Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപൂര്‍വദേശത്ത് അശാന്തി; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ബുധനാഴ്ച രാത്രിയില്‍ ഇസ്രായേല്‍ ഇറാനെതിരെ വ്യോമാക്രമണം നടത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഇറാന്റെ ആണവ - സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. ഇതിന് പിന്നാലെ ഇറാന്‍ തിരിച്ചടിച്ചതോടെ മധ്യപൂര്‍വദേശത്ത് അശാന്തി രൂപപ്പെട്ടു. ഇരുരാജ്യങ്ങളും ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്.

ഇറാന്റെ നതാന്‍സ് ആണവ നിലയം ഇസ്രായേല്‍ ആക്രമിച്ചിട്ടുണ്ട്. കനത്ത നാശമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതേസമയം ശക്തമായ പ്രത്യാക്രമണമാണ് ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഇസ്രായേല്‍ യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു. സാധാരണക്കാര്‍ക്ക് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത് എന്ന് ഇസ്രായേല്‍ ആരോപിച്ചു. അതിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ 78 പേര്‍ കൊല്ലപ്പെടുകയും 320 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മറ്റ് പ്രധാനവാര്‍ത്തകള്‍ അറിയാം.

Malayalam News

Jun 15, 2025, 12:23 am IST

തിരുവനന്തപുരത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തോളൂര്‍ സ്വദേശി അപര്‍ണയാണ് മരിച്ചത്. ഭര്‍തൃവീട്ടിലെ കിടപ്പ് മുറിയിലാണ് അപര്‍ണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അപർണയുടെ ഭര്‍ത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എന്‍ജിനിയറായി ജോലി ചെയ്‌ത്‌ വരികയാണ്.
Jun 14, 2025, 11:54 pm IST

കേരള തീരത്ത് ജൂൺ 16 തിങ്കളാഴ്‌ച രാത്രി 8.30 വരെ 3.0 മുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Jun 14, 2025, 11:04 pm IST

ഇന്ത്യ-ന്യൂസിലാൻഡ് ടി20 കാര്യവട്ടത്ത്

ഇന്ത്യ-ന്യൂസിലാൻഡ് ടി20 മത്സരത്തിന് വേദിയാവാൻ ഒരുങ്ങി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയം. ജനുവരി 31ന് നടക്കുന്ന മത്സരത്തിലാണ് ഇന്ത്യൻ ടീം ഇവിടെ ഇറങ്ങുക.
Jun 14, 2025, 10:49 pm IST

ഇറാനിലെ റിഫൈനറി ആക്രമിച്ച് ഇസ്രായേൽ

ഇറാന്റെ തെക്കൻ ബുഷെഹർ മേഖലയിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിൽ ശനിയാഴ്‌ച തീപിടുത്തമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പ്രദേശത്ത് ഇസ്രായേൽ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Jun 14, 2025, 9:58 pm IST

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് പൂർത്തിയായി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കുന്ന കമ്മീഷനിംഗ് പ്രക്രിയ പൂർത്തിയായി. ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഇത് നടന്നത്. വരണാധികാരിയുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്റെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിൽ നിന്നുള്ള എൻജിനീയർമാർ പ്രക്രിയ പൂർത്തീകരിച്ചത്.
Jun 14, 2025, 9:17 pm IST

കേരളത്തിൽ വെൽഫെയർ പാർട്ടിയെ തള്ളിപറയേണ്ട സാഹചര്യമില്ല; വിഡി സതീശൻ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ സ്വീകരിച്ച യുഎഡിഎഫ് നിലപാടിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ യാതൊരു വയലന്‍സും നടത്തിയിട്ടില്ലാത്ത സംഘടനയാണ് വെല്‍ഫെയര്‍ പാര്‍ട്ടി. മതസൗഹാര്‍ദ്ദത്തിന്റെ അജണ്ടയാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. ഇത്തരം ഒരു സംഘടനയെ തള്ളി പറയേണ്ട സാഹചര്യം എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Jun 14, 2025, 8:21 pm IST

25 ലക്ഷം അധിക സഹായം പ്രഖ്യാപിച്ച് എയർ ഇന്ത്യ

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും, രക്ഷപ്പെട്ട ഏക വ്യക്തിക്കും 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്‌ടപരിഹാരം നൽകുമെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. ടാറ്റ സൺസ് നേരത്തെ പ്രഖ്യാപിച്ച ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാര സഹായത്തിന് പുറമേയാണിത്.
Jun 14, 2025, 8:13 pm IST

മിഥുന മാസ പൂജകൾക്കായി ശബരിമല നട തുറന്നു

മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിലാണ് മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരുകയും ചെയ്‌തു. മിഥുന മാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19ന് രാത്രി 10 മണിക്ക് നടയടക്കും.
Jun 14, 2025, 7:11 pm IST

വാഹനം തടഞ്ഞത് ഗൂഢാലോചനയുടെ ഭാഗം; സണ്ണി ജോസഫ് എംഎൽഎ

നിലമ്പൂരില്‍ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞ് പെട്ടി പരിശോധിച്ചത് മനപൂര്‍വ്വമുള്ള അവഹേളനമാണെന്നും ഇതില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതായും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാലക്കാട് പയറ്റിയ പെട്ടി പരിശോധനയുടെ തനിയാവര്‍ത്തനമാണിതെന്നും അദ്ദേഹം പറഞ്ഞു.
Jun 14, 2025, 6:51 pm IST

തീപിടിച്ച കപ്പലായ വാൻ ഹയി 503 നീക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

കേരള തീരത്തിനടുത്ത് അറബിക്കടലിൽ തീ പിടിച്ച സിംഗപ്പൂര്‍ കപ്പൽ വാൻ‍ ഹയി 503 ദൂരത്തേക്കു വലിച്ചു മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കാലാവസ്ഥ പ്രതികൂലമായത് രക്ഷാദൗത്യത്തെ ബാധിച്ചിട്ടുണ്ടെങ്കിലും കപ്പൽ ഇപ്പോൾ കൊച്ചി തീരത്തുനിന്ന് 47 നോട്ടിക്കൽ മൈൽ അകലെ വരെ എത്തിക്കാനായി എന്നതാണ് പ്രധാന കാര്യം.
Jun 14, 2025, 6:19 pm IST

എംവി ഗോവിന്ദനെതിരെ നിയമനടപടിയുമായി ജമാഅത്തെ ഇസ്ലാമി

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചില്ലായെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്‌താവനയ്ക്ക് എതിരെ നിയമനടപടിയുമായി ജമാഅത്തെ ഇസ്‌ലാമി. പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി പ്രതികരിച്ചില്ലെന്നുള്ളത് ശുദ്ധ അസംബന്ധമാണെന്നും പച്ചക്കള്ളമാണ് പടച്ചുവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Jun 14, 2025, 5:40 pm IST

ഓസീസിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം. ഫൈനലിൽ ഓസീസിനെ എട്ട് വിക്കറ്റിനാണ് അവർ തകർത്തത്.
Jun 14, 2025, 5:39 pm IST

വിമാന ദുരന്തം; തിരുത്തല്‍ നടപടികള്‍ വേണമെന്ന് പ്രിയങ്ക ഗാന്ധി

അഹമ്മദാബാദ് വിമാനാപകടത്തിന്റെ കാരണം കണ്ടെത്തിക്കഴിഞ്ഞാല്‍, ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തിരുത്തല്‍ നടപടികള്‍ സ്വീകരണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ഈ ഘട്ടത്തില്‍ നാം ഒരുമിച്ച് നില്‍ക്കുകയും മരിച്ചവരുടെ കുടുംബാംഗങ്ങളെ പിന്തുണയ്ക്കുകയും ചെയ്യണമെന്നും പ്രിയങ്ക പറഞ്ഞു.
Jun 14, 2025, 5:05 pm IST

ആക്‌സിയം 4 വിക്ഷേപണം ജൂൺ 19ന് നടന്നേക്കും

ആക്‌സിയം 4 വിക്ഷേപണ തിയതി പ്രഖ്യാപിച്ചു. ജൂണ്‍ 19ന് വിക്ഷേപണം ഉണ്ടാവുമെന്നാണ് ലഭ്യമായ വിവരം. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം നടക്കുക. ഇസ്രോയും ആക്‌സിയം സ്‌പേസും, സ്‌പേസ് എക്‌സും തമ്മിലുളള നിര്‍ണായക ഏകോപന യോഗത്തിലാണ് വിക്ഷേപണ തിയതി സംബന്ധിച്ച തീരുമാനമുണ്ടായത്.
Jun 14, 2025, 4:40 pm IST

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വടക്കൻ കർണാടകയ്‌ക്കും മാറാത്തവാഡക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റൊരു ചക്രവാതചുഴി വടക്കൻ തീരദേശ ആന്ധ്രാപ്രാദേശിന്‌ സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നു. വടക്കൻ ഒഡിഷയ്ക്ക് മുകളിലും ചക്രവാതച്ചുഴിയുണ്ട്. അതിനാൽ മഴ ശക്തമാകും.
Jun 14, 2025, 3:43 pm IST

വിമാനദുരന്തം; മൂന്നു മാസത്തിനകം റിപ്പോര്‍ട്ട്

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ വിപുലമായ അന്വേഷണം പ്രഖ്യാപിച്ച് വ്യോമയാനമന്ത്രി. ഉന്നതതല സമിതി രൂപീകരിച്ചു. അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു.
Jun 14, 2025, 3:36 pm IST

വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലുകളില്‍ പരിശോധന

അഹമ്മദാബാദ് വിമാനാപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ച ബിജെ മെഡിക്കല്‍ കോളേജിലെ ഹോസ്റ്റലുകളില്‍ പരിശോധന നടത്താന്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഐഐബി). ഇതിന്റെ ഭാഗമായി അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ച അതുല്യം 1, 2, 3, 4 എന്നീ നാല് കെട്ടിടങ്ങള്‍ ഒഴിപ്പിക്കും. താമസക്കാര്‍ക്ക് ബദല്‍ താമസ സൗകര്യങ്ങള്‍ ഒരുക്കും.
Jun 14, 2025, 3:00 pm IST

വയനാട് ജില്ലയില്‍ നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. മദ്രസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും ആഅവധി ബാധകമല്ല
Jun 14, 2025, 2:21 pm IST

ഇരകള്‍ക്ക് സഹായം നല്‍കും

അഹമ്മദാബാദ് വിമാനാപകടത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് എല്ലാ സഹായവും നല്‍കും എന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. രാജ്യത്തെ നടുക്കിയ ദുരന്തമാണ് ഉണ്ടായത്. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമെന്നും മന്ത്രി
Jun 14, 2025, 2:12 pm IST

പരിശോധനകളുമായി ജനം സഹകരിക്കണം

നിലമ്പൂര്‍ ഉപതിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളുമായി ജനം സഹകരിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍. പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞടുപ്പ് നടപടികള്‍ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.
Jun 14, 2025, 2:06 pm IST

നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു

നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ പരീക്ഷ എഴുതിയ 73328 പേര്‍ യോഗ്യത നേടി. ആദ്യ 100 റാങ്കില്‍ കേരളത്തില്‍ പരീക്ഷ എഴുതിയവര്‍ ഇല്ല.
Jun 14, 2025, 2:04 pm IST

സീതയുടെ മരണം കൊലപാതകം

ഇടുക്കി പീരുമേട് ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സീതയുടെ മരണം കൊലപാതകമാണ് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സീത മരിച്ചത് കാട്ടാന ആക്രമണത്തില്‍ ആണ് എന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞിരുന്നത്. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Jun 14, 2025, 1:51 pm IST

ശുഭാന്‍ഷു ശുക്ല ബഹിരാകാശത്തേക്ക്

ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ലയും മറ്റ് മൂന്ന് ബഹിരാകാശയാത്രികരും ജൂണ്‍ 19 ന് ബഹിരാകാശത്തേക്ക് പോകുമെന്ന് ഐഎസ്ആര്‍ഒ. ആക്‌സിയം -4 വാണിജ്യ ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര
Jun 14, 2025, 1:27 pm IST

കൊവിഡ് കേസുകള്‍ ഉയരുന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. 268 പുതിയ ആക്ടീവ് കേസുകള്‍ കൂടി. ആകെ കേസുകള്‍ 7400 ആയി. കേരളത്തില്‍ ആകെ രോഗികള്‍ 2109
Jun 14, 2025, 12:57 pm IST

മോദി വിദേശത്തേക്ക്

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച അവസാനം കാനഡയിലേക്ക് പോകും. ഞായറാഴ്ച ആരംഭിക്കുന്ന ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി സൈപ്രസും ക്രൊയേഷ്യയും സന്ദര്‍ശിക്കും. പാകിസ്ഥാനെതിരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ യാത്രയാണിത്.
Jun 14, 2025, 12:16 pm IST

സൈനിക നേതൃത്വം ഉടച്ചുവാര്‍ത്ത് ഇറാന്‍

ഇറാന്റെ സൈനിക നേതൃത്വം പുനഃസംഘടിപ്പിച്ചു. മേജര്‍ ജനറല്‍ അമീര്‍ ഹതാമിയെ പുതിയ ചീഫ് കമാന്‍ഡറായി നിയമിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സെയ്ദ് അലി ഖമേനി. ജനറല്‍ മുഹമ്മദ് ബാഗേരിക്ക് പകരം ജനറല്‍ അബ്ദുള്‍റഹീം മൗസവിയെ പുതിയ സായുധ സേനാ മേധാവിയായും നിയമിച്ചു. കൂടാതെ, ജനറല്‍ ഹൊസൈന്‍ സലാമിക്ക് പകരക്കാരനായി മുഹമ്മദ് പക്പൂരിനെ പാരാമിലിറ്ററി റെവല്യൂഷണറി ഗാര്‍ഡിന്റെ പുതിയ കമാന്‍ഡറായി നിയമിച്ചു
Jun 14, 2025, 11:52 am IST

ഒരു മൃതദേഹം കൂടി കണ്ടെത്തി

അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. തകര്‍ന്ന് വീണ വിമാനത്തിന്റെ ചിറകിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്‌
Jun 14, 2025, 11:21 am IST

ഇന്നത്തെ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ആണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Jun 14, 2025, 10:22 am IST

വിമാന ദുരന്തം: ബ്രിട്ടീഷ് പ്രതിനിധി മോദിയെ സന്ദര്‍ശിച്ചു

അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് അനുശോചനം അറിയിച്ച് ബ്രിട്ടീഷ് പ്രതിനിധി. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ലിന്‍ഡി കാമറൂണാണ് മോദിയെ കണ്ടത്. അപകടത്തിന്റെ തുടര്‍ നടപടികളില്‍ ഇന്ത്യയും യുകെയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതായി ലിന്‍ഡി കാമറൂണ്‍ അറിയിച്ചു.
Jun 14, 2025, 10:02 am IST

വ്യോമ മേഖലയിലെ സുരക്ഷ; നിര്‍ണായക യോഗം

അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമ മേഖലയിലെ സുരക്ഷ സംബന്ധിച്ച നിര്‍ണായക യോഗം ഇന്ന് രാവിലെ 10.30 ന്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു അധ്യക്ഷത വഹിക്കും. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി, ഡിജിസിഎ ഡയറക്ടര്‍ ജനറല്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍, മറ്റ് മുതിര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+