Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മൂൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ..അറസ്റ്റിന് തടസമില്ല

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ പ്രസ്താവിക്കും. അറസ്റ്റിന് തടസമില്ലെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്. പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകനും ആവശ്യപ്പെട്ടത് പ്രകാരം അടച്ചിട്ട മുറിയിലാണ് വാദം നടന്നത്.

കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് രാഹുലിൻ്റെ വാദം. അതേസമയം ക്രൂരമായ ബലാത്സംഗമാണ് രാഹുല്‍ നടത്തിയതെന്നാണ് യുവതി ഹർജിയിൽ പറയുന്നത്. വിവാഹ ബന്ധം തകര്‍ന്നപ്പോളാണ് രാഹുലിമായി അടുക്കുന്നത്. ആ ബന്ധം സൌഹൃദമായി, പിന്നീട് പ്രണയത്തിലേക്കും വഴിമാറി. കുഞ്ഞുണ്ടായാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുമെന്ന് വിശ്വസിപ്പിച്ചു, തുടര്‍ന്നാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതിനുശേഷം പിന്നീട് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായും യുവതി പറയുന്നു.

അതിനിടെ രാഹുലിനെതിരെ കോണ്‍ഗ്രസ് നേതൃത്വം കടുത്ത നടപടിക്ക് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാഹുലിനെതിരെ ബെംഗളൂരു സ്വദേശിയായൊരു പെണ്‍കുട്ടി കൂടി പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വം നിലപാട് കടുപ്പിച്ചത്. കെപിസിസി ശുപാര്‍ശയോടെ എഐസിസി പുറത്താക്കൽ സംബന്ധിച്ച തീരുമാനം ഉടൻ കൈക്കൊണ്ടേക്കുമെന്നാണ് സൂചന. രാഹുലിനെതിരായ പരാതികളിൽ ഹൈക്കമാൻഡ് കെപിസസിയിൽ നിന്നും വിശദാംശങ്ങൽ തേടിയിരുന്നു. രാഹുലിനെതിരെ ഉടൻ നടപടി വേണമെന്ന് കെ മുരളീധരൻ ഉൾപ്പെടെയുളളവർ നിലപാട് എടുത്തിരുന്നു. മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം

Dec 03, 2025, 8:24 pm IST

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ വീണ്ടും കേസ്. ബലാത്സംഗ കേസ് എടുത്തത് ക്രൈംബ്രാഞ്ച്. കെപിസിസി പ്രസിഡന്റ് കൈമാറിയ പരാതിയിലാണ് നടപടി. ബെംഗളൂരു സ്വദേശിനിയുടെ മൊഴിയെടുക്കും
Dec 03, 2025, 7:42 pm IST

ഛത്തീസ്ഗഡിലെ ബിജാപൂര്‍-ദന്തേവാഡ അതിര്‍ത്തിക്ക് സമീപം വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യൂ. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
Dec 03, 2025, 6:00 pm IST

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ച് ഹൈക്കോടതി. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സന്നിധാനത്തു നിന്ന് പരിശോധനയ്ക്ക് അയച്ച സ്വര്‍ണ സാമ്പിളികളുടെ പരിശോധനാ ഫലം ഒരാഴ്ചക്കുള്ളില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.
Dec 03, 2025, 4:46 pm IST

രാഷ്ട്രപതി ദ്രൗപതി മുര്‍മു തിരുവനന്തപുരത്ത് നാവിക സേനാ അഭ്യാസത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. ശംഖുമുഖത്താണ് നാവികസേനാ ദിനാഘോഷം നടക്കുന്നത്. ധാരാളം ജനങ്ങളും നാവിക അഭ്യാസം കാണാന്‍ എത്തിയിട്ടുണ്ട്.
Dec 03, 2025, 3:47 pm IST

കടുത്ത എതിർപ്പുകൾക്ക് പിന്നാലെ സഞ്ചാർ സാഥി ആപ്പിന്റെ കാര്യത്തിൽ നിലപാട് മാറ്റി കേന്ദ്രസർക്കാർ. ആപ്പ് ഇപ്പോൾ പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടെന്ന് ഉത്തരവിറക്കി. ജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടി വരുന്നത് പരിഗണിച്ച് ഉത്തരവ് പിൻവലിക്കുന്നുവെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. സൈബർ സുരക്ഷയാണ് ആപ്പ് കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രം പറയുന്നത്. അതേസമയം ജനങ്ങളുടെ സ്വകാര്യത ഹനിക്കുന്ന നീക്കമെന്നും പൗരന്മാരെ നിരീക്ഷിക്കാനുള്ള നീക്കമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. നിർദേശത്തോട് സഹകരിക്കില്ലെന്ന് ആപ്പിൾ അറിയിച്ചിരുന്നു
Dec 03, 2025, 2:56 pm IST

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി. തുടർവാദം കേട്ടിട്ടാകും കോടതി വിധി പറയുക. രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. തിരുവനന്തപുരം സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിലാണ് ജാമ്യാപേക്ഷയിൽ വാദം നടന്നത്.
Dec 03, 2025, 2:23 pm IST

സഞ്ചാർ സാഥി സൈബർ സുരക്ഷാ ആപ്പ് ഉപയോഗിച്ച് വ്യക്തികളെ നിരീക്ഷിക്കാനോ സ്വകാര്യ വിവരങ്ങൾ ചോർത്താനോ സാധിക്കില്ലെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ബുധനാഴ്ച പാർലമെൻ്റിലാണ് അദ്ദേഹം ഈ വിശദീകരണം നൽകിയത്. സർക്കാർ ഈ ആപ്പ് വഴി ജനങ്ങളെ നിരീക്ഷിക്കാൻ സാധ്യതയുണ്ടെന്ന പ്രതിപക്ഷ എംപിമാരുടെ ആശങ്കകൾക്ക് മറുപടി നൽകവെയാണ് സിന്ധ്യ ഇക്കാര്യം വിശദീകരിച്ചത്. കേന്ദ്രസർക്കാർ പിന്തുണയുള്ള ഈ ആപ്പ് വേണമെങ്കിൽ ഉപയോക്താക്കൾക്ക് ഡിലീറ്റ് ചെയ്യുകയോ ആക്ടിവേറ്റ് ചെയ്യാതിരിക്കുകയോ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "സഞ്ചാർ സാഥി സുരക്ഷാ ആപ്പ് ഉപയോഗിച്ച് നിരീക്ഷണം സാധ്യമല്ല, അത് സംഭവിക്കുകയുമില്ല," ലോക്‌സഭയിൽ സംസാരിക്കവെ സിന്ധ്യ പറഞ്ഞു. "മറ്റേതൊരു ആപ്പ് പോലെയും ഇത് ഡിലീറ്റ് ചെയ്യാം... ഒരു ജനാധിപത്യ രാജ്യത്തിലെ ഓരോ പൗരനും ഈ അവകാശമുണ്ട്. എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാൻ ഉത്തരവിട്ടത്." "ആപ്പിൻ്റെ വിജയം ജനപങ്കാളിത്തത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ, പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ കണക്കിലെടുത്ത്, ഉത്തരവിൽ മാറ്റം വരുത്താൻ ഞങ്ങൾ തയ്യാറാണ്," ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
Dec 03, 2025, 1:50 pm IST

ബാബറി മസ്ജിദ് പൊതുഫണ്ട് ഉപയോഗിച്ച് പുനർനിർമ്മിക്കാൻ ജവഹർലാൽ നെഹ്‌റു ആഗ്രഹിച്ചു എന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ആരോപണത്തിൽ പ്രതികരിച്ച് കോൺഗ്രസ് . പച്ചകള്ളം എന്നാണ് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ കുറിച്ചത്. രാജ്നാഥ് സിംഗിൻ്റെ വാദത്തെ പിന്തുണയ്ക്കാൻ 'ഒരു രേഖാമൂലമുള്ള തെളിവുമില്ല' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "സർക്കാർ പണം ക്ഷേത്ര പുനർനിർമ്മാണത്തിന് പോലും ഉപയോഗിക്കുന്നതിനെ നെഹ്റുജി വ്യക്തമായി എതിർത്തിരുന്നു, അത്തരം കാര്യങ്ങൾ പൊതു സംഭാവനകളിലൂടെ മാത്രമേ നടക്കാവൂ എന്നും അല്ലാതെ സംസ്ഥാന ഫണ്ടുകൾ ഉപയോഗിക്കരുതെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു. ദശലക്ഷങ്ങൾ ആദരിക്കുന്ന സോമനാഥ് ക്ഷേത്രത്തിന് പോലും പൊതുഫണ്ട് നിഷേധിച്ച നെഹ്റുജി, ബാബറിക്ക് നികുതിദായകരുടെ പണം എങ്ങനെ വാഗ്ദാനം ചെയ്യും?', ടാഗോർ ചോദിച്ചു.
Dec 03, 2025, 12:22 pm IST

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേര പാലക്കാട് കയ്യേറ്റശ്രമം. കോണ്‍ഗ്രസ്‌ കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തുവച്ച് രമേശ് ചെന്നിത്തലയുടെ പ്രതികരണമാരാഞ്ഞപ്പോഴാണ് സംഭവം.
Dec 03, 2025, 12:15 pm IST

ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു ജയിലിൽ തുടരും. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. പ്രായവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന വാദം കോടതി അംഗീകരിച്ചില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപാളികൾ കൈമാറുമ്പോൾ വാസു വിരമിച്ചെന്നായിരുന്നു പ്രധാനവദാം. എന്നാൽ സ്വർണപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ സ്വർണം പൂശിയ കട്ടിളപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയത് എൻ വാസുവിന്റെ അറിവോടെയാണെന്നാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്.
Dec 03, 2025, 11:59 am IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചായ വിൽപ്പനക്കാരൻ ആക്കിക്കൊണ്ടുള്ള കോണ്‍ഗ്രസിൻ്റെ എഐ വീഡിയോ വിവാദത്തിൽ. കോൺഗ്രസ് നേതാവ് രാഗിണി നായക് ആണ് വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തത് "ഇതാരാണ് ചെയ്തത്?" എന്ന അടിക്കുറിപ്പോടെയാണ് അവർ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. ചുവപ്പ് പരവതാനി വിരിച്ച വേദിയിലൂടെ ചായപാത്രവുമായി മോദി നടക്കുന്നതാണ് വീഡിയോ. അതേസമയം വീഡിയോയിൽ കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. നടപടി പ്രധാനമന്ത്രിയെ 'അധിക്ഷേപിക്കലാണെന്ന്'ബിജെപി വിമർശിച്ചു.പ്രധാനമന്ത്രിയുടെ ലളിതമായ പശ്ചാത്തലത്തെ കളിയാക്കാനുള്ള ശ്രമമാണ് രാഗിണി നായകിന്റെ പോസ്റ്റെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല പറഞ്ഞു.
Dec 03, 2025, 11:56 am IST

രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച വൈകീട്ട് 5 മണി വരെയാണ് കസ്റ്റഡിയിൽ വിട്ടത്.
Dec 03, 2025, 11:51 am IST

രാഹുലിനെതിരെ ബിന്ദു കൃഷ്ണ. പൊതുജനത്തിന് സ്വീകാര്യമല്ലാത്ത നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നവർ പൊതു രംഗത്ത് തുടരുന്നത് നാടിന് തന്നെ അപമാനമാണെന്ന് അവർ പറഞ്ഞു. 'കോൺഗ്രസ് സ്ത്രീപീഡന ആരോപണ വിഷയങ്ങളിൽ കുറ്റാരോപിതരെ സഹായിക്കുന്ന ഒരു നിലപാടും ഒരു കാലത്തും എടുത്തിട്ടില്ല. മാതൃകാപരമായി നടപടികളാണ് ഇതുവരെയും എടുത്തിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെ ഉണ്ടാകും. കോൺഗ്രസ് പാർട്ടി ആ നടപടിക്രമങ്ങൾ കൽപ്പിച്ച് കൃത്യമായ നിലപാട് പറയും എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഈ കുറ്റാരോപണം ഉണ്ടായ ഉടൻ തന്നെ കൃത്യമായ നടപടി കോൺഗ്രസ് എടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി, പിന്നീട് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അതിനുശേഷം പാർട്ടിയുടെ ഒരു നേതൃപരമായ ഇടങ്ങളിലും പാർട്ടി നേതൃത്വം അവസരം കൊടുത്തിട്ടില്ല', അവർ പറഞ്ഞു.
Dec 03, 2025, 10:39 am IST

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെ ആരോപണവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അയോധ്യയിലെ ബാബറി മസ്ജിദ് പൊതുപണം ഉപയോഗിച്ച് നിർമ്മിക്കാൻ ജവഹർലാൽ നെഹ്‌റു നിർദ്ദേശിച്ചുവെന്നും, എന്നാൽ സർദാർ വല്ലഭായ് പട്ടേൽ അതിനെ എതിർത്തുവെന്നുമാണ് രാജ്നാഥ് സിംഗ് ആരോപിച്ചത്. സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വഡോദരയ്ക്കടുത്തുള്ള സാധ്ലി ഗ്രാമത്തിൽ നടന്ന ഏകതാ മാർച്ചിലായിരുന്നു സിംഗിന്റെ പരാമർശം.പൊതുഫണ്ട് മതപരമായ നിർമ്മിതികൾക്കായി ഉപയോഗിക്കരുതെന്ന നിലപാടായിരുന്നു പട്ടേലിന്റേത്. അതിനാൽ അദ്ദേഹം നെഹ്‌റുവിന്റെ നിർദ്ദേശം തടയുകയായിരുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Dec 03, 2025, 9:34 am IST

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായെന്ന് കെ മുരളീധരൻ. ശക്തമായ നടപടിയുണ്ടാകും ഇക്കാര്യത്തില്‍ പാര്‍ട്ടി വേഗത്തില്‍ തന്നെ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. 'പാർട്ടിയെ സംബന്ധിച്ച് ഇന്നലെ അതിജീവിത ഔദ്യോഗികമായി തന്നെ പാർട്ടി അധ്യക്ഷന് പരാതി സമർപ്പിക്കുകയും ആ പരാതി കെ പി സി അധ്യക്ഷൻ ഡിജിപിക്ക് കൈമാറുകയും ചെയ്തു. സാധാരണ രീതിയിൽ രാഹുൽ പാർട്ടിക്കാരനായിരുന്നുവെങ്കിൽ, സ്വാഭാവികമായിട്ടും പാർട്ടി തലത്തിലാണ് അന്വേഷിക്കുക. പക്ഷേ, അദ്ദേഹം പാർട്ടിയിൽ നിന്ന് സസ്പെൻഷൻ ആയതുകൊണ്ട് തന്നെയാണ് കെ പി സി പ്രസിഡൻ്റ് പരാതി ഡിജിപിക്ക് ഫോർവേർഡ് ചെയ്തത്. ഏതായാലും, രാഹുൽ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം പാർട്ടിയെ വേഗത്തിൽ തന്നെ കൈക്കൊള്ളും. സസ്പെൻഷൻ എന്നുള്ളത് തെറ്റ് തിരുത്തി തിരിച്ചുവരാനുള്ള ഒരു മാർഗമായിട്ടാണ് കോൺഗ്രസ് പാർട്ടി അനുവർത്തിച്ചു വരുന്നതെങ്കിലും, ഇക്കാര്യത്തിൽ ഇനി അതിനൊരു സ്കോപ്പ് ഇല്ലാത്ത സാഹചര്യത്തിൽ ശക്തമായ നടപടിയുണ്ടാകും', മുരളീധരൻ പറഞ്ഞു.
Dec 03, 2025, 9:16 am IST

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രക്ഷപ്പെട്ട ചുവന്ന പോളോ കാറിൻ്റെ ഉടമയായ സിനിമ നടിയിൽ വിവരങ്ങൾ തേടി പോലീസ്. കാര്‍ കൊടുത്തത് ഏതുസാഹചര്യത്തിലാണെന്ന് പോലീസ് നടിയോട് ചോദിച്ചറിഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ അടുത്ത സുഹൃത്താണെന്നാണ് നടി പോലീസിന് നൽകിയ മറുപടി
Dec 03, 2025, 8:44 am IST

'ഡിറ്റ്‌വ' ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
Dec 03, 2025, 8:12 am IST

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകാൻ ഭയമായിരുന്നുവെന്ന് ബെംഗളൂരു സ്വദേശിയായ യുവതി. ആദ്യ പരാതിക്കാരിക്ക് നേരിടേണ്ടി വന്ന സൈബർ അധിക്ഷേപം ഭയപ്പെടുത്തിയെന്നും അവർ പറഞ്ഞു.
Dec 03, 2025, 8:05 am IST

ചെക്ക്-ഇൻ സംവിധാനങ്ങളിൽ നേരിട്ട സാങ്കേതിക പ്രശ്നം പൂർണ്ണമായി പരിഹരിച്ചതായി എയർ ഇന്ത്യ നിലവിൽ എല്ലാ സർവീസുകളും സാധാരണ സമയക്രമത്തിൽ പുനഃസ്ഥാപിച്ചുവെന്നും കമ്പനി അറിയിച്ചു.
Dec 03, 2025, 7:52 am IST

ഇന്ത്യയുമായുള്ള നിർണായക സൈനിക കരാറിന് അംഗീകാരം നൽകി റഷ്യ. പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ സന്ദർശനത്തിന് മുന്നോടിയായാണ് നീക്കം. രണ്ട് സർക്കാരുകളും തമ്മിൽ ഫെബ്രുവരി 18-ന് ഒപ്പുവെച്ച 'റസിപ്രോക്കൽ എക്സ്ചേഞ്ച് ഓഫ് ലോജിസ്റ്റിക് സപ്പോർട്ട് (RELOS)' എന്ന കരാറാണിത്. പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ കഴിഞ്ഞ ആഴ്ചയാണ് ഡ്യൂമയുടെ (അധോസഭ) അംഗീകാരത്തിനായി ഈ കരാർ അയച്ചത്. " ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം തന്ത്രപരവും സമഗ്രവുമാണ്, അതിന് ഞങ്ങൾ വലിയ മൂല്യം കൽപ്പിക്കുന്നു," സ്റ്റേറ്റ് ഡ്യൂമ സ്പീക്കർ വ്യാചെസ്ലാവ് വോൾഡിൻ പറഞ്ഞു. "ഈ കരാറിന്റെ അംഗീകാരം പരസ്പര സഹകരണത്തിലേക്കും, തീർച്ചയായും, ഞങ്ങളുടെ ബന്ധത്തിന്റെ വളർച്ചയിലേക്കുമുള്ള ഒരു ചുവടുവെപ്പാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു," അദ്ദേഹം പ്ലീനറി സെഷനിൽ കൂട്ടിച്ചേർത്തു

news1-176472
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+