രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിധി ഇന്നറിയാം; പുടിൻ ഇന്ന് ഇന്ത്യയിലേക്ക്..മറ്റ് പ്രധാന വാർത്തകൾ
ലൈംഗിക പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്. ഇന്നലെ വാദം കേട്ട കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഹർജിയിൽ കൂടുതൽ വാദം കേൾക്കാൻ തയ്യാറാണെന്നും കോടതി അറിയിച്ചു. കേസിൽ രാഹുലിനെതിരെ ഇന്ന് പ്രോസിക്യൂഷൻ കൂടുതൽ തെളിവുകൾ ഹാജരാക്കും. അതേസമയം രാഹുലിനെതിരെ കൂടുതൽ പരാതികൽ വരുന്നുണ്ട്. ഈ സാഹചര്യത്തിൽ കോണ്‍ഗ്രസ് നേതൃത്വം എന്ത് നിലപാടെടുക്കുമെന്നാണ് ഉറ്റുനോക്കുന്നത്.
റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലെത്തുന്നതാണ് ദേശീയ തലത്തിലെ ഇന്നത്തെ പ്രധാന വാർത്ത. ദ്വിദിന സന്ദർശനമാണ്.വെള്ളിയാഴ്ച ഹൈദരാബാദ് ഹൗസിൽ നടക്കുന്ന 23-ാം ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ കസ്റ്റഡിയില്‍. രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച മലയാളി ഡ്രൈവർ ജോസാണ് കസ്റ്റഡിയിലായത്. തനിക്ക് രാഹുലുമായി യാതരു ബന്ധവുമില്ലെന്നും എംഎൽഎയെ കർണാടകയിൽ എത്തിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാൾ പോലീസിനെ അറിയിച്ചത്. അതേസമയം രാഹുലിൻ്റെ അവസാന ലൊക്കേഷൻ സുള്ള്യ ആണെന്നാണ് പോലീസ് നൽകുന്ന സൂചന. ഇന്നത്തേക്ക് എട്ട് ദിവസമായി രാഹുൽ ഒളിവിലായിട്ട്.
ഇൻഡിഗോയുടെ വിമാന സർവീസുകൾ തുടർച്ചയായി മൂന്നാം ദിവസവും തടസ്സപ്പെട്ടു. ക്രൂ ക്ഷാമം രൂക്ഷമായതോടെ, വ്യാഴാഴ്ച രാജ്യത്തുടനീളമുള്ള വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇൻഡിഗോ നിരവധി സർവീസുകൾ റദ്ദാക്കി. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ നടപടികൾ ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളെ സാരമായി ബാധിച്ചു. ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിയതോടെ വലിയ ആശങ്കയിലായി.
വ്യാഴാഴ്ച രാവിലെ മാത്രം ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന മുപ്പതിലധികം ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. ഹൈദരാബാദിൽ ഏകദേശം 33 സർവീസുകൾക്ക് മുടക്കമുണ്ടായി. ബെംഗളൂരു വിമാനത്താവളത്തിലെ വക്താവ് അറിയിച്ചതനുസരിച്ച്, 73 ഇൻഡിഗോ ഫ്ലൈറ്റുകളാണ് വ്യാഴാഴ്ച റദ്ദാക്കിയത്. മുംബൈ വിമാനത്താവളത്തിലും നിരവധി സർവീസുകൾ റദ്ദ് ചെയ്തിട്ടുണ്ട്.
രാഹുലിനെതിരെ വീണ്ടു സംസ്‌കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി എംഎ ഷഹനാസ്. മഹിള കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഷാഫി പറമ്പിലിനോട് ഇത് സംബന്ധിച്ച് പരാതി പറഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ മൌനം പരിഹാസ്യമായി തോന്നി. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്ത് വിടാൻ തയ്യാറാണെന്നും ഷഹനാസ് പറഞ്ഞു.
ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ പരാതി യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ് എം എ ഷഹനാസിനെ കെപിസിസി സംസ്‌കാര സാഹിതിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. സംസ്‌കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ഇവർ.രാഹുലിനെ കുറിച്ച് നേരത്തേ ഷാഫിയോട് പരാതി പറഞ്ഞിരുന്നുവെന്നും രാഹുൽ തന്നോടും മോശമായി പെരുമാറിയിട്ടുണ്ടെന്നും ഷഹനാസ് വെളിപ്പെടുത്തിയിരുന്നു.
തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ കഴിയാതെ പോലീസ്. യുവതി രേഖാമൂലം പരാതി നൽകിയതിന് പിന്നാലെ മുങ്ങിയ രാഹുൽ ഇപ്പോൾ 8 ദിവസമായി ഒളിവിലാണ്. കർണാടകയിലാണ് രാഹുൽ ഇപ്പോൾ ഉള്ളതെന്നാണ് സൂചന. അതേസമയം പോലീസ് നീക്കത്തെ കുറിച്ചുള്ള വിവരങ്ങൾ ചോരുന്നുണ്ടോയെന്ന സംശം ഉയരുന്നുണ്ട്. രാഹുൽ ഒളിച്ചു താമസിച്ച സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിനു തൊട്ട് മുമ്പ് രക്ഷപെട്ടതാണ് ഇത്തരമൊരു സംശയത്തിന് കാരണം.
ഇൻഡിഗോ വിമാനസർവീസുകളിൽ വ്യാപകമായ തടസ്സങ്ങൾ ഉണ്ടായ സംഭവത്തിൽ അന്വേഷണം തുടങ്ങി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) . 150-ഓളം വിമാനങ്ങൾ റദ്ദാക്കുകയും മറ്റ് പല സർവീസുകളും വൈകുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. ഈ പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങൾ വിശദീകരിക്കാനും പരിഹാര പദ്ധതി സമർപ്പിക്കാനും എയർലൈനിനോട് ഡിജിസിഎ ആവശ്യപ്പെട്ടു. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള റദ്ദാക്കലുകൾക്കും കാലതാമസങ്ങൾക്കും കാരണം സാങ്കേതിക തകരാറുകളും പ്രവർത്തനപരമായ പ്രശ്‌നങ്ങളുമാണ് എന്നാണ് ഇൻഡിഗോ വിശദീകരിച്ചത്. എന്നാൽ, ജീവനക്കാരുടെ ക്ഷാമമാണ് പ്രധാന കാരണം എന്നാണ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications