Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ പുതിയ പീഡന പരാതി; എസ്‌ഐആറില്‍ സഭ പ്രക്ഷുബ്ധം... മറ്റ് വാര്‍ത്തകള്‍

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ ഒരു യുവതി കൂടി പരാതി പരാതി നല്‍കി. രാഹുല്‍ തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു കാട്ടി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് യുവതി പരാതി നല്‍കി. കേരളത്തിന് പുറത്ത് താമസിക്കുന്ന 23 കാരിയായ യുവതിയാണ് പരാതി നല്‍കിയത്. പരാതി പൊലീസിന് കൈമാറി.

ശീതകാല സമ്മേളനത്തിൻ്റെ രണ്ടാം ദിനവും സഭ പ്രക്ഷുഭ്ദം. തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടി സഭ നിർത്തിവെച്ച് ചർച്ച നടത്തണമെന്ന ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്. എന്നാൽ ഇതിന് അനുമതി ലഭിച്ചില്ല. ഇതോടെ പ്രതിപക്ഷം സഭവിട്ട് ഇറങ്ങി. തുടർന്ന് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതൃത്വത്തിൽ പാർലമെന്ർറ് ഗേറ്റിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ശൈത്യകാല സമ്മേളനത്തിൻ്റെ ആദ്യദിനമായ ഇന്നലെയും പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ സമ്മേളനം സ്തംഭിച്ചിരുന്നു.

ഡിറ്റ്‍വ ചുഴലിക്കാറ്റിനെത്തുടർന്ന് ദുരിതം അനുഭവിക്കുന്ന പാക് ജനതയ്ക്ക് സഹായവുമായി പോയ പാക് വിമാനത്തിന് ദ്രുതഗതിയിൽ വ്യോമ പാത തുറന്ന് നൽകിയതായി ഇന്ത്യ. മറിച്ചുള്ള പാക് പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ പറക്കാൻ അനുമതി തേടി പാകിസ്ഥാൻ തിങ്കളാഴ്ച ഉച്ചയ്ക്കാണ് അപേക്ഷ സമർപ്പിച്ചത്. മാനുഷിക സഹായം നൽകുക എന്ന അഭ്യർത്ഥന കണക്കിലെടുത്ത് വളരെ വേഗത്തിൽ തന്നെ ആ അഭ്യർത്ഥന പരിഗണിച്ചു. തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെ അനുമതി നൽകുകയും ഔദ്യോഗിക ചാനലുകൾ വഴി പാകിസ്ഥാൻ സർക്കാരിനെ അറിയിക്കുകയും ചെയ്തു. മാനുഷിക പരിഗണനയുടെ ഭാഗമായാണ് നടപടിയെന്നും ഇന്ത്യ വ്യക്തമാക്കി. സഹായ വിമാനങ്ങൾക്ക് ഇന്ത്യ വ്യോമാതിർത്തി നൽകാൻ വിസമ്മതിച്ചു എന്ന ചില പാകിസ്ഥാൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇന്ത്യയുടെ വിശദീകരണം.

news1-

ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം

Dec 02, 2025, 10:33 pm IST

പാലക്കാട്: അട്ടപ്പാടിയിൽ വനപാലക സംഘം കാട്ടിൽ കുടുങ്ങി. പുതൂർ മൂലക്കൊമ്പ് മേഖലയിലാണ് കടുവ സെൻസസിന് പോയ അഞ്ചംഗ വനപാലക സംഘം കുടുങ്ങിയത്. ഇവരിൽ രണ്ടുപേർ വനിതകളാണ്.
Dec 02, 2025, 8:45 pm IST

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരേ യുവതി പുതിയ പരാതി നല്‍കിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പരാതി കെപിസിസി പ്രസിഡന്റ് ഉടന്‍ ഡിജിപിക്ക് കൈമാറി. ഇതിനേക്കാള്‍ മാതൃകാപരമായി ഒരു പാര്‍ട്ടി എങ്ങനെ ചെയ്യുമെന്നും സതീശന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് തല ഉയര്‍ത്തിയാണ് നില്‍ക്കുന്നത്. സിപിഎം പാര്‍ട്ടി സെക്രട്ടറിക്ക് മുന്‍പ് കിട്ടിയ പരാതികള്‍ പൊലീസില്‍ പോലും എത്തിയിട്ടില്ലെന്നും പീഡന പരാതികള്‍ സിപിഎമ്മിനുള്ളില്‍ തീര്‍ത്ത ചരിത്രമാണുള്ളതെന്നും സതീശന്‍ വിമര്‍ശിച്ചു.
Dec 02, 2025, 7:00 pm IST

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ ഒരു യുവതി കൂടി പീഡന പരാതി നല്‍കിയ സാഹചര്യത്തില്‍ തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് ഫെനി നൈനാന്‍. പരാതിക്കാരിയെ അറിയില്ല. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനാണ് യുവതി താമസിച്ചിരുന്ന നഗരത്തില്‍ നിന്ന് ദൂരെയുളള സ്ഥലത്തേക്ക് കൊണ്ടുപോയതെന്നാണ് യുവതി ആരോപിച്ചത്.
Dec 02, 2025, 5:37 pm IST

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നേമത്ത് മത്സരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായി ബിജെപി എംഎല്‍എയെ തിരഞ്ഞെടുത്ത മണ്ഡലമാണ് നേമം. 2016ലാണ് ഒ രാജഗോപാല്‍ നേമത്തു നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് തോറ്റ വി ശിവന്‍കുട്ടി തൊട്ടടുത്ത തവണ മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും ഭൂരിപക്ഷം കുറവായിരുന്നു. കണക്കുകള്‍ പ്രതീക്ഷ നല്‍കുന്ന മണ്ഡലത്തില്‍ പല ബിജെപി നേതാക്കളും കണ്ണുവെച്ചിരിക്കെയാണ് താന്‍ തന്നെ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Dec 02, 2025, 5:34 pm IST

പ്രധാനമന്ത്രിക്ക് പുതിയ ഓഫീസ്. സേവ തീര്‍ത്ഥ് എന്നാണ് പുതിയ ഓഫീസിന്റെ പേര്. പ്രധാനമന്ത്രി മോദി ഉടന്‍ ഇവിടേക്കു മാറും.
Dec 02, 2025, 4:58 pm IST

ചരിത്രത്തിലെ രണ്ടാമത്തെ വലിയ പ്രതിദിന ടിക്കറ്റ് വരുമാനം ഇന്നലെ നേടിയതിന്റെ അഭിമാനത്തില്‍ കെഎസ്ആര്‍ടിസി. 9.72 കോടി രൂപയാണ് കളക്ഷനായി കിട്ടിയത്. ടിക്കറ്റിതര വരുമാനമായ 77.9 ലക്ഷം കൂടി കൂട്ടിയാല്‍ ഇന്നലെ വരുമാനം 10.5 കോടി രൂപ. പുതിയ ബസുകളും സേവനങ്ങളിലെ മാറ്റങ്ങളും പരമാവധി ബസുകള്‍ നിരത്തിലിറക്കിയതുമെല്ലാം കെഎസ്ആര്‍ടിസിക്ക് മെച്ചമുണ്ടാക്കിയിട്ടുണ്ട്. ഇക്കൊല്ലം സെപ്റ്റംബറിലാണ് കെഎസ്ആര്‍ടിസി ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം നേടിയത്. സെപ്തംബര്‍ എട്ടിന് ടിക്കറ്റ് കളക്ഷനിലൂടെ കിട്ടിയത് 10.19 കോടി രൂപയായിരുന്നു.
Dec 02, 2025, 4:23 pm IST

ബലാത്സംഗ കേസിൽ നാളെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അടച്ചിട്ട കോടതി മുറിയിൽ വാദം കേൾക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് അതിജീവിത.തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. നേരത്തെ പ്രതി രാഹുൽ മങ്കൂട്ടത്തിൽ ഇതേ ആവശ്യത്തിൽ ഹർജി നൽകിയിരുന്നു.
Dec 02, 2025, 3:35 pm IST

തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഭൂമിവിട്ടു കൊടുക്കാൻ സുപ്രീം കോടതി ഉത്തരവ്. നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഉടമസ്ഥതയിലുള്ള 180 ഏക്കർ ഡിആർഡിഒയ്ക്ക് കൈമാറാൻ കോടതി നിർദേശിച്ചു.
Dec 02, 2025, 2:39 pm IST

ശബരിമല കൊള്ളയിൽ രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന് രാജീവ് ചന്ദ്രേശഖർ. 'കോണ്‍ഗ്രസ് എന്ത് തെറ്റ് ചെയ്താലും അവര്‍ പറയും അത് രാഷ്ട്രീയമാണ്. എല്‍ഡിഎഫ് തെറ്റ് ചെയ്താല്‍ അവര്‍ പറയും വീഴ്ചയാണ്, രാഷ്ട്രീയമാണ്. ശബരിമല സ്വർണ്ണക്കൊള്ളയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് വീഴ്ചയാണെന്നാണ്. ഇഡിയെ പേലൊരു പ്രൊഫഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി ഒരു നോട്ടീസ് അയക്കുമ്പോള്‍ അത് രാഷ്ട്രീയമാണെന്നാണ് പറയുന്നത്. 2100 കോടിയുടെ ബോണ്ട് എന്തിന് ലണ്ടനില്‍ ഇറക്കി. എന്തുകൊണ്ട് ഇവിടെ ഇന്ത്യന്‍ ബാങ്ക് വഴി പണം കണ്ടെത്താന്‍ ശ്രമിച്ചില്ല. ഒമ്പതര ശതമാനം പലിശ കൊടുത്ത് ഈ ബാധ്യത ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനല്ലേ സര്‍ക്കാര്‍ ശ്രമിച്ചത്. ഈ ഇടപാടില്‍ 22 കോടി കമ്മീഷന്‍ ആര്‍ക്കാണ് കൊടുത്തത്. ഈ ഇടപാടില്‍ ഫെമയുടെയോ ആര്‍ബിഐയുടെ അനുമതി വാങ്ങിയിരുന്നോ. ഇതൊക്കെ ചോദിക്കുമ്പോള്‍ രാഷ്ട്രീയം, രാഷ്ട്രീയം എന്ന് പറഞ്ഞ് ഓടരുത്. നിങ്ങള്‍ മറുപടി തരണം. ഇത് ഒരു സര്‍ക്കാരിന് നയിക്കുന്ന മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമല്ലേ.പ്രതിബദ്ധത ഉണ്ടെങ്കില്‍ ഇതിനെല്ലാം മറുപടി പറയണം. അല്ലാതെ രാഷ്ട്രീയമെന്ന് പറഞ്ഞ് ഒളിച്ചോടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. കാരണം ഇത് പാര്‍ട്ടി ഫണ്ട് അല്ല. ഇത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യമല്ല. ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്ന കടമാണ്. അപ്പോള്‍ ജനങ്ങളുടെ പേരില്‍ ഞങ്ങള്‍ ചോദിക്കും. ഒന്നുമില്ലെങ്കില്‍ എന്തിനാണ് ഇഡി അന്വേഷണത്തെ ഭയക്കുന്നത്?', രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Dec 02, 2025, 1:59 pm IST

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഫോണുകളിലും 'സഞ്ചാർ സാഥി' ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള കേന്ദ്രസർക്കാർ നിർദ്ദേശങ്ങളെച്ചൊല്ലിയുള്ള വലിയ വിവാദങ്ങൾക്കിടെ വിശദീകരണവുമായി വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ആപ്പ് ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്ത മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഇത് നീക്കം ചെയ്യാനുള്ള സൗകര്യം ലഭ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഇത് (സഞ്ചാർ സാഥി) സജീവമാക്കരുത്. ഫോണിൽ സൂക്ഷിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ നിലനിർത്തുക. ഡിലീറ്റ് ചെയ്യണമെങ്കിൽ അങ്ങനെ ചെയ്യുക. ഉദാഹരണത്തിന്, ഒരു ഫോൺ വാങ്ങുമ്പോൾ പല ആപ്പുകളും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. ഗൂഗിൾ മാപ്‌സും അങ്ങനെയാണ്. നിങ്ങൾക്ക് ഗൂഗിൾ മാപ്‌സ് ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, അത് ഡിലീറ്റ് ചെയ്യാലോ', മന്ത്രി പറഞ്ഞു.
Dec 02, 2025, 1:31 pm IST

മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണം എന്നാവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഹർജി
Dec 02, 2025, 12:51 pm IST

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. 11 മാസത്തിനിടെ സംസ്ഥാനത്ത് 5000 ലധികം രോഗബാധിതരായി. 356 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചതായാണ് സര്‍ക്കാര്‍ ആശുപത്രികളിലെ കണക്ക്. പ്രതിമാസം 32 പേര്‍ എലിപ്പനി ബാധിച്ചു മരിക്കുന്നു. ഈ വര്‍ഷം മരിച്ച 386 പേരില്‍ 207 പേര്‍ക്ക് മരണത്തിന് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയുമാണ്.
Dec 02, 2025, 12:46 pm IST

സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധമല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. ചാരവൃത്തി സംബന്ധിച്ച ആശങ്കകള്‍ക്കിടയില്‍ ആണ് കേന്ദ്രത്തിന്റെ വിശദീകരണം. ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാമെന്നും കേന്ദ്രം.
Dec 02, 2025, 12:42 pm IST

രാഹുല്‍ മാങ്കൂട്ടത്തില്‍ കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉള്ളതായി റിപ്പോര്‍ട്ട്. എസ്‌ഐടി സംഘം രാഹുലിന്റെ ഒളിസങ്കേതത്തിലേക്ക് നീങ്ങുന്നു. മൂന്ന് കാറുകളിലായാണ് രാഹുലിന്റെ സഞ്ചാരം. പൊലീസിനെ കബളിപ്പിക്കാന്‍ സിം കാര്‍ഡുകളും മാറി മാറി ഉപയോഗിക്കുന്നു
Dec 02, 2025, 11:03 am IST

കൊച്ചി തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണി മാറ്റിവെച്ചതിനാൽ നഗരത്തിൽ ഇന്ന് കുടിവെള്ള വിതരണം മുടങ്ങില്ലെന്ന് ജല അതോറിറ്റി. കോര്‍പറേഷന്‍ ഡിവിഷനുകളിലും ചേരാനെല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലും രണ്ട് ദിവസം കുടിവെള്ളവിതരണം തടസ്സപ്പെടുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു.
Dec 02, 2025, 11:01 am IST

കെഎസ്ആർടിസി ഡ്രൈവർ യദുവിനെ തടഞ്ഞ കേസിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിലെ പ്രതി
Dec 02, 2025, 10:15 am IST

അതീജീവിതയെ രാഹുൽ ഈശ്വർ അപമാനിച്ചിട്ടില്ലെന്ന് ഭാര്യ ദീപ. റിമാൻറ് റിപ്പോർട്ടിൽ എവിടേയും രാഹുൽ അതിജീവിതയെ അപമാനിച്ച ഏതെങ്കിലും വിവരങ്ങൾ പരാമർശിച്ചിട്ടില്ല. ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നില്ലെന്നും ദീപ പറഞ്ഞു.
Dec 02, 2025, 9:26 am IST

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ ആണ് മരിച്ചത്. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്.
Dec 02, 2025, 8:12 am IST

അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്.അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകിട്ട് അഞ്ച് മണിക്കാണ് ഖബറടക്കം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാനത്തില്‍ ജമീല ശനിയാഴ്ചയാണ് അന്തരിച്ചത്.
Dec 02, 2025, 8:11 am IST

ജയിലിൽ നിരാഹാരം ഇരുന്ന് രാഹുൽ ഈശ്വർ. ഇന്നലെ രാത്രി മുതൽ വെള്ളം മാത്രമാണ് കുടിക്കുന്നത്. ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+