ്ടെത്തിയത്. നമ്പർ പരിശോധിച്ചതോടെയെ ഇത് ഒരു സിനിമാ താരത്തിൻ്റെ കാറാണെന്ന് കണ്ടെത്തിയതായാണ് വിവരം. അതേസമയം ഇപ്പോഴും രാഹുലിനെ കുറിച്ച് പോലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
12:08 PM, 1 Dec
മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭയിൽ സംസാരിക്കുന്നു
#WATCH | Delhi: Rajya Sabha LoP Mallikarjun Kharge says, "...I hope you will not mind that I am constrained to refer to your predecessor's completely unexpected and sudden exit from the office of the Chairman, Raj Sabha. The Chairman, being custodian of the entire house, belongs… pic.twitter.com/2XoZvtKvjJ
മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും എതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച നോട്ടീസ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകം മാത്രമാണെന്ന് മന്ത്രി ശിവൻകുട്ടി. എപ്പോൾ തിരഞ്ഞെടുപ്പ് വരുന്നോ, അപ്പോഴൊക്കെ കേന്ദ്ര ഏജൻസികൾ ഉണരും. കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ വേട്ടപ്പട്ടികളായി ഇ.ഡി മാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇപ്പോൾ കേരളത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് എൽ.ഡി.എഫ് സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ശിവൻകുട്ടി വിമർശിച്ചു.
12:59 PM, 1 Dec
വോട്ടർ പട്ടികയുടെ പ്രത്യേക സൂക്ഷ്മ പരിശോധനയെക്കുറിച്ച് ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ലോക്‌സഭാ നടപടികൾ ഉച്ചയ്ക്ക് 2 മണിവരെ നിർത്തിവെച്ചു. സഭാസമ്മേളനം ആരംഭിച്ചയുടൻ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
1:17 PM, 1 Dec
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല
1:24 PM, 1 Dec
രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് തുടരുമെന്ന് രാഹുൽ ഈശ്വർ .രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്, നിര്‍ത്തില്ല എന്നാണ് രാഹുൽ പറഞ്ഞത്
2:35 PM, 1 Dec
മണിപ്പൂർ ചരക്ക് സേവന നികുതി (രണ്ടാം ഭേദഗതി) ബിൽ ലോക്സഭ പാസാക്കി
2:40 PM, 1 Dec
ശബരിമല സ്വര്‍ണകൊള്ള കേസിൽ കടകംപ്പള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനഷ്ടക്കേസിൽ തർക്ക ഹർജി സമർപ്പിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ തിരുവനന്തപുരം സെക്കൻഡ് അഡീഷണൽ സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
2:44 PM, 1 Dec
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസത്തിന് മറുപടിയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.എസ്ഐആർ, ഡൽഹിയിലെ വായു മലിനീകരണം തുടങ്ങിയ നിർണായക വിഷയങ്ങൾ പാർലമെൻ്റിൽ ഉന്നയിക്കുന്നത് നാടകമല്ലെന്ന് അവർ തുറന്നടിച്ചു. 'തിരഞ്ഞെടുപ്പ് സാഹചര്യം, വോട്ടർപട്ടികാ പരിഷ്കരണം, മലിനീകരണം എന്നിവയെല്ലാം പ്രാധാന്യമുള്ള വിഷയങ്ങളാണ്. ഇവ പാർലമെന്റിൽ ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. "പാർലമെന്റ് എന്തിനാണ്?വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതും ചർച്ച ചെയ്യുന്നതും നാടകമല്ല. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് ജനാധിപത്യപരമായ ചർച്ചകൾ അനുവദിക്കാത്തതാണ് യഥാർത്ഥ നാടകം, അവർ പറഞ്ഞു.
2:50 PM, 1 Dec
ഉത്തർപ്രദേശിലെ മൊറാദാബാദിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആത്മഹത്യ ചെയ്തു. സർവേഷ് സിംഗ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. വോട്ടർ പട്ടികയുടെ പ്രത്യേക സൂക്ഷ്മ പരിശോധന (SIR) ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ഏതാനും ആഴ്ചകളിലായി അമിത ജോലിഭാരവും മുതിർന്ന ഉദ്യോഗസ്ഥരുടെ സമ്മർദ്ദവും മൂലം നിരവധി ബിഎൽഒമാർ ആത്മഹത്യ ചെയ്തിരുന്നു
3:18 PM, 1 Dec
സുരേഷ് ഗോപിയുടെ പരാമർശത്തിൽ മറുപടിയുമായി സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പികെ ദിവാകരൻ. തന്നെയല്ല കണക്കു കൊടുത്തവരെയാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാന്തി പൊളിക്കേണ്ടതെന്ന് പികെ ദിവാകരൻ പറഞ്ഞു. വടകര ആശുപത്രിക്ക് അനുവദിച്ച 83 കോടി രൂപയിൽ 40 ശതമാനം സംസ്ഥാന സർക്കാരിന്റേതാണെന്നും കേരളത്തിന്റെ താൽപര്യം സംരക്ഷിക്കാത്ത മന്ത്രിയാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം പറഞ്ഞു.
3:46 PM, 1 Dec
എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. കിടങ്ങൂർ എൻഎസ്എസ് ഹൈസ്‌കൂൾ ഹെഡ്‌മിസ്ട്രസായി വിരമിച്ചു. പ്രശസ്‌ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ്. ഭർത്താവ് പരേതനായ എംഇ നാരായണക്കുറുപ്പ്.
4:03 PM, 1 Dec
വാളയാറിൽ ബസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിക്ക് 6 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ കുത്തിയതോട് സ്വദേശി ലിജോ (31)യെ ആണ് കോടതി ശിക്ഷിച്ചത്.
4:50 PM, 1 Dec
സൈബര്‍ അധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വലത് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അറസ്റ്റ് നിയമപരമല്ലെന്ന് രാഹുല്‍ പറഞ്ഞു. ജാമ്യഹര്‍ജിയെ എതിര്‍ത്ത് പൊലീസ്. നോട്ടീസ് കൈപ്പറ്റിയില്ലെന്ന് പ്രോസിക്യൂഷന്‍. പ്രോസിക്യൂഷന്‍ പറയുന്നത് കള്ളമെന്ന് രാഹുല്‍
5:15 PM, 1 Dec
ചെന്നൈയിലും തിരുവള്ളൂരിലും നാളെ റെഡ് അലര്‍ട്ട്. ചെന്നൈയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി
5:20 PM, 1 Dec
കേരളത്തില്‍ എസ് ഐ ആര്‍ മാറ്റി വെക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീംകോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കി. കേരളത്തില്‍ എസ് ഐആരും തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തും. എസ് ഐആറിനും തിരഞ്ഞെടുപ്പിനും വെവ്വേറെ ഉദ്യോഗസ്ഥരാണ് എന്നും തിരഞ്ഞെടുപ്പിന് വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍
5:53 PM, 1 Dec
സൈബര്‍ അധിക്ഷേപ പരാതിയില്‍ വലത് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. രാഹുലിന് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചു
6:08 PM, 1 Dec
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തി സുപ്രീംകോടതി. തട്ടിപ്പുകളുടെ വ്യാപ്തിയും തട്ടിപ്പുകാരുടെ വ്യാപകമായ വ്യാപ്തിയും കണക്കിലെടുത്ത്, വിദേശത്തുള്ള സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും ഇന്ത്യയിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയുന്നതിനും ഇന്റര്‍പോളുമായി ഏകോപിപ്പിക്കാന്‍ സുപ്രീം കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചു.
6:50 PM, 1 Dec